Tuesday, December 17, 2024
Novel

ഒറ്റയാൻ : ഭാഗം 20 – അവസാനിച്ചു

എഴുത്തുകാരി: വാസുകി വസു


“ങേ ഏട്ടൻ പോലീസോ.അതും സർക്കിൾ ഇൻസ്പെക്ടർ”

ഒറ്റയാന്റെ സംസാരം കേട്ടെന്റെ കിളി പറന്നു…

“ഏട്ടൻ എന്തിനാ എന്റെ അടുത്ത് നുണ പറയുന്നത്..

വിശ്വാസം വരാതെ ഞാൻ ഏട്ടനെ നോക്കി…

” നുണയല്ല വസു..പച്ചപരമാർത്ഥം.മുത്തശ്ശന് എല്ലാം അറിയാം”

“അപ്പോൾ രണ്ടാളും കൂടിയെന്നെ പറ്റിക്കുവാരുന്നല്ലേ”

എനിക്ക് സങ്കടം വന്നു. കരയുമെന്ന് ഒറ്റയാനു ഉറപ്പുണ്ട്.ഏട്ടൻ എനിക്ക് അരികിലേക്കെത്തി എന്നെ അടുത്ത് നിർത്തി…

“മുത്തശ്ശനാണ് എന്നെ പഠിപ്പിച്ചതും വളർത്തിയതുമെല്ലാം.അല്ലെങ്കിൽ കൊട്ടാരമുറ്റത്തെ കാര്യസ്ഥന്റെ മകൻ ഇന്നും ഒന്നുമല്ലാതായേനേ”

“ഏട്ടാ മനസ്സിലാകുന്ന രീതിയിൽ പറയ്”

എന്റെ അച്ഛനും അമ്മയും കൊട്ടാരമുറ്റത്തെ പണിക്കാരായിരുന്നു.അച്ഛനു കാര്യസ്ഥ പണിയും….

ഒരിക്കൽ മഴവെള്ള പാച്ചിലിൽ അച്ഛനെയും അമ്മയെയും നഷ്ടമായ എന്നെ മുത്തശ്ശൻ ഏറ്റെടുക്കുകയായിരുന്നു…

ഓർഫിനേജിൽ നിർത്തി എന്നെ പഠിപ്പിച്ചു.മുത്തശ്ശന്റെ ആഗ്രഹപ്രകാരമാണ് ഞാൻ പോലീസിൽ ചേർന്നത്.അതിനു ഒരു കാരണം കൂടി ഉണ്ടായിരുന്നു….

വസൂന്റെ അച്ഛനെ കൊന്നവരെ കുറിച്ചു അറിയണമായിരുന്നു.എല്ലാവർക്കും ഊഹങ്ങൾ മാത്രമേയുള്ളൂ കൊന്നത് കൈമൾ പണിക്കരാണെന്ന്….

അന്ന് തെളിവുകളുടെ അഭാവത്തിൽ അയാളെ കോടതി വെറുതെ വിട്ടിരുന്നു.ഞാൻ സർക്കിൾ പോസ്റ്റിൽ എത്തിയതോടെ കേസ് രഹസ്യമായി റീ എൻട്രി ചെയ്തു.അങ്ങനെയാണ് ഞങ്ങൾ കൈമൾ പണിക്കരിൽ തന്നെ എത്തി നിൽക്കുന്നത്…

പിന്നെ അടുത്ത ഘട്ടം വസൂനെയും അമ്മയെയും കണ്ടെത്തുന്നതായിരുന്നു.അങ്ങനെയാണ് ഞാൻ നിങ്ങളുടെ മലയോരഗ്രാമത്തിൽ എത്തുന്നത്.ജോസേട്ടനിലൂടെ ഞാൻ നിങ്ങളിൽ എത്തുകയായിരുന്നു…

എനിക്ക് കിട്ടിയ വിവരങ്ങളെല്ലാം ഉടനെതന്നെ മുത്തശ്ശനെ ഞാൻ അറിയിച്ചിരുന്നു.അങ്ങനെയാണ് നിന്റെ പഠനത്തിനുമെല്ലാമായി നഗരത്തിലേക്ക് കൊണ്ടുവന്നത്….

ഒറ്റയാന്റെ മുഖത്ത് ആയിരുന്നു എന്റെ കണ്ണുകൾ.. എല്ലാമൊരു സ്വപ്നം പോലെ തോന്നുന്നു…

എനിക്കിനിയും ചിലത് കൂടി അറിയണമെന്നുണ്ട്.അത് ഞാൻ ചോദിക്കുകയും ചെയ്തു…

“ഭദ്രൻ….

” ഭദ്രന്റെ കയ്യും കാലുമൊന്നും ഞാൻ വെട്ടിയില്ല.പകരം തല്ലിയൊടിച്ചു..നിന്റെ നിഴലിൽ പോലും കണ്ണ് വീഴരുതെന്ന് ഞാൻ അറിയിച്ചു. സർക്കിൾ ആണെന്ന് അറിഞ്ഞതോടെ അയാൾ കൂടുതൽ ഭയന്നു”

“അപ്പോൾ കോളേജിലുമൊക്കെ ഏട്ടൻ ശരിക്കും റൗഡിയായിരുന്നല്ലോ”?

” ഒറ്റയാനെ അറിയാത്തവർ ചുരുക്കമാണ് വസൂ..എനിക്ക് ഒറ്റയാനെന്ന് ഇരട്ടപ്പേര് ലഭിക്കാനും കാരണം പോലീസ് ഡിപ്പാർട്ട്മെന്റിലെ റൗഡി ആയതിനാലാണ്.എന്റെ ശരികൾ ആയിരുന്നു എനിക്ക് വലുത്”

“ജോസേട്ടനു അറിയാമായിരുന്നു ല്ലെ ഒറ്റയാൻ സർക്കിൾ ഇൻസ്പെക്ടർ ആണെന്ന്”

സംശയത്തോടെ ഞാൻ ജോസേട്ടനു നേരെ തിരിഞ്ഞു..ജോസേട്ടന്റെ മുഖമാകെ വിളറിയിരിക്കുകയാണ്…

“ജോസും ഇപ്പോഴാ മോളേ ഇവൻ പോലീസാണെന്ന് അറിയുന്നത്..”

മുത്തശ്ശന്റെ വെളിപ്പെടുത്തൽ എന്നെ അമ്പരപ്പിച്ചു. ഞാൻ കരുതി ജോസേട്ടനും അറിയാമെന്ന്…

“എന്നാലും വസു ഞാൻ കരുതിയില്ല നിനക്ക് അവരെ കൊല്ലാൻ ട്രൈ ചെയ്യാനുള്ള ധൈര്യമുണ്ടാകുമെന്ന്”

ഒറ്റയാൻ പറഞ്ഞതു കേട്ട് ഞാൻ ചിരിച്ചു….

“ഏട്ടാ വസുവെന്നും ബോൾഡാണ്..ഏട്ടനു മുമ്പിൽ മാത്രമേ വസു പാവം…എന്റെ അച്ഛനെ കൊന്നവരോട് ക്ഷമിക്കാൻ എനിക്ക് കഴിഞ്ഞില്ല.ഓരോ ദിവസവും പക അണയാതെ മനസ്സിലിട്ട് ഊതി തെളിച്ചു കൊണ്ടിരുന്നു. ഒരവസരം ഒത്തു കിട്ടാൻ കാത്തിരുന്നു അങ്ങനെയാണ് പത്മിനി ചേച്ചി ഇവിടെ വന്നപ്പോൾ പരിചയപ്പെടുന്നതും സഹായിക്കുന്നതും.ഞാൻ കരുതി വിനയും അച്ഛനും പണിക്കരും ഞാൻ സ്പ്രേ ചെയ്ത വിഷവാതകം ശ്വസിച്ചാണെന്ന്”

“അല്ല വസു…നീ ചെയ്ത സ്പ്രേ അവരെ അബോധവസ്ഥയിൽ ആക്കിയെന്നത് നേരാണ്.പക്ഷേ അവരെ കൊന്നത് മറ്റൊരാളാണ്.ആ കൊലയാളി നിന്റെ നീക്കങ്ങൾ വാച്ചു ചെയ്തൊരുന്നു..അയാൾ എപ്പോഴും നിന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു”

ഒറ്റയാന്റെ മുഖത്തെ ഓരോ ഭാവവും ഞാൻ ശ്രദ്ധയോടെ വീക്ഷിച്ചു….

“കൊലയാളി നമുക്ക് അറിയാവുന്നവർ തന്നെ…”

ഞാനൊന്ന് ശക്തമായി ഞെട്ടി..

“അങ്ങനെയാരാണ്”

“അവരെല്ലാം മരണപ്പെട്ടത് ശ്വാസം മുട്ടിയാണ്.അതായത് കരുത്തനായ ഒരാൾ ശ്വാസം മുട്ടിച്ചു കൊന്നു”

“ങേ…”

“അതെ അവരെല്ലാം കൊന്നത് മുത്തശ്ശനാണ്…”

ഒറ്റയാൻ മുത്തശ്ശന്റെ നേർക്ക് വിരൽ ചൂണ്ടി.. ഞാൻ ശക്തമായി നടുങ്ങി…പക്ഷേ മുത്തശ്ശനു ചിരിയായിരുന്നു…

“മുത്തശ്ശനെ സഹായിച്ചത് ജോസേട്ടനും..നീ പോലുമറിയാതെ അവർ നിന്റെ നിഴലായി കൂടെയുണ്ടായിരുന്നു..”

“എനിക്ക് മുമ്പേ ആകാമായിരുന്നില്ലേ എനിക്ക് പിന്നാലെ എന്തിന്”

എന്റെ സംശയം മാറിയില്ല…

“നീയിലൂടെ അവരിലെത്താൻ കഴിയൂന്ന് മുത്തശ്ശൻ മനസ്സിലാക്കി…പത്മിനി ചേച്ചിക്ക് നീ നൽകിയതിനെക്കാൾ കൂടുതൽ മുത്തശ്ശൻ ഓഫർ ചെയ്തു. ഒരിക്കലും നീയൊരു കൊലയാളി ആകരുതെന്ന് മുത്തശ്ശനു നിർബന്ധം ഉണ്ടായിരുന്നു. അതാണ് നീ തയ്യാറാക്കിയ വീര്യം കൂടിയ വിഷവാതകം പത്മിനി ചേച്ചി മാറ്റിയത്”

പുതിയ വെളിപ്പെടുത്തലിൽ ഞാൻ ഞെട്ടി നിന്നു.ജോസേട്ടന്റെയും മുത്തശ്ശന്റെയും കൂസലില്ലായ്മ എന്നെ അത്ഭുതപ്പെടുത്തി…

“എന്റെ മകനെയും ഭാര്യയെയും കൊലപ്പെടുത്തിയവരെ ഇതുവരെ കൊല്ലാതെ ഞാൻ കാത്തിരുന്നത് എന്റെ കൊച്ചുമകളെ സുരക്ഷിതമാക്കാനായിരുന്നു.അല്ലാതെ ആരെയും ഭയന്നട്ടല്ല..പാൽ കുടിക്കാൻ താല്പര്യം ഇല്ലാത്ത ഞങ്ങളെ നീ പാലു കുടിക്കാൻ നിർബന്ധിച്ചപ്പോൾ നിന്റെ മുഖത്തെ കല്ലിച്ചഭാവം മനസ്സിലാക്കാൻ മുത്തശ്ശന്റെ ഇത്രയും കാലത്തെ ജീവിതപരിചയം മതി മോളേ..അതുകൊണ്ട് പാൽ കളഞ്ഞതല്ലാതെ ഞാനും ജോസും കുടിച്ചില്ല.”

“എന്നാലും മുത്തശ്ശാ”

ഞാൻ പെയ്തു കൊണ്ട് മുത്തശ്ശനിലേക്ക് ചാഞ്ഞു….

“സാരമില്ലെ മോളേ രുദ്രപ്രതാപിന്റെ കയ്യിൽ നീ ഭദ്രമായിരിക്കും”

എന്റെയുള്ളിൽ സാഗരത്തിരമാലകൾ ആഞ്ഞടിച്ചു.സ്വയം മറന്ന് ഞാൻ കരഞ്ഞു തുടങ്ങി…

“സാരമില്ല മോളേ നീ കരയാതെ..ആണൊരുത്തന്റെ കയ്യിലാ നിന്നെ ഏൽപ്പിച്ചത്.കൂട്ടുകാരനായിട്ട് ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എന്ത് സൗഹൃദം”

ജോസേട്ടനും കൂടി അങ്ങനെ പറഞ്ഞതോടെ എന്റെ സങ്കടം കൂടിയതേയുളളൂ….

ഞാൻ മുത്തശ്ശനെ ചേർന്നങ്ങനെ നിന്നു.മുത്തശ്ശൻ തോളിൽ തട്ടി എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു….

“വസൂ…കൊല ആരു ചെയ്താലും നിയമത്തിനു മുമ്പിൽ കുറ്റവാളികളാണ്.കോടതിയിൽ നല്ലൊരു വക്കിലിനെവെച്ചു വാദിച്ചാൽ നമുക്ക് ഈസിയായി ജയിച്ചു പോരാം”

ഏട്ടൻ എന്നെ സമാധാനപ്പെടുത്താൻ ശ്രമിച്ചെങ്കിലും എന്റെ മിഴികൾ തോർന്നില്ല…

“രുദ്രാ നമുക്ക് പോകാം”

“ശരി മുത്തശ്ശാ”

പുറത്ത് പോലീസ് ജീപ്പ് വന്നു നിന്നു.മുത്തശ്ശനെയും ജോസേട്ടനെയും കയറ്റി ജീപ്പ് മുമ്പോട്ട് നീങ്ങുന്നത് ഞാൻ നിറമിഴികളോടെ നോക്കി നിന്നു….

*************************

മുത്തശ്ശനെയും ജോസേട്ടനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധിക്ക് ശേഷം തെളിവുകൾ ദുർബലമായതിനാൽ നിബന്ധനകളോടെ കോടതി അവർക്ക് ജാമ്യം അനുവദിച്ചു.. ..

അന്നത്തെ ദിവസം കൊട്ടാരമുറ്റത്ത് ഉത്സവത്തിന്റെ ലഹരിയായിരുന്നു….

“ജോസേ നമുക്കിനി ആ ചടങ്ങ് വെച്ചു താമസിപ്പിക്കേണ്ടാ ”

“അതേന്നെ”

മുത്തശ്ശനും ജോസേട്ടനും കൂടി എന്നെയും ഒറ്റയാനെയും നോക്കി.കാര്യം മനസ്സിലായെങ്കിലും ഞങ്ങൾ അറിയാത്ത ഭാവത്തിലിരുന്നു…

“അല്ല മുത്തശ്ശനിത് എന്തു കാര്യമാ പറയണത്”

“നിങ്ങളുടെ വിവാഹക്കാര്യം തന്നെ”

“എങ്കിൽ നല്ലൊരു മുഹൂർത്തം കുറിപ്പിച്ചോളൂ..ഞാനും ഏട്ടനും റെഡിയാണ്…”

അവിടെമാകെ കൂട്ടച്ചിരി മുഴങ്ങി….രണ്ടു ദിവസത്തിനുള്ളിൽ മുത്തശ്ശൻ നല്ലൊരു ജ്യോത്സരെ കണ്ടു വിവാഹത്തിനുളള മുഹൂർത്തം കുറിപ്പിച്ചു…

താലികെട്ടു കഴിഞ്ഞ അന്നത്തെ ഞങ്ങളുടെ ആദ്യരാത്രി…

കയ്യിൽ ഒരു ഗ്ലാസ് പാലുമായി ഞാൻ മുറിയിലേക്ക് വരുമ്പോൾ ഒറ്റയാൻ അക്ഷമനായിരുന്നു…

“എന്താ വസൂ നീ ലേറ്റായത്”

“ഏട്ടാ മുത്തശ്ശനും ജോസേട്ടനും കിടന്നട്ടില്ലായിരുന്നു”

“അതിനു അവരുടെ അല്ല വിവാഹം നമ്മുടെ ആയിരുന്നു”

“അയ്യോടാ ഞാനതങ്ങ് മാറന്നൂല്ലോ”

അതുവരെ മുഖം ഗൗരവമാക്കിയിരുന്ന ഒറ്റയാൻ പൊട്ടിച്ചിരിച്ചു…

“ഏട്ടാ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.. ഞാൻ ഏട്ടന്റെ പെണ്ണായെന്ന്”

“ചില യാഥാർത്ഥ്യങ്ങൾ അങ്ങനെയാണ് വസു…നിന്നെ ഞാൻ തേടി വരുമ്പോളും അറിഞ്ഞിരുന്നില്ല നീയെന്റെ പെണ്ണാകുമെന്ന്”

“മം..എന്നാലും ഒരുസങ്കടമുണ്ട്..ഞാൻ സുമംഗലിയായപ്പോൾ എന്റെ അച്ഛനും അമ്മയും കൂടെയില്ലല്ലോന്ന്”

“എന്റെ വസൂ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാണ് സെന്റിയടിച്ച് നീയെന്നെ വണ്ടറാക്കരുത്…”

“ഇല്ലേട്ടാ വസുവിനി കരയില്ല..കുടിലിൽ നിന്ന് കൊട്ടാരത്തിലെത്തിയതിന്റെ അഹങ്കാരവുമില്ല.

സ്നേഹിച്ചവന്റെ പെണ്ണായി അവന്റെ കുട്ടികളുടെ അമ്മയായി എനിക്കിനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം”

അപ്പോഴേക്കും ഞാൻ ഒറ്റയാന്റെ കരവലയത്തിനുള്ളിലായിരുന്നു… ഏട്ടൻ തന്നെ സ്വിച്ച് ഓഫ് ചെയ്തതോടെ മുറിയിലെ ലൈറ്റ് അണഞ്ഞു….

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8

ഒറ്റയാൻ : ഭാഗം 9

ഒറ്റയാൻ : ഭാഗം 10

ഒറ്റയാൻ : ഭാഗം 11

ഒറ്റയാൻ : ഭാഗം 12

ഒറ്റയാൻ : ഭാഗം 13

ഒറ്റയാൻ : ഭാഗം 14

ഒറ്റയാൻ : ഭാഗം 15

ഒറ്റയാൻ : ഭാഗം 16

ഒറ്റയാൻ : ഭാഗം 17

ഒറ്റയാൻ : ഭാഗം 18

ഒറ്റയാൻ : ഭാഗം 19