Thursday, December 19, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

നോവൽ
******
എഴുത്തുകാരി: അഫീന

എല്ലാവരേം ഉപ്പയും മാമയും കൂടി അകത്തേക്ക് ക്ഷെണിച്ചിരുത്തി. ഞാൻ വെല്യ നാണത്തിൽ ചായ ട്രേ എടുക്കാൻ പോയപ്പോ ദേണ്ടെ മാമി എടുത്തോണ്ട് പോയി കൊടുക്കാണ്. അല്ലാ അപ്പൊ എന്നെ പെണ്ണ് കാണാൻ വന്നതല്ലേ. നോക്കിയപ്പോ ന്റെ മാമന്റെ പുന്നാര മോളും മോനും ഇരുന്ന് കിണിക്കാണ്. പടച്ചോനേ ഈ ഇളിച്ചോണ്ടിരിക്കണ കുരിപ്പുകൾടേ മുമ്പില് നാണം കെടൂലോ…

ഇങ്ങനെ അലോയ്ച്ച് അന്തം വിട്ട് നിക്കുമ്പോ ആണ് ഉപ്പ വിളിക്കണേ. ചെല്ലാൻ പറഞ്ഞോണ്ട്. ഓ അപ്പൊ ഈ സിനിമേല് കാണണ പോലെ ഒന്നും ഇല്ലാലേ. ശേ… വെർദെ ഓരോന്ന് ചിന്തിച്ചു കൂട്ടി.

നമ്മള് വേഗം തന്നെ തലേം കുമ്പിട്ടു ചെന്നു. ചെക്കന്റെ ഉമ്മാനേം ഉപ്പാനേം പരിചയപ്പെട്ടു. പാവങ്ങളാണെന്ന് തോന്നുന്നു.

” ദേ ഇതാട്ടോ ചെക്കൻ. പിന്നെ കണ്ടില്ലാന്ന് പറയരുത് ” മാമ

നെഞ്ചേല്ലാം പട പടാന്ന് അടിക്കേണ്. ഞാൻ പതുക്കെ ചെക്കന്റെ മുഖത്തേക്ക് നോക്കി. ചെക്കനും നോക്കി. ചെറിയൊരു ചിരി പിന്നെ എന്റെ മോത്തേക്കേ നോക്കീലാ. ഇനി ഇഷ്ട്ടായീലേ. ആ വരുന്നോട്ത്തു വെച്ച് കാണാം.

അപ്പോഴാ അടുത്ത പണി ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആവാട്ടോ.
ന്റെ പടച്ചോനെ ഞാൻ എന്താ സംസാരിക്കണ്ടേ..

ശ്ശോ ഒന്ന് പ്രാക്ടീസ് ചെയ്യേണ്ടതായിരുന്നു. ഇതിപ്പോ നാണംകെടോ…

” എന്താ പേര് ” പുള്ളിക്കാരൻ. (അല്ല എനിക്ക് പേര് അറിയാൻ പാടില്ലല്ലോ അതാ പുള്ളിക്കാരൻ എന്ന് പറഞ്ഞേ.. )

” ആയിഷ സനം. ഇക്കാടെ പേര് എന്താ ”
“മുഹമ്മദ്‌ ഷാനിബ് ”

ഹോ ഇയാളെന്താ മോന്തേം കേറ്റിപിടിച്ചു നിക്കണേ. ഒന്ന് ചിരിച്ചോണ്ട് സംസാരിച്ചാ ഇപ്പൊ എന്താ.

പിന്നേം എന്തൊക്കെയോ ചോദിച്ചു. എന്റെ പഠിത്തം ഫ്യുച്ചർ പ്ലാൻ അങ്ങനെ ഒക്കെ. ഞാൻ എന്തെല്ലാമോ ഉത്തരം പറഞ്ഞു.
ആള് ഭയങ്കര ചൂടൻ ആണെന്ന് തോന്നണു..
എറണാകുളത്ത് ഒരു കമ്പനിയിൽ മാനേജർ ആയിട്ട് വർക് ചെയ്യുന്നു.

എല്ലാരോടും യാത്ര പറഞ്ഞു അവര് പോയി. പോവുന്നെന് മുമ്പ് ആ ഉമ്മ വന്നു കവിളിൽ തലോടിയിട്ട് വരാട്ടോ മോളെന്ന് പറഞ്ഞു പോയി.

എന്തോ ആ ഉമ്മാനെ എനിക്ക് ഭയങ്കര ഇഷ്ടായി.
അവര് വിളിച്ചു പറയാന്നാ പറഞ്ഞേ.

അവര് പോയി കഴിഞ്ഞപ്പോ ഉമ്മാമ ചോദിച്ചു എനിക്ക് ചെക്കനെ ഇഷ്ടായൊന്ന്. ഞാൻ പറഞ്ഞു എല്ലാർക്കും ഇഷ്ടായെങ്കി എനിക്ക് സമ്മതമാണെന്ന്…

ഞാൻ നേരെ ദിവ്യെടെ വീട്ടിൽ പോയി.

” ഡീ ഐഷു എങ്ങനുണ്ട് നിന്റെ ചെക്കൻ ചൊങ്കനാണോ ” ദിവ്യ

” ആ കുഴപ്പം ഇല്ലെടി.അവര് വിളിക്കാന്നു പറഞ്ഞു”

” എന്ത് പറ്റിയെടി. വല്ലാതെ ഇരിക്കുന്നല്ലോ. നിനക്ക് ഇഷ്ടമായില്ല ”

” അങ്ങനെ ഒന്നൂല്ലാടി. പുള്ളിക് ഇഷ്ടായില്ലാന്ന് തോന്നണു. എന്നോട് അതികം ഒന്നും സംസാരിച്ചില്ല. പിന്നെ ചിരിച്ചും കൂടിയില്ല ”

അപ്പോഴാ അമ്മ അങ്ങോട്ടേക്ക് വന്നത്.
” അത് ചിലപ്പോ പേടിച്ചിട്ടാവും മോളെ.

ഈ ആണുങ്ങൾ ടെൻഷൻ അടിച്ചാൽ ചിലപ്പോ ഇങ്ങനെ മസ്സിൽ പിടിച്ചു നിക്കാറുണ്ട്. ദിവ്യെടെ അച്ഛൻ എന്നെ കാണാൻ വന്നപ്പോഴും ഇതായിരുന്നു അവസ്ഥ. എന്നിട്ടിപ്പോ എന്തായി ഞാൻ വരച്ച വരേല് അല്ലേ നിക്കോള്ളു ”

” ആര് വരച്ച വരേല് ആര് നിക്കൂന്ന് ” അച്ഛനാണ്

” നിങ്ങൾ തന്നെ ” അമ്മ

” പിന്നെ നിക്കും നിക്കും . പക്ഷെ ആ വര എവിടെ വരാകണംന്ന് ഞാൻ തീരുമാനിക്കും എന്നെ ഉള്ളൂ ” അച്ഛൻ
രണ്ടു പേര്ടേം തല്ലു പിടി കാണാൻ നല്ല രസമാ. എന്നാലും വഴക്ക് നടിച്ചു ഞാൻ പറഞ്ഞു.

” നിങ്ങ ഇവിടെ പുള്ള കളിച്ചു ഇരുന്നോ. ജാംബവാന്റെ കാലത്തെ ഡയലോഗും കൊണ്ട് ഇറങ്ങിയേക്കണെ. ഇവിടെ ഞാൻ ആകെ പ്രാന്ത് കേറി നിക്കേണ് ”

“മോളെ ചിലപ്പോ അവൻ ടെൻഷൻ കാരണം ആവും അങ്ങനൊക്കെ ചെയ്തെ. കല്യാണം ഉറപ്പിച്ചു കഴിയുമ്പോ നോക്കിക്കോ ഫോൺ വെക്കാൻ നേരം കാണില്ല നിനക്ക്. അപ്പൊ ഈ പറഞ്ഞ ഞങ്ങളെ ഒക്കെ മറക്കോ ആവോ”അച്ഛൻ

” ഒന്ന് പോ അച്ഛാ. ഞാൻ അങ്ങനൊക്കെ ചെയ്യോ”

“ഉവ്വുവ്വേ കണ്ടറിയാം ”

എല്ലാരും കൂടെ കളിയാക്കാൻ തൊടങ്ങീപ്പോ ഞമ്മൾ പതുക്കെ അങ്ങട് മുങ്ങി.

@@@@@@@@@@@@@@@@@@@@@@@

ഇപ്പൊ അവര് പോയിട്ട് രണ്ട് ദിവസം ആയി. ഇത് വരേ വിളിച്ചില്ലാ. എന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.

നിസ്ക്കാരോം ഉച്ച മയക്കോം ഒക്കെ കഴിഞ്ഞ് ഉപ്പാനോട് സംസാരിച്ചോണ്ടിരുന്നപ്പോഴാ മാമ ഒരു ഫോൺ കൊണ്ട് വന്നത്.

“ആരാ മോനെ ”

“നിസാർക്ക ആണുപ്പാ. ഞാൻ സംസാരിച്ചു. ഉപ്പാക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു ” മാമ

” അസ്സലാമുഅലൈക്കും നിസാറേ. വിളിക്കാഞ്ഞപ്പോ വിചാരിച് നിങ്ങ ഒഴിവാകണേന്ന്”

” ഓ അതിനെന്താ വന്നോ. എത്ര പേര് വേണേലും വന്നോട്ടെ. അപ്പൊ ശെരി. ഡേറ്റ് അറിയിച്ചാ മതി.. വാ അലൈക്കും സലാം ”

അപ്പോഴേക്കും മാമീം ഉമ്മാമയും അങ്ങോട്ടേക്ക് വന്നു.

” പാത്തൂ അവരാ വിളിച്ചേ, നിസാർ. അവർക്ക് ഇഷ്ടായീന്ന് മോളെ. അടുത്തൊസം തന്നെ അവര് വരുന്നുണ്ട് ഉറപ്പിക്കാൻ ആയിട്ട്. ”

” അൽഹംദുലില്ലാഹ്, നല്ല കൂട്ടരാ, ഞമ്മ ദുആ ചേയ്യേരുന്ന് നല്ല കാര്യം ആണേല് നടക്കണേന്ന്. എന്റെ മോൾടെ ഭാഗ്യാ. നിക്കാഹ് കയിഞ്ഞാ ഇവളെ പിരിയേണ്ടി വരൂലോന്ന് ഓർക്കുമ്പോ ഞമ്മടെ ഖൽബ് പിടയാ ”

എന്നെ കെട്ടിപ്പിടിച്ച് ഉമ്മാമാ കരയാൻ തൊടങ്ങി.
അതോർക്കുമ്പോ എനിക്കും ഒട്ടും സഹിക്കാൻ പറ്റണില്ല.

” എന്റെ പാത്തൂ നീ ഒന്ന് മിണ്ടാണ്ടിരി. ബെർതെ മോളെ കൂടെ കരയിക്കാൻ ആയിട്ട് ”

ഉമ്മാമയെ വഴക്ക് പറയുമ്പോഴും ഞാൻ കണ്ട് ആ കണ്ണും നിറഞ്ഞിരിക്കുന്നത്.

ഏറ്റവും സന്തോഷം കുഞ്ഞോനും ആമിക്കും ആയിരുന്ന്. പുത്തൻ ഉടുപ്പ് എടുക്കണം പോലും. ഉറപ്പിക്കലിന് ഇങ്ങനാണേ നിക്കാഹിനു എന്താകും. എന്റെ റബ്ബേ കണ്ടറിയാം.

ദിവ്യയും ചേട്ടായീം അമ്മേം അച്ഛനും കൂടി വന്നിട്ടുണ്ടാർന്ന്. ഞാൻ വിളിച്ചു പറഞ്ഞു. എല്ലാരും കൂടി വന്നപ്പോ നല്ല രെസോര്ന്ന്. രാത്രി ഫുഡ്‌ ഒക്കെ കഴിച്ചിട്ടാ അവര് പോയേ..

ദിവസങ്ങൾ ഇങ്ങനെ ഓടി ഓടി പൊക്കോണ്ടിരുന്നു. ഇതിനെടക്ക് ഞാനും ദിവ്യേയേം ഞങ്ങടെ നാത്തൂനും കൂടെ പോയി ഡ്രെസ്സ് എടുത്ത്..

ഇന്നാണ് ഉറപ്പിക്കാൻ വരൽ.ദിവ്യയും സ്വാതി ചേച്ചിയും കൂടെ എന്നെ ഒരുക്കി. നല്ല രീതീല് തന്നെ പരുപാടിയൊക്കെ നടന്നു. മൈലാഞ്ചി ചോപ്പുള്ള കൈകളിൽ ഉമ്മ വളകൾ ഇട്ടു തന്നു. ഒത്തിരി സംസാരിച്ചു എന്നോട്.

ഇക്കാടെ പെങ്ങളും വന്നു പരിചയപ്പെട്ടു. ‘ ഷഹാന ‘ ഷാനാന്ന് വിളിക്കും. ആള് നല്ല കൂളാണ്. ആ ചെറിയ സമയം കൊണ്ട് എന്തോരം സംസാരിച്ചു. നല്ല രെസോണ്ട് കേട്ടോണ്ടിരിക്കാൻ. എങ്ങനെയാണാവോ ഇങ്ങനെയൊക്കെ സംസാരിക്കണെ. ആർക്കും പെട്ടന്ന് ഇഷ്ടം ആവും അവളെ. ഞങ്ങ പെട്ടെ തന്നെ കട്ട കമ്പനി ആയി.

ഒരു പ്ലസ് ടു കാരി പെണ്ണ്. റിസൾട്ടും നോക്കി ഇരിക്കേണ്. വന്നോരെല്ലാം തിരിച്ചു പോയപ്പോ ഷാനക്ക് വെല്യ മടിയായിരുന്നു.

എന്റടുത്തു നിന്നോട്ടെന്നു വരേ ചോയിച്ച്.
ഒരു കണക്കിനാ പെണ്ണിനെ കൊണ്ട് പോയേ. എല്ലാരും നല്ലവറാട്ടാ. നിക്കും ഒത്തിരി ഇഷ്ടായി.

എത്രയും പെട്ടെന്ന് തന്നെ നിക്കാഹ് നടത്താൻ തീരുമാനിച്ചു.ഇത്രേം ദിവസമായിട്ടും ഇക്കാ മാത്രം എന്നെ വിളിച്ചില്ലല്ലോന്ന് ഓർത്ത് സങ്കടപ്പെട്ട് ഇരിക്കുമ്പോഴാ ന്റെ ഫോൺ അടിച്ചത്. അറിയാത്ത നമ്പർ ആയിരുന്ന്. ആരാണാവോന്ന് വെച്ച് ഫോൺ എടുത്തു. എവിടെയോ കേട്ട് മറന്ന ശബ്ദം.

” ഹെലോ ആരാ ”
” ഞാൻ ഷാനിബ് ആണ് ”
പടച്ചോനെ ഇക്ക. ഇപ്പൊ ഓർത്തെ ഒള്ളു ഇക്ക വിളിച്ചില്ലല്ലോന്ന്. പെട്ടെന്നായൊണ്ട് ഒന്നും പറയാൻ കിട്ടണില്ല.

” ആ.. ഇക്ക പറഞ്ഞോ. ”
” കമ്പനീലേ തിരക്ക് കാരണം ആണ് വിളിക്കാതിരുന്നത്. വേറെ എന്തൊക്ക വിശേഷം ”
” നല്ലത് തന്നെ. അവിടെ എന്തൊക്കെ വിശേഷം.
ഉമ്മ വാപ്പ പിന്നെ ഷാന ഒക്കെ ന്ത്‌ പറയണു “.
” അവരൊക്കെ ഇവിടെ ഉണ്ട്. ഞാൻ പിന്നെ വിളിക്കാം. കുറച്ച് തിരക്കിലാണ് ”
“ശെരി എന്നാ ”

ഇത്രേം ദിവസം കൂടി വിളിച്ചിട്ട് ഇത്രേ പറയാനുള്ളു.ഇങ്ങനാണോ എല്ലാരും. ചിലപ്പോ തിരക്ക് കാരണം ആയിരിക്കും. എന്നെ തന്നെ സമാധാനിപ്പിക്കാൻ ശ്രേമിച്ചെങ്കിലും എന്തോ ഒരു സങ്കടം എന്നെ വന്നു മൂടുന്നുണ്ടായിരുന്നു.

@@@@@@@@@@@@@@@@@@@@@@@

നാളെയാണ് എന്റെ നിക്കാഹ്. മൈലാഞ്ചി കല്യാണോം മഞ്ഞൾ കല്യാണോം ഒക്കെ സൂപ്പർ ആയിരുന്നു. ഇക്ക ഇടക്കൊക്കെ വിളിക്കും. 5 മിനിറ്റ് അതിൽ കൂടുതൽ സംസാരിക്കാൻ പറ്റിട്ടില്ല. ഇന്നത്തെ പരുപാടി എല്ലാം കഴിഞ്ഞു.

ഡ്രസ്സ്‌ ഓക്കേ മാറ്റി റൂമിലെ ജനൽ തുറന്നു ആകാശത്തേക്ക് നോക്കി. നല്ല നിലാവുണ്ട്. ഒത്തിരി നക്ഷത്രങ്ങളും.

കുറെ നേരം ആ ഭംഗി ആസ്വദിച്ചോണ്ട് നിന്നു. വല്ലാത്ത സങ്കടം. കണ്ണൊക്കെ അനുസരണയില്ലാതേ നിറഞ്ഞൊഴുകികൊണ്ടിരുന്നു. ഇന്നൊരു ദിവസം കൂടി കയിഞ്ഞാ ഞാൻ ഈ വീട്ടിൽ വല്ലപ്പോഴും കടന്ന് വരുന്ന അതിഥിയാവും. ചങ്ക് പൊടിയാണ്. ഞാൻ കളിച്ചു വളർന്ന വീട്, എന്നെ സ്നേഹിച്ചും ശാസിച്ചും വളർത്തിയ വീട്. ഇവിടെ നിന്ന് മറ്റൊരിടത്തേക്കുള്ള പറിച്ചു നടൽ. അറിയില്ല എനിക്ക്. നിക്കാഹ് കഴിയുന്നതോടെ ഒത്തിരി കടമകളും വന്നു ചേരും. എന്നെ കൊണ്ട് കഴിയോ. പേടിയാവേണ്.

ഒത്തിരി ആശങ്കകളും പ്രേതീക്ഷകളും സ്വപ്നങ്ങളും ഉണ്ട്. എല്ലാം നല്ല രീതിയിൽ വരുത്തണെന്ന് പരമകാരുണികനോട് മനമുരുകി പ്രാർത്ഥിച്ചു.

വീണ്ടും നിലാവ് നോക്കി കൊണ്ടിരിക്കുമ്പോ വാതിൽ തുറക്കണ ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. ഉമ്മാമയെ പ്രേതീക്ഷിച്ച ഞാൻ എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി..

തുടരും

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2