Friday, November 22, 2024
Novel

പ്രണയമഴ : ഭാഗം 21

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


“ഓയ്….. കോളേജ് ഹീറോ……. “ആ ശബ്ദം കോളേജിൽ ആകെ പ്രതിധ്വനിച്ചു…

ശബ്ദം കേട്ടു ശിവയുടെ കാലുകൾ താൻ പോലും അറിയാതെ നിശ്ചലമായി…. ആ ശബ്ദത്തിന്റെ കാന്തിക ശക്തി അവനെ പിടിച്ചു നിർത്തി എന്നു പറയുന്നത് ആകും ശരി….

ശബ്ദത്തിന്റെ ഉടമയെ കാണാൻ വേണ്ടി പിന്തിരിഞ്ഞു നോക്കുമ്പോഴും അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു… ആദ്യമായി ഗീതുവിന്റെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ അമർന്നപ്പോൾ ഉള്ള അതേ തീവ്രതയിൽ ആ ഹൃദയം മിടിക്കാൻ തുടങ്ങി…. ആരുടെയോ സാമീപ്യം തിരിച്ചറിഞ്ഞു എന്നപോലെ….

പിന്തിരിഞ്ഞു നോക്കുമ്പോൾ ശിവ കണ്ടത് തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു പുഞ്ചിരിക്കുന്ന ഒരു ഉണ്ടക്കണ്ണിയെ ആയിരുന്നു…

ഏതു കൂരിരുട്ടിലും ശിവ തിരിച്ചറിയുന്ന ആ കരിനീല മിഴികൾ മാത്രം മതിയായിരുന്നു തന്റെ വർദ്ധിച്ച ഹൃദയമിടുപ്പിന്റെ കാരണം എന്താണ് എന്നു അവനു തിരിച്ചറിയാൻ….

കഴിഞ്ഞ നാലു വർഷങ്ങൾ ആർക്കു വേണ്ടിയാണോ ആ മനസ്സ് പിടഞ്ഞത്…. രണ്ടു വർഷങ്ങൾ ആയി ആരെ കാണാൻ ആണോ ആ കണ്ണുകൾ കൊതിച്ചത്… അവൾ കയ്യെത്തും ദൂരത്തു പുഞ്ചിരി തൂകി നിൽക്കുന്നു… തന്റെ ഗീതു രണ്ടു വർഷങ്ങൾക്ക് ശേഷം മടങ്ങി എത്തിയിരിക്കുന്നു.

അവളെ കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ടു മൂടാൻ ശിവയുടെ മനസ്സ് കൊതിച്ചു… അവൻ പോലും അറിയാതെ ആ കണ്ണുകൾ നിറഞ്ഞു… ഒരുപാട് സന്തോഷം വന്നാലും കണ്ണുകൾ ഈറൻ അണിയും എന്നു പറയുന്നത് സത്യം ആണെന്ന് അവൻ ആ നിമിഷം തിരിച്ചറിഞ്ഞു….ഒന്നു അനങ്ങാൻ പോലും ആകാതെ തന്റെ കണ്ണുകളെയും കാത്തുകളെയും വിശ്വസിക്കാൻ പോലും കഴിയാതെ അവൻ സ്തംഭിച്ചു നിന്നു.

ഗീതു തട്ടി വിളിച്ചപ്പോൾ ആണ് ശിവ താൻ കാണുന്നത് സ്വപ്നം അല്ല എന്നു പോലും തിരിച്ചു അറിഞ്ഞത്…. ഹിമയുടെയും വരുണിന്റേയും കാർത്തിയുടെയും രാഹുലിന്റെയും ഒന്നും അവസ്ഥ മറിച്ചു ആയിരുന്നില്ല…

ഗീതുവിനെ രണ്ടു വർഷങ്ങൾക്ക് ശേഷം പെട്ടന്ന് കണ്ടപ്പോൾ അതും തങ്ങളുടെ കോളേജിൽ വെച്ചു കണ്ടപ്പോൾ അവരും ഞെട്ടി പോയിരുന്നു… എല്ലാത്തിനും ഉപരി ആദ്യം ആയി ഗീതുവിന്റെ ശബ്ദം കേട്ടതും അവർക്ക് ഒരു സ്വപ്നത്തിനു തുല്യം തന്നെ ആയിരുന്നു.

” എന്താ ശിവ….രണ്ടു വർഷങ്ങൾക്കു ശേഷം എന്നെ കണ്ടിട്ട് ഒരു സന്തോഷം ഇല്ലത്തെ??? അതോ ഈ മാരണം വീണ്ടും കെട്ടി എടുത്തോ എന്നു ഓർത്തു വിഷമിച്ചു നിൽക്കുവാണോ??? ഏതാണ് എങ്കിലും ഇനി എന്നെ സംസാരിച്ചു തോല്പിക്കാം എന്നു കരുതണ്ട കേട്ടോ…. ഇപ്പോൾ എന്റെ സൗണ്ട് സിസ്റ്റം മ്യുട്ട് ചെയ്തിട്ട് ഇല്ല…ഫുൾ വോളിയം ഉണ്ട് അതിനു…. അതോണ്ട് ഇനി എന്നോട് വഴക്കു ഉണ്ടാക്കാൻ വന്നാൽ വിവരം അറിയും കേട്ടോ.

പിന്നെ നിങ്ങൾ എല്ലാരും എന്താ ഇങ്ങനെ കണ്ണും മിഴിച്ചു നോക്കുന്നത്?? ആദ്യം ആയിട്ട് കാണുവാണോ എന്നെ?? എനിക്ക് വലിയ മാറ്റം ഒന്നും വന്നില്ല പിള്ളേരെ…. ഇപ്പോൾ കുറച്ചു കൂടി ഗുണ്ടുമണി ആയി… പിന്നെ സൗണ്ട് സിസ്റ്റം വർക്ക്‌ ആയി തുടങ്ങി… ആ വ്യത്യാസം മാത്രേ വന്നിട്ട് ഉള്ളൂ….

നിങ്ങൾ ഇങ്ങനെ പന്തം കണ്ട പെരുച്ചഴിയെ പോലെ നിക്കാതെ എന്തെങ്കിലും ഒന്നു പറ… ”

രണ്ടു വർഷങ്ങൾക്കു ശേഷം കാണുന്നത് കൊണ്ടോ അതോ ആദ്യം ആയി ഗീതുവിന്റെ ശബ്ദം കേക്കുന്നതു കൊണ്ടാണോ എന്നറിയില്ല ആ വായാടിയുടെ സംസാരം കൊറേ നേരം നിർത്തത്തെ കേൾക്കാൻ ആണ് 5 പേർക്കും തോന്നിയത്.

ഗീതു തന്റെ കൈയിൽ പിടിച്ചപ്പോൾ ശിവക്ക് ഉണ്ടായ അനുഭൂതി എന്തായിരുന്നു എന്നു വർണിക്കുക അസാധ്യം ആണ്…. ഇതു പോലൊരു കണ്ടുമുട്ടലിനു ആയി ഒരു സ്പർശനത്തിനായി രണ്ടു വർഷങ്ങളായി അവൻ കാത്തിരിക്കുന്നു…. മരുഭൂമിയിൽ വർഷങ്ങൾക്ക് ശേഷം മഴ പെയ്ത സുഖം ആയിരുന്നു ആ സ്പർശം ശിവയ്ക്ക് സമ്മാനിച്ചതു.

പക്ഷേ ഗീതുവിന്റെ കൈ തട്ടിമാറ്റിയിട്ടു ശിവ പിന്തിരിഞ്ഞു നടന്നു….

പെട്ടന്ന് ഉള്ള ശിവയുടെ പ്രതികരണത്തിൽ ഗീതു ആദ്യം ഒന്നു പകച്ചു….പക്ഷേ രണ്ടു വർഷം അകന്നു നിന്നതിനുള്ള പിണക്കം ആണ് അതെന്ന് അവൾക്കു നന്നായി അറിയാം… ആ ചുണ്ടിൽ ഇപ്പോൾ വിരിയുന്ന കള്ളചിരിയും ഗീതുവിനു മനഃപാഠം ആണ്.

“നിന്റെ മനസ്സിൽ ഞാൻ മാത്രമേ ഉള്ളൂ എന്നു എനിക്ക് നന്നായി അറിയാം…നിനക്ക് വേണ്ടി ആണ് ശിവ ഈ മഹി മടങ്ങി വന്നത്…. വന്നത് നിനക്ക് വേണ്ടി ആണേൽ നിന്നെയും കൊണ്ടേ ഞാൻ ഇനി പോകൂ…നീ തപസ്സു ചെയ്യുന്ന മുനി ആയാൽ ഞാൻ ആ തപസ്സ് ഇളക്കുന്ന മേനക ആകും മോനെ ശിവദത്തെ…” ഗീതു മനസ്സിൽ ഓരോന്ന് ആലോചിച്ചു ചിരിച്ചു.

*****

തന്റെ പെണ്ണ് തിരിച്ചു വന്ന സന്തോഷത്തിൽ എന്തു ചെയ്യണം എന്നു അറിയാതെ മുന്നോട്ടു നടക്കുക ആയിരുന്നു ശിവ….

“എന്റെ പെണ്ണ് തിരിച്ചു വന്നു….ഇനി അവളെ ഞാൻ എങ്ങും വിടില്ല….ആർക്കും വിട്ടു കൊടുക്കില്ല…ആർക്കും…ദൈവം ചോദിച്ചാൽ പോലും വിട്ടു കൊടുക്കില്ല….

എന്നെ ഇത്രയും ദിവസം നീ കരയിച്ചില്ലേ…നോക്കിക്കോ ഇനി എന്നോടു മിണ്ടാൻ വേണ്ടി നീ എന്റെ പിറകെ നടക്കും…ഇല്ലെങ്കിൽ ഞാൻ നടത്തിക്കും….കാണിച്ചു താരാടി കുട്ടിപിശാശേ നിനക്ക് ഈ ശിവ ആരാണെന്നു…ജസ്റ്റ്‌ വെയിറ്റ് ആൻഡ് വാച്ച് മൈ ഡിയർ ഭാവി ഭാര്യേ….”

തനിയെ ഓരോന്ന് ആലോചിച്ചു ചിരിച്ചു നടക്കുന്നതിനു ഇടയിൽ ആണ് ശിവക്കു തടസ്സം ആയി ഒരാൾ വന്നു നിന്നത്….മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ശിവടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുമന്നു.

“ആതിര…. വഴിയിൽ നിന്നു മാറി നിൽക്കൂ….എനിക്ക് നിന്നോട് സംസാരിക്കാൻ തീരെ താല്പര്യം ഇല്ല”… ആതിരയെ മറികടന്നു മുന്നോട്ടു പോകാൻ ഒരുങ്ങിയ ശിവയെ അവൾ വീണ്ടും തടഞ്ഞു.

“നീ എന്തിനാ ശിവ എന്റെ അടുത്ത് നിന്നു ഇങ്ങനെ ഓടി ഒളിക്കുന്നതു….ഇങ്ങനെ എത്ര നാളുകൾ എന്റെ സ്നേഹത്തിൽ നിന്നു നിനക്ക് ഓടി ഒളിക്കാൻ ആകും…. നീ എത്രയൊക്കെ ഒഴിവാക്കാൻ നോക്കിയാലും അവസാനം നീ എന്റെ അരികിലേക്ക് തന്നെ വരേണ്ടി വരും…. വേറെ ഒരുത്തിക്കും വിട്ടു കൊടുക്കില്ല നിന്നെ….” ആതിരയുടെ കണ്ണുകളിൽ കോപത്തിന്റെ അഗ്നി പടർന്നു.

“നീ വിട്ടു കൊടുക്കണ്ട….കാരണം വിട്ടുകൊടുക്കാൻ ആയിട്ട് ഞാൻ ഇപ്പോഴും നിന്റെ സ്വന്തം അല്ല….ഞാൻ എന്റെ പെണ്ണിന്റെ മാത്രം സ്വന്തം ആണ്…ശിവ ഗീതുവിനു മാത്രം സ്വന്തം ആണ്… ” ശിവയും അവൾക്കു മുന്നിൽ തോൽക്കാൻ തയ്യാർ ആയിരുന്നില്ല.

“ഏതു ഗീതു??? കഴിഞ്ഞ രണ്ടു വർഷം ആയിട്ട് കേൾക്കുന്നു ശിവ ഗീതുവിനു ഉള്ളത് ആണ്…ശിവ ഗീതുവിനു ഉള്ളത് ആണ് എന്നു….എന്നിട്ടു എവിടെ നിന്റെ ഗീതു?? അങ്ങനെ ഒരാൾ ഇല്ല….ഉണ്ടേൽ തന്നെ അവൾ ഇപ്പോൾ മറ്റൊരാളുടെ സ്വന്തം ആയിരിക്കും….. ഇനി അഥവാ അങ്ങനെ ഒരു ഗീതു വന്നാൽ ഞാൻ അവളെ എന്റെ വഴിയിൽ തടസ്സം ആകാൻ സമ്മതിക്കില്ല…. ശിവക്ക് അറിയാല്ലോ ഈ ആതിര ആരാണ് എന്നും അവളുടെ പവർ എന്താന്നും???”

“ഈ ശിവ ജീവനോടെ ഉണ്ടേൽ നിനക്ക് അവളെ ഒന്നും ചെയ്യാൻ പറ്റില്ല….പിന്നെ നീ ചോദിച്ചില്ലേ എന്റെ ഗീതു എവിടെ എന്നു… എന്റെ പെണ്ണ് ഇവിടെ ഉണ്ട്… ഈ ക്യാമ്പസ്സിൽ ഉണ്ട്….കുറച്ചു നേരുത്തേ നിന്റെ കൂട്ടത്തിൽ ഒരുത്തന്റെ ചെകിട്ടത്തു അടിച്ച ഒരു പെണ്ണ് ഇല്ലേ??? നീ പോലും അവളുടെ കത്തുന്ന കണ്ണുകൾക്ക് മുന്നിൽ പകച്ചു നിന്നില്ലേ?? അതാണ് എന്റെ പെണ്ണ്….എന്റെ മാത്രം പെണ്ണ്…എന്റെ ഗീതു…

ആരെയും പേടിക്കാത്ത എന്നെ പോലും വിറപ്പിച്ചിട്ടുണ്ടെങ്കിൽ അവൾ എങ്ങനെ ആയിരിക്കും എന്നു ഒന്നു ഓർത്തു നോക്ക്…. എന്നിട്ടു വേണം അവൾക്കു നേരെ നീ തിരിയാൻ…അല്ലെങ്കിൽ ചെലപ്പോൾ നിന്റെ പല്ലും നഖവും പോലും എന്റെ പെണ്ണ് ബാക്കി വെയ്ക്കില്ല…” ഇത്രയും പറഞ്ഞു പുച്ഛത്തോടെ ഉള്ള ഒരു നോട്ടവും ആതിരക്കു സമ്മാനിച്ചു ശിവ നടന്നു നീങ്ങി.

ശിവ പറഞ്ഞത് കേട്ടു അവൾ ദേഷ്യം കൊണ്ടു വിറച്ചു.. അവളുടെ കണ്ണുകളിൽ ഗീതുവിനോടുള്ള പക ആളിക്കത്തി.

” ഡി….നിന്നെ ഈ ആതിര വെറുതെ വിടില്ല…. ഒരു ഗീതുവിനും ഞാൻ എന്റെ ശിവയെ വിട്ടു തരില്ല… ഞാൻ ഒരു സാധനം മോഹിച്ചു എങ്കിൽ എന്തു വില കൊടുത്തും അതിനെ സ്വന്തം ആകുക തന്നെ ചെയ്യും…അതിനു വേണ്ടി നിന്നെ കൊല്ലാൻ പോലും ഞാൻ മടിക്കില്ല ഗീതു.”

*—————

ശിവയുടെ പിണക്കം മാറ്റാൻ ഉള്ള വഴികൾ ആലോചിച്ചപ്പോൾ താൻ പോലും അറിയാതെ ഗീതുവിന്റെ മുഖത്തു നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു.

പെട്ടന്ന് ആണ് ഗീതുവിന്റെ കവിളിൽ ആരുടെയോ കൈ പതിഞ്ഞതു… പെട്ടന്നുള്ള ആ അടിയിൽ ഗീതു പിറകിലേക്ക് മറിഞ്ഞു.പക്ഷേ നിലത്തു വീഴും മുന്നേ രണ്ടു കൈകൾ അവളെ താങ്ങി നിർത്തി…..

തുടരും….

(പ്രിയക്കുട്ടിയെ പ്രതീക്ഷിച്ചു ഇരുന്ന ആരും വിഷമിക്കണ്ട….എവിടുന്ന് എങ്കിലും അതിനെ ഞാൻ പിടിച്ചോണ്ട് വരാട്ടോ….)

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14

പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 16

പ്രണയമഴ : ഭാഗം 17

പ്രണയമഴ : ഭാഗം 18

പ്രണയമഴ : ഭാഗം 19

പ്രണയമഴ : ഭാഗം 20