Sunday, December 22, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 9

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലാന്ന് തോന്നിയെപ്പോൾ അമ്മായിയുടെ തോളിലേക്ക് ചാഞ്ഞു…..

അമ്മായിയുടെ കരങ്ങൾ എന്നെ പൊതിഞ്ഞു പിടിക്കുന്നത് ഞാനറിഞ്ഞു….

തളർന്ന് വീഴുമെന്ന് തോന്നിയ സമയത്ത് ഡോക്ടർ നീരജ അവളുടെ മുന്നിൽ എത്തിയിരുന്നു…..

തോളിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് അവർ ഓപ്പറേഷൻ തിയേറ്ററിൻ്റെ വാതിൽ തുറന്ന് അകത്തേക്ക് പോവുന്നതും നോക്കിയിരുന്നു….

കുറച്ച് സമയത്തിന് ശേഷം അവർ തിരികെ വന്നു… കൂടെ സൂസന്ന നഴ്സും.”എന്ത് പറ്റി അകത്തേക്ക് വരാത്തത്… താൻ ഇവിടുത്തെ സ്റ്റാഫ് കൂടിയല്ലെ….

സ്വാതിയുടെ പേഷ്യൻ്റിന് അകത്ത് ഓപ്പറേഷൻ നടക്കുമ്പോൾ താനും കൂടെ വേണമെന്ന് അറിയില്ലേ…… “സ്വാതി ഡ്രസ്സു മാറ്റി വാ….
ഇത് വരെ കണ്ണന് നടത്തിയ എല്ലാ സർജറിക്കും ഒപ്പം വന്നതല്ലേ…..

ഇപ്പോൾ എന്താണ് മടി…..
അകത്ത് നീ കൂടെ വേണം… കാരണം ഭാവിയിൽ കണ്ണൻ സംസാരിച്ചില്ലെങ്കിൽ എൻ്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഞാൻ മന:പ്പൂർവ്വം അങ്ങനെ ചെയ്തതാണ് എന്ന് നിനക്ക് തോന്നും..

എഗ്രിമെൻ്റ് നീയും കണ്ണനും തമ്മിലാണെങ്കിലും ഇപ്പോഴും ഈ ആശുപത്രിയിലെ സ്റ്റാഫ് ആണ് നീ എന്ന് ഓർമ്മ വേണം….

. ഓപ്പറേഷൻ നടക്കുമ്പോൾ ഇവിടുത്തെ സ്റ്റാഫ് നഴ്സ് ആയി നീയും അവിടെ കാണണം….വേഗം പോയി ഡ്രസ്സ് മാറി വാ “…

സൂസന്നയുടെ കൂടെ പോയാൽ മതി”…. പിന്നെ ബാക്കി കാര്യങ്ങൾ അറിയാല്ലോ…

അഞ്ചു വർഷത്തേക്കാണ് എഗ്രിമെൻ്റ് എങ്കിലും കണ്ണൻ സംസാരിച്ച് തുടങ്ങിയാൽ നിനക്ക് ഡൂട്ടി കഴിഞ്ഞ് ഹോസ്പിറ്റലലിലേക്ക് മടങ്ങി വരേണ്ടി വരും…..” എന്ന് പറഞ്ഞ് ഡോക്ടർ നീരജ തിരിച്ച് അകത്തേക്ക് തന്നെ പോയി….

രചന:ശക്തി കല ജി.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നെങ്കിലും അമ്മായിയോട് പറഞ്ഞിട്ട് സൂസന്ന നഴ്സിൻ്റെ കൂടെ പോയി…..

ശരിയാണ് ഈ സമയത്ത് ഞാൻ തളരാൻ പാടില്ലാ…. മനസ്സിലെ വിഷമങ്ങളും ദുഃഖങ്ങളും ഡ്യുട്ടി സമയത്ത് ജോലിയെ ബാധിക്കാൻ പാടില്ല….

മുറിയിൽ കയറി ഡ്രസ്സ് മാറി വന്നു…. ഓപ്പറേഷൻ തിയേറ്ററിൽ കയറുന്നതിന് മുന്നേ അമ്മായിയുടെ മുൻപിൽ പോയി നിന്നു…

. ” വിവാഹം കഴിഞ്ഞ ദിവസം അമ്മായിക്ക് തന്ന വാക്ക് ഇന്ന് വരെ പാലിച്ചിട്ടുണ്ട് “…

തുടർന്നും എഗ്രിമെൻ്റ് തീരുന്നത് വരെ അങ്ങനെ തന്നെയായിരിക്കും…

കണ്ണേട്ടൻ തീർച്ചയയും സംസാരിക്കും…

ഞാൻ വാക്ക് തരുന്നു …. പിന്നെ ഈ താലി മാത്രം തിരിച്ച് ചോദിക്കരുത്…

ഇഷ്ട്ടമില്ലാതെ കെട്ടിയതാണെങ്കിലും ഇതെൻ്റെ കഴുത്തിൽ കിടക്കട്ടെ….

ഞാൻ ഒരു ശല്യത്തിനും വരില്ല… അമ്മായിയും ശ്വേതയും ആഗ്രഹിക്കുന്നത് പോലെ ഞാൻ തിരിച്ച് പോയേക്കാം…..

പിന്നീട് ഈ ഒരു ബന്ധം പറഞ്ഞ് എൻ്റെ അടുക്കൽ ഇനി വരരുത്….” എന്ന് പറഞ്ഞ് സൂസന്ന നഴ്സിനൊപ്പം ഓപ്പറേഷൻ തിയറ്ററിലേക്ക് കയറിയപ്പോൾ അമ്മായിയുടെ നിൽപ്പ് കണ്ടപ്പോൾ ചിരി വന്നെങ്കിലും ചിരിയടക്കി….

ഇപ്പോൾ കിളി പോയത് അമ്മായിക്കാണ്…

.. രണ്ട് തോണിയിൽ കാലു ചവിട്ടി നിൽമ്പോൾ ഓർക്കണം അവസാനം രണ്ടു തോണിയും മറിഞ്ഞ് വെള്ളത്തിൽ വീണുപോവുമെന്ന്….

. അങ്ങനെയൊന്നും ഈ സ്വാതിയെ തളർത്താൻ കഴിയില്ലെന്ന ആത്മവിശ്വാസം എന്നിൽ നിറഞ്ഞു നിന്നു…..

ഒരു ശ്വേതയെ മുന്നിൽ കൊണ്ടുവന്നു കാണിച്ചാൽ ഞാൻ തളർന്ന് പോവുമെന്ന് കരുതിയവർക്ക് തെറ്റി….

ഇതിന് പുറകിൽ പ്രവർത്തിക്കുന്നവർ ആരാണെന്ന് എനിക്ക് നന്നായി അറിയാം….

സമയമാകുമ്പോൾ ഞാൻ തന്നെ ഒളിച്ചിരിക്കുന്ന മാളത്തിൽ നിന്നും പുകച്ച് പുറത്ത് ചാടിക്കും….

ഒരു പുഞ്ചിരിയോടെ ശിതികരിച്ച മുറിയിലേക്ക് കയറുമ്പോൾ ശരീരത്തെ തണുപ്പു പൊതിഞ്ഞു….

കണ്ണേട്ടൻ മരുന്നിൻ്റെ തീവ്രതയിൽ മയങ്ങി തുടങ്ങിയിരുന്നു…

അടുത്ത് ചെന്ന് കൈയ്യിൽ തൊട്ടപ്പോൾ എൻ്റെ സാമീപ്യം അറിഞ്ഞപ്പോൽ ആ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

ഈ ഹൃദയത്തിൽ ശ്വേതയ്ക്ക് മാത്രമേ സ്ഥാനമുള്ളു…

മറ്റൊരു പെണ്ണിനും സ്ഥാനമില്ലാ എന്ന് പറഞ്ഞതിന് അർത്ഥം എനിക്കാ ഹൃദയത്തിൽ സ്ഥാനമില്ല എന്നല്ലേ…..

സ്ഥാനമില്ലാ എന്ന് പറഞ്ഞിട്ട് എന്തിന് എന്നെ ഈ നെഞ്ചോരം ചേർത്തു പിടിച്ചു…

എന്തിന് എൻ്റെ കവിളിൽ ചുണ്ടു പതിപ്പിച്ചത്… ഞാനന്നേ പറഞ്ഞതല്ലേ എനിക്ക് മോഹം തരരുത് എന്ന്…..

മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു….

കണ്ണേട്ടൻ്റെ തലമുടിയിൽ തലോടി…

അപ്പോഴേക്ക് ഡോക്ടർ നീരജ വന്നു…

ശ്രദ്ധയോടെ ഓപ്പറേഷനുള്ള കാര്യങ്ങൾ തുടങ്ങി…

ഞാൻ അടുത്ത് തന്നെ നിന്ന് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു…. ഓപ്പറേഷൻ കഴിഞ്ഞ് അവസാനം ഞാനാണ് സ്റ്റിച്ച് ഇട്ടത്… ശ്രദ്ധയോടെ മരുന്ന് വച്ച് കെട്ടി….

ഐ സി യൂ വിലേക്ക് മാറ്റി… മയക്കം തെളിയുന്നത് വരെ കണ്ണേട്ടനെ നോക്കിയിരുന്നു..

രചന:ശക്തി കല ജി.

എന്ത് ഭംഗിയാണ് ഏട്ടനെ കാണാൻ… നല്ല സ്വഭാവവും….

ശ്വേത കണ്ണേട്ടൻ്റെ വിട്ടിട്ട് പോകണമെങ്കിൽ അതിന് തക്കതായ കാരണവും ഉണ്ടാവും…..

പോയി കഴിഞ്ഞു തിരിച്ച് വന്നത് എന്തിനാവും … അതാണ് മനസ്സിലാവാത്തത്….

ദൈവം ചിലപ്പോൾ തന്നെ കണ്ണേട്ടനെ കുറച്ച് ദിവസത്തേക്ക് നോക്കാൻ ഏൽപ്പിച്ചതാവും….

ബാങ്കിൽ അത്യാവശ്യം പൈസയായി… മൂന്നു വർഷത്തെ ശമ്പളം….

ഞാൻ കഴുത്തിലെ താലി ചുണ്ടോടടുപ്പിച്ചു…..

ഇത്രയും നാൾ താലി കഴുത്തിലണിഞ്ഞതിൻ്റെ കൂലി….

കണ്ണീർ അനുവാദമില്ലാതെ പൊഴിഞ്ഞു കൊണ്ടിരുന്നു….

ഇനിയൊരു കൊച്ചു വീട് വാങ്ങണം… ഇത് വരെയുള്ള കണ്ണേട്ടൻ്റെ ഒർമ്മകൾ കൂടെ കൂട്ടി പുതിയൊരു ജീവിതം തുടങ്ങണം…..

കണ്ണേട്ടൻ മയക്കത്തിൽ നിന്നു ഒരു ഞരക്കത്തോടെ കണ്ണുകൾ പാതി തുറന്നു…

വേദന തുടങ്ങിയെന്നു തോന്നുന്നു..

. മുഖത്ത് വേദന നിറഞ്ഞു കാണാo… ഞാൻ വേഗം സിറിഞ്ചിൽ മരുന്നെടുത്തു ഇൻക്ഷൻ കൊടുത്തു….

കുറച്ച് നേരം ഉണർന്ന് കിടക്കുന്നുണ്ടായിരുന്നു…

കണ്ണുകൾ എന്നെ മാത്രം നോക്കി കിടക്കുകയാണ്….

ഈ മനുഷ്യൻ നോക്കി തന്നെ എൻ്റെ പല തീരുമാനങ്ങളും തെറ്റിക്കും…

ഞാൻ തിരിഞ്ഞിരുന്നു…. പിന്നിടെപ്പോഴോ തിരിഞ്ഞ് നോക്കിയപ്പോൾ ഉറങ്ങിയിരുന്നു…..

അങ്ങനെ ഒരാഴ്ച കഴിഞ്ഞു…

അമ്മായി മാത്രം ശ്വേതയുടെ ആങ്ങളയുടെ വിവാഹത്തിൽ പങ്കെടുത്തു….

കുറച്ച് ദിവസങ്ങൾ കൊണ്ട് മുറിവൊക്കെ കരിഞ്ഞു തുടങ്ങി….. പഴയത് പോലെ ആഹാരം കഴിച്ച് തുടങ്ങി….

ഞാൻ ഓഫീസിലും പോയി തുടങ്ങി…

ഓഫീസ് കാര്യങ്ങൾ നോക്കുന്നതിന് പ്രത്യേകം ശമ്പളം വേണമെന്ന് മാത്രം പറഞ്ഞു…. കാറോടിക്കാൻ പഠിച്ചു…

കാറോടിച്ച് കണ്ണേട്ടനെയും കൂട്ടി ആശുപത്രിയിൽ പോകേണ്ട ദിവസം തനിയെ വണ്ടിയിൽ കൊണ്ടുപോകാനുള്ള ധൈര്യമായി…

ഞാൻ വീട്ടിൽ ആവശ്യത്തിന് മാത്രം സംസാരിക്കുകയുള്ളു…

എന്നെ എഗ്രിമെൻ്റിൽ വന്ന ജോലിക്കാരി എന്ന രീതിയിൽ മാത്രമേ കണ്ണേട്ടനും അമ്മായിയും കാണുന്നുള്ളു….

പിന്നെ ഞാൻ മാത്രമെന്തിനാണ് ആത്മാർത്ഥതാ കാണിക്കുന്നത്…..

അതു കൊണ്ട് ഭക്ഷണം തയ്യാറാക്കി വച്ചിട്ട് ഓഫീസിലേക്ക് പോകും….

പഴയത് പോലെ വീട്ടുകാര്യങ്ങളിൽ ഇടപ്പെട്ടില്ല….

വൈകുന്നേരം തിരിച്ച് വന്ന് വിളക്ക് വയ്ക്കാൻ പോലും പോകില്ല….

രചന:ശക്തി കല ജി.

കണ്ണേട്ടന് കഴിക്കാനുളള ആഹാരവും ഗുളികയും മുറിയിൽ കൊണ്ട് വച്ചിട്ട് വേറെ മുറിയിൽ പോയി കിടന്നുറങ്ങും….

എത്ര അവഗണിക്കാൻ പറ്റുമോ അത്രയും അവഗണിച്ചു… –

കണ്ണേട്ടൻ്റെ ആരോഗ്യസ്ഥിതി പഴയത് പോലെയായി….

എനിക്ക് രണ്ടാഴ്ച സ്പീച്ച് തെറാപ്പിസ്റ്റ് ൻ്റെ അടുക്കൽ കണ്ണേട്ടനെ വിളിച്ചു കൊണ്ടു പോകേണ്ട ചുമതലയും കൂടി വന്നു…..

ദിവസവും പോയിട്ട് വരുമെങ്കിലും ഫോണിൽ കൂടി പോലും മെസ്സെജ് അയച്ച് സംസാരിക്കില്ല….

ഒരു പാട് അകൽച്ച വന്നത് പോലെ…..

ഇങ്ങനെയൊക്കെ അവഗണിച്ചാൽ കണ്ണേട്ടൻ സംസാരിക്കാൻ ശ്രമിക്കും എന്ന് ഡോക്ടർ നീരജ പറഞ്ഞു….

അമ്മായി ഇപ്പോൾ എപ്പോഴും ഫോണിലാണ്…

ശ്വേത അന്ന് നാട്ടിൽ വന്നതിൽ പിന്നെ തിരികെ പോയിട്ടില്ല….

എപ്പോഴും ഫോണിൽ അമ്മായിയെ വിളിക്കും….

ഇപ്പോൾ ശ്വേത കണ്ണേട്ടന് മെസ്സേജ് അയക്കാറുണ്ടത്രേ….അമ്മായി ഇടയ്ക്ക് പറഞ്ഞു…..

അതു കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും എപ്പോഴാണെങ്കിലും ഇവിടെ നിന്ന് പോകേണ്ടവൾ ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു….

. മാസങ്ങൾ കഴിഞ്ഞിട്ടും കണ്ണേട്ടൻ സംസാരിച്ച് തുടങ്ങിയില്ല… ചെക്കപ്പിൽ എല്ലാം നോർമലായി എന്നാണ് ഡോക്ടർ നീരജ പറഞ്ഞത്….

കണ്ണേട്ടൻ സ്വയം ഒന്നും സംസാരിക്കാൻ ശ്രമിക്കാറില്ല…. ഞാനും പുറകേ നടന്ന് നിർബന്ധിക്കാറില്ല…’ ആവശ്യമുള്ളവർ സംസാരിക്കാൻ ശ്രമിക്കട്ടെ…..

ഒരു ദിവസം ഓഫിസിൽ നിന്ന് വൈകിട്ട് പതിവിലും നേരത്തെയിറങ്ങി….. വീട്ടിൽ വന്നപ്പോൾ മുറ്റത്ത് വൃന്ദ നിൽക്കുന്നത് കണ്ടു…..

ശ്വേതയുടെ മകൾ എന്താ ഇവിടെയെന്ന് വിചാരിച്ചു…. ചിലപ്പോൾ ശ്വേത വന്നിട്ടുണ്ടാവും…

എന്നെ കണ്ടതും വൃന്ദ നിഷ്കളങ്കമായി ചിരിച്ചു….

“ആഹാ ഇതെന്താ ഇവിടെ.. .. അമ്മയും അമ്മൂമ്മയും എവിടെ…. മോളെന്താ ഇവിടെ ഒറ്റയ്ക്ക് ” ഞാൻ ചോദിച്ചു…

” അമ്മുമ്മ അടുക്കളയിൽ എനിക്ക് വേണ്ടി പലഹാരം ഉണ്ടാക്കുവാ… അമ്മ അങ്കിളിൻ്റെ മുറിയിലാ….

ഞാനിവിടെ പൂക്കൾ കാണാൻ മുറ്റത്തിറങ്ങിയതാ..

രചന:ശക്തി കല ജി.

ഞങ്ങൾ എന്നും ഇവിടെ വരും… ഉച്ചയ്ക്ക് തിരിച്ച് പോകും…..”… എന്ന് വൃന്ദ കൊഞ്ചലോടെ പറഞ്ഞു…

അത് കേട്ടതും മനസ്സിൽ വല്ലാത്ത പരിഭ്രമം നിറഞ്ഞു….

ശ്വേത എന്നും ഇവിടെ വന്നിട്ടും ഞാൻ അറിഞ്ഞില്ലല്ലോ….

” അച്ഛൻ വന്നില്ലേ ” ഞാൻ അവളുടെ മനസ്സറിയാൻ ചോദിച്ചു….

” അച്ഛൻ വന്നില്ല… അച്ഛനും ഞാനും മാത്രം അവധി കഴിഞ്ഞാൽ ഉടനെ മടങ്ങി പോവാ… അമ്മ വരുല്ലാന്ന് പറഞ്ഞു…. അമ്മയ്ക്കിപ്പോ എന്നെ വേണ്ടാ “…. എന്ന് പറയുമ്പോൾ അവളുടെ കുഞ്ഞു മുഖം വാടി….

” അമ്മ വെറുതെ കളിപ്പിക്കാൻ പറയുന്നതാവും…

കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ പറഞ്ഞല്ലോ മോളെ ഒത്തിരി ഇഷ്ട്ടമാണ് എന്ന് ” എന്ന് പറഞ്ഞപ്പോൾ അവളുടെ കുഞ്ഞി കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…. അവൾ പുഞ്ചിരിച്ചു….

” അപ്പോൾ അമ്മയെന്നെ വെറുതെ പറ്റിച്ചതാ അല്ലേ… ” വൃന്ദ കുസൃതിയോടെ പറഞ്ഞു…..

“അതെ… വാ നമ്മുക്ക് അകത്തേക്ക് പോവാം…” എന്ന് പറഞ്ഞ് വൃന്ദയെയും കൂട്ടി വിടിന് അകത്തേക്ക് കയറി….

എന്നെ കണ്ടതും അമ്മായിയുടെ മുഖത്ത് വെപ്രാളം…. എന്തോ കാര്യമുണ്ട് എന്ന് തോന്നി….
വൃന്ദ കൂടെയുള്ളത് കൊണ്ട് ഒന്നും ചോദിക്കാനുo പറ്റില്ല….

“മോളിവിടെ ഇരുന്നോ ഞാൻ ഡ്രസ്സു മാറിയിട്ട് വരാം ” എന്ന് ഞാൻ പറഞ്ഞപ്പോൾ വൃന്ദ തല കുലുക്കി സമ്മതിച്ചു..

“മിടുക്കി ” എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു…..

കണ്ണേട്ടൻ്റെ മുറിയിൽ നിന്ന് ശ്വേതയുടെ അടക്കിപിടിച്ച കരച്ചിലുകൾ കേൾക്കാം…. ഞാൻ പതിയെ വാതിൽ തുറന്നു…

ശ്വേത കണ്ണേട്ടൻ്റെ നെഞ്ചിൽ മുഖം ചേർത്ത് നിന്ന് കരയുകയാണ്…. കണ്ണേട്ടൻ ശ്വേതാ പോട്ടെ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്…..

“സോറി ഞാൻ അറിയാതെ വന്നതാ ” എന്ന് ഞാൻ പറഞ്ഞതും കണ്ണേട്ടൻ ഞെട്ടലോടെ പുറകോട്ട് മാറി…

ശ്വേതയുടെ കണ്ണുകൾ കണ്ണിരിൽ നിറഞ്ഞിരുന്നു…

പിന്നെയാണ് കുറച്ച് മുൻപ് കണ്ടത് മനസ്സിൽ ഒന്നു കൂടി ഓർത്തു….

രചന:ശക്തി കല ജി.

കണ്ണേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു….

” കണ്ണേട്ടൻ സംസാരിച്ചോ ” എന്ന് സ്വയം മറന്ന് കണ്ണേട്ടൻ്റെ അരികിലേക്ക് ഓടി ചെന്നു…..

ശ്വേതാ മുൻപിൽ തടസമായി നിന്നു….

” കണ്ണേട്ടൻ സംസാരിച്ച് തുടങ്ങിയതോടു കൂടി നിൻ്റെ ഇവിടുത്തെ എഗ്രിമെൻ്റ് കഴിഞ്ഞു…. “.. ഞാൻ ഡോക്ടർ നീരജയോട് വിളിച്ച് പറഞ്ഞിട്ടുണ്ട്.. “…. എന്ന് പുച്ഛത്തോടെ ശ്വേത പറഞ്ഞു…..

ഞാൻ കണ്ണേട്ടനെ നോക്കി… :എന്ത് പറയണമെന്നറിയാതെ കുറച്ച് നേരം നിന്നു….

പിന്നെ മുൻപോട്ട് നീങ്ങി നിന്നു…

“എത്ര നാളായി കണ്ണേട്ടൻ സംസാരിച്ച് തുടങ്ങിയിട്ട് ” ഞാൻ ഗൗരവത്തിൽ ചോദിച്ചു….’

“മൂന്നു മാസമായി ” എന്ന് കണ്ണേട്ടൻ പറഞ്ഞത് ഞെട്ടലോടെയാണ് ഞാൻ കേട്ടത്.. ‘..

പിന്നെയൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല… മുറിയിൽ ചെന്ന് എൻ്റെ ഹാൻ്റ് ബാഗുo നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഒരു ചെറിയ ബാഗും മാത്രം എടുത്ത് വീട്ടിൽ നിന്ന് തിരിഞ്ഞ് നോക്കാതെ ഇറങ്ങി…

ഇങ്ങോട്ടേക്ക് വരുമ്പോൾ അധികം ഒന്നും കൊണ്ടു വന്നില്ല..

കൈയ്യിരിക്കുന്ന ഈ കുഞ്ഞു ബാഗിൽ താൻ നിധിപോലെ സുക്ഷിക്കുന്ന കുഞ്ഞുകുഞ്ഞു സാധനങ്ങൾ മാത്രമാണ് കൊണ്ടുവന്നത്…..

ബാഗുമെടുത്തു റോഡിലേക്കിറങ്ങുമ്പോൾ ഡോക്ടർ നീരജയുടെ കാർ എന്നെയും കാത്തു കിടക്കുന്നുണ്ടായിരുന്നു….

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8