Thursday, December 26, 2024
Novel

വാസുകി : ഭാഗം 12

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

അന്ന് തന്നെ സുഭദ്രയുടെ ചടങ്ങുകൾ എല്ലാം നടത്തി.അടക്കിന് വന്നവർ ഓരോരുത്തർ ആയി പിരിഞ്ഞു പോയികൊണ്ടിരുന്നു.

എല്ലാവരോടും നല്ല സഹകരണമായിരുന്നു അമ്മയും മോനും. അതുകൊണ്ട് സഹായത്തിനു ഒറ്റ മനുഷ്യൻ വന്നോന്നു നോക്ക്.

അയൽവക്കതെ ഒരു സ്ത്രീ വാസുകിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

ഒടുവിൽ വാസുകിയും മനുവും നൈസും മാത്രമായി വീട്ടിൽ. മനു ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു. സുഭദ്രയുടെ മരണം അവനെ വല്ലാതെ തളർത്തി.

ആ സമയമൊക്കെയും വാസുകി താനൂറിനെ അവിടൊക്കെ തിരഞ്ഞുവെങ്കിലും അടക്കം കഴിഞ്ഞതോടെ അയാൾ അപ്രത്യക്ഷനായിരുന്നു.

സുഭദ്രയെ ഇല്ലാതാക്കാൻ പാകത്തിന് അവരോടു എന്തു ശത്രുതയായിരിക്കും താനൂറിനു എന്നെത്ര ആലോചിച്ചിട്ടും ഒരു പിടിയയും കിട്ടുന്നില്ല.

നൈസ് മനുവിന്റെ ഒപ്പം നിൽക്കുന്നതു കൊണ്ട് ഒന്നും പറയാനും കഴിയാതെ വാസുകി കുഴങ്ങി.

അവൾ ഫോൺ എടുത്തു ദേവന്റെ നമ്പർ ഡയൽ ചെയ്തു.

ഹലോ.. അച്ഛാ.

എന്താ മോളെ.. എന്താ വിശേഷം.

സുഭദ്രാമ്മ മരിച്ചു..അടക്കം കുറച്ചു മുൻപ് ആയിരുന്നു. അവൾ ഒരുതരം നിർവികാരതയോടെ പറഞ്ഞു.

അതിന് മോൾക്ക് എന്താ ഒരു വിഷമം പോലെ.. അത് നമ്മൾ കരുതി ഇരുന്നത് അല്ലേ.

ഇത് അങ്ങനെ അല്ല അച്ഛാ… അതിൽ ചില പ്രശ്നങ്ങൾ ഉണ്ട്.

പ്രശ്നങ്ങളോ? ദേവന്റെ നെഞ്ചിടിക്കാൻ തുടങ്ങി.

അതെ അച്ഛാ… അവരെ കൊന്നതാ… അതു പക്ഷേ… ഞങ്ങൾ അല്ല. . മറ്റൊരാൾ. അയാൾ എന്തിനാണ് അതു ചെയ്തത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല.

മറ്റൊരാളോ? ആരാ അയാൾ?

മനു അടുത്തേക് വരുന്നത് കണ്ടു വാസുകി പെട്ടന്ന് ഫോൺ കട്ട് ചെയ്തു.

അമ്മക്ക് പെട്ടന്ന് ബിപി കൂടാൻ എന്തായിരിക്കും കാരണം അശ്വതി?

മനുവിന് എന്തോ സംശയം ഉള്ളതായി വാസുകിക്ക് മനസിലായി.

അറിയില്ല ഏട്ടാ… ഡോക്ടറുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് പെട്ടന്ന് ബുദ്ധിമുട്ട് ഉണ്ടായത്.

ഹ്മ്മ്.. മനു ഒന്നു മൂളുക മാത്രം ചെയ്തു.

അവർ എന്താണ് സംസാരിച്ചത് എന്ന് നമുക്ക് ആ ഡോക്ടറെ വിളിച്ചു ഒന്ന് ചോദിച്ചു നോക്കിയാലോ? ചിലപ്പോൾ ആ സംസാരം ആണ് കാരണമെങ്കിലോ? ഞാൻ വിളിക്കട്ടെ ഏട്ടാ.

അതൊന്നും വേണ്ട.. ഡോക്ടറെ ഞാൻ വിളിച്ചോളാം.

വാസുകി ഡോക്ടറെ വിളിക്കുന്നതിൽ മനുവിന് എന്തോ ഇഷ്ടകേട് ഉള്ളത് പോലെ വാസുകിക്ക് തോന്നി.

അശ്വതി…

എന്താ ഏട്ടാ

അമ്മക്ക് ബിപി ഉണ്ടായിരുന്നോ…ഒക്കെ നോർമൽ ആയിരുന്നില്ലേ?

ഇല്ല ഏട്ടാ… ബിപിയിൽ വേരിയേഷൻ ഉണ്ടായിരുന്നു. ഏട്ടൻ അമ്മയുടെ കാര്യങ്ങൾ ഒന്നും തിരക്കാറില്ലാ ലോ അതുകൊണ്ടാ ഓർക്കാത്തതു. അവൾ കള്ളം പറഞ്ഞു.

മനുവിന്റെ കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അയാൾ അകത്തേക്കു കയറി പോയി.

താനൂർ ആണ് അമ്മയെ കൊന്നത് എന്ന് പറഞ്ഞാലോ… അല്ലെങ്കിൽ വേണ്ട.. അയാൾ ചെയ്തത് ഒരു തരത്തിൽ ഉപകാരം തന്നെയാണ്.

അയാളെ ഒറ്റി കൊടുക്കണ്ട.
അവൾ മൗനമായി ഇരുന്നു.

മനു വീട്ടിൽ തന്നെ ഉള്ളത് കൊണ്ടു നൈസ്ന് വാസുകിയെ കാണാനും സംസാരിക്കാനുമുള്ള അവസരം കുറഞ്ഞു. ഏകദേശം ഒരു മാസത്തോളം മനു വീട്ടിൽ തന്നെ കഴിച്ചു കൂട്ടി. പെട്ടെന്ന് ഒരു ദിവസം താനൂർ വീട്ടിലേക്കു കയറി വന്നു.

എന്തുണ്ട് വാസുകി… വിശേഷം ? അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു

ഉള്ള ഒരു വിശേഷം കഴിഞ്ഞു. അതുണ്ടാക്കിയ ആൾ പിന്നെ ഇപ്പോൾ ആണല്ലോ ഇങ്ങോട്ട് വരുന്നത്?

താനൂർ അവളെ അത്ഭുതത്തോടെ നോക്കി.

താൻ എന്താടോ ഉദ്ദേശിച്ചത്? അവരെ ഞാൻ കൊന്നതാണ് എന്നാണോ?

അതെ… അത് ചെയ്തതു നിങ്ങൾ തന്നെയാ.. ഒരു കുഴപ്പവുമില്ലായിരുന്ന അമ്മക്ക് പെട്ടന്ന് എങ്ങനെയാ ബുദ്ധിമുട്ട് ഉണ്ടായത്..

ഡോക്ടർ തന്നെയാണ് അതിന് കാരണം. മരണം ഉറപ്പായ ശേഷം നിങ്ങളുടെ മുഖത്തു ഞാൻ ആ സന്തോഷം കണ്ടതാണ്.

എന്നിട്ട് എന്തേ നീ അത് ആരോടും പറഞ്ഞില്ല? താൻ അത് ആരോടും പറയില്ല വാസുകി… എനിക്ക് ഉറപ്പുണ്ട്. കാരണം അത് തനിക്കും കൂടി ഉപകാരമുള്ള കാര്യമായിരുന്നു.

എന്തായാലും അന്ന് അവരെ തീർക്കാൻ പദ്ധതി ഇട്ടിരുന്നതു അല്ലേ താൻ..

പിന്നെ തനിക് എന്താടോ പ്രശ്നം. തനിക് അത്രേ പണി കുറഞ്ഞു കിട്ടിയില്ലേ.

ഇതൊക്കെ ഇയാളെങ്ങനെ ഇത്ര കൃത്യമായി അറിയുന്നു എന്നായിരുന്നു വാസുകിയുടെ സംശയം.

താനൂർ ഒരു ചിരിയോടെ മുകളിലേക്ക് കയറി പോയി. തിരിച്ചു ഇറങ്ങി വരുമ്പോൾ അയാളുടെ മുഖം മ്ലാനമായിരുന്നു.

ഡോക്ടർക്ക് കണക്കിന് കിട്ടിയെന്ന് തോന്നുന്നല്ലോ.? നല്ലൊരുഗ്രൻ അടി കിട്ടിയ പോലെ ഉണ്ട്. വാസുകി ചിരിച്ചു കൊണ്ട് പറഞ്ഞു.

കിട്ടി… പക്ഷേ അത് വന്നു കൊള്ളാൻ പോകുന്നതു തനിക്കാണ് വാസുകി.. താൻ സൂക്ഷിക്കുന്നത് നല്ലതാണ്.

എനിക്കോ… എനിക്കെന്തു വരാൻ.?

ഡോക്ടർ മനു വരുന്നുണ്ടോ എന്ന് എത്തി നോക്കി.

ഞാൻ പറയാൻ പോകുന്നതു തല്ക്കാലം മറ്റാരും അറിയണ്ട.. തനിക്ക് ചുറ്റും വലിയൊരു ആപത്തു പതുങ്ങിയിരിപ്പുണ്ട് വാസുകി. എന്റെ കൂടെ നിന്നാൽ തനിക്കു രക്ഷപെടാം.

മതി ഡോക്ടറെ…വാസുകി അയാളെ പറയാൻ അനുവദിക്കാതെ ഇടക്ക് കയറി.

എന്റെ കാര്യം ഓർത്തു ഡോക്ടർ ടെൻഷൻ അടിക്കണ്ട.എന്നെ നോക്കാൻ എനിക്കറിയാം.

മനു സ്റ്റെപ് ഇറങ്ങി വരുന്ന ശബ്ദം കേട്ടതോടെ ഇരുവരും സംസാരം നിർത്തി. താനൂർ അപ്പോൾ തന്നെ ഇറങ്ങി പോവുകയും ചെയ്തു.

ഓരോ നമ്പറുകളുമായി ഇറങ്ങികൊള്ളും. ശല്യം.
വാസുകി ഉള്ളിൽ പറഞ്ഞു.

താഴേക്കു ഇറങ്ങി വന്ന മനു പഴയ പോലെ ഉത്സാഹവാനായി കാണപ്പെട്ടു. അമ്മ മരിച്ചതിന്റെ ചെറിയൊരു വിഷമം പോലും മനുവിന്റെ മുഖത്തു കാണാൻ ഇല്ലായിരുന്നു.
വാസുകിക്ക് അത്ഭുതം തോന്നി.

കുറച്ചു മുൻപ് വരെ ചടഞ്ഞു കൂടിയിരുന്ന ആളാണ്. ഇതാ ഡോക്ടർ എന്തോ പണി ഒപ്പിച്ചത് തന്നെ.

ഒരു ചായ വേണം അശ്വതി.

വന്ന ഉടൻ മനു പറഞ്ഞു.വാസുകി സമയം നോക്കി. പന്ത്രണ്ടു മണി. ഈ സമയത്തു ചായയോ.. സാധാരണ രാവിലെ ഒരു നേരം കഴിഞ്ഞാൽ പിന്നെ മനുവിന് ചായ കുടി പതിവില്ലാത്തതാണ്. ഇന്നിപ്പോ എന്താ ഈ നട്ടുച്ചക്ക് ചായ ചോദിക്കുന്നതു.

താൻ ഇത് എന്താടോ ആലോചിച്ചു നിൽക്കുന്നതു.. എന്താടോ ഞാൻ പോയി എടുക്കണോ ഇനി.

വേണ്ട ഏട്ടാ… ഞാൻ കൊണ്ടുവരാം.

വാസുകി വേഗം പോയി ചായ ഇട്ടു. പൊടി ഇടും മുൻപേ മനുവിന്റെ വിളി വന്നു.

അശ്വതി… ഒരാൾക്കു കൂടെ എടുത്തോ..

താനൂർ ആയിരുന്നു അത്.
ഇയാൾ പോയില്ലേ.. നട്ടുച്ചക്ക് ചായ കുടിക്കുന്ന സ്വഭാവം ഇയാൾക്കും ഉണ്ടോ.. വട്ടിന്റെ ഡോക്ടർ അല്ലേ.. അപ്പോ കുറച്ചു വട്ട് ഒക്കെ കാണും.
വാസുകി ഉള്ളിൽ ചിരിച്ചു കൊണ്ട് അവർക്ക് ചായ നീട്ടി.

എന്താ അശ്വതി ഇത്… ഈ ചൂട് സമയത്ത് ചായയും കൊണ്ട് വരുന്നത്.. ഞാൻ തന്നോട് ജ്യൂസ്‌ എടുക്കാൻ അല്ലേ പറഞ്ഞത്.

മനുവിന്റെ ചോദ്യം കേട്ട് വാസുകി അമ്പരന്നു.
ഏട്ടൻ ചായ എന്നല്ലേ പറഞ്ഞത്.?

താനീതു ഏത് ലോകത്താ അശ്വതി.. ഓരോന്ന് ആലോചിച്ചു നിന്നപോഴേ എനിക്ക് തോന്നി.. ഇതുപോലെ എന്തെങ്കിലും ഒപ്പിക്കും എന്ന്.

ഞാൻ പോയി ജ്യൂസ്‌ ഉണ്ടാക്കാം. വാസുകി പെട്ടന്ന് ചായയുമായി അടുക്കളയിലേക്ക് പോയി.

മനു ചായ എന്ന് തന്നെയാണ് പറഞ്ഞതെന്ന് ഉറപ്പാണ്. പിന്നെ എന്തിനായിരിക്കും ജ്യൂസ്‌ ആണ് ചോദിച്ചതെന്ന് പറഞ്ഞത്.

വാസുകി ആകെ കൺഫ്യൂസ്ഡ് ആയി. ഇനി ഞാൻ കേട്ടതിന്റെ കുഴപ്പമാവോ.. മനു ഇറങ്ങി വന്നു ചായ എന്ന് തന്നെ അല്ലേ പറഞ്ഞത്.

ഡോ… താൻ പിന്നേയും എന്താ ഈ ആലോചിക്കുന്നെ.

മനുവിന്റെ ശബ്ദം കേട്ട് വാസുകി ഞെട്ടി തിരിഞ്ഞു നോക്കി.
അവളെ തന്നെ ശ്രെദ്ധിച്ചു കൊണ്ട് വാതിൽക്കൽ മനുവും താനൂറും നിൽപ്പുണ്ടായിരുന്നു.

നോക്ക് ഡോക്ടറെ..ഇതാ ഇവളുടെ സ്വഭാവം. .ഇത് കുറച്ചു നാളായി തുടങ്ങിയിട്ട്. മുൻപ്ഇങ്ങനെ ആലോചിച്ചു നിൽക്കുന്നതു ഒഴിച്ചാൽ വേറെ പ്രശ്നമൊന്നുമില്ലായിരുന്നു.ഇപ്പോൾ ചെയ്യുന്നത് എന്താന്ന് പോലും നിശ്ചയം ഇല്ലാതായി ഇവൾക്ക്.

താനൂർ വാസുകിയെ നോക്കി. അവൾ മനു എന്താണ് പറഞ്ഞുവരുന്നതെന്ന സംശയത്തിൽ അവനെ തന്നെ നോക്കി നിൽക്കുകയാണ്.

അമ്മ പോയതിന്റെ വിഷമത്തിൽ ഇനി പഴയ അസുഖം പിന്നെയും വരുവോ ഡോക്ടറെ ഇവൾക്ക്.. ഇതൊക്കെ അതിന്റെ ലക്ഷണം ആണോ?

തന്നെ ഭ്രാന്തിയാക്കാനുള്ള ശ്രെമമാണ് മനു നടത്തുന്നത് എന്ന് ഒരു ഞെട്ടലോടെ വാസുകി മനസിലാക്കി.

അയാൾ ഒന്ന് ഒതുങ്ങിയെന്ന് കരുതിയ തനിക് തെറ്റി.. മുറിയിൽ ഒറ്റക് ഇരുന്നപ്പോൾ ഒക്കെയും തന്നെ നിലംപരിശാക്കാനുള്ള വഴി തേടുകയായിരുന്നു മനു. താൻ ഒരുപാട് വൈകി പോയിരിക്കുന്നു.

ഞാനുള്ളപ്പോൾ മനു എന്തിനാ പേടിക്കുന്നത്.. തന്റെ ഭാര്യയുടെ അസുഖം മാറ്റുന്ന കാര്യം ഞാൻ ഏറ്റു.

ആർക്കാഡോ അസുഖം… എനിക്കോ.. എന്നെ അങ്ങനെ ഭ്രാന്തിയാക്കാൻ ഒന്നും നോക്കണ്ട താൻ. തന്റെ ഒരു ചികിത്സയും വേണ്ടെനിക്ക്.

വാസുകി അറിയാതെ പൊട്ടിതെറിച്ചു പോയി. ബഹളം കേട്ടാണ് നൈസ് അകത്തേക്ക് വന്നത്. ഡോക്ടർക്ക് മുന്നിൽ കലി തുള്ളി നിൽക്കുന്ന വാസുകിയെ കണ്ടപ്പോഴേ കാര്യങ്ങൾ പന്തിയല്ലെന്ന് നൈസ്ന് മനസിലായി.

എന്താ മനു പ്രശ്നം..?

മനു നൈസ്നോട്‌ കാര്യങ്ങൾ പറഞ്ഞു.

അയ്യേ… ഈ സില്ലി മാറ്റർനോക്കെ ഒരാൾക്കു ഭ്രാന്ത്‌ ആണെന്ന് പറയുന്നത് മോശമല്ലേ മനു. നീ നിന്റെ ഭാര്യയെ ഇങ്ങനെ ആണോ കാണുന്നതു.

നിനക്ക് ഒന്നുമറിയില്ല നൈസ്.. അശ്വതിയുടെ സ്വഭാവം ഒരുപാട് മാറിയിരിക്കുന്നു.പഴയ അസുഖതിന്റെ ചില ലക്ഷണങ്ങൾ ഒക്കെ കാണിക്കുന്നുണ്ട് ഇവൾ.

ഒന്ന് പോ മനു.. ഈ ഡോക്ടർ പറയുന്നത് കേട്ടാണ് താൻ ഈ പറയുന്നത് എന്നെനിക് അറിയാം. നൈസ് ഡോക്ടർക്ക് നേരെ തിരിഞ്ഞു.

വേറെ നല്ല മുഴുവട്ടുള്ള ആളുകൾ ഇല്ലേ ഡോക്ടറെ ഹോസ്പിറ്റലിൽ.. ഡോക്ടർ ആദ്യം അവരെ പോയി നോക്ക്. ഇവൾക്ക് ഭ്രാന്ത്‌ മൂക്കുമ്പോൾ ഞങ്ങൾ വിളിക്കാം.

മനു താനൂറിനോട്‌ കണ്ണു കൊണ്ട് പൊക്കോളാൻ പറഞ്ഞു.

മനു… നിന്റെ ഭാര്യയെ മനസിലാക്കേണ്ടത് നീയാ.. ആദ്യം അവളെ വിളിച്ചു എന്താ കാര്യം എന്ന് തിരക്ക്.. എന്നിട്ട് മതി ചികിത്സ ഒക്കെ.

നൈസ് പറഞ്ഞത് ഇഷ്ടപെടാതെ മനു മുകളിലേക്ക് കയറി പോയി.നാശം പിടിച്ചവൻ… എല്ലാം കുളമാക്കി.
പക്ഷേ നീ രക്ഷപെടില്ല വാസുകി… നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11