Novel

അഷ്ടപദി: ഭാഗം 7

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

ധരൻ നോക്കിയപ്പോൾ കാർത്തു വാതിൽക്കൽ തന്നെ അനങ്ങാതെ നിൽക്കുക ആയിരുന്നു.. പാഞ്ഞു ചെന്നു കൈക്ക് പിടിച്ചു കൊണ്ട് അവൻ അവളെ റൂമിലേക്ക് കൊണ്ട് വന്നു.. അവന്റ റൂമിലേക്ക് കയറിയതും പിന്നിൽ നിന്നു ഡോർ ലോക്ക് ആകുന്നത് അവൾ അറിഞ്ഞു ഭിത്തിയിൽ ചാരി തറഞ്ഞു നിൽക്കുക ആണ് കാർത്തു. ധരൻ അടുത്തേക്ക് വന്നതും അവൾ മിഴികൾ ഇറുക്കി അടച്ചു. തന്റെ വലതു കരം അവളുടെ തോളിനോട് ചേർത്തു കൊണ്ട് അവൻ ഭിത്തിയിലേക്ക് വെച്ചു…

അവന്റെ പെർഫ്യൂം മിന്റെ പരിമളം അവളുടെ നാസികയിലേക്ക് അടിച്ചു. “ടി…..” അവൻ ഒറ്റ അലർച്ച ആയിരുന്നു. കാർത്തു ആണെങ്കിൽ മിഴികൾ ഒന്നൂടെ ഇറുക്കി. ന്റെ കാവിലമ്മേ…. കാത്തോണേ.ഞാൻ എന്റെ കഷ്ടകാലത്തിനു… .അമ്മേ… എനിക്ക് ശക്തി തരണേ . അവൾ മനസിൽ ഉരുവിടുകയാണ്… “കണ്ണ് തുറക്കെടി…..” അവൻ ശബ്ദം താഴ്ത്തി ആണെങ്കിലും കടുപ്പിച്ചു ആണ് പറഞ്ഞത് “നിന്നോട് അല്ലേടി പുല്ലേ പറഞ്ഞത്….” അവൻ മുരണ്ടു. എന്നിട്ടും കാർത്തു അനങ്ങാതെ അങ്ങനെ തന്നെ നിൽക്കുക ആണ് പെട്ടന്ന് അവൻ അവളുടെ മിഴികളിലേക്ക് ഒന്ന് ഊതി..

അവന്റ ശ്വാസം അടുത്ത് വരുന്ന പോലെ തോന്നിയത് ഗൗരി കണ്ണ് തുറന്നു. പെട്ടന്ന് അവൾ നോക്കിയപ്പോൾ ധരൻ അവളുടെ മുഖത്തേക്ക് തന്റെ മുഖം വളരെ അടുപ്പിച്ചു നിൽക്കുന്നു. അവൾക്ക് ശ്വാസം പോലും എടുക്കാൻ ഭയം തോന്നി.. “സാർ…..” “നോ…… മിണ്ടരുത്… നി . ഒരക്ഷരം പോലും ” അവളിൽ നിന്നും ധരൻ അകന്നു മാറിയതും കാർത്തു നു സമാധാനം ആയി. “സാർ… ആം സോറി….” “സാറോ…. ആരാടി സാറ്…. നി എന്നെ അല്പം മുൻപ് വിളിച്ചത് ചെറ്റ എന്നല്ലായിരുന്നോ. എന്തെടി ….”

കാർത്തുവിന്റെ മുഖം താഴ്ന്നു. “നേരെ നോക്കടി…” അവൻ ശബ്ദം ഉയർത്തി. “നിന്നേ പോലെ ചോരേം തുടിപ്പും ഉള്ളവളെ കാണുമ്പോൾ എനിക്ക് ഇളകും അല്ലേ.. അങ്ങനെ അല്ലേ കുറച്ചു മുന്നേ പറഞ്ഞത് ……” ദേഷ്യത്തിൽ പല്ല് ഞെരിച്ചു പറയുക ആണ് അവൻ. “എനിക്ക് ഇളകിയെടി…. നിന്റെ തുടിപ്പ് ഇനി ഞാൻ ഒന്ന് അറിയട്ടെ…” അവൻ തെരുത്തു വെച്ച ഷർട്ട്‌ ന്റെ കൈ അഴിച്ചു കൊണ്ട് നെഞ്ചിലെ ബട്ടൺ ഒന്നൊന്നായി എടുത്തു കാർത്തുവിന്റെ അടുത്തേക്ക് വന്നു. “സാർ… ഞാൻ”.

ശീതികരിച്ച ആ നാലു ചുവരുകൾക്കുള്ളിലാണ് നിൽക്കുന്നത് എങ്കിലും പോലും അവളുടെ മേൽ ചുണ്ടിനു മുകളിൽ വിയർപ്പ് കണങ്ങൾ സ്ഥാനം പിടിച്ചു… അവൻ തന്നോട് അടുക്കും തോറും കാർത്തുവിനു തന്റെ ശരീരത്തിനു വല്ലാത്ത തളർച്ച തോന്നി… “അറിയട്ടെടി നിന്നേ ഞാന്…. ഹ്മ്മ് ശരിക്കും ഒന്ന് അറിഞ്ഞിട്ട് കൊണ്ട് ആക്കാം…. അവളുടെ ദേഹത്തേക്ക് അല്പം കൂടി അവൻ അടുത്ത്. “സാർ…. സാർ മാറി നിന്നങ്ങട് സംസാരിച്ചാൽ മതി…” പെട്ടന്ന് അവൾ ശബ്ദം ഉയർത്തി. “ച്ചി….. നാവടക്കടി……’ അവൻ കൈ ഉയർത്തി അവളെ വിലക്കി. “നോ സാർ… എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയും…..

തത്കാലം നിങ്ങൾ അങ്ങോട്ട് മാറി നിൽക്കൂ ” “നിനക്ക് പറയാൻ ഉള്ളത് പറഞ്ഞൊ… പക്ഷെ… ഇവിടെ എന്റെ ഓഫീസിൽ അല്ല…. നിന്റെ കുടുംബത്തിൽ….. മനസിലായോ കാർത്തിക നാരായൺ……” “സാറു ലേശം അങ്ങട് മാറിക്കെ….” അവന്റ ശ്വാസം തട്ടും തോറും കാർത്തു വിനു എന്തോ ഒരു വല്ലായ്മ…. ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു പുരുഷന്റെ അടുത്ത്… ശോ…. എന്റെ ഭഗവാനെ…. “കാർത്തിക…… അപ്പോൾ എങ്ങനെ ആണ് കാര്യങ്ങൾ ” അവന്റ ശബ്ദം കേട്ടപ്പോൾ കാർത്തു ഞെട്ടി.

“ഇതു വരെ ആയിട്ടും ഒരു സ്ത്രീ യോട് പോലും മോശമായിട്ട് പെരുമാറാത്ത പറയാത്ത എന്നെ നി വെറും ഒരു മറ്റവൻ ആക്കി കളഞ്ഞു…സ്ത്രീകൾക്ക് കൊടുക്കേണ്ട മാന്യത… അതു കൊടുക്കുക തന്നെ ചെയ്യുന്നവൻ ആണ് ഈ ധരൻ ദേ വ്… പക്ഷെ ഇന്ന് . ഈ ഓഫീസിലെ സ്റ്റാഫ്‌ എല്ലാവരും വിചാരിചിരിക്കുന്നത് , ഞാൻ വെറും ഒരു ആഭാസനും പെണ്ണ് പിടിയനും ആണ് എന്നല്ലേടി…… നിന്റെ ഏത് ചിറ്റ ആണ് പറഞ്ഞത് ഞാൻ വൃത്തികെട്ട സ്വഭാവം ഉള്ളവൻ ആണെന്ന്… പറയു കാർത്തിക….” ക്ഷോഭം കൊണ്ട് വിറക്കുക ആണ് ധരൻ.. കാർത്തു പേടിച്ചു നിന്നു. “സാർ ഞാൻ അറിയാതെ…….”

അവൾക്ക് വാക്കുകൾ മുറിഞ്ഞു. “അറിയാതെ…… ഓഹ് അങ്ങനെ ആയിരുന്നു…… താൻ അറിയാതെ പറഞ്ഞതാ അല്ലേ…… ഓക്കേ…. എനിക്ക് അപ്പോളെ തോന്നി…” അവളെ നോക്കി ധരൻ പരിഹസിച്ചു. “സാർ…” “ഹ്മ്മ്…. നീ സ്മാർട്ട്‌ ആണ്… അതെനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ തോന്നി…. പക്ഷെ നി കുറച്ചു ഓവർ സ്മാർട്ട്‌ ആണെന്ന് ഇവിടെ ഓഫീസിൽ വന്നപ്പോൾ ആണ് മനസിലാക്കിയത്….നിന്നെക്കാൾ സ്മാർട്ട്‌ ആവട്ടെടി ഞാന്…. കാണണോ നിനക്ക്… “. അവന്റെ മുഖം കാർത്തുവിലേക്ക് അടുത്തതും അവൾ സർവ ശക്തിയും ഉപയോഗിച്ച അവനെ ആഞ്ഞൊരു തള്ളൽ ആയിരുന്നു..

ബാലൻസ് കിട്ടാതെ ധരൻ പിറകിലേക്ക് വീണു പോയി… “ആഹ്….” അവന്റ തല പോയി ശക്തിയിൽ ഇടിച്ചു “യൂ ബ്ലഡി……” ധരൻ എഴninnumകാൻ നോക്കിയിട്ടും കഴിഞ്ഞില്ല… ടി……. പുറത്തേക്ക് ഓടാൻ പോയവളെ ധരൻ തന്റെ വലത് കാൽ കൊണ്ട് ഒന്ന് തട്ടി. പിന്നിലെ ഭിത്തിയിൽ ഇടിച്ചു തന്നെ അവൾ നിന്നു. വല്ലാത്തൊരു മൂളലോടെ മേശമേൽ പിടിച്ചു കൊണ്ട് ധരൻ ചാടി എഴുനേറ്റ്.. അവന്റ കൈകൾ കാർത്തു വിന്റെ ഇടുപ്പിൽ അമർന്നു. അവൾ ഒന്ന് മേല്പോട്ട് ഉയർന്നു. ധരൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. അവളുടെ ഇടുപ്പിൽ അവന്റ പിടിത്തം അല്പം കൂടി മുറുകി.. അവളെ ഒന്നാഞ്ഞു പുണർന്നപ്പോൾ അവളുടെ മാറിടങ്ങൾ പോലും വേദനിച്ചു..

കാർത്തു വിന്റെ അധരം നുകരാൻ അവനു അധികം സമയം ഒന്നും വേണ്ടി വന്നില്ല… അവന്റ പുറത്തു ശക്തിയായി അവൾ അടിച്ചു. നഖം കൊണ്ട് പോറൽ വീഴ്ത്തി.. രക്തം കിണിഞ്ഞു.. എന്നിട്ടും ധരൻ അകന്നു മാറിയില്ല.. അവളുടെ കണ്ണുനീർ തുള്ളികൾ അവനിലേക്ക് ചേർന്നു ഒഴുകി. ചെറു ചൂടോടെ ഒഴുകിയ കണ്ണീർ തുള്ളികൾ അവനെ തലോടിയപ്പോൾ ധരന് പൊള്ളൽ ഏറ്റത് പോലെ തോന്നി. പെട്ടന്ന് അവൻ കർത്തുവിൽ നിന്നും അകന്നു മാറി. “ഇനി ചെന്നു പറഞ്ഞൊ എല്ലാവരോടും ധരൻ ചെറ്റ ആണെന്ന്…. ചോരേം നീരും ഉള്ള പെണ്ണുങ്ങളെ കണ്ടാൽ കണ്ട്രോൾ പോകുന്നവൻ ആണെന്ന്…

അതിന്റ ഉദാഹരണം നീയും ആണെന്ന് കൂടി പറഞ്ഞോ… അതും പറഞ്ഞു കൊണ്ട് അവൻ വാഷ് റൂമിലേക്ക് പോയി. കാർത്തു വിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി… ധരനിൽ നിന്നും ഇങ്ങനെ ഒരു നീക്കം.. അത് സ്വപ്നത്തിൽ പോലും അവൾ പ്രതീക്ഷിച്ചില്ല. ഏത് ശപിക്കപ്പെട്ട നിമിഷത്തിൽ ആണ് താൻ ഇന്ന് ഈ ഓഫീസിലേക്ക് വന്നത് എന്നോർത്ത് അവൾക്ക്ക് വല്ലാതെ സങ്കടം തോന്നി ശരിക്കും താൻ കാരണം ആണ്… തന്റെ ഓവർ സ്മാർട്ട്‌ നെസ്. തനിക്ക് ജയിക്കനായി പറഞ്ഞത് ആണ്… പക്ഷെ…..

. അതിനു പകരം അയാള്.. അവളുടെ കണ്ണുകളിൽ കോപഗ്നി ആയി… വാഷ് റൂമിൽ നിന്നും ധരൻ ഇറങ്ങി വന്നു. അവനെ കണ്ടതും കാർത്തു എഴുനെറ്റ്. “നി പോയില്ലേ….” ഒരു മൂളിപ്പാട്ട് പാടി കൊണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു.. പെട്ടന്ന് ആയിരുന്നു കാർത്തുവിന്റെ വലത് കരം വായുവിൽ ഒന്ന് ഉയർന്നു പൊങ്ങിയത്. അവന്റ കരണം തീർത്തു ഒന്ന് പൊട്ടിച്ചു കൊണ്ട് കാർത്തു പിന്നിലെ വാതിലിൽ കൂടി തന്റെ ബാഗും എടുത്തു വെളിയിലേക്ക് നടന്നു.……തുടരും……

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.