Monday, May 6, 2024
Novel

തുലാമഴ : ഭാഗം 16

Spread the love

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

പാർക്കിങ്ങിൽ ചെന്ന് കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് ടയർ പഞ്ചർ ആയത്
സൂരജ് അറിഞ്ഞത്..
വെളിയിൽ ഇറങ്ങി തലയിൽ കൈവെച്ചു
കൊണ്ട് പറഞ്ഞു പെട്ടല്ലോ ദൈവമേ..
അമ്മുവിനെ തനിച്ച് അവിടെ നിർത്തുകയും ചെയ്തല്ലോ….

അവൻ സെക്യൂരിറ്റിയെ നോക്കി നടന്നു കുറച്ചു മുൻപോട്ടു ചെന്നപ്പോൾ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്ന അയാളെ അവൻ വിളിച്ചു….

അയാൾ അവന്റെ ഒപ്പം വന്ന് വണ്ടി നോക്കിയിട്ട് മെക്കാനിക്കിനെ ഫോൺ ചെയ്തു. 10 മിനിറ്റിനുള്ളിൽ എത്തും
എന്ന് അവനോട് കന്നടയിൽ പറഞ്ഞു….

വൈഫ് അവിടെ നിൽക്കുന്നുണ്ട് വിളിച്ചിട്ട് വരാം എന്നും പറഞ്ഞ് അവൻ മാളിന്റെ ഫ്രണ്ടിലേക്ക് നടന്നു. സെക്യൂരിറ്റിയും അവന്റെ ഒപ്പം ചെന്നു. അപ്പോഴാണ്
അയാൾ പറഞ്ഞത് അവിടെ ഒരു പെൺകുട്ടിയെ വണ്ടി ഇടിച്ചെന്നും
റോഡ് ബ്ലോക്ക് ആയി കിടക്കുകയാണ് എന്നും…

ഇവിടെ ഇത് സ്ഥിരം ആയതുകൊണ്ട്
സൂരജ് അയാൾ പറഞ്ഞതിന് കൂടുതൽ ചെവികൊടുക്കാതെ അമ്മു നിൽക്കുന്ന ഇടത്തേക്ക് നടന്നു….

അപ്പോഴാണ് ആംബുലൻസ് ചീറിപ്പാഞ്ഞു പോകുന്നത് കണ്ടത്. കുറച്ചു ദൂരെമാറി
കൂടിനിന്ന ആൾക്കാരൊക്കെ മാറി പോകുന്നതും കണ്ടു….

ആക്സിഡന്റ് പറ്റിയ കുട്ടിയെ കൊണ്ടു പോയതാവും ആംബുലൻസ് അവനോർത്തു…

വീണ്ടും മനസ്സ് അമ്മുവിന്റെ അടുത്തേക്ക് ചെന്നപ്പോൾ നടത്തത്തിനു വേഗം കൂട്ടി. മാളിന്റെ എൻട്രൻസിലേക്ക് ചെന്നു അമ്മുവിനെ അവിടെ കാണാത്തതുകൊണ്ട് അവൻ അപ്പുറത്തേക്ക് മാറി നോക്കി.

എവിടെ പോയി ഇനി വീണ്ടും അകത്തേക്ക് കയറിയോ. അവൻ അകത്തേക്ക് ചെന്നു അവിടെ മുഴുവൻ കറങ്ങി നോക്കി.

അവളെ കണ്ടില്ല സൂരജ് വീണ്ടും താഴേക്ക് ഇറങ്ങി വന്നു.

റോഡിലേക്ക് ഇറങ്ങി
കുറച്ചു മുൻപോട്ടു നടന്നു. ആക്സിഡന്റ് നടന്നിടത്തൊക്കെ നോക്കി…

പച്ച രക്തത്തിന്റെ മണമായിരുന്നു അവിടമാകെ. ആരോ കുറേ വെള്ളം
ഒഴിച്ചിരിക്കുന്നു. ചോരയും വെള്ളവും
കൂടി ചേർന്ന് അവിടെ കെട്ടിക്കിടക്കുന്നു
അവന് അതുകണ്ട് ആകെ തല പെരുക്കുന്നത് പോലെ തോന്നി…

അവൻ വേഗം തിരികെ നടന്നു.

ഈശ്വരാ അമ്മു ഇത് എവിടെ പോയി….

ഇനി പാർക്കിങ്ങിൽ പോയി കാണുമോ.
താൻ അകത്തേക്ക് പോയപ്പോൾ
അങ്ങോട്ട് പോയെങ്കിലോ. അവൻ വീണ്ടും കാർ പാർക്ക് ചെയ്തിടത്തേക്ക് നടന്നു.

എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല അവന്റെ പരിഭ്രമിച്ചുള്ള നിൽപ്പ് കണ്ട് സെക്യൂരിറ്റി അടുത്തേക്ക് വന്നു മാളിനകത്തു ഒന്നുകൂടി നോക്കാം എന്ന് പറഞ്ഞു രണ്ടാളും കൂടി വീണ്ടും അവിടെ എല്ലാം നോക്കി.

സൂരജിന് ആകെ തളർച്ച തോന്നി അവൻ വേഗം ഫോണെടുത്ത് ജോബിയെ വിളിച്ചു വിവരം പറഞ്ഞു…..

ട്രാഫിക് കാരണം 15 മിനിറ്റ് കൊണ്ട് എത്തേണ്ടിടത്ത് അരമണിക്കൂർ കഴിഞ്ഞു ജോബി എത്തിയപ്പോൾ..

എന്താടാ… അമ്മു എവിടെ പോയി ?

അറിയില്ലെടാ ഞാൻ പാർക്കിങ്ങിൽ പോയതാ. അവൾക്ക് ഇവിടെ ഒരു പരിചയവും ഇല്ല എനിക്ക് ആകെ ഭയംതോന്നുന്നു. അവൻ ഒരു ആശ്രയത്തിനായി ജോബിയുടെ
കയ്യിൽ മുറുകെ പിടിച്ചു.

എന്നാലും നിമിഷ നേരംകൊണ്ട് അവളെവിടെ പോയെന്നാ. ആരോടാണ് ചോദിക്കുക. നേരം സന്ധ്യ ആയല്ലോ.

എടാ ഇനി നിന്നെ കാണാത്തതുകൊണ്ട് അവൾ ഫ്ലാറ്റിലേക്ക് പോയെങ്കിലോ.

ഇല്ലടാ അവൾക്ക് ഇവിടെയെങ്ങും ഒരു പരിചയവും ഇല്ല എന്ന് അറിയില്ലേ. അങ്ങനൊന്നും പോകാൻ അവൾക്ക് അറിയില്ല. സൂരജ് നെറ്റിയിൽ തടവി
കൊണ്ട് പറഞ്ഞു….

അപ്പോഴാണ് സെക്യൂരിറ്റി ആക്‌സിഡന്റ് നടന്നിടത്തു തിരക്കാൻ പറഞ്ഞത്..
വാടാ നമുക്ക് നോക്കാം….

എന്തിന്.. എന്തിനാ അവിടെ തിരക്കുന്നത് അപ്പോൾ അവന്റെ മനസ്സിൽ ഓടിയെത്തിയത് കെട്ടിക്കിടക്കുന്ന ആ ചൂടു ചോരയും അതിന്റെ മനം മടുപ്പിക്കുന്ന
ഗന്ധവും ആയിരുന്നു…

ഇല്ല അങ്ങനെയൊന്നും സംഭവിക്കില്ല
അവൻ ഓർക്കാൻ ഇഷ്ടപ്പെടാതെ തല കുടഞ്ഞു. സൂരജ് നീയിവിടെ നിൽക്ക് ഞാനൊന്നു തിരക്കട്ടെ.

ജോബി മുന്പോട്ട് നടന്നു ആക്സിഡന്റ് നടന്ന സ്ഥലത്തിന് ഫ്രണ്ടിൽ ഉള്ള കടയിലേക്ക് ആണ് അവൻ ചെന്നത്.

തിരക്കിയപ്പോൾ പെൺകുട്ടിയുടെ കൂടെ ആൾക്കാർ ഉണ്ടായിരുന്നെന്നും ഭർത്താവാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത് എന്നും പറഞ്ഞു..

ജോബി തിരികെ വന്ന് സൂരജിനോട് വിവരം പറഞ്ഞു.

അവൻ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു. ഞാൻ പറഞ്ഞില്ലേ എന്റെ അമ്മുവായിരിക്കില്ല അതെന്ന്.

അവൾക്ക് അങ്ങനെയൊന്നും സംഭവിക്കില്ല. എടാ നമുക്ക് ഫ്ലാറ്റിൽ ഒന്ന് പോയി നോക്കാം ചിലപ്പോൾ അമ്മു അവിടെ ചെന്നു കാണും..

സൂരജിന്റെ കാർ പാർക്കിങ്ങിൽ ഇട്ടുകൊണ്ട് സെക്യൂരിറ്റിയോട് വിവരം പറഞ്ഞു അവർ ജോബിയുടെ കാറിലേക്ക് കയറി.

ഫ്ളാറ്റിന് താഴെകാർനിർത്തിയപ്പോൾ സൂരജ് പെട്ടെന്ന് മുകളിലേക്ക് കയറി.

ഫ്ലാറ്റിന്റെ മുൻപിൽ നിന്ന് അവൻ കിതച്ചു കോളിംഗ് ബെൽ അടിച്ചും ഡോർ തട്ടി നോക്കിയും അവൻ അവിടെ ആകെ നോക്കി.പിന്നെ ഡോറിൽ തല വെച്ച്
നിന്നു വിതുമ്പി…

പിറകെ വന്ന ജോബി അവന്റെ
അടുത്തേക്ക് ഓടി വന്നു.

എന്താടാ വന്നില്ലേ… സൂരജ് ഇല്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു. ചുവന്നു കലങ്ങിയ അവന്റെ കണ്ണുകൾ കാണവേ ജോബിക്ക് ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു….

സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു
ഇരുട്ടു പരന്നു തുടങ്ങി ഈ കുട്ടി എവിടെ പോയി അവൻ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു.

പിന്നെ
സൂരജിനെ തട്ടിവിളിച്ചു നമുക്ക് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം. സന്ധ്യകഴിഞ്ഞാൽ നിരത്തുമുഴുവൻ
ഫ്രോഡുകളുടെ താവളമാ.

ജോബി അർധോക്തിയിൽ നിർത്തി…
സൂരജ് ജോബിയുടെ കയ്യിൽ മുറുകെ പിടിച്ചു എടാ എന്റെ അമ്മു..

നീ വിഷമിക്കാതെ വാ അവൻ
സൂരജിനേയും വിളിച്ചുകൊണ്ട് താഴേക്കിറങ്ങി.

കാറുമെടുത്ത് വീണ്ടും മാളിന്റെ പരിസരം മുഴുവൻ ചുറ്റിനടന്നു അപ്പോഴാണ് സെക്യൂരിറ്റി അവരെ കണ്ടു കൊണ്ട് വന്നത് സാറിന്റെ ഭാര്യയെ കണ്ടോ അയാൾ കന്നടയിൽ സൂരജിനോട് ചോദിച്ചു…

ജോബി സൂരജിനെയും കൊണ്ട് സ്റ്റേഷനിലേക്കാണ് പോയത്. ചെന്നപ്പോൾ ഒരു കോൺസ്റ്റബിൾ വന്ന് വിവരം തിരക്കി.

അയാൾ സൂരജിൽ നിന്നും ഒരു കംപ്ലയിന്റ് എഴുതി വാങ്ങി. എസ് ഐ ഇന്ന് ലീവ് ആണെന്നും അന്വേഷണം നടത്താമെന്നും പറഞ്ഞുകൊണ്ട് അയാൾ ആ പേപ്പർ ഫയലിലേക്ക് വെച്ചു….

ഇവന്മാരൊക്കെ ഇങ്ങനെയാ നീ വാ എന്തായാലും നമുക്ക് ഹോസ്പിറ്റലിൽ ഒക്കെ ഒന്ന് കയറി നോക്കാം
ആ ആക്സിഡന്റ് കേസ് ഇവിടെ അടുത്ത് എവിടെയെങ്കിലും ആയിരിക്കുമല്ലോ കൊണ്ടുവന്നത്.

സൂരജ് ഒരു പാവ കണക്കെ ജോബിയുടെ പിന്നാലെ ചെന്നു അവൻ ശ്വാസം എടുക്കുന്നുണ്ടോ എന്ന് ഒരുവേള ജോബിക്ക് സംശയം തോന്നി.

സിറ്റിയിൽ തന്നെയുള്ള മൂന്നാല് ഹോസ്പിറ്റലിൽ കയറിയെങ്കിലും അവിടെയെങ്ങും ഒരു ആക്സിഡന്റ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു. സൂരജ് ആകെ തളർന്നുപോയി.

അവൻ അവിടെ കണ്ട കസേരയിലേക്ക് ഇരുന്നു.
വയ്യ ഇനി ഒരടി നടക്കാൻ പറ്റില്ല. സമയം പത്തു കഴിഞ്ഞിരിക്കുന്നു.

ജോബി
അവന്റെ തോളിൽ കൈവെച്ചു. ഇങ്ങനെ തളരരുത് അവൾക്ക് ഒന്നും സംഭവിക്കില്ല
ഇങ്ങനെ വിഷമിക്കല്ലേ.

നീ വാ നമുക്ക് ഒന്നുകൂടി സ്റ്റേഷനിൽ പോയി നോക്കാം….

രണ്ടാളും സ്റ്റേഷനിലേക്ക് പോയി.
ചെന്നു കയറിയപ്പോൾ തന്നെ കേട്ടത് അകത്തു നിന്നും ഉള്ള പൊട്ടിച്ചിരികൾ ആണ് അകത്തു കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ജോബിയും സൂരജും മുഖത്തോട് മുഖം നോക്കി.

മേശപ്പുറത്ത് നിരത്തിവെച്ചിരിക്കുന്ന മദ്യക്കുപ്പിയും ഗ്ലാസുകളും. കസേരയിൽ ഇരുന്നുകൊണ്ട് കാൽ മേശപ്പുറത്ത് പൊക്കിവച്ചിരിക്കുന്നു s.i

ചുറ്റുമുള്ള കസേരയിൽ ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന മൂന്നാല് പേര്
ജോബി പെട്ടെന്ന് സൂരജിനേയും വലിച്ചുകൊണ്ട് വെളിയിലേക്കിറങ്ങി
എടാ ഇപ്പോൾ അങ്ങോട്ട് പോകണ്ട എല്ലാം വെള്ളമാണ് ആ എസ് ഐ ഒരു പക്കാ ഫ്രോഡ് ആണെന്ന് തോന്നുന്നു.

അതും പറഞ്ഞു കൊണ്ട് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വെളിയിൽ നിന്നും ഒരു പോലീസുകാരൻ കയറിവന്നത് ജോബി ഓർത്തു വൈകിട്ട് പരാതി എഴുതി കൊടുത്തത് ഇയാളുടെ കയ്യിൽ ആണ്.

അവൻ അയാളുടെ അടുത്തേക്ക് ചെന്നു. സർ എന്തെങ്കിലും വിവരം…

അയാൾ തമിഴിൽ അവരോട് സംസാരിച്ചു. അന്വേഷണം തുടങ്ങിയിട്ടില്ല.
കമ്പനിക്കാർ ഉണ്ടായത് കൊണ്ട് ഇനി
നാളെ നോക്കിയാൽ മതി..

അഞ്ചാറ് മണിക്കൂറായില്ലേ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ രണ്ടാളും തമ്മിൽ. സൂരജ് ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി.

ഇനി ഇവിടെ നിന്നിട്ട് പ്രയോജനമൊന്നുമില്ല നാളെ രാവിലെ വാ.
പറഞ്ഞുകൊണ്ട് അയാൾ അകത്തേക്ക് കയറി….

ജോബി സൂരജിനെയും കൊണ്ട്
ഫ്ലാറ്റിലേക്ക് പോയി.

റൂമിൽ ചെന്ന സൂരജ് ഡ്രസ്സ് പോലും മാറാതെ കട്ടിലിലേക്ക് വീണു. ജോബി വാതിൽചാരിയിട്ട് ഫ്ലാറ്റിലേക്ക് പോയി ഒരു കട്ടൻ ചായ ഇട്ടു.

ഡ്രസ്സും മാറിയിട്ട് സൂരജിന്റെ അടുത്തേക്ക് വന്നു ഡ്രസ്സ്പോലും മാറാതെ കമിഴ്ന്നു കിടക്കുന്ന അവനെ ഒരു നിമിഷം നോക്കി നിന്നു.

പിന്നെ അവനെ തട്ടിവിളിച്ചു എഴുന്നേൽക്ക് ഈ കട്ടൻ കുടിക്ക് സൂരജ് എഴുന്നേറ്റിരുന്നു. തല പൊട്ടി പൊളിയുന്നപോലെ. അവൻ വേഗം കട്ടൻവാങ്ങി കുടിച്ചു.

ചുവന്നു കലങ്ങിയ കണ്ണുകളോടെ വിഷമം ഉള്ളിൽ അടക്കി പിടിച്ചിരിക്കുന്ന സൂരജിനെ കണ്ടു ജോബിക്ക് ചങ്ക് പിടയുന്ന പോലെ തോന്നി.

എടാ ഇങ്ങനെ വിഷമിക്കാതെ അവൾക്ക് ഒന്നും സംഭവിക്കില്ല. അപ്പോഴാണ് ജോബിയുടെ ഫോൺ റിംഗ് ചെയ്തത്
വരുൺ ആയിരുന്നു.

എടാ സൂരജും അമ്മുവും എവിടെ..
അമ്മുവിനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് ശീതൾപറഞ്ഞു.

ജോബി ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ നിന്നു അവൻ ഫോണുമായി വെളിയിലേക്ക് ഇറങ്ങി…

ടേബിളിൽ ഇരിക്കുന്ന അമ്മുവിന്റെയും സൂരജിന്റെയും ലാമിനേറ്റ് ചെയ്ത ഫോട്ടോയിലേക്ക് അവൻ നോക്കി. അവൻ കൈയെത്തി ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്തു.

എവിടെയാടാ നീ. നിമിഷ നേരം കൊണ്ട് എങ്ങോട്ടാ പോയത് സൂരജ് കണ്ണുകൾ ഇറുക്കി അടച്ചു.

ശ്വാസം നിലക്കുന്ന പോലെ അവൻ നെഞ്ചു തടവിക്കൊണ്ട് ചാടിയെഴുന്നേറ്റു.

വയ്യ സഹിക്കാൻ പറ്റുന്നില്ല പെണ്ണേ
ഈ വേദന……

നെഞ്ചു പൊട്ടി പോകും എന്ന് തോന്നുന്നു

നീ എവിടെയാ….
നിനക്ക് ഇരുട്ട് പേടിയാണല്ലോ.

ലൈറ്റ് ഓഫ് ചെയ്തു കഴിഞ്ഞാൽ പുതപ്പ് തലവഴി മൂടി അല്ലേ നീ കിടക്കുന്നത്
സൂരജ് ക്ലോക്കിലേക്ക് നോക്കി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. അവൻ ചാടിയെഴുന്നേറ്റു ഈശ്വരാ…

ഈ രാത്രിയിൽ അവൾ എവിടെയായിരിക്കും അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി കൂരിരുട്ട് ആയിരിക്കുന്നു.

എല്ലായിടവും സ്ട്രീറ്റ് ലൈറ്റ് തെളിഞ്ഞിരിക്കുന്നു
അമ്മു ഇരുട്ടത്ത് തനിയെ…
അവൻ വേഗം റൂമിന് വെളിയിലേക്ക്
ഇറങ്ങി.

ഫോൺ കട്ട് ചെയ്തു വന്ന ജോബി കണ്ടത് പാഞ്ഞ് വെളിയിലേക്ക് ഇറങ്ങുന്ന
സൂരജിനെയാണ്. എടാ നീ എങ്ങോട്ടാ ഈ പാതിരാത്രിയിൽ.

ജോബി എന്റെ അമ്മുവിന് ഇരുട്ട്
പേടിയാണ് അവൾ എവിടെയായിരിക്കും നമുക്ക് ഒന്നുകൂടി പോയി നോക്കിയാലോ ജോബി സൂരജിനെ നോക്കി ശരി പോകാം ഞാൻ വാതിൽ ലോക്ക് ചെയ്തിട്ടു വരട്ടെ..

അല്ല നിന്റെ ഫോൺ എവിടെ..
അത്….

അത് കാറിൽ ആണ് എടുക്കാൻ മറന്നു. എടാ അമ്മു അതിൽ വിളിച്ചു കാണുമോ… സൂരജ് പ്രതീക്ഷയോടെ ജോബിയെ
നോക്കി. നോക്കാം….

ബ്ലോക്ക് ഒന്നുമില്ലാത്തതുകൊണ്ട്
പെട്ടെന്ന് തന്നെ അവർ അവിടെ എത്തി. രാവിലത്തെ സെക്യൂരിറ്റി തന്നെയാണ് എൻട്രൻസിൽ ഇരുന്ന് ഉറങ്ങുന്നുണ്ട്. എല്ലായിടവും നിശബ്ദമാണ്.

വണ്ടികളുടെ ശബ്ദം മാത്രമാണ് ഉള്ളത് ജോബി അയാളെ തട്ടിവിളിച്ചു.

അയാൾ വെപ്രാളപ്പെട്ട് ചാടിയെഴുന്നേറ്റു അയാളോട് പറഞ്ഞിട്ട് സൂരജ് കാറിനടുത്തേക്ക് നടന്നു. ഡോർ തുറന്ന് ഫോണെടുത്തു ഒപ്പം അമ്മുവിന്റെ ഫോണും എടുത്തു.

ഒരുപാട് മിസ്ഡ് കാൾ കിടക്കുന്നു പ്രതീക്ഷയോടെ രണ്ടു ഫോണും
എടുത്തു നോക്കി മുഴുവൻ നാട്ടിൽ നിന്നും വന്ന കോളുകൾ ആണ് അല്ലാതെ ഒരു കോൾ പോലും ഇല്ല.

ആകെ തളർച്ച തോന്നി.
ജോബിയെ നോക്കി രണ്ടു കണ്ണുകളും നിറഞ്ഞു തുളുമ്പി…

സെക്യൂരിറ്റിയോട് നാളെ വന്ന് കാർ എടുത്തോളാം എന്ന് പറഞ്ഞുകൊണ്ട് സൂരജിനേയും വിളിച്ചുകൊണ്ട് കാറിലേക്ക് കയറി. സൂരജ് കൈവെള്ളയിൽ തല അമർത്തി കുനിഞ്ഞിരുന്നു…

അപ്പോഴും അവൻ
അറിയുന്നുണ്ടായിരുന്നില്ല കുറച്ചകലെ ശ്വാസത്തിനു വേണ്ടി തന്റെ പ്രാണൻ പിടഞ്ഞുകൊണ്ടിരിക്കുകയാണെന്ന്….

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8

തുലാമഴ : ഭാഗം 9

തുലാമഴ : ഭാഗം 10

തുലാമഴ : ഭാഗം 11

തുലാമഴ : ഭാഗം 12

തുലാമഴ : ഭാഗം 13

തുലാമഴ : ഭാഗം 14

തുലാമഴ : ഭാഗം 15