Sunday, December 22, 2024
Novel

ആകാശഗംഗ : ഭാഗം 16

നോവൽ
എഴുത്തുകാരി: ജാൻസി


കാത്തിരുന്ന വിവാഹ ദിവസം വന്നു.. വിവാഹത്തിന് ആവിശ്യം ഉള്ള സ്വർണ്ണവും സാരിയും എല്ലാം ഗൗരി ഗംഗയ്ക്ക് എടുത്തു കൊടുത്തു.. മേക്കപ്പ് കാര്യങ്ങൾ അവളുടെ ഫ്രണ്ട്സും ഏറ്റെടുത്തു..
കതിര്മണ്ഡപത്തിലേക്ക് പോകാൻ ഉള്ള സമയം ആയി എന്ന് അഞ്ചു വന്ന് പറഞ്ഞു.
ഗംഗയുടെ ഉള്ളിൽ എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഭയം ഉടലെടുത്തു.. കൂട്ടുകാരോടൊപ്പം അവൾ കതിര്മണ്ഡപത്തിലേക്ക് നടന്നു…

ആകാശ് മണ്ഡപത്തിൽ ഇരിക്കുന്നത് ഗംഗ കണ്ടു… ആകാശിന്റെ മുഖത്തു യാതൊരു വിധ ഭാവഭേദവും ഗംഗയ്ക്ക് കാണാൻ സാധിച്ചില്ല.. മണ്ഡപത്തിനു ചുറ്റും വലം വച്ച് ആകാശിന്റെ ഇടതു വശത്തു വന്നിരുന്നു.. എന്നാൽ ആകാശ് തന്നെനോക്കുക പോലും ചെയ്യുന്നില്ല എന്ന് ഗംഗയ്ക്ക് മനസിലായി..

മൂഹുർത്തം അറിയിച്ചു കൊണ്ട് കൊട്ടും കുരവയും മുറുകി..ഗംഗ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി…. ആകാശ് താലി ഗംഗയുടെ കഴുത്തിൽ അണിയിച്ചു.. സിന്ദൂരം ചാർത്തി.. ഗംഗ മനം ഉരുകി പ്രാർഥിച്ചു..

“കണ്ണാ.. സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് എനിക്ക് താലിമാല മാത്രം ആണ് ഇപ്പോൾ ഉള്ളത്.. ഈ താലിമാല ഇന്നും എന്റെ സ്വന്തം ആയിരിക്കണേ ” ഗംഗയുടെ കൺകോണിൽ ഉരുണ്ട് വന്ന കണ്ണീർ കണങ്ങൾ ആരും കാണാതെ അവൾ ഒളിപ്പിച്ചു..
അഗ്നിക്ക് ചുറ്റും വലം വച്ചു അവർ വിവാഹിതരായി…


ചിന്തയ്ക്ക് വിരാമം ഇട്ടു കൊണ്ട് കാർ ബ്രേക്ക്‌ ചെയ്തു.. ഇത്ര നേരം കാറിൽ ഒരുമിച്ചു ഇരുന്നിട്ട് കൂടി ആകാശ് തന്നോട് ഒന്നും സംസാരിച്ചില്ലല്ലോ എന്ന് ഗംഗ ചിന്തിച്ചു..

കാറിൽ നിന്ന് ഇറങ്ങി.. നിലവിളക്കുമായി ഗംഗ മഹനീയത്തിത്തിൽ വലതു കാൽ വച്ചു കയറി.. ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി..

രാത്രിയിൽ പാലുമായി ഗംഗ ആകാശിന്റെ റൂമിൽ ചെന്നു…. ആകാശ് എന്തോ കാര്യമായി ലാപ്പിൽ തപ്പിക്കൊണ്ടിരിക്കുവായിരുന്നു… ഗംഗ ഗ്ലാസും ആയി പതിയെ നടന്നു ടേബിളിന്റെ അടുത്തു ചെന്നു നിന്നു.. ആകാശ് തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല എന്ന് കണ്ടു ഗംഗയ്ക്ക് സങ്കടം വന്നു..

ഗംഗ തൊണ്ട കൊണ്ട് ശബ്ദം ഉണ്ടാക്കി നോക്കി.. ആകാശ് ലാപ്പിൽ നിന്ന് തലയുർത്തി നോക്കി.. എന്താ എന്ന് അർത്ഥത്തിൽ പുരികം ഉയർത്തി..

“പാൽ ” ഗംഗ പറഞ്ഞു

“ഞാൻ പാൽ കുടിക്കാറില്ല.. തനിക്ക് വേണമെങ്കിൽ കുടിച്ചോളൂ.. “അതും പറഞ്ഞു ആകാശ് ലാപ് അടച്ചു.. ബെഡിൽ നിന്ന് എഴുന്നേറ്റു..
ഗംഗ ഒന്നും മിണ്ടാതെ പാൽ ടേബിളിൽ വച്ചു..

“ഗംഗ… എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.. ഈ വിവാഹം എന്റെ പൂർണ സമ്മതത്തോടെയും ഇഷ്ട്ടത്തോടെയും അല്ല നടന്നത്.. ” ഗംഗ ഈ മറുപടി പ്രതീക്ഷിച്ചപോലെ നിന്നു.. ആകാശ് തുടർന്നു.

“എനിക്ക് തന്നെ എന്റെ ഭാര്യ ആയി കാണാൻ സാധിക്കില്ല ഒരിക്കലും.. എന്റെ മനസ്സിൽ തനിക്കു ഒരിക്കലും ഭാര്യ എന്ന സ്ഥാനം കിട്ടാനും പോകുന്നില്ല… പിന്നെ എല്ലാവരും ഞാൻ ആണ് തെറ്റകാരൻ എന്ന് പറഞ്ഞു നിര്ബന്ധിപ്പിച്ചപ്പോൾ സമ്മതം അറിയിച്ചു..

അത്രമാത്രം.. ഈ റൂമിനു പുറത്തു നമ്മൾ ഭാര്യാഭർത്താക്കന്മാർ ആയിരിക്കും.. എന്നാൽ റൂമിൽ തികച്ചും അപരിചിതർ മാത്രം ആകും..” അത്രയും പറഞ്ഞു ആകാശ് ഡോർ തുറന്നു പുറത്തേക്കു പോയി..

ഗംഗ അവളുടെ ഉള്ളിൽ പിടിച്ചു കെട്ടിവച്ചിരുന്ന സങ്കടങ്ങളെ തുറന്നു വിട്ടു… കരഞ്ഞു കരഞ്ഞു അവൾ എപ്പോഴോ ഉറങ്ങി പോയി..

@@@@@@@

രാവിലെ ഉണർന്നു നോക്കിയപ്പോൾ തറയിൽ ആണ് കിടക്കുന്നത്.. ഇന്നലെ കരഞ്ഞു തളർന്നു ഉറങ്ങിയത് തറയിൽ ആണ് എന്ന് ഗംഗ ഓർത്തു.. പെട്ടന്ന് ആകാശിനെ നോക്കി…അവിടെ എങ്ങും കണ്ടില്ല.. അവൾ പതിയെ തറയിൽ നിന്നും എഴുന്നേറ്റു ബാത്റൂമിലേക്ക് നടന്നു.. പോകുന്ന വഴിയിൽ കർട്ടൻ ഇട്ട് മറച്ച ഒരു കതക് കണ്ടു. അവൾ കർട്ടൻ മാറ്റി കതക് തുറക്കാൻ ശ്രമിച്ചു.. എന്നാൽ അത് പൂട്ടി ഇരിക്കുന്നു.. താക്കോൽ അവിടെ എല്ലാം നോക്കി എങ്കിലും കണ്ടില്ല..

അവൾ വേഗം കുളിച്ചു ഫ്രഷ് ആയി താഴേക്കു ഇറങ്ങാൻ തുടങ്ങിയതും ആകാശ് ജോഗിങ് കഴിഞ്ഞു സ്റ്റെയർ കയറി വരുന്നതാണ്.. ഗംഗ ഒരു സൈഡിലേക്ക് മാറി കൊടുത്തു.. ആകാശ് ഗംഗയെ നോക്കി പറഞ്ഞു

“ഗുഡ് മോർണിംഗ് ”
ഗംഗ ഒന്ന് അന്താളിച്ചു..

“ഹലോ.. ഒരാൾ വിഷ് ചെയ്താൽ തിരിച്ചു വിഷ് ചെയ്യണം എന്ന് അറിയില്ലേ ” ആകാശ് കൈ വീശി കൊണ്ട് ചോദിച്ചു

“ഹേ.. ഹാ.. സോറി.. ഗുഡ് മോർണിംഗ് ”
ആകാശ് പോകുന്നതും നോക്കി ഗംഗ നിന്നു..
അവൾ കിച്ചണിലേക്ക് ചെന്നു..അവിടെ ഗൗരിയും സഹായത്തിനു വന്ന സ്ത്രീയും കൂടെ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിൽ ആണ്..

“മോളു ഉണർന്നോ.. ആകാശ് വന്നോ ”

“ഇപ്പോൾ വന്നതേ ഉള്ളു ”

“എന്നാൽ മോളു ഈ കോഫീ കൊണ്ട് അവനു കൊടുക്ക്.. ഈ സമയം അവനു കോഫി നിർബന്ധം ആണ്… മോളു ചെല്ല് “, ഗൗരി ഗംഗയെ പറഞ്ഞു വിട്ടു.

ഇന്നലെ ആകാശ് പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ ഗംഗയ്ക്ക് റൂമിലേക്ക് പോകാൻ മടി തോന്നി..

“അമ്മ..എന്റെ കോഫി ” ആകാശ് വിളിച്ചു പറഞ്ഞത് കേട്ടതും ഉടനെ ഗംഗ കോഫിയും ആയി റൂമിലേക്ക് പോയി..

“താൻ ആണോ കൊണ്ട് വന്നേ… ഞാൻ വിചാരിച്ചു… ” കോഫി വാങ്ങി കുടിച്ചു.

“ഇന്ന് എനിക്ക് അർജന്റ് മീറ്റിംഗ് ഉണ്ട്.. so താൻ എന്നെ വെയിറ്റ് ചെയ്യണ്ട… ഞാൻ വരാൻ ലേറ്റ് ആകും ” ആകാശ് അതും പറഞ്ഞു ബാത്റൂമിലേക്ക് പോയി..

ഗംഗയുടെ കണ്ണുകൾ വീണ്ടും അടച്ചിട്ടിരിക്കുന്ന റൂമിലേക്ക് പോയി.. എന്തായാലും ആകാശ് സാർ പോയിട്ട് നോക്കാം.. ശോ ഞാൻ എന്താ വിളിക്കേണ്ടത്.. സാർ എന്ന് വിളിച്ചാൽ ബോർ അല്ലേ.. പിന്നെ എന്ത് വിളിക്കും..

അപ്പോഴേക്കും ആകാശ് ഫ്രഷ് ആയി പുറത്തു വന്നു..

“എന്തേ.. ” ആകാശ് ചോദിച്ചു

“അത് ഞാൻ എന്ത് പേരാണ് വിളിക്കേണ്ടത് ”

“താൻ എന്ത് വേണമെങ്കിലും വിളിച്ചോ.. ഐ ഡോണ്ട് മൈൻഡ് ”

ഗംഗയ്ക്ക് ആ മറുപടി വിഷമം ഉണ്ടാക്കിയെങ്കിലും അവൾ നന്ദുവേട്ടൻ എന്ന് വിളിക്കാൻ തീരുമാനിച്ചു..

“നന്ദുവേട്ടന് എപ്പോഴാണ് മീറ്റിംഗ് ” ഗംഗയുടെ ‘നന്ദുവേട്ടൻ’ എന്ന വിളി കേട്ടതും ആകാശ് ഗംഗയെ രൂക്ഷമായി നോക്കിട്ട് പുറത്തേക്കു പോയി..

“മോനെ ഇന്ന് തന്നെ പോകണോ കമ്പനിയിൽ.. ഇന്നലെ മാര്യേജ് കഴിഞ്ഞത് അല്ലേ ഉള്ളു.. ഒരാഴ്ച കഴിഞ്ഞു പോകാം. ” ഗൗരി പറഞ്ഞു..

“എനിക്ക് കമ്പനിയിൽ അർജന്റ് മീറ്റിംഗ് ഉണ്ട്.. അതാണ്.. പോയേ പറ്റു.. കല്യാണം കഴിഞ്ഞു പിറ്റേന്ന് കമ്പനിയിൽ പോകണ്ടാന്നു നിയമം ഒന്നും ഇല്ലല്ലോ, ” ആകാശ് ഇറങ്ങി പോയി.. ആകാശ് പോകുന്നത് കണ്ടു ഗൗരി വിഷമത്തോടെ നോക്കി നിന്നു..

ഗംഗ താഴെ ചെന്നപ്പോഴേക്കും ആകാശ് ഓഫീസിലേക്ക് പോയി കഴിഞ്ഞിരുന്നു..
തന്നോട് പറയാതെ പോയതിൽ ഗംഗയ്ക്ക് വിഷമം തോന്നി. പെട്ടന്ന് അവളുടെ തോളിൽ ഒരു കൈ വന്നു തൊട്ടു..

“മോളെ ആകാശ് ഇന്നലെയെന്തെങ്കിലും മോശമായി സംസാരിച്ചോ ” ഗൗരി ചോദിച്ചു

“ഇല്ലമ്മേ ” ഗംഗ പറഞ്ഞു

“മോൾക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടോ? ”

“എന്തിനാ അമ്മേ എനിക്ക് നിങ്ങളോട് ദേഷ്യം.. ഞാൻ എന്റെ സ്വന്തം അച്ഛനും അമ്മയും ആയിട്ടാണ് നിങ്ങളെ കണ്ടിട്ടുള്ളത്.. ഇതു എന്റെ സ്വന്തം വീടും ” ഗംഗയുടെ വാക്ക് ഗൗരിയിൽ സന്തോഷം ഉണ്ടാക്കി..

“മോൾക്ക് എന്തെങ്കിലും വിഷമം ഉണ്ടങ്കിൽ ഈ അമ്മയോട് ധൈര്യമായിട്ട് പറയാം.മടി കാണിക്കരുത് ” ഗൗരി ഗംഗയുടെ തലയിൽ തലോടി.. അവൾ തലയാട്ടി..

🧬🧬🧬🧬🧬

ഗംഗ റൂമിൽ എത്തിയ ഉടനെ താക്കോൽ അന്വേഷണം തുടങ്ങി.. ഒടുവിൽ തപ്പി തപ്പി ആകാശിന്റെ ടേബിൾ ഡ്രോയർ തുറന്നപ്പോൾ അതിൽ ചെറിയ ഒരു ബോക്സ്‌ കണ്ടു.. തുറന്നപ്പോൾ ലോവ് സിംബൽ ഉള്ള താക്കോൽ കണ്ടു..
അവൾ താക്കോലും ആയി കതക് ലക്ഷ്യം ആക്കി നടന്നു..
പെട്ടന്ന് ഗംഗയുടെ ഫോൺ റിങ് ചെയ്തു

അൺനോൺ നമ്പറിൽ നിന്ന് ഉള്ള കാൾ ആണ്.. ഗംഗ ഫോൺ എടുത്തു..

“ഹലോ “..
മറുവശത്തു നിന്ന് അനക്കം ഒന്നും കേട്ടില്ല..
ഗംഗ പിന്നെയും പറഞ്ഞു

“ഹലോ.. ആരാ ”
കുറേ നേരം അനക്കം ഒന്നും ഇല്ലാന്ന് കണ്ടതും ഗംഗ ഫോൺ കട്ട്‌ ചെയ്തു റൂം ലക്ഷ്യം ആക്കി നടന്നു..
താക്കോൽ ഇട്ട് തുറന്ന ഗംഗ റൂം കണ്ടു അതിശയിച്ചു..
റൂം മുഴുവനും ആകാശിന്റെയും ഒരു പെൺകുട്ടിയുടെയും ഫോട്ടോസ്.. ആ പെൺകുട്ടി മഹിമ ആണെന്ന് മനസിലാക്കാൻ ഗംഗയ്ക്ക് അധിക സമയം വേണ്ടി വന്നില്ല..

അവൾ ഓരോ ഫോട്ടോസും സസൂഷ്മം നോക്കി.. പെട്ടന്ന് ഗംഗയുടെ കണ്ണിൽ ഒരു ഡയറി ഉടക്കി.. അവൾ ഉടൻ തന്നെ ആ ഡയറി എടുത്തു.. തുറന്നു നോക്കിയതും ഒരു ഫോട്ടോ താഴേക്കു വീണു.. ഗംഗ ആ ഫോട്ടോ എടുത്തു നോക്കി കണ്ണീർ നനവ് പടർന്നു കിടക്കുന്ന പാടുകൾ ആ ഫോട്ടോയിൽ ഉടനീളം ഉണ്ട്..
ഗംഗ ഡയറിയുടെ ഓരോ താളുകളും മറിച്ചു നോക്കി..

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11

ആകാശഗംഗ : ഭാഗം 12

ആകാശഗംഗ : ഭാഗം 13

ആകാശഗംഗ : ഭാഗം 14

ആകാശഗംഗ : ഭാഗം 15