പ്രണയകീർത്തനം : ഭാഗം 12
നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
കുറച്ചു നേരം കിടന്നതിന് ശേഷം വരു ണ് ഫോണെടുത്തു അപ്പൂനെ വിളിച്ചു..
“ആഹ്!വരുണ്..” അപ്പു കോളെടുത്തു…
“അപ്പ്വേട്ട…അവൾ പോയല്ലേ…”?
“ഉം…”
“ഒന്നും പറഞ്ഞില്ലേ അവൾ..”
“ആ ചാപ്റ്റർ ക്ലോസ് ചെയ്തൂന്നു പറഞ്ഞു..”
“വരുണ്…നീയൊന്നു ആലോചിച്ചു നോക്കൂ…എന്തെങ്കിലും തെറ്റു നിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ?”..
“ഞാൻ ഒത്തിരി ക്ലോസ് ആയി ഇടപെട്ടിട്ടില്ല..അപ്പ്വേട്ട…രോഹിതിനോട് ഞങ്ങളുടെ കാര്യം പറയാതെ അവന്റെ വീട്ടിൽ ചെന്ന് ഒരു പരിധി കഴിഞ്ഞു അവളോട് അടുപ്പം കാണിക്കാൻ എനിക്ക് കഴിയില്ലായിരുന്നു…”
“അവൾക്കറിയാരുന്നല്ലോ അപ്പ്വേട്ട..എനിക്കവളെ ജീവനായിരുന്നു എന്നു…പിന്നെന്താ…?”
“വരുണ്..അവൾ അങ്ങനെ കാര്യമില്ലാതെ ഒന്നും പിണങ്ങില്ല..Something went wrong..”
“നീ വിഷമിക്കാതെ…കുഞ്ഞിന്റെ പേരിടൽ കഴിഞ്ഞു ഞാനൊന്ന് പോകാം..”
“ശെരി അപ്പ്വേട്ട…” വരുണ് ഫോൺ വെച്ചു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രണ്ടു മൂന്നു തവണ കോളിംഗ്ബെൽ അടിച്ചപ്പോഴാണ് കീർത്തന ചെന്നു വാതിൽ തുറന്നത്…
പുറത്ത് ദേവരാജ് അക്ഷമനായി കാത്തുനിൽപ്പുണ്ടായിരുന്നു..
അവൾ വാതിൽ തുറന്നതും അയാൾ അവളോട് ദേഷ്യപ്പെട്ടു..
“എന്തിനാ ചിന്നു നിനക്ക് ഫോൺ വാങ്ങി തന്നിരിക്കുന്നത്..?” കാണാനോ..?
“ഞാൻ ഓഫീസിൽ നിന്ന് എത്ര പ്രാവശ്യം വിളിച്ചു..”?
പറഞ്ഞുകൊണ്ട് അയാൾ റൂമിലേക്ക് പോയി അലമാര തുറന്നു ഏതോ ഫയൽ എടുത്തു നോക്കാൻ തുടങ്ങി..
“അത് അച്ഛാ ബാറ്ററി ചാർജ് തീർന്നുപോയാരുന്നു…അതാ…”
“ഇന്നലെയും ഞാൻ വിളിച്ചാരുന്നു..അപ്പോഴും ബാറ്ററി ചാർജ് ഇല്ലാരുന്നോ..”?
“‘അമ്മക്ക് അത്യാവശ്യമായി സ്കൂളിൽ പോകേണ്ടി വന്നതുകൊണ്ടല്ലേ..അല്ലെങ്കിൽ ഞാൻ അമ്മയെയ വിളിക്കൂ..”
“അവിടുന്നു വന്നമുതൽ ഞാൻ ശ്രെദ്ധിക്കുന്നുണ്ട്…നീ ഈ ലോകത്തൊന്നുമല്ല”..
പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി..
“വാതിൽ അടച്ചിട്ടു പോയി ഫോൺ ഓണ് ചെയ്തു വെക്കു”…
അവൾ റൂമിലേക്ക് വന്നു ഫോൺ ഓണാക്കി…
അപ്പച്ചിയുടെ വീട്ടിൽ വെച്ചു ഓഫ് ചെയ്ത ഫോൺ ആണ്…ഇപ്പോഴാ പിന്നീട് ഓണ് ചെയ്യുന്നേ…
ഓണ് ചെയ്തതും തുരുതുരാ മെസേജസിന്റെ ബീപ്പ് സൗണ്ട് കേൾക്കാൻ തുടങ്ങി…
അവൾ അതൊക്കെ എടുത്തു നോക്കി…
വരുണിന്റെ കുറെ മെസേജസ് വന്നു കിടപ്പുണ്ടായിരുന്നു…
അതൊന്നും തുറന്നു നോക്കാതെ അവൾ ക്ലീയർചാറ്റ് ചെയ്തു…
ഫോൺ തിരികെ വെച്ചു ആ ടേബിളിലേക്ക് തന്നെ മുഖം ചേർത്തു അവൾ കിടന്നു…
പെട്ടെന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി…
അവൾ ഞെട്ടിപ്പോയി..വേഗം തന്നെ ഫോൺ എടുത്തു നോക്കി…
ദേവരാജ് ആയിരുന്നു…
“അച്ഛാ…”
“ആഹ്!…നീ ഫോൺ ഓണ് ചെയ്തോ എന്നു നോക്കിയതാ…”
“ചെയ്തച്ചാ…”
അവൾ ഫോൺ കട്ട് ചെയ്തു..
വീണ്ടും അത് റിങ് ചെയ്യാൻ തുടങ്ങി…
പരിചയമില്ലാത്ത നമ്പർ ആണ്…
അറ്റൻഡ് ചെയ്യണോ എന്നു ആലോചിച്ചു അവൾ ഒരു നിമിഷം നിന്നു…
പിന്നീട് രണ്ടും കല്പിച്ചു എടുത്തു ‘ഹലോ’ പറഞ്ഞു…
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവിടുന്നും ഒരു ‘ഹലോ’ കേട്ടു.
“””ഉണ്ണ്യേട്ടൻ”””
അവളുടെ തൊണ്ട വരണ്ടു…
“ചിന്നു…നീ ഫോൺ വെക്കരുത്..എനിക്ക് സംസാരിക്കാനുണ്ട്…”
അവൾ ഒന്നും മിണ്ടിയില്ല…
“ഹലോ…ഹലോ”…
“എന്താ…പറഞ്ഞോളൂ…ഞാൻ കേൾക്കുന്നുണ്ട്…”
“ചിന്നൂ…നിനക്കെന്താ പറ്റിയെ… നീയെന്തിനാ ഇങ്ങനെ ഒഴിഞ്ഞുമാറുന്നെ…?
“എത്ര സന്തോഷമായിട്ടിരുന്നതാ… പിന്നെന്തു പറ്റി പെട്ടെന്ന്…?
“അന്ന് ബാംഗ്ലൂർ ന്നു വന്നതിനു ശേഷം എന്തു റിസ്ക് എടുത്തു ആണ് ഞാൻ..
അവിടെ നാട്ടിൽ വന്നത് നിന്നെ കാണാൻ…”
“അന്ന് തുടങ്ങിയതാ..നിന്റെ അകൽച്ച…എന്താ പറ്റിയെ… പറ ചിന്നു…
വരുണ് ഇടർച്ചയോടെ ചോദിച്ചു…
“”””എനിക്ക് ഉണ്ണ്യേട്ടനെ ഇഷ്ടമല്ല..””’
വരുണ് സ്തബ്ദനായി നിന്നു..
“അതെന്താ പെട്ടെന്ന്…അങ്ങനെ..”?
അവന്റെ ശബ്ദം വല്ലാതങ്ങു ഇടറിപ്പോയി…
“അതങ്ങനെയാ…” അവൾ പറഞ്ഞു…
“എങ്ങനെ….?
“എന്തിനും ഒരു കാരണം ഉണ്ടാവുമല്ലോ…എനിക്കറിയണം കാരണം എന്താണെന്ന്…”
“എനിക്കൊന്നും പറയാനില്ല”….
“അങ്ങനെ പോകാമെന്ന് നീ വിചാരിക്കേണ്ട…നീയെന്തു വിചാരിച്ചു..നിന്റെ താളത്തിനൊത്തു തുള്ളുന്ന കളിപ്പാവ ആണ് ഞാനെന്നോ”…
“നിനക്ക് ഇഷ്ടം തോന്നുമ്പോൾ ഇഷ്ടപ്പെടാനും അല്ലാത്തപ്പോൾ മാറിപ്പോവാനും ഞാനെന്താ..അത്ര മരങ്ങോടൻ ആണെന്ന് നീ കരുതിയോ”
“എടി…നീയെന്നെ കുറിച്ചു എന്താ വിചാരിച്ചേക്കുന്നെ…”
“എനിക്കറിയാം നിനക്കെന്താ മനസ്സു മാറിയതെന്നു…പഴയ കൂട്ടുകാരനെ കണ്ടപ്പോൾ നിനക്ക് ഞാൻ വേണ്ടാതായി അല്ലെ?..”
“നിനക്ക് ആദിത്യനെ മതിയല്ലേ..എന്നെക്കാളും ഒരു വർഷം മുന്നേ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയതല്ലേ അവൻ…+1 മുതലേ..ഞാൻ +2 വിനു ആണല്ലോ സ്നേഹിച്ചു തുടങ്ങിയത്…”
“അനാവശ്യം പറയരുത്…” അവൾ ദേഷ്യം കൊണ്ടു പൊട്ടിത്തെറിച്ചു…
“ട്രോളിലും വാട്സാപ്പ്ലും ഒക്കെയെ കണ്ടിട്ടുള്ളെടി തേക്കുന്ന പെണ്ണുങ്ങളെ കുറിച്ചു..ഇപ്പൊ നേരിട്ട് അനുഭവിച്ചു..
എനിക്ക് ബോധ്യം വന്നു..”
“എനിക്ക് മനസിലായി നിന്റെ സ്വഭാവം”…
വരുണ് അത്യന്തം ദേഷ്യത്തിൽ നിന്നു കിതച്ചു…
“ഓഹോ..ഇയാൾ എന്തു കരുതി..
ഞാൻ എന്തും സഹിച്ചു ഇയാളുടെ പുറകെ വരുമെന്നോ…ആദിത്യനെ വേണ്മായിരുന്നെങ്കിൽ എനിക്ക് എന്നേ ആവാമായിരുന്നു..”
“പിന്നെന്താ നിന്റെ പ്രശ്നം?”അതു പറയെടി നീ…”
“ഞാൻ ഒരായിരം തവണ പറഞ്ഞല്ലോ..”
“എനിക്ക് ഇഷ്ടമല്ല..””എനിക്ക് വരുണിനെ ഇഷ്ടമല്ല”…ഒട്ടും ഇഷ്ടമല്ല”
വിങ്ങി വിങ്ങി വന്ന തേങ്ങലുകൾ അടക്കിപ്പിടിച്ചു് കൊണ്ടവൾ പറഞ്ഞു
“””വരുണ് ന്നോ”””????
“”എന്താ ചിന്നൂ…എന്താ നീയിങ്ങനെ..ഇങ്ങനൊന്നും പറയാതേടാ….താങ്ങാൻ പറ്റില്ലാട്ടോ..”
ഉണ്ണ്യേട്ട…ന്നു ഒന്നു വിളിക്കേടാ നീയെന്നെ…””
“എത്ര നാളായി ചിന്നൂ…നീയങ്ങനെ എന്നെ വിളിച്ചിട്ട്”…
“ഞാൻ വിളിക്കില്ല..എനിക്ക് വേണ്ടാ…പോയ വിശ്വാസം തിരികെ വരില്ല…എനിക്കിഷ്ടമല്ല…വെറുപ്പാ..ഭയങ്കര വെറുപ്പാ…”
അവൾ ഫോണിന്റെ മൗത്പീസ് പൊത്തിപ്പിടിച്ചു കൊണ്ടു നിന്നു കരഞ്ഞു…
“Yes! Then it is better to be depart”..Let’s break up…”
“Get lost youuuu….”
അവൻ അലറിക്കൊണ്ടു ഫോൺ താഴേക്കു വലിച്ചെറിഞ്ഞു…
അപ്പോഴും അപ്പുറത്തെ വശത്ത് മൗത്പീസും പിടിച്ചു കീ്ർത്തന വിറങ്ങലിച്ചു നിൽപ്പുണ്ടായിരുന്നു…
ഫോൺ വലിച്ചെറിഞ്ഞ ശേഷം വരുണ് ബെഡിലേക്കു വീണു..
ഇരു കണ്ണുകളിൽ നിന്നും ആ കൺപീലികളെ പൊള്ളിച്ചു കൊണ്ടു ചുടു കണ്ണീർ ഒലിച്ചിറങ്ങി…
കുറെ വർഷങ്ങൾക്കു ശേഷമായിരുന്നു ആ കണ്ണുകൾ അത്രയും നിറഞ്ഞത്…
നെഞ്ചകം കൂടുതൽ വേദനയോടെ തിളച്ചു മറിഞ്ഞപ്പോൾ സമീപത്തു കിടന്ന പില്ലോ എടുത്തു കെട്ടിപ്പിടിച്ചവൻ വിങ്ങി കരഞ്ഞു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കുഞ്ഞിന്റെ നൂലുകെട്ടിനു മുൻപ് ഒന്നു വീട് വരെ വരാൻ ദേവരാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് അപ്പു ആലപ്പുഴയിൽ എത്തിയത്…
ഉച്ചയോടെ ആണ് അവനെത്തിയത്…
അവൻ വാതിൽക്കൽ എത്തിയപ്പോൾ വീട് പൂട്ടിയിറങ്ങുന്ന ശ്രീകലയെ ആണ് കണ്ടത്…
“എന്താ ചിറ്റേ… ഇവിടാരുമില്ലേ..”?
“ആഹ്! നീ വന്നോ… കൊച്ചച്ചൻ ഓഫീസിൽ പോയി..എനിക്ക് അത്യാവശ്യമായി സ്‌കൂളിൽ ഒന്നു പോകണം…ചിന്നു അകത്തുണ്ട്…അവളോട് വാതിൽ അടക്കാൻ പറഞ്ഞപ്പോൾ പുറത്തു നിന്നു പൂട്ടി പൊയ്ക്കോളാൻ പറഞ്ഞു..അവൾക്കിപ്പോ ഏതുസമയവും കിടപ്പെ ഉള്ളൂ…”
“അപ്പു..നീയിരിക്കു…ഞാനിപ്പോ എത്താം കേട്ടോ..”
അവർ താക്കോൽ അപ്പൂന്റെ അടുത്തു കൊടുത്തിട്ട് പോയി…
അപ്പു വാതിൽ തുറന്നു അകത്തുകയറി…ചിന്നൂന്റെ റൂമിന്റെ മുന്നിലെത്തും മെല്ലെ ഡോർ തുറന്നു..
കട്ടിലിൽ അവളെ കണ്ടില്ല..ഒന്നൂടെ എത്തി നോക്കിയപ്പോൾ വെറും നിലത്ത് കിടക്കുന്ന കണ്ടു…
മുടിയൊക്കെ അഴിഞ്ഞുവാരി ചുറ്റും കിടപ്പുണ്ട്…ചരിഞ്ഞുകിടക്കുകയാണ്…
അപ്പു ശബ്ദമില്ലാതെ അടുത്തു ചെന്നു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…
കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുന്നു..ഇടക്കിടക്ക് ചുണ്ടുകൾ വിതുമ്മുന്നുണ്ട്…ചിലപ്പോൾ കണ്ണുതുറന്നു ഭിത്തിയിലേക്ക് നോക്കികിടക്കുന്നു…
“മോളേ..”.അവൻ അവളുടെ ചുമലിൽ കൈവെച്ചു…
അവൾ ചാടി എഴുന്നേറ്റു…
“അപ്പ്വേട്ട…എപ്പോ എത്തി”?
“നീയെന്തിനാ ഇങ്ങനെ വിഷമിക്കുന്നെ”…?
അവനെ കെട്ടിപ്പിടിച്ചു ഒരു കരച്ചിലായിരുന്നു മറുപടി…
“എന്തുതന്നെ ആയാലും കാരണം അറിഞ്ഞേ ഞാനിന്ന് പോകൂ…”
“അപ്പ്വേട്ട..എന്നോട് ഒന്നും ചോദിക്കരുതെ…”
ഒരുപാട് പ്രാവശ്യത്തെ നിർബന്ധത്തിനു ശേഷം തന്റെ സങ്കടങ്ങളുടെയൊക്കെ കാരണം അപ്പുനോട് അവൾ പറഞ്ഞു…”കഴിഞ്ഞ ദിവസം വരുണിനോട് വഴക്കിട്ടത് ഉൾപ്പടെ…അതൊന്നും ആരും അറിയരുത് എന്ന നിബന്ധനയോടെ…
സ്വപ്നയുടെ കാര്യമൊന്നും വരുണിനോട് പറയരുത് എന്നു അവൾ അവളുടെ തലയിൽ തൊടീച്ചു സത്യം ചെയ്യിച്ചു അവനെ കൊണ്ടു…
അവൾ പഴയ പോലെ സന്തോഷവതിയായി ഇരിക്കുകയാണെങ്കിൽ വരുണിനോട് പറയില്ല എന്നവൻ വാക്ക് കൊടുത്തു…
ദേവരാജ് വന്നപ്പോൾ അപ്പൂന് കുറച്ചു പൈസ കൊടുത്തു…ചടങ്ങിന്റെ ആവശ്യത്തിനായി…
വൈകുന്നേരത്തോടെ യാത്രപറഞ്ഞു അപ്പു ഇറങ്ങി…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞായറാഴ്ച…
കുഞ്ഞിന്റെ പേരിടൽ….
എല്ലാവരും രാവിലെ തന്നെ എത്തിയിരുന്നു…കീർത്തന ഒഴിച്ചു…
അവളെ അന്വേഷിച്ചവരോട് എക്സാം ആയതു കൊണ്ട് പടിക്കാനുണ്ടെന്നു ദേവരാജ് മറുപടി പറഞ്ഞു…
ഇടക്കെപ്പോഴോ സമയമുണ്ടാക്കി അവളെ വിളിച്ച അപ്പൂനോട് വരുണിനെ കാണണ്ടാത്ത കൊണ്ടാണ് താൻ വരാത്തത് എന്നവൾ മറുപടി നൽകി…
രോഹിതും അച്ചുവും എല്ലാത്തിനും ചുക്കാൻ പിടിച്ചു ഓടി നടന്നു..
ഉച്ചയോടെ ആണ് വരുണ് എത്തിയത്…
മുറ്റത്തെ പന്തലിൽ ദേവരാജ് ഇരിക്കുന്നത് കണ്ടു അവന്റെ ഉള്ള് തുടി കൊട്ടി…
“അവൾ വന്നിട്ടുണ്ടാവുമല്ലോ…ഒന്നു കാണാല്ലോ…മിണ്ടിയില്ലെങ്കിലും…”
അവൻ അകത്തേക്ക് കയറി..
ആശയുടെ കയ്യിൽ വാവക്കുള്ള ഗിഫ്റ് നൽകി…ഒരു ചെയിൻ…
ഉച്ചക്ക് സദ്യ വിളമ്പുമ്പോൾ ദേവരാജിനും ശ്രീകലക്കും അവൻ വിളമ്പി കൊടുത്തു…
ദേവരാജിന്റെ അടുത്തിരുന്ന ഗ്ലാസ് താഴെ വീണപ്പോൾ അതേടുക്കാൻ കുനിഞ്ഞ അവൻ അയാളറിയാതെ അയാളുടെ കാലിൽ തൊട്ടു…
എങ്കിലും അവൾ വരാത്തതോർത്തു അവന്റെ ഉള്ളു വിങ്ങുന്നുണ്ടായിരുന്നു…
വൈകുന്നേരം അവിടുന്നു ഇറങ്ങീട്ടു അവൻ നേരെ ബീച്ചിലേക്കാണ് പോയത്…
അവിടെ സാഗരത്തിലേക്കു ആഴ്ന്നിറങ്ങാൻ തിടുക്കം കൂട്ടുന്ന ചക്രവാളസൂര്യൻ…
അവിടേക്ക് നോക്കിയിരിക്കും തോറും അവന്റെ നെഞ്ചിൽ ഒരു ഏകാന്തത കൂടു കൂട്ടി…
“ഉണ്ണ്യേട്ട….”
വിളികേട്ട് അവൻ തിരിഞ്ഞു നോക്കി…
ജിജോയാണ്…
“എന്താ കല്യാണ ചെക്കൻ സ്വപ്നം കാണാൻ വന്നതാണോ”?
“കല്യാണ ചെക്കനോ”?
“ഉം…ചിത്രഅമ്മ എന്നോടെല്ലാം പറഞ്ഞല്ലോ”..
“മുറപ്പെണ്ണിനെ കെട്ടാൻ പോകുന്ന കാര്യം”
വരുണിന്റെ മുഖം ചുവന്നു…
“അത് നീയാണോ തീരുമാനിക്കുന്നെ”?
“അല്ലേട്ട…’അമ്മ പറഞ്ഞതാ'”..
വരുണ് ദേഷ്യത്തോടെ എഴുന്നേറ്റ് ചെന്നു ബുള്ളറ്റ് സ്റ്റാർട് ചെയ്തു…
ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ചിട്ട് കൊടുങ്കാറ്റു പോലെയാണ് അവൻ വീട്ടിനുള്ളിലേക്ക് കടന്നത്…
സെറ്റിയിൽ ഇരുന്നു ടി വി കണ്ടു കൊണ്ടിരുന്ന അമ്മയെ കത്തുന്ന മിഴികളോടെ നോക്കി കൊണ്ടു മുകളിലേക്ക് കയറി പോയി…
ചിത്രഅമ്മ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു…
മുകളിലേക്ക് കയറാൻ കഴിയില്ലവർക്ക്..കാലു വേദനയാണ്…
പുറത്തു ചെടിനനച്ചുകൊണ്ടു നിൽക്കുകയായിരുന്ന രാമനാഥനോട് ചെന്നു വിവരം പറഞ്ഞു..
രാമനാഥൻ ചെന്നപ്പോൾ അവൻ റൂം ലോക്ക് ചെയ്തിരിക്കുകയായിരുന്നു…
പുറത്ത് നിന്ന് തട്ടിവിളിച്ച അയാളോട് അല്പം കഴിഞ്ഞു താഴേക്കു വരാം..
ഇത്തിരി കിടന്നോട്ടെ എന്നവൻ പറഞ്ഞു…
മുടിയിഴകളിലൂടെ കൈകടത്തി വലിച്ചു കൊണ്ടു ആകെ ഭ്രാന്തെടുത്തു ഉഴറിക്കൊണ്ടു ആ റൂം മുഴുവൻ നടന്നു വരുണ്…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അപ്പു കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് രാജഗോപാൽ സാറിനെ വിളിച്ചിരുന്നു..
പകൽ വരാൻ സാധിക്കാതിരുന്നത് കൊണ്ട് അയാൾ സ്വപ്നയോടൊപ്പം സന്ധ്യക്കാണ് എത്തിയത്…
കുഞ്ഞിനെ കണ്ടതിനു ശേഷം കുറച്ചു നേരം അപ്പുവുമായി സംസാരിച്ചതിന് ശേഷം അയാൾ പോകാനിറങ്ങി..
അപ്പു അവരെ യാത്രയാക്കാൻ സിറ്റ് ഔട്ട് വരെ ചെന്നു..
ബൈക്കിൽ അവർ പുറത്തേക്കിറങ്ങുമ്പോൾ ആണ് പുറത്തു നിന്നു അച്ചു കാറിൽ അകത്തേക്ക് കയറിയത്…
മറികടന്നു പോയ അച്ഛനെയും മകളെയും കാറിനു വെളിയിലേക്ക് തലയിട്ടവൻ നോക്കി…
അവന്റെ കണ്ണുകൾ രണ്ടു തീ ഗോളങ്ങൾ ആയി മാറുന്നത് സിറ്റ് ഔട്ടിൽ നിന്നു അപ്പു കണ്ടു…
തുടരും