Sunday, December 22, 2024
Novel

തുലാമഴ : ഭാഗം 9

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

നിശ്ചയം കഴിഞ്ഞ വിവരം ഓഫീസിൽ അധികമാരും അറിഞ്ഞിരുന്നില്ല.. സൂരജിന് അവിടെ ഏറ്റവും അടുത്ത
രണ്ട് ഫ്രണ്ട്സ് മാത്രമാണ് ഉള്ളത്.

അവരോട് മാത്രമാണ് പറഞ്ഞത്..

വരുണും ജോബിയും. സൂരജിന്റെ
ഫ്ളാറ്റിന് അടുത്ത് തന്നെയാണ്
അവരുടെ ഫ്ലാറ്റ്..

ബാംഗ്ലൂരിലെ ഫ്ലാറ്റ് സൂരജ്
വാങ്ങിയതാണ്..

ചെന്നപ്പോൾ എയർപോർട്ടിൽ
വരുൺ എത്തിയിരുന്നു.

ജോബിക്ക് അന്ന് കിച്ചൺ ഡ്യൂട്ടി
ആയിരുന്നു അതുകൊണ്ട് അവൻ വന്നില്ല.

രണ്ടു ഫ്ലാറ്റിൽ ആണെങ്കിലും
കഴിക്കുന്നത് അവർ ഒരുമിച്ച് ആണ്..

വരുണിന്റെയാണ് ഫ്ലാറ്റ്.
തിരുവനന്തപുരമാണ് വരുണിന്റെ നാട്. അമ്മ മാത്രമേ ഉള്ളൂ വീട്ടിൽ.

കുറെ നാൾ വരുണിന്റെ അമ്മയും ഉണ്ടായിരുന്നു ഫ്ലാറ്റിൽ.

നാട്ടിലെ വീടിനെക്കുറിച്ചും അച്ഛന്റെ അസ്ഥിത്തറയിൽ വിളക്ക്
വയ്ക്കുന്നതിനെ കുറിച്ചുമൊക്കെ
ചിന്തയാണ് അമ്മയ്ക്ക്.

അങ്ങനെ
തിരികെ നാട്ടിലേക്ക് തന്നെ പോയി.

വരുണിന് പറ്റിയ പെണ്ണിനെ നോക്കി നടക്കുകയാണ് ഇപ്പോൾ…

ജോബി കോട്ടയംകാരൻ
അച്ചായനാണ്..

പ്ലാന്റർ തോമസിന്റെയും
ആഞ്ചലയുടെയും മൂന്നാമത്തെ മകനാണ്.

അപ്പനുമായി കുറച്ച്
തെറ്റിയിരിക്കുകയാണ് പുള്ളി.
അതുകൊണ്ട് നാട്ടിലേക്ക് വലിയ
പോക്കൊന്നുമില്ല..

ജോബി ആണ് കുക്കിംഗ് എക്സ്പെർട്ട്.
ഇന്ന് സൂരജ് വരുന്നത് പ്രമാണിച്ച്
സ്പെഷ്യൽ ഒക്കെ ഉണ്ട്.

രണ്ടാളും ഫ്ലാറ്റിൽ എത്തി
ബെല്ലടിച്ചു കുറെ കഴിഞ്ഞാണ്
ജോബി വാതിൽ തുറന്നത്..

തലയിൽ ഒരു തോർത്തും കെട്ടി ഒരു കൈലിയും ബനിയനും ഇട്ട്
അച്ചായൻ ലുക്കിൽ
നിൽക്കുകയാണ് പുള്ളി.

കയ്യിൽ ഒരു ചട്ടുകവും ഉണ്ട്.
സൂരജിനെ കണ്ടപാടെ ജോബി
വന്ന് അവനെ കെട്ടിപ്പിടിച്ചു.

എടാ കള്ളപന്നി നീ ഫസ്റ്റ് അടിച്ചു അല്ലെ.

കയ്യിൽ ഇരുന്ന ചട്ടുകത്തിന്റെ അറ്റത്ത് ഉണ്ടായിരുന്ന എണ്ണയും മറ്റും വരുണിന്റെ ഷർട്ടിൽ കൂടി ചേർത്ത് ആയിരുന്നു സ്നേഹപ്രകടനം.

പുറം നെടുകെ കൈ നിവർത്തി വരുൺ
ഒന്നു കൊടുത്തു.

അമ്മച്ചിയെ അയ്യോ..
എന്റെ കർത്താവേ..
എന്റെ പുറം പോയല്ലോ. എന്തിനാടാ അലവലാതി പുറം പൊളിച്ചത്..

എന്തിനാണെന്നോ..

ഇത് നോക്കിയേ. പിങ്ക് ഷർട്ടിൽ പറ്റിയിരിക്കുന്ന എണ്ണ മെഴുക്
ദേഷ്യത്തോടെ വരുൺ തൊട്ടു കാണിച്ചു…

വരുണിനെ നോക്കി ഒരു വളിച്ച
ചിരി ചിരിച്ചു ജോബി…

അയ്യോ എന്റെ മീൻ..
അവൻ അടുക്കളയിലേക്കോടി.

സൂരജ് ചിരിയോടെ സെറ്റിയിലേക്ക്
ഇരുന്നു. വരുൺ ഡ്രസ്സ് മാറ്റാനായി അകത്തേക്ക് പോയി. എടാ ഞാൻ ഫ്ലാറ്റിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം
അവൻ അടുക്കളയിലേക്ക് നോക്കി
വിളിച്ചു പറഞ്ഞു.

ഓക്കേ ഡാ. പെട്ടെന്ന് വാ.
ജോബി പറഞ്ഞു.

കീയും എടുത്തു കൊണ്ട് അവൻ
ഫ്ലാറ്റിലേക്ക് കയറി.

ഫ്രഷായി ഇറങ്ങിവന്ന് ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.

സതീഷിനെ വിളിച്ചിട്ട്
എടുക്കുന്നുണ്ടായിരുന്നില്ല.

അമ്മുവിന് കാൾ ചെയ്തു കൊണ്ട്
അവൻ സെറ്റിയിലേക്ക് ഇരുന്നു.
പെട്ടെന്ന് തന്നെ അമ്മുവിന്റെ ശബ്ദം കാതിൽ വന്നലച്ചു..

സൂരജേട്ടാ… റൂമിൽ എത്തിയോ..
എത്തി അമ്മൂസെ..
എന്തെടുക്കുവാ എന്റെ അമ്മൂസ്.

ഞാൻ വെറുതെ കിടക്കുകയായിരുന്നു.
പനി എങ്ങനെയുണ്ട് കുറവുണ്ടോ..

ഉണ്ട് സൂരജേട്ടാ..

സൂരജേട്ടൻ എന്തെങ്കിലും കഴിച്ചോ.

ഏയ്‌ ഇല്ല ജോബി അവിടെ ഭയങ്കര കുക്കിംഗിലാ അങ്ങോട്ട് പോകുവാ.
അവിടെ എന്തൊക്കെയോ
ഉണ്ടാക്കുന്നുണ്ട്..

അമ്മൂസ് കഞ്ഞി കുടിച്ചോ..
ഇല്ല എനിക്ക് വേണമെന്നില്ല.
വായിൽ ഭയങ്കര കയ്പ്പാ സൂരജേട്ടാ…

അതൊന്നും പറഞ്ഞാൽ പറ്റില്ല
കഞ്ഞി കുടിച്ചിട്ട് ടാബ്ലെറ്റ് കഴിക്കണം.
പനി മാറണ്ടെ…

ഞാൻ പിന്നെ വിളിക്കാം.
നല്ല വിശപ്പ് പോയി കഴിക്കട്ടെ.
അമ്മൂസ് ഞാൻ വിളിക്കുമ്പോഴേക്കും കഞ്ഞിയും കുടിച്ചു ടാബ്ലെറ്റും കഴിച്ച് നല്ല മിടുക്കിയായി ഇരിക്കണം കേട്ടോ.

ശരി സൂരജേട്ടാ..

അവൻ ഫോൺ കട്ട് ചെയ്ത്
ഒരു മൂളിപ്പാട്ടോടെ അപ്പുറത്തെ
ഫ്ലാറ്റിലേക്ക് പോയി.

ചിരിച്ച മുഖത്തോടെ കയറിവരുന്ന സൂരജിനെ ജോബി സൂക്ഷിച്ചുനോക്കി.

കഴിക്കാൻ ഇരിക്കുമ്പോഴും ജോബിയുടെ കണ്ണുകൾ സൂരജിന്റെ മുഖത്ത് ആയിരുന്നു..

ജോബി വരുണിനെ തോണ്ടി.
മുഖമുയർത്തി നോക്കിയ വരുണിനെ
കണ്ണു കാണിച്ചു സൂരജിനെ നോക്കാൻ.

എന്തോ ആലോചിച്ചു കൊണ്ട് ഒരു ചിരിയോടെ ആഹാരം കഴിക്കുന്ന
സൂരജിനെ നോക്കി അവർ രണ്ടാളും
ചിരിച്ചു.

ജോബി സൂരജിനെ നോക്കി
ഒന്നാക്കി ചുമച്ചു.

രണ്ടുമൂന്നു തവണ ചുമച്ചിട്ടും സൂരജ് ശ്രദ്ധിക്കുന്നില്ലെന്നു കണ്ട് ജോബി വീണ്ടുമുറക്കെ ചുമച്ചു..

ബാക്കിയുള്ളവർക്ക് കഴിക്കേണ്ട സാധനങ്ങൾ ആണ് ഇതൊക്കെ.

ചുമച്ചു കാണിച്ച് അതിലേക്ക്
നിന്റെ ലഗേജ് ഒന്നും പോകരുത്.

വരുൺ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.

അവിടെ നടക്കുന്നതൊന്നും
അറിയാതിരുന്ന സൂരജ് ശബ്ദം കേട്ട് മുഖമുയർത്തി നോക്കി.

സ്വപ്നം കണ്ടു കഴിഞ്ഞോ നീ.
ജോബി സൂരജിനോട് ചോദിച്ചു.

എന്തൊക്കെയായിരുന്നു
വിവാഹം വേണ്ട എന്നൊക്കെ
പറഞ്ഞിട്ട് . ദേ കിടക്കുന്നു.

ആ ടീന ഇനി എന്ത് ചെയ്യുമോ എന്തോ..

നിന്നോട് ഞാൻ പല തവണ
പറഞ്ഞിട്ടുണ്ട് അവളുടെ കാര്യം മിണ്ടരുതെന്ന്.

സൂരജ് ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ ഒന്നും മിണ്ടുന്നില്ല രണ്ടു ദിവസം മുൻപ് നിന്റെ ഫ്ലാറ്റിനു മുൻപിൽ അങ്ങോട്ടുമിങ്ങോട്ടും
നടക്കുകയായിരുന്നു അവൾ.
നീ വരാൻ താമസിക്കുന്നത്
എന്താണെന്ന് അറിയാൻ.

ഒടുവിൽ ഇന്ന് വരും എന്ന്
പറഞ്ഞപ്പോൾ ആണ് ഇറങ്ങിപ്പോയത്. ജോബി പറഞ്ഞു കൊണ്ട് കയ്യിലിരുന്ന ചിക്കൻ പീസ് കടിച്ചുപറിച്ചു..

എടാ ഇവൻ പറഞ്ഞത് സത്യമാ.

അപ്പുറത്തെ ഫ്ലാറ്റിലെ ബാലൻ അങ്കിളിന്റെ ഭാര്യ ചോദിക്കുകയും ചെയ്തു ആ കുട്ടി എന്തിനാ ഇവിടെ വന്നു നിൽക്കുന്നത് എന്ന്.

സൂരജ് തലയിൽ കൈവച്ചു.
ശ്ശോ ഇവളെ കൊണ്ട് തോറ്റല്ലോ..

ആഹാരം കഴിച്ചതിനുശേഷം മൂന്നാളും ഹാളിൽ ഇരുന്നു നാട്ടിലെ വിശേഷങ്ങൾ പറയുകയാണ്.

ഒപ്പം എൻഗേജ്മെന്റ് ഫോട്ടോയും കാണുന്നുണ്ട്.
അപ്പോഴാണ് ജോബി പറഞ്ഞത്
എടാ നിന്റെ ഫോൺ ഒന്നു തന്നേ.

സൂരജ് ലോക്ക് മാറ്റി ഫോൺ അവന്റെ കയ്യിലേക്ക് കൊടുത്തു.

കുറച്ചുകഴിഞ്ഞ് ജോബി ഫോൺ തിരികെ കൊടുത്തു കൊണ്ട് പറഞ്ഞു

നിന്റെ അമ്മൂസ് സുന്ദരിയാ കേട്ടോ..

സൂരജ് ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
ഞാൻ കുറച്ചുനേരം കിടക്കട്ടെ.
നല്ല ക്ഷീണം.

ഫ്ലാറ്റിലേക്ക് പോയി കിടന്നു കൊണ്ട് അമ്മുവിന്റെ നമ്പർ ഡയൽ ചെയ്തു..

അമ്മുവിനോട് സംസാരിച്ചു കൊണ്ട്
അവൻ ഉറങ്ങി പോയി.

ഫോണിൽ നിർത്താതെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് കണ്ണുതുറന്ന്.

ഫോണെടുത്ത അവൻ അമ്പരന്നുപോയി.
ഫേസ്ബുക്കിലും വാട്സ്ആപ്പിലും മെസ്സേജുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

വിഷ് ചെയ്തുകൊണ്ടുള്ള മെസ്സേജ്
ആണ് മുഴുവനും. ഫോൺ തുറന്നു നോക്കിയ അവൻ കണ്ടത് നിശ്ചയത്തിന് അവനും അമ്മുവും ഒത്തെടുത്ത ഫോട്ടോസ് എഫ്ബിയിലും വാട്സാപ്പ് സ്റ്റാറ്റസിലും ഇട്ടിരിക്കുന്നതാണ്.

ജോബി ഫോൺ വാങ്ങിയത്
അവനോർത്തു. ഇവന്റെ ഒരു കാര്യം.

അവൻ ചിരിയോടെ മെസ്സേജ് ഓരോന്നും വായിക്കാൻ തുടങ്ങി.
എല്ലാത്തിനും തിരികെ മറുപടി നൽകി. കുറെ നേരം കൂടി അവൻ ഫോട്ടോയും നോക്കി കിടന്നു..

അപ്പോഴാണ് കാളിങ് ബെൽ
അടിക്കുന്ന സൗണ്ട് കേട്ടത്.

അവൻ ചെന്ന് വാതിൽ തുറന്നു.
മുൻപിൽ ടീന.

അവനെ നോക്കിക്കൊണ്ട് അവൾ അകത്തേക്ക് കടന്നു.

അവന്റെ കൈ പിടിച്ച് വിരലിൽ കിടന്ന മോതിരത്തിലേക്ക് നോക്കി..

പിന്നെ അവനെ നോക്കിക്കൊണ്ട് ചോദിച്ചു. ശരിക്കും എന്നെ ഇഷ്ടമല്ലായിരുന്നു അല്ലേ.

ഇത്രയും നാളും പിറകെ നടന്ന് ഞാൻ വിഡ്ഢിയായി അല്ലേ.

ഒരല്പം പോലും ഇഷ്ടം പോലും എന്നോട് തോന്നിയിട്ടില്ലേ.

ഞാൻ കരുതിയത് എന്നെ മൈൻഡ് ചെയ്യാതെ പോകുമ്പോഴും ഉള്ളിൽ എന്നോട് കുറച്ചെങ്കിലും ഇഷ്ടം ഉണ്ടാകും എന്നാണ്.

അവൾ കണ്ണുകൾ അമർത്തി തുടച്ചു

സൂരജിന് ഉള്ളിൽ എന്തോ ഒരു നൊമ്പരം തോന്നി.

അവൻ എന്തോ പറയാനായി തുടങ്ങിയപ്പോഴാണ് ജോബിയും
വരുണും കൂടി അകത്തേക്ക് വന്നത്.

ടീനയെ നോക്കി ജോബി പറഞ്ഞു.

ആഹാ ടീന മോൾ എത്തിയോ..

ഇനി ഇവന്റെ പിറകെ നടക്കണ്ട കേട്ടോ അവൻ ബുക്ക്ഡ് ആയി പോയി.

പിന്നെ അത്യാവശ്യമാണെങ്കിൽ സൽസ്വഭാവിയും വിദ്യാസമ്പന്നനും സർവ്വോപരി സുന്ദരനുമായ ഈ ഞാൻ ഇവിടെ ഉള്ളപ്പോൾ ടീന മോൾ എന്തിനാ വിഷമിക്കുന്നത്..

ടീന അവനെ രൂക്ഷമായി നോക്കി കൊണ്ട് വെളിയിലേക്ക് ഇറങ്ങി പോയി

രണ്ടുദിവസത്തിനുശേഷമാണ് അമ്മുവിനെ ഡിസ്ചാർജ് ചെയ്തത്..

ദിവസവും സമയം കിട്ടുമ്പോഴൊക്കെ സൂരജ് അമ്മുവിനെ വിളിക്കാറുണ്ടായിരുന്നു.

ഇതിനിടയിൽ കിരണും ശീതളും കൂടി അമ്മുവിനെ കാണാൻ ഹോസ്പിറ്റലിൽ എത്തിയിരുന്നു. കിരൺ കൂടെ ഉണ്ടായതുകൊണ്ട്കോളേജിൽ നടന്നതൊന്നും ശീതളിനോട് പറയാൻ അമ്മുവിന് ആയില്ല..

തിങ്കളാഴ്ച മുതൽ കോളേജിൽ പോയി തുടങ്ങണം. വെള്ളിയാഴ്ച വൈകിട്ട്
ശീതൾ വീട്ടിൽ പോകാതെ അമ്മുവിന്റെ അടുത്തേക്കാണ് വന്നത്.

നോട്ട്സ്എല്ലാം കംപ്ലീറ്റ് ചെയ്തു
കൊടുക്കാൻ ആണ് വന്നത് . വന്നപാടെ അടുക്കളയിൽ കയറിയതാണ്.

മുത്തശ്ശിയുടെ അടുത്ത് ഓരോന്ന് പറഞ്ഞു കൊണ്ട് എന്തൊക്കെയോ കഴിക്കുകയാണ്
ആശാട്ടി.

അമ്മു അവളുടെ അടുത്തേക്ക് ചെന്ന് പ്ലേറ്റിലേക്ക് നോക്കി.

പ്ലേറ്റിൽ ഇരുന്നത് ഒക്കെ തീർന്നിരിക്കുന്നു. ഇനിയെങ്കിലും എഴുന്നേറ്റ് കൂടെ നിനക്ക്. അവൾ ശീതളിനെ വലിച്ചു എഴുന്നേൽപ്പിച്ചു.

ശീതളി നെയും കൊണ്ട് മുകളിലേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു..

ഒറ്റശ്വാസത്തിൽ കോളേജിൽ
നടന്നതൊക്കെ പറഞ്ഞു.

ശീതൾ അന്തംവിട്ട് അവളെ നോക്കി. ഇത്രയൊക്കെ നടന്നിട്ട് നീ ഇപ്പോഴാണോ പറയുന്നത്.

എന്തായാലും സൂരജ് ചേട്ടനോട് ഒന്ന് സൂചിപ്പിക്കാമായിരുന്നു.
വേറൊരാൾ പറഞ്ഞ് അറിയുന്നതിലും നല്ലത് നീ തന്നെ പറയുന്നതായിരുന്നു.

അമ്മു വിഷമത്തോടെ ശീതളിനെ നോക്കി.

ഞാൻ എങ്ങനെയാ സൂരജേട്ടനോട്പറയുക എനിക്ക് നല്ല പേടി തോന്നുന്നുണ്ട്.
സൂരജേട്ടൻ എന്തു വിചാരിക്കും.

എന്ത് വിചാരിച്ചാലും പറയുന്നത് തന്നെയാണ് നല്ലത്.

ആ അർജുൻ അടങ്ങിയിരിക്കും
എന്ന് തോന്നുന്നില്ല.
അവൻ പഴയ നമ്മുടെ അർജുൻ അല്ല അവന്റെ മനസ്സുനിറയെ ഇപ്പോൾ
വിഷമാണ്. നിന്നോടുള്ള ഭ്രാന്തിൽ നിന്നുണ്ടായ വിഷം. അത് സൂക്ഷിക്കണം.

അമ്മുവിന് ആകെ ഭയം തോന്നി.
ഞാൻ സൂരജേട്ടനോട് പറയണം
എന്നാ നീ പറയുന്നത്.

പറയണം പറ്റുമെങ്കിൽ ഇന്നുതന്നെ.

ഓഫീസിൽ നിന്നും വന്നു ഫ്രഷായി സൂരജ് ഫോണെടുത്ത് അമ്മുവിനെ കാൾ ചെയ്തു.

ശീതളിനു ഒപ്പമിരുന്ന് നോട്സ് എഴുതുകയായിരുന്നു അമ്മു.

സൂരജേട്ടൻ കാളിങ്.

അമ്മുവിന് ആകെ ഭയം തോന്നി.

അവൾ ഭയത്തോടെ ശീതളിനെ നോക്കി. ശീതൾ അവളുടെ കയ്യിൽ
അമർത്തിപ്പിടിച്ചു.

എന്തു വന്നാലും ഇന്ന് തന്നെ സൂരജ് ചേട്ടനോട് പറയണം. അവൾ എഴുന്നേറ്റ് വെളിയിലേക്കിറങ്ങി. കതകു ചേർത്ത് അടച്ചു.
അമ്മു വിറക്കുന്ന കൈകളോടെ ഫോൺ എടുത്തു.

ഹലോ…അമ്മുസേ എന്തെടുക്കുവാ..

നോട്സ് എഴുതുകയാ സൂരജേട്ടാ.
ശീതൾ വന്നിട്ടുണ്ട്.

ആണോ എങ്കിൽ ഞാൻ
രാത്രിയിൽ വിളിക്കാം.

ശരി അവൻ ഫോൺ കട്ട് ചെയ്തു.

അവൾ ഫോണിൽ നോക്കി
കുറെ നേരം ഇരുന്നു.

ശീതൾ വന്നപ്പോൾ ഫോണിൽ നോക്കി എന്തോ ആലോചിക്കുന്ന അമ്മുവിനെ
ആണ് കണ്ടത്.

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8