Wednesday, October 30, 2024
Novel

പ്രണയിനി : ഭാഗം 23

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

മറുപടി പറയാതെ അവൻ തിരിഞ്ഞു പോകുവാൻ നടന്നു…

അവന്റെ കൈകളിൽ പിടി മുറുക്കി…

അവളുടെ കണ്ണുകളിൽ പെയ്യാൻ വിതുമ്പിയ കണ്ണുനീരിനെ ശാസനയോടെ പിടിച്ചു നിർത്തി…വിതുമ്പി കൊണ്ടവൾ ചോദിച്ചു…

“എന്റെ സ്നേഹത്തിൽ സംശയം ഉണ്ടോ…. എന്നെ സംശയം ഉണ്ടോ”

ശിവൻ രൂക്ഷമായി അവളെ നോക്കി. അവന്റെ കയ്യിലെ പിടി നന്ദു വിട്ടിട്ടുണ്ടായിരുന്നില്ല. അവന്റെ നോട്ടത്തെ പതറാതെ…

വാക്കുകളിൽ പോലും ഒരു ഇടർച്ച വരാതിരിക്കാൻ ശ്രമിച്ചു കൊണ്ടു അവൾ പിന്നെയും തുടർന്നു.

“അഗ്നി ശുദ്ധി വരുത്തണോ ഞാൻ…എന്റെ മനസ്സും ശരീരവും പവിത്രമാണെന്നു…”

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവളുടെ കൈ പിടിച്ചു വലിച്ചു. നന്ദു അവന്റെ നെഞ്ചിലേക്ക് ഇടിച്ചു നിന്നു.

രണ്ടുപേരുടെയും കണ്ണുകൾ കൊമ്പു കോർക്കും പോലെ…കണ്ണുകൾ കൊണ്ടു അവർ മൗനമായി വാക് പോര് നടത്തി…

അവളുടെ പതറാതെയുള്ള രൂക്ഷമായ നോട്ടത്തിൽ ഒരു വേള ശിവന്റെ മനസ്സൊന്നു ഇടറി പോയി.

“ഓർമകളുടെ അവശേഷിപ്പു ഉണ്ടെന്നു പറഞ്ഞു എന്നു കരുതി നിന്നെ സംശയം ആണെന്ന് ഞാൻ പറഞ്ഞോ..” ശിവൻ ദേഷ്യത്തോടെ ചോദിച്ചു.

നന്ദു മറുപടി പറയാതെ അവനെ തന്നെ നോക്കി നിന്നു.

“പറഞ്ഞോ ഗൗരി” കുറച്ചുറക്കെ ദേഷ്യത്തിൽ അവൻ വീണ്ടും ചോദിച്ചു.

“ഇ… ഇ…ഇല്ല…”അവന്റെ ദേഷ്യം അവളിൽ ചെറുതായി ഒരു പേടി വരുത്തി.

അപ്പോഴും അവളുടെ മേലുള്ള പിടി അവൻ വിട്ടിട്ടുണ്ടായിരുന്നില്ല.

“നിന്റെ ഹൃദയത്തിന്റെ ഓരോ നിമിഷത്തിലും മിടിക്കുന്നതു എനിക്ക് കൂടി വേണ്ടിയാണ്.

എന്റെ ഹൃദയം നിന്നിലേക്ക്‌ ഞാൻ എന്നെ ചേർത്തു വച്ചു കഴിഞ്ഞു…

നിന്റെ മനസ്സു നിറയെ മന്ത്രിക്കുന്നത് ശിവൻ എന്നാണ്…

നീ ഈ നിമിഷം ഇവിടെ വന്നു നിൽക്കുന്നത് പൂർണ്ണ ചന്ദ്രനെ കാണാൻ അല്ല…

ആ ചന്ദ്രന്റെ ശോഭയിൽ തെളിയുന്ന എന്റെ മുഖം കാണുവാൻ ആണെന്ന് എനിക്കറിയാം…

ആ നിന്നെ എനിക്കു സംശയം ആണെന്ന് നിനക്കു എങ്ങനെ ചോദിക്കാൻ കഴിഞ്ഞു…”

ഇത്രയും പറഞ്ഞു കൊണ്ട് അവളെയും ഇടുപ്പിൽ ചേർത്തു പിടിച്ചു മുന്നോട്ടു നടന്നു… അവളുടെ കണ്ണുകൾ അപ്പോളും ശിവനിൽ തന്നെ ആയിരുന്നു.

നന്ദുവിനേയും ചേർത്തു മുന്നോട്ടു നടന്നു അവർ ടെറസിൽ ഭിത്തിയുടെ തിണ്ടിൽ തട്ടി നിന്നു.

“എങ്കിൽ പറയു …നേരത്തെ എന്തുകൊണ്ട അങ്ങനെയൊക്കെ ചോദിച്ചത്…എന്ത് അവശേഷിപ്പു ആണ് എന്നിൽ ഉള്ളത്” അവളുടെ ചോദ്യത്തിലെ കുറുമ്പും ദേഷ്യവും കലർന്ന ഭാവം കണ്ടു ശിവനു ചിരി വരുന്നുണ്ടായിരുന്നു.

“അറിയണോ…”ശിവൻ മുഖം അടുപ്പിച്ചുകൊണ്ടു പ്രനയാർദ്രമായി ചോദിച്ചു.

മുഖം തിരിക്കാതെ അവന്റെ കണ്ണുകളിൽ നോക്കി തന്നെ ഒട്ടും പ്രണയം ഇല്ലാതെ അവൾ പറഞ്ഞു “അറിയണം”

അവളുടെ പറച്ചിലിലെ വികാരമില്ലായ്മ ശിവനിൽ ചിരി പൊട്ടി.

അവൻ പതുക്കെ ഒരു കൈ എടുത്തു അവളുടെ നെറ്റി തടത്തിൽ വീണ കുറു നിരകൾ ഒതുക്കി വച്ചു. ചൂണ്ടു വിരൽകൊണ്ട് നെറ്റിയിൽ നിന്നും പതുക്കെ താഴേക്കു വിരൽ ഓടിച്ചു…

അവന്റെ നോട്ടവും വിരലിലെ സ്പര്ശവും നന്ദുവിന്റെ കവിൾ ചുമന്നു തുടുക്കാൻ കാരണമായി…

എന്തെന്നാൽ നന്ദു തിരിച്ചറിഞ്ഞു എന്തുകൊണ്ടാണ് ശിവൻ പറഞ്ഞതെന്ന്.

ചൂണ്ടുവിരൽ മൂക്കിന് തുമ്പിലൂടെ വന്നു അധരങ്ങളിൽ തട്ടി നിന്നു…ശിവൻ ഒന്നു കൂടി അവളെ നോക്കി…

അവൾ അരുതെന്ന് തലയാട്ടി. വിരൽ പിന്നെയും മൂക്കിന് തുമ്പിൽ എത്തി നിന്നു. കൈ പിന് വലിച്ചു..രണ്ടു കൈകൊണ്ടും അവളെ ചുറ്റി വരിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു…

മുഖം അമരുന്നതിനു ഒപ്പം അവന്റെ ശരീരവും അവളിൽ അമർന്നു കൊണ്ടേയിരുന്നു ശിവന്റെ ചുടു നിശ്വാസം അടിക്കുംതോറും തന്നിലെ പെണ്ണ് ഉണരുന്നത് അവൾ അറിഞ്ഞു. അവനെ ചേർത്തു പിടിച്ച വിരലുകൾ അവനിൽ അമർന്നു കഴിഞ്ഞിരുന്നു…

നന്ദുവിന്റെ മൂക്കിലെ ചുവന്ന കൽ മൂക്കുത്തിയിലേക്കു അവന്റെ ചുണ്ടുകൾ ചേർത്തു… ആ ചുവന്ന കല്ലു അവൻ കടിചെടുത്തു…

നേർത്ത ഒരു നൊമ്പരം അവളിൽ ഉണ്ടായി…ആ നൊമ്പരത്തിൽ കല്ലു കടിച്ചെടുത്ത വേദന ഒന്നുമല്ല എന്നു തോന്നി.

“ഇതാ ഞാൻ പറഞ്ഞ അവശേഷിപ്പു… “ശിവൻ പറഞ്ഞപ്പോൾ നന്ദു ദൃഷ്ട്ടി വേറെ എവിടേക്കോ പായിച്ചു…

ശിവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു അവളുടെ കണ്ണുകളിൽ നോക്കി തുടർന്നു”ഇതെന്റെ സ്വാർത്ഥത ആയി നിനക്കു തോന്നാം…

ഞാൻ സ്വർഥൻ ആണ് നിന്റെ കാര്യത്തിൽ…. നീയെന്നാൽ എനിക്ക് ഭ്രാന്തു ആണ് പെണ്ണേ…നിന്നെ വേണം…നിന്റെ സ്നേഹം വേണം…

അത്രമേൽ നിന്നെ സ്നേഹിച്ചുപോയി ഞാൻ ” അത്രയും പറഞ്ഞൊപ്പിക്കുമ്പോൾക്കും അവന്റെ മിഴികൾ നിറഞ്ഞു….നന്ദു ഒരു ചെറു പുഞ്ചിരി നൽകി.

“അപ്പൊ എല്ല സംശയവും തീർന്നോ” നന്ദു ചോദിച്ചതും അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു…

“നീയെന്റെ സ്വന്തം ആണ്…എന്റെ മാത്രം…

നിനക്കുപോലും നിന്നെ എന്തെങ്കിലും പറയാൻ ഉള്ള അധികാരമില്ല…

അങ്ങനെ മനസ്സിൽ ചിന്ത വരും മുന്നേ തൃകണ്ണു തുറക്കുന്ന ഈ ശിവന്റെ മുഖം ഓർമ വരണം…കേട്ടോടി” അവൻ പതുക്കെ കൈ അഴച്ചു….

സന്തോഷം കൊണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

അവൻ കണ്ണുകൾ തുടച്ചു കൊടുത്തു..കവിളും കഴുത്തും തുടച്ചു കൊടുത്തു …പോയി കിടന്നുറങ്ങാൻ പറഞ്ഞു.

അവൾ മുറിയിലേക്ക് പോകാൻ തിരിഞ്ഞു നടന്നു…”പിന്നെ …”ശിവന്റെ വിളിയിൽ അവൻ സംശയത്തോടെ തിരിഞ്ഞു നോക്കി

“പിന്നെ…ഗൗരി കൊച്ചിന്റെ നഖം മുഴുവൻ ഒന്നു വെട്ടി വെക്കു…അല്ലെങ്കി നാളത്തെ രാത്രി കഴിഞ്ഞാൽ ഞാൻ ഇഞ്ചക്ഷൻ അടിക്കേണ്ടി വരും”
അവന്റെ പറച്ചിൽ അവളിൽ നാണം വിടർത്തി…

“പോടാ ..തെമ്മാടി…” നന്ദു അവനെ വിളിച്ചു കൊണ്ടു മുറിയിലേക്ക് ഓടി…

“നിന്നെ ഞാൻ…നിൽകടി അവിടെ…” ശിവൻ കൈ നീട്ടുമ്പോഴേക്കും അവൾ ഓടിയിരുന്നു.

തിരികെ റൂമിൽ എത്തിയ നന്ദു ഒരു കിതപ്പോടെ നിന്നു. കുറച്ചു നിമിഷങ്ങൾ നെഞ്ചിൽ കൈ വച്ചു നിന്നുകൊണ്ടു കിതപ്പ് മാറ്റി.

വെള്ളം കുടിക്കാൻ ജഗ് എടുത്തപ്പോൾ ആണ് ടേബിളിൽ ഇരിക്കുന്ന മടക്കി വെച്ച ഒരു കടലാസും കൂടെ ഒരു ചെപ്പും കണ്ടത്.

നന്ദു കടലാസ് എടുത്തു നിവർത്തി നോക്കി…

തന്റെ തന്നെ പെന്സില് ഡ്രോയിങ്… ശിവേട്ടനൻ വരച്ചത്….മൂക്കിൽ മൂക്കുത്തി മാത്രം നീല കല്ലിൽ…

നന്ദു ചെപ്പു തുറന്നു നോക്കി….അതേ

“നീലകല്ലു മൂക്കുത്തി”

തുടരും….!!!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10

പ്രണയിനി : ഭാഗം 11

പ്രണയിനി : ഭാഗം 12

പ്രണയിനി : ഭാഗം 13

പ്രണയിനി : ഭാഗം 14

പ്രണയിനി : ഭാഗം 15

പ്രണയിനി : ഭാഗം 16

പ്രണയിനി : ഭാഗം 17

പ്രണയിനി : ഭാഗം 18

പ്രണയിനി : ഭാഗം 19

പ്രണയിനി : ഭാഗം 20

പ്രണയിനി : ഭാഗം 21

പ്രണയിനി : ഭാഗം 22