Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 27

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

താൻ പറയാതെ തന്നെ ഗൗരി തന്നെ മനസ്സിലാക്കിയിരിക്കുന്നു.. അവൾ അകന്നു പോകുമെന്ന് കരുതിയ താൻ അവളുടെ സ്നേഹത്തിന് മുന്നിൽ തോറ്റു പോയിരിക്കുന്നു.. രുദ്രിന് അവളോട്‌ അടങ്ങാത്ത സ്നേഹം തോന്നി.. ഇന്ന് ഈ ലോകത്തു ഞാൻ തനിച്ചു അല്ല.. എനിക്ക് എന്റെ പെണ്ണ് ഉണ്ട് കൂട്ടിന്.. ആരൊക്കെ സ്വന്തം അല്ലെന്ന് പറഞ്ഞാലും എന്റെ ഗൗരി അവൾ തന്നെ ഉപേക്ഷിച്ചു പോകില്ല.. അവൾ ആഗ്രഹിക്കുന്നത് എന്റെ സ്നേഹം മാത്രം ആണ്.. നെഞ്ചിൽ തല വച്ചു കണ്ണുകൾ അടച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി രുദ്ര് മനസ്സിൽ പറഞ്ഞു.. അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു രുദ്ര്..

അവന്റെ മനസ്സ് ആ നിമിഷം ശാന്തം ആയിരുന്നു.. കുട്ടികളെ പോലെ തന്നെ പറ്റി നിൽക്കുന്ന ഗൗരിയെ തന്നെ നോക്കി അവൻ നിന്നു ..ഗൗരി ഒന്ന് നരങ്ങി കണ്ണുകൾ തുറന്നു.. തന്നെ നോക്കി നിൽക്കുന്ന രുദ്രിനെ അവൾ എന്താ എന്ന ഭാവത്തിൽ നോക്കി.. അവൻ അവളെ ഒന്ന് കൂടെ ഇറുക്കി പിടിച്ചു.. ഗൗരി ചിരിച്ചു കൊണ്ടു ആ നെഞ്ചിലെ ചൂടിൽ പറ്റി കിടന്നു.. നിന്നോട് പ്രണയം പറയണം എന്ന് കരുതിയ സമയത്തു ആണ് ഞാൻ എല്ലാം അറിയുന്നത്.. മുത്തശ്ശന്റെ വായിൽ നിന്നും വന്നു പോയ ആ വാക്കുകൾ എന്നെ അത്ര മാത്രം തളർത്തി.. അമ്മയുടെയും അച്ഛന്റെയും മോൻ അല്ല ഞാൻ.. കാർത്തിയുടെ ഏട്ടൻ അല്ല ഞാൻ എന്ന് അറിഞ്ഞപ്പോൾ ആ നിമിഷം തകർന്നു പോയി..

പക്ഷെ ഒരിക്കൽ പോലും അച്ഛനോ അമ്മയോ എന്നെ അകറ്റിയിട്ടില്ല.. ഒരു പക്ഷെ കാർത്തിയേക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചിട്ടുണ്ട്.. എന്നാൽ ആ സ്നേഹത്തിന് ഞാൻ അർഹൻ അല്ല എന്ന് തോന്നിയപ്പോൾ ഞാൻ ഒറ്റയ്ക്ക് ഒതുങ്ങി കൂടി.. നിന്നോട് ഉള്ള പ്രണയം മറന്നു.. ആരും ഇല്ലാത്തവനെ സ്നേഹിക്കാൻ ആർക്കും കഴിയില്ലല്ലോ.. എല്ലാം മറന്നു എന്റെ ജീവിതം തന്നെ ഞാൻ മാറ്റി.. ആരും അറിയാതെ സ്വന്തം ആയി ജോലി ചെയ്തു..അവിടെ നിന്നും കിട്ടിയ കൂട്ട് ആയിരുന്നു അഭിയും മനുവും.. അവരുടെ എന്തെങ്കിലും പ്രശ്നം വന്നാൽ തല്ലാൻ പോകും.. അങ്ങനെ ആ പേരും കിട്ടി.. പക്ഷെ ഒരിക്കൽ പോലും മനസാക്ഷി വിട്ടു പെരുമാറിയില്ല.. അഭിയുടെ സുഹൃത്തിന്റെ പെങ്ങളെ ആണ് ആ പ്രകാശ് പ്രണയം നടിച്ചു പിച്ചി ചീന്തിയത്..

അവനെ കൊല്ലാൻ വേണ്ടി തന്നെ ആയിരുന്നു.. പക്ഷെ ദൈവം ആയുസ്സ് കൊടുത്തു.. വീണ്ടും നിന്നെ കണ്ടപ്പോൾ കുഴിച്ചു മൂടിയത് എല്ലാം പുറത്തു വരാൻ തുടങ്ങി.. നീ എന്നെ വില്ലൻ ആക്കിയപ്പോൾ നായകൻ ആകാൻ കൊതിച്ച ഒരു മനസ്സ് എനിക്ക് ഉണ്ടായിരുന്നു.. പക്ഷെ നിന്റെ കഥയിൽ നിന്റെ ഇഷ്ടം നടക്കട്ടെ കരുതി.. പക്ഷെ നീ കണ്ടു പിടിച്ചത് യഥാർത്ഥ വില്ലനെ ആണെന്ന് അറിഞ്ഞ നിമിഷം മുതൽ നിന്റെ പുറകിൽ ഉണ്ടായിരുന്നു ഞാൻ.. ഹോട്ടലിൽ നിന്നെ എത്തിച്ചു നിന്നെ നശിപ്പിച്ചു അത് കാണിച്ചു എന്നെ തകർക്കാൻ ആയിരുന്നു അവരുടെ പ്ലാൻ.. എല്ലാം നശിപ്പിച്ച എന്നോട് അവർക്ക് ഇപ്പൊ പകയാണ് ഗൗരി.. അവരുടെ മുഖ്യ ശത്രു ഞാൻ ആണ്..

അവസരം കാത്തു ഇരിക്കുവാ അവർ.. രുദ്രിന് ഭയം ഗൗരിയെ ഓർത്ത് ആയിരുന്നു.. അവൾക്ക് എന്തെങ്കിലും സംഭവിക്കുന്നത് ഓർക്കാൻ പോലും അവന് കഴിയില്ല.. എല്ലാം കേട്ട് കഴിഞ്ഞു ഗൗരി അവന്റെ നെഞ്ചിലെ ബട്ടൺ അഴിച്ചു കൊണ്ടു ആ നെഞ്ചിൽ ഒന്ന് മുത്തി.. എന്നിട്ട് കണ്ണുകൾ ഉയർത്തി അവനെ നോക്കി.. ഈ നെഞ്ചിൽ ആണ് ഗൗരി കിടക്കുന്നെ.. ഇവിടെ വന്നു എന്നെ തൊടാൻ മാത്രം ധൈര്യം ഉള്ളവർ ആരും ഇല്ല.. ഉണ്ടെങ്കിൽ അവരെ തടയാൻ എനിക്ക് ഒരു അസുരൻ ഉണ്ട്.. എന്നെ തൊട്ടാൽ അവന്റെ സംഹാര താണ്ടവം കാണും അവർ.. ഗൗരി ആത്മവിശ്വാസത്തോടെ പറയുമ്പോൾ രുദ്രിന് അറിയാമായിരുന്നു അവൾ എത്ര മാത്രം അവനെ വിശ്വസിക്കുന്നു എന്ന്..

അതിന്റെ ആയിരം ഇരട്ടി പ്രണയിക്കുന്നു എന്ന്.. അവളെ ഒന്ന് കൂടെ അടുപ്പിച്ചു നിർത്തി.. ഗൗരി.. മ്മ്.. എന്നോട് ദേഷ്യം ഉണ്ടോ നിനക്ക്.. എന്തിന്.. നേരെത്തെ മുറിവ് ആക്കിയതിൽ.. അതെന്തിനാ ഇപ്പൊ ചോദിക്കുന്നെ.. അപ്പൊ സോറി പറന്നില്ലേ.. അല്ല ഒന്ന് കൂടെ.. രുദ്ര് പറയാൻ തുടങ്ങിയതും ഗൗരി വേഗം അകന്നു മാറി.. രുദ്രിന്റെ മുഖത്തെ ചിരിയിൽ നിന്നും കാര്യം മനസ്സിലാക്കി ഗൗരി അവനെ തുറിച്ചു നോക്കി.. എനിക്ക് ദേഷ്യം ഉണ്ട്.. ഉണ്ടെങ്കിൽ അങ്ങ് സഹിച്ചോ.. ഇങ്ങോട്ട് വാടി.. രുദ്ര് അവളുടെ കൈ പിടിച്ചു തിരിച്ചു അവന്റെ ദേഹത്തേക്ക് അവളെ വലിച്ചിട്ടു.. അവന്റെ നെഞ്ചിൽ ചാരി ഗൗരി നിന്നു.. അവളുടെ മുടി വകഞ്ഞു മാറ്റി രുദ്ര് അവളുടെ പിൻകഴുത്തിൽ ചുംബിച്ചു..

ഗൗരി പിടഞ്ഞു കൊണ്ടു വേഗം തിരിഞ്ഞു നിന്നു അവന്റെ നെഞ്ചിൽ മുഖം മറച്ചു.. അടുത്ത നിമിഷം രുദ്ര് അവളെ കയ്യിൽ കോരി എടുത്തു.. അവന്റെ നോക്കാൻ തന്നെ നാണം തോന്നി ഗൗരി അവന്റെ ദേഹത്ത് മുഖം മറച്ചു കിടന്നു.. അകത്തു കയറി അവളെ താഴെ നിർത്തി രുദ്ര് വാതിൽ അടച്ചു കുറ്റി ഇട്ടു.. ഗൗരി മുറിയിലേക്ക് നടക്കുമ്പോളേക്കും അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു രുദ്ര് അവളുടെ ചുമലിൽ മുഖം പൂഴ്ത്തി.. ഗൗരി കണ്ണുകൾ അടച്ചു കൊണ്ടു അവന്റെ പിടി വിടാൻ നോക്കി.. എന്നാൽ അവന്റെ പിടിയിൽ നിന്നും അവൾക് മാറാൻ കഴിഞ്ഞില്ല.. അവൻ അവളെ തിരിച്ചു നിർത്താൻ തുടങ്ങിയതും ഗൗരി അവന്റെ പിടി വിട്ടു കൊണ്ടു മുറിയിലേക്ക് പോയി..

രുദ്ര് ചിരിച്ചു കൊണ്ടു അവളുടെ പുറകെ പോയി.. അവൻ ചെല്ലുമ്പോൾ അവൾ ജനലിൽ പിടിച്ചു പുറത്തേക്ക് മിഴികൾ പായിച്ചു കൊണ്ടു നിൽക്കുകയായിരുന്നു..എന്നാൽ അവളുടെ ശ്വാസഗതി വർധിച്ചിരുന്നു.. രുദ്ര് മുറിയുടെ വാതിലിൽ കാൽ കൊണ്ടു ചാരിയ ശേഷം അവളുടെ അടുത്തേക്ക് നടന്നടുത്തു.. തന്റെ അടുത്തേക്ക് വരുന്ന അവന്റെ ചുവടുകൾ അറിഞ്ഞു കൊണ്ടു അവൾ തിരിഞ്ഞു നിന്നു.. അവളുടെ അടുത്ത് എത്തി അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഒഴുകി നടന്നു.. അവളുടെ മിഴിയിലും അവൻ നിറഞ്ഞു നിന്നു.. ഒട്ടും നിനയ്ക്കാതെ അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു.. ഗൗരി ആ നിമിഷം വിറച്ചു പോയി.. ആ ചുംബനം ഒഴുകി ഇറങ്ങി ചുണ്ടിൽ എത്തുമ്പോൾ അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ഇഴഞ്ഞു..

അവൾ അവന്റെ ഷർട്ടിൽ പിടി മുറുക്കി.. അവളുടെ ചുണ്ടുകളെ മോചിപ്പിക്കാതെ തന്നെ രുദ്ര് അവളെ കോരി എടുത്തു ബെഡിൽ കിടത്തി.. അവളുടെ മുകളിൽ അമർന്നു കൊണ്ടു ചുണ്ടിൽ നിന്നും കഴുത്തിലേക്ക് ചുംബനം വ്യാപിക്കുമ്പോൾ ഗൗരിയുടെ ഹൃദയമിടിപ്പ് കൂടി വന്നു.. അവൾ അവന്റെ മുടിയിൽ വലിച്ചു.. അവളിൽ നിന്നും ഉയർന്നു കൊണ്ടു രുദ്ര് ഗൗരിയെ നോക്കി.. ഗൗരി മെല്ലെ കണ്ണുകൾ മിഴിച്ചു അവനെ നോക്കി.. രുദ്ര് ഷർട്ട്‌ അഴിക്കുന്നത് കണ്ടു ഗൗരി കണ്ണുകൾ പൂട്ടി തിരിഞ്ഞു കിടന്നു.. അവളുടെ കൈകളുമായി കോർത്തു പിടിച്ചു കൊണ്ടു അവൻ അവളിലേക്ക് വീണ്ടും അമർന്നു.. ഉള്ളിലെ വികാരങ്ങൾ കടിഞ്ഞാൺ പൊട്ടി വരുന്നത് അവൻ അറിഞ്ഞു..

അടുത്ത നിമിഷം അവളുടെ ചുമലിൽ നിന്നും ഡ്രസ്സ്‌ കുറച്ചു താഴ്ത്തി ചുംബനം നിറയ്ക്കുമ്പോൾ അവളിലെ സ്ത്രീയും ഉണർന്നിരുന്നു.. ഈ നിമിഷം നിന്നെ ഞാൻ സ്വന്തം ആകുന്നു ഗൗരി.. നിന്റെ അനുവാദം പോലും ചോദിക്കുന്നില്ല ഞാൻ.. തന്നിലെ പൂർണത തേടി അവൻ അവളിൽ ആളി പടരാൻ ഒരുങ്ങുമ്പോൾ അവനെ ആവാഹിക്കാൻ അവളും തയ്യാറായിരുന്നു.. അഴിഞ്ഞു വീഴുന്ന വസ്ത്രങ്ങളെല്ലാം അവന് തടസ്സം ആയത് എല്ലാം അവൻ എടുത്തു മാറ്റുകയായിരുന്നു.. ഒടുവിൽ കുഞ്ഞു നോവായ് രുദ്ര് ഗൗരിയിൽ പടർന്നു കയറി.. ഒടുവിൽ തളർച്ചയോടെ അവളുടെ മാറിൽ തല ചായ്ച് ഉറങ്ങുന്ന അവനെ പൊതിഞ്ഞു പിടിച്ചു അവളും കിടന്നു.. നമ്മൾ ഒന്നായിരിക്കുന്നു..

എല്ലാ അർത്ഥത്തിലും.. ഗൗരി ദേവ് പൂർണമായിരിക്കുന്നു.. പ്രണയവും സ്നേഹവും നൽകി ജീവിതം മുഴുവൻ ഒരുമിച്ചു കഴിയാൻ… ആ രാത്രിയിൽ പെയ്ത മഴ പോലെ ശക്തിയോടെ അവൻ വീണ്ടും അവളിൽ അലിഞ്ഞു തീർന്നു.. അവന്റെ പ്രണയത്തിൽ ലയിച്ചു അവളും..സംതൃപ്തിയോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു കൊണ്ടു അവൻ ഉറക്കത്തിലേക്ക് വീണു.. അവൾ അവന്റെ നെഞ്ചിൽ വിരൽ കൊണ്ടു ചിത്രം വരച്ചു അവന്റെ മുഖത്തു നോക്കി കിടന്നു.. രുദ്ര് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന നിമിഷം മുതൽ ഈ നിമിഷം വരെയുള്ളത് ഓർത്ത് അവൾ കിടന്നു..

ചുണ്ടിൽ ചിരി നിറച്ചു കൊണ്ടു അവൾ അവന്റെ കവിളിൽ പതിഞ്ഞ അവളുടെ സിന്ദൂരം തുടച്ചു.. അവനെ ഇറുക്കി പിടിച്ചു കൊണ്ടു അവളും ഉറങ്ങി.. രാവിലെ ഉണരുമ്പോൾ ശരീരം ആകെ വേദന തോന്നി ഗൗരിക്ക്.. അവൾ പതിയെ കണ്ണുകൾ തുറന്നു.. രുദ്ര് ഉറക്കത്തിൽ ആയിരുന്നു.. അവൾ അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി.. തലേന്ന് രാത്രിയുടെ ഓർമ്മകൾ മനസ്സിൽ ഓടി എത്തിയതും അവളുടെ മുഖത്തു നാണം തെളിഞ്ഞു.. രുദ്രിന്റെ കവിളിൽ ഒരു ചുംബനം നൽകി അവൾ ഡ്രസ്സ്‌ എല്ലാം ഇട്ട് ബാത്‌റൂമിൽ പോയി.. ശരീരത്തിലെ മുറിവുകളിൽ വെള്ളം വീഴുമ്പോൾ അവൾക്ക് നീറ്റൽ തോന്നി.. ആ വേദന അവൾക്ക് നൽകിയത് സന്തോഷം ആണ്..

കഴുത്തിലേ മറുകിനു കീഴിൽ ഉള്ള പല്ലിന്റെ പാടുകൾ കണ്ടു അവൾ അതിൽ തടവി നോക്കി.. രുദ്രിന്റെ മുഖം കണ്ണിൽ തെളിഞ്ഞു.. അവന്റെ ചുംബനം അത്രയും ലഹരി ആയിരിക്കുന്നു.. കുളി കഴിഞ്ഞു ഗൗരി അടുക്കളയിൽ കയറി.. ഏറെ സന്തോഷത്തോടെ അവൾ ജോലി ചെയ്തു.. രുദ്രിന് ചായ ഇട്ട് കൊണ്ടു അവൾ മുറിയിൽ വന്നു.. അവനെ വിളിക്കണം എന്ന് തോന്നി എങ്കിലും അവൾ എന്തോ പോലെ തോന്നി വിളിക്കാൻ നിന്നില്ല.. ഗൗരി കോളേജിൽ പോകാൻ വേണ്ടി റെഡി ആയി.. ഭക്ഷണം റെഡി ആക്കി ടേബിളിൽ വച്ചു അവൾ പോകാൻ വേണ്ട വസ്ത്രം മാറി.. എന്തോ സാരീ ഉടുക്കണം എന്ന് തോന്നി അവൾ ഒരു ബ്ലാക്ക് കളർ ഷിഫോൺ സാരീ ഉടുത്തു..

അവൾ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ ആണ് അവൻ ഉണർന്നത്.. കണ്ണുകൾ തിരുമ്മി അവളെ ഒന്നു നോക്കി അവൻ എഴുനേറ്റു ഇരുന്നു.. നീ എങ്ങോട്ടാ രാവിലെ തന്നെ.. കോളേജിലേക്ക്… അവളുടെ ഒരു കോളേജ്.. രുദ്ര് അത് പറഞ്ഞു കൊണ്ടു എഴുന്നേറ്റു ഇടുപ്പിൽ പിടിച്ചു ബെഡിലേക്ക് കിടത്തി അവളുടെ മുകളിൽ കിടന്നു.. പെട്ടന്ന് ആയത് കൊണ്ടു ഗൗരിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. എന്താ കാണിക്കുന്നേ.. മാറിക്കെ.. അടങ്ങി കിടക്കെടി.. ഇവിടെ ഇങ്ങനെ ഒരു കെട്ട്യോൻ കാത്തിരിക്കുമ്പോൾ മനസാക്ഷി ഇല്ലാതെ കോളേജിൽ പോകാൻ എങ്ങനെ തോന്നി എന്റെ ഭാര്യക്ക്.. ദേ ദേവേട്ടാ എത്ര ക്ലാസ്സ്‌ പോയെന്ന് അറിയുമോ.. എക്സാം ആവുമ്പോൾ ഞാൻ തോറ്റു പോകും..

നിന്റെ എക്സാം കഴിഞ്ഞില്ലേ ഇന്നലെ.. നീ പാസ്സ് ആയില്ലേ.. ഛെ.. രാവിലെ തന്നെ വൃത്തി കേട് പറയാതെ..എഴുന്നേൽക്കു.. അതിന് മുൻപ് എന്തെങ്കിലും കിട്ടിയാൽ ഇന്നത്തെ ദിവസം ഉഷാർ ആവും.. ദേവേട്ടാ വേണ്ടാട്ടോ.. രാവിലെ കണ്ണ് മിഴിച്ചു നോക്കുമ്പോൾ തന്നെ സാരീ ഓക്കേ ഉടുത്തു നീ ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് എങ്ങനെ കൺട്രോൾ കിട്ടും മോളെ.. നീ അങ്ങ് ക്ഷമിച്ചേക്ക് ഇന്ന് കോളേജിൽ പോകുന്നില്ല.. പറ്റില്ല.. എനിക്ക് പോണം വാശിയുടെ കാര്യത്തിൽ ഞാൻ ഒട്ടും മോശം അല്ല.. പ്രതേകിച്ചു ഈ കാര്യത്തിൽ ഞാൻ ഒട്ടും മോശം അല്ല.. അത് കൊണ്ടു ഈ അസുരന്റെ താണ്ടവം സഹിച്ചേ പറ്റു.. രുദ്ര് പറഞ്ഞു തീർന്നതും അവളുടെ ചുണ്ടുകൾ കവർന്നു..അവന്റെ പ്രണയത്തിന്റെ അഗ്നിയിൽ ഉരുകി അവളും.. ഗൗരിയും അവളുടെ ദേവും മാത്രം ഉള്ള നിമിഷങ്ങൾ സമ്മാനിക്കുന്ന പ്രണയം.. പ്രണയത്തിന്റെ പല വർണ്ണങ്ങൾ നിറഞ്ഞു നിൽക്കുന്ന അവരുടെ ജീവിതം അവിടെ തുടങ്ങട്ടെ...…..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.