Saturday, January 18, 2025
Novel

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 3

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

വൈകിട്ട് അവളുടെ വീട്ടിൽ നിന്ന് തീരുമാനം പറയാൻ വിളിക്കാം എന്ന് പറഞ്ഞതാണ്.. കുറെ നേരം ആയി ഏട്ടനും ഞാനും അങ്ങോട്ടും ഇങ്ങോട്ടും ഹാളിൽ നടക്കുന്നു.. ഇടയ്ക്ക് ഏട്ടന്റെ മുഖത്തു നോക്കും ഏട്ടനും എന്നെ നോക്കി വീണ്ടും ക്ലോക്കിൽ നോക്കി നടത്തം തുടരും..

അമ്മയുടെ ഫോണിൽ ഇടയ്ക്ക് ഒന്ന് നോക്കും.. സമയം എട്ടു മണി കഴിഞ്ഞതും പ്രതീക്ഷിച്ച കാൾ വന്നു.. അവളുടെ അച്ഛൻ ആണ്..

അമ്മ ഫോൺ എടുത്തു ചിരിച്ചു സംസാരിക്കുന്നുണ്ട്.. ചെവി എത്ര തന്നെ കൂർപ്പിച്ചു വെച്ചു കേൾക്കാൻ ശ്രെമിച്ചിട്ടും അമ്മ പറഞ്ഞത് നന്നായി കേൾക്കാൻ കഴിഞ്ഞില്ല.. അടുക്കളയിൽ ദേവകി ചേച്ചിക്ക് മിക്സി ഓണാക്കാൻ കണ്ട സമയം..

ഏട്ടനും ഞാനും അമ്മയുടെ അരികിലേക്ക് ചെന്നു.. അമ്മ ഫോൺ വെച്ചു ഞങ്ങളെ മാറി മാറി നോക്കി..

അവര് എന്താ അമ്മേ പറഞ്ഞത്..

അവർക്ക് കുഴപ്പം ഒന്നുല്ല.. പക്ഷെ ഗീതു മോൾക്ക് കല്യാണം വേണ്ട എന്നാ..

അമ്മേ അപ്പൊ ശ്രീക്കോ അവൾ സമ്മതിച്ചോ..

എന്റെ ആർത്തി പിടിച്ചുള്ള ചോദ്യം കേട്ട് അമ്മയ്ക്ക് ചിരി പൊട്ടി എങ്കിലും അത് മറച്ചു കൊണ്ട് എന്നെ അടിമുടി ഒന്ന് നോക്കി..

ആഹ് അവൾക്ക് കുഴപ്പം ഇല്ലെന്ന് പറഞ്ഞു.. ഗീതു മോളും സമ്മതിച്ചു എന്നാ പറഞ്ഞത്..

ഏട്ടൻ ഒരു സംശയത്തോടെ നഖം കടിച്ചു അമ്മയെ നോക്കി മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു..

അമ്മേ അപ്പൊ ആർക്കാ കുഴപ്പം.. എല്ലാർക്കും സമ്മതം അല്ലെ..

ആഹ് സമ്മതം ആണ്.. ഇനി നിശ്ചയം തിയതി തീരുമാനിക്കണം കല്യാണ ദിവസം നോക്കണം അങ്ങനെ അങ്ങനെ..

അമ്മ അത് പറഞ്ഞിട്ട് മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.. ഏട്ടനും ഞാനും സൊഡക്ക് മേലേ പാട്ടും പാടി ഡാൻസ് ആയിരുന്നു.. ദേവകി ചേച്ചി വാ പൊളിച്ചു താടിക്ക് കൈ കൊടുത്തു ഞങ്ങളെ നോക്കുന്നുണ്ട്.. അവരെ കണ്ടതും ഒന്ന് ഇളിച്ചു കാണിച്ചു ഞങ്ങൾ സെറ്റിയിൽ ഇരുന്നു..

സത്യം പറഞ്ഞാൽ അവൾ സമ്മതിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല…
*************************

പിന്നീട് ഉള്ള ഓരോ ദിവസവും സ്വപ്‌നങ്ങൾക്ക് നിറം കൂടി വന്നു അമ്പലത്തിൽ അവളെ കാണാനുള്ള പോക്ക് അങ്ങ് മാറ്റി..

വൈകാതെ നിശ്ചയ ദിവസം എത്തി.. അവളുടെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങ്.. ഏട്ടനും ഞാനും കാറിൽ നിന്ന് ഇറങ്ങി അവളുടെ വീടിനു മുമ്പിൽ ഒരുക്കിയ കുഞ്ഞ് സ്റ്റേജിൽ കയറി..

നെഞ്ചിടിപ്പ് വല്ലാതെ കൂടിയോ എന്നൊരു സംശയം.. ഏട്ടന്റെ അവസ്ഥ എന്താണെന്ന് ചോദിക്കാൻ നോക്കിയപ്പോൾ കൈ വെളിച്ചപാടിനെ പോലെ വിറയ്ക്കുന്നുണ്ട്..

ഏട്ടൊ.. നല്ല ടെൻഷൻ ആണല്ലോ.. താലി കെട്ടുമ്പോ അപ്പൊ അവസ്ഥ എന്താകും..

ഏട്ടൻ ഞാൻ പറഞ്ഞത് കേട്ട് ഒന്ന് മെല്ലെ ചിരിച്ചു.. മുമ്പിൽ നിൽക്കുന്ന ബന്ധുക്കൾ ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്..

എന്റെ പെണ്ണും ഗീതുവും ഞങ്ങൾക്ക് അരികിലായി നിന്നു.. മോതിരം മാറുമ്പോൾ മുഖം ഉയർത്തി അവൾ എന്നെ നോക്കിയതും ആ വെള്ളാരം കണ്ണുകൾ ഒന്ന് കൂടി വിടർന്നുവെന്ന് തോന്നി..

കൃത്രിമ ദേഷ്യം അഭിനയിച്ചുകൊണ്ട് അവൾ അവനിൽ നിന്ന് മുഖം വെട്ടിച്ചു.. ഗീതു എല്ലാവരോടും ചിരിച്ചു കൊണ്ട് ഏട്ടന് അരികിൽ നിൽക്കുന്നുണ്ട്.. രണ്ടാളും നല്ല ജോടികൾ ആണ്.. ഇവിടെ ഒരുത്തി ഉണ്ട് ഭൂതന എന്നെ നോക്കി ഒരു ചിരി.. ങേഹേ..

ചടങ്ങ് കഴിഞ്ഞു ഫോട്ടോ എടുക്കാൻ പോയപ്പോൾ കൊട്ട കണക്ക് മുഖം വെച്ചു എന്നെയൊരു നോട്ടം.. പെണ്ണിന്റെ മൂക്ക് നോക്കി ഒരു കുത്തു കൊടുക്കാൻ തോന്നി..

ഏട്ടൻ ഭാഗ്യവാൻ.. ഗീതുവും ഏട്ടനും ഫോട്ടോയ്ക്ക് പോസ് ചെയുന്നത് കൊതിയോടെ നോക്കി..

അത് കഴിഞ്ഞു ഞാനും എന്റെ പെണ്ണും.. പിന്നിലൂടെ അവളുടെ വയറിൽ ചുറ്റി പിടിച്ചു ഫോട്ടോ എടുക്കാൻ നിന്നതും അവൾ പല്ലിറുമ്പുന്ന ശബ്‌ദം നന്നായി കേൾക്കാം..

അതെ എന്നോട് ദേഷ്യം കാണിക്കണ്ട.. അയാൾ പറഞ്ഞിട്ടാ അല്ലാണ്ട് ഉണക്ക മുന്തിരി പോലുള്ള നിന്നെ കെട്ടിപിടിക്കാൻ ഉള്ള കൊതി കൊണ്ടോന്നും അല്ല..

മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞിട്ട് ക്യാമറ നോക്കി പുഞ്ചിരിച്ചു.. അവളെ ഒന്നൂടെ മുറുകെ പിടിക്കാനും മറന്നില്ല..

ഫോട്ടോ എല്ലാം എടുത്തു കഴിഞ്ഞു തിരികെ ഇറങ്ങാൻ നേരം ഗീതുവിനെ ഏട്ടൻ നോക്കുന്നത് കണ്ട് ഞാനും എന്റെ പെണ്ണിനെ നോക്കി..

പുല്ല്…. പെണ്ണ് ഏതോ അമ്മച്ചിയോട് എന്തോ ചിലക്കുന്നുണ്ട്.. ഒന്ന് എന്നെ നോക്കിയാൽ എന്താ അവളുടെ കണ്ണ് അടിച്ചു പോകുവോ..

**************************

വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ആയിരുന്നു കല്യാണത്തിന്…അത് റോക്കറ്റ് വിട്ടത് പോലെ പോയി… അതെ ഇന്നാണ് കല്യാണം..

മണ്ഡപത്തിൽ കുറെ നേരം ആയി ഇരിക്കുന്നു.. വരുന്നുണ്ട് പെണ്ണ്.. ഏട്ടൻ കണ്ണ് എടുക്കാതെ ഗീതുവിനെ നോക്കുന്നുണ്ട്.. ഞാനും എന്റെ പെണ്ണിനെ..

പിന്നെ ഒക്കെ പെട്ടന്ന് ആയിരുന്നു താലി കെട്ടു കഴിഞ്ഞു സദ്യ കഴിഞ്ഞു.. വീട്ടിലേക്ക് നിലവിളക്ക് വാങ്ങി രണ്ടാളും വലതു കാൽ വെച്ചു അകത്തു കയറി..

പിന്നെ വീട്ടിലെ റിസപ്ഷൻ ഒക്കെ കഴിഞ്ഞു ക്ഷീണത്തിൽ ഒന്ന് കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി അവളെ കാത്തു ബെഡിൽ അങ്ങ് ഇരുന്നു..

അവളെ നേരത്തെ ഇഷ്ടം ആയിരുന്നു എന്ന് ഇപ്പൊ പറഞ്ഞാലോ..

കുറച്ചു നേരം കട്ടിലിൽ അങ്ങനെ ഇരുന്നതും പെണ്ണ് ഡോർ തുറന്ന് വന്നു.. മുണ്ടും നേര്യതും ആണ് വേഷം മുല്ല പൂവും ചൂടി.. കയ്യിൽ പാൽ ഗ്ലാസ്.. ആ വരവ് കണ്ടാൽ എന്റെ സാറേ..

അവൾ അടുത്ത് എത്തി ഒന്നും മിണ്ടാതെ എനിക്ക് നേരെ ഗ്ലാസ്‌ നീട്ടി.. അവളെ ഒന്ന് അടിമുടി നോക്കി ബെഡിൽ ഇരിക്കാൻ പറഞ്ഞതും മടിയും നാണവും ഒന്നും ഇല്ലാതെ പെണ്ണ് ഇരുന്നു..

എന്താ ഈ പാലിന് എന്തോ ടേസ്റ്റ് വിത്യാസം..

പകുതി പാൽ കുടിച്ചു അവൾക്ക് നീട്ടി… അത് പറഞ്ഞതും ആ വെള്ളാരം കണ്ണുകൾ എന്നെ നോക്കി ഒന്ന് ചിമ്മി അടച്ചു കൊണ്ട് അവൾ ചിരിച്ചു..

അമ്മയെ ആരോ വിളിച്ചപ്പോൾ അടുക്കളയിൽ സൈഡിൽ വിമിന്റെ കവർ ഇരിക്കുന്നത് കണ്ടു.. ഒരു രസത്തിന് ഇത്തിരി എടുത്തു ഞാൻ നിന്റെ പാലിൽ ചേർത്തു അതാവും..

എടി പട്ടി തെണ്ടി…

അവൾ ഉറക്കെ ചിരിച്ചു പാൽ പകുതി വാങ്ങി മേശ മേൽ വെച്ചു കട്ടിലിൽ കിടന്നു.. അവളോടുള്ള ദേഷ്യത്തിൽ അവളുടെ മേലേ വീഴാൻ ആഞ്ഞതും.. വയറിൽ നിന്ന് എന്തൊക്കെയോ ശബ്‌ദം..

**************************

രാത്രിയിൽ അവൾ നന്നായി കിടന്ന് ഉറങ്ങി.. വയറിന്റെ വിഷമം മാറാൻ കുറെ ഏറെ സമയം എടുത്തത് കൊണ്ട്.. നേരം വൈകി ആയിരുന്നു ഞാൻ കിടന്നത്.. ഉറക്ക ചടവോടെ എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് പോകുമ്പോൾ ഏട്ടൻ എന്നെ നോക്കി ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്താടാ.. ഇന്നലെ നീ ഉറങ്ങിയില്ല..

അവനെ ഒന്ന് തുറിച്ചു നോക്കി.. പിന്നെ എന്തിനാ അവനെ അറിയിക്കുന്നത് എന്ന് ഓർത്തു ഇളിച്ചു കാണിച്ചു കൊടുത്തു അമ്മയുടെ അടുത്തേക്ക് ചെന്നു..

അമ്മേ എനിക്ക് ചായ..

മോള് കൊണ്ടു തന്നില്ലേ..

വേണ്ട എനിക്ക് അമ്മ തന്നാൽ മതി..

അമ്മയോട് കൊഞ്ചി പറഞ്ഞു തിരിഞ്ഞതും പെണ്ണ് എന്നെ നോക്കി ചിരിച്ചു കൊണ്ട് അടുക്കള വാതിൽ ചാരി നിക്കുന്നുണ്ട്..

സത്യം അവളെ പേടി ആണ് ഇനിയും എന്തെങ്കിലും ചായയിൽ കലക്കി തന്നാലോ..

അമ്മ ഉണ്ടാക്കിയ ചായ എടുത്തു മെല്ലെ മുറിയിലേക്ക് നടന്നു.. ചായ കുടിച്ചു ഒന്ന് ഫ്രഷ് ആയി മുറിയിൽ വന്നപ്പോൾ അവൾ കണ്ണാടിയിൽ നോക്കി മുടി കെട്ടുന്നുണ്ട് എന്റെ ശബ്‌ദം കേട്ടതും കണ്ണാടിയിൽ എന്നെ നോക്കി..

അതെ ചായയിൽ ഞാൻ എന്തെങ്കിലും ഇടും എന്ന് പേടിച്ചിട്ടാ.. അമ്മയുടെ അടുത്ത് പോയത്..

അത് പറഞ്ഞിട്ട് പെണ്ണ് പൊട്ടി ചിരിച്ചു.. അലവലാതി അവളുടെ ചിരി ഞാൻ നിർത്തി കൊടുക്കാം..

മുടി കെട്ടി പൊട്ടു തൊടാൻ നോക്കുന്ന അവളുടെ അടുത്തേക്ക് ചെന്നു പിന്നിൽ നിന്ന് അവളെ എനിക്ക് അഭിമുഖം ആയി നിർത്തി..

അവളുടെ വെള്ളാരം കണ്ണിൽ ഇമ വെട്ടാതെ നോക്കി നിന്നു.. അവളുടെ ശ്വാസം എന്നിൽ തട്ടി പോകുന്നുണ്ട് ഹൃദയം ഇപ്പോൾ പൊട്ടും എന്ന നിലയിൽ ആണ് മിടിക്കുന്നത്.. അവളുടെ വയറിലൂടെ വലം കൈ കൊണ്ട് ചുറ്റി പിടിച്ചു എന്നിലേക്ക് ഒന്നുകൂടി ചേർത്തു പിടിച്ചു..

ഒരേ മുറിയിൽ ഒരുമിച്ച് ആണ് ഇനി അങ്ങോട്ടുള്ള ജീവിതം.. അടങ്ങി ഒതുങ്ങി കഴിഞ്ഞ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ പത്തു മാസത്തെക്ക് റസ്റ്റ് ആയിരിക്കും..

മിഴിച്ചു കൊണ്ട് എന്നെ നോക്കുന്ന ആ കണ്ണുകൾ വീണ്ടും ഒന്ന് കൂടി തള്ളി പുറത്തേക്ക് വന്നു..

ഒന്ന് മെല്ലെ ചിരിച്ചു കൊണ്ട്.. അവളിൽ നിന്ന് മാറി ഷെൽഫ് തുറന്ന് ഡ്രസ്സ്‌ എടുത്തു.. അവൾ മെട്രോ വേഗത്തിൽ മുറിയിൽ നിന്ന് ഓടുന്നത് മാത്രമേ കണ്ടുള്ളു..

പിന്നെ കണ്ടത് ഡയിനിങ് ടേബിളിന് മുമ്പിൽ പൂച്ച കുട്ടിയെ പോലെ ഇരിക്കുന്ന അവളെ ആണ് അത് കണ്ട് ഒന്ന് ഊറി ചിരിച്ചു കൊണ്ട് അമ്മ തന്ന ഇഡ്ഡലി അകത്താക്കി..

ചായ കുടിച്ചു.. ഏട്ടന് ഒപ്പം ഇരുത്തം ആയി.. ഹണിമൂൺ ആണ് ചർച്ച.. ഗീതുവിന് എന്തോ എക്സാം ഉണ്ടെന്ന് അതുകൊണ്ട് അവർ ഇപ്പൊ പോകുന്നില്ല. ഞങ്ങളോട് രണ്ടാളോടും പോകാൻ ആണ് പറയുന്നത്..

അവൾ ഇല്ലെന്ന് പറഞ്ഞു ബഹളം വെക്കുന്നത് കണ്ടിട്ട് ഗീതുവും ഏട്ടനും ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്..

അവസാനം അവൾ സമ്മതിച്ചു..

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മോളെ.. വരുന്ന ദിവസം മുഴുവൻ നീ എന്റെ കൂടെ ആണ്.. അതും തനിച്ചു.. നിന്റെ വീട്ടിലെ വിരുന്ന് കൂടി ഒന്ന് കഴിയട്ടെ..

തുടരും…

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 2