Wednesday, January 22, 2025
Novel

അഗ്നി : ഭാഗം 12

എഴുത്തുകാരി: വാസുകി വസു


ബുളളറ്റ് കട കട ശബ്ദത്തോടെ വേഗതയിൽ ഓടിച്ചു. കാറിനു ഏകദേശം ഒപ്പം ഞങ്ങൾ എത്തിയിരുന്നു. ബുളളറ്റ് കാറിലുളളവർ തിരിച്ച് അറിഞ്ഞതാകും കാറിനും വല്ലാതെ സ്പീഡ് കൂടി.വിട്ടു കൊടുക്കാതെ വാശിയിൽ ഞങ്ങളും ബുളളറ്റ് വിട്ടു….

തൊടുപുഴ വരെ ഞങ്ങൾ ഒപ്പത്തിനു ഉണ്ടായിരുന്നു. പെട്ടെന്ന് ഓവർ ടേക്ക് ചെയ്ത ഒരു ഡിസയർ പിന്നാലെ കയറി മുമ്പിൽ വന്നതും ഞങ്ങൾക്ക് കാറിനു പിന്നാലെ എത്താൻ കഴിഞ്ഞില്ല….

ഞാൻ ബുളളറ്റ് പരാമവധി വേഗത വർദ്ധിപ്പിച്ചിട്ടും ഡിസയർ വഴി മാറിയില്ല.ഒടുവിൽ ഞങ്ങൾ നിരാശരായി…

തൊടുപുഴ കഴിഞ്ഞു മൂവാറ്റുപുഴ റൂട്ടിൽ ഞങ്ങൾ കുറച്ചു നേരം കൂടി കറങ്ങീട്ടും കാർ കണ്ടെത്താൻ കഴിഞ്ഞില്ല….

“അഗ്നി നമ്മൾ വെറുതെ ഇവിടെ കിടന്നു കറങ്ങീട്ട് കാര്യമില്ല.. എന്തായാലും ഇറങ്ങിത്തിരിച്ചതല്ലേ നമുക്ക് തൃശൂർക്ക് പോകാം”

“നീ പറഞ്ഞതാടീ ശരി.അവിടെ ചെന്നാൽ നമുക്ക് എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല”

“ശരി നീയിനി പിന്നിലിരുന്നോ ഞാനോടിക്കാം”

ബുളളറ്റ് സൈഡിലേക്ക് ഒതുക്കി നിർത്തി.വണ്ടിയുടെ നിയന്ത്രണം ടെസ ഏറ്റെടുത്തു. ഞാൻ അവൾക്ക് പിന്നിലെ സീറ്റിലും കയറി…..

റോഡിനെ പ്രകമ്പനം കൊള്ളിച്ച് ബുളളറ്റ് ഇരമ്പിപ്പാഞ്ഞു.ഇടക്ക് ഊണു കഴിക്കാൻ ഞങ്ങൾ റെസ്റ്റോറന്റിൽ കയറി. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും യാത്ര തുടർന്നു….

തൃശൂരിൽ ചെല്ലുമ്പോൾ സമയം നാലുമണി കഴിഞ്ഞിരുന്നു… ഞങ്ങൾ നേരെ ഹോസ്പിറ്റലിൽ ചെന്നു…..

“നമുക്ക് നേരെ വീട്ടിലേക്ക് പോയാലോടീ”

“അവിടെ ചെല്ലും മുമ്പേ നമുക്ക് ഹോസ്പിറ്റൽ എത്തി മമ്മി അവിടെ ഉണ്ടോ ഇല്ലയോന്ന് കൺഫോം ചെയ്യണം….

ടെസ പറഞ്ഞത് ശരിയാണെന്ന് തോന്നിയതോടെ വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…

ആദ്യം ഞങ്ങൾ മമ്മിയുടെ റൂമിലാണു ചെന്നത്.എന്നെ കണ്ടതും ആ മുഖം ഒന്നു കൂടി വീർത്തു.അനിഷ്ടം മുഖത്ത് പ്രകടമായി….

ഇപ്പോൾ സംസാരിക്കാനും എഴുന്നേറ്റു നടക്കാനുമൊക്കെ കഴിയും…

” നിനക്കെന്താടീ ഇവിടെ കാര്യം? ”

മമ്മിയുടെ സ്വരത്തിലെ ധാർഷ്ഠൃം എനിക്ക് മനസ്സിലായി…

“എനിക്കല്ലാതെ മറ്റാർക്കാ ഇവിടെ കാര്യം”

എനിക്ക് വല്ലാതെ ദേഷ്യം വന്നു.മമ്മിക്ക് വയ്യാത്തതാണെന്നൊ ഇത് ഹോസ്പിറ്റലാണെന്നൊ എന്നൊക്കെ ഞാൻ മറന്നു…

“ഓർമ്മയുറച്ച നാൾ മുതൽ നിങ്ങളെ ഞാൻ മമ്മീന്ന് തന്നാ വിളിച്ചു ശീലിച്ചത്.ആ വിളി മാറ്റാൻ ഞാൻ ആഹ്രഹിക്കുന്നില്ല.അല്ലെങ്കിൽ ഞാൻ എന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തണം”

“നിന്റെ മാതാപിതാക്കൾ എവിടെ ആണെന്ന് എനിക്ക് എങ്ങനെ അറിയാം”

അവർ എനിക്ക് മുഖം തരാതെ മുകളിൽ കറങ്ങുന്ന ഫാനിൽ കണ്ണുകൾ ഉറപ്പിച്ചു…

“ഈ ലോകത്ത് എന്റെ അച്ഛനും അമ്മയും ആരെന്ന് മമ്മിക്കും പപ്പക്കും മാത്രമേ അറിയൂ…ആ പപ്പയെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചു.

വിടില്ല ഞാൻ ഒന്നിനെയും‌.എന്റെ മാതാപിതാക്കളെ കണ്ടെത്തിയട്ട് ഒരുദിവസം ഞാൻ നിങ്ങൾക്ക് മുമ്പിൽ വരും.അതെന്തിനാണെന്ന് അറിയോ എന്റെ പപ്പയെ കൊലപ്പെടുത്താൻ നിങ്ങൾ ശ്രമിച്ചതിന്”

അരിശത്തോടെ ഞാനവർക്ക് നേരെ വിരലുകൾ ചൂണ്ടി…കണ്ണുകളടച്ചു പിടിച്ചവർ കിടന്നു…

“അഗ്നി മതി..ഇതൊരു ഹോസ്പിറ്റലാണ്..”

ടെസ എന്നെയും വലിച്ചു പിടിച്ചു അവിടെ നിന്ന് ഇറങ്ങി…

“വാ നമുക്ക് പപ്പയെ കണ്ടിട്ടു വരാം”

ടെസ എന്നെയും കൂട്ടി പപ്പയുടെ അടുത്തെത്തി…

പപ്പക്ക് പതിവിൽ കവിഞ്ഞ പുരോഗതിയുണ്ടെന്ന് എനിക്ക് മനസ്സിലായി..മുഖത്ത് നല്ല തെളിച്ചമുണ്ട്….

“പപ്പാ…ഇത് ഞാനാണ് അഗ്നി…”

ഞാൻ ഒരുപാട് ട്രൈ ചെയ്തിട്ടും നിരാശയായിരുന്നു ഫലം. എന്റെ മുഖത്തേക്ക് നോക്കുന്നതല്ലാതെ പപ്പയെന്നെ തിരിച്ചറിയുന്നില്ല…

എനിക്കൊന്ന് ഉറക്കെ കരഞ്ഞാൽ കൊളളാമെന്ന് തോന്നി.അത്രക്കുമുണ്ട് മനസ്സിൽ സങ്കടങ്ങൾ. ഒരെണ്ണം ശരിയാകുമെന്ന് പ്രതീക്ഷിക്കുമ്പോൾ കൂനിന്മേൽ കുരുവെന്ന രീതിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉയർന്നു വരുന്നു…

“അഗ്നി ഇങ്ങനെയിരുന്നാൽ പറ്റില്ല..എന്തെങ്കിലും ചെയ്തേ പറ്റൂ..നാളെ ഞായറാഴ്ച ട്രിവാൻഡ്രത്തിനു മടങ്ങണം”

ട്രിവാൻഡ്രമെന്ന് ടെസ ഓർമ്മിപ്പിച്ചതും ഞാനൊന്ന് ഞെട്ടി..ഈശ്വരാ ചെകുത്താനെ കുറിച്ച് ആലോചിക്കുമ്പോൾ പേടി വരുന്നു.

അയാളുടെ അനുവാദം വാങ്ങാതെ വന്നതിനാൽ ആ വായിലിരിക്കുന്നത് മുഴുവനും കേൾക്കണം…

“എന്തെങ്കിലും ആകട്ടെ..വരുന്നിടത്തുവെച്ചു കാണാം.. അല്ല പിന്നെ”

ഞാനും ടെസയും കൂടി വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.. ചിലപ്പോൾ ഒരു അറ്റാക്ക് പ്രതീക്ഷിച്ചു തന്നെയാണ് ഞങ്ങൾ ഇരുന്നതും…

ഞാനും ടെസയും കൂടി തൃശൂർ വീട്ടിലെത്തി. ജോലിക്കാരുളളതിനാൽ വീട്ടിൽ ആരുമില്ലെന്നുളള ഫീൽ ഇല്ല.വീട് എപ്പോഴും സജീവമായിരിക്കും….

വീട്ടിൽ കയറില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കിലും അതെനിക്ക് തെറ്റിക്കേണ്ടി വന്നു….

ഞാനും ടെസയും വീട്ടിലെത്തുമ്പോൾ പ്രതീക്ഷിക്കാത്ത രണ്ടുപേരെ അവിടെ കണ്ടു ഞങ്ങളും അവരും ഞെട്ടി…

“ശരണും അയാളുടെ പപ്പയും”

“നിനക്കെന്താടീ ഇവിടെ കാര്യം”

ശരൺ ഞങ്ങൾക്ക് നേരെ ചീറി വന്നു…

“നിനക്കെന്താടാ ഇവിടെ കാര്യം. ഇതെന്റെ പപ്പയുടെ വീടാണ്…”

“ത്ഫൂ…” അയാൾ കാറിത്തുപ്പി…

“തെരുവിൽ കിടന്നവൾക്ക് എവിടെ നിന്നാടീ പപ്പയും മമ്മിയും.ആരോ വയറ്റിലുണ്ടാക്കിയട്ട് കടന്നു കളഞ്ഞവന്മാരായിരിക്കും നിന്റെ തന്ത.

ഗതിയില്ലാതെ വല്ലവർക്കും കിടന്നു കൊടുത്തതിന്റെ അനന്തരഫലം പ്രസവിച്ചയുടെ ഏതെങ്കിലും പിഴച്ചവൾ നിന്നെ തെരുവിൽ വലിച്ചെറിഞ്ഞത് ആയിരിക്കും”

അതുകേട്ടതോടെ എന്റെ ക്ഷമ പൂർണ്ണമായും നശിച്ചിരുന്നു.പൊടുന്നനെ അവന്റെ കവിളടക്കം അടി വീണു.അവൻ ഒരുവശത്തേക്ക് വീണുപോയി.അടിയുടെ ആഘാതം അത്രയും ഉണ്ടായിരുന്നു….

ഞാൻ ശരണിനെ അടിക്കും മുന്നെ ടെസ സർവ്വശക്തിയും എടുത്ത് അവനിട്ടൊന്ന് പൊട്ടിച്ചതായിരുന്നു…മകനെ അടിക്കുന്നത് കണ്ടിട്ട് ശരണിന്റെ പപ്പാ ഞങ്ങൾക്ക് നേരെ ചാടിവന്നു…

“നീ എന്റെ മോനെ തല്ലാൻ മാത്രം വളർന്നുവല്ലേ…”

“എന്താടോ തനിക്കും വേണോ..സമ്മാനം.. മര്യാദക്ക് രണ്ടും കൂടി ഇവിടെ നിന്ന് ഇറങ്ങിയില്ലെങ്കിൽ തലയോട്ടി ഞാൻ തകർക്കും”

അലറിക്കൊണ്ട് ടെസ അവർക്ക് നേരെ തോക്ക് ചൂണ്ടി.അത് കണ്ടിട്ട് അവർ ഭയന്നു പോയി..

“ഒരുപാട് ഞാൻ ക്ഷമിച്ചു..ഇനിയെനിക്ക് പറ്റില്ല..മമ്മിയുടെ പിന്നാലെ കൂടി ആ മനസ്സിൽ വിഷം കയറ്റിയത് മുഴുവനും താനൊരുത്തനാണെന്ന് അറിയാം.

അതുകൊണ്ട് പറയുന്നതാണ് എനിക്ക് മേലും കീഴുമൊന്നും നോക്കാനില്ല.കൊന്നു കളയും ഞാൻ.. ചാരം പോലും കിട്ടില്ല നിന്റെയൊന്നും ഒരു ബന്ധുക്കൾക്കും….മനസ്സിലായോടാ …”

“നിന്നെയൊക്കെ ഞങ്ങൾ എടുത്തോളാമെടീ…”

അയാൾ ഭീക്ഷണി മുഴക്കി മകനെയും കൂട്ടിപ്പോയി….

“അവരെയൊന്ന് വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി അറിയാമായിരുന്നു”

ടെസ നിരാശപ്പെട്ടു..

“ഇവർക്ക് എന്തെങ്കിലും പറയാാനേ കഴിയൂ ടെസേ..ഭീരുക്കളാണ്.പ്രബലനായാ ആരോ മറഞ്ഞിരുന്നു കളിക്കുന്നുണ്ട്..അതാരാണെന്ന് കണ്ടെത്തിയാൽ എല്ലാത്തിനുമൊരു വഴിത്തിരിവ് ഉണ്ടാകും”

“അങ്ങനെ ആരാടീ ഉളളത് പ്രബലനായ ശത്രു.നിന്നെ ഇല്ലാതാക്കിയട്ട് അവർക്കെന്ത് നേടാനാണ്..”

“അറിയില്ലെടീ ചിലപ്പോൾ അവർക്കെന്തെങ്കിലും ലക്ഷ്യം കാണുമായിരിക്കും”

“മം”

“ഡീ ഞാനൊന്ന് ഫ്രഷാകട്ടെ…അതുകഴിഞ്ഞു നീ ഫ്രഷായാൽ മതി”

“ഓക്കെയെടീ”

ഞാൻ ടർക്കിയുമെടുത്ത് ബാത്ത് റൂമിൽ കയറി. നഗ്നയായി ഷവറിനു കീഴിൽ നിന്നു തണുത്ത വെള്ളം വീണപ്പോളൊരു സുഖം തോന്നി.സമയമെടുത്താണു കുളിച്ചിറങ്ങിയതും….

ടെസയും ഫ്രഷായിട്ട് വരുമ്പോൾ വയറ് വിശപ്പിനാൽ ആളിക്കത്തി തുടങ്ങി…..

വീട്ടിൽ ഡിന്നർ റെഡിയാക്കാൻ പറഞ്ഞിരുന്നു.. ഞങ്ങൾ രണ്ടും കൂടി ഡൈനിങ്ങ് ടേബിളിനടുത്ത് വന്നിരുന്നു…

“അച്ചുവേച്ചി..ഞാൻ അകത്തേക്ക് നോക്കി വിളിച്ചു..

” ദാ കുഞ്ഞേ ഫുഡ് റെഡിയായി ഇപ്പോൾ കൊണ്ട് വരാം ”

കിച്ചണിന്റെ വാതിലിൽ നിന്ന് ചേച്ചി പറഞ്ഞു.. ഇവിടത്തെ കുക്കിങ്ങ് അച്ചുവേച്ചിയാണ്. നല്ല കൈപ്പുണ്യം ആണ് ആൾക്ക്…

ചപ്പാത്തിയും ബീഫ് ഉലർത്തിയതും കൊണ്ട് വന്നത് ഞങ്ങൾ കഴിച്ചു.തിരികെ റൂമിൽ വന്നിട്ട് ഞാനും ടെസയും ഓഫ് ചെയ്ത മൊബൈൽ ഓൺ ചെയ്തു….

“ഈശ്വരാ ദേ വരുന്നു ചെകുത്താന്റെ കോൾ”

“നീയെടുക്കെടീ എപ്പോൾ ആയാലും അയാളുടെ ചീത്ത കേൾക്കണ്ടതല്ലേ…

ടെസ പറഞ്ഞത് ശരിയാണല്ലോന്ന് ഞാൻ ഓർത്തു…

” ചെകുത്താന്റെ തെറി പ്രതീക്ഷിച്ചു ഞാൻ കോളെടുത്തു…

“രണ്ടും കൂടി മുങ്ങിയാൽ ഞാൻ അറിയില്ലെന്ന് കരുതിയോ.”

ചെകുത്താന്റെ സൗമ്യസ്വരം കേട്ട് ഞങ്ങൾ അമ്പരന്നു.. ഫോൺ സ്പീക്കർ മോഡിലാണ്….

ഞാനൊന്നും മിണ്ടിയില്ല..എന്തിനാ വെറുതെ ചീത്ത കേൾക്കണത്…

“രണ്ടു ന്യൂസ് ഉണ്ട്.. ഒരെണ്ണം ഹാപ്പിയും മറ്റൊന്ന് സാഡുമാണ്…

പെട്ടെന്ന് ഞങ്ങൾ ജാഗരൂകരായി….

” എങ്കിൽ ആദ്യം ഹാപ്പി ന്യൂസ് പറയൂ’

“നിത്യയും ഗംഗയും പ്രഗ്നന്റ് ആയിരുന്നെന്ന് പറഞ്ഞില്ലേ എല്ലാത്തിനെയും ഞാൻ പൊക്കി…”

“ആരാ അവന്മാർ..എവിടെയുണ്ട്”

ആവേശത്തോടെ ഞാനും ടെസയും ഒരുപോലെ ചോദിച്ചു….

“അവന്മാരാണു കാരണം… ദീപക്കും ടീമും.പിന്നെ ഗംഗയുടെ കാമുകൻ മുന്നയും”

ഞങ്ങൾ ഞെട്ടിപ്പോയി. അപ്പോൾ ചെകുത്താൻ കാര്യങ്ങൾ വിശദീകരിച്ചു….

“മുന്ന അവന്റെ പിറന്നാൾ ദിനത്തിൽ ഗംഗയെ വീട്ടിലേക്ക് ക്ഷണിച്ചു.

വരുന്നില്ലെന്ന് അവൾ പറഞ്ഞെങ്കിലും വീട്ടുകാർക്ക് മുമ്പിൽ പരിചയപ്പെടുത്താനാണെന്നും പറഞ്ഞു.. പേടിയാണെങ്കിൽ നിത്യയെയും കൂടെ കൂട്ടാൻ പറഞ്ഞിരുന്നു ”

“അപ്പോൾ ഞങ്ങൾ എവിടെ ആയിരുന്നു…”

“നീയും ടെസയും വീട്ടിൽ പോയിരുന്ന ടൈമിൽ ആയിരുന്നു.. എല്ലാം പ്ലാൻഡ് ആയിരുന്നു. ദീപക്കിനു നിത്യയിലൊരു കണ്ണ് ഉണ്ടായിരുന്നു. അതാണ് അവളെയും കൂട്ടാൻ പറഞ്ഞത്…”

ചെകുത്താൻ വീണ്ടും തുടർന്നു.ഞങ്ങൾ ആകാംഷയോടെ കേട്ടിരുന്നു…

“രണ്ടു പേരും അവിടെ എത്തിയപ്പഴാണു തങ്ങൾ പറ്റിക്കപ്പെട്ടെന്ന് അവർ അറിഞ്ഞത്.

അപ്പോഴേക്കും ജ്യൂസിൽ മയക്ക് മരുന്ന് ചേർത്തു അവന്മാർ അവരെ നശിപ്പിച്ചു. വീഡിയോ റിക്കാർഡ് ചെയ്യുകയും ചെയ്തു. ആരോടെങ്കിലും പറഞ്ഞാൽ അത് നെറ്റിൽ എത്തുമെന്നും.”

കാമുകൻ തേച്ചെന്നു പറഞ്ഞു ഗംഗ എപ്പോഴും കരയാറുളളത് ഞാൻ ഓർത്തു.ബട്ട് നിത്യ…

“അവർക്ക് സംഭവിച്ചത് ഇത്രയും അടുത്ത ഫ്രണ്ട്സ് ആയിട്ടും അവർ പറഞ്ഞില്ലല്ലൊ…”

“ചിലപ്പോൾ നിങ്ങൾ ഇതറിഞ്ഞാൽ ഒറ്റപ്പെടുത്തുമെന്ന് അവർ ഭയന്നിട്ടുണ്ടാകും.നിത്യ ബോൾഡാണ്.ഗംഗയല്ലേ പാവം”

“മം”

“അവന്മാരെ വെറുതെ വിടരുത്…ചിതാഭസ്മം പോലും വീട്ടുകാർക്ക് കിട്ടരുത്”

ഞാൻ കടുപ്പിച്ചു പറഞ്ഞു….

“അത് പിന്നെ അങ്ങനെയല്ലെ ചെയ്യൂ…”

ചെകുത്താന്റെ ക്രൂരമായ ചിരി ഫോണിൽ കൂടി ഞങ്ങൾ കേട്ടു….

“അപ്പോൾ രണ്ടാമത്തെ ന്യൂസ്…

ആകാംഷ അടക്കാൻ കഴിഞ്ഞില്ല ഞങ്ങൾക്ക്…

” നിങ്ങൾ രണ്ടു പേരും കൊല്ലപ്പെടും…അത്രതന്നെ…

ചെകുത്താന്റെ കോൾ കട്ടായതും ഞങ്ങൾ ഞെട്ടിപ്പോയി… തോക്ക് കൈവശമുണ്ടെന്ന് ഞങ്ങൾ ഉറപ്പു വരുത്തി…..

അതേ സമയം തന്നെ മുറിയുടെ വാതിൽപ്പാളി തകർത്തു കൊണ്ട് അകത്തേക്കൊരു മനുഷ്യൻ കയറി വന്നു….

ഇരുണ്ടവേഷധാരി…ആറടി ഉയരം വരും.മുഖം മറച്ചിട്ടുണ്ട്…

പെട്ടെന്ന് തോക്കെടുത്ത് ഞങ്ങൾ അയാൾക്ക് നേരെ നീട്ടിപ്പിടിച്ചു….

“ഹ ഹാ ഹാാ ഹാ….

അയാൾക്കൊരു കൂസലും ഉണ്ടായിരുന്നില്ല…

” അടുത്തേക്ക് വന്നാൽ ആ തലയോട്ടി തകർക്കും”

ടെസയുടെ കല്ലിച്ച സ്വരം…

“തലയോട്ടി തകർക്കും മുമ്പ് മറ്റൊന്ന് കൂടി അറിഞ്ഞോളൂ…

” നിത്യയും ഗംഗയും പ്രഗ്നന്റായതും കൊല്ലപ്പെട്ടതും പാവം ദീപക്കും ടീമുമല്ല.പകരം ഞാനാണ്….നിങ്ങൾക്ക് കിട്ടിയ ഇൻഫർമേഷൻ തെറ്റാണ്”

“നിങ്ങൾ നിങ്ങളാരാണ്…”

“ആ ചോദ്യം ന്യായമാണ്.മരിക്കാൻ പോകും മുമ്പ് ഇരക്ക് കൊല്ലാൻ പോകുന്നവൻ ആരാണെന്ന് അറിയണതിനു അവകാശമുണ്ട്..”

മുഖം മറച്ചതിനാലും തലയിലെ ക്യാപ് മുന്നോട്ടായതിനാലും ആളെ വ്യക്തമല്ല….

“നിന്റെ പപ്പയുടെയും മമ്മിയുടെയും ആക്സിഡന്റിനു പിന്നിലും ഞാനാണ് കാരണം”

“ങേ …ഞാൻ ശക്തമായി ഞെട്ടിപ്പോയി…

” നിങ്ങൾ നിങ്ങൾ ആരാണ്..ഞാൻ ചോദ്യം ആവർത്തിച്ചു…

മുറിക്കുള്ളിൽ ആയുധധാരികളായ മൂന്നാലു ആൾക്കാർ കൂടി കയറി വരുന്നത് ഞങ്ങൾ കണ്ടു.അവരുടെ തോക്കുകൾ ഞങ്ങളെ ലക്ഷ്യമാക്കി ഉയർന്നു…

“ഞാൻ ആരാണെന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്….

” ചെകുത്താൻ.. ദ ഡാർക്ക് ഡെവിൾ…

അയാൾ പൊട്ടിച്ചിരിച്ചു..ഞാനും ടെസയും മുഖത്തോട് മുഖം നോക്കി….

“അതേ നിമിഷം കറന്റും പോയി മുറിയാകെ ഇരുളിലായി…കണ്ണുകാണാത്തത്ര ഇരുട്ട് കണ്ണിൽ കുത്തിക്കയറി..

 

(തുടരും)

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7

അഗ്നി : ഭാഗം 8

അഗ്നി : ഭാഗം 9

അഗ്നി : ഭാഗം 10

അഗ്നി : ഭാഗം 11