Saturday, April 27, 2024
Novel

നിയോഗം: ഭാഗം 25

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

നീല ചായം പൂശിയ ഒരു ബെഞ്ചിലായി കാർത്തി ഇരുന്നു.. ഒപ്പം ഇരിക്കുവാൻ അവൾക്ക് എന്തോ ഒരു മടി തോന്നി.. അവൻ ഇരിക്കാൻ ആംഗ്യം കാണിച്ചപ്പോൾ ഒരു ഓരത്തായി മടിച്ചു,മടിച്ചു അവൾ ഇരുന്നു. ഈശ്വര.. ആളിതു ഒന്നും പറയുന്നില്ല… ചോദിക്കാനും വയ്യാ…. എന്താണാവോ ആ മനസ്സിൽ…. ഇനി തന്നെ ഇഷ്ടം ആയില്ലേ… ഈ വിവാഹത്തിൽ നിന്നും പിന്മാറണം എന്ന് വെല്ലോം പറയാൻ ആണോ.. അതോ ഇനി ആൾക്ക് വേറെ ആരോടേലും ഇഷ്ടം ഉണ്ടോ… പല വിധ ചിന്തകൾ ആണ് ഉള്ളിൽ ഉടനീളം… പദ്മ യ്ക്ക് ആണെങ്കിൽ അനങ്ങാൻ പോലും വയ്യാത്ത സ്ഥിതി യിൽ ആണ്….

കാര്യമായ ആലോചനയിൽ മുന്നോട്ട് നോക്കി ഇരിക്കുക ആണ് അവൻ.. “പദ്മ……” അല്പം കഴിഞ്ഞതും അവൻ വിളിച്ചു. “എന്തോ….” അവന്റെ മുഖത്തേക്ക് ഒന്നു പാളി നോക്കി അവള്.. “ഞാൻ വന്നത് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കുവാ ആണ്… എങ്ങനെ തുടങ്ങണം എന്ന് അറിയില്ല.. പക്ഷെ താൻ അറിയേണ്ട കുറച്ചു കാര്യങ്ങൾ ആണ്…. എന്റെ ജീവിതത്തിൽ സംഭവിച്ചത്… ഒരുപക്ഷെ ഇതു പറഞ്ഞില്ലെങ്കിൽ ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചന ആവും…ഒപ്പം തന്നോടും അതുകൊണ്ട്….” അവൻ പറഞ്ഞു നിറുത്തി…

അവൾ ആണെങ്കിൽ ഒന്നും മനസിലാകാത്ത പോലെ അവനെ ഉറ്റു നോക്കി.. ഒരു വേള അവനും അവളുടെ മുഖത്തേക്ക് മിഴികൾ പായിച്ചു. വിടർന്ന മിഴികളാൽ അവൾ അവനെ തന്നെ നോക്കി ഇരിക്കുക ആണ്.. നിഷ്കളങ്കയായ ഒരു പെൺകുട്ടി ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവനു തോന്നി..നാട്ടിൻ പുറത്തിന്റെ എല്ലാ നന്മകളും ആവോളം ഉള്ളവൾ പാവത്തെ ചതിക്കരുതല്ലോ… അവൻ ശ്വാസം ഒന്നു എടുത്തു വലിച്ചു. “എന്താണെങ്കിലും മാഷ് പറഞ്ഞോളൂ….എനിക്ക് വിഷമം ഒന്നും ഇല്ല്യ ട്ടോ ” ഒരു പ്രകാരത്തിൽ അവൾ പറഞ്ഞു ഒപ്പിച്ചു.. എങ്കിലും അവൻ തന്നെ വിട്ട് പോകുന്ന ഒന്നും സംഭവിക്കരുതേ എന്നാണ് അവൾ പ്രാർത്ഥിച്ചത്.. കാരണം അത്രയ്ക്ക് ഇഷ്ടം ആയിരുന്നു അവൾക്ക് കാർത്തിയെ…

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അവൻ അത്രമേൽ അവളുടെ ഹൃദയം കീഴടക്കിയിരുന്നു.. അവൻ എന്താണ് പറയുന്നത് എന്നറിയാൻ അവൾ കാത് കൂർപ്പിച്ചു.. ഒപ്പം നമശിവായ അവൾ മനസിൽ ഉരുവിട്ടു.. “പദ്മ… ഞാൻ… ഞാൻ ഒരു പെൺകുട്ടിയും ആയി ഇഷ്ടത്തിൽ ആയിരുന്നു… ഇരു വിട്ടുകാരുടെയും സമ്മതത്തോടെ..ദേവിക എന്നാണ് അവളുടെ പേര്….. ഞങ്ങൾ വിവാഹം കഴിക്കുവാൻ തീരുമാനിച്ചവർ ആയിരുന്നു… അതിനൊക്കെ ആരും എതിരും അല്ലായിരുന്നു..” . അവൻ അത് പറഞ്ഞു കൊണ്ട് പദ്മയെ നോക്കി.. ആ കണ്ണുകളിൽ ഈറൻ അണിയുന്നുണ്ട് എന്ന് അവനു തോന്നി…

പെട്ടന്ന് അവൾ നിലത്തേക് ദൃഷ്ടി ഊന്നി… അതിന് ശേഷം ഇതേവരെ സംഭവിച്ച കാര്യങ്ങൾ ഒന്നൊന്നായി അവൻ അവളോട് പറഞ്ഞു. അവസാനം അവന്റ വാക്കുകൾ ചെറുതായി ഇടറിയതായി അവൾക്ക് തോന്നി.. ഈശ്വരാ.. ഈ പാവം മാഷിനെ ഇട്ടിട്ട് പോകാൻ എങ്ങനെ ആ കുട്ടിക്ക് മനസ് വന്നു എന്നണ് പദ്മ ചിന്തിച്ചത്.. “മാഷ്… മാഷ് വിഷമിക്കേണ്ട… ഇനി ഈ വിവാഹം ഉറപ്പിച്ചു എന്നതിന്റെ ദേഷ്യം ത്തിനു ആണോ ദേവിക അങ്ങനെ ഒക്കെ കാട്ടി കൂട്ടിയത്…..”അവൾ അവനോട് ചോദിച്ചു “ഹേയ്..അല്ലെടോ…. ഒക്കെ അവളുടെ യും അച്ഛന്റെയും ഒക്കെ നാടകം ആയിരുന്നു… സത്യത്തിൽ എന്റെ അച്ഛനെ വെച്ച് ആയിരുന്നു അവർ തന്ത്രങ്ങൾ മെനഞ്ഞത്….”

അവൻ മെല്ലെ അവളോട് പറഞ്ഞു. മാഷ് എത്രമാത്രം ദേവികയെ സ്നേഹിച്ചു എന്നുള്ളത് അവന്റ വാക്കുകളിൽ കൂടി പദ്മയ്ക്ക് അറിയുവാൻ സാധിച്ചു. “മാഷേ…. ഞാൻ… ഞാൻ അവരോട് ഒന്ന് പോയ്‌ സംസാരിക്കാണോ… ” മടിച്ചു മടിച്ചു ആണ് അവൾ ചോദിച്ചത്.. “അല്ല മാഷേ… ദേവികയോടും അച്ഛനോടും കാര്യങ്ങൾ ഒക്കെ പറയാം… ” അവൾ അവനെ നോക്കി.. “വേണ്ടടോ…അതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല…എനിക്ക് ഇനി ദേവികയെ വേണ്ട…. അവൾ പണത്തിനു ആണ് മുൻ തൂക്കം കൊടുത്തിരിക്കുന്നത്.. നാളെ ഒരിക്കൽ ഞാനും ആയിട്ട് ജീവിച്ചു തുടങ്ങുമ്പോളും ഒരു പക്ഷേ,ഞങ്ങളുടെ ജീവിതത്തിലും ഇത് പോലെ പ്രശ്നങ്ങൾ ഉണ്ടായേക്കാം…

ഇതുവരെ ഉള്ള പ്രണയം പോലെ അല്ലാലോ നമ്മൾ ജീവിച്ചു തുടങ്ങുമ്പോൾ… അതുകൊണ്ട് ആ ബന്ധം ഞാൻ മറക്കാൻ ശ്രെമിക്കുക ആണ്…” . അവൻ അത് പറഞ്ഞതും പദ്മ വീണ്ടും അവനെ മനസിലാകാത്ത പോലെ നോക്കിyiരുന്നു.. ഇനി മാഷ് എന്താണോ ആവോ പറഞ്ഞു വരുന്നത്… അവൾ ഷോളിന്റെ അറ്റം കശക്കി കൊണ്ട് ഇരുന്നു. “പദ്മ…” “എന്തോ ” “നമ്മൾ തമ്മിലുള്ള കല്യാണത്തിന് മുഹൂർത്തം കുറിക്കാൻ തന്റെ അച്ഛൻ ഏറ്റവും അടുത്ത ദിവസം തന്നെ പോകണം എന്നാണ് പറഞ്ഞത്…” “ഉവ് .. ഞാൻ അറിഞ്ഞു ” “മ്മ്…ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ താൻ കേട്ടല്ലോഅല്ലേ…. എനിക്ക് ദേവികയെ മറന്നു കൊണ്ട് പുതിയ ഒരു ജീവിതത്തിലേക്ക് വരാൻ കുറച്ചു സമയം വേണം…

എന്നെ മനസിലാക്കുവാൻ തനിക്ക് കഴിയും എങ്കിൽ ഈ ബന്ധവും ആയി മുന്നോട്ട് പോകാം… അല്ലെങ്കിൽ താൻ തന്റെ അച്ഛനോട് കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞു ഇതിൽ നിന്നും ഒഴിവാകുക… തനിക്ക് പെട്ടന്നൊരു മറുപടി പറയാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് എനിക്ക് അറിയാം… അതുകൊണ്ട് ആണ് കേട്ടോ…” . അവൻ അത് പറഞ്ഞു കൊണ്ട് പോവാനായി എഴുനേറ്റു.. “പോവാം ” “ഹമ് ” അവളും ഒപ്പം എഴുന്നേറ്റു. തനിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ… “വേണ്ട… ” “മ്മ്… ഏത് സ്റ്റോപ്പിൽ ആണ് തനിക്ക് ഉള്ള ബസ് വരുന്നത്…” “ഇങ്ങോട്ട് വന്ന വഴിയിൽ ആണ് ” “ഹമ്… എന്നാൽ കയറു.. ഞാൻ അവിടെ ഇറക്കം…” അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. പദ്മയോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ അവനു വല്ലാത്ത ആശ്വാസം തോന്നി.. അവൾ എന്ത് തീരുമാനം വേണേലും എടുത്തോട്ടെ…

എന്തായാലും താൻ ആണെങ്കിൽ എല്ലാ കാര്യങ്ങളും അവളോട് ധരിപ്പിച്ചു…ഇനി പദ്മയെ ചതിച്ചു എന്ന് കേൾക്കാൻ തനിക്ക് ഇട വരരുത്… അത്രമാത്രം.. അവൻ വണ്ടി ഓടിച്ചു പോകുമ്പോൾ ഓർത്തു അവൾ പറഞ്ഞ സ്ഥലത്തു അവൻ വണ്ടി നിറുത്തി.. “മാഷേ…..” ഇറങ്ങും മുന്നേ അവൾ അവനെ നോക്കി.. അവൻ തിരിച്ചും.. “എന്റെ അച്ഛനും അമ്മയും ഒക്കെ ഒരുപാട് പ്രതീക്ഷയിൽ ആണ്.. നമ്മുടെ വിവാഹം നടന്നു കാണാൻ… എനിക്ക്… എനിക്ക് സത്യം പറഞ്ഞാൽ എന്താണ് അവരോടൊക്കെ പറയേണ്ടത് എന്ന് പോലും അറിയില്ല… ഇതൊക്ക കേൾക്കുമ്പോൾ അവർ എങ്ങനെ ആകും പ്രതികരിക്ക….” അതു പറയുകയും അവൾ ഒന്ന് തേങ്ങി.. അവനും പെട്ടന്ന് വല്ലാതെ ആയി “എനിക്ക് ഒന്നും അറിയില്ല മാഷേ… എന്ത് തീരുമാനം എടുക്കണം എന്ന് പോലും….”

മുന്നിൽ ഇരുന്നു കണ്ണീർ വാർക്കുന്നവളെ അവൻ നോക്കി. “പദ്മാ…..” അവൻ വിളിച്ചപ്പോൾ പദ്മ ദയനീയം ആയി അവനെ നോക്കി. “എടോ.. താൻ കണ്ണീര് തുടയ്ക്ക്… ” പെട്ടന്ന് അവൾ തന്റെ കൈലേസ് കൊണ്ട് കണ്ണീർ തുടച്ചു മാറ്റി. താൻ സങ്കടപ്പെടേണ്ട….ഞാൻ ഇതൊക്കെ ഇപ്പോൾ തന്നോട് പറഞ്ഞത്, നാളെ ഒരിക്കൽ നമ്മുടെ വിവാഹം നടന്നു കഴിയുമ്പോൾ ആരെങ്കിലും ഒക്കെ പറഞ്ഞു ഇതു അറിഞ്ഞു കഴിഞ്ഞാൽ, നമ്മുടെ ജീവിതത്തെ അത് ബാധിക്കരുത്.. “മാഷേ….. ഞാൻ.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ” ശബ്ദം അല്പം ദൃഢപ്പെടുത്തി കൊണ്ട് അവൾ അവനെ നോക്കി.. എന്താണ് എന്നറിയാൻ അവൻ അവളെയും.. “മാഷിന് ശരിക്കും എന്നെ ഇഷ്ടം ആയോ…

അതോ അച്ഛന്റെ നിർബന്ധത്തിന് ആയിരുന്നോ അങ്ങനെ അന്ന് പെണ്ണ് കാണാൻ വന്നത്…” പെട്ടന്ന് അവൾക്ക് ഒരു ഉത്തരം കൊടുക്കാൻ അവനു സാധിച്ചില്ല… കാരണം അവനും ഓർക്കുക ആയിരുന്നു, താൻ ഒരിക്കൽ പോലും പദ്മയെ സ്വന്തം ആക്കണം എന്നോ താലി ചാർത്തണം എന്നോ ആഗ്രഹിച്ചിട്ടില്ല… തന്റെ ഉള്ളിൽ മുഴുവൻ ദേവു ആയിരുന്നു… ഒന്നും മിണ്ടാതെ ഇരിക്കുന്നവനെ അവൾ വിഷമത്തോടെ നോക്കി. “മാഷിന് ഇഷ്ടം അല്ലെങ്കിൽ പിന്നെ വെറുതെ എന്തിനാ എന്റെ ജീവിതം കൂടി..എന്നെ വെറുതെ എല്ലാവരും കൂടി ആശിപ്പിച്ചു ” . അതു പറയുകയും പദ്മ അതുവരെ അടക്കി പിടിച്ച തേങ്ങലുകൾ പുറത്തേക്ക് ഒഴുകി. “പദ്മ… പ്ലീസ്… താൻ ദയവ് ചെയ്തു ഒന്ന് കരച്ചിൽ നിർത്തു…..” . അല്പം കഴിഞ്ഞതും അവൻ അപേക്ഷിക്കും പോലെ അവളോട് കെഞ്ചി.

പദ്മയ്ക്ക് പക്ഷെ സങ്കടം സഹിക്കാൻ ആയില്ല.. പക്ഷെ ഒരു കാര്യം അവനു ഉറപ്പായിരുന്നു… പദ്മ നന്മകൾ മാത്രം ഉള്ള ഒരു പെൺകുട്ടി ആണെന്ന്… ഒരുപക്ഷെ കാലം കാത്തു വെച്ചത് ഇവളെ ആവും തനിക്ക് വേണ്ടി… “എടോ… താൻ ഇങ്ങനെ സങ്കടപ്പെടാൻ അല്ല ഞാൻ ഇതൊന്നും പറഞ്ഞത്… പദ്മ… ഞാൻ പറഞ്ഞുവല്ലോ… എനിക്ക് കുറച്ചു സാവകാശം തരണം…. അല്ലാതെ തന്നെ ഇഷ്ട്ടപെടാഞ്ഞിട്ട് ഒന്നും അല്ല…. എനിക്ക് ഇഷ്ടം ആണ് ഇയാളെ.. ” അവൻ പറഞ്ഞതും വിശ്വാസം വരാതെ അവൾ അവനെ നോക്കി. “സത്യം ആണോ.. അതോ എന്നെ ” “അല്ലടോ… സത്യം ആണ്… എനിക്ക് ഇയാളെ ഇഷ്ടം ആണ്…” അവൻ പറഞ്ഞു അവളുടെ മിഴികളിൽ ഒരു തിളക്കം പോലെ അവനു തോന്നി..

“പദ്മ… കണ്ണൊക്കെ തുടച്ചിട്ട് ചെല്ല്… സമയം പോകുന്നു ” അവൻ വാച്ചിലേക്ക് നോക്കി പറഞ്ഞു.. പെട്ടന്ന് അവൾ കാറിന്റെ ഡോർ തുറന്ന് ഇറങ്ങി… “മാഷേ… ഞാൻ ഈ കാര്യങ്ങൾ ഒന്നും വീട്ടിൽ പറയുന്നില്ല കേട്ടോ…മാഷിന്റെ നല്ല മനസ് ആണ്… അത് ആ ദേവികയക്ക് അറിയാൻ കഴിഞ്ഞില്ല…..എന്നാൽ ഞാൻ പൊയ്ക്കോട്ടേ ” അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു അവൾ വേഗം ബസ് കയറാനായി പോയ്‌. കാർത്തി അവൾ പോകുന്നതും നോക്കി വണ്ടിയിൽ ഇരുന്നു….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…