Sunday, December 22, 2024
Novel

പ്രിയനുരാഗം – ഭാഗം 23

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


“ദേവങ്കിൾ, ഹിമയാന്റി സർപ്രൈസ് വിസിറ്റ് ആണല്ലോ . മിനിഞ്ഞാന്നല്ലേ നമ്മള് സംസാരിച്ചേ ആന്റി ഒന്നും പറഞ്ഞില്ലല്ലോ ..” പ്രിയ നിറഞ്ഞ ചിരിയോടെ ഹിമയുടെ കൈ ചേർത്ത് പിടിച്ചു ചോദിച്ചു .

“മോൾക്ക് സർപ്രൈസ് തരാൻ വേണ്ടി തന്നെ . ഈ ഞെട്ടല് കാണാൻ കഴിഞ്ഞില്ലേ .സുഖല്ലേ മോൾക്ക് .” ഹിമ പ്രിയയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു .

“ഇവിടെ പൊളിയല്ലേ ആന്റി . രുദ്രനും ഒന്നും പറഞ്ഞില്ല ” അതും പറഞ്ഞു പ്രിയ രുദ്രനെ നോക്കി . പക്ഷെ അവൻ അവളെ ശ്രദ്ധിക്കാതെ ഫോണിൽ എന്തോ നോക്കി നിൽപ്പാണ് .

“എന്താണ് Mr.രുദ്രദേവൻ ഒരു മൈൻഡ് ഇല്ലല്ലോ ” പ്രിയ രുദ്രന്റെ മുന്നിൽ കയറി നിന്നു ചോദിച്ചു .

രുദ്രൻ പക്ഷെ പ്രിയയെ ശ്രദ്ധിക്കുന്നേ ഇല്ല .

“അമ്മേ കാണണം എന്ന് പറഞ്ഞ ആളെ കണ്ടില്ലേ ഇനി തിരിച്ചു പോകാം ” രുദ്രൻ പ്രിയയെ അവഗണിച്ചു കൊണ്ട് ഹിമയുടെ അടുത്തു ചെന്ന് പറഞ്ഞു .

“എങ്ങോട്ട് പോവാൻ . എവിടേം ഇപ്പോൾ പോവുന്നില്ല .” പ്രിയ രുദ്രന്റെ ഷോൾഡർ പിടിച്ചു അവൾക്ക് നേരെ തിരിച്ചു കൊണ്ട് പറഞ്ഞു .

രുദ്രൻ എന്തോ പറയാൻ തുടങ്ങിയതും കൃഷ്ണൻ അവരുടെ അടുത്തേക്ക് വന്നു .

” ഇതെന്താ അവിടെ തന്നെ നിൽക്കുന്നത് അകത്തേക്ക് വരൂ . അവരെ അകത്തേക്ക് വിളിക്ക് ദേവു ” കൃഷ്ണൻ പറഞ്ഞു .

“സോറി അച്ഛാ .. ഞാൻ പെട്ടന്ന് കണ്ടപ്പോ ഇവിടെ തന്നെ നിന്ന് പോയി . എല്ലാവരും വരൂ അകത്തിരുന്നു സംസാരിക്കാം . ” പ്രിയ പറഞ്ഞു .

“ഇവള് പറഞ്ഞത് കൊണ്ടൊന്നും അല്ലാട്ടോ .അങ്കിൾ പറഞ്ഞത് കൊണ്ട് വരാം ” രുദ്രൻ പ്രിയയെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു .

എല്ലാവരും വീടിനകത്തേക്ക് കടന്നു . ലിവിങ് റൂമിൽ സാവിത്രിയും ശേഖരനും രേവതിയും ഉണ്ടായിരുന്നു . ഇവരെ കണ്ടപ്പോൾ തന്നെ സാവിത്രിക്ക് മനസിലായി . സാവിത്രി സോഫയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും ഹിമ അവരുടെ അടുത്തേക്ക് വന്നു .

“അയ്യോ എഴുന്നേൽക്കണ്ട. കൈ ഇപ്പോൾ എങ്ങനുണ്ട് . ?” ഹിമ സാവിത്രിയുടെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു .

“നമ്മളെ ഇവർക്ക് മനസ്സിലായോ എന്ന് ചോദിച്ചോ നീ ആദ്യം ” ദേവരാജൻ ഭാര്യയോടായി പറഞ്ഞു .

“നിങ്ങള് മൂന്ന് പേരുടെയും വിശേഷങ്ങൾ ദേവു മോള് എപ്പഴും പറയും . പിന്നെ ഫോട്ടോസിൽ കണ്ടിട്ടുണ്ടല്ലോ അത് കൊണ്ട് പരിചയക്കുറവൊന്നും ഇല്ല . ” കൃഷ്ണൻ ദേവരാജനെ നോക്കി പറഞ്ഞു .

“തിരിച്ചും അങ്ങനെ തന്നെയാണ് . ഫോൺ വിളിച്ചാൽ മുഴുവൻ നിങ്ങളെ കുറിച്ചേ ഇവൾക്ക് പറയാൻ ഉള്ളു .

അത് കേൾക്കുമ്പോ ആണ് ഞങ്ങൾക്കു ഒരു സമാധാനം . ഇവിടെ ഒറ്റക്ക് നിർത്താൻ ഞങ്ങൾക്ക് നല്ല പേടിയായിരുന്നു .

കൃഷ്ണനും ഫാമിലിയും ഉള്ളതാ ഇപ്പോൾ ഒരു സമാധാനം .നിങ്ങള് നാല് പേരെയും ഫോട്ടോസ് കണ്ടിട്ട് അറിയാം . ഇവരൊക്കെ റിലേറ്റീവ്സ് ആണോ .” ദേവരാജൻ പറഞ്ഞു .

“ഇതെന്റെ സുഹൃത്താണ് ശേഖരൻ . ശേഖരന്റെ വൈഫ് രേവതി . മക്കൾ അഭിഷേക് , ആദിത്യ .
ശേഖരാ ഇത് പ്രിയയുടെ ദുബായിൽ ഉള്ള ഫാമിലി ഫ്രണ്ട്‌സ് ആണ് . ദേവരാജൻ , ഭാര്യ ഹിമ , മകൻ രുദ്രദേവ് ” കൃഷ്ണൻ രണ്ടു പേരെയും പരിചയ പെടുത്തി .

എല്ലാവരും പരസ്പരം പരിചയപ്പെടുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യന്നതിന്റെ ഇടക്ക് സാവിത്രി കുടിക്കാൻ എടുക്കാൻ എഴുന്നേറ്റപ്പോൾ പ്രിയ അവൾ എടുത്ത് കൊണ്ട് വരാം എന്ന് പറഞ്ഞു അവരെ അവിടെ തന്നെ ഇരുത്തി അടുക്കളയിലേക്ക് പോയി .

രുദ്രൻ വേഗം ഗൗതവും കിച്ചുവും ആദിയുമായി കൂട്ടായി . പക്ഷേ അഭി മാത്രം കുറച്ചു ജാഡ ഇട്ടാണ് നിന്നത് .

രുദ്രൻ ആളൊരു ചുള്ളൻ സിക്സ് പാക്ക് ആണ് പ്രിയ രുദ്രനോട് അടുപ്പം കാണിക്കുന്നത് കണ്ടത് മുതൽ അഭിക്ക് അസൂയ ആണ് . അത് കൊണ്ടാണ് ഈ ജാഡ . ഗൗതമിനു ഇവരെ കുറിച്ചൊന്നും വല്യ അറിവ് ഇല്ലായിരുന്നു .

ഇങ്ങനെ ഒരു ഫാമിലി ദുബായിൽ ഉണ്ടെന്നു മാത്രമേ ഗൗതമിനു അറിയൂ .. അന്ന് പ്രിയയുടെ ഫോണിൽ രുദ്രന്റെ കോൾ വന്നപ്പോൾ ആണ് ഗൗതം ആ പേര് ആദ്യമായി ശ്രദ്ധിക്കുന്നത് .

ഗൗതമിനെക്കാൾ 3 വയസിനു മൂത്തതാണ് രുദ്രൻ . കുറച്ചു നേരത്തെ സംസാരത്തിൽ തന്നെ അവർ രണ്ടുപേർക്കും നല്ല അടുപ്പം തോന്നി .

പ്രിയ ജ്യൂസ് കൊണ്ട് വരുമ്പോൾ എല്ലാവരും സംസാരത്തിൽ ആണ് . പ്രിയ തന്നെ എല്ലാവര്ക്കും കൊടുത്തു . രുദ്രൻ പക്ഷെ അപ്പോൾ പോലും അവളെ മൈൻഡ് ചെയ്തില്ല .

“എന്താ രുദ്രാ .. നീ എന്തിനാ ഇത്ര ജാഡ ഇടുന്നെ ” പ്രിയ രുദ്രനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് പറഞ്ഞു .

“നിന്നോട് എനിക്ക് സംസാരിക്കാൻ ഒന്നും ഇല്ല .നീ ചുമ്മാ വെറുപ്പിക്കാതെ പോയെ ” രുദ്രൻ ദേഷ്യത്തോടെ പറഞ്ഞു .

“എന്തിനാ ഇപ്പൊ ഇത്ര ദേഷ്യം . അതിനു ഞാൻ ഇപ്പോൾ എന്താ ചെയ്തെ ” പ്രിയ സങ്കടത്തോടെ പറഞ്ഞു .

“ഒരു സൗര്യവും തരില്ലേ ” രുദ്രൻ പറഞ്ഞു .

“താൻ പോടോ ജാഡ തെണ്ടി താൻ എന്നോട് മിണ്ടിയില്ലെങ്കിൽ എനിക്ക് തേങ്ങയാണ് …ഇനി ഞാനും മിണ്ടില്ല ” പ്രിയ പരിഭവത്തോടെ പറഞ്ഞു .

അത് കേട്ടതും രുദ്രൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി .

“പൊക്കോ ഇനി ഇങ്ങോട്ട് വരരുത് കേട്ടോടാ … രുദ്രദേവാ … ” പ്രിയ വിളിച്ചു പറഞ്ഞു .

“നിങ്ങള് ഇതൊന്നും ശ്രദ്ധിക്കണ്ടട്ടോ ഇത് രണ്ടിനും ഇടക്ക് ഉള്ളതാ . അവര് തന്നെ തീർത്തോളും പിണക്കം ” ദേവരാജൻ ബാക്കി ഉള്ളവരോടായി പറഞ്ഞു .

അപ്പോഴേക്കും രുദ്രൻ പുറത്തു നിന്നും അകത്തേക്ക് വന്നു . അവന്റെ ഒരു കൈ പുറകിൽ എന്തോ മറച്ചു പിടിച്ചിരുന്നു .

അവനെ കണ്ടതും പ്രിയ തിരിഞ്ഞു നിന്നു .രുദ്രൻ പ്രിയയുടെ ചുമലു പിടിച്ചു തിരിച്ചു നിർത്തി .

അവന്റെ കയ്യിൽ ഉള്ള നിറയെ ചോക്ലേറ്റ്സും ചുവന്ന റോസാപൂക്കളും കൊണ്ട് അലങ്കരിച്ച ബൊക്കെ പ്രിയക്ക് നേരെ നീട്ടി .

“ഹാപ്പി ബർത്ത്ഡേ ദിയ മോളേ ” രുദ്രൻ ഉറക്കെ വിളിച്ചു പറഞ്ഞു .

“ഇന്ന് ഒക്ടോബർ 5th ആണോ ?!! ഞാൻ മറന്നു പോയി ” പ്രിയ അതിയായ ആശ്ചര്യത്തോടെ പറഞ്ഞു .

“നീ മറന്നൂന്ന് എനിക്ക് മനസിലായി . നിന്നെ ഒന്ന് ഞെട്ടിക്കാൻ ഞാൻ നേരത്തെ ഒരു നമ്പർ ഇട്ടത് അല്ലേടി ദിയ കുട്ടി ” രുദ്രൻ പറഞ്ഞു .

“താങ്ക് യൂ രുദ്രേട്ടാ ” പ്രിയ രുദ്രനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു .

പ്രിയക്ക് രുദ്രനോടുള്ള അടുപ്പത്തിൽ അഭിക്ക് അസൂയ തോന്നി . പക്ഷെ ഗൗതമിനു അവൻ അറിഞ്ഞില്ലല്ലോ അവളുടെ ബർത്ത് ഡേ എന്ന വിഷമയായിരുന്നു .

“മോൾടെ ബർത്ത് ഡേ ആണോ . എന്താ ഒരു വാക്ക് പറയാഞ്ഞേ ” കൃഷ്ണൻ ചോദിച്ചു .

” ഞാൻ മറന്നു പോയി അച്ഛാ ” അവൾ കൃഷ്ണന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു .

“നമ്മൾക്ക് ആഘോഷിക്കായിരുന്നു മോളുടെ പിറന്നാൾ . ” സാവിത്രി പറഞ്ഞു .

“അച്ഛനും അമ്മയും പോയതിനു ശേഷം ഞാൻ അങ്ങനെ ആഘോഷിക്കാറൊന്നും ഇല്ല അമ്മേ ” പ്രിയ അതും പറഞ്ഞു കണ്ണിൽ വന്ന കണ്ണീർ മറച്ചു പിടിക്കാൻ മുഖം തിരിച്ചു നോക്കിയതും അവളെ തന്നെ നോക്കി നിൽക്കുന്ന ഗൗതമിനെ ആണ് കണ്ടത് .

അപ്പോൾ തന്നെ ഗൗതം റൂമിലേക്ക് പോയി . എല്ലാവരും പ്രിയയെ വിഷ് ചെയിതു ഗൗതം ഒഴികെ .അപ്പോഴേക്കും ഗൗതം ഡ്രസ്സ് മാറി താഴേക്ക് വന്നിരുന്നു .

“അച്ഛാ ഞാൻ ഒന്ന് പുറത്തു പോയി വരാം . എല്ലാവരും ഇവിടെ ഉണ്ടാവണേ .. ” അതും പറഞ്ഞു ഗൗതം പുറത്തേക്ക് പോയി .

പ്രിയ തിരിഞ്ഞു നോക്കുമ്പോഴേക്കും ഗൗതം പോയിരുന്നു . ഗൗതം ഒന്ന് വിഷ് പോലും ചെയ്യാത്തതിൽ പ്രിയക്ക് വിഷമം തോന്നി .

ലഞ്ച് പുറത്ത് നിന്ന് ഓർഡർ ചെയ്‌യാം എന്ന് കൃഷ്ണൻ പറഞ്ഞത് കൊണ്ട് എല്ലാവരും അവിടെ സംസാരം തകൃതിയായി നടത്തി . ദേവരാജൻ കൃഷ്ണനോടും ശേഖരനോടും നല്ല കമ്പനിയായി അത് പോലെ തന്നെ ഹിമ സാവിത്രിയോടും രേവതിയോടും .

കിച്ചുവും ആദിയും പബ്ജി കളിക്കാൻ പോയി .
പ്രിയയും രുദ്രനും തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചു ഇരിക്കുകയാണ് അഭി . അവനെ അവരുടെ അടുപ്പം വല്ലാതെ അലോസരപ്പെടുത്തി .

“നിൻറെ ഫോൺ എവിടെ ഇന്നലെ രാത്രി മുതൽ റിതു നിന്നെ വിളിക്കുവാ . സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞു . ഞാൻ ഇവിടെ എത്തുന്നതിനു മുൻപ് അവള് വിളിച്ചു പറയുമോന്നായിരുന്നു എന്റെ പേടി .” രുദ്രൻ പറഞ്ഞു .

“റൂമിൽ ഉണ്ടാവും . ഇവിടെ ആകുമ്പോൾ ഞാൻ അങ്ങനെ ഫോൺ ശ്രദ്ധിക്കാറില്ല . പ്രത്യേകിച്ച് ആരും വിളിക്കാറില്ലല്ലോ . ചാർജ് തീർന്നു ഓഫ് ആയി പോയിട്ടുണ്ടാകും .

അല്ലെങ്കിൽ ആരെങ്കിലും വിളിച്ചു വിഷ് ചെയ്യുമ്പോൾ എങ്കിലും എനിക്ക് ഓർമ വന്നേനെ . ഇത് ഞാൻ ഓർത്തേ ഇല്ല ” പ്രിയ പറഞ്ഞു .

“നീ ഇവിടെ ഒരുപാട് ഹാപ്പി ആണല്ലേ ” രുദ്രൻ നിറഞ്ഞ ചിരിയോടെ ചോദിച്ചു .

“കണ്ടിട്ട് എന്ത് തോന്നുന്നു ” പ്രിയ ചിരിയോടെ ചോദിച്ചു .

രുദ്രൻ മറുപടിയായി ചിരിച്ചു . അഭി അവരെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടിട്ടാണ് പ്രിയ രുദ്രനോട് ഗാർഡനിലൂടെ നടക്കാം എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങിയത് .

“ആ അഭി നിന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുവാണല്ലോ . എന്താ മോളെ ” രുദ്രൻ ഗാർഡനിലൂടെ നടക്കുന്നതിനിടക്ക് കളിയാക്കി ചോദിച്ചു .

“ഒരു പ്രൊപോസൽ ലക്ഷണം ഒക്കെ കാണുന്നുണ്ട് .” പ്രിയ പറഞ്ഞു .

“ആഹാ .. കല്യാണം നടത്തി പോവേണ്ടി വരുമോ ഇപ്പോൾ ” രുദ്രൻ പറഞ്ഞു

“അയ്യേ .. അങ്ങേരു എന്റെ ടൈപ്പ് ഒന്നും അല്ല . എനിക്ക് പറ്റിയ ആളെ അല്ല ..ഒലിപ്പീരു കേസ് ആണ് .. നീ ഒന്ന് അതിനെ ഒഴിവാക്കി താ .. ഞാൻ സംസാരിക്കാൻ നിന്നാൽ ചിലപ്പോൾ കയ്യിൽ നിന്നും പോവും .

അച്ഛന്റെ ഫ്രണ്ടിന്റെ മോൻ അല്ലേ . ഞാൻ എന്തേലും പറഞ്ഞു പോയാൽ മോശല്ലേ വിചാരിച്ചിട്ടാണ് .. നീ ആവുമ്പൊ നൈസ് ആയിട്ട് ഒതുക്കും ” പ്രിയ പറഞ്ഞു .

“ഏറ്റു .. നമ്മൾക്ക് അവനെ ഒതുക്കാം ” രുദ്രൻ പറഞ്ഞു .

പ്രിയയും രുദ്രനും കുറച്ചു സമയം കൂടെ അവിടെ സംസാരിച്ചു ഇരുന്നു . അപ്പോഴേക്കും ഗൗതം വന്നു .

അവൻ അകത്തു ചെന്ന് കൃഷ്ണനെ സ്വകാര്യമായി വിളിച്ചു വൈകീട്ട് വീട്ടിൽ പ്രിയക്ക് സർപ്രൈസ് ബർത്ത് ഡേ പാർട്ടി അറേഞ്ച് ചെയിതിട്ടുണ്ട് എന്ന് പറഞ്ഞു .

അവന്റെ പ്ലാനും ഇവിടത്തെ ഒരുക്കങ്ങളെ കുറിച്ചും ഒക്കെ ഉള്ള ഡീറ്റെയിൽസ് ഗൗതം കൃഷ്ണന് പറഞ്ഞു കൊടുത്തു .

“അതെന്തായാലും നന്നായി കണ്ണാ .. ഞാൻ എല്ലാവരോടും പറയാം . അവള് ഇവിടെ വന്നിട്ടുള്ള ആദ്യത്തെ പിറന്നാൾ അല്ലേ .

ഇതിനാണോ നീ ഇപ്പോൾ പുറത്തേക്ക് പോയത് . എന്റെ മോന്റെ തലയിൽ ഇത്രേം ബുദ്ധി ഒക്കെ ഉണ്ടോ ?!”

“അച്ഛാ ….. അച്ഛൻ ഇപ്പൊ എനിക്കിട്ട് താങ്ങാതെ ഇവിടെ ഡെക്കറേഷനും അറേഞ്ച്മെന്റ്‌സിനും ആള് വരും ഇപ്പോൾ അവളെ എങ്ങനെ ഇവിടെ നിന്നും മാറ്റും എന്ന് ആലോചിക്ക് .

അമ്മയുടെ അടുത്തു നിന്ന് അവളെ പുറത്തേക്ക് ഒന്നും വിളിച്ചാൽ വരില്ല . ഒരു 3 മണിക്കൂർ സമയം കിട്ടിയാൽ മതി .” ഗൗതം പറഞ്ഞു .

“നീ കിടന്നു പിടക്കാതെ ഞാൻ ആലോചിക്കട്ടെ ” കൃഷ്ണൻ പറഞ്ഞു .

“എന്താണ് അച്ഛനും മോനും തമ്മിൽ ഒരു രഹസ്യം പറച്ചിൽ ” ദേവരാജൻ ശേഖരന്റെ കൂടെ അങ്ങോട്ട് വന്നു കൊണ്ട് ചോദിച്ചു .

കൃഷ്ണൻ അവരോട് രണ്ടു പേരോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു .

“ഒരു വഴിയുണ്ട് കൃഷ്ണാ ഞങ്ങൾ ഇപ്പോൾ വീട്ടിൽ പോകും . അവിടെക്ക് മോളെ കൂടെ കൊണ്ട് പോകാം .

നിങ്ങള് വിളിക്കുമ്പോ ഞങ്ങൾ വന്നാൽ മതിയല്ലോ .അപ്പോഴേക്കും ഇവിടത്തെ കാര്യങ്ങൾ ഒക്കെ റെഡി ആക്കാം .” ദേവരാജൻ പറഞ്ഞു .

“അതാവും നല്ലത് . അല്ലേ കണ്ണാ ” കൃഷ്ണൻ പറഞ്ഞു .

ഗൗതവും അതെ അഭിപ്രായത്തോട് യോജിച്ചതോടെ ഗൗതം ബാക്കി പുരുഷകേസരികളെ അറിയിക്കാനും ബാക്കി മൂന്ന് പേരും അവരുടെ സഹധർമ്മിണിമാരെ അറിയിക്കാനും ആയി പോയി .

കിച്ചുവും ആദിയും ബാൽക്കണിയിൽ ആയിരുന്നു .കിച്ചുവിനോടും ആദിയോടും പറഞ്ഞപ്പോൾ അവർക്കും വല്യ ഉത്സാഹം ആയി .

ആദി അഭിയോട് പറയാനായി പോയതും കിച്ചു ഗൗതമിനെ അടുത്തേക്ക് വിളിച്ചു .

“അല്ല ഏട്ടാ അറേഞ്ച്മെൻറ്സ് ഒക്കെ നീ ആണ് പോയി റെഡി ആക്കിയത് അല്ലേ .” അവന്റെ സംസാരത്തിൽ ഒരു ആക്കൽ ഉണ്ടായിരുന്നു .!

“ഞാൻ …പിന്നെ .. വേറെ ഒന്നും കൊണ്ട് അല്ല .. അച്ഛനും അമ്മയ്ക്കും സന്തോഷായിക്കോട്ടെ എന്ന് വെച്ചു .

പ്രിയ ഇവിടെ ഇവിടെ ഉള്ളപ്പോൾ ഉള്ള ബർത്ത്ഡേ ആഘോഷിച്ചില്ല എന്ന് അവർക്ക് തോന്നണ്ടല്ലോ .

ഞാൻ ഇവന്റ് മാനേജ്‌മന്റ് ടീമിനെ ഒന്ന് വിളിച്ചു നോക്കട്ടെ .” ഗൗതം അതും പറഞ്ഞു തടി തപ്പാൻ നോക്കി .

“അതിനു ഞാൻ നിന്നോട് എന്ത് കൊണ്ടാണ് എന്നൊന്നും ചോദിച്ചില്ലല്ലോ . നമ്മൾക്ക് ഒന്നും അറിയണ്ടേ ..” കിച്ചു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

ഗൗതം വേഗം ഫോണും ചെവിയിൽ വെച്ച് അവിടന്ന് മുങ്ങി .

ഗൗതം താഴേക്ക് ചെല്ലുമ്പോൾ പ്രിയയെ അവിടെ ഒന്നും കണ്ടില്ല . ലഞ്ച് ഓർഡർ ചെയ്തത് വന്നിരുന്നു .

അത് വിളമ്പാൻ റെഡി ആക്കാനായി അവൾ അടുക്കളയിലേക്ക് പോയിരുന്നു . സ്ത്രീജനങ്ങൾ എല്ലാം പ്രിയയുടെ കൂടെ അടുക്കളയിൽ ആയിരുന്നു .

കൃഷ്ണനും ദേവരാജനും ശേഖരനും സിറ്ഔട്ടിൽ ഇരുന്നു ലോകകാര്യങ്ങൾ ചർച്ചയിലാണ് .

കത്തി വെക്കാൻ ഉള്ള മത്സരം അവരിൽ നടന്നു കൊണ്ടിരുന്നു . ലിവിങ് റൂമിൽ ബാക്കി എല്ലാവരും ഇരിപ്പുണ്ട് .

ഗൗതമിനു പിന്നാലെ വന്ന കിച്ചുവും അവിടെ വന്നിരുന്നു . ഗൗതമിനെ കണ്ടതും രുദ്രൻ അവന്റെ അടുത്തേക്ക് വന്നു .

“ഗൗതം അച്ഛൻ പറഞ്ഞു പാർട്ടിയുടെ കാര്യം ഞങ്ങൾ ലഞ്ച് കഴിഞ്ഞു ഉടനെ ഇറങ്ങും നീ ഇവിടത്തെ അറേഞ്ച്മെൻറ്സ് കഴിയുമ്പോൾ എന്നെ വിളിച്ചാൽ മതി അപ്പോൾ ഞങ്ങൾ അവളേം കൊണ്ട് വരാം . ” രുദ്രൻ ഗൗതമിനോട് പറഞ്ഞു .

“ആ ഞാൻ വിളിച്ചോളാം രുദ്രേട്ടാ ” ഗൗതം പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു .

“നീ എന്നെ രുദ്ര എന്ന് വിളിച്ചോ . ഏട്ടാ എന്നൊക്കെ വിളിക്കുമ്പോ ഒരു ഡിസ്റ്റൻസ് ഫീൽ ചെയ്‌യും . നമുക്കു എടാ പോടാ ബന്ധം മതി . ” രുദ്രൻ ചിരിച്ചുകൊണ്ട് ഗൗതമിന്റെ തോളിൽ തട്ടി പറഞ്ഞു .

“ഓ എനിക്കും അതാ ഇഷ്ട്ടം .. ” ഗൗതവും ചിരിച്ചു .

അപ്പോഴേക്കും അഭി അവർക്കിടയിലേക്ക് വന്നു .

“ഗൗതം ഞാൻ എന്തെങ്കിലും ചെയ്യണോ . എന്തെങ്കിലും അറേഞ്ച്മെൻറ്സ് ബാക്കി ഉണ്ടെങ്കിൽ പറഞ്ഞോ ” അഭി വന്നു ഗൗതമിനോട് പറഞ്ഞു .

“വേണ്ട അഭി എല്ലാം ഞാൻ സെറ്റ് ആക്കിയിട്ടാണ് വന്നത് . ഇവന്റ് മാനേജ്‌മന്റ് ടീം ഇവര് ഇവിടന്ന് ഇറങ്ങിയാൽ ഉടനെ വരും . ഞാൻ അവരോട് എല്ലാം പറഞ്ഞിട്ടുണ്ട് .വല്യ ഗ്രാൻഡ് ആക്കാൻ പെട്ടന്ന് പറ്റില്ലെങ്കിലും പറ്റുന്ന പോലെ നമുക്ക് സെറ്റ് ആക്കാം ” ഗൗതം പറഞ്ഞു .

“അതൊക്കെ റെഡി ആവും ഗൗതം . ദിയക്ക് കുറെ കാലം ആയിട്ട് അങ്ങനെ സർപ്രൈസ് ഒന്നും കിട്ടാറില്ല .

സോ അവളെന്തായാലും ഹാപ്പി ആകും . അങ്കിളും ആന്റിയും മരിച്ചതിനു ശേഷം അവൾ ബർത്ത്ഡേ ആഘോഷിക്കാറില്ലാ . ബാംഗ്ലൂർ പഠിക്കുമ്പോ അവളുടെ ഫ്രണ്ട്സിനോട് പോലും പറയില്ല .

എന്റെ കസിൻ റിതിക അവളുടെ കൂടെ ആണ് പഠിച്ചത് . അവര് ബാംഗ്ലൂർ സെറ്റൽഡ് ആണ് അത് കൊണ്ടാണ് അവളെ അവിടെ ജോയിൻ ചെയ്യിപ്പിച്ചത് പോലും .

അവളോട് പോലും ദിയയുടെ ബർത്ത്ഡേ പറയാൻ എനിക്ക് പെർമിഷൻ ഇല്ലായിരുന്നു . ഇപ്പോഴാണ് ദിയ ഇത്രക്ക് സന്തോഷിച്ചു നടക്കുന്നത് ഞങ്ങളൊക്കെ കാണുന്നത് .

മുൻപൊക്കെ കളിച്ചു ചിരിച്ചു നടക്കാൻ അവള് വെറുതെ ശ്രമിക്കുന്നതാണെന്നു ഞങ്ങൾക്കൊക്കെ മനസിലാവുമായിരുന്നു .” രുദ്രൻ പറഞ്ഞു .

ഗൗതം ഒന്നും തിരിച്ചു പറഞ്ഞില്ല പകരം ഒരു നിറഞ്ഞ പുഞ്ചിരി രുദ്രന് സമ്മാനിച്ചു . ഇനി ഒരിക്കലും പ്രിയയെ അങ്ങിനെ ഒറ്റപ്പെട്ട ഒരു ജീവിതത്തിലേക്ക് തിരിച്ചു അയക്കില്ല എന്ന് കൂടി ഗൗതം മനസ്സിൽ ഉറപ്പിക്കുകയും ചെയിതു .

“രുദ്രൻ എന്താ പ്രിയയെ ദിയ എന്ന് വിളിക്കുന്നത് ” അഭി കുറച്ചു ഗൗരവത്തോടെ ആണ് ചോദിച്ചത് .

അവന്റെ ചോദ്യം കേട്ടപ്പോൾ രുദ്രന് നേരത്തെ അവനെ കുറിച്ച് പ്രിയ പറഞ്ഞതാണ് ഓർമ വന്നത് . അത് കൊണ്ട് തന്നെ ഒരു കള്ള ചിരിയോടു കൂടെ ആണ് രുദ്രൻ മറുപടി പറഞ്ഞതും .

“അവളെ ചെറുപ്പം മുതലേ ഞാൻ അങ്ങിനെ ആണ് വിളിച്ചു ശീലിച്ചത് . അവളെനിക്ക് ഒരുപാട് സ്പെഷ്യൽ ആണ് അത് കൊണ്ടാണ് ഞാൻ എനിക്ക് മാത്രം വിളിക്കാൻ ഒരു സ്പെഷ്യൽ പേര് കണ്ട് പിടിച്ചത് . അവൾക്കും അതാണ് ഇഷ്ട്ടം ” രുദ്രൻ അഭിയെ നോക്കി പറഞ്ഞു .

അഭിക്ക് ആ മറുപടി ഒട്ടും പിടിച്ചിട്ടില്ല എന്ന് അവന്റെ മുഖത്തു നിന്ന് രുദ്രന് മനസിലായി .

പക്ഷെ ആ മറുപടി കേട്ട ഗൗതമിന്റെ മുഖം ആരും ശ്രദ്ധിച്ചില്ല . അവനു ഒരു കോൾ വന്നതും അവൻ ഫോണും കൊണ്ട് പുറത്തേക്ക് ഇറങ്ങി . ഇവന്റ് കോർഡിനേറ്റു ചെയ്യുന്നവരായിരുന്നു .

അവരോട് സംസാരിച്ചു കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ആണ് ഗൗതം രുദ്രൻ പറഞ്ഞ വാക്കുകളെ പിന്നേം പിന്നേം ഓർത്തത് . താൻ മനസ്സിൽ വിചാരിക്കുന്ന പോലെ ഒന്നും ആകരുതേ എന്ന് ഗൗതം മനസ്സിൽ പ്രാർത്ഥിച്ചു .

അതും മനസ്സിൽ വിചാരിച്ചു തിരിയുമ്പോൾ ആണ് മുന്നിൽ തന്നെ പ്രിയ വന്നു നിൽക്കുന്നത് .

പ്രിയയുടെ മുഖത്തിന് വല്യ തെളിച്ചം ഇല്ല .സിറ്ഔട്ടിൽ ഉണ്ടായിരുന്ന ആരും അവിടെ ഉണ്ടായിരുന്നില്ല .

അവൻ ഫോണിൽ സംസാരിച്ചത് പ്രിയ കേട്ടോ എന്ന സംശയത്തിൽ ഗൗതം ഒന്ന് ഞെട്ടി . അങ്ങനെ ആണെങ്കിൽ സർപ്രൈസ് പാർട്ടി ഒക്കെ ഇപ്പൊ പൊട്ടും .

” എന്താ ” ഗൗതം കുറച്ചു മയതോടെ ആണ് ചോദിച്ചത് .

“എല്ലാവരും ഫുഡ് കഴിക്കാൻ വന്നു . ഗൗതമിനെ കാണാത്തത് കൊണ്ട് വിളിക്കാൻ വന്നതാ ” പ്രിയ തെളിച്ചമില്ലാത്തെ മുഖത്തോടെ ആണ് പറഞ്ഞത് .

“ആ വരാം .. എന്താ നിന്റെ മുഖത്തിന് ഒരു വോൾടേജ് കുറവ് ” ഗൗതം ചോദിച്ചു .

“ഒന്നൂല്യ ” പ്രിയ അതും പറഞ്ഞു തിരിഞ്ഞു നടന്നു .

“പറഞ്ഞിട്ട് പോടീ ഉണ്ണിയാർച്ചേ ” ഗൗതം പ്രിയയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു . പ്രിയ അവനെ കണ്ണ് തുറിച്ചു നോക്കികൊണ്ട് തിരിഞ്ഞു നിന്നു .

“നോക്കി പേടിപ്പിക്കാതെ കാര്യം പറ പെണ്ണേ ” ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു .

“താൻ എന്തേലും മറന്നു പോയോ ” പ്രിയ പരിഭവത്തോടെ പറഞ്ഞു .

“ഇല്ല .. എന്ത് മറക്കാൻ ” ഗൗതം ആലോചിച്ചു കൊണ്ട് പറഞ്ഞു .

“എല്ലാരും എന്നെ വിഷ് ചെയിതു ” പ്രിയ ചെറിയ കുട്ടിയെ പോലെ പരിഭവിച്ചു കൊണ്ട് പറഞ്ഞു .

“അതിനിപ്പോ എന്താ .. ഓഹ് എനിക്ക് വിശക്കുന്നു .. നീ വാ കഴിക്കാം ” അതും പറഞ്ഞു ഒരു കള്ള ചിരിയോടെ നടന്നു .

“ദുഷ്ടൻ .. ഒന്ന് വിഷ് ചെയിതുടെ ” പ്രിയ പിറുപിറുത്തു കൊണ്ട് പറഞ്ഞു .

ഗൗതം അത് കേട്ടെങ്കിലും കേൾക്കാത്ത മട്ടിൽ മനസ്സിൽ ചിരിച്ചുകൊണ്ട് നടന്നു .

ലഞ്ച് കഴിഞ്ഞതും ദേവരാജനും ഫാമിലിയും വീട്ടിലേക്ക് പോകാനായി ഇറങ്ങി . പ്രിയയോട് കൂടെ വരാൻ പറഞ്ഞതും സാവിത്രിയുടെ കാര്യം ആലോചിച്ചു മടിച്ചെങ്കിലും സാവിത്രി കൂടെ പോവാൻ പറഞ്ഞപ്പോൾ അവളും കൂടെ പോയി .

ദേവരാജന്റെ വീട്ടിൽ മുൻപ് പോയിട്ടുള്ളത് കൊണ്ട് പ്രിയക്ക് അവിടെ എല്ലാവരെയും പരിചയമായിരുന്നു .

ദേവരാജന്റെ അനിയനും കുടുംബവും ദേവരാജന്റെ വീടിന്റെ അടുത്തു തന്നെയാണ് താമസം .

ദേവരാജന്റെ അനിയൻ മഹാദേവന് രണ്ട് പെൺകുട്ടികൾ ആയിരുന്നു . വൈഷ്ണവി എന്ന വൈച്ചു വൈഗാനന്ദ എന്ന നന്ദു .

രണ്ടുപേരേയും ചെറുപ്പത്തിൽ കണ്ടതാണ് പ്രിയ . പ്രിയയും വൈച്ചുവും ഒരേ പ്രായക്കാർ ആണ് . നന്ദു ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു . പ്രിയ രണ്ടു പേരോടും പെട്ടന്ന് കൂട്ടായി .

അവരോട് സംസാരിച്ചു ഇരുന്നു സമയം പോകുന്നത് പ്രിയ അറിഞ്ഞിരുന്നില്ല .

ഗൗതം വിളിച്ചപ്പോൾ പ്രിയ അവരോട് സംസാരിച്ചിരിക്കുകയാണെന്നും അവള് പെട്ടന്നൊന്നും അങ്ങോട്ട് വരണം എന്ന് പറയില്ല എന്ന് രുദ്രൻ പറഞ്ഞു . അവരെ കൂടെ പാർട്ടിക്ക് ക്ഷണിക്കാൻ ഗൗതം രുദ്രനോട് പറഞ്ഞു . രുദ്രൻ അത് സമ്മതിക്കുകയും ചെയിതു .

ഈ സമയം കൃഷ്ണന്റെ വീട്ടിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയായിരുന്നു . ഗൗതം പറഞ്ഞത് പോലെ ആയിരുന്നു എല്ലാ അറേഞ്ച്മെൻറ്സും .

ഗൗതവും കിച്ചുവും എല്ലാം റെഡി അല്ലേ എന്ന് നോക്കുന്നതിനു ഇടയ്ക്കാണ് അഭി അങ്ങോട്ട് വന്നത് .

“കണ്ണാ ഞാൻ ഒന്ന് പുറത്തു പോയി വരാം . ” അഭി പറഞ്ഞു .

“ശെരി . പാർട്ടി തുടങ്ങുമ്പോഴേക്കും വരില്ലേ ” ഗൗതം ചോദിച്ചു .

” പിന്നില്ലാതെ ഞാൻ പ്രിയക്ക് ഗിഫ്‌റ്റ് വാങ്ങാൻ പോകുവാ . എന്ത് വാങ്ങും എന്ന കൺഫ്യൂഷനിൽ ആണ് .നിങ്ങൾക്ക് വല്യ ഐഡിയയും ഉണ്ടോ ” അഭി ചോദിച്ചു .
അത് കേട്ടതും ഗൗതം വേഗം ഡെക്കറേഷൻ ചെയ്യുന്നവരുടെ അടുത്തേക്ക് നടന്നു .

“എനിക്ക് അറിയില്ല അഭിച്ചേട്ടാ . ചേട്ടൻ വല്ല കിൻഡർ ജോയിയും വാങ്ങി കൊടുക്ക് ” കിച്ചു പറഞ്ഞു .

“നീ ഒന്ന് പോടാ അവിടന്ന് ” അതും പറഞ്ഞു അഭി പോയി .

കിച്ചു ഗൗതമിനടുത്തേക്ക് നടന്നു . ഗൗതം അവന്റെ കാറിന്റെ അടുത്തേക്ക് നടക്കുകയായിരുന്നു .

“കണ്ണാ നീ എന്തേലും ഗിഫ്റ്റ് വാങ്ങിയോ ചേച്ചിക്ക് . എവിടന്ന് .. നീ ആലോചിച്ചിട്ട് പോലും ഉണ്ടാവില്ല . പൊങ്ങൻ ..പോയി വാങ്ങിയാലോ നമുക്കു … ” കിച്ചു ഗൗതമിനോട് പറഞ്ഞു .

ഗൗതം ഒന്നും മിണ്ടാതെ കാറിന്റെ ഡോർ തുറന്നു കുറച്ചു കവറുകൾ എടുത്തു കിച്ചുവിനെ നോക്കി ചിരിച്ച് അകത്തേക്ക് നടന്നു .

“എടാ കള്ള കാമുകാ നീ എല്ലാം നേരത്തെ സെറ്റ് ആക്കിയോ ” കിച്ചു നടന്നു പോകുന്ന ഗൗതമിനെ നോക്കി മെല്ലെ പറഞ്ഞു .

ആ കവറുകളിൽ നിന്നും ഒരു ചെറിയ ബോക്സ് എടുത്ത് ആരും കാണാതെ അവന്റെ പോക്കറ്റിൽ വെച്ചു .

ഗൗതം നേരെ സാവിത്രിയുടെ റൂമിലേക്ക് പോയി . സാവിത്രി അവിടെ തനിച്ചായിരുന്നു . പിന്നാലെ തന്നെ കിച്ചുവും എത്തി .

“അമ്മേ ” ഗൗതവും കിച്ചുവും ഒരേ പോലെ വിളിച്ചു .

“എന്താടാ രണ്ടാളും ഉണ്ടല്ലോ . പുറത്തെ അറേഞ്ച്മെൻറ്സ് ഒക്കെ കഴിഞ്ഞോ പ്രിയ മോളെ വിളിക്കാനായോ ” സാവിത്രി ഇതൊക്കെ പറയുമ്പോൾ കിച്ചു കണ്ണുകൊണ്ട് ഗൗതമിന്റെ കൈയിലെ കവറിലേക്ക് നോക്കാൻ കഥകളി കാണിച്ചു കൊണ്ടിരുന്നു .

“അതൊക്കെ ഇപ്പോൾ തീരും . ഞാൻ അമ്മയോട് .. ഇത് … ” ഗൗതം ചെറിയ ചമ്മലോടെ പറയാൻ ശ്രമിച്ചു .

“ഇതെന്താ നിന്റെ കയ്യിൽ ” സാവിത്രി ചോദിച്ചു .

ആ ചോദ്യം കേട്ടതും ഗൗതം കവറെല്ലാം അവിടെ സാവിത്രിയുടെ അടുത്തു ബെഡിൽ വെച്ചു .

“അമ്മ ഇതെല്ലാം പ്രിയക്ക് കൊടുത്താൽ മതി ” അതും പറഞ്ഞു ഗൗതം മുറിക്ക് പുറത്തേക്ക് ഇറങ്ങി പോയി .

“ഇതെന്താടാ കഥ ” അവന്റെ പോക്ക് കണ്ട് സാവിത്രി ഗൗതമിനോട് ചോദിച്ചു .

“പാവം പ്രേമിച്ചു തുടങ്ങിയല്ലേ ഉള്ളു മാതാശ്രീ അതിന്റെയാണ് ശെരിയായിക്കോളും . നമുക്കു ഇത് തുറന്നു നോക്കാം ” കിച്ചു അതും പറഞ്ഞു കവറുകൾ തുറന്നു നോക്കി .

സിൽവർ സ്റ്റോൺ വർക്ക് ചെയിത ഒരു കറുപ്പ് ഗൗൺ ആയിരുന്നു അതിൽ . കൂടെ അതിനു മാച്ച് ആയ സിമ്പിൾ ഒർണമെന്റ്സ് .

“എന്റെ അമ്മേ കണ്ണന് ഇത്രേം നല്ല സെലെക്ഷൻ സെൻസോ !” കിച്ചു കണ്ണും തള്ളി നോക്കി കൊണ്ട് പറഞ്ഞു .

“നല്ല ഭംഗിയുണ്ടല്ലേ മോൾക്ക് എന്തായാലും ഇഷ്ട്ടപെടും ” സാവിത്രി അതൊക്കെ നോക്കി പറഞ്ഞു .

“ഇവനാളൊരു ഭീകരൻ ആണമ്മേ. വെറുതെ അല്ല പാർട്ടി തീം ഫുൾ ബ്ലാക്ക് വൈറ്റ് സിൽവർ കോമ്പിനേഷൻ ആക്കിയത് . ” കിച്ചു പറഞ്ഞു .

അറേഞ്ച്മെൻറ്സ് ഒക്കെ ഏകദേശം കഴിയാൻ ആയതും ഗൗതം രുദ്രനെ വിളിച്ചു പറഞ്ഞു .

രുദ്രനും ഫാമിലിയും അവിടെ നിന്നും ഇറങ്ങുമ്പോൾ വൈച്ചു വിനേയും നന്ദുവിനെയും കൂടെ കൂട്ടിയിരുന്നു . പ്രിയയോട് അവളെ ഡ്രോപ്പ് ചെയ്തിട്ട് ഇവർക്ക് ഷോപ്പിംഗിനു പോവാൻ ആണ് എന്നാണ് പറഞ്ഞത് .

കൃഷ്ണന്റെ വീടിന്റെ ഗേറ്റ് തുറന്നതും പ്രിയ ശെരിക്കും ഞെട്ടി പോയി . വൈറ്റ് എൽ ഇ ഡി ലൈറ്റ് കൊണ്ട് വീട് മുഴുവൻ അലങ്കരിച്ചിരുന്നു . ഗാർഡൻ ഏരിയയിൽ ഭംഗിയായി അലങ്കരിച്ച ഒരു ഓപ്പൺ സ്റ്റേജ് .

ബ്ലാക്ക് സിൽവർ വൈറ്റ് കോമ്പിനേഷനിൽ ഉള്ള സ്റ്റേജ് ആയിരുന്നു അത് . അതിൽ നടുക്ക് മാത്രം ഹാർട്ട് ഷേപ്പിൽ ചുവന്ന റോസാപ്പൂക്കൾ വെച്ചിരുന്നു .

അതിൽ വെള്ള റോസാപ്പൂക്കൾ കൊണ്ട് ഹാപ്പി ബർത്ത്ഡേ പ്രിയ എന്ന് എഴുതിയിരുന്നു . കാറിൽ നിന്നും ഇറങ്ങിയ പ്രിയക്ക് ചുറ്റും ഉള്ള കാഴ്ചകൾ കണ്ടപ്പോൾ അതിശയം തോന്നി .

“ഹലോ ഇങ്ങനെ നോക്കി നിന്നാൽ മതിയോ ഗസ്റ്റ് ഒക്കെ ഇപ്പോൾ വരും . എന്റെ മാലാഖ കുട്ടിക്ക് റെഡി ആവണ്ടേ ” കൃഷ്ണൻ പ്രിയയുടെ അടുത്തേക്ക് വന്നു ചോദിച്ചു .

പ്രിയ കൃഷ്ണനെ കെട്ടിപിടിച്ചു .

“എന്തിനാ അച്ഛാ ഇതൊക്കെ ” പ്രിയ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളാൽ ചോദിച്ചു .

“പിന്നെ എന്റെ മോളുടെ പിറന്നാൾ ഞങ്ങൾക്ക് ആഘോഷിക്കണ്ടേ. സാവിത്രി നിന്നെ അകത്തു കാത്തിരിക്കുവാ ” കൃഷ്ണൻ അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു .

കൃഷ്ണൻ ദേവരാജനെയും കുടുംബത്തെയും അകത്തേക്ക് ക്ഷണിച്ചു പ്രിയയെയും കൂട്ടി അകത്തേക്ക് പോയി .

സാവിത്രിയുടെ റൂമിലേക്കായിരുന്നു പ്രിയയെ കൃഷ്ണൻ കൂട്ടി കൊണ്ട് പോയത് . സാവിത്രി ആ കവറുകൾ പ്രിയക്ക് നേരെ നീട്ടികൊണ്ട് തുറന്നു നോക്കാൻ പറഞ്ഞു .

ആ ഗൗൺ കണ്ടപ്പോൾ പ്രിയയുടെ കണ്ണുകൾ വിടർന്നു . അവൾക്ക് അത് ഒത്തിരി ഇഷ്ട്ടപെട്ടു .പ്രിയയുടെ കണ്ണിൽ അപ്പോഴും സന്തോഷത്തിന്റെ നീർത്തിളക്കം ഉണ്ടായിരുന്നു .

“അമ്മേ അടിപൊളി സെലെക്ഷൻ . അമ്മ എന്തിനാ ഈ കയ്യും വെച്ച് പുറത്തു പോയത് അതാ എനിക്ക് സങ്കടം ” പ്രിയ പറഞ്ഞു .

“ഞാനോ .. ഞാൻ ഒന്നും അല്ല ഈ ഡ്രെസ്സും ഒർണമെന്റ്സും വേണ്ട ഈ നടക്കുന്ന പാർട്ടിയുടെ മുഴുവൻ അറേഞ്ച്മെൻറ്സും കണ്ണൻ ആണ് .

അവന്റെ ഇഷ്ടത്തിന് . അവൻ ഇത് വന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് എന്ത് സന്തോഷം ആയെന്നോ ” സാവിത്രി പറഞ്ഞു .

“ഗൗതം ആണോ ഇതൊക്കെ ചെയ്യിപ്പിച്ചത് ?!!!” പ്രിയ ആശ്ചര്യത്തോടെ ചോദിച്ചു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12

പ്രിയനുരാഗം – ഭാഗം 13

പ്രിയനുരാഗം – ഭാഗം 14

പ്രിയനുരാഗം – ഭാഗം 15

പ്രിയനുരാഗം – ഭാഗം 16

പ്രിയനുരാഗം – ഭാഗം 17

പ്രിയനുരാഗം – ഭാഗം 18

പ്രിയനുരാഗം – ഭാഗം 19

പ്രിയനുരാഗം – ഭാഗം 20

പ്രിയനുരാഗം – ഭാഗം 21

പ്രിയനുരാഗം – ഭാഗം 22