Thursday, April 25, 2024
Novel

പ്രണവപല്ലവി: ഭാഗം 12

Spread the love

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

Thank you for reading this post, don't forget to subscribe!

സൂര്യപ്രകാശം മുഖത്തടിച്ചപ്പോഴാണ് പ്രണവ് കണ്ണുകൾ തുറന്നത്.
തന്നോട് ചേർന്ന് തന്റെ ചൂടേറ്റ് മയങ്ങുന്ന പവിയെ കണ്ടപ്പോൾ അവന് പ്രണയവും വാത്സല്യവും ഒരുപോലെ തോന്നി.

അവളെ ഒന്നുകൂടി അടുപ്പിച്ച് നെറുകയിൽ അമർത്തി ചുംബിച്ചു പ്രണവ്.

ഒരു കുറുകലോടെ വീണ്ടുമവൾ ചേർന്നുകിടന്നിട്ട് പെട്ടെന്ന് കണ്ണുകൾ തുറന്നു.

തന്നെത്തന്നെ നോക്കി കിടക്കുന്ന പ്രണവിനെ കണ്ട് അവൾക്ക് നാണം വന്നു.

ദേഹത്തേക്ക് പുതപ്പ് ഒന്നുകൂടി വാരിച്ചുറ്റി അവൾ എഴുന്നേൽക്കാൻ തുടങ്ങി.

അവൾ ഫ്രഷ് ആയി വന്നപ്പോഴും അവൻ കിടക്കുകയായിരുന്നു.

ഡ്രസ്സിങ് ടേബിളിന് സമീപം വന്ന് സീമന്തരേഖയിൽ സിന്ദൂരം തൊട്ടു.
നീളന്മുടി കുളിപ്പിന്നൽ ഇട്ട് തിരിഞ്ഞതും അവൻ അവളുടെ പിന്നിൽനിന്നും ചേർത്തു പിടിച്ചിരുന്നു.

കഴുത്തിൽ രണ്ടിടത്തായി ചുവന്നുകിടന്ന ദന്തക്ഷതത്തിലൂടെ അവൻ വിരലോടിച്ചു.

താങ്ക്സ് എന്നെ പൂർണ്ണനാക്കിയതിന്…എന്നെ അംഗീകരിച്ചതിന്…പ്രണയിക്കുന്നതിന്.. അവൻ പതിയെ പറഞ്ഞു.

നാണം കൊണ്ട് ചുവന്ന മുഖവുമായി അവൾ താഴേക്കിറങ്ങി.

പതിവില്ലാതെ ചുവന്ന് തുടുത്ത് അവളെ കണ്ടപ്പോഴേ രമ്യയുടെ മനസ്സ് നിറഞ്ഞു.

എന്ത് പറ്റി കവിളിലൊക്കെ ചുവപ്പ് പടർന്നല്ലോ.. പ്രകൃതി അവളെ കളിയാക്കി.

അവളതിന് ചിരിച്ചതേയുള്ളൂ.

വൈകുന്നേരം ഗാർഡനിലെ പടർന്നു പന്തലിച്ച ചെമ്പകത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു പവിയും പ്രണവും പ്രകൃതിയും ശരത്തും ഇരട്ടകളും. ഋഷി പവിയുടെ മുടിയും കമ്മലുമൊക്കെ പിടിച്ച് കളിക്കുന്നുണ്ട്.

പവിയാന്റിയുടെ കഴുത്ത് മുറിഞ്ഞോ.. ഋഷിക്കുട്ടന്റെ ചോദ്യം കേട്ട് പവി ഞെട്ടി.

എല്ലാവരുടെയും കണ്ണുകൾ അവളുടെ കഴുത്തിലേക്ക് നീണ്ടു.

പ്രണവ് തലേന്ന് നൽകിയ സ്നേഹസമ്മാനങ്ങൾ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇത്രയും സമയം മറച്ചു കൊണ്ട് നടക്കുകയായിരുന്നു അവൾ.

മുടി പിടിച്ചു കളിക്കുന്നതിനിടെ വെളുത്ത കഴുത്തിലെ പാടുകൾ ഋഷി കാണാനിടയായി.
നിഷ്കളങ്കമായി അവനത് ചോദിക്കുകയും ചെയ്തു.

എന്ത് പറയണമെന്നറിയാതെ അവർക്കിടയിലിരുന്ന് ഉരുകിയൊലിച്ചു പവി. അവളുടെ നോട്ടം ദയനീയമായി പ്രണവിലെത്തി.
അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

എവിടെ ഏട്ടത്തി.. എന്ത് പറ്റി.. കാര്യം മനസ്സിലാകാതെ പ്രരുഷ് നോക്കി.

പ്രകൃതിയും ശരത്തും അടക്കി ചിരി തുടങ്ങി.

രക്തം കല്ലിച്ചതുപോലുണ്ടല്ലോ.. വലിയ കണ്ടുപിടിത്തം നടത്തിയതുപോലെ പ്രരുഷ് പറഞ്ഞു.

അമ്മ വിളിക്കുന്നെന്ന് പറഞ്ഞ് പവി സ്ഥലം കാലിയാക്കി.

അതുകൂടി ആയതോടെ ശരത്തും പ്രകൃതിയും ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. കാര്യം മനസ്സിലാക്കിയ പ്രത്യഷും അവരോട് ചേർന്നു.

അന്തം വിട്ടിരുന്ന പ്രരുഷിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് പ്രണവ് അകത്തേക്ക് നടന്നു.

നശിപ്പിച്ചു.. നാണം കെടുത്തി.. പവി കണ്ണാടിക്ക് മുൻപിൽ നിന്ന് പിറുപിറുക്കുന്നത് കേട്ടുകൊണ്ടാണ് പ്രണവ് വന്നത്.

പനങ്കുല പോലെ കുറേ മുടിയുണ്ടല്ലോ നിനക്കിത് മറച്ചു വച്ചുകൂടെ.. കളിയാക്കിക്കൊണ്ട് പ്രണവ് ചോദിച്ചു.

അതിന് മറുപടിയായി അവളവനെ നോക്കി കണ്ണുരുട്ടി.

ദിവസങ്ങൾ കടന്നുപോയി.
പരസ്പരം സ്നേഹിച്ചും കുറുമ്പ് കാട്ടിയും അവർ പ്രണയിച്ചു കൊണ്ടേയിരുന്നു.

ഒരു മാസം ആയപ്പോൾ പ്രകൃതിയും ശരത്തും മോനും തിരികെ മടങ്ങാനൊരുങ്ങി.
എല്ലാവർക്കും വിഷമമായി. പവി കരയാൻ തുടങ്ങി. പ്രകൃതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
കാരണം നാത്തൂൻ ആയല്ല അനിയത്തിയും ചേച്ചിയും ആയി തന്നെയാണ് സ്നേഹിച്ചത്.
ഋഷിയുടെ കുറുമ്പ് അതൊക്കെയോർത്തപ്പോൾ പവിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ അടുത്ത ലീവിന് എത്താമെന്ന ഉറപ്പ് നൽകി അവർ ദുബായിലേക്ക് തിരിച്ചു.

ദിവസേനയുള്ള വീഡിയോ കാളും ഫോൺ വിളികളുമായി അവർ വിശേഷങ്ങൾ പങ്ക് വച്ചിരുന്നു.

ഋഷിമോനെ നല്ല മിസ്സ്‌ ചെയ്യുന്നു അല്ലേ അമ്മേ.. രമ്യയുടെ മടിയിൽ തലവച്ച് കിടക്കെയാണ് പവി ചോദിച്ചത്.
പ്രദീപും അടുത്തുണ്ടായിരുന്നു.
പ്രരുഷും പ്രത്യഷും പുറത്ത് ഷട്ടിൽ കളിക്കുകയായിരുന്നു.

അതെ മോളേ.. കളിയും കുറുമ്പും ചിരിയുമൊക്കെയായി വീട്ടിൽ കലപില കാട്ടി നടന്നതല്ലേ.. അവരവളുടെ മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു.

മോളെനിക്കൊരു മോളൂട്ടിയെ തന്നാൽ മതി. അപ്പോൾ നമുക്കാ കുറവ് പരിഹരിക്കാം കേട്ടോ.. രമ്യ ചിരിയോടെ പറഞ്ഞു.

പവി നാണത്തോടെ അവരുടെ വയറിൽ മുഖം പൂഴ്ത്തി.

പവീ… വൈകുന്നേരം റെഡിയായി നിൽക്കണേ. എന്റെ കൂട്ടുകാരന്റെ മാര്യേജ് റിസപ്ഷൻ ആണ്..
രാവിലെ ഓഫീസിൽ പോകാനിറങ്ങവേയാണ് പ്രണവ് പറഞ്ഞത്.
ശരിയെന്ന രീതിയിൽ പവി തലയാട്ടി.

വൈകുന്നേരം പ്രണവ് വന്നപ്പോൾ കണ്ടത് സുന്ദരിയായി നിൽക്കുന്ന പവിയെയാണ്.
ബ്ലാക്ക് ജോർഗെറ്റിൽ ഗോൾഡൻ ബീഡ്‌സ് പതിപ്പിച്ച ഫാൻസി സാരി മനോഹരമായി അവൾ ഞൊറിഞ്ഞുടുത്തിരുന്നു. സമൃദ്ധമായ തലമുടി അഴിച്ചിട്ടിട്ടുണ്ട്. കാതിൽ ഇളകിയാടുന്ന വലിയ ജിമിക്കി. കഴുത്തിൽ താലിമാല മാത്രമേയുള്ളൂ. ഭംഗിയായെഴുതിയ താമരമിഴികൾ. ചെറിയൊരു ബ്ലാക്ക് കളർ പൊട്ടും.
.ഇമചിമ്മാതെ അവളെ നോക്കിനിന്നു പ്രണവ്.

റിസപ്‌ഷന് എത്തിയപ്പോഴും മിക്കവരുടെയും കണ്ണുകൾ അവരിലായിരുന്നു.
അവളുടെ ചിരിച്ചുകൊണ്ടുള്ള ഹൃദ്യമായ പെരുമാറ്റവും സൗന്ദര്യവും എല്ലാവരിലും മതിപ്പുളവാക്കി.

പെർഫെക്ട് ജോഡി എന്ന വാക്കുകൾ പ്രണവിനെ ഒരുപാട് സന്തോഷിപ്പിച്ചു.

തിരികെ വന്ന് വീട്ടിൽ വന്നതും അവരെക്കാത്ത് പ്രദീപും രമ്യയും ഇരിപ്പുണ്ടായിരുന്നു.
അവർ കഴിച്ചതുകൊണ്ട് കിടക്കാനായി പറഞ്ഞയച്ചു.

റൂമിലെത്തിയതും പ്രണവ് അവളെ പെട്ടെന്ന് കെട്ടിപ്പിടിച്ചു.
അവളും അവന്റെ ഹൃദയതാളം ശ്രവിച്ച് നിന്നു.

ഐ വാണ്ട്‌ യു റൈറ്റ് നൗ.. അവനവളുടെ ചെവിയോരത്തായി മന്ത്രിച്ചു.
അതിന് സമ്മതമെന്നോണം അവളവന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു.
ഇരുകൈകൊണ്ടും അവനവളെ കോരിയെടുത്തു.
അവളുടെ പുറത്തായി അമരുമ്പോഴും അവന് തടസവുമായി നിന്നവയെ അടർത്തി മാറ്റുമ്പോഴും അവൾ അവനിൽ അഭയം തേടി.
അറിഞ്ഞിട്ടും അറിഞ്ഞിട്ടും മതിവരാത്തതുപോലെ അവനവളെ കൂടുതൽ അറിഞ്ഞു കൊണ്ടിരുന്നു.
ഒടുവിൽ രാത്രിയിലെ ഏതോ യാമങ്ങളിൽ അവളുടെ ഉദരത്തിൽ തലവച്ചവൻ കിടന്നു.

അവളുടെ നീണ്ടവിരലുകൾ അവന്റെ നീളന്മുടിയെ തഴുകിക്കൊണ്ടിരുന്നു. ഒന്നുകൂടി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ അവളിലേക്ക് അലിയാൻ വെമ്പൽ കൊണ്ടു.

ഞാൻ തളർന്നു പ്രണവേട്ടാ.. എന്നുരുവിട്ട് കൊണ്ടവൾ അവനെ തടഞ്ഞു.
ചെറുചുംബനങ്ങളാൽ അവളുടെ എതിർപ്പുകളെ നിഷ്ഫലമാക്കിയവൻ അവളിലേക്ക് അലിഞ്ഞു ചേർന്നിരുന്നു.

ദിവസങ്ങൾ കടന്നുപോയി.
സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞാണ് പ്രണവ് വൈകുന്നേരം ഓഫീസിൽ നിന്നും വന്നത്.
പല്ലവി എന്താണെന്ന് കുറേ ചോദിച്ചിട്ടും അവൻ പറഞ്ഞില്ല.
ഒടുവിൽ അവന്റെ കൈയിൽനിന്നും അത് വാങ്ങുന്നതിനായി രണ്ടുപേരും കട്ടിലിലിരുന്ന് പിടിവലിയായി.

ഇതിനിടെയാണ് പ്രണവിന്റെ ഫോൺ റിങ് ചെയ്തത്. ആരാണെന്ന് നോക്കുന്നതിന് മുൻപേ കാൾ കണക്ട് ആയി. പവി മുന്നോട്ട് ആഞ്ഞ് അവന്റെ കൈയിൽനിന്നും പിടിച്ചു വാങ്ങാൻ നോക്കിയപ്പോൾ അപ്പോഴത്തെ അശ്രദ്ധയിൽ ഫോൺ സ്പീക്കർ മോഡിലായി.

പ്രണവിന്റെയും പവിയുടെയും ചിരിയും കളിയും മറുവശത്ത് നിന്നയാൾ കേട്ടുകൊണ്ടിരുന്നു.

പ്രണവ്… എന്ന പെൺസ്വരം ഫോണിലൂടെ മുഴങ്ങിയതും പല്ലവിയുടെ കൈയിൽ പിടിച്ചിരുന്ന പ്രണവിന്റെ കൈകൾ അയഞ്ഞു.

നന്ദന… അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

പവി നെറ്റി ചുളിച്ചുകൊണ്ട് ഫോണിലേക്ക് നോക്കി.

മറുവശത്ത് നിന്ന് അവളുടെ സ്വരം ഉയർന്നു.

എന്നെ പ്രണയിച്ച് എനിക്ക് വാഗ്ദാനങ്ങൾ നൽകിയിട്ട് നീ മറ്റൊരു വിവാഹം കഴിച്ചു. നീ ലൈഫ് നീ സുരക്ഷിതമാക്കി. നിന്നെ സ്നേഹിച്ച ഞാൻ വിഡ്ഢിയായി.
എന്നിൽ നിന്നും നേടാനുള്ളത് നീ നേടിയല്ലോ അല്ലേ.
എന്നെ ആസ്വദിച്ചല്ലോ നീ.
ആ നീ പെണ്ണുകെട്ടി സന്തോഷമായി കഴിയുന്നു ഗ്രേറ്റ്‌..
പ്രണയിച്ചു കൂടെ കൊണ്ടുനടന്ന് കാര്യങ്ങൾ നേടിയെടുക്കാൻ ഒരുത്തി.. വിവാഹം ചെയ്ത് കൂടെ പൊറുപ്പിക്കാൻ മറ്റൊരുത്തി..
ഷെയിം ഓഫ് യു പ്രണവ്..

പ്രണവ് സ്തബ്ധനായി ഇരുന്നുപോയി. ഇവളിത് എന്തൊക്കെയാ വിളിച്ചു പറയുന്നത്.

ടീ.. എന്നലറിക്കൊണ്ട് അവൻ ഫോൺ എടുത്തതും കാൾ കട്ടായതും ഒരുമിച്ചായിരുന്നു.

പവി.. പെട്ടെന്നാണ് പവിയെപ്പറ്റി അവൻ ബോധവാനായത്.

തല ചരിച്ച് നോക്കിയതും കണ്ടു.
നന്ദന വിളിച്ചു പറഞ്ഞ കാര്യങ്ങളുടെ ഷോക്കിൽ നിറഞ്ഞൊഴുകുന്ന മിഴികളുമായി ഇരിക്കുന്ന പല്ലവിയെ.

സങ്കടം കൊണ്ടവളുടെ ചുണ്ടുകൾ വിതുമ്പി.

പവീ… അവൻ പരിഭ്രാന്തിയോടെ വിളിച്ചതും അവൾ താഴേക്ക് ഓടിയിറങ്ങി.

എന്ത് ചെയ്യണമെന്നറിയാതെ പ്രണവ് തരിച്ചിരുന്നു പോയി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

പ്രണവപല്ലവി: ഭാഗം 3

പ്രണവപല്ലവി: ഭാഗം 4

പ്രണവപല്ലവി: ഭാഗം 5

പ്രണവപല്ലവി: ഭാഗം 6

പ്രണവപല്ലവി: ഭാഗം 7

പ്രണവപല്ലവി: ഭാഗം 8

പ്രണവപല്ലവി: ഭാഗം 9

പ്രണവപല്ലവി: ഭാഗം 10

പ്രണവപല്ലവി: ഭാഗം 11