Saturday, December 14, 2024
Novel

വേളി: ഭാഗം 27

രചന: നിവേദ്യ ഉല്ലാസ്‌

എന്റെ സച്ചു എവിടെ… ഡോക്ടർ… എന്റെ സച്ചു… സച്ചുനെ ഒന്ന് വിളിക്കുമോ… നീലിമ നിർത്താതെ കരയുകയാണ്.. അത് കേട്ടുകൊണ്ട് വന്ന പ്രിയയുടെയും കണ്ണ് നിറഞ്ഞു.. നിരഞ്ജൻ കയറി വരുന്നത് കണ്ടതും അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ കൈകൾ രണ്ടും ഇളക്കി ചിരിക്കുക ആണ്.. “സച്ചു.. ദെ ഈ ഡോക്ടർ എന്നോട് പറഞ്ഞു നി പോയെന്ന്.. നി പോയത് ആണോ… എന്നെ ഇട്ടിട്ട് പോകരുതേ സച്ചു നിയ്..” അവന്റെ ഇരു തോളിലും പിടിച്ചു അവൾ കുലുക്കി.. “ഇല്ല… പോകില്ല നീലിമ…. നി അടങ്ങി നിൽക്ക്.. കുഞ്ഞിന് എന്തെങ്കിലും ക്ഷീണം വരും…”അവളുടെ ഉന്തിയ വയറിൽ നോക്കി അവൻ പറഞ്ഞു.. “വാവ എപ്പോളും എന്നെ തൊഴിക്കും സച്ചു…

എനിക്ക് അപ്പിടി വേദന വരും ഇടക്ക് എല്ലാം… ദെ നോക്കിയേ.. അനങ്ങുന്നത് കണ്ടോ..” “മ്മ്.. കണ്ടു… നീലിമ പോയി കിടക്കു.. റസ്റ്റ്‌ എടുക്ക.ഇല്ലെങ്കിൽ വാവയ്ക്ക് ക്ഷീണം ആകും കെട്ടോ .” “സച്ചു്… നീ ഇല്ലാതെ എനിക്ക് വേറെ ആരും ഇല്ല സച്ചു.. നീ എന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു പോകരുതേ..” “ഇല്ല മോളെ… ഞാൻ എങ്ങോട്ടും പോകില്ല കെട്ടോ…”അവൻ അവളെ അശ്വസിപ്പിച്ചയ്.. “നീ എന്താ ഇപ്പോൾ വിളിച്ചത്… ഒന്നുടെ.. ഒന്നുടെ എന്നെ വിളിക്കാമോ സച്ചു ” മോളെ എന്ന് വിളിച്ചത് കൊണ്ട് ആണ് അവൾ അങ്ങനെ പറഞ്ഞത്.. നിരഞ്ജൻ പ്രിയയെ നോക്കി.. നിറഞ്ഞു വന്ന കണ്ണുനീർ അവൾ കൈകൾ കൊണ്ട് ഒപ്പി..

സച്ചു.. നീ.. നീ എന്തിനാ ഇവളെ എപ്പോളും നോക്കുന്നത്… ങേ… ഇവൾ നിന്റെ ആരാ സച്ചു്…. നീലിമയുടെ ശബ്ദം കുറച്ചു ഉച്ചത്തിൽ ആയിരുന്നു.. “നീലിമ… ഇത് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ആണ്….” “ഞാൻ അല്ലാതെ ആരാ സച്ചു നിനക്ക് ഇത്രയും വേണ്ടപ്പെട്ട ആള്…. പറ സച്ചു….” അവൾ അവന്റെ തോളിൽ പിടിച്ചു ശക്തമായി കുലുക്കി.. “ആഹ് നീലിമ… വിട്..എന്നിട്ട് . നീ മര്യാദക്ക് കിടക്കു കുട്ടി….” ഇവളേ… ഇവളേ ഇവിടെ നിന്ന് ഇറക്കി വിട്ടാൽ ഞാൻ കിടക്കാം.. അങ്ങനെ ഒക്കെ പറയാതെ നീലിമ… സച്ചു പറഞ്ഞില്ലേ സച്ചുന്റെ വേണ്ടപ്പെട്ട ഒരാൾ ആണ് ഈ കുട്ടി എന്ന്…

ഡോക്ടർ ന്റെ വാക്കുകൾ കേട്ടപ്പോൾ നീലിമ വീണ്ടും ദേഷ്യത്തോടെ പ്രിയയെ നോക്കി… “ഏട്ടാ… ഞാൻ വെളിയിൽ നിന്നോളം…”അവനോട് സാവധാനം പറഞ്ഞിട്ട് പ്രിയ റൂമിന്റെ വെളിയിലേക്ക് പോയി.. എന്തുകൊണ്ട് ആണ് എന്ന് അറിയില്ല…. കഠിനമായ ദേഷ്യം ആണ് നിരഞ്ജന് അപ്പോൾ നീലിമയോട് തോന്നിയത്.. പാവം പ്രിയ….. അവൻ പിന്തിരിഞ്ഞു നോക്കി.. സച്ചു്… നീലിമ വിളിച്ചു.. നീ എങ്ങോട്ട് നോക്കുക ആണ്… ദേ… ഞാൻ ഇവിടെ ആണ് ഇരിക്കുന്നത് കെട്ടോ.. അവൻ നോക്കിയപ്പോൾ അവൾ ഒന്ന് ഇളിച്ചു കാണിച്ചു… അവൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവളെ ബെഡിൽ കിടത്തി…

നല്ല കുട്ടി ആയിട്ട് കിടന്നു ഉറങ്ങൂ നീലിമേ… നീ ക്ഷീണിച്ചാൽ വാവയും ക്ഷീണിക്കും കെട്ടോ..” സച്ചു… നീ എന്നെ വഴക്ക്‌പറയല്ലേ…. എനിക്ക് വിഷമം ആകും… “അയ്യോ… ഞാൻ നീലിമയോട് വഴക്ക് ഒന്നും പറഞ്ഞില്ലാലോ…. ങേ….. നമ്മുടെ വാവയെ മിടുക്കൻ ആയിട്ട് കിട്ടണ്ടേ… അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് കെട്ടോ…” . അവൻ ആശ്വസിപ്പിച്ചു….. കുറച്ചു സമയം നിരഞ്ജൻ അവളുടെ അരികത്തായി ഇരുന്നു.. അപ്പോളേക്കും അവളുടെ മിഴികൾ അടഞ്ഞു പോയിരുന്നു.. അവൾ ഉറങ്ങി എന്ന് മനസിലായതും നിരഞ്ജൻ വേഗം വരാന്തയിലേക്ക് ഓടി..

അവിടെ ഒഴിഞ്ഞ ഒരു കോണിൽ ഇരിക്കുക ആണ് പ്രിയ… വാടി തളർന്നു ആണ് ഇരിക്കുന്നത്…. ഒരുപാട് വിഷമം ഉള്ളിൽ ഉണ്ട് എന്ന് മുഖം കണ്ടാൽ ആർക്കും വ്യക്തം ആകും.. അവനു ഒരുപാട് വിഷമം തോന്നി.. ജീവിതത്തിൽ വീണ്ടും അവൾ തനിച്ചാക്കരുതേ എന്ന് ആണ് അവന്റെ പ്രാർത്ഥന മുഴുവൻ.. “പ്രിയ…..”തോളിൽ കൈ വെച്ചപ്പോൾ അവൾ വേഗം എഴുനേറ്റു.. “എവിടെ ഏട്ടാ നീലിമ…”അവൾ അവന്റെ പിന്ഭാഗത്തേക്ക് നോക്കി.. “മയങ്ങി ഇപ്പോൾ…” “പ്രിയക്ക് വിഷമം ആയോ… അവൾ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ” “ഹേയ്… ഇല്ല ഏട്ടാ.. ആ കുട്ടി ബോധത്തോടെ പറയുന്നത് അല്ലാലോ ഒന്നും….പാവം…. എനിക്ക് ഒരു വിഷമവും ഇല്ല ഏട്ടാ…”

“നമ്മൾക്ക് ഡോക്ടർ നെ ഒന്ന് പോയി കാണാം…. പ്രിയ വരൂ…” രണ്ടാളും ഡോക്ടർ ടെ റൂമിലേക്ക് പോയി.. കുറച്ചു സമയം ഡോക്ടർ ആയിട്ട് അവൻ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.അന്ന് മുഴുവനും അവര് ഹോസ്പിറ്റലിൽ ചിലവഴിച്ചു. നീലിമ പിന്നീടു പ്രശനങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. എന്തായാലും നീലിമ റിക്കവർ ആകും എന്നാണ് ഡോക്ടർ ഇപ്പോളും പറയുന്നത്.. അങ്ങനെ ഒരു ദിവസത്തിനായി കാത്തിരിക്കാം എന്ന് നിരഞ്ജനും പറഞ്ഞു.. നാളെ വൈകിട്ട് മടങ്ങും എന്ന് അവൻ പറഞ്ഞു.എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി ഇവിടെ എത്തിക്കൊള്ളാം എന്ന് ഡോക്ടർ നു അവൻ വാക്ക് കൊടുത്തു.

നല്ല നാളെക്കായി നമ്മൾക്ക് പ്രാർത്ഥിക്കാം നിരഞ്ജൻ എന്ന് പറഞ്ഞു ആണ് ഡോക്ടർ അവരെ യാത്ര ആക്കിയത്… നിരഞ്ജനും പ്രിയയും അത്താഴം കഴിച്ചതിനു ശേഷം റൂമിൽ വന്നു. ഉറങ്ങാൻ കിടന്നു എങ്കിലും രണ്ടാളും വെറുതെ കിടക്കുക ആണ്.. .. നീലിമയെ എങ്ങനെ എങ്കിലും നിരഞ്ജനെ ഏൽപ്പിക്കണം എന്നാണ് പ്രിയയുടെ മനസ്സിൽ. അമ്മയോട് എല്ലാ കാര്യങ്ങളും തുറന്നു പറയണം.. അമ്മയെ കൊണ്ട് സമ്മതിപ്പിക്കണമ്.. അതാണ് അവളുടെ പദ്ധതി. ഒരുപക്ഷെ ഇവിടെ വന്നു കഴിഞ്ഞാൽ ഏട്ടനും ആയിട്ട് അടുത്ത് ഇടപഴകി കഴിയുമ്പോൾ നീലിമ സ്വാഭാവികജീവിതത്തിൽ തിരിച്ചു എത്തും എന്ന് ആണ് പ്രിയയുടെ വിശ്വാസം….

താൻ വീണ്ടും തനിച്ചു ആകും…. എന്നാലും സാരമില്ല, തനിക്ക് എന്നും തന്റെ ഗുരുവായൂരപ്പൻ ഉണ്ട്… തന്റെ ഉണ്ണികണ്ണൻ തന്നെ ഉപേക്ഷിക്കില്ല… ആ ഉറച്ച വിശ്വാസത്തിൽ ആണ് അവൾ.. നീലിമ പ്രിയയെ ഇറക്കി വിടാൻ പറഞ്ഞു ബഹളം കൂട്ടിയപ്പോൾ കണ്ട അവളുടെ മുഖം ആയിരുന്നു അപ്പോൾ നിരഞ്ജന്റെ മനസ്സിൽ.. . എല്ലാവരും എന്നും അവളെ ആട്ടി പായിക്കുക ആണ് ചെയ്തത്… ഈ 22വയസ്സിനിടയ്ക്ക് ഈ പാവം പെൺകുട്ടി എന്ത് മാത്രം യാതനകൾ അനുഭവിച്ചു… എല്ലാവരുടെയും വെറുപ്പ് മാത്രം ആണ് എന്നും അവളുടെ ജീവിതത്തിൽ ബാക്കി… എന്ത് തെറ്റ് ആണ് ഈ പാവം കുട്ടി ചെയ്തത്….

അല്ലെങ്കിൽ ആരു ചെയ്ത പാപത്തിന്റെ ഫലം ആണ് ഇവൾ അനുഭവിക്കുന്നത്… എങ്ങനെ ഇവളെ താൻ ഉപേക്ഷിക്കും… ഒരു വശത്തു നീലിമ… മറുവശത്തു പ്രിയയും… പ്രിയക്ക് ഈ ഗതി വരാൻ കാരണം തന്റെ അമ്മ ആണ്… അത് ഓർക്കും തോറും അവനു അമ്മയോടുള്ള പക കൂടുക ആണ് ചെയ്തത്.. അടുത്ത ദിവസം കാലത്തെ പ്രിയ ഉണർന്നു.. കുളി ഒക്കെ കഴിഞ്ഞു അവൾ ഇറങ്ങി വന്നു.ഇളം റോസ് നിറം ഉള്ള ഒരു സൽവർ എടുത്തു അണിഞ്ഞു.. നീണ്ട മുടിയിഴകൾ കുളിപ്പിന്നൽ പിന്നി ഇട്ടു.. സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞപ്പോൾ അവളുട കൈകൾ വിറകൊണ്ട്.. ഇനി എത്ര ദിവസം കൂടി… അവൾ ഓർത്തു…..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…