പ്രണവപല്ലവി: ഭാഗം 15
നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്
പല്ലവിയുടെ മിഴികൾ അപ്പോഴും തുറന്നിരുന്നില്ല. തന്റെ ഉദരത്തിൽ ആരുടെയോ കൈകൾ ചുറ്റുന്നതും വലിച്ച് നെഞ്ചോട് ചേർത്തതും അവളറിഞ്ഞിരുന്നു.
തനിക്ക് മാത്രം അവകാശപ്പെട്ട ഗന്ധം അവളുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറി.
അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടിയവൾ കുറുകി കൂടി.
ആ ഹൃദയത്തിന്റെ താളം മുറുകിയത് അവളറിഞ്ഞു.
പ്രണവേട്ടാ.. നമ്മുടെ കുഞ്ഞ്… പവി വിതുമ്പി.
ഒന്നുമില്ല പവീ.. ഒന്നുമില്ല അവളുടെ തലയിൽ മെല്ലെയവൻ തഴുകി.
വീഴാൻ പോയ പവിയെ പ്രരുഷ് ഓടിവന്ന് പിടിച്ചതും പ്രണവ് അപ്പോഴേക്കും അവളെ തന്റെ നെഞ്ചിലേക്ക് വാരി അണച്ചിരുന്നു.
പടക്കം പൊട്ടുമ്പോലെ ശബ്ദം കേട്ടാണ് പവി ഞെട്ടി തിരിഞ്ഞത്.
കവിളും പൊത്തി നിൽക്കുന്ന നന്ദനയും കൈകുടയുന്ന പ്രരുഷിനെയും അവൾ കണ്ടു.
എന്റെ ഏടത്തിയെയാടീ പന്നമോളേ നീ തൊട്ടത്.
അഴിഞ്ഞാടി നടക്കുന്ന നിന്നെപ്പോലുള്ള വൃത്തികെട്ടവളുമാർ നീങ്ങി നിൽക്കണം ആ പരിശുദ്ധിക്ക് മുൻപിൽ.
പ്രരുഷ് ചീറി.
പവി അമ്പരന്ന് നിൽക്കുകയായിരുന്നു കാരണം എപ്പോഴും കുസൃതി കാണിച്ചും കളി പറഞ്ഞും നടന്നവനാണ് ഇപ്പോൾ പക്വത വന്നയാളിനെപ്പോലെ പ്രവർത്തിച്ചതും സംസാരിക്കുന്നതും.
അത് തനിക്ക് വേണ്ടിയാണെന്നോർത്തപ്പോൾ സന്തോഷം കൊണ്ട് പവിയുടെ മിഴികൾ നനഞ്ഞു.
പ്രരുഷ് നീ ഏട്ടത്തിയെ കൊണ്ട് ഡോക്ടറെ കണ്ടിട്ട് വാ.. പ്രണവ് അവനോട് പറഞ്ഞു.
വേണ്ട ഏട്ടാ.. കുഴപ്പമില്ല. തട്ടിയില്ലല്ലോ വയർ.. പവി അവനെ സമാധാനിപ്പിച്ചു.
എങ്കിലും എന്റെയൊരു സമാധാനത്തിന്.. നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ.. പോയിട്ട് വാ.. പ്രണവ് അവളെ നിർബന്ധിച്ചു.
പിന്നീട് മറുത്തൊന്നും പറയാതെ അവളനുസരിച്ചു.
പ്രരുഷ് പവിയെ ചേർത്തു പിടിച്ച് കൊണ്ടുപോകുന്നതും നോക്കി പ്രണവ് നിന്നു.
പ്രണവിന് പവിയോടുള്ള സ്നേഹം നന്ദന കണ്ടറിയുകയായിരുന്നു.
അവളുടെ പല്ലുകൾ ഞെരിഞ്ഞമർന്നു. പവിയെ ചേർത്തു പിടിച്ച് നടന്നുപോകുന്ന പ്രരുഷിൽ അവളുടെ നോട്ടം പതിഞ്ഞു.
ഹ്മ്മ്.. ചേർത്തു പിടിച്ചുകൊണ്ട് പോകുന്നത് കണ്ടാൽ സ്വന്തം ഭാര്യയാണെന്ന് തോന്നും.
ഇനി അവന്റെ കുഞ്ഞെങ്ങാനും ആണോ പ്രണവ് അവളുടെ വയറ്റിൽ….. നന്ദന പറഞ്ഞുതീരും മുൻപേ രണ്ടുപ്രാവശ്യം പ്രണവിന്റെ കൈകൾ വായുവിൽ ഉയർന്നു താഴ്ന്നു.
ദേഷ്യം വന്ന് ചുവന്ന മുഖത്തോടെ പ്രണവിനെ ആദ്യമായായിരുന്നു അവൾ കാണുന്നത്.
ഭയത്തോടെ ഇരുകവിളിലും അവൾ കൈകൾ അമർത്തി.
മിണ്ടരുത്… ആ പോയത് ഒരു പെണ്ണാണെടീ. സർവ്വ പരിശുദ്ധിയും കാത്തു സൂക്ഷിച്ച് കഴുത്തിൽ അഗ്നിസാക്ഷിയായി താലി ചാർത്തിയവനെ ജീവനെപ്പോലെ പ്രണയിക്കുന്ന.. വിശ്വാസം കൊണ്ടും സ്നേഹം കൊണ്ടും ദാമ്പത്യം കെട്ടിപ്പടുത്തിയവൾ. അവനുമാത്രം സർവ്വവും സമർപ്പിച്ചവൾ. എന്റെ പവിയെപ്പറ്റി വേണ്ടാത്ത ഒരക്ഷരം നിന്റെ നാവിൽ നിന്നും വീഴരുത്.
ഒരു പെണ്ണ് എങ്ങനെ ആകാൻ പാടില്ലെന്ന് നീയെനിക്ക് കാട്ടിത്തന്നു. ഒരു പെണ്ണ് എങ്ങനെ ആകണമെന്ന് അവളെനിക്ക് കാട്ടിത്തന്നു.
അതാ നീയും അവളും തമ്മിലുള്ള വ്യത്യാസം.
നിന്നെപ്പോലെ ബന്ധവും സ്വന്തവും നോക്കാതെ കാണുന്നവന്മാരോട് മുഴുവൻ കറങ്ങി നടക്കുന്നവളല്ല അവൾ.
കുടുംബബന്ധത്തിന്റെ മൂല്യം അറിയാവുന്ന അതിനെ ചേർത്തു വയ്ക്കുന്നവളാണ്.
നീ അന്ന് ഒഴിഞ്ഞു പോയത് നന്നായി അതുകൊണ്ടാണ് എനിക്കവളെയും എന്റെ കുടുംബത്തിന്റെയും സന്തോഷം കാണാൻ കഴിയുന്നത്.
പിന്നെ അബോർഷൻ കഴിഞ്ഞിട്ട് ഒരാഴ്ചയല്ലേ ആകുള്ളൂ. അത് ആരുടെയാണെന്നെങ്കിലും അറിയാമോ.. പരിഹാസത്തോടെ പ്രണവ് ചോദിച്ചു.
ഞെട്ടലോടെ നന്ദന അവനെ നോക്കി.
ഞാനെങ്ങനെ അറിഞ്ഞെന്നാകും. ഒരിക്കൽ നിന്നെ സ്നേഹിച്ചതല്ലേ. അപ്പോൾ പിന്നെ അറിയാതിരിക്കുമോ.
എന്ന് കരുതി നിന്റെ വിശേഷം അന്വേഷിച്ചു നടക്കൽ അല്ലായിരുന്നു എന്റെ ജോലി കേട്ടോ.
നിന്റെ ഇപ്പോഴത്തെ കാമുകൻ അവന്റെ കൂട്ടുകാരോട് പറയുന്നത് കേട്ടതാ ഞാൻ. അതും യാദൃച്ഛികമായി.
നല്ല കാശുകാരനായതുകൊണ്ട് അവന്റെ തോളിൽ തൂങ്ങാമെന്ന് കരുതിയതും അവനവന്റെ കാര്യം കഴിഞ്ഞ് കാശ് തന്ന് ഒഴിവാക്കിയതുമെല്ലാം കൂട്ടുകാരോട് വിളമ്പുന്നുണ്ടായിരുന്നു. പ്രണവിന്റെ സ്വരത്തിൽ നിറഞ്ഞുനിന്ന പരിഹാസത്തിൽ നന്ദന വെന്തുരുകി.
മേലിൽ എന്റെ ജീവിതത്തിൽ നന്ദനയുടെ നിഴൽ പോലും പതിയരുത്.അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ കൊല്ലും നിന്നെ ഞാൻ. വെറുംവാക്കല്ല കൊല്ലുമെന്ന് പറഞ്ഞാൽ പ്രണവ് വർമ്മ കൊന്നിരിക്കും.
അവന്റെ മുഖം കടുത്തിരുന്നു..
ഇല്ലെന്ന അർത്ഥത്തിൽ നന്ദന ഭയത്തോടെ തലയനക്കി.
പാർവതിയോടും രമ്യയോടും നടന്നതൊന്നും പറഞ്ഞിരുന്നില്ല.
കാൽ തട്ടി വീഴാൻ പോയെന്നാണ് പറഞ്ഞത് അവരെ അറിയിച്ചത്.
ഡോക്ടർ പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതിനുശേഷമാണ് എല്ലാവർക്കും സമാധാനമായത്.
പ്രരുഷും നടന്നതൊന്നും ആരോടും പറഞ്ഞില്ല.
അന്ന് രാത്രി പവി കിടന്നപ്പോഴാണ് പ്രണവ് കയറി വന്നത്.
അതേയ്.. നന്ദനയ്ക്ക് എത്രയെണ്ണം കൊടുത്തു.
പവി ചിരിയോടെ ചോദിച്ചു.
ഞാനോ… ഒന്നുമറിയാത്ത ഭാവത്തിൽ കണ്ണ് മിഴിച്ചു പ്രണവ്.
എനിക്കറിയില്ലേ എന്റെ ചെക്കനെ.. ഈ പവിയെയും കുഞ്ഞിനെയും വേദനിപ്പിച്ചാൽ പ്രണവ് വർമ്മ ഇടയുമെന്ന് എനിക്കല്ലേ അറിയുള്ളൂ..
എനിക്കറിയാം എന്റെ ചെക്കനെ… കുറുമ്പോടെ പവി പറഞ്ഞു.
നിനക്കറിയാമോ… പ്രണവ് കുസൃതിയോടെ ചോദിച്ചു.
പറയെടീ നിനക്കറിയാമോ.. മീശ പിരിച്ചുള്ള അവന്റെ ചോദ്യത്തിലെ വശപ്പിശക് തിരിച്ചറിഞ്ഞ് പതിയെ അവൾ തിരിഞ്ഞുകിടന്നു.
അവളുടെ അടുത്തേക്ക് നീങ്ങി. ബ്ലാങ്കറ്റിനകത്തുകൂടി അവനവളെ ചേർത്തു പിടിച്ചു.
വേണ്ട പ്രണവേട്ടാ .. അവളുടെ സ്വരത്തിലെ വിറയൽ അവൻ തിരിച്ചറിഞ്ഞു.
വേണം പവീ.. ഐ നീഡ് യു.. പ്ലീസ്… പ്രണവ് അവളുടെ ചെവിയിൽ മെല്ലെ കടിച്ചുകൊണ്ട് പറഞ്ഞു.
കുഞ്ഞ്… പവി പറഞ്ഞു.
അവൾക്കറിയാം അവളുടെ അച്ഛനെ.. പ്രണവും കുറുമ്പോടെ പറഞ്ഞു.
പുറത്ത് തുലാമഴ ആർത്തിരമ്പി പെയ്യുന്നുണ്ടായിരുന്നു.
പ്രണവ് അവളെ തെല്ലും വേദനിപ്പിക്കാതെ അവളിലേക്ക് അലിയാൻ തുടങ്ങി.
വീർത്തു വരുന്ന വയറിൽ അവൻ ചുണ്ടുകൊണ്ട് മുദ്ര വച്ചു.
ഒടുവിൽ ഒരു നനുത്ത തെന്നലായി അവളിൽ ആഴ്ന്നിറങ്ങി.
മഴയുടെ തണുപ്പിലും അവർ വിയർത്തൊഴുകി.
ഒടുവിൽ അവളുടെ അധരത്തിൽ ചുംബനം പകർന്നുകൊണ്ട് അവളെ തന്റെ മാറിലേക്കവൻ ചേർത്തു കിടത്തി..
…തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹