Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 19

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

മുറിയുടെ വാതിൽ തുറന്നതും ബെഡിൽ കിടക്കുന്ന അരുണിനെ ഗൗരി കണ്ടു.. തലയിലും കയ്യിലും എല്ലാം മുറിവ് പറ്റി ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്.. അരുൺ ഉറങ്ങുകയായിരുന്നു.. വാതിലിൽ പതിയെ മുട്ടി ഗൗരി അവനെ ഉണർത്താൻ നോക്കി.. ശബ്ദം കേട്ട് അരുൺ കണ്ണ് തുറന്നു.. മുന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ടു അവൻ ഞെട്ടി.. അവളുടെ പുറകിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു.. അത് എന്തിനാണെന്ന് മനസ്സിലായ ഗൗരിക്ക് ചിരി വന്നു.. നീ എന്തിനാ ഇപ്പൊ വന്നത്.. എനിക്ക് ഒരു കാര്യം അറിയാൻ വേണ്ടി ആണ്..അത് പറഞ്ഞാൽ അടുത്ത നിമിഷം ഞാൻ പോകും.. അരുൺ പതിയെ എഴുനേൽക്കാൻ ശ്രമിച്ചു..

ബെഡിൽ ചാരി ഇരുന്നു കൊണ്ടു അവളെ നോക്കി.. ഗൗരി അവിടെ തന്നെ നിന്നു.. രുദ്ര് ദേവിനോട് ഉള്ള പക എന്തിനാ എന്നോട് തീർത്തത്.. ആയാളും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല.. പിന്നെ എന്തിന് എന്നെ കരുവാക്കി.. അരുൺ പറയാൻ ബുദ്ധി മുട്ടി അവളിൽ നിന്നും നോട്ടം മാറ്റി.. അവൾക്ക് മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല എന്ന് അവനു ഉറപ്പ് ആയിരുന്നു.. അവൻ കാരണം കോളേജിൽ പുറത്തുആക്കിയ പക ആയിരുന്നു എനിക്ക്.. കോളേജിൽ ചെയ്തു പോയ ഒരു തെറ്റിന്റെ പേരിൽ മിനിസ്റ്റർ മകൻ ആയിരുന്ന എന്റെ കൂട്ടുകാരനെ അടക്കം അവന്റെ ഫ്രണ്ട്സ് ആയിരുന്ന ഞങ്ങളെയും കോളേജിൽ നിന്നും പുറത്തു ആക്കി..

അന്ന് മുതൽ ഞങ്ങൾ അവനെ നോട്ടം ഇടാൻ തുടങ്ങി.. അങ്ങനെ ആണ് നിന്നെ എന്തെങ്കിലും ചെയ്താൽ അവനു കൊള്ളും എന്ന് മനസിലാക്കി.. എനിക്ക് അറിയേണ്ടത് അയാളോട് ഉള്ള പക എന്തിനാ എന്നോട് തീർത്തത് എന്നാണ്… കാരണം അവൻ പ്രണയിച്ചുരുന്നത് നിന്നെ ആയിരുന്നു.. അരുൺ ആ വാക്കുകൾ പറയുമ്പോൾ ഗൗരി ഞെട്ടി തരിച്ചു..രുദ്ര് തന്നെ സ്നേഹിച്ചിരുന്നു എന്ന് അവൾക്ക് വിശ്വാസം വന്നില്ല.. അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ വന്നു.. അന്ന് കോളേജിൽ മുഴുവൻ അറിയപ്പെടുന്ന ഒരു പ്രണയം ഉണ്ടായിരുന്നു അവനു..

പക്ഷെ ആരാണെന്നു മാത്രം ആർക്കും അറിയില്ല.. ഞങ്ങൾ കണ്ടു പിടിച്ചു അത് നീ ആണെന്ന്..അവനെ നോവിക്കാൻ നിന്നെ തിരഞ്ഞെടുത്തു.. പക്ഷെ.. അരുൺ ഒന്നു നിർത്തി.. അവൻ ഗൗരിയുടെ മുഖത്തേക്ക് നോക്കി.. നിനക്ക് അവനെ അറിയില്ല എന്നും അവനു മാത്രം ആയിരുന്നു പ്രണയം എന്നും നിന്നോട് അടുത്തപ്പോൾ ആണ് എനിക്ക് മനസ്സിലായത്.. നീ ഒന്നും അറിയില്ല എന്ന് തോന്നിയപ്പോൾ നിന്നോട് അടുത്തപ്പോൾ നിന്നോട് ഒരു ഇഷ്ടം തോന്നി.. അത് കൊണ്ടാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്.. അവന്റെ മുന്നിൽ ജയിക്കാനും നിന്നെ സ്വന്തം ആക്കാനും ഉള്ള ഒരു വഴി ആയിരുന്നു അത്..

ഗൗരിക്ക് സന്തോഷിക്കണോ കരയണോ എന്ന് അറിയാത്ത ഒരു അവസ്ഥ ആയിരുന്നു.. കണ്ണുകൾ നിറഞ്ഞു.. രുദ്ര് തന്നെ പ്രണയിച്ചിരുന്നു എന്നത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഗൗരി.. എനിക്ക് നിന്നെ ഇപ്പോളും ഇഷ്ടം ആണ്.. അവനോട് ഉള്ള പക ആണെങ്കിൽ കൂടെ ഞാൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്.. നിന്നെ വിട്ടുകൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല.. ഗൗരി ദേഷ്യത്തിൽ അവനെ നോക്കി കൈകൾ ഉയർത്തി വേണ്ട എന്ന് പറഞ്ഞു.. അരുൺ സാറിന്റെ സ്റ്റുഡന്റ് ഗൗരി ആണ് പറയുന്നത് .. ഇനി മുതൽ ഞാൻ രുദ്ര് ദേവിന്റെ പെണ്ണ് ആണ്..

ഗൗരി ദേവ്… അവന്റെ മുഖത്തു നോക്കി വീറോടെ പറഞ്ഞു കൊണ്ടു ഗൗരി നടന്നു.. അവൾ അരുണിന്റെ അമ്മയെ പോലും നോക്കാതെ ഓടി.. മുറ്റത്തു എത്തിയതും ഗെയ്റ്റിൽ ബൈക്കിൽ കൈകൾ കെട്ടി ചാരി ഇരിക്കുന്ന രുദ്രിനെ കണ്ടതും ഗൗരി നിന്നു.. അരുൺ പറഞ്ഞത് എല്ലാം അവളുടെ മനസ്സിലൂടെ കടന്നു പോയി.. രുദ്രിന്റെ ഡയറിയിലെ ആ പെൺകുട്ടി താൻ ആയിരുന്നു.. അവന്റെ മനസ്സിൽ പ്രണയം മൊട്ടിട്ടത് തന്നോട് ആയിരുന്നു.. എന്നും തന്റെ കാവലായി പുറകിൽ ആ കരുതൽ ഉണ്ടായിരുന്നു..

മനസ്സിൽ മൂടി വച്ച ആ പ്രണയം തന്നോട് ആയിരുന്നു എന്ന തോന്നലിൽ ഗൗരിയുടെ കാലുകൾ അവന്റെ അടുത്തേക്ക് ചലിച്ചു.. രണ്ടു കൈകൾ കൊണ്ടു അവനെ കെട്ടിപിടിച്ചു ഗൗരി അവന്റെ നെഞ്ചിൽ ചാഞ്ഞു.. അവളുടെ തേങ്ങൽ കരച്ചിൽ ആയി.. ആ നെഞ്ചിൽ മരണം വരെ ചായാൻ ആ നിമിഷം അവൾ കൊതിച്ചു.. മോചനം ആഗ്രഹിച്ച കൈകളിൽ തന്നെ വിമോചനം അവൾ ആഗ്രഹിച്ചു……… (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.