എന്നും രാവണനായ് മാത്രം : ഭാഗം 15

Spread the love

എഴുത്തുകാരി: ജീന ജാനകി

“എടീ എണീക്കെടീ ഉറക്കപ്പിശാശേ……” “രാജീ പ്ലീസ്…. ഒരഞ്ച് മിനുട്ട് കൂടി…..” “അയ്യോ ദേ…… ചേട്ടായി……” “അയ്യോ എവിടെ…. ” “ഈ ….. ഞാൻ വെറുതെ പറഞ്ഞതാ…. ചേട്ടായീടെ പേരുകേട്ടാൽ നീ ചാടി എണീക്കുമല്ലോ……” “വോ…… നിന്റെ സേട്ടായി ഇപ്പോ അപ്പുറത്ത് കിടന്ന സ്വപ്നം കണ്ട് ഉറങ്ങുവായിരിക്കും… പക്കത്തില് വാ സെമ്പകം……” “അയ്യോടീ…… എന്റെ ചേട്ടായി പെർഫെക്റ്റ് ആണ്…. നീ അമ്പലത്തിൽ വരണില്ലേ….. സച്ചുവേട്ടൻ വന്നിട്ടുണ്ട്…. നീ കുളിക്ക്… അപ്പോഴേക്കും ഞാൻ റെഡിയാകട്ടെ…..” “ആം…. എന്റെ ഡ്രെസ്സെടുക്കട്ടെ…..” “ടീ ഇവിടെ അമ്മ കുളിക്കുവാ…. നീ അപ്പുറത്തെ റൂമിൽ കുളിക്കൂ….”

ഞാൻ ഡ്രെസ്സും കൊണ്ട് അവിടേക്ക് പോയി… ************** “രാജീ………….” “എന്താ ചേട്ടായി….. ” “ഇവിടെ ആരേലും കുളിക്കണുണ്ടോ ?” “അമ്മ ഉണ്ടായിരുന്നു… ഇപ്പോ കുളിച്ചിറങ്ങി…. ചേട്ടായി കേറിക്കോ……” ഞാൻ നോക്കുമ്പോൾ കുരുപ്പ് അതിനകത്തില്ല… ഭാഗ്യം…. വേഗം കുളിച്ചിറങ്ങാം…. ************ കുളിച്ചിറങ്ങി റൂമിലേക്ക് ചെന്നപ്പോൾ രാജി അതിനകത്ത് ഉണ്ടായിരുന്നില്ല…. ബാത്ത്റൂമിൽ വെള്ളം വീഴുന്നുണ്ട്…. ജലജമ്മ ഇതുവരെ കുളിച്ചു തീർന്നില്ലേ…. ഞാൻ ഡോർ ലോക്ക് ചെയ്തു… ദാവണിയുടെ പാവാടയും ബ്ലൗസും ആയിരുന്നു വേഷം…. ഞാൻ നനഞ്ഞ മുടി മുൻപിലേക്കിട്ട് ടൗവ്വല് കൊണ്ട് തോർത്തി…..

പെട്ടെന്ന് ബാത്ത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു……. ഒരുവട്ടമേ ഞാൻ നോക്കിയുള്ളൂ…. പകച്ച് പണ്ടാറമടങ്ങിപ്പോയെന്റെ ബാല്യം…. കടുവ ഒരു ടൗവ്വലും ചുറ്റി നിൽക്കുന്നു…. നനഞ്ഞമുടിയിൽ നിന്നും വെള്ളമിറ്റ് വീഴുന്നു… വെളുത്ത നെഞ്ചിൽ രോമം പറ്റിച്ചേർന്നു കിടക്കുന്നു…. അങ്ങേരും അന്ധാളിച്ചു നോക്കുന്നുണ്ട്…. പെട്ടെന്നാ എനിക്കെന്റെ വേഷത്തെക്കുറിച്ച് ബോധം വന്നത്…. ഞാൻ തോർത്തിക്കൊണ്ടിരുന്ന ടൗവലെടുത്ത് പുതച്ചു…. ഞാൻ തലതാഴ്ത്തി തന്നെ നിന്നു… കടുവ വേഗം പുറത്തേക്ക് പോയി…. അയ്യേ…. വെറുതേ പണി വരുവാണല്ലോ…. എന്നാലും കണ്ടപ്പോൾ എന്റെ കൺട്രോൾ പോയി….

ജ്ജാതി ലുക്കല്ലേ…. ചുമ്മാതാണോ പെൺപിള്ളേർ മൂക്കും കുത്തി വീഴുന്നത്…. ഓരോന്നാലോചിച്ച് നിന്നാൽ സമയം പോകും… ഞാൻ റെഡിയാകട്ടെ…. മുല്ലപ്പൂവ് മേശപ്പുറത്ത് വച്ചിട്ടുണ്ട്… ഞാൻ എന്റെ പൊൻമാൻനീല കളർ ദാവണി ധരിച്ചു…. മുഖത്തെ വർക്കൊക്കെ കഴിഞ്ഞ് മുടി കുളിത്തെറ്റ് പിന്നിയിട്ടു…. കയ്യിൽ മാച്ചിംഗ് ആയ നിറയെ കുപ്പിവളകളും കാതിൽ അതേ നിറത്തിലെ കല്ലുകൾ പതിപ്പിച്ച വലിയൊരു ജിമിക്കിയും ഇട്ടു…. ഒരു പൊട്ടും അതിന് മുകളിൽ ചന്ദനക്കുറിയും തൊട്ടു…

പിന്നെ മുല്ലമാല മുടിയ്ക് അടിയിൽ കൂടി റൗണ്ട് ചെയ്ത് പൊക്കി വച്ചു…. കണ്ണാടിയിൽ നോക്കി…. ഐവാ…. കൊള്ളാലോ…. സൗന്ദര്യം നോക്കി നിർവൃതി അടഞ്ഞു നിൽക്കുമ്പോൾ രാജി അവിടേക്ക് വന്നു…… “ആഹാ പൊളിച്ചല്ലോ ചക്കിക്കുട്ടി….. നീയെന്റെ ചേട്ടത്തിയമ്മ ആയിട്ട് വരണുണ്ടോ ?” “നിന്റെ സേട്ടായി എനിക്കിട്ട് എങ്ങനെ പണി തരാം എന്നാ ആലോചിച്ച് നടക്കുന്നത്… അപ്പോൾപ്പിന്നെ നടന്നത് തന്നെ….” “ട്രൈ ചെയ്തു നോക്ക്…. നിന്റെ ട്രൈ കണ്ട് ചേട്ടായി വീഴണം….” “വീഴ്ത്താൻ പറ്റിയ മുതല്….”

“എന്റെ ചേട്ടായിക്കെന്താടീ കുറവ് ?” “എല്ലാം കൂടുതലാ…. അഹങ്കാരം , ദേഷ്യം ,വാശി , അലർച്ച , അമറൽ എല്ലാം ഹൈ പിച്ചാ…… നീ വാ …. മ്മക്ക് സെൽഫി എടുക്കാം…..” അവളേം കെട്ടിപ്പിടിച്ചും ഗോഷ്ടി കാണിച്ചും കുറേ സെൽഫികൾ…. “നിനക്കൊന്നും താഴേക്ക് വരാറായില്ലേ……” എവിടെന്നാ ഒരശരീരി…… നോക്കുമ്പോൾ ആരാ….. ക്ല ക്ലാ ക്ലി ക്ലീ ……. ചക്കി ചരിഞ്ഞു നോക്കി…. വാതിൽക്കലൊരു കടുവ….. സുബാഷ്….. പതിവുപോലെ വെട്ടിത്തിളയ്കണുണ്ട്…. ഇങ്ങേരെന്നും രാവിലെ തീ കോരി വിഴുങ്ങോ എന്തോ….. അൽ തീപ്പൊരി കടുവ…… പുള്ളി ഫുൾ ഗ്ലാമറിലാണല്ലോ…. അതും എനിക്ക് മാച്ചിംഗ് കളർ….

എന്നാ അഡാർ ലുക്കാ മനുഷ്യാ…. ഛേ… കാര്യത്തിൽ നിന്നും വഴുതി മാറിയല്ലോ… രാജി അങ്ങേരുടെ സൈഡിൽ കൂടി താഴേക്ക് പോയി….. ബ്ലഡി തൊട്ടി…. ന്നെ വിളിക്കാതെ മുങ്ങി…… ദേ അങ്ങേരിങ്ങോട്ടാണല്ലോ….. പതിയെ പുറത്തേക്ക് ഓടാനൊരു ശ്രമം നോക്കി… പക്ഷേ പെട്ടെന്ന് തന്നെ കയ്യിൽ പിടി വീണു…. “ലേലു അല്ലു….. ലേലു അല്ലു…. കൈവിട് കൈവിട്….. ടോ…. കടുവേ…വിടെടോ…..” “മര്യാദയ്ക്ക് നിന്നില്ലേൽ തലയടിച്ച് ഞാൻ പൊളിക്കും….. ഒരു പൊടിക്കടങ്ങ്….” ബോധമില്ലാത്ത മനുഷ്യനാ…..

തല തല്ലിപ്പൊളിച്ചാൽ എന്നെ കാണാൻ ഭയങ്കര ബോറായിരിക്കും…. തല്ക്കാലം വായ്ക് സിബ്ബിടാം…. കടുവ തൊട്ടടുത്ത് വന്നു… നിശ്വാസം എന്റെ മുഖത്ത് വന്ന് തട്ടുന്നുണ്ട്… നെഞ്ചിടിപ്പേറി… രോമങ്ങൾ ഐറ്റം ഡാൻസ് തുടങ്ങി… ഇത്ര അടുത്ത് വരരുതേ മനുഷ്യാ…. ഞാൻ ഒരു ബാലൻ കെ നായരി ആകും….. “എന്താടീ ഉണ്ടക്കണ്ണി….. എന്താ നീയെന്നെ വിളിച്ചത് ?” “ങൂഹും…….” “പറയെടീ……..” “അത്……ഞാൻ…… പിന്നെ…. കടുവ…..” “ആരാടീ നിന്റെ കടുവ….. ഇനി വിളിക്കോ?” അങ്ങേരെന്റെ കൈ പിടിച്ചു തിരിച്ചു…. “ആഹ്…. സോറീ വിളിക്കില്ല…. പ്ലീസ്…വിട്….” “എങ്കിൽ പറ….. ഞാൻ ആരാ……”

“ക….. കണ്ണേട്ടൻ……” അത് പറഞ്ഞപ്പോൾ ആ കണ്ണുകൾ വിടർന്നോ. അതോ എന്റെ തോന്നലായിരുന്നോ ? “ഉം….. പിന്നെ അമ്പലത്തിൽ വരുന്നുണ്ടെങ്കിൽ മര്യാദയ്ക്ക് ഡ്രസ്സ് ധരിക്കണം……” “അതിന് ഇതിനെന്താ കുഴപ്പം…..” “നിന്റേൽ പിന്നൊന്നൂല്ലേ…. മര്യാദയ്ക്ക് എല്ലാം മറച്ചിട്ട് വന്നാൽ മതി…. കേട്ടല്ലോ …..” എന്നിട്ട് കാറ്റു പോലെ പുറത്തേക്ക് പോയി… ഇത്തവണ ഞാൻ ഒന്ന് ഞെട്ടി… കണ്ണാടിയിൽ നോക്കി പല പോസുകളിലും നിന്ന് എന്നെ സ്കാൻ ചെയ്തു നോക്കി….. ചെറുതായിട്ട് വയറു കാണുന്നുണ്ട്…. ചുമ്മാതല്ല വന്നയുടനേ അലറിയത്…. കടുവ പാവമൊക്കെയാ അല്ലേ….. ഞാൻ പിന്നെടുത്ത് സൈഡൊക്കെ വൃത്തിയായി മറച്ചു…..

താഴേക്ക് ഇറങ്ങി ചെന്നപ്പോൾ സോഫയിലിരുന്ന് ഫോണിൽ തോണ്ടണുണ്ട്….. ചക്കീന്നുള്ള രാജിയുടെ വിളി കേട്ട് തലയുയർത്തി കണ്ണേട്ടൻ എന്നെ നോക്കി… മറുപടിയായിട്ട് ഞാനൊന്നു തമ്പ്സ് അപ്പ് കാണിച്ചു പുഞ്ചിരിച്ചു…. പക്ഷേ ആ മാടൻ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ എണീറ്റ് പുറത്തേക്ക് പോയി… ഹും….. അല്ലേലും അങ്ങേര് ചിരിച്ചില്ലെങ്കിൽ എനിക്കെന്താ….. വല്യ ചുന്ദരനാണെന്നാ വിചാരം…. ഇനി സുന്ദരനാണേലും ഞാൻ സമ്മതിച്ചു കൊടുക്കൂല…… മാടൻ……. ************* എല്ലാ ബാത്ത്റൂമിലും ആളുള്ളത് കാരണമാ രാജിയുടെ റൂമിലേക്ക് പോയത്…. ഭാഗ്യത്തിന് ആ കുരുട്ടടയ്ക അവിടൊന്നൂല്ല….

അവിടെ കേറി കുളിച്ചു…. രാജി എന്നോട് പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞിട്ടാ പോയത്…. ഞാൻ തലതോർത്തി ടൗവ്വലും ഉടുത്ത് പുറത്തേക്ക് ഇറങ്ങി… നോക്കിയതോ ചക്കിടെ മുഖത്തും…. അവൾ തലമുടി മുന്നിലേക്ക് തോർത്തുവാ….. ദാവണിയുടെ ബ്ലൗസും പാവാടയുമാണ് വേഷം…… കഴുത്തിന്റെ സൈഡിൽ ജലകണങ്ങൾ തിളങ്ങുന്നുണ്ട്….. നനഞ്ഞ കുറച്ച് മുടിച്ചുരുളുകൾ അവളുടെ സ്വർണ്ണമാലയിൽ പിണഞ്ഞിരുപ്പുണ്ട്…. ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്…. അവളെന്നെ കണ്ടതും ആദ്യം എന്നെയും വാ പൊളിച്ചു നോക്കി….

പെട്ടെന്ന് ബോധം വന്ന പോലെ ടൗവ്വലെടുത്ത് പുതച്ചു… എനിക്കും അപ്പോഴാ സ്വബോധം വന്നത്… അറിവുവെച്ച നാൾ മുതലിന്ന് വരെ പരിചയമില്ലാത്തൊരു ഭാവം എന്നിൽ പിറവിയെടുക്കുന്ന പോലെ… അവളുടെ കണ്ണുകൾ എന്നെ വലിച്ചെടുപ്പിക്കുന്നു….. അത് നിറയുമ്പോൾ ഉള്ളിൽ എന്തോ കൊളുത്തി വലിക്കും പോലെ തോന്നുന്നു….. റൂമിലേക്ക് ചെന്നപ്പോൾ എനിക്കിടാനായി പാപ്പൻ ഒരു ഷർട്ടും മുണ്ടും കൊണ്ട് തന്നു…. കാന്താരിടെ സെയിം പൊൻമാൻ നിറത്തിലെ ഷർട്ടും അതേ കരയുള്ള മുണ്ടും…. ഇട്ട് ഒന്ന് കണ്ണാടിയിൽ നോക്കി… സാധാരണ ഈ പതിവില്ലാത്തതാ…. കയ്യിൽ കിട്ടുന്നതും ഇട്ട് അങ്ങ് പോകും….

ഇന്ന് തലയൊക്കെ ചീകണത് കണ്ട് സച്ചു അന്തംവിട്ട് നിൽക്കണുണ്ട് കൂടെ രാജിയും…. “ടീ…. രാജീ ഇത് നമ്മുടെ ചേട്ടായി തന്നെയാണോ…. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…..” ഞാൻ മൈന്റ് ചെയ്യാതെ നിന്നപ്പോളാണ് സച്ചുവിന്റെ നിലവിളി കേട്ടത്…. “യ്യോ………. എന്തിനിടീ പൂത്താങ്കീരി നീയെന്നെ നുള്ളിയത്…..” “സ്വപ്നമല്ലെന്ന് ഉറപ്പിക്കാനാ….. ഈ…..” “അയിന് നിനക്ക് സ്വന്തമായി നുള്ളിക്കൂടേ….” “അപ്പോ എനിക്ക് നോവൂലേ…….” “പിന്നെ എന്നെ നുള്ളിയപ്പോൾ ഇക്കിളിയാണോ വന്നത്……” “അല്ല…. ചേട്ടായിക്കല്ലേ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി…..” ബഹളം കേട്ട് രണ്ടിനേം ഉഴപ്പിച്ച് ഒന്ന് നോക്കിയതേ ഉള്ളൂ…. ആടു കിടന്ന സ്ഥലത്ത് പൂട പോലുമില്ല… വന്ന വഴി ഓടി….. ഹാളിൽ പോയിട്ടും കെട്ടിലമ്മയെ കണ്ടില്ല… രാജിയേയും കണ്ടില്ല….

കുഞ്ഞമ്മയോട് രാജിയെ തിരക്കിയപ്പോൾ മുകളിൽ ചക്കിയുടെ അടുത്ത് കാണും എന്നു പറഞ്ഞു… ചെന്നപ്പോൾ കോച്ചുവാതം വന്ന് മോന്ത കോടിയ പോലെ രണ്ടൂടെ നിന്ന് സെൽഫി എടുക്കുവാ….. ചിരി വന്നെങ്കിലും പെട്ടെന്ന് തന്നെ വന്ന ചിരി ഫ്ലൈറ്റ് പിടിച്ചു പോയി… കാര്യം എന്താന്നല്ലേ…. പെണ്ണിന്റെ വയറ് ചെറുതായി പുറത്തേക്ക് കാണുന്നുണ്ട്….. അതുകൊണ്ട് തന്നെയാ ദേഷ്യപ്പെട്ടത്…. അപ്പോഴേക്കും രാജി താഴേക്ക് ഓടി…. അടുത്തേക്ക് ചെന്നതും പെണ്ണോടാൻ പോയി… പക്ഷേ കൈയിൽ പിടുത്തം കിട്ടി…. കയ്യിൽ കിടന്ന് കുതറി നാവിട്ടലച്ച് ആകെ ഒരു ബഹളം….. പിന്നവളുടെ അമ്മുമ്മേട കടുവ വിളി……

അതാ കൈ പിടിച്ചു തിരിച്ചത്…. കണ്ണേട്ടൻ എന്ന അവളുടെ വിളി കേട്ടപ്പോൾ ആകെ ഒരു മഴ പെയ്തിറങ്ങിയ പോലെ…. പിന്നധികം അവിടെ നിന്നില്ല… ഡ്രസ്സ് നേരേയാക്കാൻ പറഞ്ഞു താഴേക്ക് ഇറങ്ങിപ്പോയി… എല്ലാം കഴിഞ്ഞ് താഴെ വന്നവൾ തമ്പ്സ് അപ്പ് കാണിച്ചു ചിരിച്ചപ്പോൾ ചിരിക്കണം എന്നുണ്ടായിരുന്നു… പക്ഷേ പെണ്ണിന് പിന്നൊരു പേടി ഉണ്ടാവില്ല… അതുകൊണ്ട് തന്നെ പുറത്തേക്ക് പോയി… ഇടംകണ്ണിട്ട് നോക്കുമ്പോൾ കാന്താരി മുഖവും കൂർപ്പിച്ചു നിക്കുവാ…… വല്ലാത്തൊരു ഭംഗിയാ പെണ്ണിന്റെ പിണങ്ങിയുള്ള നില്പ് കാണാൻ… ************* എട്ടുമണി ആയപ്പോൾ ക്ഷേത്രത്തിൽ എത്തി…

ഞാനും രാജിയും നന്നായി വായ്നോക്കുന്നുണ്ട്…. പക്ഷേ എനിക്ക് ചെറിയൊരു പേടി തോന്നി… നിറയെ ആളുണ്ട്…. പരിചയമില്ലാത്ത സ്ഥലമാ…. അതുകൊണ്ട് രാജിയുടെ കൈ മുറുകെ പിടിച്ചിട്ടുണ്ട്…. കണ്ണേട്ടൻ എല്ലാവർക്കും ഐസ്ക്രീം മേടിച്ച് തന്നു… ഓരോ കടയിലും കേറിയിറങ്ങി…. കമ്മൽ എടുക്കാൻ ചെന്നപ്പോൾ ആകെ കൺഫ്യൂഷൻ… ഏതെടുക്കണം…… കടയിൽ കണ്ണാടിയും തൂക്കിയിട്ടിട്ടുണ്ട്…. ഓരോ കമ്മലും ചെവിയിൽ വച്ച് നോക്കി…. അപ്പോഴാണ് കണ്ണാടിയിൽ കൂടി കണ്ണേട്ടന്റെ മുഖം കാണുന്നത്…. ഓരോ കമ്മലും വച്ചിട്ട് കണ്ണാടിയിൽ നോക്കും.. ഇഷ്ടായില്ലേൽ പുള്ളി മുഖം ചുളിക്കണുണ്ട്…

അവസാനം വെള്ളമുത്തുകൾ നിറഞ്ഞൊരു ഗോൾഡൻ കളർ ജിമിക്കി അത് ഞാൻ ചേർത്ത് വെച്ചതും ആ മുഖം വിടർന്നു… പിന്നൊന്നും നോക്കിയില്ല അത് തന്നെ എടുത്ത് വച്ചു…. തൊട്ടടുത്ത് കരിവള കണ്ടു…. പാകമാകുമോ എന്ന് നോക്കാൻ കടയിലെ ചേട്ടൻ തന്നെ വളയിട്ട് തരാൻ മുന്നോട്ട് വന്നു… അയാൾ എന്റെ കൈയിൽ പിടിക്കും മുമ്പേ കടുവ പാഞ്ഞുവന്ന് ആ വളകൾ മേടിച്ചു… എന്റെ കിളികൾ പറന്നു വെളിയിൽ പോയി എന്നെ നോക്കി കൊഞ്ഞനം കുത്തി…. “എന്താ………” “കൈ നീട്ടെടീ…….” “എന്തിന്……..” “നിനക്ക് വളയിട്ട് നോക്കണ്ടേ…. അതോ ഞാൻ ഇടുന്നത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ ?”

“ങൂഹും…..” “എങ്കിൽ നീട്ട്……” ഞാൻ നീട്ടി…. എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു… പതിയെ പതിയെ ഓരോ വളകളായി എന്റെ കയ്യിലേക്കിട്ട് തന്നു… ഞാൻ ആ മുഖത്തേക്ക് നോക്കിയപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി ഒളിപ്പിച്ച പോലെ തോന്നി…. ************* ഈ സീൻ കണ്ട് രാജിയും സച്ചുവും മുഖാമുഖം നോക്കി….. “സച്ചുച്ചേട്ടായി…. പിടിക്ക്…. പിടിക്ക്…..” “ഫ! ഊളേ…. കണ്ട പെണ്ണുങ്ങളെയൊക്കെ പിടിക്കാൻ ഞാനത്തരക്കാരൻ നഹിം ഹേ….” “ങേ…. ഏത് പെണ്ണ്……” “ദോ ആ പച്ചസാരി…. അവള് മുന്നിൽ കൂടിപ്പോയപ്പോളല്ലേ നീ പിടിക്കാൻ പറഞ്ഞേ…” “അയ്യേ…. ഞാൻ നിന്റെ തലേന്ന് പറന്ന് പോയ കിളികളെ പിടിക്കാനാ പറഞ്ഞത്….” “അതായിരുന്നാ…. ഞാൻ വിചാരിച്ച്…..” “അയ്യെടാ…. അത് വിട് ചേട്ടായിക്കെന്താ പറ്റിയെ…

ആകെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്… ഇനി മരുഭൂമിയിൽ മഴ പെയ്തോ….” “ഒന്ന് ചാറിയാലെങ്കിലും മതി… നമുക്ക് അതിനെ പെരുമഴയാക്കാം….” രണ്ടുപേരും ചിരിച്ചു…… ************ പെണ്ണോരോ കമ്മലിട്ടിട്ടും എന്റെ മുഖത്താ നോക്കുന്നത്…. അവസാനം എടുത്ത കമ്മൽ അവൾക്ക് നന്നായി ചേരും…. എനിക്കിഷ്ടപ്പെട്ടത് തന്നെ അവൾ തിരഞ്ഞെടുത്തു….. പിന്നീട് അവളെടുത്തത് എനിക്കിഷ്ടപ്പെട്ട കരിവളകളായിരുന്നു…. അത് ഇട്ടു നോക്കാൻ നിന്നപ്പോൾ കടക്കാരൻ വളയിടാനായി കൈ നീട്ടാൻ പറഞ്ഞു…

എനിക്കതിഷ്ടായില്ല… അതെന്താന്നു ചോദിച്ചാൽ അറിയില്ല… പക്ഷേ അവളുടെ കയ്യിൽ ആരും അങ്ങനെ പിടിക്കണ്ട… ഞാൻ അവളുടെ കൈകൾ പിടിക്കുമ്പോൾ കൈ രണ്ടും തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു… എന്തായാലും കുനിഞ്ഞൊരു കുപ്പയെടുക്കില്ല… അത്രയും സോഫ്റ്റല്ലേ….. അവളുടെ നോട്ടം… എന്റെ ദേവ്യേ….. ഉള്ളിലൂടെ മിന്നൽ പാഞ്ഞുപോയി… കൺമഷി എഴുതിയ കണ്ണുകളെന്നോടൊത്തിരി കഥകൾ പറയുംപോലെ തോന്നി….

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 14

-

-

-

-

-