Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 7

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

 തലയ്ക്കു നല്ല കനം തോന്നിയാണ് ഗൗരി ഉണർന്നത്.. കണ്ണുകൾ തുറക്കാൻ തന്നെ പ്രയാസം തോന്നി.. കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടു അവൾ ചുറ്റും നോക്കി..ആശുപത്രിയിൽ ആണെന്ന് മനസ്സിലായതും കണ്ണുകൾ നിറഞ്ഞു.. ഇനിയും പരീക്ഷണം ഏറ്റുവാങ്ങാൻ വേണ്ടി ദൈവം ജീവൻ തിരിച്ചു നൽകിയിരിക്കുന്നു..കയ്യിലെ കാനുല വേദന തോന്നി അവൾ മുഖം ചുളിച്ചു.. ഇടതു കയ്യിലെ മുറിവിലേക്ക് നോക്കി അവൾ നെടുവീർപ്പ്ട്ടു.. അലസതയോടെ ഗൗരി പതിയെ എഴുന്നേറ്റു ഇരുന്നു…

മുറിയിൽ ചുറ്റും നോക്കുമ്പോൾ ആണ് കുറച്ചു മാറി തന്നെ തന്നെ നോക്കി ഇരിക്കുന്ന രുദ്രനെ ഗൗരി കണ്ടത്.. അവൾ ഞെട്ടലോടെ അവനെ നോക്കി.. രുദ്ര് അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.. ഒരു കുഞ്ഞു ടേബിളിനോട് ചേർന്നു ഉള്ള കസേരയിൽ കാലിൽ മുകളിൽ കാൽ വച്ചു അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു രുദ്ര്.. അവൾ ഉണർന്നത് എല്ലാം അവൻ കണ്ടിരുന്നു എങ്കിലും അവൻ അതെ ഇരുപ്പ് തുടർന്നു.. താൻ എന്തിനാ വന്നേ.. എന്നെ മരിക്കാനും സമ്മതിക്കില്ലേ.

. അവിടെയും വന്നോളും നാശം.. ഗൗരി ഓരോന്ന് പറയുമ്പോളും രുദ്ര് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവളെ തന്നെ നോക്കി ഇരുന്നു.. അവനെ കണ്ടതിൽ ഗൗരിക്ക് നല്ല ദേഷ്യം തോന്നിയിരുന്നു.. അവൾ ദേഷ്യത്തിൽ കൈയിലെ കാനുല വലിച്ചു എറിഞ്ഞു കൊണ്ടു അവൾ ഇറങ്ങി നടന്നു..ആ നിമിഷം തന്നെ രുദ്ര് എഴുന്നേറ്റു അവളുടെ കയ്യിൽ പിടിച്ചു നിർത്തി..മുറിവ് പറ്റിയ കൈയ്യിൽ ആയതു കൊണ്ടു ഗൗരി വേദനിച്ചതും നിന്ന്.. അപ്പോൾ ആണ് രുദ്ര് മുറിവിന്റെ കാര്യം ഓർത്തത്..

അവൻ കയ്യിൽ നിന്നും പിടി വിട്ടു.. ഗൗരി അവിടെ കിടക്ക്.. നിങ്ങൾ ഇവിടെ നിന്ന് പൊ.. ഇനി എന്റെ മുന്നിൽ വന്നു പോകരുത്.. നിന്നോട് അവിടെ കിടക്കാൻ ആണ് പറഞ്ഞത്.. രുദ്ര് ശബ്ദത്തിൽ ഒച്ച ഇട്ടതും ഗൗരി പുറകിലേക്ക് നീങ്ങി.. ആ സമയം പുറത്തു നിന്നും വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.. അപ്പോൾ ആണ് ഗൗരി അറിഞ്ഞത് അകത്തു കുറ്റി ഇട്ടിരിക്കുകയാണ് വാതിൽ എന്ന്.. അവൾ രുദ്രിനെ നോക്കിയതും രുദ്രിന്റെ ഭാവം കണ്ടു ഗൗരി ബെഡിൽ തന്നെ ഇരുന്നു.. എന്താ നിങ്ങൾക്ക് വേണ്ടത്..

നിന്നെ.. എടുത്തടിച്ച അവന്റെ മറുപടി കെട്ട് ഗൗരി ഞെട്ടി.. അവൾ പ്രതീക്ഷിക്കത്ത മറുപടി ആണെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും കാശി മനസ്സിലാക്കിയിരുന്നു.. എന്താ നിന്റെ നാവ് ഇറങ്ങി പോയെ.. ഞാൻ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യുന്നില്ല.. സത്യം അറിയാതെ ചെയ്ത ഒരു തെറ്റ്.. നിങ്ങൾ അതിൽ നിന്നും ഒഴിവാകുകയും ചെയ്തു.. ഇനി എന്തിനാ വെറുതെ എന്നെ ശല്യം ചെയ്യുന്നേ.. എന്റെ ജീവിതത്തിൽ ഇനി ഒരു കരട് ആയി നിങ്ങൾ വരരുത് പ്ലീസ്.. എനിക്ക് തോന്നുമ്പോൾ ഞാൻ വരും.. നിന്നെ കാണും.. സംസാരിക്കും.. എന്റെ കാര്യവും തീരുമാനിക്കുന്നത് ഞാൻ ആണ്..

രുദ്ര് വിട്ടു കൊടുക്കാതെ പറഞ്ഞു.. ഗൗരി അവനെ രൂക്ഷമായി നോക്കി.. രുദ്ര് അവളോട്‌ കൂടുതൽ ചേർന്നു നിന്നു.. ഇനി ഇങ്ങനെ വല്ലതും ചെയ്താൽ നീ പോയതിനു പുറകെ നിന്റെ വീട്ടുകാരെ കൂടെ ഞാൻ അങ്ങ് പറഞ്ഞു വിടും..നല്ലോണം ഓർത്തു വച്ചോ.. രുദ്ര് ആണ് പറയുന്നത്.. എന്ന എന്നെ ഇപ്പൊ തന്നെ കൊന്നേക്ക്.. എന്നിട്ട് താൻ എന്ത് വേണമെങ്കിലും ചെയ്തോ.. അങ്ങനെ കൊല്ലാൻ പറ്റില്ലല്ലോ..

നമ്മൾ തമ്മിൽ ഒരു വാക്ക് ഉണ്ട്.. നിന്റെ കഴുത്തിൽ ഒരു താലി.. അതും എന്റെ കൈ കൊണ്ടു.. അത് കെട്ടി കഴിഞ്ഞു ആലോചിക്കാം.. അത് വരെ നീ സേഫ് ആയിരിക്കും.. അഥവാ ഇത് പോലെ വല്ലതും കാണിച്ചാൽ… ശാസന നിറഞ്ഞ സ്വരത്തിൽ രുദ്ര് പറയുമ്പോൾ ഗൗരി അവന്റെ മുഖത്തു തന്നെ നോക്കി ഇരിക്കുവായിരുന്നു.. അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ തേടി.. ഒടുവിൽ അവളിൽ നിന്നും വേർപെട്ട് കൊണ്ടു രുദ്ര് നടന്നകന്നു.. വാതിലിന്റെ അടുത്ത് എത്തിയതും അവൻ നിന്നു.. എന്തോ ഓർത്തെന്നപോലെ തിരിച്ചു വന്നു.. ഗൗരി ഇമ വെട്ടാതെ എന്താണെന്ന ഭാവത്തിൽ അവനെ നോക്കി..

രുദ്ര് അവളുടെ മുഖം കയ്യിൽ എടുത്തു അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.. ആ നിമിഷം ഹൃദയം പിടഞ്ഞു പോയി അവൾക്ക്.. അവളെ നോക്കി ചിരിച്ചു കൊണ്ടു രുദ്ര് വാതിൽ തുറന്നു പുറത്തു പോയി.. പക്ഷെ ഗൗരി അപ്പോളും അതെ ഇരുപ്പ് തന്നെ ആയിരുന്നു.. രുദ്രന്റ ഭാവങ്ങളും നോട്ടവും എല്ലാം അവളിൽ സ്പർശിക്കാൻ തുടങ്ങി… ഗൗരി നിരാശയോടെ ഇരുന്നു.. മരണത്തിനു പോലും തന്നെ വേണ്ടെന്ന് തോന്നി.. ചെയ്തു പോയ തെറ്റ്‌ അച്ഛനും അമ്മയെയും എത്ര മാത്രം വിഷമിപ്പിച്ചിരിക്കും എന്നോർത്ത് അവൾ സങ്കടപ്പെട്ടു.

അവരെ കാണാൻ അവൾക്ക് അതിയായ ആഗ്രഹം തോന്നി.. പെട്ടന്ന് മുറിയിലേക്ക് ഡോർ തുറന്നു ഡോക്ടർ കടന്നു വന്നു..ഡോക്ടർ അവളെ ചെക്ക് ചെയ്തു മരുന്നുകൾ കുറിച്ച് നൽകി.. ഇനി ഇത് പോലെ ഉള്ള മണ്ടത്തരങ്ങൾ ഒന്നും കാണിക്കല്ലേ ട്ടോ.. സാദാരണ പോലീസിൽ റിപ്പോർട്ട്‌ ചെയ്യേണ്ടത് ആണ്.. പക്ഷെ ഞാൻ ചെയ്യുന്നില്ല..രുദ്ര് പറഞ്ഞു വേണ്ട എന്ന്.. കുഴപ്പം ഒന്നും ഇല്ലെങ്കിൽ നാളെ തന്നെ പോകാം ട്ടോ.. അവളുടെ കവിളിൽ പതിയെ തട്ടി ഡോക്ടർ പറഞ്ഞു.. ഗൗരി ചിരിച്ചു..

അവർ പോയതും മുറിയിലേക്ക് വിനയനും സീതയും അപ്പുവും വന്നു.. അവരെ കണ്ടതും ഗൗരി പൊട്ടിക്കരഞ്ഞു.. സീത അവളെ വാരി പുണർന്നു.. എന്തിനാ മോളെ നീ ഈ കടും കൈ ചെയ്തത്.. എനിക്ക് പറ്റില്ല അമ്മ.. എനിക്ക് മടുത്തു..ഓരോ നിമിഷവും നാണം കെട്ട് ജീവിക്കാൻ.. ഞങ്ങളെ കുറിച്ച് പോലും ഓർത്തില്ലല്ലോ നീ.. സീത അവരുടെ പരിഭവവും സങ്കടവും എല്ലാം പെയ്തു ഒഴിച്ചു.. വിനയൻ മൗനമായി കരഞ്ഞു.. അപ്പു ഗൗരിയുടെ മടിയിൽ കിടന്നു.. അവന്റെ തലയിൽ തലോടി ഗൗരിയും..

ആ നിമിഷം എനിക്ക് എല്ലാം അവസാനിപ്പിക്കാൻ ആണ് തോന്നിയത്.. എല്ലാവരുടെയും മുന്നിൽ നാണം കെട്ട്.. ഇനിയും അയാൾ എന്തെങ്കിലും ചെയ്യും.. അപ്പോളും ഞാൻ ഇത് പോലെ തല താഴ്ത്തി നിൽക്കേണ്ടി വരില്ലേ അച്ഛാ.. അവളുടെ സങ്കടങ്ങൾ അവർ കെട്ട്.. വിനയന് ഉത്തരം ഉണ്ടായിരുന്നില്ല.. കാരണം രുദ്ര് ദേവിനെ കുറിച്ച് അയാൾക്കും അറിയാമായിരുന്നു.. സ്വന്തം മകളുടെ അവസ്ഥയിൽ ഒന്നും ചെയ്യാൻ കഴിയാതെ ആ അച്ഛൻ തേങ്ങി.. അയാൾ എങ്ങനെ ആണ് അച്ഛാ അറിഞ്ഞത്.. എന്തിനാ വന്നത്.. അറിയില്ല മോളെ..

നിന്നെ അകത്തു കയറ്റിയതും അവൻ വന്നു..മുറിയിലേക്ക് കയറാൻ നിന്ന അവനെ അരുൺ തടഞ്ഞു.. ആകെ ബഹളം ആയിരുന്നു.. അവസാനം അവൻ മുറിയിൽ കയറി വാതിൽ അടച്ചു.. ഡോക്ടർ പറഞ്ഞു അവനെ അയാൾക്ക് അറിയാം എന്ന്.. കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന്.. പുറത്തു ഞങ്ങൾ എല്ലാം ശ്വാസം അടക്കി പിടിച്ചു നിൽക്കായിരുന്നു.. എന്നിട്ട് അരുണേട്ടൻ എവിടെ.. കുറച്ചു കഴിഞ്ഞു ഗൗരി ചോദിച്ചു.. അതിനു മറുപടിയായി വിനയൻ എഴുന്നേറ്റു പോയി.. ഗൗരി നോക്കുമ്പോൾ അരുണിനെയും കൂട്ടി വിനയൻ അകത്തു വന്നു.. ഗൗരി അരുണിനെ നോക്കി ചിരിച്ചു..

പക്ഷെ അവന്റെ മുഖത്തു ചിരി ഇല്ലായിരുന്നു.. ആ ഭാവം മനസ്സിലാവാതെ അവൾ അവനെ തന്നെ നോക്കി ഇരുന്നു.. അപ്പു വന്നു മുറിയുടെ വാതിൽ മുട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ ഞാനും അമ്മയും വാതിൽ കുത്തി തുറന്നു.. ഒടുവിൽ നിന്റെ രൂപം കണ്ടു ഞങ്ങൾ അരുണിനെ ആണ് ആദ്യം വിളിച്ചത്.. നിന്നെയും കൊണ്ടു വന്നത് മുതൽ ഒരേ ഇരുപ്പ് ആയിരുന്നു.. ബോധം വന്നു എന്ന് പറയുന്നത് വരെ.. ഗൗരി മിഴികൾ നിറച്ചു കൊണ്ടു അരുണിനെ നോക്കി.. അവൻ അവളെ നോക്കാതെ തന്നെ നിന്നു..

അവർക്ക് സംസാരിക്കാൻ വേണ്ടി സീതയും വിനയനും അപ്പുവിനെയും കൊണ്ടു മുറിയിൽ നിന്നും പോയി.. അരുൺ അവളുടെ അരികിൽ ഇരുന്നു.. അവളുടെ മുഖത്തു നോക്കാനോ മിണ്ടാനോ അവൻ തുനിഞ്ഞില്ല.. എന്താ അരുണേട്ടാ.. എന്നോട് ദേഷ്യം ആണോ.. അരുൺ മറുപടി ഒന്നും പറഞ്ഞില്ല.. അവൾ പതിയെ അവന്റെ കയ്യിൽ തോട്ടു.. പിന്നെ അവന്റെ കൈയ്യുമായി കോർത്തു.. സോറി.. എനിക്ക് അപ്പൊ അങ്ങനെ ആണ് തോന്നിയത്.. ഞാൻ നിനക്ക് ആരും അല്ലല്ലേ..

എന്താ ഇങ്ങനെ ഒക്കേ പറയുന്നത്.. പിന്നെ.. ഒരു സങ്കടം വന്നപ്പോൾ നീ എന്നെ ഓർത്തോ.. ആദ്യം എന്നോട് അല്ലെ ഗൗരി പറയേണ്ടത്.. അയാളുടെ മുന്നിൽ വീണ്ടും തോറ്റപ്പോൾ നാണം കേട്ടപ്പോൾ എനിക്ക് പിന്നെ ഒന്നും.. ഗൗരി ഞാൻ ഒരു കാര്യം പറയാം.. നമ്മുടെ ജീവിതം തീരുമാനിക്കുന്നത് നമ്മൾ ആണ്.. അവൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി നീ നിന്റെ ജീവിതം എന്തിനാ നശിപ്പിക്കുന്നെ.. ഗൗരി അവന്റെ തോളിൽ തല ചായ്ച്ചു.. അവളുടെ തലയിൽ തല ചാരി വച്ചു അരുണും ഇരുന്നു..

അവരുടെ സങ്കടവും സ്നേഹവും എല്ലാം ആ മൗനത്തിൽ അലിഞ്ഞു ഇല്ലാതായി.. ഞാൻ ഒരു തീരുമാനം എടുത്തു ഗൗരി.. നമ്മൾ ഉടനെ വിവാഹം കഴിക്കണം.. ഗൗരി മുഖമുയർത്തി അരുണിനെ നോക്കി.. അരുൺ അവൾക്ക് നേരെ തിരിഞ്ഞു ഇരുന്നു.. ഇനിയും നീട്ടി കൊണ്ടു പോയി നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.അവൻ രണ്ടും കല്പിച്ചു ആണ്.. ഇവിടെ ഇത്രയും നേരം നിന്നെ കാണണം എന്ന് പറഞ്ഞു ബഹളം ആയിരുന്നു.. അവൻ ആരാ നിന്നെ കാണാൻ.. ഏട്ട..അയാൾ നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല..

അതാണ് ഞാൻ പറയുന്നത്.. ഈ ഞായറാഴ്ച കുറച്ചു ദൂരെ ഉള്ള ഒരു അമ്പലം ഉണ്ട് .അവിടെ പോകുന്നു.. അവിടെ വച്ചു താലി കെട്ടി തിരിച്ചു വരുന്നു.. പിന്നെ രെജിസ്റ്റർ ഇവിടെ വന്നു സാവധാനം ചെയ്യാം.. പക്ഷെ.. ഇനി സമയം കളയാൻ വയ്യ.. താലി കെട്ടി കഴിഞ്ഞാൽ പിന്നെ അവനു ഒന്നും ചെയ്യാൻ പറ്റില്ല.. ഞാൻ അച്ഛനോടും അമ്മയോടും എല്ലാം സംസാരിച്ചു.. അവർക്ക് സമ്മതം ആണ്.. ഗൗരി ആലോചനയോടെ ഇരുന്നു.. അരുൺ അവളുടെ മുഖം കയ്യിൽ എടുത്തു.. അവരുടെ മിഴികൾ തമ്മിൽ ഉടക്കി..

രുദ്ര് എന്തെങ്കിലും ചെയ്തു നമ്മളെ പിരിച്ചാൽ പിന്നെ.. എനിക്ക് പറ്റില്ല ഗൗരി നീ ഇല്ലാതെ.. അവനെ പേടിച്ചു അല്ല.. പക്ഷെ അവൻ ജയിക്കാൻ എന്ത് നാറിയ കളിയും കളിക്കും.. അരുൺ പറയുന്നതിൽ കാര്യം ഉണ്ടെന്ന് ഗൗരിക്ക് തോന്നി. രുദ്ര് പറഞ്ഞത് പോലെ വിവാഹത്തിന് അവൻ എന്തെങ്കിലും ചെയ്തു അരുണിനെ അപായപ്പെടുത്തുമെന്നു പോലും അവൾ ഓർത്തു.. അവൾ അരുണിനോട് സമ്മതം മൂളി.. അവൻ സന്തോഷത്തോടെ അവളെ പുണർന്നു.. അരുൺ വിനയനെയും അപ്പുവിനെയും വീട്ടിൽ ആക്കി മടങ്ങി..

സീത മാത്രം ആയിരുന്നു ഹോസ്പിറ്റലിൽ.. ഒരാൾ മാത്രം നിന്നാൽ മതി എന്ന ഹോസ്പിറ്റൽ റോൾ ഉള്ളത് കൊണ്ടു അരുണും പോയിരുന്നു.. അരുണിന്റെ കൂടെ ഉള്ള ജീവിതം സ്വപ്നം കണ്ടു ഗായത്രി ഉറങ്ങി.. പിറ്റേന്ന് തന്നെ ഡിസ്ചാർജ് ആയി.. വീട്ടിൽ എത്തിയതും അരുൺ വിവാഹത്തിന് വേണ്ടത് എല്ലാം ഏർപ്പാട് ചെയ്തിരുന്നു.. ഗൗരിക്ക് രുദ്രിനെ കുറിച്ച് ഓർത്തു പേടി ഉണ്ടായിരുന്നു.. എന്തെങ്കിലും ചെയ്തു അവൻ അത് മുടക്കമോ എന്ന് പോലും അവൾക്ക് തോന്നി.. എങ്കിലും അവൻ അറിയില്ല എന്നൊരു വിശ്വാസവും അവൾക്ക് തോന്നി..

അവർ ആഗ്രഹിച്ച ദിവസം വന്നെത്തി.. ഗൗരി അതി രാവിലെ കുളിച്ചു സെറ്റ് സാരീ എല്ലാം ഉടുത്തു റെഡി ആയി.. അധികം ആഭരണങ്ങൾ ഒന്നും ഇട്ടിരുന്നില്ല.. അമ്പലത്തിൽ ആയത് കൊണ്ടും സാഹചര്യം കൊണ്ടും ആയിരുന്നു അത്.. വിനയന്റെയും സീതയുടെയും അനുഗ്രഹം വാങ്ങുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു.. ഒരുപാട് ആഗ്രഹിച്ച വിവാഹം ഇങ്ങനെ ആയിപ്പോയതിൽ അവർക്ക് എല്ലാം സങ്കടം ഉണ്ടായിരുന്നു.. എങ്കിലും അരുണിനെ പോലെ നല്ലൊരാളുടെ കയ്യിൽ ആണെന്നുള്ളത് അവർക്ക് ആശ്വാസം ആയിരുന്നു..

അമ്പലത്തിലേക്ക് വരാൻ അരുൺ കാർ ഏർപ്പാട് ചെയ്തിരുന്നു.. വഴി ഒന്നും അവർക്ക് അറിയാത്തതു കൊണ്ടു അരുൺ അറിയുന്ന ആള് തന്നെ ആണ് ഡ്രൈവർ എന്നു ഗൗരിയോട് പറഞ്ഞിരുന്നു.. എല്ലാവരും കയറിയതും ഗൗരി അരുണിനെ വിളിച്ചു.. ഞങ്ങൾ ഇറങ്ങി ട്ടോ ഏട്ട.. ഒക്കെ.. ഞാനും ഇറങ്ങാ.. ഒരു മണിക്കൂർ കൊണ്ടു നിങ്ങൾ എത്തും.. അവിടെ എത്തിയാൽ ഉടനെ വിളിക്കണം.. ശരി.. ഗൗരി ചിരിയോടെ ഫോൺ വച്ചു.. അവരുടെ സ്വപ്നം കുറച്ചു നിമിഷങ്ങൾ കഴിഞ്ഞാൽ സഫലമാകാൻ പോകുന്ന സന്തോഷം അവൾക്ക് ഉണ്ടായിരുന്നു..

ഒരുപാട് പ്രതീക്ഷകളോടെ ഗൗരി യാത്ര തുടർന്നു.. അരുൺ പറഞ്ഞത് പോലെ ഒരു മണിക്കൂർ കഴിഞ്ഞു അവർ അമ്പലത്തിൽ എത്തി.. ഡ്രൈവർ അത് തന്നെ ആണ് എന്ന് പറഞ്ഞു.. ഗൗരി പുറത്തു ഇറങ്ങി ചുറ്റും നോക്കി.. ഒരു ചെറിയ അമ്പലം ആയിരുന്നു.. വിനയൻ അവിടെ ഉള്ള കൗണ്ടറിൽ പോയി സംസാരിച്ചു.. മോളെ പത്തരയ്ക്ക് ആണ് മുഹൂർത്തം.. അത് വരെ ഇവിടെ നിൽക്കാം അല്ലെ.. ഇപ്പൊ ഒമ്പത് ആയിട്ടല്ലേ ഉള്ളു.. ഞാൻ അരുണേട്ടനെ വിളിച്ചു നോക്കട്ടെ അച്ഛാ..

ഗൗരി ഫോൺ എടുത്തു അരുണിനെ വിളിക്കാൻ നിന്നതും അരുൺ അങ്ങോട്ട് വിളിച്ചു.. ഗൗരി വേഗം ഫോൺ എടുത്തു.. ഏട്ടാ.. ഗൗരി നിങ്ങൾ ഏതു കാറിൽ ആണ് പോകുന്നത്.. ഞങ്ങൾ ഇവിടെ എത്തി.. അത് പറയാൻ ആണ് വിളിച്ചത്.. കാർ ഒരു വൈറ്റ് സ്വിഫ്റ്റ് ആണ്.. എന്താ അരുണേട്ടാ.. ഞാൻ ഏർപ്പാട് ചെയ്ത കാറിന്റെ ആൾ ഇപ്പൊ വിളിച്ചിരുന്നു..നിങ്ങൾ വീട്ടിൽ ഇല്ല എന്ന് പറഞ്ഞു.. അപ്പോൾ ഇത് ആരുടേ കാർ ആണ്.. ഗൗരി.. രുദ്ര് ദേവ്.. അരുൺ ആ പേര് പറഞ്ഞതും ഗൗരി ഞെട്ടി..

അവൾ നോക്കുമ്പോൾ ആ കാർ അവിടെ ഉണ്ടായിരുന്നില്ല.. അത് രുദ്രിന്റെ ചതി തന്നെ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ ഗൗരി കണ്ടു ദൂരെ നിന്നും ബൈക്കിൽ വരുന്ന രുദ്രിനെ.. വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ടു ബൈക്കിൽ പാഞ്ഞു വന്നു അവൻ ഗൗരിയുടെ അടുത്ത് നിർത്തി.. ഗൗരിക്ക് ദേഷ്യവും സങ്കടവും എല്ലാം വന്നു.. രുദ്ര് ബൈക്കിൽ നിന്നും ഇറങ്ങി മുണ്ട് മടക്കി കുത്തി.. മീശ രണ്ടും പിരിച്ചു വച്ചു അവളെ നോക്കി.. അപ്പോ എങ്ങന.. ഗൗരി രുദ്ര് ദേവ് ആവാൻ സമയം ആയല്ലേ..…… (തുടരും)

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.