Thursday, December 12, 2024
Novel

നിന്നെയും കാത്ത്: ഭാഗം 27

രചന: മിത്ര വിന്ദ

കുറച്ചു ദൂരം ചെന്നിട്ടു അവൻ പൊട്ടി ചിരിച്ചു. ഉറക്കെ.. ഗൗരി മോളെ…. നീ പെട്ടു….ഈ മഹി ആരാണ് എന്ന് നീ ഇന്ന് അറിയും.. സ്കൂളിന്റെ ഗേറ്റ് കടന്നു പോകുമ്പോളും ഗൗരിക്ക് മഹി പറഞ്ഞ വാചകങ്ങൾ ഓർത്തപ്പോൾ പേടി തോന്നി. എന്റെ ഗുരുവായൂരപ്പാ… ഏത് നേരത്ത് ആണോ അങ്ങനെ ചെയ്യാൻ തോന്നിയത്.. ഓർക്കും തോറും തലയ്ക്കു വല്ലാത്ത ഭാരം തോന്നി പോയി അവൾക്ക്.. ഹമ്.. അങ്ങനെ വിട്ടാലും പറ്റില്ല…. വിളച്ചിലും കൊണ്ട് എന്റെ അടുത്ത് വന്നാലേ അയാള് വിവരം അറിയും…. അല്ല പിന്നേ……ഈ ഗൗരി ആരാണ് എന്ന് അറിയിക്കും ഞാന്.. സ്വയം മനസിന്‌ ബലം കൊടുത്തു കൊണ്ട് ഗൗരി സ്റ്റാഫ്‌ റൂമിലേക്ക് പോയി. ***

ടി വി യും കണ്ടു കൊണ്ട് വെറുതെ ഇരുന്നപ്പോൾ ആണ് സരസ്വതി ടീച്ചർ നെ രണ്ടാമത്തെ മരുമകൾ ഹിമ വിളിക്കുന്നത്. “ഹെലോ… മോളെ…” “ആഹ് അമ്മേ…. ഒറ്റയ്ക്ക് ഒള്ളു അല്ലേ ” “ഹമ്… അതേ മോളെ… ലീല വീട് വരെയും പോയിരിക്കുവാ…” “ഞാൻ അറിഞ്ഞു അമ്മേ… മഹി വിളിച്ചിരുന്നു ഏട്ടനെ…..” “മ്മ്… കുഞ്ഞെവിടെ…. ശബ്ദം ഒന്നും കേൾക്കുന്നില്ലലോ ” “അവള് ഉറങ്ങി അമ്മേ… ഇന്ന് ഇത്തിരി നേരത്തെ ഉണർന്നിരുന്നു..” “ഹാ……” . “അമ്മേ… ഞാൻ ഒരു കാര്യം കൂടി ചോദിക്കാൻ വിളിച്ചത് ആണ് ” “എന്താ മോളെ ” “മഹിയും ഗൗരി യും എങ്ങനെ ആണ് ഇപ്പോൾ.. സ്നേഹം ഒക്കെ ആയോ അമ്മേ അവനു അവളോട് ” “ഇല്ല കുട്ടി…. നേരെ നോക്കിയാൽ അവൻ ഇപ്പോളും അവളോട് മെക്കിട്ട് കേറാൻ ചെല്ലും…

ഇന്നലെ ആണെങ്കിൽ ലീല പോയത് ക്കൊണ്ട് അടുക്കള പണിക്ക് ഒക്കെ ആയിട്ട് ഞാൻ വേറൊരു പെണ്ണിനെ വിളിക്കാൻ ഇരുന്നതാ.. അപ്പോളേക്കും അവൻ അത് തടഞ്ഞു… ഗൗരി ഉണ്ടല്ലോ ഇവിടെ എന്ന് അവൻ പറയുവാ മോളെ ” “ശോ… എന്നിട്ടോ… അവൾക്ക് സങ്കടം ആയോ ” “ഗൗരി പറഞ്ഞു, ഓള് എല്ലാം ചെയ്തോളാം, ആരെയും ഇനി വിളിക്കേണ്ട എന്ന് ” “പാവം അല്ലേ അമ്മേ ” “അതേ മോളെ… അവളൊരു പാവം ആയതു കൊണ്ട്… അവന്നിട്ട് ഒന്നു പൊട്ടിക്കാൻ ഉള്ള മനസ്സു എനിക്ക് ഉണ്ടായിരുന്നു അപ്പോള്….” “മ്മ് .. സാരമില്ല അമ്മേ.. നമ്മൾക്ക് ഒരു വഴി ഉണ്ടാക്കാം.. ഞാൻ അമ്മയോട് ഒരു കാര്യം പറയട്ടെ ”

“എന്താ മോളെ…” “അത് പിന്നെ അമ്മേ,,,, അമ്മ കുറച്ചു ദിവസത്തേക്ക് ഇങ്ങോട്ട് വാ… ലീലേടത്തി യും ഇല്ലാലോ അവിടെ… അമ്മയും കൂടി പോന്നാല് അവര് രണ്ടാളും കൂടി അടുക്കാൻ അത് ഒരു കാരണം ആകും… അല്ലാതെ ഇങ്ങനെ വിട്ടാലും പറ്റില്ല..” ടീച്ചർ ഒന്നു ആലോചിച്ചു. “കാര്യം ശരിയാണ് കുട്ടി… പക്ഷെ അവൻ ചിലപ്പോൾ ഒക്കെ പാതിരാത്രി യിൽ ആവും വരുന്നത്.. അതുവരെ ഗൗരി മോള് ഒറ്റയ്ക്ക് ” “അമ്മ ഇങ്ങനെ ഒക്കെ ചിന്തിക്കാതെ… അവനോട്‌ കാര്യം പറയാം നമ്മൾക്ക്, നേരത്തെ വിട്ടിൽ എത്തിക്കോണം എന്ന് പറഞ്ഞൽ അവനു വരാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ യിൽ ആവണം…

ഞാൻ നോക്കിട്ട് ഈ ഒരു ഒറ്റ വഴിയേ ഒള്ളു… അവന്റ മദ്യപാനം കുറയുകയും ചെയ്യും അമ്മേ.” അവൾ പിന്നെയും ഓരോരോ കാര്യങ്ങൾ അമ്മയോട് പറഞ്ഞു കൊണ്ടേ ഇരുന്നു.. “ഞാൻ ഒന്നൂടെ ഒന്ന് ആലോചിക്കട്ടെ.. എന്നിട്ട് നിന്നേ വിളിക്കാം മോളെ ” “ഹമ്… മതി അമ്മേ….എന്നിട്ട് വേണം ഏട്ടനെ കൊണ്ട് അവനെ വിളിപ്പിക്കാൻ… എനിക്ക് എന്തെങ്കിലും വയ്യഴിക്ക ആണ്.. കുഞ്ഞിനെ നോക്കാൻ വേണ്ടി അമ്മയെ കൊണ്ട് വരുന്നത് ആണെന്ന് പറയാം അവനോട്….” “ഹാ… എങ്കിൽ നീ വെച്ചോളൂ കുട്ടി ” ഫോൺ വെച്ച് കഴിഞ്ഞതും ടീച്ചർ ആലോചനയോടെ ഇരുന്നു. ഹിമ പറഞ്ഞതിലും കാര്യം ഉണ്ട്… താനും കൂടി ഇവിടെ നിന്നു മാറിയാൽ ചിലപ്പോൾ……..

അവർ കസേരയിലേക്ക് ചാരി കിടന്നു. കുറെ സമയം തിരിഞ്ഞും മറിഞ്ഞും ആലോചിച്ചു. . എന്നിട്ട് അവർ ഫോൺ എടുത്തു ഹിമയെ വിളിച്ചു. “ഹെലോ അമ്മേ….” .. “ആഹ് മോളെ…..” “അമ്മ എന്ത് തീരുമാനിച്ചു.. വരുന്നുണ്ടോ ഇങ്ങോട്ട് ” “ഹമ്.. എന്നാൽ പിന്നെ ഞാൻ അവിടെക്ക് വരാം… ഇനി ഒരു പക്ഷെ എല്ലാം നല്ലതിന് ആണെങ്കിലോ ” “എല്ലാം ശരി ആകും അമ്മേ….ഞാനേ മഹിയെ ഒന്ന് വിളിക്കട്ടെ…. എന്നിട്ട് നമ്മുടെ രാജീവൻ ചേട്ടനെ കൂട്ടി ഇങ്ങോട്ട് പുറപ്പെട്ടോളൂ..” ഹിമ ആണെങ്കിൽ പ്ലാൻ ചെയ്ത കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു.. മഹി വിളിക്കുമ്പോൾ ഇങ്ങനെ തന്നെ പറയണം എന്നും വേറെ ആരും അറിയരുത് എന്നും അവരെ ഒന്നൂടെ ഓർമിപ്പിച്ചു കൊണ്ട് ഫോൺ വെച്ചു.. ***

ടീച്ചറമ്മ സ്കൂളിലേക്ക് വിളിച്ചു പറഞ്ഞതിൻ പ്രകാരം ഗൗരി ഉച്ചയ്ക്ക് ലീവ് എടുത്തു വീട്ടിലേക്ക് വന്നു. ടീച്ചറിനു എന്തെങ്കിലും വയ്യഴിക്ക വന്നോ എന്ന് അവൾ ആദ്യം പേടിച്ചു. വേഗം തന്നെ അവരെ ഫോൺ വിളിക്കുകയും ചെയ്ത്. കുഴപ്പമില്ല എന്ന് അറിഞ്ഞപ്പോൾ ആണ് അവൾക്ക് സമാധാനം ആയതു. മുറിയില്ക്ക് വന്ന ഗൗരി കണ്ടത്, തന്റെ ഡ്രെസ്സുകൾ എല്ലാം പാക്ക് ചെയ്തു വെച്ചോണ്ട് ഇരിക്കുന്ന ടീച്ചർ നെ ആണ്. “ടീച്ചറമ്മേ…..” അവൾ ഉറക്കെ വിളിച്ചു. “ആഹ് മോള് വന്നോ…..” . അവർ അവളെ നോക്കി പുഞ്ചിരിച്ചു. “ഇതെങ്ങോട്ടാ.. എല്ലാം പാക്ക് ചെയ്തു ല്ലോ ” . “അത് മോളെ… ഞാൻ കുറച്ചു ദിവസം സിദ്ധു ന്റെ അടുത്ത് പോകുവാ ” . “ങ്ങേ… ബാംഗ്ലൂരിലോ ” . അവൾ അന്താളിച്ചു..

“ഹമ്… അതേ മോളെ…. ഹിമ യ്ക്ക് ചിക്കൻ പോക്സ് ആണ്…സിദ്ധു നു ജോലിക്ക് പോകണം… അവൾക്ക് തീരെ വയ്യാ… കുഞ്ഞിന്റെ കാര്യം നോക്കാൻ പോലും….അവളുടെ അച്ഛനും അമ്മയും ഒക്കെ അവളുടെ ചേട്ടന്റെ കൂടെ ദുബായ് ഇൽ അല്ലേ മോളെ…..അതുകൊണ്ട് എന്നോട് രണ്ട് മാസത്തേക്ക് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു… വണ്ടി എല്ലാം അവൻ വിളിച്ചു റെഡി ആക്കി.” കേട്ടത് വിശ്വസിക്കാൻ ആവാതെ വിഷമിച്ചു നിന്നു പോയി ഗൗരി. ടീച്ചറമ്മ പോയാൽ… താൻ ഇവിടെ ഒറ്റയ്ക്ക്….. ഓർത്തപ്പോൾ അവൾക്ക് സങ്കടം വന്നു… പക്ഷെ….. പക്ഷെ… തനിക്ക് എതിർത്തു ഒന്നും പറയാനും പറ്റില്ല… കാരണം ഏടത്തിക്ക് വയ്യാതെ കിടക്കുന്നു… അവൾ വിഷമത്തോടെ അവരെ നോക്കി.

“എന്റെ കുട്ടിക്ക് സങ്കടം ആയോ ” സരസ്വതി ടീച്ചർ എഴുന്നേറ്റു വന്നു അവളുടെ കൈയിൽ പിടിച്ചു.. . “ഹേയ്.. കുഴപ്പമില്ല ടീച്ചറെ…. പോകാതെ വേറെ നിർവാഹം ഒന്നും ഇല്ലാലോ “.. “പോയിട്ട് പെട്ടന്ന് വരാം മോളെ… അവൾക്ക് വയ്യാത്തത് കൊണ്ട് അല്ലേ.. പിന്നെ കുഞ്ഞിന്റെ കാര്യം കൂടി ഓർക്കുമ്പോൾ ” “ഹമ്…. ടീച്ചർ എല്ലാം പാക്ക് ചെയ്തൊ ” “ആഹ്… എന്റെ കുറച്ചു ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ച്.. പിന്നെ ആ ദിവാകരനെ വിളിപ്പിച്ചു കിഴക്ക് വശത്തുനിന്ന രണ്ട് കുല വെട്ടി വെപ്പിച്ചു …. അതേ ഒള്ളു…കഴിഞ്ഞ ദിവസം അല്ലേ എല്ലാവരും ഇവിടെ നിന്നും പോയത്…” മഹിയുടെ കാർ വന്നു മുറ്റത്തു നിന്നതും ടീച്ചർ ന്റെ ഉള്ളിൽ പെരുമ്പറ കൊട്ടി. അവൻ ബഹളം കൂട്ടും.. അത് അവർക്ക് നന്നായി അറിയുകയും ചെയ്യാം… എല്ലാം വരുന്നിടത്ത് വച്ച് തന്നെ കാണാൻ ഉള്ള കണക്കുകൂട്ടലിൽ ടീച്ചർ കട്ടിലിൽ തന്നെ ഇരുന്നു.

അമ്മേ…… അല്പം ഉച്ചത്തിൽ വിളിച്ചുകൊണ്ട് അവൻ കയറി വന്നത്.. “സിദ്ധുവേട്ടൻ വിളിച്ചിരുന്നു… അമ്മ ബാംഗ്ലൂർക്ക് പോകുവാണോ….” “അവൻ മുറിയിലേക്ക് വന്ന് ടീച്ചറിനോട് ചോദിച്ചു… “ആഹാ അമ്മ പോകാനായി റെഡിയായിരിക്കുകയാണോ…എല്ലാം പായ്ക്ക് വരെ ചെയ്തു കഴിഞ്ഞുല്ലോ .. ടീച്ചറിനെ നോക്കി ദേഷ്യത്തിൽ മഹി ചോദിച്ചു. “ഹിമ വയ്യാതെ കിടക്കുവല്ലേ മോനെ…. അവളാ കുഞ്ഞിനെയും വെച്ച് ആകെ വലഞ്ഞു…..ആരെങ്കിലും ചെന്നില്ലെങ്കിൽ മോശമല്ലേ… അവളുടെ വീട്ടിൽ നിന്നും ഇപ്പോൾ ആരാണ് പോകാനുള്ളത് … സിദു വിളിച്ചപ്പോൾ പിന്നെ എനിക്ക് എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ലായിരുന്നു.”

വളരെ നിഷ്കളങ്കമായ ഭാവത്തിൽ തന്നെ ടീച്ചർ മകനു മറുപടി നൽകി.. “അമ്മ പോയാല് പിന്നെ ഇവിടെ ഇവൾക്കാരാണ് കൂട്ട്… ഞാൻ മിക്കവാറും വരുന്നത് പാതിരാത്രിയിൽ ആകും” ഗൗരിയെ ചൂണ്ടിയാണ് മഹി അമ്മയോട് അത് ചോദിച്ചത്. ” മോനെ നീയ് കുറച്ചുദിവസത്തേക്ക് ഇത്തിരി നേരത്തെ എത്തണം… അമ്മ പോയിട്ട് വേഗന്ന് തിരിച്ചു വരാം… ഗൗരി മോളെ നീ ഒറ്റയ്ക്ക് ആക്കരുത്… ” ” അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്ക് ഓഫീസിൽ നൂറുകൂട്ടം ജോലികൾ ഉണ്ട്… ചിലപ്പോൾ പെട്ടെന്നാവും ഓരോരോ ബിസിനസ് ട്രിപ്പുകൾ ആവശ്യമായി വരുന്നത്…. ഇവിടെ ഇവൾക്ക് കൂട്ടിയിരുന്നാല് എന്റെ ജോലിയെല്ലാം ആര് നോക്കും” അവൻ ക്ഷുഭിതനായി.. ” എന്റെ മഹി കുട്ടാ ഒരു മാസത്തെ കാര്യമല്ലേ ഉള്ളൂ… നീ എങ്ങനെയെങ്കിലും ഒന്നു മാനേജ് ചെയ്യ്…

ഇതിപ്പോൾ ഞാൻ എന്ത് ചെയ്യാനാ മോനെ വേറെ നിവൃത്തിയില്ലാത്തതു കൊണ്ടല്ലേ’ “എന്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട ടീച്ചറമ്മേ. ഞാൻ കുറച്ചു ദിവസത്തേക്ക് വീട്ടിലേക്ക് പൊയ്ക്കോളാം…” . ഗൗരി അതു പറയുകയും മഹിയും ടീച്ചറമ്മയും ഒരുപോലെ ഞെട്ടി….. രണ്ടാളെയും ഒരുമിപ്പിക്കുവാനാണ് തന്റെ യാത്ര പോലും… അപ്പോഴാണ് ഗൗരി പറയുന്നത് അവൾ സ്വന്തം വീട്ടിലേക്ക് തിരികെ പൊയ്ക്കോളാം എന്ന്… ” അതൊന്നും വേണ്ട മോളെ മഹി എത്തിക്കോളും…. ” “ടീച്ചറെ….” മുറ്റത്തുനിന്നും രാജീവൻ ഉറക്കെ വിളിച്ചു.. മഹിയുടെ ഡ്രൈവറാണ് രാജീവൻ…. അയാളെ വിളിച്ച് സിദ്ദു വണ്ടി ഏർപ്പാടാക്കിയിരുന്നു…

മഹിയെ ഒരു പ്രകാരത്തിൽ പറഞ്ഞ സമ്മതിപ്പിച്ചിട്ട് ടീച്ചർ പോവാനായി തയ്യാറായി. ഗൗരിയാണ് അവരുടെ ബാഗ് എടുത്ത് വണ്ടിയിൽ കൊണ്ടുപോയി വച്ചത്.. അവളെ ചേർത്തുപിടിച്ച് നെറുകയിൽ ഒരു മുത്തം കൊടുത്തിട്ട് ടീച്ചർ, മഹിയെ അവരുടെ അരികിലേക്ക് വിളിച്ചു.. “മോനേ… അമ്മ പോകുന്നതിൽ നിനക്ക് ദേഷ്യം ഉണ്ടെന്നറിയാം…. പക്ഷേ അവസ്ഥ ഇതായി പോയില്ലേ…. നീ നേരത്തെ വന്നിരിക്കണം എല്ലാ ദിവസവും… ഈ കുട്ടിയെ ഒറ്റയ്ക്ക് ആക്കരുത്…. ” . കൂടുതൽ പറയാൻ നിന്നാൽ മകൻ പിന്നെയും ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞാലോ എന്ന് കരുതി ടീച്ചർ അത്രയും പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറി..

വൈകാതെ അവരുടെ വണ്ടി ഗേറ്റ് കടന്നു പോയി. മിഴികൾ തുടച്ചു കൊണ്ട് ഗൗരി റൂമിലേക്ക് കയറി വന്നപ്പോൾ മഹി ബെഡിൽ കിടക്കുക ആണ്. അവൾ കുളിച്ചു മാറുവാൻ ഉള്ള ഡ്രെസ്സും എടുത്തു കൊണ്ട് നേരെ വാഷ് റൂമിലേക്ക് പോയി. താനും മഹിയേട്ടനും ഒറ്റയ്ക്കു… അതും രണ്ട് മാസം.. ഓർക്കുമ്പോൾ വല്ലാത്ത ഒരു ഭയം വന്നു പൊതിയും പോലെ. കുറെ ഏറെ വെള്ളം തലയിൽ കോരി ഒഴിച്ചിട്ടും ഗൗരിക്ക് മതിയാവുന്നില്ല. ഇനി എന്തൊക്കെ സംഭവിക്കും എന്റെ ഈശ്വരാ…. എന്റെ ജീവിതം ഇനിയും പരീക്ഷണത്തിന് വിട്ടു കൊടുത്തിരിക്കുക ആണോ നീയ്…. കുളി കഴിഞ്ഞു ഈറൻ മുടി തോർത്തി കൊണ്ട് അവൾ മുറിയിലേക്ക് വന്നു.

മഹി അപ്പോൾ എന്തോ തിരയുക ആണ്. അവളെ കണ്ടതും അവൻ അടിമുടി ഗൗരിയെ ഒന്നു നോക്കി. വല്ലാതെ ചൂളി പോകും പോലെ ആണ് അവൾക്ക് അപ്പോൾ തോന്നിയത്.. അവൾ മെല്ലെ മുഖം കുനിച്ചു. “ടി…..” അല്പം ഉറക്കെ മഹി വിളിച്ചതും ഗൗരി ഞെട്ടി കൊണ്ട് മുഖം ഉയർത്തി. “മുറിവിന് പുരട്ടുന്ന ഓയ്ൽമെന്റ് ഉണ്ടോ ഇവിടെ….” അവൻ ഗൗരവത്തിൽ ചോദിച്ചു. പെട്ടന്ന് അവൾ ബെറ്റാടിയൻ സൊല്യൂഷനും ക്രീംമും എടുത്തു. “എന്ത് പറ്റി ഏട്ടാ.. എവിടെ ആണ് മുറിഞ്ഞത് ” അവൾ അവന്റ അടുത്തേയ്ക്ക് ചെന്ന്. “നിനക്ക് ഒന്നും അറിയില്ല അല്ലേ…” മഹി ബെഡിലേക്ക് ചെന്നു ഇരുന്നു…

എന്നിട്ട് തന്റെ ഇന്നർ ബനിയൻ അല്പം താഴ്ത്തി യിട്ട് മഹി അവളെ നോക്കി. താൻ കടിച്ച പാട് വല്ലാതെ തീണിർത്തു കിടക്കുന്നു.. രാവിലെ കണ്ടതിലും നന്നായി വീങ്ങി ഇരിക്കുന്നു. ഗൗരിക്ക് അത് കണ്ടതും എന്തോ ഒരു കുറ്റബോധം തോന്നി. അവൾ മുഖം കുനിച്ചു. “തേച്ചു താടി….” അവൻ ഒച്ച വെച്ചതും ഗൗരി അവന്റെ അരികിലേക്ക് ചെന്നു നിന്നു. എന്നിട്ട് സൊല്യൂഷൻ ഉപയോഗിച്ച് അത് ഒന്നു തുടച്ചു. “ആഹ്….” മഹിയ്ക്ക് വല്ലാത്ത നീറ്റൽ തോന്നിയതും ഗൗരി കൈ പിൻ വലിച്ചു. “വേദന ഉണ്ടോ ഏട്ടാ ” അവളുടെ ശബ്ദം ചിലമ്പിച്ചു. “മിണ്ടരുത് നീയ്…. ഒരക്ഷരം പോലും ” . അവൻ പല്ല് കടിച്ചു പിടിച്ചു കൊണ്ട് ഗൗരിയെ നോക്കി പറഞ്ഞു. ഒരു തരത്തിൽ അവൾ ക്രീംമും കൂടി എടുത്തു പുരട്ടി..

എന്നിട്ട് തിരികെ പോകാനായി ഭാവിച്ചതും പെട്ടന്ന് മഹി അവളുടെ കൈ യ് കയറി പിടിച്ചു. “അങ്ങനെ അങ്ങ് പോയാലോ…. ഈ വേദന നീയും കൂടി അറിയണം… എന്നാലേ എനിക്ക് ഒരു സമാധാനം കിട്ടുവൊള്ളൂ ” അതും പറഞ്ഞു കൊണ്ട് അവൻ അവളെ പിടിച്ചു ബെഡിലേക്ക് ഇട്ടു കഴിഞ്ഞിരുന്നു.….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…