Novel

അഷ്ടപദി: ഭാഗം 16

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

“കാർത്തു… മോൾക്ക് ഇന്ന് ഓഫീസിൽ പോണോ… ലീവ് കിട്ടില്ലേ” ഒരുങ്ങി ഇറങ്ങി വരുന്നവളെ കണ്ടുകൊണ്ട് ദേവമ്മ ചോദിച്ചു.. ” ഉച്ചവരെയും എനിക്ക് ഓഫീസിൽ പോണം… അത് കഴിഞ്ഞു വരാo ദേവമ്മേ… ” “മ്മ്…. എന്നാൽ മോള് പോയ്‌ കാപ്പി കുടിക്ക്……” “ആഹ്… ” ‘ അപ്പോൾ ഉച്ചത്തേക്ക് ഇന്ന് മോൾക്ക് ഭക്ഷണം കൊണ്ടുപോകേണ്ട കാര്യമുണ്ടോ” ” വേണ്ട ദേവമ്മേ…ഞാനു ഊണ് കഴിക്കുന്ന സമയം ആകുമ്പോളേക്കും തിരിച്ചു വന്നോളാം… ” “മ്മ് ശരി മോളെ….” വൈകാതെ തന്നെ കാർത്തു ഓഫീസിലേക്ക് പോയി. അച്ചു അന്ന് നേരത്തെ പോയതു കൊണ്ട് അവൾ ഒറ്റയ്ക്ക് ആയിരുന്നു ബസ് സ്റ്റോപ്പിലേക്ക് നടന്നത്.

പതിവ് സമയത്തു തന്നെ അവൾ ഓഫീസിൽ എത്തി ചേർന്നു. അവന്തികയും ജാനിയും കൂടി സംസാരിച്ചു കൊണ്ട് ഇരിപ്പുണ്ട്. കാർത്തു ആരെയും നോക്കാതെ കൊണ്ട് നേരെ ധരന്റെ റൂമിലേക്ക് പോയ്‌.. അവൻ എത്തിയിട്ടുണ്ടാവില്ല എന്ന് കരുതി ആണ് കാർത്തു ചെന്നത്. പക്ഷെ വലിഞ്ഞു മുറുകിയ മുഖവും ആയി ധരൻ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. “സാർ… അവൾ ശബ്ദം താഴ്ത്തി വിളിച്ചു. “ആഹ് എത്തിയോ” അവളെ കണ്ടതും ധരൻ എഴുന്നേറ്റു. എന്നിട്ട് കാർത്തുവിന്റെ അടുത്തേക്ക് ചെന്നു. പെട്ടന്ന് അവൾ പിന്നോട്ട് നീങ്ങിയതും ധരൻ അവളുടെ ഇടുപ്പിൽ പിടിച്ചു അവളെ പൊക്കി എടുത്തു.

“സാർ…. ഇതു എന്താ ഈ കാണിക്കുന്നേ… വിടുന്നുണ്ടോ…” അവന്റെ തോളിൽ കിടന്നു കൊണ്ട് അവൾ പിടഞ്ഞു. അവൻ പക്ഷേ അവളെ അല്പം കൂടി ബലത്തിൽ പിടിക്കുക ആണ് ചെയ്തത്. എന്നിട്ട് ഓഫീസിന്റെ പിന്നിൽ കാണുന്ന അവന്റെ പ്രൈവറ്റ് റൂമിലേക്ക് ആണ് കൊണ്ട് പോയത്. “സാർ… എന്നേ താഴെ നിർത്തൂ… ആരെങ്കിലും കണ്ടാൽ….” അവളുടെ ചിലമ്പിച്ച നാദം… ധരൻ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്ത്. “ധരൻസാർ… ഡോർ തുറക്കുന്നുണ്ടോ മര്യാദക്ക്…” കാർത്തു ഡോർ തുറക്കാനായി മുന്നോട്ട് ആഞ്ഞതും അവൻ അവളെ പിന്നിൽ നിന്നും പിടിച്ചു.. അവന്റ കൈകൾ അവളുടെ അണി വയറിൽ മുറുകിയതും കാർത്തു പിന്നിലേക്ക് ചലിച്ചു.

അവളുടെ കുപ്പിവളപൊട്ടി യിട്ട് അവന്റെ കൈ വിരലിൽ തറഞ്ഞു. “ടി.. കാന്താരി…” അവൻ കൈ വലിച്ചെടുത്തു.. എന്നിട്ട് പോക്കറ്റിൽ നിന്നും കൈലേസ് എടുത്തു രക്തം ഒപ്പി. കുളിപ്പിന്നൽ പിന്നിയ അവളുടെ ചുരുണ്ടമുടി അലക്ഷ്യമായി കിടക്കുക ആണ്… അവളുടെ വലതു തോളിലേക്ക് നിരന്നു കിടക്കുന്ന മുടി അവൻ തന്റെ വലം കൈയാൽ വകഞ്ഞു മാറ്റി. എന്നിട്ട് അവളുടെ അനാവൃതമായ കഴുത്തിലേക്ക് തന്റെ മുഖം പൂഴ്ത്തി. “ധരൻ സാർ… പ്ലീസ് ” കാർത്തു അപ്പോളേക്കും ശരിക്കും കരഞ്ഞു പോയിരിന്നു. സാർ…. ഞാൻ . ഞാൻ എന്ത് തെറ്റാണു സാറിനോട് ചെയ്തത്….. എന്നേ ഇങ്ങനെ ഉപദ്രവിക്കാൻ…. തന്റെ നേർക്ക് തിരിഞ്ഞു നിന്നു കൊണ്ട് കണ്ണീർ വാർക്കുന്നവളെ കാൺകേ അവനും ഒരു നിമിഷം വല്ലാതെ ആയി…

“നിന്നേ കാണാൻ ഇന്ന് ഏതു മറ്റവൻ ആടി പുല്ലേ വരുന്നത്…. എന്ത് കൂത്താണ് നിന്റെ വീട്ടിൽ നഫാക്കുന്നത് ..” “ആര് വന്നാലും സാറിന് എന്താ… പ്രായപൂർത്തി ആയ പെൺകുട്ടികൾ ഉള്ള വീട്ടിൽ നടക്കുന്ന കാര്യങ്ങളെ എന്റെ വീട്ടിലും നടക്കുന്നുള്ളൂ…” “അങ്ങനെ ഒരുത്തന്റെ യും മുന്നിൽ നീ ഒരുങ്ങി കെട്ടി പോയ്‌ നിൽക്കേണ്ട….” “അത് സാർ ആണോ തീരുമാനിക്കുന്നെ… ” “അതേ…. ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്…. എന്താ അതിൽ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ…” ” അങ്ങനെ എന്റെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുവാൻ നമ്മൾ തമ്മിൽ എന്തു ബന്ധമാണുള്ളത്…. ” ” ബന്ധം എന്താണെന്ന് നിനക്കറിയണോടി… ”

” അറിയണം… എനിക്ക് അറിയണം….. ” അവൾ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഒരു നീക്കം ആയിരുന്നു ധരനിൽ നിന്നും പിന്നീട് സംഭവിച്ചത്. ധരൻ തന്റെ പോക്കറ്റിൽ നിന്നും മഞ്ഞ ചരടിൽ കോർത്ത ഒരു താലി വലിച്ചെടുത്തു. കാർത്തു കിടുങ്ങിപ്പോയി.. “സാർ….. ഇതു എന്താണ് ഈ കാണിക്കുന്നേ ” അവൻ അടുത്തേക്ക് വരും തോറും കാർത്തു പിന്നോട്ട് നീങ്ങി. “സാർ….വേണ്ട ട്ടോ…. സാറിന് ഇതിന്റെ മൂല്യം അറിയില്ലാഞിട്ടാ…..” അവൾ ഡോറിൽ തട്ടി നിന്നു കൊണ്ട് അവനെ നോക്കി. “ഞാനും നീയും തമ്മിൽ ഉള്ള ബന്ധം എന്താണ് എന്ന് ഞാൻ അറിയിച്ചു തരാൻ പോകുവാ.. ഇതിന്റെ മൂല്യം അറിഞ്ഞു കൊണ്ട് തന്നെ ….” അവളുടെ കാതിലേക്ക് ധരൻ മുഖം അടുപ്പിച്ചു. “സാർ… വേണ്ട…..”

അവൾ അവനെ കൈ കൊണ്ട് തള്ളി മാറ്റിയതും ധരൻ അവളുടെ ദേഹത്തേക്ക് അമർന്നു നിന്നു. “നാലാളു അറിഞ്ഞു കെട്ടാൻ ആയിരുന്നു എന്റെ ആഗ്രഹം… പക്ഷെ അതു ഇങ്ങനെ ഈ മുറിയിൽ വെച്ചു നടത്താൻ ആണെന്ന് തോന്നുന്നു ഈശ്വര നിയോഗം……” അവൻ ഒരു വേള കണ്ണുകൾ അടച്ചു… എന്നിട്ട് ആ താലി ചരട് അവളുടെ കഴുത്തിലേക്ക് മുറുക്കി.. കൈ വിരലിൽ നിന്നും കിനീഞ്ഞിറങ്ങിയ രക്തത്താൽ അവളുടെ സീമന്തം ചുവപ്പിച്ചു…. കാർത്തു ഞെട്ടി ത്തരിച്ചു നിന്നു പോയ്‌.. കുറച്ചു നിമിഷങ്ങൾ എടുത്തു അവൾക്ക് എന്താണ് നടന്നത് എന്ന് മനസിലാക്കുവാൻ. “നിങ്ങൾ….. നിങ്ങൾ എന്താണ് ഈ ചെയ്തത്….. എന്നേ …. എന്നെ……” അവന്റ നെഞ്ചിലേക്ക് ആഞ്ഞു അടിച്ചു കൊണ്ട് കാർത്തു പൊട്ടിക്കരയുക ആണ്.

ധരൻ അവളെ തന്നിലേക്ക് അണച്ചപ്പോൾ അവൾ അവനെ തള്ളി മാറ്റി. “അഴിക്കെടോ…. അഴിക്കാൻ അല്ലേ പറഞ്ഞത് .. ഇല്ലെങ്കിൽ ഇതു ഞാൻ വലിച്ചു പൊട്ടിക്കും ” അവൾ അലറി.. “ടി…… തൊട്ട് പോകരുത്….” “ഞാൻ പൊട്ടിക്കും…..” അവൾ അതു ആഞ്ഞു വലിയ്ക്കാൻ തുടങ്ങിയതും ധരൻ അവളുടെ കവിളിൽ കുത്തി പിടിച്ചു. “എന്റെ ചിത എരിഞ്ഞ ശേഷം നീ ഇത് പൊട്ടിച്ചോ…. അല്ലാതെ എങ്ങാനും ഇതിൽ തൊട്ടാൽ…. പിന്നെ ഈ ധരൻ ആരാണ് എന്ന് നീ അറിയും…….” അതും പറഞ്ഞു കൊണ്ട് ധരൻ ഡോർ തുറന്നു വെളിയിലേയ്ക്ക് ഇറങ്ങി.. കാർത്തു നിന്നിടത്തു തന്നെ അനങ്ങാതെ നിൽക്കുക ആണ്.. ഒരു ശില പോലെ…. എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്.

താൻ… താനൊരു സുമംഗലി ആയി . ധരൻ ദേവ് തന്റെ കഴുത്തിൽ താലി ചാർത്തിയിരിക്കുന്നു. ന്റെ ഗുരുവായൂരപ്പാ…. ഞാൻ.. ഇതു… അവൾക്ക് തല ചുറ്റണ പോലെ തോന്നി. അവൾ ഭീത്തിയിലൂടെ ഊർന്നു ഇരുന്നു. ഓഫീസിൽ വേറെ ജോലിക്കാർ ഒക്കെ എത്തി തുടങ്ങിയപ്പോൾ, കാർത്തു പതിയെ എഴുനേറ്റു. ധരൻ ആരെയോ ഫോൺ ചെയ്യുക ആയിരുന്നു.. അവൾ തന്റെ സീറ്റിലേക്ക് പോയി ഇരുന്നു. സിസ്റ്റം ഓൺ ചെയ്തു. ധരൻ അണിയിച്ച താലി അവളുടെ മാറിൽ പറ്റി ചേർന്നു കിടന്നു.

ഫോൺ കട്ട്‌ ചെയ്ത ശേഷം ധരൻ അവളുടെ അടുത്തേക്ക് വന്നു… എന്നിട്ട് താലി ചരട് എടുത്തു അവളുടെ സൽവാറിന്റെ ഉള്ളിലേക്ക് ഇട്ടു. ഒരു മിന്നൽ പ്രവാഹം പോലെ ആണ് കാർത്തുവിന് അപ്പോൾ തോന്നിയത്. “തത്കാലം ആരും ഇതു അറിയണ്ട കേട്ടോ… ന്റെ അമ്മാളു ട്ടന് നാണക്കേട് ആവില്ലേ… ധരൻ അവളെ നോക്കി ഒന്നു കണ്ണിറുക്കി.. എന്നിട്ട് പുറത്തേക്ക് ഇറങ്ങി പോയ്‌. എന്നോട് പറയ്‌ കൊച്ചേ… നമ്മൾക്ക് സെറ്റ് ആക്കാം പോരേ…..” ധരൻ അവളുടെ അടുത്തേ….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.