Saturday, November 23, 2024
Novel

തുലാമഴ : ഭാഗം 6

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ സൂരജ്ഫോൺ
എടുത്ത് ഓപ്പൺ ചെയ്തു…

തന്നോട് ചേർന്നു നിൽക്കുന്ന അമ്മുവിനെ
കണ്ടപ്പോൾ അവന് നെഞ്ചിൽ കുളിരുകോരി..

ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

അവനെ ശ്രെദ്ധിച്ചു കൊണ്ടിരുന്ന സതീഷ് ദീപ്തിയെ കണ്ണുകാണിച്ചു..

പിന്നീട് സൂരജ് നോട് ചോദിച്ചു….

സ്വപ്നലോകത്തെ സൂരജ് മോൻ എന്താണാവോ ചിന്തിക്കുന്നത്..

തുടങ്ങി… ഏട്ടന്റെ ഒരു കാര്യം…

മനുഷ്യനെ നാണം കെടുത്താൻ ആയിട്ട്…

സൂരജ് പിറുപിറുത്തുകൊണ്ട് വെളിയിലേക്ക് കണ്ണുനട്ടു….

ദീപ്തി സതീഷിനെ കണ്ണുരുട്ടി കാണിച്ചു…

മിണ്ടാതിരുന്ന് വണ്ടി ഓടിക്കെന്റെ
സതീഷേട്ടാ…

പാവമല്ലേ നമ്മുടെ സൂരജ്…

അവനൊന്ന് സ്വപ്നം കണ്ടോട്ടെ….

ഏട്ടത്തി വേണ്ട കേട്ടോ…
ഏട്ടന്റെ കൂടെ കൂടി ഏട്ടത്തിയും
തുടങ്ങി അല്ലേ…..

എനിക്കും വരും അവസരം കേട്ടോ…

ഇപ്പോൾ ഞങ്ങളുടെ അവസരമാണ് മോനേ…

അത് ഞങ്ങൾ ഒന്ന് ആഘോഷിക്കട്ടെ…

വീട്ടിൽ ചെന്ന ഉടൻതന്നെ സൂരജ്
ഫോണും എടുത്തുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു…

ഒറ്റ റിങ്ങിൽ തന്നെ അമ്മു
ഫോൺ എടുത്തു….

അല്ലാ എന്റെ അമ്മൂസ് ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നോ…

ഞാൻ സൂരജേട്ടനെ വിളിക്കാൻ തുടങ്ങുകയായിരുന്നു….

അവിടെ ചെന്നോ എന്നറിയാനായി…

മുത്തശ്ശൻ പറഞ്ഞു ഒന്നു വിളിച്ചു നോക്കാൻ..

ഞങ്ങൾ എത്തിയതേയുള്ളൂ…

വന്നു കയറിയ ഉടനെ വിളിച്ചതാ തന്നെ….

തന്റെ സ്വരമൊന്നു കേൾക്കണം
എന്നു തോന്നി….

അമ്മു ഒന്ന് ചിരിച്ചു…

അമ്മൂസെ ഇനി എന്നാ തന്നെ
ഒന്ന് കാണാൻ പറ്റുക…

ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ
പോകും..

പിന്നെ കല്യാണത്തിനെ വരുകയുള്ളൂ..

എനിക്ക് തന്നെ അതിനു മുൻപ്
ഒന്നു കാണണം…

ഞാൻ തന്റെ മുത്തശ്ശനോട്
പെർമിഷൻ വാങ്ങിക്കട്ടെ….

തന്നെ പുറത്തേക്ക് ഒന്നു
കൊണ്ടുപോകാൻ….

അയ്യോ.. വേണ്ട സൂരജേട്ടാ…

മുത്തശ്ശൻ എന്തു വിചാരിക്കും…

എന്തു വിചാരിക്കാൻ…

ഒന്നും വിചാരിക്കില്ല….

താനെ എന്റെ പകുതി ഭാര്യയാ
ഇപ്പോൾ…

അപ്പോൾ എന്റെ കൂടെ
പുറത്തേക്ക് വിടാൻ മുത്തശ്ശന്
ഒരു മടിയും കാണില്ല കേട്ടോ…

തനിക്ക് നാളെ ക്ലാസ് ഉണ്ടല്ലോ അല്ലേ..

വൈകിട്ട് കോളേജിൽ വന്ന്
ഞാൻ കൂട്ടി കൊള്ളാം…

മുത്തശ്ശനോട്‌ പറയുന്ന കാര്യം
ഞാൻ ഏറ്റു…

എന്നാലും സൂരജ് ചേട്ടാ അതു വേണോ..

വേണം ഇപ്പോൾ എന്റെ പെണ്ണ്
ഫോൺ വച്ചോ…

ഞാൻ രാത്രിയിൽ വിളിക്കാം…

ശരി സൂരജേട്ടാ..

അമ്മു ഫോൺ കട്ട് ചെയ്ത
ശേഷം നഖം കടിച്ചു കൊണ്ട് ആലോചനയോടെ നിന്നു….

ശീതൾ അമ്മുവിന്റെ തോളിൽ തട്ടി..

നീ എന്താടി ഇത്ര ആലോചിക്കുന്നത്..
സൂരജേട്ടനെ ആണോ…

അമ്മു സൂരജ് പറഞ്ഞ കാര്യം
ശീതളിനോട്‌ പറഞ്ഞു..

അത്രയേ ഉള്ളൂ കാര്യം..

അതിനെന്താ.. സൂരജ് ചേട്ടനും
കാണില്ലേ ആഗ്രഹം…

എന്നാലും ശീതു എനിക്ക് എന്തോ പോലെ..

ഒരു എന്നാലും ഇല്ല…

ഇനി മുത്തശ്ശന്റെ കാര്യമോർത്ത് ആണെങ്കിൽ മുത്തശ്ശന് ഒരു
സമ്മത കുറവും ഉണ്ടാകില്ല…

അതോർത്തു ടെൻഷൻ ആവണ്ട…

രാത്രിയിൽ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ അമ്മച്ഛനോട്
മുത്തശ്ശൻ പറഞ്ഞു സൂരജ് മോൻ വിളിച്ചിട്ടുണ്ടായിരുന്നു.

അമ്മൂട്ടിയെയും കൊണ്ട് പുറത്തേക്ക് പോകുന്ന കാര്യം പറഞ്ഞു..

ഞാൻ സമ്മതിച്ചിട്ടുണ്ട്..

നാളെ വൈകിട്ട് കോളേജിൽ നിന്നും കൂട്ടിക്കൊണ്ടു പൊയ്ക്കോളാം എന്നാണുപറഞ്ഞത്…

അമ്മൂട്ടി കുറച്ചു നേരത്തെ ഇറങ്ങാൻ പറ്റുമെങ്കിൽ ഇറങ്ങിക്കോളൂ കേട്ടോ…

അമ്മുവിന് ആകെ എന്തോ പോലെ
തോന്നി…

ശരി മുത്തശ്ശാ അവൾ പറഞ്ഞു..

അമ്മുവിന്റെ മുഖം മാറിയത് കണ്ട ശീതൾ അവളെ തോണ്ടി..

എന്താ എന്ന് ചോദിച്ചു…

ഒന്നും മിണ്ടാതെ അമ്മു
മുകളിലേക്ക് പോയി..

അമ്മുവിന്റെ കൂടെ റൂമിലേക്ക് ചെന്ന ശീതൾ അമ്മുവിനെ വിളിച്ചു..

എന്താടീ നിന്റെ മുഖം വല്ലാതെ
ഇരിക്കുന്നത്..

അത് ശീതു എനിക്ക് എന്തോ..
സൂരജേട്ടന്റെ കൂടെ ഇപ്പോൾ പുറത്തു പോകണോ…

അതു ശരിയാണോ…

എന്താ ശെരികേട് …

നിങ്ങളുടെ നിശ്ചയം കഴിഞ്ഞതല്ലേ…

ആണ് എന്നാലും…

എന്റെ അമ്മൂ..

നിന്റെ ഒരു കാര്യം..

മര്യാദയ്ക്ക് നാളെ സൂരജ് ചേട്ടൻ വരുമ്പോൾ ഒന്നും പറയാൻ നിൽക്കാതെ കൂടെ പൊയ്ക്കോണം കേട്ടല്ലോ…

അനുവാദം ഉണ്ടല്ലോ പിന്നെന്താ….

രാത്രി സൂരജ് വിളിച്ചപ്പോൾ നാളെ പുറത്തു പോകുന്ന കാര്യം പറഞ്ഞു….

അമ്മു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു…

പിറ്റേന്ന് അമ്മുവിനെയും ശീതളിനെയും കാറിൽ കോളേജിലേക്ക് കൊണ്ടുവിട്ടു..

ക്ലാസ്സിൽ ചെന്നപ്പോഴാണ് അമ്മു അറിയുന്നത് നിശ്ചയം കഴിഞ്ഞത്
അറിയാൻ ഇനി ആരും കോളേജിൽ ബാക്കിയില്ലെന്ന്…

അതിന്റെ സൂത്രധാരൻ ശീതൾ
ആണെന്ന്…

അമ്മുവിനും സൂരജിനും ഒപ്പം എടുത്ത സെൽഫിയും നിശ്ചയത്തിന്റെ കുറെ ഫോട്ടോസും അപ്പോൾ തന്നെ കോളേജ് ഗ്രൂപ്പിലും മറ്റും ശീതൾ ഇട്ടിരുന്നു എന്ന്…

ക്ലാസിൽ ചെന്നപ്പോൾ തന്നെ കുട്ടികൾ അമ്മുവിനെ വളഞ്ഞു…

എല്ലാവരും അവളുടെ വിരലിൽ കിടന്ന മോതിരം പിടിച്ചു നോക്കി….

സൂരജിനെ കുറിച്ചുള്ള വർണ്ണന യായിരുന്നു കുറച്ചു പേരെങ്കിൽ സുന്ദരിയായി ഒരുങ്ങിയ അമ്മുവിനെ കുറിച്ചായിരുന്നു മറ്റുചിലർക്ക് പറയാനുണ്ടായിരുന്നത്….

അമ്മു രൂക്ഷമായി ശീതളി നോക്കി…

അവൾ ഒരു വളിച്ച ചിരിയോടെ മുഖം കുനിച്ചിരുന്നു….

വൈകിട്ട് കോളേജിൽ സൂരജ് എത്തിയതിനുശേഷമാണ് അമ്മുവിന് ഇറങ്ങാൻ പറ്റിയത്….

അമ്മുവിന്റെ ഒപ്പം ശീതളും കാറിന് അരികിലേക്ക് ചെന്നു…

ഹലോ സൂരജേട്ടാ….

ഹായ് ശീതു……

സൂരജ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി….

ദേ…… എത്തിച്ചിട്ടുണ്ട് സൂരജ് ചേട്ടന്റെ അമ്മുവിനെ കേട്ടോ…..

ഇതുപോലെ തന്നെ തിരികെ
വീട്ടിലെത്തിച്ചേക്കണേ……..

ഓ…… ശരി…. ആയിക്കോട്ടെ….

ശീതൾ യാത്രപറഞ്ഞ് ഹോസ്റ്റലിലേക്ക് പോയി….

സൂരജ് ശരിക്കും ആസ്വദിക്കുകയായിരുന്നു അമ്മുവുമൊത്തുള്ള യാത്ര….

അമ്മുവിനെയും കൊണ്ട് കോഫി
ഷോപ്പിലും ഐസ്ക്രീം പാർലറിലും എല്ലാം സൂരജ് കയറിയിറങ്ങി…..

പിന്നീട് പോയത് വലിയ ഒരു ടെക്സ്റ്റൈൽഷോപ്പിൽ ആണ്…

സൂരജിന്റെ ഇഷ്ടത്തിന് ആണ് അമ്മുവിന് ഡ്രസ്സുകൾ എടുത്തത്….

വേണ്ട എന്ന് അമ്മു പറഞ്ഞു എങ്കിലും അതൊന്നും കാര്യമാക്കാതെ അവന് ഇഷ്ടപ്പെട്ടത് എല്ലാം അമ്മുവിനായി വാങ്ങിക്കൂട്ടി….

ഷോപ്പിൽ നിന്നും ഇറങ്ങാൻ
തുടങ്ങിയപ്പോൾ തന്നെ രാത്രിയായിരുന്നു…

പിന്നീട് അമ്മുവിനെയും കൊണ്ട്
വീട്ടിലേക്ക് തിരിച്ചു…..

യാത്രാമധ്യേ സൂരജ് അമ്മുവിനോട്
പറഞ്ഞു….

താങ്ക്സ് അമ്മുസേ….

ഇത്രയും നല്ലൊരു വൈകുന്നേരം സമ്മാനിച്ചതിന്….

അമ്മു സൂരജിനെ നോക്കി പുഞ്ചിരിച്ചു…

ഗേറ്റിനരികിലെത്തിയപ്പോൾ സൂരജ്
വണ്ടി നിർത്തി…

അമ്മു ചോദ്യഭാവത്തിൽ അവനെ
നോക്കി..

അതെ ഇനി ഞാൻ നമ്മുടെ
കല്യാണത്തിനെ തിരികെ വരികയുള്ളൂ…

അതുവരെ എനിക്ക് ഓർത്തിരിക്കാൻ
ഒന്നും തരുന്നില്ലേ….

അമ്മു കണ്ണുമിഴിച്ചു കൊണ്ട്
ചോദിച്ചു… എന്ത്…?

സൂരജ് അവളെ നോക്കി
കണ്ണു ചിമ്മി കാണിച്ചുകൊണ്ട്
അവളിലേക്ക് മുഖം അടുപ്പിച്ചു….

അവൾ അമ്പരപ്പോടെ അവനെ
തള്ളി മാറ്റി..

പുറകിലേക്ക് മുഖം മാറ്റാൻ തുടങ്ങിയപ്പോഴാണ് വണ്ടി കിടക്കുന്നത് കണ്ടു കൊണ്ട് അമ്മച്ചൻ ഇറങ്ങിവന്നത്….

അമ്മു രക്ഷപ്പെട്ട ഭാവത്തിൽ
സൂരജിനെ നോക്കി…

സൂരജ് കിട്ടിയ അവസരം നഷ്ടപ്പെട്ട വിഷമത്തിൽ പിറുപിറുത്തു…

ഈ അമ്മച്ചന് വരാൻ കണ്ട സമയം…

അവൻ കാർ അകത്തേക്ക് കയറ്റി..

ഇറങ്ങാൻ തുടങ്ങിയ അമ്മുവിന്റെ കയ്യിൽ അമർത്തി പിടിച്ചു….

അമ്മു കൈ പെട്ടന്ന് വലിച്ചു….

അവൾ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി…

അമ്മച്ചൻ അവരുടെ അടുത്തേക്ക് വന്നു..

ഞാൻ കരുതി മോൻ അകത്തേക്ക്
കയറാതെ പോകാൻ തുടങ്ങുവാണെന്ന്…

അതാ വെളിയിലേക്ക് ഇറങ്ങി വന്നത്….

അല്ല അമ്മച്ചാ ഒരു ഫോൺ വന്നു

അതാ ഞാൻ….

സൂരജ് ഒന്ന് ചിരിച്ചു കൊണ്ട്
അമ്മുവിനെ നോക്കി…

അവൾ മുഖം കുനിച്ചു നിന്നു…

സൂരജ് ബാക്ക് ഡോർ തുറന്ന്
കവർ എല്ലാം എടുത്തു അമ്മുവിന്റെ
കയ്യിൽ കൊടുത്തു….

അപ്പോഴാണ് അകത്തുനിന്നും അമ്മമ്മയും മുത്തശ്ശിയും എത്തിയത്….

ഇതെന്താ അമ്മുവിന്റെ കയ്യിൽ…

അമ്മുവിന് കുറച്ച് ഡ്രസ്സ് ആണ് മുത്തശ്ശി…

ഇത് ഒരു കട മുഴുവൻ ഉണ്ടല്ലോ…

ആവശ്യത്തിന് എടുത്താൽ
പോരായിരുന്നോ അമ്മുവേ….

ഞാൻ പറഞ്ഞതാ മുത്തശ്ശി…

സൂരജേട്ടൻ കേട്ടില്ല….

വന്ന കാലിൽ നിൽക്കാതെ
കയറി വാ മോനേ….

ഇല്ല മുത്തശ്ശി ഇറങ്ങുവാ….

ഇപ്പോൾ തന്നെ ഒരുപാട് ലേറ്റായി….

അവൻ എല്ലാവരോടും യാത്ര പറഞ്ഞ് അമ്മുവിനെ ഒന്ന് നോക്കിക്കൊണ്ട് കാറിലേക്ക് കയറി…..

അമ്മു കവറുകളും ആയി അവളുടെ റൂമിലേക്ക് പോയി….

രാത്രിയിൽ അമ്മു വിനോട് സംസാരിക്കുകയാണ് സൂരജ്….

അമ്മൂസേ…

നാളെ ഞാൻ എടുത്തു തന്ന നേവി ബ്ലൂവും ഗോൾഡനും കോമ്പിനേഷൻ ഉള്ള ആ ചുരിദാർ ഇട്ടാൽ മതി കേട്ടോ….

ഞാൻ നാളെ വരും കോളേജിൽ…

തന്നെ കാണാൻ….

എനിക്ക് അതിട്ട് തന്നെ കാണണം….

തനിക്ക് നന്നായി ചേരും അത്…

എനിക്ക് ഒരുപാട് ഇഷ്ടമായി ആ ഡ്രസ്സ്…

അമ്മു സമ്മതം മൂളി……

താൻ എപ്പോഴും ഇങ്ങനെ മൂളിക്കൊണ്ടിരുന്നോ….

എന്നോട് ഒന്നും സംസാരിക്കാൻ ഇല്ലേ…

അതിന് എനിക്ക് അങ്ങോട്ട്
എന്തെങ്കിലും പറയാനുള്ള അവസരം തരണ്ടേ സൂരജേട്ടൻ….

സൂരജ് ഉറക്കെ പൊട്ടിച്ചിരിച്ചു…..

അമ്മൂസെ തന്നോട്
സംസാരിക്കുമ്പോൾ എനിക്ക് ചുറ്റുമുള്ളതൊന്നും
കാണാൻ പറ്റുന്നില്ല എന്നാണ്
ഏട്ടനും ഏട്ടത്തിയും പറയുന്നത്…

ഒരു പരിധിവരെ അത് സത്യവുമാണ്
കേട്ടോ….

സൂരജ് കണ്ണുകളടച്ചു………

അമ്മൂസേ…………

നീ എന്റെ അന്തരാത്മാവിൽ ചേർന്നിരിക്കുകയാണ് ഇപ്പോൾ….

…………………………………………………………………..

അപ്പോൾ മറ്റൊരിടത്ത്
അമ്മുവിന്റെ നിശ്ചയത്തിന്റെ
ഫോട്ടോകൾ നോക്കിക്കൊണ്ട് ദേഷ്യത്തോടെ അതിലേറെ വിഷമത്തോടെ
മുഷ്ടി ചുരുട്ടി കൊണ്ട്
കണ്ണുകൾ ഇറുകെ അടച്ചു

അർജുൻ…

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5