Wednesday, December 18, 2024
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 18

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

“പറ്റില്ല…എനിക്ക്..പറ്റില്ല..നീയില്ലാതെ..”

ആ കൈകൾ അടർത്തിമാറ്റി നടന്നു നീങ്ങിയിട്ടും ആ ശബ്ദം പിന്തുടർന്നു വന്നു ചെവികളിൽ തട്ടി ചിതറും പോലെ..

ഉമ്മറത്തെത്തി തിരിഞ്ഞു നോക്കുമ്പോഴും ഒതുക്കുകല്ലിന്റെ ചുവട്ടിൽ ഇരുട്ടത്ത് ആ നിഴൽ രൂപം നിൽപ്പുണ്ടായിരുന്നു..

അമ്മക്ക് ഭക്ഷണം വാരിക്കൊടുക്കുമ്പോൾ ആ കൂടെ കഴിക്കുകയാണ് പതിവ്..

ഇന്നൊരു വറ്റ് പോലും ഇറങ്ങുന്നില്ല…

അമ്മയ്ക്ക് കൊടുത്തു പാത്രം കഴുകി വെച്ചു അച്ഛനുള്ള ഭക്ഷണം മേശമേൽ എടുത്തു മൂടി വെച്ചതിനു ശേഷം വന്നു കിടന്നു…

ആ മുഖവും കണ്ണുകളും മനസ്സിൽ പൂർവാധികം ശക്തിയോടെ തെളിഞ്ഞു വരുന്നു…

കണ്ണടച്ചിട്ടും കണ്മുന്നിൽ വന്നു നിൽക്കുന്നു..

“പറ്റില്ല..എനിക്ക് പറ്റില്ല…നീയില്ലാതെ…”

വീണ്ടും ആ ശബ്ദം….സേതു ചെവികൾ കൊട്ടിയടച്ചു…തല വഴി പുതപ്പിട്ടു മൂടി കണ്ണടച്ചു കിടന്നു..

ഇടയ്ക്കെപ്പോഴോ ഒന്നു മയങ്ങിയപ്പോഴും ആ മുഖം തന്നെയായിരുന്നു മനസ്സിൽ…

സ്വപ്നങ്ങളിൽ കൂടുതൽ മിഴിവോടെ അവൻ വന്നപ്പോൾ..പ്രണയം നുകർന്നപ്പോൾ…ചുംബനച്ചൂട് പകർന്നപ്പോൾ..കുസൃതിച്ചിരിയോടെ കവിളിൽ തട്ടിയപ്പോൾ..കൃത്രിമ ഗൗരവം നടിച്ചു മീശ പിരിച്ചു കാണിച്ചപ്പോൾ..താടിയിൽ തടവി ചെറുപുഞ്ചിരിയോടെ സാകൂതം നോക്കിയിരുന്നപ്പോൾ.. അവളും ഒരു മാത്ര ഒരു പ്രണയിനിയായി മാറുകയായിരുന്നു…. ഞെട്ടലോടെ അവളുണർന്നു…

മേശയിലിരുന്ന ടൈം പീസെടുത്തു സമയം നോക്കി…പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു..

വീണ്ടും വന്നു തെളിച്ചത്തോടെ ആ മുഖവും ഇടറിയ ആ ശബ്ദവും..

സേതു ഒച്ചയുണ്ടാക്കാതെ ചെന്നു അലമാര തുറന്നു..
സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുന്ന ഫോൺ കയ്യിലെടുത്തു…
വാട്സ്ആപ് പ്രൊഫൈലിൽ കണ്ടിട്ടുള്ള ആ മുഖമൊന്നു കാണുകയായിരുന്നു ലക്ഷ്യം…

ഫോൺ ഓണ് ആക്കി കട്ടിലിൽ കയറി ഭീത്തിമേൽ ചാരിയിരുന്നു…

Psc ഗ്രൂപ്പിലെ കുറെ മെസേജുകൾ ഇരച്ചു വന്നു..

ഒന്നും നോക്കിയില്ല..ശ്രീയേട്ടന്റെ നമ്പർ ഫീഡ് ചെയ്തിരുന്ന ആ ഫോട്ടോ ഒന്നു സൂം ചെയ്തു…

കണ്ടു!! മഹാദേവന്റെ ആൽത്തറ മുറ്റത്ത് പടവുകളോട് ചേർത്തിട്ടിരിക്കുന്ന കാറിൽ ചാരി ചിരിതൂവി നിൽക്കുന്നൊരാ മുഖം…

കാണുംതോറും കണ്ണുകൾ നിറഞ്ഞു വന്നു…
നിയന്ത്രണം വിട്ടവൾ ആ ഫോട്ടോയിൽ ആർത്തിയോടെ ചുംബിച്ചു..
നെഞ്ചോരം ചേർത്തു വെച്ചു കണ്ണടച്ചിരുന്നു..

ഒരു മുരൾച്ച…

സേതു ആശങ്കയോടെ ചുറ്റും നോക്കി…

കയ്യിലിരിക്കുന്ന ഫോൺ വിറയ്ക്കുന്നു…
അതിൽ നിന്ന് വരുന്ന ചെറിയ നീലവെളിച്ചം മുറിയിൽ പരക്കുന്നുണ്ട്..

“Sreeyettan calling…”

അവൾ ഒരു നിമിഷം അതിലേക്കു തന്നെ നോക്കിയിരുന്നു..

ഒന്നടിച്ചു നിന്നു..അത് വീണ്ടും അടിക്കാൻ തുടങ്ങി..

വിറക്കുന്ന വിരലുകളോടെ അവൾ കാൾബട്ടനിൽ തൊട്ടു…

ആർത്തിയോടെ ഒരു വിളി കേട്ടു..”സേതു…”

അവൾ ശ്വാസമടക്കി പിടിച്ചിരുന്നു..

“സേതു…ഒന്നു മിണ്ടെന്നോട്..ആ ശബ്ദമൊന്നു കേട്ടോട്ടെ ഞാൻ…”

“”””ഉം..””””” അവൾ പണിപ്പെട്ടൊന്നു മൂളി..

“എത്ര നേരായെന്നോ ഞാൻ വിളിക്കാൻ തുടങ്ങിയിട്ട്…എനിക്കറിയാരുന്നു നീ ഫോൺ നോക്കുമെന്നു…..”

അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല..

“സേതു…ഒന്നും പറയാനില്ലേ…എന്നോട്..”

അടഞ്ഞൊരു ശബ്ദം പുറത്തേക്കു വന്നു….

“ശ്രീയേട്ട…ഞാൻ പറഞ്ഞതല്ലേ..എനിക്ക് കഴിയില്ല…അറിയാവുന്നതല്ലേ എല്ലാം…പിന്നെന്തിനാ….ശ്രീയേട്ടൻ വിചാരിക്കുന്ന പോലെയൊന്നുമല്ല…ശിവേട്ടൻ നമ്മൾ കരുതും പോലെയുള്ള ആളല്ല…അയാൾ വെറുതേയിരിക്കില്ല..പൊലീസിലെ ഉന്നതരുമൊക്കെയായിട്ട് വലിയ പിടിപാടാ…അയാളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല…അയാൾക്ക്‌ ഞാനെന്നു വെച്ചാൽ ഭ്രാന്താണ്..”

“അതിലും വലിയ ഭ്രാന്താടി ശ്രീയേട്ടന്..അത് നിനക്കിതു വരെ അറിയാൻ പറ്റിയിട്ടില്ലേ…എനിക്ക് പറ്റില്ലടി…നീ കൂടെയില്ലാതെ…”വീണ്ടും ആ ചിലമ്പിച്ച ശബ്ദം…

“ശ്രീയേട്ട…അവൾ കരഞ്ഞു..ഇനിയും എനിക്ക് കഴീല്ല… ആ കുടുംബത്തിൽ ഒരു കരടാവാൻ..ശ്രീയേട്ടന്റെ അച്ഛൻ …എന്നെ പഠിപ്പിച്ചത് ആണ്..ഞാൻ കാരണമല്ലേ അന്ന് ശിവേട്ടനുമായി വഴക്കുണ്ടായത്..അതൊണ്ടല്ലേ അച്ഛന് വയ്യാണ്ടായത്…ആ ഞാൻ തന്നെ…ആ എന്നെ തന്നെ ശ്രീയേട്ടന് ….മാഷ് എന്തു വിചാരിക്കും…”അവൾ പകുതിക്ക് നിർത്തി…

“തന്നെയുമല്ല…പലതും കൊണ്ടു നമ്മൾ തമ്മിൽ ചേരില്ല..ശ്രീയേട്ട…നമ്മുടെ കുടുംബപശ്ചാത്തലം പോലും ഒരുപാട് വ്യത്യാസമുണ്ട്…മകന് ഇങ്ങനെയൊരു പെണ്ണിനെയാവില്ല ആ അച്ഛനും അമ്മയും ആഗ്രഹിക്കുന്നത്..”

“മറന്നേക്കൂ..എന്നെ..”അവൾ കരഞ്ഞുകൊണ്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു..

ആ രാത്രി പലവുരു ശ്രീ വിളിച്ചിട്ടും ആ ഫോൺ പിന്നെ ശബ്‌ധിച്ചില്ല…

ആ രാത്രി സേതുവിന് ഉറങ്ങാനും കഴിഞ്ഞില്ല..ആ ഫോണും നെഞ്ചോടു ചേർത്തു വെച്ചവൾ കണ്ണീർ വാർത്തു..

പിന്നീടുള്ള ചില ദിവസങ്ങളിൽ അമ്പലത്തിൽ വെച്ചും കടയിൽ വെച്ചും വഴിയിൽ വെച്ചുമൊക്കെ ശ്രീ സേതുവിനെ കണ്ടു…പക്ഷെ സംസാരിക്കാൻ പറ്റുന്ന സാഹചര്യം ഒന്നുമല്ലായിരുന്നു…ആരെങ്കിലും കൂടെ കാണും…

ആ കണ്ണുകളിലെ യാചനാഭാവം സേതുവിനെ കൂടുതൽ തളർത്തി……

പിന്നീടുള്ള ദിവസങ്ങളിൽ അവൾ വിദഗ്ധമായി ഒഴിഞ്ഞു മാറി അവനിൽ നിന്നു…

ആ ഒഴിഞ്ഞുമാറ്റം ശ്രീയെ സങ്കടക്കടലിലാഴ്ത്തി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു ദിവസം രാവിലെ പാൽസൊസൈറ്റിയിൽ പാൽ കൊടുത്തിട്ട് തിരികെ വരുകയായിരുന്നു ശ്രീ…

നേരം വെളുത്തിട്ടും കർക്കടകത്തിലെ ആ ഇരുട്ടുണ്ട് ചുറ്റിനും…

തലേദിവസം ഒരു ഫങ്‌ഷനു വേണ്ടി പാൽ വേണമെന്ന് പറഞ്ഞ പരിചയമുള്ള ഒരു വീട്ടിലേക്കു ഏഴു ലിറ്റർ പാൽ കൊണ്ടു കൊടുക്കണമായിരുന്നു..

അവിടേക്ക് പോകുമ്പോഴാണ് കടത്തിനടുത്ത് ആരോ രണ്ടു പേർ നിൽക്കുന്നത് കണ്ടത്…

അടുത്തു എത്തിയപ്പോഴാണ് അത് സേതുവാണെന്നു അവനു മനസ്സിലായത്…കൂടെ നിൽക്കുന്നത് ശിവശങ്കറും…

ശിവൻ അവളുടെ കൈത്തണ്ടയിൽ പിടിച്ചിട്ടുണ്ട്…

ശ്രീയുടെ നെഞ്ചു പൊള്ളിപ്പോയി…

ശ്രീയുടെ ബുള്ളറ്റ് അടുത്തുവന്നപ്പോൾ ശിവൻ അവളുടെ കയ്യിലുള്ള പിടുത്തം വിട്ടു…

അവരെ ഒന്നു പാളി നോക്കിക്കൊണ്ട് ശ്രീ വണ്ടി മുന്നോട്ടെടുത്തു..

മിററിലൂടെ നോക്കിയപ്പോൾ അവൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു വലിക്കുന്നതും അവൾ പിടുത്തം വിടുവിക്കാൻ ശ്രമിക്കുന്നതും കണ്ടു..

ശ്രീ വണ്ടി നിർത്തി തിരിഞ്ഞു നോക്കി…

അപ്പോഴും അവിടെ പിടിവലി തന്നെ..

ശ്രീ ബുള്ളറ്റ് തിരിച്ച് അവരുടെ അടുത്തു കൊണ്ടു ചെന്നു നിർത്തി..

ശ്രീയെ കണ്ടു ശിവൻ ക്രുദ്ധനായി ഒന്നു നോക്കി..

“കൈ വിടെടാ അവളുടെ..”ശ്രീ പതിയെ പറഞ്ഞു…

“ഞാൻ കെട്ടാൻ പോണ പെണ്ണാ..എനിക്കിഷ്ടമുള്ളത് ചെയ്യും..നീയാരാടാ ചോദിക്കാൻ..”ശിവൻ മുണ്ടും മടക്കി കുത്തി മുന്നോട്ട് വന്നു

“പെണ്ണും പിടക്കോഴിയുമൊക്കെ അങ്ങു താമരപ്പുഴയിൽ മതി..ഇവിടെ കിടന്നു ഷോ ഇറക്കിയാൽ മോൻ വിവരമറിയും…”ശ്രീയും വിട്ടുകൊടുത്തില്ല…

“എന്നാ..അറിയിക്കേടാ…”ശിവൻ അവന്റെ നേരെ ചെന്നു…

ശ്രീ ഒന്നും ചിന്തിച്ചില്ല..കയ്യിലിരുന്ന പാലിന്റെ അലുമിനിയം ക്യാൻ കൊണ്ടു ഊക്കോടെ ഒരടി അവന്റെ മുഖത്തിനിട്ടു കൊടുത്തു…

“ഹാ…” ശിവനത് പ്രതീക്ഷിച്ചില്ലായിരുന്നു…അയാൾ പുറകോട്ടു വെച്ചു വീണു പോയി..

എഴുന്നേറ്റു വരാൻ ഓങ്ങിയെങ്കിലും പ്രഭാതസവാരിക്കിറങ്ങിയ ചിലർ അങ്ങോട്ട് ഓടിയടുക്കുന്നത് കണ്ടു അയാൾ വേഗം ബൈക്കിൽ കയറി പാഞ്ഞുപോയി..

ശ്രീ സേതുവിനെ നോക്കി…

ദേഷ്യം കോണ്ടവൻ വിറയ്ക്കുകയായിരുന്നു..

അവളുടെ ഒരു കയ്യിൽ പാൽ വാങ്ങിയ പാത്രമിരിക്കുന്നതവൻ കണ്ടു..

“എന്താടി പാലില്ലാതെ നിനക്ക് ചായ ഇറങ്ങത്തില്ലേ…”???

“അത്…അമ്മയ്ക്ക്..മരുന്നിൽ അരച്ചു..കൊടുക്കാൻ..”സേതു വിറച്ചു കൊണ്ടു പറഞ്ഞു…

“എന്ത് കോപ്പാണെങ്കിലും…ഇനി നേരം വെട്ടം വീഴുന്നതിന്ന് മുൻപോ സന്ധ്യ മയങ്ങിക്കഴിഞ്ഞോ നിന്നെ റോഡിലെങ്ങാനും കണ്ടാൽ…അടിച്ചു അണപ്പല്ലു പൊട്ടിക്കും ഞാൻ..പറഞ്ഞില്ലെന്നു വേണ്ടാ..വീട്ടീപോടീ…” ശ്രീ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു..

സേതു കണ്ണുതുടച്ചു കൊണ്ടു നടന്നു നീങ്ങി…
❤❤❤

പിറ്റേദിവസം സേതു മുറ്റമടിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മറത്തെ അരഭിത്തിയിൽ ഒരു കുപ്പി പാലിരിക്കുന്നത് കണ്ടു..

പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അത് തുടർന്നുകോണ്ടെയിരുന്നു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°ദിവസങ്ങൾ കോഴിഞ്ഞുപോയി…

കർക്കടകം ശക്തി പ്രാപിച്ചു…പുഴയും ഉഗ്രസ്വരൂപിണിയായി തകർത്താടി…

അന്നത്തെ സംഭവത്തിനു ശേഷം സേതു അത്യാവശ്യത്തിനു മാത്രേ പുറത്തിറങ്ങൂ…

അന്ന് വായനശാലയിൽ നിന്നു പുസ്തകമെടുക്കാനാണ് പോയത്…

എടുത്തിട്ടു വരുമ്പോഴാണ് കുറച്ചു മുന്നിൽ ശ്രീയേട്ടനും ഫൈസിക്കയും കൂടി നടന്നു പോകുന്നത് കണ്ടത്…

അവൾ വേഗത്തിലാണ് നടന്നതെങ്കിലും അവരെ കടന്നുപോകാൻ ബുദ്ധിമുട്ട് തോന്നിയത് കൊണ്ടു നടത്തം പതുക്കെയാക്കി…

ഇടക്ക് തിരിഞ്ഞു നോക്കിയ ഫൈസി സേതുവിനെ കണ്ടു നിന്നു…

ആ നിമിഷം തന്നെ ശ്രീയും തിരിഞ്ഞു നോക്കി…

അവന്റെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായി..

ഇട്ടിരിക്കുന്നത് തനിക്ക് ഏറ്റം ഇഷ്ടപ്പെട്ട ആ മയിൽപ്പീലിപ്പച്ച പട്ടുപാവാട…മഞ്ഞ ദാവണിയും…

“സേതു… എന്തുണ്ട്..”ഫൈസി ചോദിച്ചു..

അവൾ ചിരിച്ചു..

“അതേ..ഒരു കാര്യം ചോദിച്ചോട്ടെ..ചിങ്ങത്തിൽ കല്യാണമുണ്ടോ…ഞങ്ങൾ താമരപ്പുഴയിൽ പോയപ്പോൾ അറിഞ്ഞതാ…”ഫൈസിക്ക് അതോന്നറിയാഞ്ഞിട്ടു വയ്യാരുന്നു..

സേതു ഒന്നൊമ്പരന്നെങ്കിലും സാവധാനം പറഞ്ഞു…

“എന്നാണെങ്കിലും അതു തന്നല്ലേ നടക്കൂ…”പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി..

“ഓ.. അതിലും ഭേദം നീ ഈ പുഴയിൽ ചാടി ചാകുന്നതാ…”ശ്രീ വിളിച്ചു പറഞ്ഞു…

തിരിഞ്ഞു നോക്കിയപ്പോ കണ്ടു സങ്കടോം ദേഷ്യവും ഒക്കെക്കലർന്നു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന തന്റെ പ്രാണനെ…

കരൾ നോന്തുവെങ്കിലും അവൾ ഒന്നും പറയാതെ വേഗത്തിൽ നടന്നു ..

ഫൈസി അവന്റെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞപ്പോൾ ശ്രീ നടത്തത്തിന് വേഗം കൂട്ടി…മഴയും വരുന്നുണ്ട്…

തോണിക്കടവിൽ എത്തിയപ്പോൾ അക്കരെ നിന്നും തോണി വരാൻ കാത്തു നിൽക്കുന്ന സേതുവിനെ കണ്ടു…

അവൻ അതിനടുത്തുള്ള പീടിക തിണ്ണയിൽ കയറി നിന്നു…

തോണി വന്നു അവൾ കയറുന്നത് കണ്ടു..കൂടെ മൂന്നാലു പേര് കൂടി കയറാനുണ്ടായിരുന്നു…

നിമിഷങ്ങൾ കഴിഞ്ഞു…

അലച്ചുകുത്തി ഒരു കർക്കടക്കപ്പെരുമഴ നിലംപതിച്ചു…എല്ലു നുറുങ്ങുന്ന തണുപ്പുള്ള വീശിയടിക്കുന്ന കാറ്റും…

ശ്രീ അകലേക്ക് നോക്കി…മഴയുടെ മങ്ങലിൽ അവൻ കണ്ടു ആടിയുലയുന്ന തോണി…

ഹൃദയം പെരുമ്പറ കൊട്ടി…വീശിയടിച്ച വന്ന ഒരു ശക്തമായ കാറ്റിൽ അവൻ പേടിച്ചത് തന്നെ സംഭവിച്ചു…

“തോണി മറിഞ്ഞു…”

“സേതു….”അവൻ ഒരു അലർച്ചയോടെ പുഴയിലേക്കെടുത്തു ചാടി…

ആരൊക്കെയോ എങ്ങോട്ടൊക്കെയോ നീന്തുന്നുണ്ടായിരുന്നു…

എങ്ങും ഇരുട്ടും ശക്തമായ മഴയും..രൗദ്രഭാവത്തിൽ ഒഴുകുന്ന പുഴയും…

ശ്രീ ജലപ്പരപ്പിന് മുകളിൽ ചുറ്റും നോക്കി…ദൂരേ ഒരു മഞ്ഞനിറത്തിലെ തുണി….

അങ്ങോട്ട് ആഞ്ഞു നീന്തി…അതിൽ ചുറ്റിപ്പിടിച്ചടുപ്പിച്ചു…

“ഒന്നുമില്ല…ദാവണി മാത്രം..”..

ശ്രീയുടെ ധൈര്യം ചോർന്നു തുടങ്ങിയിരുന്നു….കൈകൾ തളരുന്ന പോലെ…

ആ ദാവണി കയ്യിൽ ചുറ്റിയിട്ടു കൊണ്ടു അവൻ നാലുപാടും നോക്കി വിളിച്ചു…”സേതുവേ…..”

മാനും മനുഷ്യനുമില്ല എങ്ങും…മഴയുടെ ഹുങ്കാര ശബ്ദം മാത്രം…

“മഹാദേവ….നഷ്ടപ്പെടുത്തരുതെ…തിരിച്ചു തന്നെക്കണേ…”

ശ്രീ ജലപ്പരപ്പിൽ ആഞ്ഞടിച്ചുകൊണ്ടു അലറി… “സേതുവേ….എവിടാടീ നീ…”

“മഹാദേവ…കാത്തോളണേ…”അവൻ ഇരുകൈകളും ചെന്നിയിൽ അമർത്തികൊണ്ടു മുകളിലേക്കു നോക്കി അലരിക്കരഞ്ഞു…”സേതുവേ….”

നാലുദിക്കും ആ ശബ്ദം പൊട്ടിചിതറി ഒടുക്കം പുഴക്കര മഹാദേവന്റെ ശ്രീകോവിലിൻ ചുവരുകളിൽ തട്ടി ഓംകാരരവത്തിൽ മുഴങ്ങി…

!!!ആ വാതിൽപാളികളെല്ലാം തുറ ന്നടഞ്ഞുവോ!!!
!!!മുക്കണ്ണന്റെ ത്രിനേത്രങ്ങളും ഒന്നിച്ചു പിടഞ്ഞുവോ…!!!
!!!തന്റെ പ്രാണന്റെ ഹൃദയം പിടഞ്ഞത് പ്രകൃതി അറിഞ്ഞുവോ!!!

അവളാണല്ലോ അടങ്ങേണ്ടത്..!!പ്രകൃതി!!സാക്ഷാൽ മഹേശ്വരപത്‌നി!!!!

ശ്രീ ലക്ഷ്യമില്ലാതെ നീന്തി…

പ്രകൃതിയുടെ താണ്ഡവം അല്പം ശമിച്ചപോലെ….!!
കലി തുള്ളി ഒഴുകിയ പുഴയുടെ ഓളങ്ങൾ നിലച്ച പോലെ…!!

കുറച്ചു ദൂരെ ഒരു കയ്യുയർന്ന പോലെ തോന്നി ശ്രീക്ക്…

തളർന്നു പോയിരുന്ന ആ കാലുകൾക്ക് പുതുജീവൻ ലഭിച്ചു..എങ്ങുന്നോ ആർജിച്ച ശക്തിയിൽ അവൻ ആ കൈത്തണ്ട ലക്ഷ്യമാക്കി നീന്തി…

നീന്തിച്ചെന്നു ആ മുടിയിൽ ചുറ്റിവലിച്ചു കരയ്ക്കടുപ്പിച്ചു…

അരയൊപ്പം വെള്ളത്തിൽ നിന്നു കൊണ്ടു ചേമ്പിൻ തണ്ടു വാടി കിടക്കും പോലെ കിടന്നിരുന്ന ആ ദേഹം കോരിയെടുത്തു കരയിലേക്ക് കിടത്തി…

“സേതുവേ…എടി…മോളെ കണ്ണുതുറക്കേടി…ശ്രീയേട്ടനെ ഒന്നു നോക്കേടി…”

“സേതുവേ…നോക്കേടി ഒന്നെന്നെ..”അവൻ അവളുടെ മുഖം ചേർത്തു വെച്ചിരുന്നു കരഞ്ഞു…

പെട്ടെന്നുള്ള ഒരു തിരിച്ചറിവിൽ അവൻ രണ്ടു കയ്യും ഉപയോഗിച്ചു അവളുടെ നഗ്നമായ വയറിൽ ആഞ്ഞമർത്തി…

ഒരു ചുമയോടെ അവളുടെ വായിൽ കൂടി വെള്ളം പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു….

കണ്ണ് ഒന്നു തുറന്നടഞ്ഞു…

ശ്രീ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന മുഖത്തേക്ക് നോക്കി…

കഴുത്തിലുള്ള ഒരു മുറിപ്പാട് അവന്റെ ശ്രദ്ധയിൽ പെട്ടു..

തന്നെ രക്ഷിക്കാൻ ശിവന്റെ കയ്യിൽ നിന്ന് ചോദിച്ചു മേടിച്ച മുറിപ്പാട്….

ശ്രീ ആ മുറിപ്പാടിൽ മൃദുവായി ചുംബിച്ചു…

അവൾ ഒന്നനങ്ങി….മെല്ലെ മിഴി തുറന്നു..

ശ്രീ അവളെ പതിയെ എഴുന്നേൽപ്പിച്ചു ചാരിയിരുത്തി…

അവൾക്കു തണുക്കുന്നുണ്ടായിരുന്നു…

അവൾ തളർന്ന മിഴികളോടെ അല്പം ജാളൃയതയോടെ അവന്റെ കയ്യിൽ ചുറ്റിയിട്ടിരിക്കുന്ന ദാവണിയിലേക്കു നോക്കി…

അവനത് പിഴിഞ്ഞു അവൾക്കു നേരെ നീട്ടി…

ചുറ്റും നോക്കിയപ്പോൾ ഡേവിച്ചന്റെ വീടിന്റെ പുറകുവശത്തെ ഭാഗമാണെന്നു അവനു മനസിലായി..

അവളെയും എണീല്പിച്ചു അവൻ അങ്ങോട്ടു നടന്നു…

നടക്കാൻ ആയാസപ്പെട്ട അവളെ അരയിലൂടെ ചേർത്തുപിടിച്ചുകൊണ്ടാണ് അവൻ നടന്നത്…

ഇടക്ക് കാൽ കുഴഞ്ഞു വീഴാൻ പോയ അവളെ അവൻ കോരിയെടുത്തു..

സേതു എതിർത്തില്ല..ആ നെഞ്ചിൽ മുഖമമർത്തി അവൾ കിടന്നു…

ഇന്നുവരെ കിട്ടിയിട്ടില്ലാത്ത ഒരു സുരക്ഷിത വലയത്തിനുള്ളിലാണ് താനെന്നു അവൾക്കു തോന്നി..

ഡേവിച്ചന്റെ വീട്ടിൽ ചെന്ന് ജാൻസി യുടെ ഒരു ദാവണി മേടിച്ചു അവൾക്കു മാറാൻ കൊടുത്തു…അവനും മാറിയുടുത്തു…

വിവരങ്ങൾ അറിഞ്ഞ സലോമി ഇരുവർക്കും തീ കായാൻ അടുപ്പിൽ തീ കൂട്ടി…ചൂട് കഞ്ഞിയും കുടിപ്പിച്ചു …

മഴ അപ്പോഴും ശമിച്ചിരുന്നില്ല…

ശ്രീധരേട്ടനെ വിളിച്ചു പേടിക്കാനൊന്നുമില്ല എന്നു ജാൻസി പറഞ്ഞിരുന്നു…ശ്രീയേട്ടൻ കൊണ്ടാക്കുമെന്നും…

എട്ടുമണിയോടെ ഇരുവർക്കും ഓരോ കുടയും കൊടുത്തു സലോമി യാത്രയാക്കി…

റോഡിലെത്തിയപ്പോൾ അവളുടെ കയ്യിൽ നിന്നും കുട മേടിച്ച അടച്ചു പിടിച്ചിട്ട് ശ്രീ അവളെ തന്റെ കുടക്കീഴിലേക്കു കയറ്റി…

തന്നോട് ചേർത്തുപിടിച്ചു നടത്തി..

ഇടവഴി തിരിഞ്ഞു ഒതുക്കുകല്ലുകൾ കയറുമ്പോൾ ആ കൈകളിലുള്ള പിടുത്തം മുറുകി…

വലിച്ചു തന്നോടടുപ്പിച്ച ആ മൂർധാവിൽ നുകർന്നു അവൻ…

പോകാൻ തിരിഞ്ഞ അവളെ വീണ്ടും വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു ഇറുകെ പുണർന്നു…

ആ നെഞ്ചിന്റെ ചൂടിൽ നിന്നു അടർന്നു മാറാൻ സേതുവിനായില്ല…

ആ നിൽപ്പ് നിന്നു രണ്ടുപേരും…കുറെ സമയം…

മഴ ശക്തി പ്രാപിക്കാൻ തുടങ്ങിയപ്പോൾ അവളുമായി അവൻ സമീപത്തെ രണ്ടാൾ വണ്ണമുള്ള വലിയ മാഞ്ചിയത്തിന്റെ ചുവട്ടിലേക്കു നീങ്ങി നിന്നു….

മുഖത്തിലൂടെ ഒലിച്ചിറങ്ങിയ വെള്ളത്തോടൊപ്പം ആ അധരങ്ങളിൽ തന്റെ ആധരം ആഴ്ത്തി അവൻ…

“എന്റെയാ…എന്റെ മാത്രമാ..ആർക്കും കൊടുക്കില്ലാട്ടോ ഞാൻ…”അവൻ അവളുടെ കാതോരം മന്ത്രിച്ചുകൊണ്ടിരുന്നു…

ഇടുപ്പിലമർന്ന കൈകളുടെയും പിൻകഴുത്തിൽ പൂഴ്ത്തിയ ചുണ്ടുകളുടെയും ചൂട് കൂടിക്കൂടി വന്നു…

ആ ചൂടേറ്റു…ആ നെഞ്ചിൽ തല ചായ്ച്ചു അവളും നിന്നു..അവനെ ചുറ്റിപ്പിടിച്ചുകൊണ്ടു…പ്രണയത്തോടെ..💕..

പുതിയൊരു പ്രണയകാവ്യം രചിക്കപ്പെടുകയായിരുന്നു അവിടെ..💖

തുടരും…💘DK💘

കാത്തിരിക്കുമല്ലോ🌹

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17