Friday, January 10, 2025
Novel

സൂര്യതേജസ്സ് : ഭാഗം 8

നോവൽ
******
എഴുത്തുകാരി: ബിജി

എനിക്കു പേടിയാ …..
എന്നെ ഒന്നും ചെയ്യല്ലേ….
രാജിവേട്ടാ വേദനിക്കുന്നു….

അവളുടെ വിവാഹ ജീവിതത്തിലെ അവശേഷിപ്പ് ഇന്നും അവൾക്കൊരു വേദനയായി നിലകൊള്ളുന്നു എന്നു സൂര്യനു മനസ്സിലായി അവൻ്റെ മനസ്സും വല്ലാതൊന്നു വേദനിച്ചു.

ആദ്യം ഉറക്കത്തിൽ അറിയാതെയാ ചേർത്തു പിടിച്ചതെങ്കിൽ ഇപ്പോൾ അറിഞ്ഞോണ്ടവൻ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി.

ഒരു കുഞ്ഞിളം പൈതലിനെയെന്നപോൽ അവളെ തന്റെ നെഞ്ചോട്‌ ചേർക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റം അവനിൽ സൃഷ്ടിച്ചിരുന്നു.
ഹൃദയം വല്ലാണ്ട് തുടികൊട്ടുന്നു…….

അവൻ മൃദ്യവായി അവളുടെ തലമുടിയിൽ തഴുകി കൊണ്ടിരുന്നു.

നീ എന്റെ ആരൊക്കൊയോ ആണ് നിന്നെ ഓരോ തവണ കാണുമ്പോഴും സന്തോഷം തോന്നാറുണ്ട്. എന്റെ ആരോ അടുത്തുള്ളൊരു ഫീൽ

ഇന്ന് കാലത്ത് പുഴയിൽ കുളിച്ചിട്ട് വരുമ്പോഴാണ് അവൾ ഉടുത്തിരിക്കുന്ന നേര്യത് പിഞ്ചി കീറിയത് ശ്രദ്ധയിൽ പെട്ടത് അവളേയും കൂട്ടി ടൗണിൽ പോയി ഡ്രെസ്സ് എടുക്കാമെന്നു കരുതി വീട്ടിൽ വന്നപ്പോൾ ആളില്ല ആകെ ടെൻഷനടിച്ചു.

അവളുടെ സ്വഭാവം ശരിക്കറിയാവുന്നതുകൊണ്ടാ തന്തപടിയുടെ സൂപ്പർ മാർക്കറ്റിൽ ആദ്യം അന്വേഷിച്ചത് കണ്ടപ്പോൾ കലികയറി സത്യത്തിൽ ഒന്നു പൊട്ടിക്കാൻ തോന്നിയതാ മുഖത്തെ ദയനീയത കണ്ടപ്പോൾ വേണ്ടാന്നുവച്ചു.

കല്യാണി ഒന്നു ഞരങ്ങി കൊണ്ട് അവനിലേക്ക് ഒന്നുടെ ചേർന്നു കിടന്ന് കാലെടുത്ത് അവന്റെ ദേഹത്തു വച്ചു. മനുഷ്യന്റെ കൺട്രോൾ കളയാൻ ………

അങ്ങനെ ആപ്പ ഊപ്പ കൺട്രോൾ ഒന്നുമല്ല വർഷങ്ങളായി കാത്തുസൂക്ഷികുന്നതാ …..

ഇവളിതെന്താ ധൃതരാഷ്ട്രരുടെ വകേലെ കുഞ്ഞമ്മയുടെ മോളോ ഒന്നൊന്നെര പിടിത്തമാ കൈ കൊണ്ടും കാലു കൊണ്ടും മുഖമാണേൽ എന്റെ കഴുത്തിന്റെ ഇടയിൽ കയറ്റി വച്ചിട്ടുണ്ട്.

ഒരു സുഖമൊക്കെയുണ്ട്…… കുസൃതിയോടെ സൂര്യനൊന്നു പുഞ്ചിരിച്ചു

പണ്ടാരത്തിന് ഉറക്കത്തിൽ ബോധവുമില്ലേ നേര്യതിന്റെ സ്ഥാനം മാറി കിടക്കുന്നു വെളുത്ത അണിവയറൊക്കൊ അനാവൃതമായിരുന്നു. …..

പുല്ല്…. നോക്കരുതെന്നു വിചാരിച്ചാലും നോട്ടം അങ്ങോട്ടു തന്നെ പോന്നു.

സൂര്യൻ കണ്ണ് ഇറുക്കിയടച്ച് കിടന്നു.

നേരം പുലർന്നു സുഖമായുള്ള ഉറക്കത്തിന്റെ ആലസ്യത്തിൽ കല്യാണി കുറച്ചു നേരം കണ്ണുതുറക്കാതെ കിടന്നു

കണ്ണു തുറന്നത്യം അവളൊന്നു ഞെട്ടി താനും സൂര്യന്യംപരസ്പരം കെട്ടിപുണർന്ന് കിടക്കുകയാണ്

അവന്റെ കഴുത്തിടുക്കിൽ നിന്നും തലയുയർത്തിയതും കൃത്യം അവന്റെ ചുണ്ടിൽ അവളുടെ ചുണ്ടു ചേർന്നു. കല്യാണി ഒന്നു വിറച്ചു.

അവളുടെ പവിഴാധരങ്ങൾ തന്റെ ചുണ്ടിലമർന്നതും സൂര്യൻ ഉണർന്നു.

കല്യാണി ജാള്യതതോടെ പെട്ടെന്ന് തലയുയർത്തി
അവൻ കൃസൃതി കണ്ണാൽ അവളെ നോക്കിയിട്ടു പറഞ്ഞു ഈ കാലൂടെയൊന്നെടുത്താൽ എഴുന്നേൽക്കാമായിരുന്നു.

ശ്ശൊ…. വരുന്നതെല്ലാം നമുക്ക് പണിയാണല്ലോ ചത്താൽ മതി അവൾക്ക് അവന്റെ മുഖത്തു നോക്കാൻ നാണം തോന്നി
സൂര്യൻ അത്ഭുതത്തോടെ അവളെ നോക്കി ചട്ടമ്പിക്ക് നാണമൊക്കെ വന്നു തുടങ്ങി

അവന്റെ അവിഞ്ഞ ചിരി . കണ്ടതും അവൾ തുള്ളി കൊണ്ട് റൂമിന് പുറത്തേക്ക് പോയി.
അടുക്കളയിൽ അമ്മയും കാത്തുവും സൂര്യൻ പുരാണം അയവിറക്കുകയാണ്.

കല്യാണിയുടെ ഭാഗ്യമാണ് സൂര്യൻ മോൻ ഞാനും ഒത്തിരി ആഗ്രഹിച്ചതാ ഇതേ പോലൊരു ഏട്ടനെ പക്ഷേ രാജീവേട്ടന് നമ്മളെയൊന്നും കണ്ണിന് പിടിക്കില്ലല്ലോ

ഒരിക്കൽ പോലും രാജീവേട്ടൻ കാത്തുവിനോട് സ്നേഹത്തോടെ സംസാരിച്ചിട്ടു കൂടിയില്ലല്ലോ തന്റെ വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങിയിട്ടും ഇല്ല കല്യാണിയും പഴയ ഓർമ്മകളിലേക്ക് സഞ്ചരിച്ചു

കാലത്ത് കുളിയൊക്കെ പാസ്സാക്കി കല്യാണി റൂമിൽ ചെല്ലുമ്പോൾ സൂര്യൻ വീണ്ടും ഉറക്കത്തിലാണ് ഭാഗ്യം എന്താന്നറിയില്ല ആളെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ഉറങ്ങുമ്പോൾ എന്താ ഓമനത്തം ഉണർന്നാലോ തനി കാലൻ

എന്തായാലും ഈ തല്ലുകൊള്ളിയെ അത്ര പേടിക്കേണ്ടതില്ലെന്നു തോന്നുന്നു.
ഒരു നൻമയുള്ള ഹൃദയം ആൾക്ക് ഇന്നും നഷ്ടപെട്ടിട്ടില്ല.

കല്യാണി അടുക്കളയിൽ ചെന്നു അമ്മയുടെ കൂടെ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള തിരക്കിലായി

ശാന്തേച്ചിയുടെ വീട്ടിൽ നിന്ന് പാല് വാങ്ങീട്ടു വരാൻ കാത്തുവിനോട് പറയാൻ തിണ്ണയിലേക്ക് ചെന്നതും സൂര്യനും കാത്തുവും പാലും വാങ്ങി എന്തൊക്കെയൊ പറഞ്ഞ് ചിരിച്ചോണ്ട് കുത്തുകല്ല് കയറുന്നതാണ് കണ്ടത്.

കാത്തുവിന്റെ കൈയ്യിൽ നിന്ന് പാലുപാത്രം വാങ്ങി അവനെ നോക്കുമ്പോൾ ആള് വേറെ എവിടെയോ ശ്രദ്ധിച്ചു നില്ക്കുന്നു

അതേ കല്ലുചേച്ചി ഇന്നു നമ്മക്ക് ഒന്നു ചുറ്റിയിട്ടു വരാം ആദ്യം സിനിമ പിന്നെ വൈകുന്നേരം ബീച്ച് ഇന്നു ഞാനും ലൂസിഫറും കലക്കും

ഞാനെങ്ങുമില്ല ഇവിടുന്നാരും പോകുന്നില്ല ആരെങ്കിലും തുള്ളുന്നത് കേട്ട് ഇറങ്ങിക്കോളും പോയിരുന്ന് പഠിക്കെടി

സൂര്യന്റെ മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞിട്ട് കല്യാണി തുള്ളി വിറച്ച് അടുക്കളയിലേക്ക് പോയി

കാത്തുവിനും സൂര്യന്യം ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴും കല്യാണിയുടെ മുഖം വീർത്തു തന്നെയിരുന്നു.

കല്യാണി അവളുടെ റൂമീൽ പോയിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം കല്യാണിയെ തിരക്കി അടുക്കളയിൽ ചെന്നപ്പോൾ അവിടില്ല റൂമിലെത്തിയപ്പോൾ ഇരുന്നു കരയുന്ന കല്യാണിയെ കണ്ടതും എന്താടി എന്തുപറ്റി എന്തിനാ നീ കരയുന്നത് ചോദിച്ചോണ്ട് കയറി വരുന്ന അവനെ കണ്ടതും അവൾ ഒന്നും മിണ്ടാതെ പുറത്തോട്ട് നീങ്ങി

അവൻ അവളുടെ കൈയ്യിൽ പിടിച്ച് നിർത്തി പറഞ്ഞിട്ട് പോയാൽ മതി എന്താ നിന്റെ പ്രശ്നം………
എന്താ നിങ്ങളുടെ ഉദ്ദേശം???

മറുചോദ്യമാണ് കല്യാണി അവനോട് ഉന്നയിച്ചത്

എനിക്കെന്ത്യദ്ധേശമാ കല്യാണികുട്ടി ഒന്നുമില്ല

നീണ്ടു പരന്നു കിടക്കുന്ന ഭൂമിയിൽ ബെല്ലും ബ്രേക്കുമില്ലാതെ ജീവിച്ചു പോവുക പിന്നെ എവിടെങ്കിലും ഇടിച്ച് എല്ലാം അങ്ങ് അവസാനിപ്പിക്കുക അത്ര തന്നെ………

എന്തിനീ അഭിനയം സൂര്യാ……നിർത്ത് കല്യാണിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. അവളുടെ ഒച്ച ഉയർന്നതും

എന്താ മോളേ…… സുമംഗല അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു.
ഒന്നുമില്ല അമ്മയോട് കല്യാണി പറഞ്ഞു

സൂര്യൻ പുറത്തിറങ്ങി കാത്തുവിനോട്. പറഞ്ഞു….വേഗം റെഡിയായി വാ …..നമ്മളു പുറത്തു പോകുവാ….
ചേച്ചി സമ്മതിച്ചോ ???
ങാ…. ചേച്ചിയും വരും നീ റെഡിയായിട്ടു വാ….

കാത്തു സന്തോഷത്തോടെ റെഡിയാകാൻ പോയി……

സൂര്യൻ സുമംഗലയെ വിളിച്ചു

കല്യാണിയും അപ്പോഴേക്കും അങ്ങോട്ടെത്തി

എന്താ മോനെ ഇവള് വഴക്കുണ്ടാക്കിയോ അവര് പരിഭ്രമിച്ചു.
അതൊന്നുമല്ലമ്മേ…… സൂര്യൻ ചിരിച്ചു.

ഈ വീടിന്റെ സഹകരണബാങ്കിലെ ലോൺ ഞാൻ അടച്ചു തീർത്തു.
ഇനിമുതൽ കല്യാണി ജോലിക്കു പോകന്നില്ല ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം…..

കല്യാണി മുടങ്ങിയ പഠനം പൂർത്തിയാക്കട്ടെ

വേണ്ട അതൊന്നും ശരിയാകില്ല ഇനി ഞാൻ പഠിക്കുന്നില്ല എനിക്കു ജോലിക്കുപോകണം ആരും എന്നെ തടയാൻ നില്ക്കണ്ട. കല്യാണി ഉറപ്പിച്ച് പറഞ്ഞു

സൂര്യനോട് എന്തു മറുപടി പറയണമെന്നറിയാതെ സുമംഗല കുഴങ്ങി.

സൂര്യൻ വീട്ടിന്റെ കടം വീട്ടിയതും വീടിന്റെ ചുമതല ഏറ്റെടുക്കുന്നതും അവർക്കും പ്രയാസം തോന്നി.

അവനെ ബുദ്ധിമുട്ടിക്കുന്നതിലാണ് വിഷമം
കല്യാണി ജോലിക്ക് പോയിട്ടാണ് വീട്ടിലെ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടന്നു പോകുന്നത്.

ഇപ്പോഴ് അവളുടെ ഭർത്താവാണ് പറയുന്നത് അവളെ പഠിക്കാൻ വിടണമെന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷമായി നന്നായി പഠിച്ചിരുന്ന കൊച്ചായിരുന്നു അതിനിടയിലാ കെട്ടിച്ചു വിട്ടത് സാരമില്ല വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടായാലും അവളു പഠിക്കട്ടെ ഒരുപാട്‌ സഹിച്ചതാ അതിന് ഇനി നല്ലത് മാത്രം വരുത്തണേ ദൈവമേ…..

നീ സൂര്യൻ മോൻ പറയുന്നതു കേട്ടാൽ മതി സുമംഗല തീർത്തു പറഞ്ഞു.
കാത്തു പുറത്തു പോകാൻ റെഡിയായി
വന്നു.

ലൂസിഫറെ ഞാൻ റെഡി…… കാത്തു പറഞ്ഞു
മോളെ ഞാനിപ്പോൾ വരാട്ടോ

കല്യാണി റെഡിയാക്….. സൂര്യൻ പറഞ്ഞിട്ടും കേൾക്കാത്ത മാതിരി നിന്നു.
നിന്നോടല്ലേ പറഞ്ഞത് റെഡിയാകാൻ സൂര്യന്റെ ഒച്ച ഉയർന്നതും അവൾ വേഗം ഡ്രെസ്സ് മാറിവന്നു.

അവൾ പഴയ ഒരു സാരി ഉടുത്തിട്ടു വന്നതും സൂര്യന് പെരുവിരൽ തൊട്ട് വിറച്ചിട്ടു വന്നു

തലേദിവസം വാങ്ങിട്ടു വന്ന ഡ്രെസ്സൊക്കെ അവൻ കവറോടെ നിലത്തേക്കെറിഞ്ഞു

നിനക്കു വേണ്ടല്ലോ എന്നാലിത് കത്തിച്ചേക്കാം
സൂര്യന്റെ മുഖം കത്തിജ്വലിക്കുന്നുണ്ടായിരുന്നു.

ദേക്ഷ്യപ്പെട്ട് അവനിറങ്ങിപ്പോയി

അവളു വേഗം നിലത്തു കിടന്ന കവറുകളെല്ലാം എടുത്ത് കട്ടിലിൽ വച്ചു.

സാരി ഉടുക്കാമെന്നു വച്ചാൽ ബ്ലൗസൊന്നും തയ്യിച്ചതില്ല പാകമായ ച്യരിദാർ എടുത്തിട്ടു.

മുടിയൊതുക്കി ക്ലിപ്പിട്ടു സീമന്തരേഖയിൽ ഒരു ന്യള്ളു കുങ്കുമം തൊട്ടു ലേശം പൗഡറിട്ട് ഇറങ്ങി

ഈ സമയം സൂര്യൻ അച്ഛന്റെയടുത്ത് സംസാരിക്കുകയായിരുന്നു.

സൂര്യൻ അവിടെ നില്ക്കുന്നതുകൊണ്ട് അച്ഛനോടു പറയാതെ അമ്മയോട് പറഞ്ഞിട്ട് അവൾ ഓട്ടോയിൽ കയറി ഇരുന്നു

അവളെ ഓട്ടോയിൽ കണ്ടതും ബിനീഷ് വഷളൻ ചിരിയുമായെത്തി

നമ്മളെ കൂടി ഗൗനിക്ക് ചക്കരേ…….
പറഞ്ഞ് തീരുന്നതിന് മുൻപ്

ഞാൻ ഗൗനിച്ചാൽ മതിയോടാ ………. മോനേ …….

ചീത്തവിളിച്ചോണ്ട് സൂര്യൻ അവന്റെ കരണക്കുറ്റി നോക്കി ഒന്നങ്ങു കൊടുത്തു.

അടി കൊണ്ടതും അവൻ താഴെ വീണു ഇനിയും ഗൗനിക്കണമെങ്കിൽ പറയണേ ചക്കരേ…..

കല്യാണി ചെവിയും പൊത്തി നോക്കിയിരുന്നു പോയി

വാ തുറന്നാൽ ഭരണിപ്പാട്ടു മാത്രം അവൾ സൂര്യനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു

പിന്നെ ബിനീഷിന് ഒന്ന് കൊടുത്തത് അവൾക്കങ്ങ് ബോധിച്ചു

കാത്തുവും ഓട്ടോയിൽകയറിയതോടെ
സൂര്യൻ വണ്ടി എടുത്തു

ടൗണിൽ നിന്നു കുറച്ചു മാറിയുള്ള പാർക്കിലാണ് വണ്ടി നിന്നത് പാർക്കിൽ തിരക്കു കുറവായിരുന്നു കൊച്ചു കുട്ടികൾ ഊഞ്ഞാലിലും ഒക്കെയായി കളിക്കുന്നു.
സൂര്യൻ നല്ല തണലു കിട്ടുന്ന വാകമരത്തിന്റെ ചുവട്ടിലേക്ക് നടന്നു കാത്തുവും കല്യാണിയും പിന്നാലെ ചെന്നു.
ചില പെൺകുട്ടികൾ സൂര്യനെ നോക്കുന്നത് കല്യാണിയും കാത്തുവും കണ്ടിരുന്നു.

ലൂസിഫറെ അവിടെ സ്കാനിങ് നടക്കൂന്നുണ്ട്
കൊള്ളാവുന്നതു വല്ലതും ഉണ്ടോന്നു നോക്കൂ കാത്തു

ആ ബ്ലൂ ചുരിദാർ കൊള്ളാട്ടോ എന്താ മുടി ഉണ്ടക്കണ്ണും കാത്തു വർണ്ണിക്കാൻ തുടങ്ങി
സൂര്യൻ അങ്ങോട്ടു നോക്കാതെ കല്യാണിയെയാണ് നോക്കിയത്

എവിടുന്ന് അവിടെ വെറും പുശ്ചം മാത്രം
കാത്തു ഊഞ്ഞാൽ ആടാൻ പോയതും

സൂര്യൻ കല്യാണിയുടെ കൈപിടിച്ച് വാക മരത്തിന്റെ ചുവട്ടിലുള്ള സിമന്റ് ബഞ്ചിലിരുത്തി
കുനിഞ്ഞിരുന്ന അവളുടെ താടി അവൻ തന്റെ വിരലിനാൽ പിടിച്ചുയർത്തി
ഒന്നു സംസാരിക്കണമെന്നുണ്ടായിരുന്നു അതാ ഇവിടേക്ക് കൂട്ടീട്ടു വന്നത്

കല്യാണിക്ക് സൂര്യനെ ഭയമാണോ????

ഞാൻ താലി കെട്ടിയ സാഹചര്യം കല്യാണിക്ക് അറിയാമല്ലോ
ഈ താലി കെട്ടിയതിന്റെ പേരിൽ ഒരവകാശത്തിനും സൂര്യൻ വരില്ല

തനിക്ക് എത്ര കാലം വേണമെങ്കിലും പർണ്ണശാലയിൽ ജീവിക്കാം ഇനിയഥവാ താല്പര്യമില്ലെങ്കിൽ പോകാം സൂര്യൻ തടയില്ല. എന്തായാലും താൻ തുടർന്നു പഠിക്കണം എന്റെ ഔദാര്യം പറ്റുന്നെന്നൊരു വിചാരം വേണ്ട പഠിച്ച് ജോലി കിട്ടിയിട്ട് അതൊക്കെ വീട്ടിയാൽ മതി
കല്യാണി ഒന്നു ചിരിച്ചു.

ഒരു കാലത്ത് എല്ലാവര്യം ഉള്ളവനായിരുന്നു സൂര്യൻ
സാരംഗി……
എന്റെ കുഞ്ഞനിയത്തി ഒരു കിലുംക്കാംപെട്ടി എന്നെക്കാൾ നാല് വയസ്സിനിളയതാണ്.പരസ്പരം എന്തും തുറന്നു പറയുന്നവർ അനിയത്തി എന്നതിനേക്കാൾ വാടാ പോടാ ബന്ധം
അസ്സൽ വഴക്കാളി സൂര്യൻ ആ ഓർമ്മയിൽ ഒന്നു പുഞ്ചിരിച്ചു

എല്ലാ തല്ലു കൊള്ളിത്തരത്തിനും കോളേജിൽ മുൻപന്തിയിൽ സസ്പെൻഷനുകൾ നിറയെ വാരി കൂട്ടും അച്ഛൻ ഇടപെട്ട് എല്ലാം സോൾവാക്കും

ഒരു ദിവസം എന്റടുത്ത് വന്ന് പറയുകയാ കോളേജിലെ ഒരു അധ്യാപകനോട് പ്രണയമാണെന്ന് വൺവേയാണ് അസ്ഥിയിൽ പിടിച്ചു പോയത്രേ
.
ഞാനപ്പോൾ MBA ചെയ്യാൻ കാനഡയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്
പിന്നെ എന്റടുത്ത് വന്ന് പറഞ്ഞു അയാളെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ചെന്ന്

വെറും കളിതമാശയല്ലായിരുന്നു ആ സാറിനോടുള്ള ബന്ധം
ഞാൻ കോളേജിൽ പോയി അവളുടെ സാറിനെ കണ്ടു …..

തീർത്ഥൻ മാന്യനായ വ്യക്തി. എന്റെ അനിയത്തിയുടെ സെലക്ഷൻ ഒട്ടും മോശമായില്ല. എന്നു തോന്നി

സുമുഖനായ ചെറുപ്പക്കാരൻ നല്ല പെരുമാറ്റം ഗസ്റ്റ് ലക്ചറർ ആണ്.

ചെറിയൊരു അമ്പലത്തിലെ ശാന്തിയായിരുന്നു അച്‌ഛൻ അയാൾക്ക് ഒരു അനിയത്തി കൂടിയുണ്ട്.

അവരുടെ റിലേഷന് എന്റെ ഫുൾ സപ്പോർട്ടും ഉണ്ടായിരുന് അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാം എന്ന് വാക്കും കൊടുത്തു

ഒരിക്കൽ സാരംഗി എനിക്ക് തീർത്ഥന്റെ അനിയത്തിയെ പരിചയപ്പെടുത്തി

“”തപസ്സി……””

അതു കേട്ടത്യം കല്യാണിയുടെ മുഖമൊന്നു വിളറിയ പോലെ അവൾ വിഷമത്തോടെ മുഖം കുനിച്ചു സൂര്യന്റെ നെഞ്ചിൽ പച്ചകുത്തിയ പേര് തപസ്സി……

അതി സുന്ദരിയായ പെൺകുട്ടി ദാവണിയുടുത്ത് സുന്ദരമായ മുഖത്ത് അലങ്കാരത്തിന് നെറ്റിയിലെ ചന്ദനക്കുറി മാത്രം ഇടതുർന്ന മുടി അതിൽ തുളസി കതിർ…..

ഒരു കുഞ്ഞു ജിമ്ക്കി കാതിൽ അണിഞ്ഞിരിക്കുന്നു കഴുത്തിൽ കറൃത്ത പേളിന്റെ മാല

സാരംഗിയുടെ ജസ്റ്റ് ഓപ്പോസിറ്റ് സ്വഭാവം നമ്മളു സൂക്ഷിച്ചൊന്നു നോക്കിയാൽ കണ്ണൂ നിറച്ച് നില്ക്കും നിഷ്കളങ്കയായ പെൺകുട്ടി.

എന്തോ കണ്ടമാത്രയിൽ അവളെ എനിക്കിഷ്ടമായി എന്റെ ജീവിതത്തിലേക്ക് അവളെ ക്ഷണിക്കണമെന്ന് തോന്നി ആരാത്രി ശരിക്കും പറഞ്ഞാൽ ഞാൻ ഉറങ്ങിയില്ല.

അവളെന്റെ ജീവന്റെ ഭാഗമായതു പോലെ
അങ്ങനെയാണ് നെഞ്ചിൽ അവളുടെ പേര് ചേർത്തത്

അവളെ കാണാനായി സ്ഥിരം സാരംഗിയെ കൊണ്ടു വിടുന്നത്യം വിളിച്ചു കൊണ്ടു വരുന്നതും ഞാനായി എന്റെ അനിയത്തിയല്ലെ ആള് അവള് കണ്ടുപിടിച്ചു നിന്റെ കൂട്ടുകാരിയെ ഒപ്പം കൂട്ടാനാണ് എന്റെ പാതിയായി അവൾക്കും ഭയങ്കര സന്തോഷമായി…..

തീർത്ഥനോട് ആദ്യം സംസാരിച്ചു അനിയത്തിയെ കല്യാണം കഴിച്ചു തരണമെന്നു പറഞ്ഞു ആദ്യം ഒന്നമ്പരന്നെങ്കിലും അവനും സമ്മതമായിരുന്നു…..

എനിക്ക് കാനഡയിൽ MBA ചെയ്യാൻ പോകേണ്ട ഡേറ്റ് അടുത്തു. പോകുന്നതിന് മുൻപ് തപസ്സിയെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു.

എനിക്ക് ഇഷ്ടമാണെന്ന് അവളെ അറിയിച്ചു. MBA കഴിഞ്ഞ് ഞാൻ വരും അന്നെന്റെ കൂടെയുണ്ടാവണമെന്നും പറഞ്ഞു ……….

ഒരുത്തരവും എനിക്ക് തന്നില്ല
അവളുടെ ഉത്തരം എന്താണെന്ന് ഇന്നും എനിക്ക് അറിയില്ല…..
ഒരു മറുപടിയും തരാതെ അവൾ തിരിച്ചുപോയി…..

വല്ലാത്തൊരു നൊമ്പരത്തോടെയാണ് കാനഡയിലേക്ക് പുറപ്പെട്ടത്
സാരംഗിയെ വിളിക്കുമ്പോഴെല്ലാം തപസ്സിയെ കുറിച്ച് ചോദിക്കാറുണ്ട്. അവള് ചോദിച്ചിട്ടും തപസ്സി ഒന്നും പറഞ്ഞില്ലത്രേ
ഇനി അവൾക്കെന്നെ ഇഷ്ടമല്ലേ അതോ വേറാരെങ്കിലും അവളുടെ മനസ്സിൽ ഉണ്ടാകുമോ സത്യം പറഞ്ഞാൽ എനിക്ക് ഉറക്കമില്ലാണ്ടായി

കാനഡയിലെ ഓരോ ദിവസവും വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു. അവളെ കാണാത്തതിലും അവളുടെ മറുപടി കിട്ടാത്തതിനാലും ഞാനൊരു പാട് മാനസികമായി വിഷമിച്ചു. അവളില്ലാണ്ട് ജീവിക്കാൻ പറ്റാത്തതുപോലെ
എന്തായാലും നാട്ടിലെത്തിയാലുടൻ അവളുടെ മനസ്സറിയണം അവളെ സ്വന്തമാക്കണം സൂര്യൻ ഉറപ്പിച്ചു……

എന്നാൽ എനിക്കായി കാത്തിരുന്നത്
എന്നെ അപ്പാടെ വിഴുങ്ങാൻ ശേഷിയുള്ള അഗ്നികുണ്ഠം അതിൽ ഞാൻ എരിഞ്ഞമർന്നു
ഒരിക്കലും മോചനമില്ലാത്ത വേദന
സൂര്യന്റെ മരണം കൊണ്ടു മാത്രം ഇതിൽ നിന്നൊരു രക്ഷപെടീലുള്ളു…….

തീർത്ഥനും തപസ്സിയും ആക്സിഡന്റിൽ മരണപ്പെട്ടു
അതറിഞ്ഞ സാരംഗി ആത്മഹത്യ ചെയ്തു…….

വീണ്ടും ആ രംഗം മുൻപിൽ തെളിഞ്ഞ പോൽ സൂര്യൻ കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു….

തുടരും
ബിജി

സൂര്യന്റെ ഫ്ലാഷ് ബാക്ക് ഇത്തിരി വേദനിപ്പികുന്നതാണ് ഒരു അസ്തമയത്തിനു ശേഷം ഉദയം ഉണ്ടാകുമല്ലോ സൂര്യോദയത്തിനായി കാത്തിരിക്കാം അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതാണ് ആരെയും ഈ കഥ കൊണ്ട് നിരാശപ്പെടുത്തില്ലെന്ന് വാക്കുതരുന്നു സൂര്യാ ഫാൻസ് ഈ പാർട്ട് ഒന്നു ക്ഷമിക്കുക അടുത്ത പാർട്ടിൽ പൊളിക്കാം

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7