Sunday, December 22, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 11

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ഇനി ഞാൻ ഒരു ശല്യത്തിനും വരില്ല…. എന്നെ ഇത്രയും ആരോഗ്യവാനാക്കി തന്നതിന് നന്ദി ….. എനിക്കിത്രയെങ്കിലും നിന്നോട് പറയണം എന്ന് തോന്നി…

അല്ലെങ്കിൽ നിൻ്റെ മനസ്സ് എന്നെയോർത്ത് വേദനിക്കും… ഞാൻ പോട്ടെ…… പിന്നെയൊരു കാര്യം ഞാൻ മൂന്ന് മാസമേ ഞാൻ നിന്നോട് പറയാതെ കള്ളത്തരം കാണിച്ചുള്ളു..

പക്ഷേ നീ ഒരു കാര്യം മാത്രം എന്നിൽ നിന്ന് മറച്ചു വച്ചിട്ടും ഞാനിന്ന് വരെ അറിഞ്ഞതായി ഭാവിച്ചിട്ടില്ല….. ഇനിയെല്ലാം നിൻ്റെ ഇഷ്ട്ടം….” കണ്ണേട്ടൻ പറയുമ്പോൾ ശബ്ദമിടറി തുടങ്ങിയിരുന്നു…

കണ്ണേട്ടൻ എൻ്റെ കൈയ്യിലെ പിടി വിട്ടു…. കതക് തുറന്ന് മുറി വിട്ട് പോവുന്നത് ഞാൻ അറിഞ്ഞു…

വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് ജനലിൽകൂടി പുറത്തേക്ക് എത്തി നോക്കി…

ബൈക്ക് ഗേറ്റ് കടന്നു പോയി…. ഇപ്പോൾ സംഭവിച്ചത് സ്വപ്നമാണോ എന്ന് പോലും സംശയിച്ചു…

തിരിഞ്ഞ് കട്ടിലിലേക്ക് നോക്കി…. ഫയൽ കട്ടിലിൻ്റെ നടുക്കുഭാഗത്തായി വച്ചിട്ടുണ്ട്….

അപ്പോൾ സ്വപ്നമല്ല… കണ്ണേട്ടൻ വന്നു … എന്നോട് സംസാരിച്ചതത്രയും നടന്ന കാര്യം തന്നെയാണ്….
കണ്ണേട്ടൻ്റെ ഭാഗത്ത് നിന്ന് സ്നേഹത്തോടെയൊരു നോട്ടമോ പുഞ്ചിരിയോ പോലും എൻ്റെ നേർക്ക് വരുന്നത് കണ്ടിട്ടില്ല…

എന്ത് മറച്ച് വച്ച കാര്യമാണ് കണ്ണേട്ടൻ പറഞ്ഞത്…. ഒരു പിടിയും കിട്ടുന്നില്ല….

ഞാൻ കട്ടിലിൽ കിടക്കുന്ന ഫയലിലേക്ക് നോക്കി….

ഞാനത് എടുത്തു തുറന്ന് നോക്കി… എറ്റവും ആദ്യം ചെക്ക് ബുക്കിരിക്കുന്നു..

. എ ടി എം കാർഡും അതിൻ്റെ പാസ് വേർഡും വച്ചിട്ടുണ്ട്…

. ഓരോന്നായി എടുത്ത് നോക്കി… ബാക്കി എല്ലാം എഗ്രിമെൻ്റിൻ്റെ പേപ്പറുകളുമാണ്…

എല്ലാം അതു പോലെ തന്നെ എടുത്ത് വച്ചു….

കണ്ണേട്ടനെ മനസ്സിലാക്കാൻ വൈകിയോ…

അതെങ്ങനാ മുൻപിലൊന്ന് നിന്ന് തരില്ല… പിന്നെയല്ലേ മനസ്സിലാക്കുന്നത്……

ഇപ്പോൾ പറയുന്നു ശല്യപ്പെടുത്താൻ വരില്ലത്രേ..

അവിടെയുള്ളപ്പോൾ ഞാനായിരുന്നല്ലോ അമ്മായിക്ക് ശല്യം..

കുറച്ച് ദിവസം ഒറ്റയ്ക്കാവുമ്പോൾ എൻ്റെ വില മനസ്സിലാവും….

ശ്ശൊ ഇറങ്ങുമ്പോൾ ആ പരദൂഷണം സരസമ്മയെ ഒന്നു കാണാഞ്ഞത് വല്ലാത്ത നഷ്ട്ടമായി പോയി…

അവരോട് രണ്ട് വാക്ക് പറഞ്ഞിട്ട് വരണമായിരുന്നു….

സാരമില്ല ഓട്ടോ പിടിച്ചായാലും അവരുടെ വീട്ടിൽ ഒരു ദിവസം നേരിട്ട് പോയി കാണണം.. അമ്മായിയോട് പ്രതികാരം വീട്ടാൻ സരസമ്മയാണ് പറ്റിയ കക്ഷി……

എന്താരു ജന്മമാണ് എൻ്റേത്…..

സ്നേഹിച്ച് കൊതി തീരും മുൻപേ എല്ലാരും വിട്ടിട്ട് പോവും.. എല്ലാവരും പോയ്ക്കോട്ടെ.. ആരും വേണ്ട… .. അങ്ങനെ ഫയലിന് മുകളിൽ കിടന്ന് ഉറങ്ങിപ്പോയി…..

രാത്രി ഡോക്ടർ നീരജ വന്ന് വിളിച്ചപ്പോഴാണ് എഴുന്നേറ്റത്….

“ഞാൻ കാരണം ഡോക്ടറിനും ഹേമന്ത് സാറിനുമിടയിൽ പ്രശ്നം വരാൻ പാടില്ല….

എനിക്കറിയാം ഹേമന്ത് സാറിന് ഞാനിവിടെ വന്നതിൽ ഇഷ്ടക്കേട് ഉണ്ട്…

എനിക്ക് ഒരു വുമൻസ് ഹോസ്റ്റലിൽ താമസ സൗകര്യം ഏർപ്പാടാക്കി തരണം…

അവിടെ നിന്ന് ഞാൻ ആശുപത്രിയിലേക്ക് ജോലിക്ക് വന്നോളാം….

എനിക്കിവിടെ ആകെയൊരു ശ്വാസം മുട്ടലുപോലെ…. എനിക്ക് തനിച്ചിരിക്കണം… ഒരു പാട് ആശയക്കുഴപ്പത്തിലാണ് എൻ്റെ മനസ്സ്…

എന്ന് വച്ച് തെറ്റായ തീരുമാനം ഒന്നും ഞാൻ എടുക്കില്ല….

ആക്കാര്യമോർത്ത് ഡോക്ടർ ഭയപ്പെടണ്ട…

മരിക്കണമെന്ന് വിചാരിച്ചിരുന്നെങ്കിൽ എൻ്റെ അമ്മ എന്നെ വിട്ടുപോയ ദിവസം തന്നെ ആകാമായിരുന്നു…..

അമ്മ മരിക്കുന്നത് എന്നെ കുറിച്ച് ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വച്ചിട്ടാണ്….

ജീവിതത്തിൽ ഞാൻ എന്നെങ്കിലും ആ ആഗ്രഹം പൂർത്തിക്കരിക്കണം….

എനിക്ക് എംബിബിസ് നു എൻഡ്രസ് എഴുതി കിട്ടി…. എനിക്ക് പഠിക്കണം… രണ്ടാഴ്ച കഴിഞ്ഞ് ജോയിൻ ചെയ്യണം…

അതിനുള്ള പണം ഇന്ന് എൻ്റെ അക്കൗണ്ടിലുണ്ട്….

പിന്നെ നാളെ എനിക്ക് കൊച്ഛനെ കാണാൻ പോണം….

ചില കാര്യങ്ങൾ അറിയാനുണ്ട്….

പിന്നെ കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…

അതൊന്നും ഇവിടെ നിന്നാൽ നടക്കില്ല…

ഞാൻ നിങ്ങളുടെ ലോകത്തേക്ക് ചുരുങ്ങി പോകും….. അതു കൊണ്ട് നാളെ തന്നെ എനിക്ക് താമസം മാറണം” എന്ന് ഞാൻ പറയുമ്പോൾ ഡോക്ടർ എന്നെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു….

കുറച്ചൂടെ മുഖമുയർത്തി നോക്കിയപ്പോഴാണ് ഹേമന്ത് സർ മുറിയുടെ വാതിലിൽ ചാരി നിൽക്കുന്നത്…

ഞാൻ വേഗം കട്ടിലിൽ നിന്ന് എഴുന്നേറ്റു ഡോക്ടർ നീരജയുടെ മറവിൽ ഇരുന്നു…

“സ്വാതിയിവിടെ താമസിക്കുന്നത് ബുദ്ധിമുട്ടായി എന്ന് ഞാൻ പറഞ്ഞില്ല….

തന്നെ ഞങ്ങൾ ഒരു മകളുടെ സ്ഥാനത്താണ് കാണുന്നത്….

സന്തോഷത്തോടെയാണ് വരുന്നതെങ്കിൽ ഞങ്ങൾക്കും സന്തോഷം തന്നെയാണ്….

പക്ഷെ ഇങ്ങനെ കണ്ണനോട് ഒന്നുഠ സംസാരിക്കാതെ സ്വാതിയെ വിളിച്ച് കൊണ്ടുവന്നത് ശരിയല്ല എന്നേ പറഞ്ഞുള്ളു…

ഇനി കുഴപ്പമില്ല… സ്വാതിയുടെ മനസ്സിലെ വിഷമങ്ങൾ കുറയുന്നത് വരെ ഇവിടെ താമസിച്ച് അവളുടെ ആഗ്രഹം പോലെ പഠിക്കട്ടെ എന്ന് കണ്ണൻ പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടാണ് പോയത്….

ഇനിയിപ്പോ ഹോസ്റ്റലിലേക്ക് മാറണമെന്ന് നിർബന്ധമാന്നെങ്കിൽ കണ്ണനോട് ചോദിച്ച് അനുവാദം വാങ്ങിക്ക്…. ഞാൻ തന്നെ ഏർപ്പാടാക്കി തരാം” എന്ന് ഹേമന്ത് സർ ചിരിയോടെ പറഞ്ഞു…

ഹേമന്ത് സാറിൻ്റെ വാക്കുകളിൽ എന്നെ ഒരു മകളെ പോലെ എന്ന് പറഞ്ഞത് എനിക്ക് അത്ഭുതം തോന്നി….

ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സമയത്ത് എന്നോട് അധികം സംസാരിച്ചിട്ടില്ല….

ഡോക്ടർ നിരജയൊടൊപ്പം കാണുന്ന ദിവസങ്ങളിൽ എന്നെ നോക്കി ചിരിക്കാറുണ്ട്….

“കണ്ണനോട് എന്തിന് അനുവാദം വാങ്ങണം… അല്ലെങ്കിലും സ്വാതി എങ്ങോട്ടു പോകാനും ഞാൻ സമ്മതിക്കില്ല…. “നീരജ സ്വൽപം പരിഭവത്തോടെ പറഞ്ഞു…

” നീരജ ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലേ.. ” ഹേമന്ത് ചോദിച്ചു…

” അത് പിന്നെ ഞാൻ എന്നെങ്കിലും അനുസരിക്കാതിരുന്നിട്ടുണ്ടോ ” നീരജയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

” അത് പോലെയേ ഉള്ളു… സ്വാതിക്ക് കണ്ണൻ”… നിൻ്റെ സ്വന്തം ഞാൻ….

സ്വാതിയുടെ സ്വന്തം കണ്ണൻ…

അവര് തമ്മിൽ ചെറിയ പിണക്കം അത്രേയുള്ളു..

. അതിപ്പോ ഊതിപ്പെരുപ്പിച്ച് വലുതാക്കേണ്ട കാര്യമില്ല…..

. മനസ്സിലെ വിഷമം മാറുമ്പോൾ കുറച്ച് കഴിയുമ്പോൾ പിണക്കവും മാറും..

അപ്പോൾ നമ്മൾ വീണ്ടും വേറെയാകും… അതോർത്തോണം… ”നീരജയ്ക്ക് മറുപടി നൽകാൻ സമയം നൽകാതെ ഹേമന്ത് ചിരിച്ച് കൊണ്ട് പറഞ്ഞു വേഗം തിരിഞ്ഞ് നടന്നു….

ഇനി ഇവിടെ നിന്നാൽ രണ്ട് പെണ്ണുങ്ങളും കൂടി ശരിയാക്കും…

. ഇവരോട് അധികനേരം തർക്കിച്ച് ജയിക്കാൻ പറ്റില്ല എന്ന് ഹേമന്ത് മനസ്സിൽ കരുതി ഹാളിലിരുന്ന് ടിവിയിൽ ശ്രദ്ധിച്ച് ഇരുന്നു………

” ഇനി ട്രീറ്റ്മെൻ്റ് തുടരുന്നത് ഒന്നൂടെ ആലോചിച്ചിട്ട് പോരെ “ഡോക്ടർ നീരജയുടെ വാക്കുകൾക്ക് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ ഇരുന്നു…

“എന്തായാലും വീട്ടിലിരുന്ന് മുശിയണ്ട നാളെ തൊട്ട് എൻ്റെ കൂടെ ആശുപത്രിയിലേക്ക് വരണം…

കൊച്ഛച്ചൻ്റെ വീട്ടിൽ രാവിലെ ഞാൻ കൊണ്ടു വിടാം….

തിരികെ വരാറാകുമ്പോൾ എന്നെ വിളിച്ചാൽ മതി…. ഡ്രൈവറെ വിടാം…” ഡോക്ടർ നീരജ പറഞ്ഞപ്പോൾ തല കുലുക്കി സമ്മതമറിയിച്ചു…..

“ശരി… ” എന്ന് മറുപടി പറഞ്ഞു…

“വാ ആഹാരം കഴിച്ചിട്ട് കിടന്നാൽ മതി… ജോലിക്ക് വരുന്ന അമ്മിണി എല്ലാം വച്ചിട്ടാ പോയത്….”

ഞങ്ങൾ വരുമ്പോഴേക്ക് താമസിക്കും…

രാവിലത്തെ ആഹാരം ഞാൻ വയ്ക്കും….

കഴിച്ചിട്ട് ആശുപത്രിയിലേക്ക് പോകാറാകുമ്പോഴേക്ക് അമ്മിണി വരും…. ഉച്ചക്ക് ഡ്രൈവർ വീട്ടിന്ന് ആഹാരം കൊണ്ട് തരും…..

കുറെ വർഷങ്ങളായി ഞങ്ങളുടെ ജീവിതം ഇങ്ങനെയാണ്..

.മക്കളുണ്ടാകില്ല എന്ന് വിഷമിച്ചിരിക്കുമ്പോഴാ ഹേമന്ത് എന്നെ എം ബി ബി എസിന് നിർബന്ധിക്കുന്നത്….

വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾക്ക് ശേഷമാണ് പഠിക്കാൻ പോയത്….

പഠിച്ചിറങ്ങിയപ്പോൾ സ്വന്തം ആശുപത്രിയിൽ തന്നെ പ്രാക്ടീസ് തുടങ്ങി….

അങ്ങനെ ഇപ്പോൾ പതിനഞ്ച് വർഷങ്ങൾ കടന്നു പോയി….. ഇപ്പോൾ ആശുപത്രിയിൽ വരുന്നവർ എല്ലാം ഞങ്ങളുടെയും ബന്ധുക്കളാണ്…. അവരുടെ മക്കൾ ഞങ്ങളുടെ മക്കളും ” നീരജയുടെ കണ്ണു നിറഞ്ഞു…

” ഇനി ഞാനുണ്ട് മകളായി….. ഞാൻ എങ്ങും പോന്നില്ല ഇവിടെ നിന്ന് പഠിച്ചോളാം… ” എന്ന് പറഞ്ഞ് കണ്ണീരൊപ്പുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലായിരുന്നു….

ഒരുമിച്ച് അടുക്കളയിൽ പോയി കറി ചൂടാക്കി കൊണ്ടുവന്നു മേശമേൽ വച്ചപ്പോൾ ഹേമന്ത് സാറിൻ്റെ മുഖം പ്രസന്നമായിരുന്നു….

രണ്ടു പേരെയും ഇരുത്തി ചപ്പാത്തിയും കറിയും പ്ലേറ്റിൽ വിളമ്പി കൊടുത്തപ്പോൾ കണ്ണ് നിറയുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ അവരുടെയൊപ്പം ഇരുന്നു കഴിച്ചു.. …

ആഹാരം കഴിച്ച് എല്ലാം ഒതുക്കി വച്ചു എനിക്കായ് തന്ന മുറിയിലേക്ക് നടക്കുമ്പോൾ അവരുടെ മുറിയിൽ കുഞ്ഞു സന്തോഷ ചിരികൾ കേട്ടു…..

അവരുടെ ദുഃഖം സന്തോഷമാക്കാനുള്ള ശ്രമങ്ങൾ….

മുറിയിൽ വന്നു കതകടച്ച് കുറ്റിയിട്ടു….

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു… വേഗം ബാഗിൽ നിന്നു ഫോൺ എടുത്തു നോക്കി…

“കണ്ണേട്ടൻ ”ഒരു നിമിഷം എടുക്കണോ വേണ്ടയോ എന്നറിയാതെ നിന്നു…. കോൾ കട്ടായി….

അടുത്ത നിമിഷം മെസ്സേജ് വന്നു..
“ഉറങ്ങിയോ ”

ഞാൻ മറുപടി അയച്ചു

”ഉറങ്ങാൻ കിടന്നു, ‘

“ശരി” എന്ന് കണ്ണേട്ടൻ്റെ മെസ്സെജ്….

വിളിക്കണമെന്ന് തോന്നിയില്ല…

വെറുതെ ഫോണിലെ സന്ദേശങ്ങൾ നോക്കി കിടന്ന് എപ്പോഴോ ഉറങ്ങി…..

ഉറക്കത്തിൽ എന്തൊക്കെയോ സ്വപ്നങ്ങൾ..

ഉറങ്ങി എഴുന്നേൽക്കുമ്പോൾ സമയം രാവിലെ അഞ്ച് മണി…..

കണ്ണ് തുറക്കുമ്പോൾ ഒരു നിമിഷം അന്തിച്ച് പോയെങ്കിലും ഇന്നലെ നടന്നതെല്ലാം ഓർമ്മ വന്നു….

കണ്ണേട്ടൻ ഇപ്പോൾ എഴുന്നേറ്റ് കാണുo…

വേറെ മുറിയിലാണ് കിടക്കുന്നതെങ്കിലും ഉറക്കമുണർന്ന ഉടനെ കണ്ണേട്ടനെ കണ്ടിട്ടേ കുളിക്കാൻ കയറു….

ഒരു ദിവസം കൊണ്ട് ജീവിതം തന്നെ മാറിപ്പോയി…

ഇനിയൊരിക്കലും തിരിച്ച് പോകാൻ കഴിയില്ലാന്ന് തോന്നുന്നു…

കണ്ണേട്ടൻ്റെ മനസ്സിൽ ശ്വേത ഇല്ലെങ്കിലും അവളുടെ മനസ്സിൽ കണ്ണേട്ടൻ മാത്രമേയുള്ളു….

. അങ്ങനെയിരിക്കുമ്പോൾ ഞാൻ എങ്ങനെ കണ്ണേട്ടനൊടൊപ്പം ജീവിക്കും…
എന്നും ശ്വേത ഒരു കരടായി കിടക്കും…

ഇന്ന് മുതൽ പുതിയ ജീവിതം… പഴയത് കഴിഞ്ഞ് പോയി…… വേഗം പോയി കുളിച്ചു വന്നു… അടുക്കളയിൽ കയറി ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ചായയിട്ടുവച്ചു….

സ്വാതി രാവിലത്തെ ആഹാരവും വച്ച് കഴിഞ്ഞാണ് നീരജ എഴുന്നേറ്റു വന്നത്..

”ആഹാ ഇവിടന്ന് നല്ല സാമ്പാറിൻ്റെ മണം വരുന്നല്ലോ ” നീരജ നനഞ്ഞ മുടി തോർത്തി കൊണ്ട് പറഞ്ഞു….

“രാവിലെ എഴുന്നേറ്റ് കഴിഞ്ഞ് ഉറക്കം വന്നില്ല… അതു കൊണ്ട് അടുക്കളയിൽ കയറി…’ ആദ്യം ഈ ചായ കുടിച്ചേ ” എന്ന് പറഞ്ഞ് ഞാൻ ചായ ഗ്ലാസിലേക്ക് പകർന്ന് ഡോക്ടറിൻ്റെ കൈയ്യിൽ കൊടുത്തു……

ഡോക്ടർ ചായ കുടിച്ചു… “നല്ല കടുപ്പം… നല്ല ചായ ” പുഞ്ചിരിയോടെ പറഞ്ഞു..

“കണ്ണേട്ടന് നല്ല കടുപ്പം വേണം” എൻ്റെ നാവിൽ നിന്ന് വീണുപോയി…..

” പാവം ഇപ്പോൾ തന്നെ ചായയിട്ട് കുടിക്കുമായിരിക്കും ” നീരജ ചായ കുടിച്ച് കൊണ്ട് പറഞ്ഞു..

“ആയിരിക്കും…. എന്നാലും അത്ര പാവമല്ല. ഞാൻ അടുത്തുള്ളപ്പോൾ സ്നേഹം പ്രകടിപ്പിച്ചില്ലല്ലോ ” അനുഭവിക്കട്ടെ ” എന്ന് പറഞ്ഞ് ജോലി തുടർന്നു…

” ഒത്തിരി ദിവസം മാറി നിൽക്കണ്ട… ഇടയ്ക്ക് ഇവിടെ കുടി വല്ലപ്പോഴും വന്ന് നിൽക്കണം എന്നേ ആഗ്രഹമുള്ളു….. എല്ലാം സ്വന്തമാക്കണമെന്ന് വാശി പിടിക്കാൻ കഴിയില്ലല്ലോ ”നീരജ പറഞ്ഞു….

“അതെ..’ ഇനി എല്ലാം വരുന്നത് പോലെ വരട്ടെ” എന്ന് ഞാൻ പറയുമ്പോൾ ഹേമന്ത് സർ അടുക്കളയിലേക്ക് എത്തി നോക്കി…

” ഇന്ന് നീരജയുടെ ചായയല്ലല്ലോ…. മണം കൊണ്ടറിയാം നീരജയുണ്ടാക്കിയതല്ലന്ന്… നിങ്ങളുടെ ഫിലോസഫി കഴിഞ്ഞെങ്കിൽ എനിക്കൊരു ചായ തായോ” ഹേമന്ത് പുഞ്ചിരിയോടെ പറഞ്ഞു…

“സ്വാതിയുടെ കണ്ണൻ്റെ ഇഷ്ട്ട ചായയാണ് കുടിച്ച് നോക്കിയെ” എന്ന് പറഞ്ഞ് നീരജ ഒരു ഗ്ലാസ്സിൽ ചായ എടുത്ത് ഹേമന്തിൻ്റെ കൈയ്യിൽ കൊടുത്തു….

ഹേമന്ത് ചായ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു….

“എനിക്കിത്രേം കടുപ്പം വേണമെന്നില്ല…. എന്നാലും കൊള്ളാം” എന്ന് പറഞ്ഞ് ഹേമന്ത് ചായയുമായി ഹാളിലേക്ക് നടന്നു….

രാവിലത്തെ ആഹാരം കഴിച്ച് പോകാനിറങ്ങിയപ്പോഴേക്ക് ജോലിക്ക് വരുന്ന അമ്മിണിയമ്മ വന്നു….. അമ്മിണിയമ്മയുടെ കൈയ്യിൽ താക്കോലേൽപ്പിച്ചു….

ഞാനും ഡോക്ടർ നീരജയും കാറിൽ പുറകിലത്തെ സീറ്റിൽ കയറി…

ഡോക്ടർ ഹേമന്ത് ഡ്രൈവറിനൊപ്പം മുൻപിലും…

“സ്വാതിയെ ആദ്യം അവളുടെ കൊച്ഛച്ചൻ്റെ വീട്ടിൽ ഇറക്കിയിട്ട് ആശുപത്രിയിലേക്ക് പോയാൽ മതി… ” നീരജ പറഞ്ഞു…

“ശരി ഹേമന്ത് സർ മറുപടി പറഞ്ഞു…

കൊച്ഛച്ചൻ്റെ വീടിൻ്റെ വളവ് എത്തിയതും എന്നെ ഇവിടെ ഇറക്കിയാൽ മതിയെന്ന് പറഞ്ഞു….

ഞാൻ പറഞ്ഞ സ്ഥലത്ത് എന്നെ ഇറക്കിയിട്ട് അവർ ആശുപത്രിയിലേക്ക് പോയി…

ഞാൻ കാറിൽ നിന്നിറങ്ങി കൊച്ഛച്ചൻ്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് നടന്നു….

വഴി ചെന്ന് അവസാനിക്കുന്നിടം വീട്…

വീടാകെ മാറ്റി പണിതിരിക്കുന്നു…. കൊട്ടാരതുല്യമായി തോന്നി….

വീട്ടുമുറ്റത്ത് കാറു കിടക്കുന്നു… വല്യമുറ്റത്ത് അലങ്കാര ചെടികൾ നിറയെ വച്ചുപിടിപ്പിച്ചിരിക്കുന്നു….

ഞാൻ കോളിംഗ് ബെല്ലിൽ വിരലമർത്തി…

കൊച്ഛച്ചൻ വാതിൽ തുറന്നു… മുഖത്ത് യാതൊരു ഭാവമാറ്റവും ഇല്ല….

“എഗ്രിമെൻ്റ് ഇന്നലെ കൊണ്ടു കഴിഞ്ഞു…. കണ്ണേട്ടൻ സംസാരിച്ച് തുടങ്ങി… ഞാനത് കൊണ്ട് മടങ്ങിപോന്നു.. ” എന്ന് പറഞ്ഞ് ഞാൻ വീടിനകത്തേക്ക് കയറി…

“നീയെന്തിനാ തിരിച്ച് വന്നത്… ഞാൻ പറഞ്ഞത് അവിടെ തന്നെ പിടിച്ച് നിൽക്കാനല്ലേ ” കൊച്ഛച്ചൻ ദേഷ്യത്തോടെ പറഞ്ഞു…

” എഗ്രിമെൻ്റ് പ്രകാരം കണ്ണേട്ടൻ പൂർണ്ണ ആരോഗ്യവാനായി മാറുന്ന ദിവസം എനിക്ക് തിരിച്ച് പോകണം എന്നാണല്ലോ “.

ഞാൻ അവിടെ നിന്നത് കൊണ്ടാണല്ലോ ഇത്രയും മാറ്റങ്ങൾ ഇവിടെ വന്നത്…..

ഞാൻ ഇവിടെ വന്നത് സ്ഥിരതാമസത്തിനല്ല… എനിക്ക് ഒരു കാര്യമറിയണം”..
എൻ്റെ പേര് പറഞ്ഞ് കണ്ണേട്ടൻ്റെ അമ്മയുടെ സഹോദരൻ്റെ കൈയ്യിൽ നിന്ന് പണം വാങ്ങുന്നതെന്തിനാണ്?”..അയാളും ഞാനുമായുള്ള ബന്ധം എന്താ ”ഞാനത് ചോദിക്കുമ്പോൾ സീമ ഹാളിലേക്ക് വന്നു..

“നീ എൻ്റെ ഏട്ടൻ്റെ മകളല്ല….” കൊച്ഛച്ചൻ്റെ വാക്കുകൾ കേട്ട് തളർന്ന് വീഴാതിരിക്കാൻ ഞാൻ അടുത്തു കിടന്ന കസേരയിലേക്ക് ഇരുന്നു….

” അപ്പോൾ ഞാനാരാ…” എൻ്റെ ശബ്ദം പുറത്തേക്ക് വന്നില്ല….. സീമ ഓടി എൻ്റെയരുകിൽ വന്നിരുന്നു…

കൊച്ഛച്ചൻ്റെ ചുണ്ടിലെ നിഗുഢമായ ചിരി എന്നെ ഭ്രാന്ത് പിടിപ്പിച്ചു….

“കള്ളം.. എൻ്റെ അച്ഛനെ കൊന്നത് ഞാനറിയാതിരിക്കുന്നതിന് അയാൾ തന്ന കൂലി “..ഇനി ചോദിക്കേണ്ടവർ നേരിട്ട് ചോദിച്ചറിഞ്ഞോളും ” എന്ന് ഞാൻ പറഞ്ഞ് നിർത്തുമ്പോൾ മുറ്റത്ത് പോലീസ് ജീപ്പ് വന്നു നിന്നു..

 

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10