Thursday, December 19, 2024
Novel

തൈരും ബീഫും: ഭാഗം 32

നോവൽ: ഇസ സാം

എത്രനേരം ഞാൻ ആ ഇരുപ്പു തുടർന്ന് എന്ന് അറിയില്ലാ……എന്നെ അന്വേഷിച്ചു ആരും വന്നുമില്ലാ ….ഞാൻ സമയം നോക്കി….. വൈദവ് വരാനുള്ള സമയമായി……മുറി ആകെ അലങ്കോലമായി കിടക്കുന്നു…. ഒരു കള്ളിയെ പോലെ അയാളുടെ മുന്നിൽ നിൽക്കാൻ എനിക്ക് മനസ്സില്ല….. ഞാൻ വേഗം മുറി വൃത്തിയാക്കാൻ തുടങ്ങി….താഴെ ഒരു കാർ വരുന്ന ശബ്ദം ..സംസാരം കേൾക്കുന്നു……അസുരൻ എത്തി…ഇപ്പൊ ചാടി പിടിച്ചു ഇങ്ങോട്ടു കയറി വരും….

എപ്പോഴും എന്നെ അയാളുടെ കൺവെട്ടത്തു നിർത്തും..എൻ്റെ കൈകൾക്കും കാലുകൾക്കും വേഗത ഏറി……ഭ്രാന്തിളകി എല്ലാ വസ്ത്രങ്ങളും ഞാൻ പുറത്തേക്ക് വലിച്ചിട്ടിരുന്നു……. വേഗം ഞാൻ അയാളുടെ സാധനങ്ങൾ തിരിച്ചു വെച്ചു…… അയാളുടെ കോണ്ഡം ഞാൻ എടുത്തു ബാത്റൂമിൻ്റെ ജന്നൽ വഴി പുറത്തേക്കു കളഞ്ഞു…..അയാളുടെ വസ്ത്രങ്ങൾ ഞാൻ ഭംഗി ആയി അടുക്കി വെച്ചു……ഒന്ന് കാർക്കിച്ചു തുപ്പിയാലോ എന്ന് ആലോചിച്ചു…..പിന്നെ ചിലപ്പോ തല്ലു കിട്ടിയാലോ എന്ന് ഭയന്ന് ചെയ്തില്ല…..

അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു…..ഞാൻ ഒതുക്കി തീർന്നിട്ടുണ്ടായിരുന്നില്ല…..കുളിമുറിയിൽ ഷവർ തുറന്നു വിട്ടു…. കുറച്ചു നേരം തട്ടിയിട്ട് അയാൾ പോയി…. ഞാൻ എല്ലാം പഴയെ പോലെ എടുത്തു വെചു…ഞാൻ നേരത്തെ കുളിച്ചതാ……പിന്നെ ഹാക്കറിന് സംശയം തോന്നാതിരിക്കാൻ വീണ്ടും കുളിച്ചു….. ഒന്നും സംഭവിക്കാത്തത് പോലെ പുറത്തേക്കു ഇറങ്ങി…… താഴെ എല്ലാരും ഉണ്ട്……പാട്ടിയും ഉണ്ട്….. മാമി മാമ കിച്ചു പിന്നെ അപ്പ ….. ‘അമ്മ ഗൈനെക്കോളജിസ്റ് ആണ്…..അത് കൊണ്ട് തിരക്കാ…..ഹാക്കർനെ കണ്ടില്ലല്ലോ…… “ഹൈ പൊണ്ടാട്ടി……”

എൻ്റെ പിന്നിലൂടെ ഒരു ബലിഷ്ഠമായ കൈ വന്നു ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു എൻ ചെവിയോരം പറഞ്ഞു…..ഞാൻ എൻ്റെ കൈമുട്ട് വെച്ച് നല്ല ശക്തിയായി ഒരു ഇടി അവൻ്റെ വയറിൽ കൊടുത്തു…..കുതറി മാറി…… “പോടാ……. സ്റ്റുപ്പിഡ് …… ” അവൻ്റെ കണ്ണുകളിൽ അമർഷം നിറയുന്നുണ്ടായിരുന്നു…… ഞാൻ കുറച്ചു മാറി നിന്നു…..എനിക്ക് അവൻ്റെ മുഖം കാണുംതോറും സമനില തെറ്റുന്ന പോലെ തോന്നുന്നു…… അവൻ്റെ കൈ തൊട്ട ഭാഗം പൊള്ളുന്നു….. “എൻ്റെ ശരീരത്തിൽ എങ്ങാനും തൊട്ടാൽ ഉണ്ടല്ലോ…… നീ പോലും അറിയാതെ നിന്നെ ഞാൻ ഇല്ലാണ്ടാക്കും…ഒരൊറ്റ ഡോസ് മതി…..

നീ ഹാക്കർ ആണെങ്കിലേ ഞാൻ ഡോക്‌ടറാ ……..” ഞാൻ മറുപടിക്കു നിന്നില്ല…..ഞാൻ തിരിഞ്ഞു മാമിയുടെ അടുത്ത് പോയി ഇരുന്നു……ഹാക്കർ അവിടെ നിന്ന് എന്നെ തുറിച്ചു നോക്കുന്നുണ്ട്…. എന്നെ കുറച്ചു നേരം നോക്കിയിട്ട് അയാൾ മുകളിൽ കേറി പോയി….. ഞാനവിടെ ഇരുന്നു……പാട്ടി എന്തെക്കെയോ പണ്ടത്തെ കാര്യം പറയുന്നു….എല്ലാരും ചിരിക്കുന്നു…..എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…..മോണകാട്ടി ചിരിക്കുന്ന പാട്ടിക്കു ഒറ്റ തൊഴി വെച്ച് കൊടുക്കാൻ തോന്നി…..എൻ്റെ ജീവിതം ഇങ്ങനെ ഇല്ലാണ്ടാക്കിയതെല്ലാം ഇവരും കൂടി ചേർന്നാണ്….

അപ്പാവും അമ്മാവും ചേർന്ന് എന്നെ അയാൾക്ക് കൊടുത്തിരിക്കുന്നു……മനസ്സു കൊണ്ട് പോലും ആഗ്രഹിക്കാതെ തികച്ചും അപരിചിതനായ ഒരാൾ എൻ്റെ ശരീരത്തിൽ തൊടുക…..എപ്പോ വേണമെങ്കിലും അയാൾക്ക് എന്നെ കീഴ്പ്പെടുത്താം …..എൻ്റെ ജീവിതത്തെ ഇങ്ങനെ ഒരു അരക്ഷിതാവസ്ഥയിൽ എത്തിച്ചിട്ടു എല്ലാം കൂടി ചിരിക്കുന്നു…..ഞാൻ അടുത്തിരുന്ന ഫ്‌ളവർ വെസ് എടുത്തു ഗ്ലാസ് കൊണ്ടുള്ള നടുമേശയിൽ എറിഞ്ഞു……ചില്ലു പൊട്ടി നാല് പാടും വീണു…എല്ലാരുടെയും ചിരിയും തീർന്നു….. “ശ്വേതാ…….” അപ്പയാണ്……. ഞാൻ ഒന്നും .മിണ്ടിയില്ല…….

പുറത്തേക്കു ഇറങ്ങി നടന്നു…..വീടിനു പുറത്തേക്കു ഞാൻ വന്നിട്ടു ഒരുപാട് കാലങ്ങളായിരുന്നു…… ഈ വഴികളിലൂടെ നടന്നിട്ടു……ഇരുവശങ്ങളിലും കോലങ്ങളും കനകാംബരവും മുല്ലയും പിച്ചിയും ചൂടിയ സ്ത്രീകളും….. എല്ലാവരിലും ചിരി സന്തോഷം…തമാശകൾ പറയുന്നു…ചിരിക്കുന്നു……ഞാനും അവരിൽ ഒരാളായിരുന്നു….എന്നാൽ ഇന്നു……എല്ലാരും എന്നെ നോക്കി പുച്ഛിക്കുന്നു…ഈ ലോകം എനിക്ക് അന്യമായി തുടങ്ങി…..എൻ്റെ സ്വപ്നങ്ങൾ ഒന്നും എന്റേതല്ലാതായി തുടങ്ങി…….നടന്നു നടന്നു…..അമ്പലത്തിൽ എത്തി……പ്രാർത്ഥിക്കാൻ തോന്നിയില്ല……

എന്ത് പ്രാർത്ഥിക്കാൻ…… കുറച്ചു നേരം അവിടെ പടവുകളിൽ ഇരുന്നു……അപ്പോഴേക്കും കിച്ചു എത്തി…… “ഇവിടെ ഇരിക്കുവാണോ…..വാ …..നേരം ഇരുട്ടി……” “എതുക്ക്……ഞാൻ എന്തിനു അവിടെ വരണം……അവിടെ എനിക്ക് ആരാ ഉള്ളത്… ” ഞാൻ വിതുമ്പി……. അവൻ എന്റൊപ്പം ആ പടവുകളിൽ ഇരുന്നു. “ചേച്ചി…….. എല്ലാരും ചേച്ചിയ്ക്ക് നല്ലൊരു ജീവിതം അല്ലേ ആഗ്രഹിക്കുന്നത്………..” “ഒന്ന് നിർത്തുന്നുണ്ടോ കിച്ചു…… അവിടെ എല്ലാ പേരും എൻ്റെ പതനം ആണ് ആഗ്രഹിക്കുന്നത്….ഞാൻ പാപ ജന്മം എന്ന് പാട്ടിയും അമ്മാവും സ്ഥിരം പറയാറുണ്ടല്ലോ…..

അവരും സ്വാർത്ഥർ തന്നെയാണ്….അല്ലായിരുന്നു എങ്കിൽ പിന്നെ അവരെന്തു കൊണ്ട് എന്നെ പറഞ്ഞു തിരുത്തി തിരിച്ചു അച്ചായൻ്റെയും മോളോടുമൊപ്പം കോണ്ടാക്കിയില്ല…. ഒരു സപ്പോർട് എനിക്ക് തന്നില്ല……. എനിക്കറിയാം അവരുടെ മനസ്സിലിരുപ്പ്……” ഞാൻ ഒന്ന് നിർത്തി…..കണ്ണീർ തുടച്ചു….. “അവർക്കു വലുത് അവരുടെ അഭിമാനമാണ്…. അന്യ മതസ്ഥനെയും അവൻ്റെ മകളെയും എങ്ങനെ ഉൾക്കൊള്ളും……അഥവാ അങ്ങനെ ഉൾകൊണ്ടാൽ ഈ അഗ്രഹാരം അവരെ അംഗീകരിക്കുമോ…..

ഞാൻ വീണ്ടും തിരിച്ചു അച്ചായ്ന്റടുത്തു പോകാതിരിക്കാനാണു ആ അസുരനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിച്ചത്….അല്ലാതെ എനിക്ക് നല്ല ജീവിതം ഉണ്ടാവാനൊന്നുമല്ല…..എൻ്റെ മേൽ അവർ ആരോപിക്കുന്നത്‌ അവരുടെ തെറ്റും സങ്കുചിത മനോഭാവം കൂടെയാണ്……..അവർ നല്ലൊരു മാതാപിതാക്കൾ അല്ല…… അവർക്കു എന്നോട് ഒരു ഉത്തരാവാദിത്വവും ഇല്ല…… ദേ ആർ മൈ കഴ്സ് (ശാപം)” അതും പറഞ്ഞു ഞാൻ എൻ്റെ രണ്ടു കണ്ണുകളും തുടച്ചു….. കിച്ചു എന്നെ തന്നെ നോക്കി ഇരുന്നു……പിന്നെ പതുക്കെ ചോദിച്ചു….. “ചേച്ചിയും ഒരു അമ്മയാണ്…ഒരു പെൺകുട്ടിയുടെ…..

ചേച്ചി അവളുടെ ശാപമോ അനുഗ്രഹമോ…?… ” അവൻ്റെ ചോദ്യത്തിന് മുന്നിൽ ഞാൻ തല കുമ്പിട്ടു …ശെരിയാണ്…..ഞാൻ അവൾക്കു ശാപമാണ്…… ഒരിക്കൽ പോലും ഞാൻ നോക്കി ചിരിക്കാത്തെ ഉമ്മ വെക്കാത്തെ എൻ്റെ മോൾക്ക് ഞാൻ ശാപമല്ലേ……. “വിതച്ചതേ കൊയ്യാൻ പറ്റുള്ളൂ ചേച്ചി……. ” എൻ്റെ മുന്നിലേക്ക് ഒരു കൊച്ചു കുഞ്ഞുമായി നടന്നു വരുന്ന ദമ്പതികൾ…ആദ്യമായി എൻ്റെ മാറിടം വേദനിച്ചുവോ……. കുറച്ചു നേരം കൂടെ അവിടെ ഇരുന്നിട്ടു ഞാൻ കിച്ചുവിനോടൊപ്പം വീട്ടിലേക്കു പോയി……എല്ലാരും എന്നെ കുറ്റവാളിയെ പോലെ നോക്കി…..

അസുരൻ മൊബൈലുമായി അവിടെ ഇരിപ്പ്ണ്ട്….ഞാൻ ആ ഭാഗത്തേക്കു ദൃഷ്ടി പായാതെ ശ്രദ്ധിച്ചു …..അപ്പാവും അമ്മാവും എന്നെ വഴക്കു പറഞ്ഞു……ഉപദേശിച്ചു……പാട്ടിയോട് ക്ഷമ പറയാൻ പറഞ്ഞു… ഞാൻ ഒന്നും മിണ്ടിയില്ല…… “എന്നെ നിങ്ങൾ വേണമെങ്കിൽ ഇവിടന്നു പുറത്താക്കിക്കോളു…… ഞാൻ ഇങ്ങെനെയൊക്കെ പെരുമാറുള്ളു…….” അപ്പാവും അമ്മാവും തളർന്നു ……എന്നെ നോക്കി എന്തോ പിറുപിറുത്തു കൊണ്ട് പോയി…..പാട്ടി എന്നോട് ഇന്നും മിണ്ടീട്ടില്ല….. മാമിയും മാമാവും പകച്ചു പോയി…..ആഗ്രഹാരത്തിൻ്റെ പരിശുദ്ധിയും നന്മയും ആഗ്രഹിച്ചു വന്നവർ ……

തകർന്നു തരിപ്പണമായി…..എന്നാൽ അസുരൻ…..അവൻ്റെ മുഖത്ത് പുച്ചമല്ലാതെ ഒരു വികാരം ഞാനാദ്യമായി കണ്ടു…..അവൻ ചിരിച്ചു….. “ഞാൻ വിചാരിച്ചതിലും അപ്പുറമാണ് നീ…….. കൊള്ളാം……. ഇന്ട്രെസ്റ്റിങ് ……എബി ചാക്കോയെ കുറ്റം പറയാൻ പറ്റില്ല…….” അന്ന് വലിയ പ്രശ്നങ്ങളില്ലാതെ അവസാനിച്ചു….. പിന്നീട് അയാൾ എന്നെ ശല്യം ചെയ്യാൻ വന്നിരുന്നില്ല…..എൻ്റെ സെര്ടിഫിക്കറ്റ്സ് അസുരൻ ഭദ്രമായി വെച്ചിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ട് ഞാൻ ചോദിക്കാനും .പോയില്ല….

എന്നാൽ അവൻ്റെ പ്രധാനപ്പെട്ട സാധനം ഞാൻ കളഞ്ഞല്ലോ……അത് അവനു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല….. “മനൈവി അധികാരം ഒക്കെ കാട്ടി തുടങ്ങിയോ……എൻ്റെ ഒരു സാധനം മിസ്സിംഗ് ആണല്ലോ……” ലാപ്ടോപ്പിൽ നിന്ന് തലപൊക്കി എന്നെ നോക്കി ചോദിച്ചു…… “എൻ്റെയും ഒരുപാട് സാധനങ്ങൾ മിസ്സിംഗ് ആണ്……” ഞാനും പറഞ്ഞു…… അപ്പോൾ അവൻ ലാപ്‌ടോപ്പിന് മുകളിലൂടെ എന്നെ നോക്കി…….. “തപ്പിച്ചു പോവമൂടിയാത് കണ്ണാ…… യു ഹാവ് ലോക്ക്ട്……ഫോർ എവർ…….” എന്നും പറഞ്ഞു എനിക്ക് ഒരു ഫ്ലയിങ് കിസ് തന്നു…..ഞാൻ മുഖം വെട്ടി തിരിച്ചു ഇറങ്ങി പോയി…..

അന്ന് ഞാൻ കരുതിയത് അത് അവൻ്റെ വ്യാമോഹം ആയിരുന്നു എന്നായിരുന്നു……പക്ഷേ അവൻ ഒരു അസുരൻ തന്നെയായിരുന്നു…..എന്നെങ്കിലും ഒരു ദേവനായിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോവുന്ന അസുരൻ…. അയാൾക്ക്‌ അസുര ഭാവം ആണ് ഇഷ്ടം….. അല്ലെങ്കിലും ദേവനെ വഞ്ചിച്ചു കടന്നവൾക്കു അസുരൻ തന്നെ ശരണം….. “ഒന്ന് വേഗം എഴുതു അപ്പായി….. മമ്മ ഇപ്പൊ വരും…….” മ്മടെ ഈവ്സ് ആണേ…. ഞാനവൾക്കു ഹോം വർക്ക് എഴുതികൊടുക്കുവാന്നെ “ആ എഴുതുവാ…. ഇവിടെ വന്നു നിക്കാണ്ട് ആ വാതലേ പോയി നോക്ക്…..

കഴിഞ്ഞ തവണ ജസ്റ്റ് മിസ് ആയിരുന്നു….” “ഓക്കേ…അപ്പ……” അതും പറഞ്ഞു വാതിലിൽ പോയി നിന്നു….. ഞാൻ കൊള്ളാത്ത അക്ഷരത്തിൽ ഒക്കെ എഴുതി കൊടുക്കുന്നു….സാൻട്ര വന്നു വഴക്കു പറഞ്ഞു മായ്ചിട്ടു അവളെ കൊണ്ട് എഴുതിപ്പിക്കും……അല്ലാതെ അവൾ ഭയങ്കര കള്ളിയാ…. “അപ്പ…… ഒന്ന് നൈസായിട്ടു എഴുതിയെക്കെന്നേ…… പ്ളീസ്……” കൈകൂപ്പി പറയുവാ….. “ഞാൻ സ്കൂളിളേൽ ഒന്നും പോയിട്ടില്ലാല്ലോ….. എനിക്ക് ഇങ്ങനെ അറിയാവുള്ളൂ……” ഞാൻ നിഷ്‌കു ഭാവത്തിൽ പറഞ്ഞു…. “സാരമില്ല അപ്പായി….. ഇപ്പൊ കുറച്ചൊക്കെ നടക്കാലോ…..എന്നിട്ടു മമ്മ അപ്പയെയും സ്കൂളിൽ ചേർക്കും……”

എന്നോട് ചേർന്നിരുന്നു ആശ്വസിപ്പിക്കുവാ……ആ കുഞ്ഞികൈകൾ കൊണ്ട് കവിളിൽ പിടിച്ചു….. “എന്ന ഓ.കെ അപ്പയ്ക്കും ഈവ്സും ഒരുമിച്ചു സ്കൂളിൽ പോകാലോ…..” “അത് കൊള്ളാല്ലോ……അപ്പൊ അപ്പായി എനിക്ക് ക്ലാസ് വർക്കും ചെയ്തു തരുവല്ലോ……” ഈശോയെ……ഈ മടിച്ചികോത……ഞാൻ അവളെ മടിയിൽ ഇരുത്തി നെറുകയിൽ ഉമ്മ വെച്ചു….. ഉടനെ അവൾ കണ്ണടച്ചു പ്രാർത്ഥിക്കുവാ “മാതാവേ, അപ്പായിക്കു എല്ലാം മാറി നന്നായി നടക്കാനും ഓടാനും ചാടാനും പറ്റണേ…എന്നെയും മമ്മയെയും ബീച്ചിലും പാർക്കിലും മൂന്നാറും ഊട്ടിയിലും സിംഗപ്പൂരും ദുബായിലും………”

ഒന്ന് നിർത്തി പുള്ളിക്കാരി ആലോചനയിലാണ്…. സ്ഥലങ്ങളുടെ നീണ്ടനിര കേട്ട് മിഴിച്ചു നിൽക്കുന്ന എന്നോട്… “……. പിന്നെ എന്നാ……..അപ്പുറത്തെ റൂമിലെ ആരവിൻ്റെ അച്ഛൻ എവിടെയാ അപ്പായി…………” ഞാൻ പതറിപ്പോയി….. അപ്പുറത്തെ മുറിയിൽ ഒരു അപ്പാപ്പൻ ഉണ്ട്..അയാളുടെ മകൻ്റെ മകനാണ് ആരവ്…. ഈവസിൻ്റെ ആത്മമിത്രം…… രണ്ടാഴ്ച ആയിട്ടുള്ളു….. “ഫിലാഡൽഫിയ……” “ആ…അതന്നെ …ഫിഡേഡിഫി …..” “അല്ല…..ഫിലാഡൽഫിയ ” “ആ…..ഫിലാൽഫിയ……” “അല്ലാ ഈവകുട്ടി……. ഫിലാഡൽഫിയ….” “അതൊക്കെ മാതാവിനറിയാം അപ്പായി……. ഇത് മതി…. ” പുത്രിയാണെ…..ആധുനിക വിശ്വാസി…. “എന്നാ പിന്നെ അത് മതി…..” ഞാനും സമ്മതിച്ചു.

“അവിടൊക്കെ അപ്പായിക്ക് കൊണ്ട് പോകാൻ പറ്റണേ….. അപ്പായി ഒരിക്കലും മമ്മയെ വിട്ടു ദൂരെ പോവല്ലേ…….” ഒടുവിലെ പ്രാർത്ഥന എന്നെ ഒന്ന് കുത്തി വേദനിപ്പിച്ചുവോ….. ഞാൻ എഴുത്തു നിർത്തി മോളെ നോക്കി… “അത് എന്ന മോള് അങ്ങനെ പറഞ്ഞെ…… അപ്പായി എവിടെ പോവാനാ…..” “അല്ല……മമ്മ പറഞ്ഞു അപ്പായിക്കു കാലു ശെരിയാവുമ്പോ അപ്പായി ബൈക്കേല് ദൂരെ പോവും എന്ന് ….. എന്നെയും കൊണ്ട് പോവുമെന്നു പറഞ്ഞു……. മമ്മാനെ കൊണ്ട് പോവില്ല എന്ന് പറഞ്ഞു…….” ആ വാക്കുകൾ എൻ്റെ ആഴങ്ങളിൽ കുത്തി ഇറങ്ങി……..അത് പറയുമ്പോ സാന്ഡിക്ക് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും…..

“അതെന്ന അപ്പായി…മമ്മാനെ കൊണ്ട് പോവാത്തെ……” അവൾ എൻ്റെ മടിയിലിരുന്ന് തലപൊക്കി നോക്കി…. “ആര് പറഞ്ഞു മമ്മയെ മാത്രം കൊണ്ട് പോവുകേലാ എന്ന്…… ഈവ്‌സിനെയും കൊണ്ട് പോവുകേലാ…… ഞാൻ ഒറ്റയ്ക്ക് പോയി അടിച്ചു പൊളിക്കും……” “….. കള്ള…അപ്പായി……” എന്നും പറഞ്ഞു എൻ്റെ മുടി കൊളമാക്കി……ഓടി കളഞ്ഞു കുറുമ്പി….. “അപ്പായി…… എഴുതിക്കോ …മമ്മ ഇപ്പൊ വരും….” എന്നും പറഞു അവൾ വാതിലിലേക്ക് ഓടി… ഞാൻ എഴുതി തീരാറായപ്പോ ഓടി വരുന്നു കുറുമ്പി…… “എത്തി അപ്പായി … മമ്മ എത്തി……” എൻ്റെ കയ്യിൽ നിന്ന് ബുക്കും പെന്സിലും വാങ്ങി ആശാത്തി മേശയിൽ പോയിരുന്നു എഴുതാൻ തുടങ്ങി….

ഇപ്പൊ നിലവിളിയൊക്കെ കുറഞ്ഞു അവളുടെ…..കാരണം മറ്റൊന്നുമല്ല….അപ്പുറത്തെ ആരവ് ആത്മമിത്രം കേൾക്കും….അതവൾക്കു ക്ഷീണമാണ്….. സാൻട്ര ഒന്ന് വീട്ടിലോട്ടു പോയതാണ്…..ഇപ്പോൾ എനിക്ക് സ്വന്തമായി എഴുന്നേൽക്കാനും ഒരു വോക്കിങ് സ്റ്റിക് ഉപയോഗിച്ചു നടക്കാനും കഴിയും…അവൾ വന്നു അപ്പുറത്തെ മുറിയിലെ ആൾക്കാരുമായി സംസാരിക്കുന്നതു എനിക്ക് ജെന്നലിൽ കൂടെ കാണാമായിരുന്നു….. അപ്പുറത്തെ ആരവിൻ്റെ അച്ഛന് ഒരു മുപ്പത്തഞ്ചു വയ്യസ്സു വരും…സാൻട്രയെ കാണുമ്പോൾ ഭയങ്കര കുശലാന്വേഷണം ആണ്…..

നോട്ടം ഒന്നും അത്ര പന്തിയല്ല….. അയാളുടെ ഭാഗത്തു നിന്ന് നോക്കുമ്പോ അഞ്ചു വര്ഷം കിടപ്പിലായ ഭർത്താവാണല്ലോ ഞാൻ….. അപ്പോൾ എൻ്റെ ഭാര്യയെ ആലോചിച്ചു വല്ലാത്ത ആകുലത ഭവാന് ഉണ്ടാവും….അയാളുടെ അമ്മയും ഒപ്പം ഉണ്ട്… സാൻട്ര രണ്ടു പേരോടും സംസാരിക്കുവാണു…..ഞാനിവിടന്നു നോക്കുമ്പോ എനിക്കു ഭാവാൻ്റെ മുഖം നന്നായി കാണാന്നെ………ആ മുഖത്ത് മാറിമറിഞ്ഞ ഭാവങ്ങൾ കൊണ്ടാവും ഞാൻ പതുക്കെ വാക്കിങ് സ്റ്റിക് കുത്തി എണീറ്റു…..വാതിലിലേക്ക് നടന്നു…….

സാൻട്ര അങ്ങോട്ട് തിരിഞ്ഞു വർത്തമാനം പറയുന്നുണ്ടായിരുന്നു…..ഒരു പീച്ച കളർ ബ്ലൗസും വെള്ളയും പീച്ചും കലർന്ന കോട്ടൺ സാരി ആയിരുന്നു….മുടി അഴിച്ചിട്ടുണ്ട്…..അവൾ എന്നെ കണ്ടിരുന്നില്ല..ആ അമ്മയോട് എന്തെക്കെയോ സംസാരിക്കുന്നു….. ഭവാൻ പിന്നെ ചുറ്റുമുള്ളത് ഒന്നും കണ്ടില്ല…. “മോളെ…സാൻഡി…………. ” ഞാനാണേ …..നല്ലോണം പഞ്ചാര ഉണ്ടായിരുന്നേ….. സാൻട്ര പെട്ടന്ന് തിരിഞ്ഞു നോക്കി…..ആ നിൽപ്പ് കണ്ടാൽ അറിയാം കിളികൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല……

ഞാൻ അങ്ങനെ അവളെ വിളിക്കാറില്ലല്ലോ….ഞാൻ നടന്നു അവളുടെ അടുത്തേക്ക് ചെന്ന് തോളിലൂടെ കയ്യിട്ടു ചേർത്ത് നിർത്തി…. “എന്താ വൈകിയത്…… എത്ര നേരായി ഞങ്ങൾ കാത്തിരിക്കുന്നു… നീയില്ലാതെ എനിക്ക് പറ്റില്ല എൻ്റെ സാൻട്ര കൊച്ചേ…..” ഞാനവളുടെ നെറ്റിമേൽ എന്റെ നെറ്റി മുട്ടിച്ചു……..ഈശോയേ അവൾക്ക് ശ്വാസം ഉണ്ടോ എന്ന് തന്നെ എനിക്ക് സംശയമായിരുന്നു…… ഞാൻ ഭവാനെ നോക്കി……കിളിയും പറന്നു വായും തുറന്നു ചിരിക്കാനോ കരയണോ എന്നറിയാതെ നിൽപ്പുണ്ട്….. “ആന്റി മോൻ്റെ ഭാര്യയെ കൊണ്ട് വന്നില്ലേ……”

ഞാൻ ആ അമ്മയോട് ചോദിച്ചു.. “അത് ഇല്ല…….എന്താ മോനെ…….” “ഇല്ലാ ഈവമോൾക്കു ഒന്ന് ഫിലാഡൽഫിയയിൽ പോണമായിരുന്നു…..അതുകൊണ്ടാ….. അവിടെ നേഴ്സ് അല്ലായോ…..എനിക്ക് ഒന്ന് പരിചയപ്പെടുകയും ചെയ്യാമായിരുന്നു…….” ഞാനാണേ…ആന്റ്റി യാന്ത്രികമായി തലയാട്ടി…… ഭവാൻ നിന്നിടം ശൂന്യമായിരുന്നു…… “എന്നാ പിന്നെ ഞങ്ങളങ്ങോട്ടു……” എന്നും പറഞ്ഞു സാൻട്രയെ ചേർത്ത് പിടിച്ചു ഞാൻ ഞങ്ങളുടെ മുറിയിലേക്ക് കയറി വാതിൽ അടച്ചു…. എന്നിട്ടു ജെന്നലിൻ്റെ വിരി മാറ്റി നോക്കിയപ്പോൾ ഭവാൻ ഇങ്ങോട്ടു നോക്കി നിൽക്കുന്നു…

ഞാൻ നന്നായി തുറന്നു അങ്ങോട്ട് നോക്കി…… “എന്നതാ ചേട്ടായീ ഭാര്യയെ ഓർക്കുവാന്നോ……” ഭവാൻ എൻ്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഒന്ന് വിറച്ചുവോ……. “ഭാര്യ എന്ന പേര് കേൾക്കുമ്പോ പോലും വിറയ്ക്കും…..എന്നിട്ടാണ്..” എൻ്റെ ആത്മഗതമാണു…. ഞാൻ ജന്നൽ അടച്ചു കുറ്റി ഇട്ടു തിരിഞ്ഞതും ഞാൻ കണ്ടത് എന്നെ കൗതുകത്തോടെ നോക്കി നിൽക്കുന്ന സാൻട്രയാണ്…….ആ കണ്ണുകളിൽ കുസൃതിയാണോ പ്രണയമാണോ കൊതുകമാണോ..അറിയില്ല….. “എന്നതാടീ….. ഇവിടെ എബി ചാക്കോയുടെ ഭാര്യ അല്ലായോ….എല്ലാരുടേയും മുന്നിൽ……

അപ്പൊ വേറൊരുത്തനും നോക്കണ്ട അങ്ങനെ……അല്ലേൽ തന്നെ നീ അവനെ ശ്രദ്ധിക്കാത്തതു കൊണ്ടാ….ശ്രദ്ധിച്ചിരുന്നേൽ ഇപ്പൊ സാൻട്ര22 ഫീമെയിലെ ആയേനെ…..” ഞാൻ നടന്നു അവളുടെ അടുത്തെത്തി……അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…… “ഇങ്ങനെ മിണ്ടാതെ നിൽക്കാണ്ട് എന്തെങ്കിലും ഒന്ന് പറ കൊച്ചേ……” അവൾ പതുക്കെ അടുത്ത് വന്നു……

എൻ്റെ തോളിൽ പിടിച്ചു ഒന്ന് ഉയർന്നു ചെവിയോരം പറഞ്ഞു….. “യു ആർ ഓസ്‌മോ എബിച്ചാ…….ആസ് ആൽവേസ്……” (കാത്തിരിക്കണംട്ടോ) ഞാൻ നിങ്ങളുടെ എബിയെയും ഈവ്സിനെയും സാൻട്രയെയും തന്നിട്ടുണ്ട്…. ശ്വേതയുടെ ഭാഗം ഇനിയും ഉണ്ട്…… കാത്തിരുന്നവരോട് കമന്റസിട്ടവരോട് ഒരുപാട് നന്ദി സ്നേഹം…..

ഇസ സാം

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13

തൈരും ബീഫും: ഭാഗം 14

തൈരും ബീഫും: ഭാഗം 15

തൈരും ബീഫും: ഭാഗം 16

തൈരും ബീഫും: ഭാഗം 17

തൈരും ബീഫും: ഭാഗം 18

തൈരും ബീഫും: ഭാഗം 19

തൈരും ബീഫും: ഭാഗം 20

തൈരും ബീഫും: ഭാഗം 21

തൈരും ബീഫും: ഭാഗം 22

തൈരും ബീഫും: ഭാഗം 23

തൈരും ബീഫും: ഭാഗം 24

തൈരും ബീഫും: ഭാഗം 25

തൈരും ബീഫും: ഭാഗം 26

തൈരും ബീഫും: ഭാഗം 27

തൈരും ബീഫും: ഭാഗം 28

തൈരും ബീഫും: ഭാഗം 29

തൈരും ബീഫും: ഭാഗം 30

തൈരും ബീഫും: ഭാഗം 31