Friday, November 22, 2024
Novel

ഋതു ചാരുത : ഭാഗം 14

എഴുത്തുകാരി: സേഷ്മ ധനേഷ്‌


എല്ലാവരുടെ കണ്ണുകളും അവളിലേക്ക് നീങ്ങി. ചാരുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ആ ഹൃദയമിടിപ്പ് തൊട്ടറിയാൻ അവളുടെ ഉള്ളം വെമ്പി.

മനസു എത്തും മുന്നേ ചേതൻ ഋതുവിന് അരികിൽ മുട്ടുകുത്തി നിന്നുകൊണ്ടു അവളുടെ വയറിൽ കൈ വെച്ചു… ആ കുഞ്ഞു മിടിപ്പ് അറിയുംതോറും ചേതന്റെ കണ്ണുകളിലെ തിളക്കവും ചാരു കണ്ടു. ഉള്ളം വിങ്ങി.

നെഞ്ചിൽ ഭാരം കയറ്റി വച്ചപോലെ… എങ്കിലും തന്റെ കൈകളും അവളുടെ വയറിലേക്കു ചേർക്കാൻ നീട്ടിയപ്പോഴേക്കും വർധിച്ചു വന്ന സന്തോഷത്തിൽ ചേതൻ അവളെ പുണരുന്നത് നിറ മിഴികളോടെ നോക്കി നിൽക്കാൻ മാത്രമേ ചാരുവിനായുള്ളൂ.

ഒരു നിമിഷത്തിൽ തന്നെ ചേതൻ ഋതുവിനെ അടർത്തി ചാരുവിനെ തിരയുമ്പോൾ കണ്ടത് നീട്ടിയ കൈകൾ പിൻവലിച്ചുകൊണ്ടു തല കുമ്പിട്ടു പോയ ചാരുവിനെയാണ്.

ഒരു നിമിഷം കൊണ്ടു തന്നെ അവൻ അവൾക്കരികിലേക്കു ചെന്നു അവളെ ചേർത്തു പിടിച്ചു ഋതുവിനരികിലേക്കു ചെന്നു… ചാരുവിന്റെ രണ്ടു കൈകളും ഋതുവിന്റെ വയറിൽ എടുത്തു വച്ചു… നേർത്ത ഹൃദയതാളം തന്റെ കൈകളിൽ പതിച്ച നിമിഷം ചാരുവിന്റെ കൈകൾ വിറ കൊണ്ട്. സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞത് അവളറിഞ്ഞില്ല.

ഋതു കൈകൾ നീട്ടി ചാരുവിന്റെ കവിളുകൾ തുടച്ചപ്പോഴാണ് താൻ കരയുവായിരുനെന്നു അവൾക്കു മനസിലായത്. ആ കരച്ചിൽ പിന്നീട് ചിരിയിലേക്കു വഴിമാറി.

അന്ന് രാത്രി ചേതന്റെ നെഞ്ചിൽ കിടന്നുകൊണ്ടു കുഞ്ഞിനെ കുറിച്ചു ഒരുപാട് സ്വപ്നങ്ങൾ ചാരു ചേതനുമായി പങ്കുവച്ചു.

“ചേതാ… നമുക്ക് മോൻ മതിയില്ലേ” കുറച്ചു നിമിഷത്തിനു ശേഷവും അവന്റെ മറുപടിയൊന്നും കാണാതെ ചാരു മിഴികളുയർത്തി നോക്കി.

തന്റെ ഇന്ദ്രനീലിമയിൽ കണ്ണിമ ചിമ്മാതെ നോക്കി കിടക്കുന്ന ചേതനെ കണ്ടപ്പോൾ തെല്ലൊരു നാണം പൂണ്ട് നിന്നു ചാരു… അവന്റെ നെഞ്ചിലെ രോമങ്ങളിൽ കൈവിരലുകൾ ചുരുട്ടി വലിച്ചു കൊണ്ടു അവനെ വേദനിപ്പിച്ചു… ആ വേദനയും അവൻ അറിഞ്ഞിരുന്നില്ല… കാരണം… അവൻ അവന്റെ പ്രണയത്തിൽ… അതിന്റെ മാസ്മരികതയിൽ സ്വയം മറന്നു കിടക്കുകയായിരുന്നു.

ചാരു ഒന്നു ഏന്തി വലിഞ്ഞു മുകളിലേക്ക് ഊർന്നു കയറി അവന്റെ മുഖത്തെ തന്നോട് ചേർത്തു പിടിച്ചു… അവന്റെ കണ്ണുകളിൽ എന്തോ ചോദ്യം തെളിഞ്ഞു നിന്നിരുന്നു.

“എന്താടോ”… അവന്റെ ഗന്ധം ഉള്ളിലേക്ക് ആവാഹിക്കാൻ എന്നോണം അവന്റെ മുഖത്തോടു മുഖം ചേർത്തു ശ്വാസം ഉള്ളിലേക്ക് ദീർഘമായി എടുത്തുകൊണ്ടു ചാരു പതിയെ കുറുങ്ങി കൊണ്ട് ചോദിച്ചു.

“ഞാൻ ഋതുവിനോട് കുറച്ചു സ്വാതത്ര്യം എടുക്കുന്നത് നിനക്കു ഇഷ്ടപ്പെടുന്നുണ്ടോ” ചാരു ഒരു ചിരിയോടെ അവനെ തന്നെ നോക്കി… അവന്റെ കണ്ണുകളിൽ…. ആ ആഴങ്ങളിൽ താൻ മാത്രമേയുള്ളുവെന്നു ഒരിക്കൽ കൂടി ഉറപ്പുവരുത്തി…

ചേതൻ അവളെയും കൊണ്ടു ഒന്നു ഉരുണ്ടു മറിഞ്ഞു. ചാരുവിന്റെ മുകളിലായി ചേതൻ… അവന്റെ കഴുത്തിൽ കൈകൾ കോർത്തു പിടിച്ചു വീണ്ടും വീണ്ടും ആ കണ്ണുകളിൽ നോക്കി കിടന്നു അവൾ.

“എന്നെ ഇങ്ങനെ നോക്കല്ലേ മോളെ….” അവളൊന്നു ചിരിച്ചു…

“ഈ കണ്ണുകളിലെ ആഴങ്ങളിൽ കാണുന്നത് ഞാനെന്ന നിന്റെ ഇന്ദ്രനീലിമയുടെ ശോഭയാണ്… അതീ കണ്ണുകളിൽ മാത്രമല്ല നിന്റെ ഹൃദയത്തിന്റെ അടിതട്ടിലും എന്റെ ഇന്ദ്രനീലിമയുടെ പ്രകാശം മാത്രമേ കാണൂ… അതെനിക്ക് ഉറപ്പാണ്… എന്റെ വിശ്വാസമാണ്…

നിന്നിൽ ഞാൻ മാത്രം മതി… എന്നിൽ നീയും” അവളുടെ ഓരോ വാക്കുകളിലും അവന്റെ അവളുടെ മേലുള്ള പിടിയുടെ മുറുക്കം കൂടി വരുന്നുണ്ടായിരുന്നു…

“എനിക്കറിയാം ചേതൻ… തനിക്കു അവളോട്‌ തോന്നുന്നത് നമ്മുടെ കുഞ്ഞിനെ അവൾ പ്രസവിക്കാൻ തീരുമാനിച്ചത് കൊണ്ടുള്ള ബഹുമാനമാണ് കാണിക്കുന്നത്. ആരോരുമില്ലാത്ത പെണ്ണിന് ഒരു സംരകഷ്ണം…

സുരക്ഷിതത്വം… ഇതൊന്നു മാത്രമാണ് നിന്റെ മനസിൽ… പിന്നെ അവളുടെ തൂലികയോടും ചിന്തകളോടുമുള്ള ഒരു സ്നേഹം… ഇത്രയേ തന്റെ മനസിൽ ഉള്ളുവെന്നു എനിക്കറിയാം” തന്നെ… തന്റെ ചലനങ്ങളെ… തന്നെക്കാളേറെ ചാരുവിനറിയാം…

അവൻ അടങ്ങാത്ത ആവേശത്തോടെ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തുമ്പോൾ ചാരു ചിന്തിക്കുകയായിരുന്നു… “പക്ഷെ അവളുടെ മനസിൽ താനൊരു മോഹമാണ് ചേതൻ… നീയത് അറിയുന്നില്ല”

സാവിത്രിയമ്മ തന്നെയാണ് ഋതുവിന്റെ ആരോഗ്യകാര്യങ്ങൾ ശ്രെദ്ധിച്ചിരുന്നത്. അവൾക്കു ആഗ്രഹം തോന്നുന്നതെല്ലാം ചോദിച്ചു മനസിലാക്കും. അവളെ ഏത് നിമിഷവും സന്തോഷിപ്പിക്കാൻ മാത്രമായി സാവിത്രിയമ്മ ശ്രെമിച്ചുകൊണ്ടിരുന്നു.

ഋതുവും അവരുടെ സ്നേഹം അനുഭവിക്കുകയായിരുന്നു. നഷ്ടപ്പെട്ടു പോയ ഒരു അമ്മയുടെ സ്നേഹം… സാവിത്രിയമ്മ ചാരുവിനോടുള്ള പ്രതിഷേധം തുടർന്നുകൊണ്ടിരുന്നു.

ചാരുവിനും കൂടി കൊടുക്കേണ്ട സ്നേഹമാണ് അവർ ഋതുവിലേക്കു ഒഴുക്കിയിരുന്നത്.

അവരും ചാരുവിനെ സ്നേഹിച്ചു എന്നു പറയുന്നതല്ലാതെ അവളെ മനസിലാക്കാൻ ശ്രെമിച്ചിട്ടില്ലെന്നു ഒരിക്കൽ കൂടി തെളിയിച്ചു. ചാരുവും ചേതനും ഒരുമിച്ചാണ് അവളോടൊപ്പം സമയം ചിലവഴിച്ചിരുന്നത്.

അവരുടെ സംസാരത്തിനു ഇടയിൽ ചാരുവിന് ഇഷ്ടമല്ല എന്നറിഞ്ഞിട്ടും ഋതു മനപൂർവ്വം പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും കഥകളുടെയുമൊക്കെ ലോകത്തേക്ക് ചേതനെ കൊണ്ടുപോകും.

ചാരുവിന് തന്റെ പ്രണയത്തെയും നല്ല പാതിയെയും തന്നെക്കാൾ വിശ്വാസമുള്ളതുകൊണ്ടു ഒരു ചെറു ചിരിയോടെ അവിടെ നിന്നും സാവധാനം ഒഴിഞ്ഞു നിൽക്കും.

പക്ഷെ ഈ പ്രേശ്നത്തിനുള്ള പരിഹാരം എത്രയും പെട്ടന്ന് തന്നെവേണമെന്നു ചാരു മനസിൽ കരുതിയിരുന്നു.

സാവിത്രിയമ്മ രാവിലെ ഭക്ഷണം ഒരുക്കി വച്ചു ഋതുവിനെ വിളിക്കാനായി റൂമിലേക്ക് ചെല്ലുമ്പോൾ എവിടേക്കോ പോകാനായി തയ്യാറായി ഋതു ഇറങ്ങി വരുന്നുണ്ടായിരുന്നു.

നാലു മാസത്തോളം ആയെങ്കിലും ചെറുതായി മാത്രമേ വയർ ഉണ്ടായിരുന്നുള്ളു… ഗർഭിണിയാണെന്ന് തോന്നിക്കില്ലയിരുന്നു.

“മോളെവിടേക്കെങ്കിലും പോകുന്നുണ്ടോ… അമ്പലത്തിലാണോ”. സാവിത്രിയമ്മ തന്നോട് പറയാത്ത ചെറിയ നീരസത്തോടെ ചോദിച്ചു.

“അമ്മേ… സാർ ഒരുങ്ങി നിൽക്കാൻ പറഞ്ഞു കാലത്തും തന്നെ എവിടേക്കോ പോകാനുണ്ടായിരുന്നു”

“ആഹാ… എന്നിട്ട് അവർ എന്നോടൊന്നും പറഞ്ഞില്ലലോ” ഋതുവിന്റെ കൈകളിൽ പിടിച്ചു ഹാളിലേക്ക് വരുമ്പോൾ ചേതനും ചാരുവും ഒപ്പം രഞ്ജുവും തയ്യാറായി എത്തിയിരുന്നു.

“നിങ്ങൾ എല്ലാവരും കൂടിയാണോ പോകുന്നേ… എവിടേക്കാണ്”

“ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടപെട്ട ഒരാളുടെ കല്യാണത്തിനാണ്”

“വേഗം കഴിചിറങ്ങണം” ചേതൻ ദൃതി കൂട്ടി.

ഭക്ഷണം കഴിച്ചു യാത്ര പറഞ്ഞിറങ്ങും നേരം…

“ചേതൻ… കൂടെ ഗർഭിണിയായ പെണ്ണാണ് ഉള്ളത്… നന്നായി ശ്രെദ്ധിക്കണം” ചേതനെ വിളിച്ചാണ് പറഞ്ഞതെങ്കിലും ആ താക്കീതു ചാരുവിന് നേരെയായിരുന്നു. ചാരു ഒരു ചിരിയോടെ ഋതുവിനെ ചേർത്തു പിടിച്ചു കാറിനരികിലേക്കു നടന്നു.

എവിടേക്കാണ് പോകുന്നതെന്ന് ഋതു അവരോടു ചോദിച്ചില്ല.

ആവശ്യമുണ്ടെന്ന് തോന്നിയില്ല അവൾക്കു. കാറിൽ തൊണ്ണൂറുകളിലെ മലയാളം പാട്ടുകൾ… പുറത്തെ കാഴ്ചകളിലും പാട്ടുകളിലെ വരികളിലും ലയിച്ചു ഋതുവിരുന്നു.

കാർ വലിയൊരു വിവാഹ ഓഡിറ്റോറിയത്തിലേക്കാനു പോയത്. വരന്റെയും വധുവിന്റെയും പേരു വായിച്ചപ്പോൾ ഋതുവിന് ശരീരം ഒന്നു വിറയ്ക്കാൻ തുടങ്ങി. അവൾ ചാരുവിന്റെ കൈകളിൽ മുറുകെ പിടിച്ചു.

അവളുടെ അവസ്ഥ മനസിലാക്കിയെന്നോണം ചാരു അവളെ കണ്ണുകളടച്ചു സമാധാനിപ്പിച്ചു.

“അരുൺ വെഡ്‌സ് കീർത്തന”
ഋതു ഒരിക്കൽ കൂടി ആ പേരുകൾ മനസിൽ വായിച്ചു. കാർ പാർക്ക് ചെയ്തു ചേതൻ ഇറങ്ങുമ്പോൾ അവന്റെ മുഖം ആകെ മാറിയിരുന്നു.

വളരെ വിചിത്രമായി മാത്രമേ ചേതനെ ഇത്ര ദേഷ്യത്തിൽ കാണാൻ കഴിയുമായിരുന്നുള്ളൂ.

ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ഋതുവിന്റെ കൈകൾ മുറുകെ പിടിച്ചിരുന്നു ചേതൻ. പുറകിലായി രഞ്ജുവും ചാരുവും നടന്നു.

മുഹൂർത്ത സമയമാണ്… അതിന്റെ ദൃതിയും ബഹളവുമൊക്കെ ഹാളിൽ കാണാൻ കഴിഞ്ഞു. അലങ്കരിച്ച മണ്ഡപത്തിൽ വരന്റെ വേഷത്തിൽ അരുൺ… എ സി യുടെ തണുപ്പിലും അവൻ വിയർത്തിരുന്നു.

ഇടക്കിടക്ക് മുഖം തുടച്ചു കൊണ്ടു തന്റെ കണ്ണുകളിലെ പേടി മറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു അരുൺ. അപ്പോഴാണ് പെണ്ണിന്റെ കൈ പിടിച്ചു അച്ഛനും അമ്മയും കടന്നുവന്നത്.

സർവ്വഭാരണഭൂഷിതയായി ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന കീർത്തന… ഒരു നിമിഷം അവളുടെ കണ്ണുകൾ ചേതനിൽ തങ്ങി…

“ചേതൻ” അവൾ മന്ത്രിച്ചുകൊണ്ടു ചേതനരികിലേക്കു ഓടി ചെന്നു. അവനെ കണ്ടപ്പോൾ അച്ഛനും അമ്മയും കൂടെ അവർക്കരികിലേക്കു ചെന്നു.

അവർ ചിരിച്ചു സംസാരിക്കുന്നത് വല്ലാത്തൊരു ആധിയോടെ അരുൺ നോക്കിക്കണ്ടു.

അവന്റെ ആധിയും വിയർപ്പുകൊണ്ടു പൊതിഞ്ഞു പേടിയോടെ ഇരിക്കുന്ന അരുണിന്റെ മുഖം കണ്ടു ഋതുവിന് മനസിൽ വല്ലാത്തൊരു തൃപ്‌തി തോന്നി.

ചേതൻ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. അതിനനുസരിച്ചു കീർത്തനയുടെയും അമ്മയുടെയും അച്ഛന്റെയുമൊക്കെ മുഖഭാവം മാറുന്നത് അരുണിന് മനസിലായി.

അവൻ പതുക്കെ മണ്ഡപത്തിൽ നിന്നുമെഴുനേറ്റു. കീർത്തന വല്ലാത്തൊരു ഭാവത്തോടെ അവനരികിലേക്കു ചെന്നു.

“ചേതൻ പറഞ്ഞതു സത്യമാണോ…. സത്യമാണോ അരുൺ”

“ഇല്ല കീർത്തന… ചേതൻ നുണ പറയുകയാ… ഞാൻ.. ഞാൻ… എനിക്ക് ഋതുവിനെ അറിയുക കൂടിയില്ല”

“നിനക്ക് അറിയില്ലെങ്കി പിന്നെ അവളുടെ പേരെങ്ങനെ അറിയാം”

“കീർത്തന… അതു… അതു… ഹാ… അവൾ അവിടുത്തെ സ്റ്റാഫ് നഴ്‌സ് ആണ്…. ജോലി ചെയ്യുമ്പോൾ കണ്ടിട്ടുണ്ടെന്നു അല്ലാതെ… സത്യം കീർത്തന… അതു… ഈ ചേതനും ഋതുവുമായി… അവർ അത്തരത്തിൽ ഒരു ബന്ധം…” അരുണിന്റെ കരണം പുകയുന്ന തരത്തിൽ ആദ്യ അടി കീർത്തന കൊടുത്തു.

“നീ തെറ്റു ചെയ്തിട്ടില്ല എന്നു പറഞ്ഞാൽ ഞാൻ ചിലപ്പോ വിശ്വസിച്ചെന്നു വരും… പക്ഷെ ചേതൻ അവന്റെ ഇന്ദ്രനീലത്തെ മറന്നു മറ്റൊരു പെണ്ണിനെ തേടി പോയെന്നു പറഞ്ഞാൽ… നീയെന്താ കരുതിയത് എല്ല ആണുങ്ങളും നിന്റെ കൂട്ടാണെന്നോ”.

തന്റെ കയ്യിൽ നിന്നും എല്ലാ കാര്യങ്ങളും കൈവിട്ടുപോയെന്നു അരുൺ മനസിലാക്കി…

“അച്ഛാ… കല്യാണം ഇവിടെ വച്ചു നിർത്തിക്കൊ. എനിക്ക് ഇയാളെ വേണ്ട” കണ്ണുനീരിന്റെ ചെറു നനവോടെ കീർത്തന പറഞ്ഞു നിർത്തി.

ചേതൻ തന്റേയുള്ളിലെ ദേഷ്യം മുഴുവൻ മുഖത്തു വരുത്തിയിരുന്നു. വല്ലാത്തൊരു വന്യ മുഖഭാവമായിരുന്നു ചേതന്.

കണ്ണു ചിമ്മി തുറക്കുന്ന നേരം കൊണ്ടു അരുണിന്റെ രണ്ടു കരണത്തും വയറ്റിലുമൊക്കെ മുഷ്ടി ചുരുട്ടി ചേതൻ ഇടിച്ചു കൊണ്ടിരുന്നു. അരുണിനെ നല്ല ഇഞ്ച പരുവത്തിലാക്കി വിട്ടു.

എല്ലാവർക്കും നോക്കി നിൽക്കാൻ മാത്രമേ ആയുള്ളൂ. കാരണം ചേതൻ വല്ലാത്തൊരു പ്രതികാര മനോഭാവത്തോടെയായിരുന്നു അരുണിനെ നേരിട്ടത്. അവനെ തടയാൻ പേടി തോന്നിപ്പോയി എല്ലാവർക്കും.

ഒരടി പോലും തിരിച്ചു കൊടുക്കാൻ കഴിയാതെ പ്രതിരോധത്തിന് മുന്നേ കിട്ടി കൊണ്ടിരുന്ന അടിയിലും ചവിട്ടിലുമൊക്കെ അരുൺ നിലം പതിച്ചു വീണു.

“കീർത്തന… മനപൂർവ്വം കല്യാണം മുടക്കാൻ വേണ്ടി ചെയ്തതല്ല… അവൻ നാളെ നിന്നെയും ചിലപ്പോ… അന്നത്തെ സംഭവത്തിന്റെ അന്ന് തന്നെ ഇവൻ നാട് വിട്ടതാണ്… പിന്നെ ഇന്നലെയാണ് ഇവൻ എത്തിയത്… നീയാണ് വധുവെന്നു ഇന്ന് രാവിലെയാണ് ഞാൻ അറിഞ്ഞത്”

“എന്താ ചേതൻ ഇതു… നീയെന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെടാ… എനിക്ക് ദോഷം വരുന്ന ഒന്നും തന്നെ നീ ചെയ്യില്ലെന്ന് എന്നെക്കാൾ നന്നായി എന്റെ അച്ഛനും അമ്മക്കും അറിയാം” കീർത്തന ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ടു അച്ഛനും അമ്മയെയും നോക്കി.

“അതേ മോനെ… എനിക്ക് അറിഞ്ഞൂടെ നിന്നെ… ഇവളെ ഈ കല്യാണത്തിനു സമ്മതിപ്പിച്ചത് തന്നെ ഒരു കണക്കിനാണ്… ഒരുങ്ങി കെട്ടി നിൽക്കേണ്ടി വന്നല്ലോ എന്നൊരു വിഷമം മാത്രം” ആ അച്ഛന്റെ ഉള്ളിലെ പിടച്ചിൽ ചേതന് മനസ്സിലായിരുന്നു.

“മുഹൂർത്തം കഴിയും മുന്നേ ആരെയെങ്കിലും കൊണ്ടു മോളുടെ കല്യാണം നടത്തമല്ലോ” ഏതോ കാരണവരുടെ ആയിരുന്നു അഭിപ്രായം.

“ഈ മുഹൂർത്തം കഴിഞ്ഞെങ്കി നല്ലൊരു മുഹൂർത്തം വേറെ ഇനിയുമുണ്ടാകുമല്ലോ. അങ്ങനെ ഒന്നും ആലോചിക്കാതെ എടുത്തു ചാടി ഇനിയൊരു പരീക്ഷണത്തിന് എന്റെ മോളെ വിട്ടുകൊടുക്കില്ല.

ഇപ്പൊ ഈ കല്യാണം മുടങ്ങിയത് അവളുടെ തെറ്റു കൊണ്ടല്ല. നന്നായി ആലോചിച്ചു തന്നെ ഇനിയൊരു കല്യാണത്തിന് തയ്യാറാകൂ.

അതുവരെ എന്റെ മകളുടെ മനസും ഒന്നു ശരിയാകട്ടെ. പെണ്ണിന്റെ കല്യാണം മുടങ്ങിയെന്നു കരുതി കാണുന്നവരുടെ കയ്യിൽ എന്റെ മോളേയും കൊടുത്തു അപമാനഭാരം കുറയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അങ്ങനെയൊരു അപമാനഭാരം എനിക്ക് തോന്നുകയുമില്ല”

“അച്ഛന്റെ ഈ ചിന്തയാണ് എല്ലാവർക്കും വേണ്ടത്. ഇവിടെ പലരും ഇങ്ങനെയൊന്നു ചിന്തിക്കുകയാണെങ്കി എത്ര നന്നായേനെ…

ഒരുക്കൽ കല്യാണം മുടങ്ങിയെന്നു കരുതി അവർക്ക് പിന്നീട് നല്ല ബന്ധം വരില്ല എന്നുള്ളതൊക്കെ പഴഞ്ചൻ കാഴ്ചപ്പാടാണ്… ഒന്നുമറിയാത്ത ഒരാളുടെ കൂടെ പെണ്കുട്ടികളെ പറഞ്ഞയാക്കുന്ന അച്ഛനമ്മമാർക്ക് ഇതൊരു നല്ല മാത്രകയാണ്…

നമ്മുടെ സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് മാറ്റണം… അതു ഇവിടെ നിന്നും ഒരു തുടക്കമകട്ടെ” വളരെയധികം ബഹുമാനപൂർവ്വം ചേതൻ ആ അച്ഛനെ ചേർത്തു പിടിച്ചു.

ചേതനും രഞ്ജുവും ഹാൾ വിട്ടു പോകുമ്പോൾ അരുണിനെ നേരെ നിൽക്കാൻ കെൽപ്പില്ലാത്ത രണ്ടുപേർ താങ്ങി നിന്നിരുന്നു. മൂക്കിൽ നിന്നും ചുണ്ടിൽ നിന്നുമെല്ലാം ചോരയൊലിച്ചിരുന്നു.

“നീ ഈ മുറിവൊക്കെ ഒന്നു ഡ്രസ് ചെയ്തു വരുമ്പോഴേക്കും പോലീസ് വീട്ടിലെത്തിക്കോളും… പോട്ടെടാ” രഞ്ജു അരുണിന്റെ കവിളിൽ തട്ടി കൊണ്ടു പറഞ്ഞു.

രഞ്ജുവിന് പിന്നിലായി നടന്ന ഋതുവിനെ ചാരു കയ്യിൽ പിടിച്ചു അരുണിന്റെ മുൻപിൽ നിർത്തി.

“ഒരടി നിന്റെ കയ്യിൽ നിന്നും കൊടുക്കണം. അതു നിന്റെ അവകാശമാണ്” ചാരുവിന്റെ ദേഷ്യം പിടിച്ച മുഖം ആദ്യമായി ഋതു കണ്ടു. അരുണിന്റെ മുന്നിൽ നിൽക്കുമ്പോൾ എന്തുകൊണ്ടോ അവളൊന്നു ഭയന്നു.

മനസിന്റെ വിറയൽ ശരീരത്തിലും പ്രതിഫലിച്ചു. മുന്നോട്ടു നടന്ന ചേതൻ അവരുടെ മുന്നിൽ വന്നു നിന്നു.

ചേതന്റെ കണ്ണിൽ നിന്നും ഋതുവിന് ഒരു ശക്തി പകർന്നു കിട്ടിയ പോലെ… അവൻ കണ്ണുകളടച്ചു ചെയ്യാൻ കാണിച്ചു…. ഋതു ഒന്നു കുനിഞ്ഞു തന്റെ കാലിൽ കിടന്ന ചെരിപ്പൂരി തന്നെ അരുണിന്റെ കവിളിൽ ആഞ്ഞടിച്ചു.

“നിന്നെ തൊട്ടാൽ എന്റെ കൈ നാറും…” ഋതു അരുണിന് നേരെ മുഖം തിരിച്ചു മുന്നോട്ടു നടന്നു. ചേതൻ അവളുടെ കൈകളിൽ പിടിച്ചു കൂടെ നടന്നു… ചേതൻ തിരിഞ്ഞു നോക്കി… ചാരു കണ്ണുകൾ കൊണ്ടു സമ്മതം നൽകിയിരുന്നു.

പിന്നെയും ദിവസങ്ങൾ മുന്നോട്ടു ഓടി കൊണ്ടിരുന്നു.

സാവിത്രിയമ്മയുടെ പരിചരണവും അമ്മുവിന്റെ കേയറിങ്‌ ഒക്കെയായി ഋതുവിന്റെ ഗർഭകാലം മുന്നോട്ടു സന്തോഷകരമായി പോയിക്കൊണ്ടിരുന്നു.

ഋതുവിന്റെ ഏറ്റവും അധികം സന്തോഷം നൽകിയിരുന്നത് ചേതനോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളായിരുന്നു…. ആദ്യമൊക്കെ ചാരുവും കണ്ണടച്ചിരുന്നു.

അവൾക്കു അറിഞ്ഞുകൊണ്ടൊരു മെന്റൽ വിഷമം ഈ സമയത്തു കൊടുക്കേണ്ട എന്നെ അവൾ കരുതിയുള്ളൂ… പക്ഷെ ഋതുവിന്റെയുള്ളിലെ മോഹം ഒരു വിത്തിൽ നിന്നു മുളപൊട്ടി ചെറു ചെടിയായി വളരാൻ തുടങ്ങിയിരിക്കുന്നുവെന്നു അവളുടെ കണ്ണുകളിലൂടെ ചാരു വായിച്ചിരുന്നു.

അതിനൊരു പരിഹാരം കാണാനാകാതെ ചാരു ശരിക്കും വിഷമിച്ചിരുന്നു.

ഋതുവിന്റെ ഉള്ളിലെ ജീവന്റെ തുടിപ്പ് വയറിൽ കൈ വച്ചു ആസ്വദിക്കുന്നത് ചേതന് ഒത്തിരി ഇഷ്ടമായിരുന്നു… തന്റെ ജീവൻ… തന്റെ കുഞ്ഞു… അവൻ ആ ഓരോ നിമിഷത്തിലും മന്ത്രിക്കും.

ഋതുവിന് ഏഴാം മാസം തുടങ്ങാൻ ആയിരുന്നു… മാസത്തിലെ ചെക് അപ്പിൽ അമ്മയും കുഞ്ഞും സുഖമായി ഇരുന്നിരുന്നു…..

കുറച്ചു ദിവസങ്ങളായി ചാരുവിന്റെ ശരീരത്തിൽ കണ്ടു വരുന്ന മാറ്റങ്ങൾ അവൾ ശ്രെദ്ധിക്കുവാൻ തുടങ്ങിയിരുന്നു…

ചേതൻ അടുത്തു വരുമ്പോൾ ഓക്കാനം വരുന്നു… എന്നും തോന്നാത്ത തരത്തിൽ… അല്ലെങ്കിൽ താൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ചേതന്റെ മണം അസഹ്യമാകുന്നപോലെ…

ചാരുവിന്റെ മനസിൽ ഒരു വെള്ളിടി വെട്ടി… കഴിഞ്ഞ രണ്ടു മാസങ്ങളായി… കൃത്യമായി കടന്നുപോകുന്ന ചുവപ്പു രാശി കണ്ടിട്ടു…

ചേതൻ എഴുന്നേൽക്കും മുന്നേ ചാരു എഴുനേറ്റു… ചേതൻ കാണാതെ കരുതിയിരുന്ന പ്രെഗ്നൻസി കിറ്റ് എടുത്തു ….. ഉറപ്പിക്കാനായി…

തന്റെ ഹൃദയമിടിപ്പ് കൂട്ടി രണ്ടാമത്തെ പിങ്ക് വരയും തെളിഞ്ഞു കണ്ടപ്പോൾ… കണ്ണുനീർ ചാരുവിനെ അമ്മയായ സന്തോഷം അറിയിച്ചു കവിളിനെ ചുംബിച്ചിറങ്ങി..

തുടരും

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6

ഋതു ചാരുത : ഭാഗം 7

ഋതു ചാരുത : ഭാഗം 8

ഋതു ചാരുത : ഭാഗം 9

ഋതു ചാരുത : ഭാഗം 10

ഋതു ചാരുത : ഭാഗം 11

ഋതു ചാരുത : ഭാഗം 12

ഋതു ചാരുത : ഭാഗം 13