Saturday, January 18, 2025
Novel

ശിവപ്രിയ : ഭാഗം 11 – അവസാനിച്ചു

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

അവളെയും കൊണ്ട് അവർ ശ്രീമംഗലത്തിന്റെ പടിപ്പുര കടന്നു അകത്തു കയറി.

പെട്ടെന്നാണ് മുന്നിൽ നടന്ന അജയൻ എന്തിലോ കാലു തട്ടി കമഴ്ന്നടിച്ചു വീണത്.

“ആഹ്… ”

അവന്റെ നെറ്റി കല്ലിൽ അടിച്ചു ചോര പൊടിഞ്ഞു.

“നോക്കി നടക്കണ്ടേടാ… ”

തൊട്ടു പിന്നാലെ വന്ന സഞ്ജു അരണ്ട വെളിച്ചത്തിൽ മുന്നിൽ ആരോ കിടക്കുന്നത് കണ്ടു.

“അജയാ…. “ഒരു നിലവിളി സഞ്ജുവിന്റെ തൊണ്ടയിൽ കുരുങ്ങി നിന്നു.

നെറ്റി തടവി കൊണ്ട് അജയൻ എഴുന്നേറ്റിരുന്നു.

വീഴ്ചയിൽ കയ്യിൽ നിന്നും തെറിച്ചു പോയ ടോർച്ചു അജയൻ തപ്പിയെടുത്തു അവിടേക്ക് തെളിച്ചു.

ചോര വാർന്നൊലിച്ചു കിടക്കുന്ന ആ മൃതദേഹം കണ്ട് അവനും ഒന്ന് ഞെട്ടി.

“ആരാടാ ഇത്…. മുഖം വ്യക്തമായി മനസിലാകുന്നില്ലല്ലോ… ” സഞ്ജു അവനോടു ചോദിച്ചു.

“നോക്കട്ടെ ആരാന്ന്…. ”

അജയൻ ടോർച്ചിന്റെ പ്രകാശത്തിൽ ആ മൃതദേഹം പരിശോധിച്ചു നോക്കി.

ഒരു മാത്ര ആ മുഖം കണ്ടതും അവൻ ഞെട്ടി തരിച്ചു.
ശരീരത്തിൽ കൈകാലുകൾ വേർപ്പെട്ട നിലയിലായിരുന്നു. ചുറ്റിലും രക്തം തളം കെട്ടി കിടപ്പുണ്ടായിരുന്നു.

“ഇത് രാവിലെ വന്ന മാന്ത്രികന്റെ ഭൃത്യനാണ് സഞ്ജു… ” തെല്ലു വിറയലോടെ അവൻ പറഞ്ഞു.

“അവളാണോ ഇവനെ കൊന്നത്…?? ”

“അതെ…. ശിവപ്രിയ പ്രതികാരം തീർക്കുന്നതാ….ഭൃത്യന്റെ മരണം എന്തായാലും കുളക്കാടൻ ഇതിനോടകം അറിഞ്ഞിട്ടുണ്ടാകും. എന്റെ ഊഹം ശരിയാണെങ്കിൽ അദ്ദേഹം ഇന്ന് രാത്രി തന്നെ ഇവിടെയെത്തും…”

“നമ്മളിനി എന്താ ചെയ്യാ…?? സഞ്ജു ചോദിച്ചു.

“എന്തായാലും പൂജയ്ക്കുള്ള ഒരുക്കങ്ങൾ വേഗം തുടങ്ങണം. മിക്കവാറും നാളെ നേരം പുലരും മുൻപേ അവളുടെ കാര്യത്തിൽ തീരുമാനമാകും….നമുക്ക് സമയം ഒട്ടും കളയാനില്ല സഞ്ജു… ”

“ഡാ അപ്പോ ഇവളെ എന്ത് ചെയ്യും… ”

“തല്ക്കാലം ദേവിയെ നമുക്ക് അവന്റെയൊപ്പം പത്തായത്തിൽ പൂട്ടിയിടാം….ഇതൊക്കെ ഒന്ന് കഴിഞ്ഞിട്ട് വിശദമായി തന്നെ ഇവളെയങ്ങ് ആഘോഷിക്കാം. അയാൾ ഇവിടെ ഇവളെ കണ്ടാൽ ശരിയാവില്ല…”

“ഈ മൃതദേഹം ഇവിടുന്നു മാറ്റണ്ടെ..?? ”

“ആഹ് അത് വേണം….നീ അവളെ നിലത്തോട്ടു ഇറക്ക്….നമുക്ക് അവളുടെ കയ്യും കാലും കൂട്ടി കെട്ടി ഇവിടെയിടാം… എന്നിട്ട് ഈ മൃതദേഹം തെക്കേപ്പുറത്തു കൊണ്ട് പോയിടാം… ”
സഞ്ജു തോളിൽ നിന്നും ദേവിയെ നിലത്തിറക്കി നിർത്തി.

അജയൻ അവളുടെ അടുത്തേക്ക് നടന്നു.

സഞ്ജുവിന്റെ ശ്രദ്ധ തെറ്റിയ നിമിഷത്തിൽ അവനെ തള്ളി മാറ്റി ദേവി പടിപ്പുര ലക്ഷ്യമാക്കി ഓടി.

“പിടിക്കെടാ സഞ്ജു
അവളെ രക്ഷപ്പെടാൻ അനുവദിക്കരുത്…. ” അജയൻ അലറി.

പടിപ്പുരയ്ക്ക് മുന്നിലെത്തിയ ദേവി മുന്നിൽ നിൽക്കുന്ന ആളെ കണ്ടു തറഞ്ഞു നിന്നു.

അവളുടെ വഴി മുടക്കി കൊണ്ട് ആജാനുബാഹുവായ കുളക്കാടൻ മാന്ത്രികൻ നിലകൊണ്ടു.

ചുവന്ന മുണ്ടും കഴുത്തിൽ ചുറ്റിയിരിക്കുന്ന പട്ടു ചേലയും.

രോമാവൃതമായ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന നക്ഷത്ര പതക്കമണിഞ്ഞ മാല.
ഇടതു കയ്യിൽ മുകളിലായി കറുത്ത ചരടിൽ കോർത്തു കെട്ടിയ സ്വർണ ഏലസ്സ്.
ചുവന്നു കലങ്ങിയ കണ്ണുകൾ. കറുത്ത്‌ തടിച്ച കട്ടിയുള്ള കൂട്ട്‌ പിരികം, കട്ടി മീശയും. മുഖത്തു കലകൾ വീണ പാടും. ഒക്കെ കൂടി കണ്ടാൽ തന്നെ ഭീതി ഉളവാക്കുന്ന മുഖം. ആറടി ഉയരവും ഒത്ത വണ്ണവും.

സഞ്ജുവും അവനു പിന്നാലെ അവിടേക്ക് ഓടിയെത്തിയ അജയനും കുളക്കാടനെ കണ്ടു.

കാര്യങ്ങൾ തങ്ങളുടെ കൈവിട്ടു പോയെന്ന് അജയന് മനസിലായി.

ചെകുത്താന്റെയും കടലിന്റെയും നടുവിൽ അകപ്പെട്ട അവസ്ഥയായിരുന്നു ദേവിക്ക്.

എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചു ചുറ്റും നോക്കി.

ഇനി തനിക്ക് രക്ഷയില്ല എന്നവൾക്ക് മനസിലായി.

“ഇങ്ങോട്ട് വാടി പന്ന….. മോളെ…” സഞ്ജു അവളുടെ മുടികുത്തിൽ പിടുത്തമിട്ടു.

“അവളെ വിട്ടേക്ക്….ഞാൻ നോക്കിക്കൊള്ളാം അവളെ… ” കുളക്കാടൻ മാന്ത്രികന്റെ പരുക്കൻ ശബ്ദം ഉയർന്നു.

സഞ്ജു അവളിലെ പിടി വിട്ടു.

“ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു…. അവളെ എത്രയും പെട്ടന്ന് നശിപ്പിക്കണം ഇല്ലെങ്കിൽ ഇനിയും ഇവിടെ ദുർ മരണങ്ങൾ ഉണ്ടാവും…. വേഗം തന്നെ നിങ്ങൾ പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം…. പുലർച്ചെ നാല് മണിയാണ് എല്ലാം കൊണ്ടും യോജിച്ചതു. അതുകൊണ്ട് എത്രയും പെട്ടന്ന് എല്ലാം ശരിയാക്കികൊള്ളു….”

“എല്ലാം പെട്ടന്ന് തന്നെ തയ്യാറാക്കാം തിരുമേനി… ” വിനീതനായി അജയൻ പറഞ്ഞു.

“ഉം എന്നാ വേഗം പൊയ്ക്കോളൂ… ”

സഞ്ജുവിനെയും കൂട്ടി അജയൻ പടിപ്പുര കടന്നു പുറത്തേക്കു പോയി.

“അവളെ അവിടെ വിട്ടിട്ട് വന്നത് ശരിയായില്ല അജയാ… ”

“എടാ ഇപ്പോൾ അയാൾ പറയുന്നത് നമുക്ക് അനുസരിച്ചെ പറ്റു. നമ്മുടെ മുന്നിൽ വേറെ വഴിയില്ല… അതുകൊണ്ട് സഹിച്ചേ പറ്റു. നമ്മൾ തിരിച്ചു വരുന്നതിനിടയ്ക്ക് എന്തായാലും ദേവിയെ അയാൾ കൈ വയ്ക്കും….”

“ശേ…നീ ഒരുത്തൻ കാരണമാ കയ്യിൽ വന്നു ചേർന്ന മുതൽ ഇപ്പോ കണ്ടവന്റെ കയ്യിലായത്…. വഴിയിൽ എവിടെയെങ്കിലും വച്ചു തന്നെ അവളെ ശരിയാക്കണമായിരുന്നു…. ഇങ്ങോട്ട് കൊണ്ട് വരേണ്ടിയിരുന്നില്ല…. ” നിരാശയോടെ സഞ്ജു പറഞ്ഞു.

“അയാളവളെ ജീവനോടെ ബാക്കി വച്ചാൽ ഭാഗ്യം. പെണ്ണെന്നു കേട്ടാൽ അപ്പോ അയാളുടെ ഭാവം മാറും. ആഭിചാര ക്രിയയും ദുർമന്ത്രവാദവും ശീലമാക്കിയ മാന്ത്രികർ പൊതുവെ സ്ത്രീ വിഷയത്തിൽ അതിയായ താല്പര്യം ഉള്ളവരായിരിക്കും… നമുക്ക് അയാളുടെ സഹായം ആവശ്യമായി പോയി അതുകൊണ്ട് മറുത്തൊന്നും പറയാനും പറ്റില്ല…. ”

വൈകുന്നേരം തന്നെ മൂവരും കൂടി പുറത്തു പോയി പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം വാങ്ങിയിരുന്നു. അതെല്ലാം അജയൻ തന്റെ മുറിയിൽ കൊണ്ട് പോയി സൂക്ഷിച്ചു വച്ചിരുന്നു.

വീട്ടിൽ പോയി അതെടുത്തു കൊണ്ട് വരാനായി അവർ അതിവേഗം നടന്നു.

അർദ്ധ നഗ്നയായ ദേവിയുടെ മേനിയിൽ ആയിരുന്നു കുളക്കാടന്റെ നോട്ടം.

അയാൾ അവളെ ആപാദ ചൂടം വീക്ഷിച്ചു. പേടിയോടെ ദേവി അയാളെ നോക്കി.

ഉയർന്നു പൊങ്ങുന്ന അവളുടെ മാറിടത്തിലേക്ക്‌ കുളക്കാടൻ കാമാസക്തിയോടെ നോക്കി. ഭയവും പരിഭ്രമവും കാരണം അവൾക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല.

ഞൊടിയിടയിൽ ദേവിയെ അയാൾ തന്റെ കൈകളിൽ കോരിയെടുത്തു.

ഒരു മാത്ര തന്റെ ശരീരം തളരുന്നതായി അവൾക്ക് തോന്നി.നഖങ്ങൾ കൊണ്ട് അവൾ അയാളെ അള്ളി മുറിപ്പെടുത്തി. ദേവിയുടെ കൈ വിരലുകൾ ഉടക്കി മാന്ത്രികന്റെ ഇടത് കയ്യിലെ ഏലസ്സ് പൊട്ടി നിലത്തു വീണു. പക്ഷെ അയാൾ അത് അറിഞ്ഞില്ല.

ഉമ്മറത്തു അവളെ കിടത്തിയ ശേഷം അയാൾ അവളുടെ വായ മൂടി കെട്ടിയിരുന്നതു അഴിച്ചു മാറ്റി.

ദേവി ശ്വാസം വലിച്ചു വിട്ടു.

കുളക്കാടന്റെ കൈവിരലുകൾ അവളുടെ ശരീരത്തെ തഴുകി കൊണ്ടിരുന്നു. അവളുടെ മൃദുല ഭാഗങ്ങൾ അയാൾ തന്റെ കൈകളിൽ ഞെരിച്ചു.

പതിയെ അയാൾ തന്റെ ചുണ്ടുകൾ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.
അറപ്പോടെ ദേവി മുഖം വെട്ടിച്ചു. അവളുടെ മുഖം പിടിച്ചു വച്ചു ബലമായി അയാൾ അവളെ ചുംബിച്ചു.

കുളക്കാടൻ വേഗം തന്റെ ഉടുമുണ്ട് ഊരി മാറ്റി. പൂർണ നഗ്നനായ അയാൾ അവളുടെ മേൽ ആഴ്ന്നിറങ്ങാൻ ശ്രമിച്ചു.

സർവ്വ ശക്തിയും സംഭരിച്ചു ദേവി അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു.

അവളുടെ ബ്ലൗസ് അയാൾ വലിച്ചു കീറിയെറിഞ്ഞു. ദേവി ഉറക്കെ നിലവിളിച്ചു കരഞ്ഞു.

അവളുടെ കരച്ചിൽ കേട്ട് കുളക്കാടൻ ആർത്തട്ടഹസിച്ചു.

“എത്ര നിലവിളിച്ചു കരഞ്ഞാലും നിന്നെ രക്ഷിക്കാൻ ആരും വരില്ല…. ” കുളക്കാടൻ തന്റെ മുഖം ദേവിയുടെ കഴുത്തിലേക്കമർത്തി.

രണ്ടു കയ്യും കൊണ്ട് അവൾ അയാളുടെ മുഖം തള്ളി മാറ്റാൻ ശ്രമിച്ചു.

അവളുടെ കൈകൾ കുളക്കാടന്റെ കഴുത്തിലെ മാലയിൽ കുരുങ്ങി.

അയാൾ തന്റെ മുഖം അവളുടെ നഗ്നനമായ മാറിടത്തിലിട്ട് ഉരസി. ദേവിയുടെ അംഗലാവണ്യം അയാളെ മത്തു പിടിപ്പിച്ചു.

അറപ്പോടെ ദേവി അവനെ തന്നിൽ നിന്നും അടർത്തി മാറ്റി.

അയാളുടെ കഴുത്തിലെ നക്ഷത്ര പതക്കമണിഞ്ഞ മാല പൊട്ടി വീണു.

അവളെ പുണരാനുള്ള ആവേശത്തിൽ കുളക്കാടൻ അതൊന്നും അറിഞ്ഞതേയില്ല.

മാല പൊട്ടി വീണതും ആകാശത്ത്‌ അതിശക്തിയായി ഇടി വെട്ടി. അവിടെ മുഴുവനും കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.

രാത്രിക്ക് കാഠിന്യമേറി വന്നു. വരാനിരിക്കുന്ന ഭയാനകമായ അന്തരീക്ഷത്തിനു മോടി കൂട്ടാനായി പ്രകൃതിയും ഒരുങ്ങി. കനത്ത ഹുങ്കാര ശബ്‌ദത്തോടെ ഇടി മുഴങ്ങി. തൊട്ടു പിന്നാലെ കണ്ണഞ്ചിപ്പിക്കുന്ന മിന്നലും.

തുള്ളിക്കൊരു കുടം കണക്കെ മഴ ഇരമ്പി ആർത്തു വന്നു. ശ്രീമംഗലം തറവാടിന് ചുറ്റും ഒരു ചുഴലി കാറ്റ്‌ വട്ടമിട്ടു.

പ്രകൃതിയുടെ ഭാവമാറ്റം കുളക്കാടൻ ശ്രദ്ധിച്ചില്ല. പുറത്തു മഴ ആർത്തിരമ്പി പെയ്യാൻ തുടങ്ങി. കുളക്കാടന്റെ അരയിൽ കെട്ടിയിരുന്ന രക്ഷ വിറകൊണ്ടു. അപകട സൂചകമായി രക്ഷ വിറച്ചു കൊണ്ടിരുന്നു. കാമാസക്തിയിൽ കുളക്കാടൻ യാതൊന്നും തിരിച്ചറിഞ്ഞില്ല.

കുറുകലോടെ അയാൾ അവളെ വാരി പുണർന്നു. അവളുടെ ശരീരത്തിൽ ശേഷിച്ചിരുന്ന പാവാടയും അയാൾ അഴിച്ചെറിഞ്ഞു.

തന്റെ ശരീരം തളർന്നു തുടങ്ങിയെന്ന് അവൾക്ക് തോന്നി.അവളിൽ പടർന്നു കയറാൻ ശ്രമിച്ച അവനെ അവസാന ശ്രമമെന്നോണം സർവ്വ ശക്തിയുമെടുത്തു ദേവി തൊഴിച്ചു.

അവളുടെ വലതുകാൽ അവന്റെ നാഭിയിൽ ആഞ്ഞു പതിച്ചു.

“അയ്യോ…. ” ഒരു നിലവിളിയോടെ അയാൾ നാഭി പൊത്തിപ്പിടിച്ചു.

ആ സമയം കൊണ്ട് ദേവി ചാടിയെഴുന്നേറ്റു….പക്ഷെ അപ്പോഴേക്കും കുളക്കാടൻ അവളുടെ മുടിയിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു.

ശ്രീമംഗലം തറവാടിന് ചുറ്റും വട്ടം കറങ്ങി കൊണ്ടിരുന്ന ചുഴലിയിൽ നിന്നും ശിവപ്രിയ പുറത്തു വന്നു.

അതേസമയം കുളക്കാടൻ മാന്ത്രികന്റെ അരയിലെ രക്ഷ അഴിഞ്ഞു പോയി.

കാത്തിരുന്ന നിമിഷം വന്നെത്തിയതും ശിവപ്രിയ അതിവേഗം ദേവിയുടെ ശരീരത്തിലേക്ക് നൂണ്ടു കയറി.

ദേവിയുടെ മുഖം ശിവപ്രിയയുടെ മുഖമായി മാറി. കണ്ണുകൾ രക്ത വർണ്ണമായി. കൈയിൽ നഖങ്ങൾ നീണ്ടു കൂർത്തു വന്നു. വായിൽ നിന്നും രക്ത കറ പുരണ്ട ദ്രംഷ്ടകൾ പുറത്തേക്കു ഉന്തി വന്നു.

പെട്ടെന്നവൾ കുളക്കാടനു നേർക്ക് മുഖം തിരിച്ചു. ദേവിയുടെ സ്ഥാനത്തു ശിവപ്രിയയെ കണ്ട അയാൾ നടുങ്ങി.

അവന്റെ കൈകൾ മാലയ്ക്കായി നെഞ്ചിൽ പരതി. ഒരുൾക്കിടിലം അയാളിൽ ഉണ്ടായി.

ഞൊടിയിടയിൽ ശിവപ്രിയ കുളക്കാടനെ മുറ്റത്തേക്ക് തൊഴിച്ചെറിഞ്ഞു.

ഒരാർത്തനാദത്തോടെ കുളക്കാടൻ പുറത്തേക്കു തെറിച്ചു വീണു.

ശിവപ്രിയ ഒന്ന് നോക്കിയതും അങ്ങിങ്ങായി കീറി പറഞ്ഞു കിടന്നിരുന്ന ദേവിയുടെ ഉടയാടകൾ പഴയത് പോലെ ദേവിയുടെ ശരീരത്തിൽ വന്നു.
*************************************
അതേസമയം ഇളവന്നൂർ മഠത്തിൽ പാർവതി തമ്പുരാട്ടി നേരം ഒരുപാട് വൈകിയിട്ടും വൈശാഖിനെയും ദേവിയെയും കാണാതെ പേടിച്ചിരിക്കുകയായിരുന്നു.

അവർ രാമന്റെ അടുക്കൽ ചെന്നു.

“മോനെ രാമാ… ”

“എന്താ അമ്മായി…?? ” ചോദ്യ ഭാവത്തിൽ രാമൻ അവരെ നോക്കി.

“മോനെ വൈശാഖിനെയും ദേവിയെയും ഇത്രയും നേരായിട്ടും കാണുന്നില്ല…. ”

“അവർ എവിടെ പോയി അമ്മായി?? ”

“നാരായണൻ വൈദ്യരുടെ മകൻ അജിത്തില്ലേ അവനെ കാണാൻ പോയതാ വൈശാഖ്… സന്ധ്യ ആയിട്ടും അവനെ കാണാതായപ്പോ ദേവി അവനെ തിരഞ്ഞു അവന്റെ പിന്നാലെ പോയി… ”

“അവനെന്താ കൊച്ചു കുട്ടിയാണോ തിരഞ്ഞു പോവാൻ…. ഇവിടെ വേറെ ആണുങ്ങൾ ഇല്ലാഞ്ഞിട്ടാണോ സന്ധ്യ സമയം നോക്കി അവൾ ആരോടും പറയാതെ ഇറങ്ങി പോയത്…. ” രാമന് കലി കയറി.

“നീ അവളെയിനി വഴക്ക് പറയാൻ നിൽക്കണ്ട… ഒന്ന് പോയി നോക്കിയിട്ട് വാടാ… ”

“ശരി അമ്മായി… ഞാൻ ഒന്ന് നോക്കിയിട്ട് വരാം… ”

രാമൻ ഷർട്ടെടുത്തു ഇട്ട് കൊണ്ട് മുണ്ട് മടക്കി കുത്തി പുറത്തേക്കു ഇറങ്ങി.

“രാമാ… ” പിന്നിൽ മുത്തശ്ശന്റെ വിളി കേട്ട് രാമൻ ഞെട്ടി തിരിഞ്ഞു.

“മുത്തശ്ശാ….” രാമൻ പിന്തിരിഞ്ഞു.

“എവിടെക്കാ ഈ രാത്രി…അതും മഴ ഇങ്ങനെ തകർത്തു പെയ്യുമ്പോൾ?? സന്ധ്യക്ക്‌ ശേഷം ആരും പുറത്തു പോകരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ ഞാൻ … മറന്നോ നീ… ”

“അത് പിന്നെ മുത്തശ്ശാ ഒരു അത്യാവശ്യ കാര്യമുണ്ടായിരുന്നു. …” രാമൻ പതറി.

“എന്താ ഈ രാത്രി അത്യാവശ്യം…. ” മുത്തശ്ശൻ വിടുന്ന ഭാവമില്ല എന്നവന് തോന്നി.

“വൈശാഖും ദേവിയും പുറത്തേക്ക് പോയിട്ട് ഇതുവരെ കണ്ടില്ല… അമ്മായി ഒന്ന് പോയി തിരഞ്ഞിട്ട് വരാൻ പറഞ്ഞു… ”

“ഈ കുട്ടികൾക്ക് തീരെ അനുസരണ ഇല്ലാണ്ട് ആയല്ലോ…. വെറുതെ ആപത്തു ക്ഷണിച്ചു വരുത്താനായിട്ട്… ”

“ഞാൻ പോയി നോക്കിയിട്ട് വരട്ടെ… ”

“എന്തായാലും പോകാൻ ഇറങ്ങിയതല്ലേ… ഞാനായിട്ട് തടയണില്യ… ഒറ്റയ്ക്ക് ഏതായാലും പോവണ്ട.അനന്തുവിനെയും കൂട്ടിക്കോളൂ…. ”

അനന്തുവിനെ കൂടെ കൂട്ടാൻ അവനു തീരെ താല്പര്യം ഇല്ലായിരുന്നു … പക്ഷെ മുത്തശ്ശൻ പറഞ്ഞത് എതിർക്കാൻ കഴിയാത്തതിനാൽ ഗന്ത്യതരമില്ലാതെ രാമനു അനന്തുവിനെയും ഒപ്പം കൂട്ടേണ്ടി വന്നു.

കയ്യിൽ ഒരു ടോർച്ചും എടുത്തു കുട നിവർത്തി പിടിച്ചു കൊണ്ട് രണ്ടു പേരും മഴയത്തിറങ്ങി നടന്നു.

“രാമേട്ടാ എനിക്കെന്തോ പേടിയാവാ… ഏട്ടനേയും ദേവിയെയും അജയൻ അപായപ്പെടുത്തി കാണുമോന്നാ എന്റെ പേടി…”

“നീ വെറുതെ ഓരോന്നു ചിന്തിച്ചു കൂട്ടല്ലേ അനന്തു. ആദ്യം നമുക്ക് വൈദ്യരുടെ വീട് വരെ പോയി നോക്കാം… ” രാമൻ അവനെ ശാസിച്ചു.
*************************************
പത്തായ പുരയിൽ ബോധം കെട്ടു കിടന്നിരുന്ന വൈശാഖ് ഉണർന്നു.

തലയ്ക്കു പിന്നിൽ അവനു അസഹ്യമായ വേദന അനുഭവപ്പെട്ടു. എങ്കിലും അവനത് കാര്യമാക്കിയില്ല.

അവൻ എഴുന്നേറ്റു ചുറ്റും നോക്കി.
കുറച്ചകലെ മാറിയിരുന്ന് ഉറക്കം തൂങ്ങുന്ന കിരണിനെ അവൻ കണ്ടു.

കഴിഞ്ഞു പോയ കാര്യങ്ങൾ വൈശാഖ് ഓർത്തെടുത്തു. ഒറ്റ കുതിപ്പിനു തന്നെ അവൻ കിരണിന്റെ അടുത്തെത്തി.

ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു വൈശാഖ് അവനെ പൊക്കിയെടുത്തു.

ഇഞ്ച ചതയ്ക്കുന്നതു പോലെ വൈശാഖ് അവനെ അടിച്ചവശനാക്കി.

“എവിടെയാടാ മറ്റവന്മാർ… ” വൈശാഖ് അലറി.

“എനിക്കറിയില്ല…. എന്നെ ഇവിടെയിരുത്തിയിട്ട് അവർ പുറത്തേക്കു പോയതാ… ചിലപ്പോൾ വീട്ടിൽ ഉണ്ടാവും…” ഞരങ്ങി കൊണ്ട് കിരൺ മറുപടി പറഞ്ഞു.

അവനെയും തൂക്കിയെടുത്തു കൊണ്ട് വൈശാഖ് പത്തായ പുരയിൽ നിന്നും പുറത്തിറങ്ങി.

നാരായണൻ വൈദ്യരുടെ വീട് മുഴുവനും വൈശാഖ് അവരെ തിരഞ്ഞു.
പക്ഷെ അവിടെയെങ്ങും സഞ്ജുവോ അജയനോ ഉണ്ടായിരുന്നില്ല.

“ഇവിടെയെങ്ങും അവന്മാർ ഇല്ലല്ലോ…
എവിടെ പോയെടാ അജയനും മറ്റവനും” വൈശാഖ് കിരണിനെ കുത്തിപ്പിടിച്ചു ചോദിച്ചു.

” സത്യമായും എനിക്കറിയില്ല…. എന്നെ കൊല്ലല്ലേ… “കിരൺ അവനോടു കെഞ്ചി.

‘നിന്നെ എന്റെ കൈകൊണ്ട് എന്തായാലും കൊല്ലില്ല അതിനു ശിവപ്രിയയുണ്ട്. അവളുടെ കൈകൊണ്ടാവും നിന്റെ മരണം… നിന്നെ ഞാൻ അവളുടെ അടുത്തേക്ക് കൊണ്ട് പോവാ… അവന്മാരെ ഞാൻ പൊക്കിക്കോളാം… ” കോരിച്ചൊരിയുന്ന മഴയൊന്നും വക വയ്ക്കാതെ വൈശാഖ് അവനെയും കൊണ്ട് ശ്രീമംഗലത്തേക്ക് നടന്നു.

വൈശാഖ് ഉണരുന്നതിനു തൊട്ടു മുൻപാണ് അജയനും സഞ്ജുവും വന്നു പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ എടുത്തുകൊണ്ടു പോയത്.
*************************************
മുറ്റത്തു വീണു കിടക്കുന്ന കുളക്കാടന്റെ അടുത്തേക്ക് ശിവപ്രിയ നടന്നടുത്തു.

ഭയന്നു വിറച്ചു കൊണ്ട് അയാൾ പിന്നിലേക്ക് ഞരങ്ങി നീങ്ങി.

കാരമുള്ള് കണക്കെ മഴത്തുള്ളികൾ അയാളുടെ മേലേക്ക് വീണു. അവൻ വേദന കൊണ്ട് പുളഞ്ഞു.

മനസ്സിൽ മന്ത്രങ്ങൾ ഉരുവിട്ട് നോക്കിയെങ്കിലും ഒന്നും പൂർത്തിയാക്കാൻ അവനു കഴിഞ്ഞില്ല.

ഓർമകൾക്ക് മേൽ കാർമേഘങ്ങൾ വന്നു മൂടിയത് പോലെ അവനു അനുഭവപ്പെട്ടു.

സ്വയ രക്ഷയ്ക്കുള്ള മന്ത്രങ്ങൾ പോലും ഓർത്തെടുക്കാൻ കുളക്കാടനു കഴിഞ്ഞില്ല.

“എല്ലാ ദുർ മാന്ത്രികനും ഇതുപോലെ ഒരന്ത്യം സുനിശ്ചിതമാണ്. നിന്റെ അന്ത്യം എന്റെ കൈകൊണ്ടാണ് കുളക്കാടാ. നിന്റെ എല്ലാ കർമ്മ ഫലത്തിനുമുള്ള ശിക്ഷ ഞാൻ ഇന്ന് വിധിക്കുകയാ…. ” ശിവപ്രിയ ആർത്തട്ടഹസിച്ചു.

“അരുത്… എന്നെ കൊല്ലരുത്. ഒരിക്കലും നിന്നെ ശല്യം ചെയ്യാൻ ഞാൻ വരില്ല. എന്നെ ജീവനോടെ വിട്ടാൽ മാത്രം മതി. ” അവൻ അവളുടെ മുന്നിൽ ജീവന് വേണ്ടി യാചിച്ചു.

“മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും നീ അർഹിക്കുന്നില്ല. നിന്നെ ജീവനോടെ വിടുന്നത് തന്നെ ആപത്താണ്. ധർമ്മം മാത്രമേ എന്നും ജയിച്ചിട്ടുള്ളു…. ”

ശിവപ്രിയ അവനെ കഴുത്തിനു പിടിച്ചു പൊക്കിയെടുത്തു. അവളുടെ നീണ്ടു കൂർത്ത ദ്രംഷ്ടകൾ അവന്റെ കഴുത്തിൽ ആഴ്ന്നിറങ്ങി.

കുളക്കാടൻ വേദന കൊണ്ട് ഉറക്കെയുറക്കെ നിലവിളിച്ചു. അവനിൽ ജീവൻ ബാക്കി നിൽക്കെ തന്നെ ശിവപ്രിയ നഖം കൊണ്ട് അവന്റെ വയറു പിളർന്നത്.

ദേഷ്യം അടക്കാനാവാതെ ശിവപ്രിയ മാന്ത്രികന്റെ കാലിൽ ചവുട്ടി പിടിച്ചു അവനെ നെടുകെ വലിച്ചു കീറി.

അതേസമയം എവിടുന്നോ ഓടി വന്ന ഒരു കൂട്ടം ചെന്നായ്ക്കൾക്ക് നേരെ അവൾ ആ ശരീരം വലിച്ചെറിഞ്ഞു.

ആർത്തിയോടെ ചെന്നായ്ക്കൾ ആ മനുഷ്യ ശരീരം പിച്ചി ചീന്തി തിന്നു.

മഴയ്ക്ക് ശക്തി പ്രാപിച്ചു വന്നു.

അൽപ്പ സമയം കഴിഞ്ഞപ്പോൾ അജയനും സഞ്ജുവും പൂജാ സാധനങ്ങളുമായി അവിടെ എത്തിച്ചേർന്നു.

അവർ ശ്രീമംഗലത്തിന്റെ പടിപ്പുര കടന്നു അകത്തേക്ക് കയറി പോകുന്നത് അതുവഴി വന്ന രാമനും അനന്തുവും കണ്ടു.

അവരുടെ പിന്നാലെ രാമനും അനന്തുവും അകത്തേക്ക് പ്രവേശിച്ചു.

ദേവിയുടെ ശരീരത്തിൽ കയറിയ ശിവപ്രിയ എല്ലാം നോക്കി കണ്ടു അദൃശ്യയായി നിലകൊണ്ടു. വൈശാഖ് കിരണിനെയും കൊണ്ട് അവിടെയെത്തുന്നതും കാത്ത് അവൾ നിന്നു.

സാധനങ്ങൾ ഉമ്മറത്തു കൊണ്ട് വച്ച് ശേഷം അവർ കുളക്കാടനെയും ദേവിയെയും നോക്കി.

“ഡാ അവരെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ… ” സഞ്ജു പറഞ്ഞു.

“വാതിൽ തുറന്നു കിടക്കുകയല്ലേ അകത്തു കാണും… ” അവർ അകത്തേക്ക് കയറാൻ തുടങ്ങവേ പിന്നിൽ രാമന്റെ ശബ്ദം അവർ കേട്ടു.

“അജയാ വൈശാഖും ദേവിയും എവിടെ…?? ”

സഞ്ജുവും അജയനും ഒരുമിച്ചു പിന്തിരിഞ്ഞു നോക്കി.

പിന്നിൽ നിൽക്കുന്ന രാമനെയും അനന്തുവിനെയും കണ്ടപ്പോൾ അജയനു ചിരി പൊട്ടി.

“എന്റെ കൈ കൊണ്ട് ചാവണ്ടെങ്കിൽ വിളിച്ചോണ്ട് പോടാ നിന്റെ ചേട്ടനെ…” അജയൻ പുച്ഛിച്ചു.

“അജയാ അവനെ പേടിപ്പിക്കും പോലെ എന്നെ പേടിപ്പിച്ചു ഓടിക്കാൻ നോക്കല്ലേ…
എല്ലാം അറിഞ്ഞിട്ട് തന്നെയാ രാമൻ നിന്റെ മുന്നിൽ നിൽക്കുന്നത്…. കൂടുതൽ അഭ്യാസം കാണിക്കാതെ മര്യാദക്ക് ദേവിയും വൈശാഖും എവിടെയാണെന്ന് പറയുന്നതാ നിനക്കൊക്കെ നല്ലത്…. ”

അജയൻ അനന്തുവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.

“ഓഹോ അപ്പോ നീ എല്ലാം നിന്റെ രാമേട്ടനോട്‌ പറഞ്ഞു അല്ലെ…. സഞ്ജു ഇങ്ങനെയാണെങ്കിൽ നമുക്ക് രണ്ടുപേരെ കൂടി തീർക്കേണ്ടി വരുമല്ലോ…. ” അത് പറഞ്ഞതും അജയൻ കാലുകൾ കൊണ്ട് രാമനെ തൊഴിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു.

അപ്രതീക്ഷിതമായി കിട്ടിയ ചവുട്ടിൽ രാമൻ മഴവെള്ളത്തിലേക്ക് തെറിച്ചു വീണു.

“എടാ… “അനന്തു ചീറി കൊണ്ട് അജയനെ അടിക്കാനായി പാഞ്ഞു.

അജയൻ അരയിൽ കരുതിയിരുന്ന കത്തി വലിച്ചൂരി തനിക്കു നേരെ പാഞ്ഞു വന്ന അനന്തുവിന്റെ വയറ്റിൽ കുത്തിയിറക്കി.

“രാമേട്ടാ…. ” അനന്തു ഒരു നിലവിളിയോടെ വയറു പൊത്തി പിടിച്ചു നിലത്തിരുന്നു.

അപ്പോഴേക്കും മുറ്റത്തേക്ക് ചാടിയിറങ്ങിയ സഞ്ജു രാമനെ വട്ടം പിടിച്ചു.

“അജയാ ഇവനെയും കുത്തി മലർത്തെടാ…. ”

സഞ്ജുവിനെ തള്ളി മാറ്റി രാമൻ അവന്റെ ശിരസിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു.

അജയൻ കത്തിയുമായി രാമന്റെ മുന്നിലേക്ക് ചാടി വീണു.

രാമന്റെ താഢനമേറ്റ് അജയന്റെ കയ്യിലെ കത്തി തെറിച്ചു നിലത്തു വീണു.

മൂന്നുപേരും തമ്മിൽ പൊരിഞ്ഞ അടിയായി. അജയൻ രാമന്റെ കൈകൾ പിന്നോട്ടാക്കി കൂട്ടിപിടിച്ചു വച്ചു.

“സഞ്ജു ആ കത്തിയെടുത്തു കുത്തി മലർത്തെടാ ഈ നായിന്റെ മോനെ… ”

നിലത്തു വീണു കിടന്ന കത്തി എടുത്തു കൊണ്ട് സഞ്ജു രാമന് നേർക്ക് നടന്നടുത്തു.

“തൊട്ടു പോകുരുത് രാമേട്ടനെ…. ” ആ കാഴ്ച കണ്ടു കൊണ്ട് അവിടേക്ക് വന്ന വൈശാഖ് അലറി.

സഞ്ജുവും അജയനും പടിപ്പുരയ്ക്ക് നേരെ ദൃഷ്ടികൾ പായിച്ചു.

കിരണിനെ കുത്തിപിടിച്ചു നിൽക്കുന്ന വൈശാഖിനെ കണ്ട് അവർ ഞെട്ടി.

“എന്റെ രാമേട്ടനു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഇവനെ ഞാൻ അങ്ങു തീർക്കും…. ”

സഞ്ജുവിന്റെ കയ്യിൽ നിന്നും കത്തി ഊർന്നു പോയി.

അജയൻ രാമേട്ടന്റെ കയ്യിലെ പിടി അയയ്ച്ചു.

പെട്ടെന്നാണ് ശ്രീമംഗലം തറവാടിന്റെ തെക്ക് ഭാഗത്തു നിന്നും ഒരു കൂട്ടം ചെന്നായ്ക്കളുടെ ഓരിയിടൽ അവർ കേട്ടത്.

നിമിഷങ്ങൾ കഴിയവേ ആ ശബ്ദം അടുത്തടുത്ത് വരുന്നതായി അവർക്ക് തോന്നി.

വൈശാഖിന്റെ ചുണ്ടിൽ ഒരു വിജയചിരി മിന്നി.

ശിവപ്രിയ വേട്ട തുടങ്ങി കഴിഞ്ഞുവെന്ന് അവനു മനസിലായി.

അജയനും സഞ്ജുവും ഭീതിയോടെ മുഖാമുഖം നോക്കി.

അവർ നോക്കിനിൽക്കെ ഒരു കൂട്ടം ചെന്നായ്ക്കൾ അവിടേക്ക് നടന്നു വന്നു.

പടിപ്പുര വാതിൽ തനിയെ അടഞ്ഞു.

ആർത്തു പെയ്ത മഴ ഒരു നിമിഷം നിശ്ചലമായി.ഇടിയും മിന്നലും നിന്നു. ഒരു നിശ്ശബ്ദത അവിടെയാകെ തളം കെട്ടി നിന്നു.

കടിച്ചു കീറാനുള്ള വെമ്പലോടെ ആരുടെയോ ആജ്ഞയ്ക്കായി ചെന്നായ്ക്കൾ അക്ഷമരായി കാത്തു നിന്നു.

ചെന്നായ്ക്കളുടെ ഏറ്റവും പിന്നിലായി ശിവപ്രിയ പ്രത്യക്ഷപ്പെട്ടു. അവൾക്കു മുന്നോട്ടു പോകാനായി വഴിയൊതുക്കി കൊണ്ട് ചെന്നായ്ക്കൾ ഇരു വശത്തേക്കും ഒതുങ്ങി.

മുന്നിലെ ഭീകര ദൃശ്യം കണ്ട് തറഞ്ഞു നിൽക്കുകയാണ് അജയനും സഞ്ജുവും കിരണും….

പേടിച്ചരണ്ട അനന്തു ദയനീയ ഭാവത്തിൽ രാമനെ നോക്കി. രാമൻ അവന്റെ അടുത്തേക്ക് വന്നു തന്റെ ഷർട്ട്‌ ഊരി അവന്റെ വയറിനു മുകളിൽ ചുറ്റി കെട്ടി.

“രാമേട്ടാ…. ശിവപ്രിയ എന്നെയും കൊല്ലും…. ” ഭീതിയോടെ അനന്തു പറഞ്ഞു.

“നീ പേടിക്കണ്ട…. രാമേട്ടനില്ലേ നിന്റൊപ്പം…. ”

വൈശാഖിന്റെ പിടിയിൽ നിന്നും കുതറി കിരൺ പടിപ്പുര ലക്ഷ്യമാക്കി ഓടി.
പക്ഷെ എത്ര ശ്രമിച്ചിട്ടും അവനു പടിപ്പുര വാതിൽ തുറക്കാൻ കഴിഞ്ഞില്ല.

ശിവപ്രിയ ഒരു നിമിഷം വിരൽ ഞൊടിച്ചു. കേൾക്കേണ്ട താമസം ചെന്നായ്ക്കൾ കിരണിന്റെ നേർക്ക് ഓടി. അവ കൂട്ടമായി അവനെ ആക്രമിച്ചു

കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് കിരണിനെ ചെന്നായ്ക്കൾ വലിച്ചു കീറി.
അവന്റെ നിലവിളി അവിടെയാകെ മുഴങ്ങി.

അത് കണ്ടതും അജയനും സഞ്ജുവും ഒരടി പോലും ചലിക്കാൻ കഴിയാതെ വിറങ്ങലിച്ചു നിന്നു.

മരണം മുന്നിൽ വന്നു നിൽക്കുന്നത് അവർ അറിഞ്ഞു. കുളക്കാടൻ മാന്ത്രികനെ അവിടെയെങ്ങും കാണാത്തതിനാൽ അവർ അപകടം മനസിലാക്കി.

ശിവപ്രിയ അവരുടെ തൊട്ടു മുന്നിൽ വന്നു നിന്നു.

അവസാന ആശ്രയമെന്നോണം കഴുത്തിൽ കിടന്ന മാലയിൽ അജയൻ പിടിച്ചു.

അതുകണ്ട് ശിവപ്രിയ പൊട്ടിച്ചിരിച്ചു.

“ആ മാല ഇനി നിങ്ങളെ രക്ഷിക്കില്ല…. അത് നിങ്ങൾക്ക് തന്നവനെ ഞാൻ പറഞ്ഞയച്ചു കഴിഞ്ഞു…. ഇനി നിങ്ങളുടെ ഊഴമാണ്. മരണശിക്ഷ നിനക്കൊന്നും ഒന്നുമല്ലഎന്നറിയാം ….പക്ഷെ നിന്നെയൊക്കെ കൊല്ലാതെ വിട്ടാൽ ശരിയാവില്ല….പ്രാണൻ പോകുന്ന വേദന അറിഞ്ഞു വേണം നിങ്ങൾ മരിക്കാൻ…”

“വേണ്ട…. ഞങ്ങളെ ഒന്നും ചെയ്യരുത്… ” സഞ്ജുവും അജയനും അവളുടെ മുന്നിൽ അപേക്ഷിച്ചു.

അത് പാടെ അവഗണിച്ചു കൊണ്ട് ശിവപ്രിയ അജയനെയും സഞ്ജുവിനെയും ചെന്നായ്ക്കൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു.

ശേഷം അവൾ മൂന്നു വട്ടം വിരൽ ഞൊടിച്ചു. അവളുടെ നിർദേശങ്ങൾ തിരിച്ചറിഞ്ഞ ചെന്നായ്ക്കൾ സാവധാനം സഞ്ജുവിനെയും അജയനെയും വളഞ്ഞു.

അവരുടെ ഉടുപ്പുകൾ ചെന്നായ്ക്കൾ വലിച്ചു കീറി. ശേഷം രണ്ടു ചെന്നായ്ക്കൾ അവരുടെ കാലിൽ കടിച്ചു പിടിച്ചു അവിടെ മൊത്തം ഓടി നടന്നു.അവരുടെ കരച്ചിൽ ഉയർന്നു കേട്ടു.

തെക്കേ പറമ്പിൽ കൂട്ടമായി വളർന്നു നിൽക്കുന്ന കള്ളിമുൾ ചെടികൾക്ക് ഇടയിൽ കൂടി ചെന്നായ്ക്കൾ അവരെ ഇഴച്ചു കൊണ്ട് പോയി.

വീണ്ടും മഴ പെയ്തു തുടങ്ങി. ചെന്നായ്ക്കൾ അവരെ യഥാ സ്ഥാനത്തു കൊണ്ട് വന്നു.

അവളുടെ അടുത്ത ആജ്ഞയ്ക്കായി അവ കാതോർത്തു നിന്നു.

ശരീരം മുഴുവനും പൊട്ടിയൊലിച്ചു ചോര വാർന്നു അവർ കിടന്നു.

മഴ വെള്ളം അവരുടെ മേലേക്ക് ശക്തിയായി പതിച്ചപ്പോൾ ഇരുവരും വേദന കൊണ്ട് ഉറക്കെ കരഞ്ഞു.

അപ്പോഴേക്കും എവിടെ നിന്നോ വന്ന കുറെ കറുത്ത അട്ടകൾ അവരുടെ ശരീരം പൊതിഞ്ഞു മൂടി.

ശിവപ്രിയ ചെന്നായ്ക്കൾക്ക് നേരെ ഒന്ന് നോക്കി.പൊടുന്നനെ ചെന്നായ്ക്കളും അവരെ കടിച്ചു പറിച്ചു.

അത് കണ്ടു ശിവപ്രിയ ആർത്തു ചിരിച്ചു.
അവൾ തല ചരിച്ചു അനന്തുവിനെ നോക്കി. എന്നിട്ട് പറഞ്ഞു.

“നിന്നെ ഞാൻ വെറുതെ വിടുന്നു….
പൊയ്ക്കോ എന്റെ മുന്നിൽ നിന്ന്….ഇനിയും നിന്നെ ഇവിടെ കണ്ടാൽ ചിലപ്പോൾ എന്റെ മനസ്സ് മാറും… ”

“രാമേട്ടാ അവനെയും കൂട്ടി പൊയ്ക്കോ… ” വൈശാഖ് പറഞ്ഞു.

“എടാ ദേവിയെ കാണുന്നില്ല….നിന്നെ തിരക്കി ഇറങ്ങി പോയതാ അവൾ ” രാമൻ പറഞ്ഞു

“അത് ഞാൻ നോക്കി കൊള്ളാം…. ഏട്ടൻ പൊയ്ക്കോ… ” വൈശാഖ് രാമനെയും അനന്തുവിനെയും പറഞ്ഞു വിട്ടു.

പതിയെ അന്തരീക്ഷം ശാന്തമായി.

“ശിവാ… ” വൈശാഖ് അവളുടെ അടുത്തേക്ക് ചെന്നു.

അവളുടെ മുഖത്തെ രൗദ്ര ഭാവം മാറി… ആ മുഖത്ത്‌ ഒരു വിഷാദ ചിരി പടർന്നു.

അവളുടെ നോട്ടം അവന്റെ മിഴികളിൽ തറച്ചു നിന്നു. അവിടേക്ക് ഒഴുകിയെത്തിയ കാറ്റിൽ പാലപൂവിന്റെ ഗന്ധം നിറഞ്ഞു.

ഒരു നിമിഷം ശിവ അവനെ ചേർത്തു പിടിച്ചു നെറുകയിൽ ചുംബിച്ചു.
അവൾ തെരു തെരെ അവനെ ചുംബനങ്ങൾ കൊണ്ട് മൂടി.

വൈശാഖ് അവളെ തന്റെ നെഞ്ചോടു ചേർത്തണച്ചു.ദേവിയുടെ ശരീരവും ശിവപ്രിയയുടെ ആത്മാവുമാണ് അതെന്ന് അവൻ അറിഞ്ഞിരുന്നില്ല.

ഒരു നിമിഷം വൈശാഖ് തന്റെ ജീവന്റെ ജീവനായ ശിവപ്രിയയോടൊപ്പം മറ്റൊരു ലോകത്തേക്ക് പോയി.

എല്ലാം അർത്ഥത്തിലും അവർ ഒന്നായി മാറി. താൻ സ്വപ്നം കാണുകയാണോ എന്നു പോലും അവനു തോന്നിപ്പോയി.

കിതപ്പോടെ വൈശാഖ് അവളുടെ മടിയിലേക്ക് തല വച്ചു കിടന്നു.

“ഏട്ടാ എന്റെ പ്രതികാരം പൂർത്തിയായി കഴിഞ്ഞു. ഇനി മറ്റൊരു ആഗ്രഹം കൂടി ഉണ്ട്… അത് ഏട്ടൻ സാധിച്ചു തരണം…”

“എന്താ…?? ” ചോദ്യ ഭാവത്തിൽ അവൻ അവളെ നോക്കി.

“ഏട്ടൻ ദേവിയെ വിവാഹം കഴിക്കണം..”

വൈശാഖ് ഞെട്ടി എഴുന്നേറ്റു.

“അത് സാധ്യമല്ല ശിവ…. ”

“പക്ഷെ ഏട്ടൻ ദേവിയെ വിവാഹം കഴിച്ചേ മതിയാകു…. കാരണം ഇപ്പോൾ ഏട്ടൻ മോഹത്തോടെ വാരി പുണർന്നത് ദേവിയുടെ ശരീരമായിരുന്നു. എനിക്ക് മോക്ഷം ലഭിക്കാൻ ഇത് അനിവാര്യമായിരുന്നു…. ദേവിയുടെ സമ്മതത്തോടെ തന്നെയായിരുന്നു എല്ലാം നടന്നത്….. എന്റെ ആഗ്രഹം എല്ലാം പൂർത്തിയായി കഴിഞ്ഞു…. എനിക്ക് മടങ്ങാൻ സമയമായി…. ഏട്ടനു വേണ്ടി ജീവനും ജീവിതവും മാറ്റി വച്ച ദേവിയെ കണ്ടില്ലെന്ന് നടിക്കരുത്…. അവളെ ഏട്ടൻ സ്വീകരിക്കണം….” പതിയെ ശിവപ്രിയയുടെ ആത്മാവ് ദേവിയുടെ ശരീരത്തിൽ നിന്നും വിട്ടു മാറി.

എല്ലാം കേട്ടു കൊണ്ട് വൈശാഖ് സ്തബ്ധനായി നിന്നു.

“എന്റെ ശരീരം മറവ് ചെയ്ത സ്ഥലം അനന്തു കാണിച്ചു തരും… യഥാവിധി എന്റെ മരണാനന്തര കർമ്മങ്ങൾ ഈ വളപ്പിൽ ഏട്ടൻ തന്നെ ചെയ്യണം…. ദേവിയെ ഒരിക്കലും ഉപേക്ഷിക്കരുത്…. എന്റെ അപേക്ഷയാണ്…. ”

“എല്ലാം നിന്റെ ആഗ്രഹം പോലെ നടക്കട്ടെ ശിവാ… ”

“ദേവി എന്റെ ഏട്ടനെ നിന്നെ ഏൽപ്പിച്ചു ഞാൻ പോവുകയാ…. ഭൂമിയിൽ മറ്റൊരു ജന്മം ഉണ്ടെങ്കിൽ നിങ്ങളുടെ മകളായി ഞാൻ വീണ്ടും പുനർ ജനിക്കും…. ” ശിവപ്രിയ ദേവിയോട് പറഞ്ഞു.

“എനിക്ക് പോകാൻ സമയമായി ഞാൻ പോവാ….” അവൾ അവരെ നോക്കി കൈവീശി.

അവർ നോക്കിനിൽക്കെ ശിവപ്രിയ അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നു.

നിറ കണ്ണുകളോടെ അവൾ മറയുന്നതും നോക്കി അവർ നിന്നു.

“ഏട്ടാ…. ”

“ഉം… ”

“എന്നോട് ഇപ്പോഴും വെറുപ്പാണോ… ”

“ഇല്ല ദേവി… നിന്നോട് എനിക്കിപ്പോ ഒരു വെറുപ്പും ഇല്ല…. പക്ഷെ ശിവയുടെ സ്ഥാനത്തു പെട്ടന്ന് നിന്നെ കാണാൻ എനിക്ക് കഴിയില്ല…. എനിക്കൊരിക്കലും നല്ലൊരു ഭർത്താവ് ആകാൻ കഴിഞ്ഞെന്നു വരില്ല…”

“ഏട്ടന്റെ മനസ്സിൽ ശിവയോടുള്ള സ്നേഹം എത്രയാണെന്ന് എനിക്ക് മനസിലാകും. എന്നെങ്കിലും ഏട്ടൻ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങും…. ഭാര്യയായി കാണാനും കഴിയും…. ഞാൻ കാത്തിരുന്നോളാം…. ”

“എന്റെ മനസ്സ് നീ മനസിലാക്കിയല്ലോ… നിന്നെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും നിന്നെ ഒരിക്കലും ഞാൻ വേദനിപ്പിക്കില്ല ദേവി….നമുക്ക് പോകാം മഠത്തിലേക്ക്…”

“ഉം… പോവാം… ”

“എന്നോടുള്ള വെറുപ്പ് മാറിയത് പോലെ ഏട്ടൻ എന്നെങ്കിലും ഒരിക്കൽ തീർച്ചയായും എന്നെ സ്നേഹിക്കും…. ദേവി അതിനായി കാത്തിരിക്കും…” അവൾ മനസ്സിൽ പറഞ്ഞു.

വൈശാഖിന്റെ കൈകളിൽ ചുറ്റി പിടിച്ചു ദേവി അവന്റൊപ്പം മഠത്തിലേക്ക് നടന്നു.

ശിവപ്രിയയുടെ ആഗ്രഹം പോലെ വൈശാഖ് ദേവിയുടെ കഴുത്തിൽ താലി ചാർത്തി തന്റെ ഭാര്യയാക്കി.

എന്നെങ്കിലും ഒരു ദിവസം വൈശാഖ് സ്നേഹത്തോടെ തന്നെ ഭാര്യയായി കണ്ട് ആ നെഞ്ചിലേക്ക് ചേർത്തണയ്ക്കുമെന്ന ശുഭ പ്രതീക്ഷയോടെ ദേവി കാത്തിരുന്നു.

അവസാനിച്ചു

സ്നേഹത്തോടെ
ശിവ എസ് നായർ

(ഇത് വരെ വായിച്ചു പിന്തുണച്ച എല്ലാ വായനക്കാർക്കും ഒത്തിരി നന്ദി. അവസാന ഭാഗം ആയതിനാൽ കുറച്ചു സമയം എടുത്താണ് എഴുതിയത്. പോസ്റ്റ്‌ ചെയ്യാൻ വൈകിയത് ഫോൺ കംപ്ലയിന്റ് ആയതു കൊണ്ടായിരുന്നു. )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശിവപ്രിയ : ഭാഗം 1

ശിവപ്രിയ : ഭാഗം 2

ശിവപ്രിയ : ഭാഗം 3

ശിവപ്രിയ : ഭാഗം 4

ശിവപ്രിയ : ഭാഗം 5

ശിവപ്രിയ : ഭാഗം 6

ശിവപ്രിയ : ഭാഗം 7

ശിവപ്രിയ : ഭാഗം 8

ശിവപ്രിയ : ഭാഗം 9

ശിവപ്രിയ : ഭാഗം 10