Thursday, December 19, 2024
Novel

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 6

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

പുറത്ത് നിന്ന് ശബ്‌ദം കേട്ടപ്പോൾ ഒന്ന് പേടിച്ചു. പെട്ടന്ന് മുമ്പിലേക്ക് ചാടി നിരഞ്ജൻ മുഴുവൻ പല്ലും കാണിച്ചു ചിരിച്ചുകൊണ്ട് നിന്നു.. പുറകെ ഏട്ടനും ഏട്ടത്തിയും..

ഹാപ്പി ബര്ത്ഡേ അക്കു എന്നും പറഞ്ഞു പിന്നെ ഏട്ടനും നിരഞ്ജനും കെട്ടിപ്പിടുത്തം ആയിരുന്നു.. ഏട്ടത്തി ചിരിച്ചു കൊണ്ട് വിഷ് ചെയ്തു അകത്തേക്ക് നോക്കി..

എല്ലാവരും അകത്തേക്ക് വാ..

മുറിയുടെ വാതിലിന് മറവിൽ നിന്ന് ശ്രീ എല്ലാവരെയും നോക്കുന്നുണ്ട്.. ഏട്ടത്തിയെ കണ്ടപാടെ ഓടി വന്നു കെട്ടിപിടിച്ചു..

ഓഹ് നമ്മളെ ഒന്നും അവൾക്ക് കെട്ടിപ്പിടിക്കാൻ വയ്യ.. എന്തോ കാര്യമായി ഏട്ടത്തിയോട് ചോദിക്കുന്നുണ്ട്.. എന്റെ ബര്ത്ഡേ ആണെന്ന് ഏട്ടത്തി പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് എന്നെ നോക്കി.. വിഷ് പോലും ചെയ്യാതെ അകത്തേക്ക് പോയി..

നിരഞ്ജൻ കേക്ക് എടുത്തു വെച്ചു. അതു മുറിച്ചു എല്ലാവരും കഴിച്ചു.. വർത്താനം ഒക്കെ കഴിഞ്ഞപ്പോൾ സമയം ഒരുപാട് ആയിരുന്നു.. അവർക്ക് അത്യാവശ്യം ഉള്ളത് കൊണ്ട് തിരിച്ചു പോകണം എന്നും പറഞ്ഞു തിരികെ പോയി.. അത് കണ്ടപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് മങ്ങി.. ഹിഹിഹി നന്നായി..

ഏട്ടനും ഏട്ടത്തിയും നിരഞ്ജനും പോയി.. തിരികെ മുറിയിലേക്ക് കയറി അവളും പുറകെ വന്നു ബെഡിൽ ഇരുന്നു..

അതേ.. .

അവൾ സൗമ്യമായി വിളിച്ചതും അവളെ കണ്ണ് മിഴിച്ചു നോക്കി..

എന്തെ ശ്രീ..

ഹാപ്പി ബര്ത്ഡേ..

താങ്ക്യു..

കുറച്ചു നേരം ആ വെള്ളാരം കണ്ണുകൾ എന്നെ തന്നെ നോക്കിയതും അവൾക്ക് അരികിൽ ചേർന്നു ഇരുന്നു അവളുടെ ഇടുപ്പിലൂടെ കൈ ഇട്ടു എന്നോട് കൂടുതൽ ചേർത്തു..

വിഷ് മാത്രെ ഉള്ളോ.. ഗിഫ്റ്റ് ഒന്നും ഇല്ലേ..

അവളുടെ കണ്ണിലേക്കു നോക്കി ഇമ വെട്ടാതെ പറഞ്ഞതും പെണ്ണ് നാണത്തിൽ ഒന്ന് ചിരിച്ചു എന്റെ കണ്ണിലും ചുണ്ടിലും മാറി മാറി നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം മനസിലായി എന്നോണം അവളുടെ ചുണ്ടിൽ പതിയെ മുത്തം നൽകി.. ആദ്യ ചുംബനം അവൾ മെല്ലെ കണ്ണുകൾ അടച്ചൊന്ന് തുറന്ന് എന്നെ നോക്കി..

അവളെ കട്ടിലിലേക്ക് മെല്ലെ തള്ളി ഇട്ടു കൊണ്ട് അവൾക്ക് മുകളിൽ അവളെ നോക്കി കിടന്നതും നാണവും ഭയവും കലർന്ന അവളുടെ ചുവന്നു തുടുത്ത മുഖം എന്നിലെ വികാരങ്ങളെ ഉണർത്തി.. പെണ്ണ് ഇത്ര പെട്ടന്ന് വീഴും എന്ന് വിചാരിച്ചില്ല..

അവളുടെ ചുണ്ടിൽ ഒന്ന് കൂടി അമർത്തി ചുംബിച്ചു കൊണ്ട് ചുണ്ടുകൾ അവളുടെ നെറ്റിയിലും കവിളിലും പിന്നെ മുഖം ആകെ ഒഴുകി നടന്നു..

ഒന്ന് ശ്വാസം എടുത്തു പയ്യെ ശ്വാസം പുറത്ത് വിട്ട് അവൾ എന്റെ ചുണ്ടുകൾ തടഞ്ഞു..

വേണ്ട..

ചെഹ് ഒന്ന് രസം പിടിച്ചു വന്നപ്പോ.. എന്താണോ പെട്ടന്ന്…

മ്മ് എന്തെ ശ്രീ..

അത് കേക്ക് ഒരുപാട് കഴിച്ചിട്ട് ആണെന്ന് തോന്നുന്നു… ഛർദിക്കാൻ വരണു..

അതും പറഞ്ഞു പെണ്ണ് എന്നെ തള്ളി ഇട്ടു ബാത്‌റൂമിൽ ഓടി കയറി..

തേങ്ങ.. കേക്ക് ചതിച്ചുന്ന് പറയാലോ.. ഒന്നും നടന്നില്ല.. പിന്നെ കിടന്ന് ഞാനും അവളും ഉറങ്ങി.. രാവിലെ നാട് മുഴുവൻ ചുറ്റി നടന്നു കാണൽ ആയിരുന്നു പരുപാടി.. അവളുടെ കൈ പിടിച്ചു കൂടെ നടക്കാൻ നല്ല രസം തോന്നി..

ചെറിയ കുന്നിൻ ചെരിവിൽ കൈ കോർത്തു എനിക്കൊപ്പം നിൽക്കുമ്പോൾ അവൾ പതിയെ വിളിച്ചു..

അതേ..

എന്തെ ശ്രീ..

ശെരിക്കും എന്നെ ഇഷ്ടായിരുന്നു അല്ലെ..

ശെരിക്കും.. ഇഷ്ടം അല്ലായിരുന്നു ശ്രീ..

ഒരു കുറുമ്പോടെ അവളോട് പറയുമ്പോൾ ദേഷ്യം നിറഞ്ഞ മുഖത്തോടെ എന്നെ ഒന്ന് നോക്കി അവൾ കൈ എന്റെ കൈക്കുള്ളിൽ നിന്ന് വലിച്ചു മുന്നോട്ട് നടന്നു..

ശ്രീ.. നിക്ക്..

പോടാ..

ഞാൻ വെറുതെ പറഞ്ഞതാ..

ഏട്ടനും ഇഷ്ടല്ല അനിയനും ഇഷ്ടല്ല.. എന്നോട് ഇഷ്ടം പറഞ്ഞു കൊറേ പേര് വന്നതാ.. അവരെ ഒക്കെ കണ്ടില്ലെന്ന് നടിച്ചു ഇപ്പൊ ആണെങ്കിൽ കെട്ട്യോനും ഇഷ്ടല്ല ഞാൻ പോകുവാ..

അവൾ പിണങ്ങി പോകുന്നത് കണ്ടപ്പോൾ സത്യത്തിൽ അത്ഭുതം തോന്നി ഇത്ര വേഗം അവൾ എന്റേത് ആകും എന്ന് കരുതിയില്ല.. അവൾക്ക് പുറകെ ഓടി അവളുടെ കയ്യിൽ പിടിച്ചു..

വിട്..

ഇല്ല..

അവളെ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ട് പുണർന്നുകൊണ്ട് അവളുടെ ചെവിയിൽ മെല്ലെ മന്ത്രിക്കും പോലെ പറഞ്ഞു…

ശ്രീ..

മ്മ്..

ഒത്തിരി ഇഷ്ടാ.. ഈ വെള്ളാരം കണ്ണുള്ള പെണ്ണിനെ.. നിന്നെക്കാൾ ഇഷ്ടാ ഈ വെള്ളാരം കണ്ണുകൾ..

അവളുടെ ഇരു കണ്ണിലും നേർത്ത ചുംബനം നൽകി പറഞ്ഞുകൊണ്ട് ഒന്ന് കൂടി മുറുകെ പുണർന്നു..

അതെ ആരെങ്കിലും വരും.. മാറി നിക്ക്..

എന്റെ ശ്രീ ആര് വരാനാ..

എന്നിൽ നിന്ന് കുതറി മാറി വീണ്ടും എന്റെ കയ്യിൽ കോർത്തു പിടിച്ചു അവൾ നടന്നു.. ചെറു അരുവികളും പച്ചപ്പും അവൾ നിറഞ്ഞ കൗതുകത്തോടെ ആസ്വദിച്ചു കണ്ടു.. എന്തൊക്കെയോ നിർത്താതെ സംസാരിക്കുന്നുണ്ട്..

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അവിടെ നിന്ന് കുറച്ചു ദൂരെ ഹോട്ടലിൽ പോയി. തിരികെ വരുമ്പോൾ രാത്രിയിൽ കഴിക്കാൻ ഉള്ളതും വാങ്ങി..

കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറി മേശ മേൽ ഭക്ഷണം വെച്ച് മുറിയിലേക്ക് അവൾക്ക് പിന്നാലെ നടന്നതും അവൾ തിരിഞ്ഞു നോക്കി എന്തെ എന്ന് പുരികം ഉയർത്തി ചോദിച്ചു..

വെറുതെ..

എന്ന് പറഞ്ഞുകൊണ്ട് അവളെ കയ്യിൽ കോരി എടുത്തു ബെഡിൽ ഇട്ടു.. അവളുടെ ചുണ്ടുകൾ കവർന്നതും പെണ്ണിന്റെ മുഖം തുടുത്തു..

അനുസരണ ഇല്ലാതെ കയ്യും ചുണ്ടുകളും അവളിൽ ആവേശമായി പടർന്നു..

ഒടുവിൽ ആലസ്യത്തിൽ എനിക്ക് അരികിൽ കിടക്കുന്ന അവളെ ഒന്നൂടെ ചേർത്തു പിടിച്ചു.. നെറ്റിയിൽ സ്നേഹത്തോടെ ഒന്ന് ചുംബിച്ചു..

ശ്രീ.. താങ്ക്യു..

എന്തിനാ..

ബര്ത്ഡേക്ക് നല്ലൊരു ഗിഫ്റ്റ് തന്നില്ലേ അതിനാ..

നാണത്തോടെ അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. കുറച്ചു നേരം അവൾക്കൊപ്പം അങ്ങനെ കിടന്നു..

ഫോണിൽ ആരോ വിളിച്ചതും കട്ടിലിന് അരികിൽ ഉള്ള മേശയിൽ നിന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ അമ്മയാണ്..

ഹലോ.. അമ്മാ..

രാവിലെ ഒന്ന് വിളിച്ചേ പിന്നെ നീ അമ്മയെ വിളിച്ചില്ലല്ലോ അക്കു..

അത് ഇന്ന് ഒരുപാട് ജോലി ഉണ്ടായിരുന്നു.

അവിടെ നിനക്ക് എന്ത് ജോലി..

അത് പറഞ്ഞു കൊണ്ട് പെണ്ണിനെ നോക്കിയതും നാണത്തിൽ ഒന്ന് എന്നെ നോക്കി.. എന്റെ നെഞ്ചിൽ തല ചായ്ച്ചു.. അവളുടെ മുടിയിൽ വിരൽ ഓടിച്ചു കൊണ്ട് അമ്മയോടായി പറഞ്ഞു..

അത് അടുക്കളയിൽ കുറച്ചു ജോലി അവളെ സഹായിച്ചു…പിന്നെ ഈ നാടൊക്കെ ഒന്ന് ചുറ്റി കണ്ടു.. ഇപ്പൊ കിടന്നു..

ആഹ്… അറിയാത്ത സ്ഥലം ആണ് ശ്രെദ്ധിക്കണം ട്ടൊ..

ഉവ്വ് അമ്മേ..

മോള് എവിടെ..

അമ്മ ശ്രീയെ ചോദിച്ചതും അവൾക്ക് നേരെ ഫോൺ നീട്ടി.. ഫോൺ വാങ്ങി അമ്മായി അമ്മയും മരുമോളും നല്ല സംസാരം ആയിരുന്നു..

എന്റെ കൈകൾ അവളിൽ ഓരോ കുറുമ്പുകൾ കാണിച്ചു കൊണ്ടിരുന്നു.. അപ്പോഴൊക്കെ ഒന്ന് തുറിച്ചു നോക്കി എന്നെ പേടിപ്പിക്കുന്ന അവളുടെ മുഖം എന്നിൽ വീണ്ടും ലഹരിയായി മാറി..

ഫോൺ വെച്ചതും വീണ്ടും അവളുടെ കഴുത്തിലേക്ക് ചുണ്ടുകൾ അമർത്തിയതും പെണ്ണ് മെല്ലെ തള്ളി..

എനിക്ക് വിശക്കുന്നു ദുഷ്ടാ..

എന്റെ വിശപ്പ് മാറിയില്ലല്ലോ ശ്രീ..

പോടാ..

പുതപ്പ് കൊണ്ട് മാറ് മറച്ചു അവൾ എഴുന്നേറ്റ് ഇരുന്നു നിലത്ത് വീണു കിടക്കുന്ന സാരി വലിച്ചു എടുത്തു ചുറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റ് കുളിമുറിയിലേക്ക് ഓടി..

അവൾ വരുമ്പോഴേക്കും ഒരു മുണ്ട് എടുത്തു ഉടുത്തു.. ഭക്ഷണം വിളമ്പി വെച്ചു.. പെണ്ണ് സാരി മാറി വന്നു മേശയ്ക്ക് അരികിൽ ഇരുന്നു എന്നെ നോക്കുന്നുണ്ട്..

എന്താടി ഇങ്ങനെ നോക്കുന്നെ..

ഒന്നും ഇല്ലെന്ന് തലയാട്ടി പറഞ്ഞിട്ട് അവൾ വിളമ്പി വെച്ച ഭക്ഷണം മെല്ലെ കഴിച്ചു.. അവൾ കഴിച്ചു എഴുന്നേറ്റതും ഞാനും എഴുന്നേറ്റു..

മോനെ മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റ മതി ട്ടൊ.. എനിക്ക് വയ്യ.. അതുകൊണ്ട് ഒരു ഉദ്ദേശവും നടക്കില്ല..

അവളത് പറഞ്ഞതും നിരാശയോടെ ഇരുന്നു മുഴുവൻ കഴിച്ചു ഞാനും എഴുന്നേറ്റു.. കട്ടിലിൽ അവൾ ഒതുങ്ങി കിടക്കുന്നുണ്ട്.. അവൾക്ക് അരികിൽ കിടന്നതും പെണ്ണ് ചിരിച്ചു കൊണ്ട് എന്നോട് ചേർന്നു കിടന്നു..

രാവിലെ കണ്ണ് തുറന്നതും അവളെയാണ് നോക്കിയത്..

ഇതെവിടെ പോയി..

ശ്രീ..

എഴുന്നേറ്റ് മുറിയിലും പുറത്തും ഒക്കെ നോക്കി.. പെട്ടന്ന് പുറകിൽ നിന്ന് അവൾ വിളിച്ചു..

ഏട്ടാ.. എന്താ നോക്കുന്നത്..

അവൾ ഏട്ടാ എന്ന് വിളിച്ചത് കേട്ടപ്പോൾ എന്റെ കണ്ണൊന്നു വിടർന്നു..

വെള്ളാരം കണ്ണ് കൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു അവൾ കയ്യിലെ ചായ എനിക്ക് നേരെ നീട്ടി..

ശ്രീ ഇന്ന് പോണം.

ഇന്നോ.. ഇന്ന് വേണ്ടാ..

അതെന്താ..

അത്.. നാളെ പോകാം..

അതെന്താടി..

ടീ എന്നോ.. നീ പോടാ..

അവൾ അകത്തേക്ക് പോയതും പിന്നിലൂടെ ചെന്നു അവളെ ചുറ്റി പിടിച്ചു

ഇതേ ചെക്കാ എന്നെ വിട്ടേ.. ഇന്നലെ റൊമാൻസ് കളിച്ചതിന്റെ ക്ഷീണം മാറിയില്ല..

ഒന്നും മിണ്ടാതെ അവളുടെ കഴുത്തിൽ മെല്ലെ ഊതിയതും അവൾ കയ്യിൽ മുറുകെ പിടിച്ചു..

പല്ല് തേച്ചിട്ട് വാ മനുഷ്യാ.. മനുഷ്യനെ കൊല്ലാൻ..

അവളെ അവിടെ വിട്ട് ചായ കുടിച്ചു ബാത്‌റൂമിലേക്ക് കയറി.. തിരികെ വന്നപ്പോൾ പെണ്ണ് പുറത്ത് ഏതോ കുന്നും നോക്കി നിൽക്കുന്നുണ്ട്..

ശ്രീ..

എന്താ ഈ നോക്കി നിൽക്കുന്നത്..

നമ്മുക്ക് ഒരു മാസം കഴിഞ്ഞു പോകാം.. എനിക്ക് ഇവിടെ വല്ലാതെ ഇഷ്ടായി..

ഒരു മാസോ.. അപ്പൊ കമ്പനി കാര്യം ഒക്കെ ഏട്ടൻ ഒറ്റയ്ക്ക് എങ്ങനെയാ.. ടു വീക്ക്‌ കഴിഞ്ഞാൽ അങ്ങ് ചെന്നേക്കണം എന്നാ പറഞ്ഞത്..

സാരല്ല ഏട്ടൻ നോക്കും..

ശ്രീ..

അവളുടെ മുഖം ഒരു കൊട്ട ആക്കി വെച്ചിട്ട് അവൾ മുഖം തിരിച്ചു..

മ്മ് സമ്മതിച്ചു മോളെ.. എന്റെ ശ്രീ ആദ്യായിട്ട് ആവശ്യപ്പെട്ട കാര്യം അല്ലെ.. ഒരു മാസം എങ്കിൽ ഒരു മാസം.

അവളെ ചുറ്റി പിടിച്ചു കൊണ്ട് അത് പറഞ്ഞതും എന്റെ കൈക്കുള്ളിൽ നിന്നു കൊണ്ട് തിരിഞ്ഞു നിന്ന് എന്നെ നോക്കി പതിയെ കവിളിൽ കടിച്ചു..

താങ്ക്യു.. ഇവിടെ ഒത്തിരി ഇഷ്ടായി എനിക്ക്..

ഇവിടെ വന്നതിൽ പിന്നെ നീ അമ്പലത്തിൽ പോയിട്ടില്ലല്ലോ ശ്രീ.. ഇവിടെ ഒരു ഹനുമാൻ ക്ഷേത്രം ഉണ്ടെന്ന് നിരഞ്ജൻ പറഞ്ഞിട്ടുണ്ട് വൈകിട്ട് പോകാം..

അവൾ കുറച്ചു നേരം മൗനമായി എനിക്ക് അരികിൽ നിന്നു.. പെട്ടന്ന് അവളുടെ മുഖം മങ്ങുന്നത് കണ്ടു അവളുടെ താടി മെല്ലെ ഉയർത്തി നോക്കി..

ആ കണ്ണുകൾ പെയ്യാൻ വെമ്പി നിൽക്കുന്ന മേഘം പോൽ തോന്നി.. പതിയെ അവളെ എന്നെ നോക്കാതെ മുഖം താഴ്ത്തി പറഞ്ഞു..

ഏട്ടാ.. ഞാൻ പറയുന്നത് കേട്ട് വെറുപ്പും ദേഷ്യവും തോന്നരുത്.. എനിക്ക്… എനിക്ക്.. എനിക്ക് ഒരാളെ ഇഷ്ടായിരുന്നു.. ഞാൻ അയാളെ കാണാൻ വേണ്ടിയായിരുന്നു അമ്പലത്തിൽ വന്നത്.. പക്ഷെ..

ശ്രീ… ആരാ അത്..

പേര് ഒന്നും അറിയില്ല എനിക്ക്.. എന്തോ അയാളെ ഇഷ്ടപ്പെട്ടു പോയി.. പക്ഷെ ഇപ്പൊ എനിക്ക് എന്നെ ഒരുപാട് സ്നേഹിക്കുന്ന ഈ ഹൃദയയത്തെ സ്നേഹിക്കാൻ ആണിഷ്ടം..

അയാളോട് നീ പറഞ്ഞോ ശ്രീ..

ഇല്ല.. പേടിയായിരുന്നു.. ഞാൻ നോക്കുന്നതൊക്കെ അയാൾ കണ്ടിട്ടുണ്ട്.. ഇപ്പൊ ഒരു വർഷം ആയി കണ്ടില്ല..

ഓഹ് ഭാഗ്യം.. എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകും അല്ലെ..

മ്മ് ജയിലിലാ… ആരെയോ കൊന്നു എന്ന് പറഞ്ഞു കേട്ടു.. അതോടെ പേടിയായി..

ഈശ്വര ഈ പെണ്ണിന് പ്രേമിക്കാൻ വേറെ ആരേം കിട്ടിയില്ലേ..

എന്തെ ഏട്ടാ ആലോചിക്കുന്നേ..

ഒന്നുല്ല പൊന്നെ.. നീ വന്നേ വല്ലോം ഉണ്ടാക്കി കഴിക്കാം എനിക്ക് വിശക്കുന്നു..

എന്നോട് വെറുപ്പ് ഉണ്ടോ..

അവളുടെ ചുണ്ടിൽ മെല്ലെ കടിച്ചു കൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു അവളെയും കൈയിൽ കോരി എടുത്തു അടുക്കളയിലേക്ക് നടന്നതും പെണ്ണ് കഴുത്തിലൂടെ ചുറ്റി പിടിച്ചു…

തുടരും…

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 2

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 3

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 4

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 5