Novel

അഷ്ടപദി: ഭാഗം 20

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

“ഡ്യൂട്ടി ടൈമിൽ എല്ലാവരും അത് ചെയ്യുക… പേർസണൽ മറ്റേഴ്‌സ് ഒക്കെ ഫ്രീ ടൈമിൽ സംസാരിക്കൂ ഗിരി…” “സോറി സാർ ” “ഇട്സ് ഓക്കേ മാൻ…..” അവന്റെ തോളിൽ തട്ടിയിട്ട് ധരൻ തന്റെ സീറ്റിലേക്ക് പോയി ഇരുന്നു. “ഹ്മ്മ്… നീ എന്താ ഇരിക്കുന്നില്ലേ ” ധരൻ ചോദിച്ചപ്പോൾ കാത്തു തന്റെ ചെയറിൽ പോയ്‌ ഇരുന്നത്. “ആ താലി നിന്റെ കൈയിൽ ഉണ്ടോ….” പെട്ടന്ന് അവൻ കാർത്തുവിനോട് ചോദിച്ചു. “ങ്ങേ… എന്താണ് ” “ടി കോപ്പേ, ആ താലി നിന്റെ കൈയിൽ ഉണ്ടോന്നു ” “മ്മ്.. ഉണ്ട്…..” “എന്നാൽ അതിങ്ങെടുക്ക്….” “എന്തിനു…” “ആവശ്യം ഉണ്ട്… അതുകൊണ്ടാ ” ഇനി സിദ്ധാർഥ് വർമ തന്നെ വിവാഹം കഴിച്ചാലോ എന്നോർത്ത് തിരികെ വാങ്ങാൻ ആണെന്ന് അവൾ കരുതി..

“സാർ… അത് ഞാൻ അമ്പലത്തിൽ….” “അമ്പലത്തിൽ പൂജ വെയ്ക്കാൻ വേണ്ടി അല്ല ഞാൻ അതു നിന്റെ കഴുത്തിൽ കെട്ടി തന്നത്.. ഇങ്ങോട്ട് എടുക്കെടി…” അവൻ ദേഷ്യപ്പെട്ടു. വേഗം തന്നെ കാർത്തു അതു ബാഗിൽ നിന്നും പുറത്തെടുത്തു.. ധരന്റെ കയ്യിലേക്ക് കൊടുത്തു.. അവൻ അത് മേടിച്ച് തന്റെ ചുണ്ടിലേക്ക് ചേർത്തു.. ഒരു മുത്തം കൊടുത്തു .. ശേഷം അവൻ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ബോക്സ്‌ പുറത്തെടുത്തു.. “കാർത്തിക…” അവൾ മുഖം ഉയർത്തി നോക്കി.. “ഇതാ.. ഇതു വാങ്ങിക്ക് ..” ധരൻ അതു അവൾക്ക് നേർക്ക് നീട്ടി.. “എന്താണ് ഇതു….” “മേടിച്ചിട്ട് ഓപ്പൺ ചെയ്ത നോക്കെടി ഭാര്യേ.. ”

“എനിക്ക് ഇതു ഒന്നും വേണ്ട ” “ഇതിൽ എന്താണ് എന്ന് അറിയാതെ ആണോ നീ പറയുന്നേ…” “എന്തായാലും എനിക്ക് വേണ്ട സാറെ… കാര്യം തീർന്നില്ലേ…” “ഇല്ലാലോ… അതുകൊണ്ട് അല്ലേ ഞാൻ പറഞ്ഞത്… ” അവൻ എഴുന്നേറ്റു അവൾക്ക് അടുത്തേക്ക് വന്നു. എന്നിട്ട് ആ ബോക്സ്‌ തുറന്നു. ഒരു ലോക്കറ്റ് ആയിരുന്നു.. ഹാർട്ട് ന്റെ അകൃതിയിൽ ഉള്ള ഒരു ലോക്കറ്റ്.. അതു അവൻ അവൾക്ക് നേർക്ക് നീട്ടി. ഇതു വാങ്ങിക്ക്…. എനിക്ക് വേണ്ടന്ന് പറഞ്ഞില്ലേ… അവൾ മുഖം വെട്ടിച്ചു.. “ഓക്കേ….” അവൻ കാർത്തുവിന്റെ കഴുത്തിലെ മാല ഊരി എടുക്കുക ആണ്. ചെ… ഇതെന്താ ഈ കാണിക്കുന്നേ… ”

അവൾ അവന്റെ കൈ തട്ടി മാറ്റി. അടങ്ങി നില്ക്കു പെണ്ണേ… പക്ഷെ അപ്പോളേക്കും അവൾ വീണ്ടും അവനെ എതിർത്തു.. ധരൻ അത് വക വെക്കാതെ കൊണ്ട് ആ മാല യിലേക്ക് ലോക്കറ്റ് ഇട്ടു.. ഹാർട്ടിന്റെ ആകൃതിയിൽ ആണെങ്കിൽ പോലും അതിന് ഒരു അടപ്പ് ഉണ്ടായിരുന്നു.. ധരൻ, മഞ്ഞ ചരടിൽ നിന്നും താലി ഊരി മാറ്റി, ആ ലോക്കറ്റിന്റെ അകത്തേക്ക് ഉറപ്പിച്ചു … ഇപ്പോൾ കണ്ടാൽ, ആ ലോക്കറ്റിന്റെ ഉള്ളിൽ താലി ഉണ്ടെന്നുള്ളത്, ആർക്കും മനസ്സിലാകുകയും ഇല്ല….. ധരൻ, കാർത്തുവിന്റെ കഴുത്തിലേക്ക് ആ മാല ഇട്ടുകൊടുത്തു .. ” ഇതെന്നും ഈ കഴുത്തിൽ ഉണ്ടാവണം….. കേട്ടല്ലോ….. ” “നോ ധരൻ…. ഞാൻ ഇതു നാളെ അമ്പലത്തിൽ കൊണ്ട് പോയ്‌ നേർച്ച ഭണ്ടാരത്തിൽ സമർപ്പിക്കും…

യാതൊരു മാറ്റവുമില്ല….” അതൊക്കെ നിന്റെ ഇഷ്ടം…. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു കഴിഞ്ഞു.. ധരൻ… നിങ്ങൾ ഒരുപാട് സ്മാർട്ട്‌ ആവല്ലേ…..ആരെ കാണിക്കാൻ ആണ് ഇതെല്ലാം കാട്ടി കൂട്ടുന്നെ… “അതൊക്കെ നീ അറിയേണ്ട സമയത്തു അറിഞ്ഞാൽ മതി…” “നിങ്ങൾ എന്തൊക്കെ ചെയ്താലും ശരി… എല്ലാം വിഭലം ആയി പോകുകേ ഒള്ളു…. ഇതു പറയുന്നത് കാർത്തിക യാണ് .” “എന്റമ്മോ… ഞാൻ പേടിച്ചു പോയല്ലോ കുട്ടി…..” അവൻ അവളെ നോക്കി ചിരിച്ചു. ആഹ് പിന്നേ , ഇന്നലത്തെ സമയത്തു തന്നെ ഇന്നും കുളിക്കാൻ ഇറങ്ങി വന്നേക്കണം കേട്ടോ…. ചേട്ടൻ കാത്തു ഇരിക്കും..”

“ദേ… എനിക്ക് അങ്ങട് ചൊറിഞ്ഞു കേറി വരുന്നുണ്ട് കേട്ടോ… മിണ്ടാതിരുന്നു കൂടെ’ “ഓഹ്…. എങ്ങനെ മിണ്ടാതെ ഇരിക്കും പൊന്നേ… എന്തായിരുന്നു ആ സ്‌ട്രക്ചർ… ഹോ….. ആ നനഞ്ഞൊട്ടിയ ബ്ലൗസും പാവാടയും….. മുഖത്തും കവിളിലും കൂടെ അരിച്ചിറങ്ങുന്ന വെള്ളത്തുള്ളികൾ…. വിറ കൊള്ളുന്ന അധരം, ശംഖ്‌ തോൽക്കുന്ന കഴുതും, കമലകൂമ്പ് പോലുള്ള നിന്റെ…… ഹോ…..എന്റെ പെണ്ണേ….. എനിക്ക് നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ വെയ്ക്കാൻ തോന്നുവാ സത്യം പറഞ്ഞാൽ….” “തനിക്ക് ഇങ്ങനെ ഒക്കെ പറയാൻ നാണമില്ലേ…. ചെ.. “അവൾ മുഖം വെട്ടി തിരിച്ചു.

“എടി…. നീ എന്റെ ഭാര്യ അല്ലേ… അപ്പോൾ പിന്നെ എനിക്ക് നിന്റടുത്ത് എന്ത് വേണേലും പറയാം…. കാണിക്കാം…. ചെയ്യാം….. മനസിലായോ… അതിനുള്ള പവർ ആണ് നിന്റെ കഴുത്തിൽ ഞാൻ അണിയിച്ചു തന്നത്..” “ധരൻ… ഞാൻ എത്ര തവണ ഇയാളോട് പറഞ്ഞു കഴിഞ്ഞു,… പിന്നേ യും എന്റെ പിന്നാലെ നടക്കാൻ നിങ്ങൾക്ക് ഇതു എന്തിന്റെ കേടാ…എനിക്ക് നിങ്ങളുടെ ഭാര്യ ആവാൻ താല്പര്യം ഇല്ല…. നിങ്ങളെ എനിക്ക് ഇഷ്ടവും ഇല്ല… ലേശം പ്പോലും…എനിക്ക് നിങ്ങളോട് വെറുപ്പ് മാത്രം ഒള്ളു…. ” അവൾ അത് പറഞ്ഞപ്പോൾ മാത്രം അവന്റെ മുഖം വാടി.. ഈശ്വരാ… പറഞ്ഞത് ലേശംകൂടി പോയോ… കാർത്തു അവനെ സൂക്ഷിച്ചു നോക്കി..

“കാർത്തു…. ശരിക്കും നിനക്ക് എന്നോട് ഇഷ്ടം ഇല്ലേടി….” അതുവരെ ചിരിച്ചു കൊണ്ട് അവളോട് ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്ന ധരന്റെ മുഖം മാറിയതും കാർത്തു ഒരു വേള പരിഭ്രമിച്ചു.. പക്ഷെ അവന്റെ ചോദ്യത്തിന് മറുപടി പറയാതെ പറ്റില്ലാലോ… “ലുക്ക്‌ ധരൻ,നിങ്ങൾ എന്തൊക്ക പറഞ്ഞാലും ശരി, എന്റെ അച്ഛനും അമ്മയും പറയുന്ന ആളുടെ മുന്നിലെ ഞാൻ തല കുനിക്കൂ…. അല്ലതെ ഈ താലിടെ പേരും പറഞ്ഞു എന്റെ മുന്നിൽ ആളാവാൻ .നോക്കല്ലേ….” അത് പറയുമ്പോൾ അവളെ കിതച്ചു പോയിരിന്നു. കാർത്തുവിനോട് ഒന്നും പറയാതെ കൊണ്ട് ധരൻ വേഗത്തിൽ ഫോൺ എടുത്തു വെളിയിലേയ്ക്ക് ഇറങ്ങി പോയ്‌.

ഈശ്വരാ… ഇനി എന്തെങ്കിലും പണിയാകുമോ….. കാലമാടൻ ഇഞ്ചി കടിച്ചത് പോലെ ആണല്ലോ ഇറങ്ങി പോയെ.. കാർത്തു കുറച്ചു നിമിഷം ആലോചിച്ചു. ആഹ് വരുന്നിടത്തു വെച്ചു കാണം..അല്ല പിന്നെ.. അവൾ തന്റെ ജോലി തുടർന്ന്. **** പിന്നീട് ധരൻ തിരികെ എത്തുന്നത് ഉച്ചയ്ക്ക് ആയിരുന്നു. കാർത്തുവിന് വല്ലാതെ വിശക്കുന്നുണ്ട്.. ജോലി തീർത്തിട്ട് വേഗം ലഞ്ച് കഴിയ്ക്കാൻ പോവാനായി അവൾ സ്പീഡിൽ ടൈപ്പ് ചെയ്യുക ആണ്. ഇടയ്ക്ക് ഒന്നു ഏറു കണ്ണിട്ട് നോക്കിയപ്പോൾ കണ്ടു കണ്ണുകൾ അടച്ചു കസേരയിൽ ചാരി കിടക്കുന്ന ധരനെ.. അവൾ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു ഡോർ തുറന്നു വെളിയിലേയ്ക്ക് പോയി.. ചോറും പൊതി എടുത്തു മേശമേൽ വെച്ചു.

കഴിച്ചു തുടങ്ങി. അപ്പോളാണ് ജാനി യിം അവന്തികയും, മീരയും ഒക്കെ കൂടി ഓപ്പോസിറ്റ് സൈഡിൽ വന്നു ഇരുന്നത്…. എന്നാലും എന്റെ മീരേ… ഇതെങ്ങനെ ഒപ്പിച്ചു അല്ലേടി….. ജാനി ആദ്യത്തെ അമ്പെറിഞ്ഞു.. അത് തനിക്കിട്ട് ഉന്നം വെച്ചു കൊണ്ട് ആണെന്ന് കാർത്തുവിന് മനസിലായി. “പിടിച്ചത് പുളിംങ്കൊമ്പ് തന്നെ ആണേ… മീര യുടെ ഡയലോഗ്.. ഹ്മ്മ് .. ഒന്നല്ല രണ്ട് ആണ്… കേട്ടോ.. എങ്ങനെ മാനേജ് ചെയ്യും അല്ലേടി….. ജാനിയ്ക്ക് വീണ്ടും സംശയം. അതൊക്കെ കഴിവുള്ളവർക്ക് പറ്റും പെണ്ണേ… നമ്മളെ പോലെ ഒന്നും അല്ലന്നേ… മീര ആണെങ്കിൽ കാർത്തു വിനെ ചുഴിഞ്ഞു ഒന്നു നോക്കി. കാർത്തു ഒരക്ഷരം പോലും ഉരിയാടാതെ ഇരിക്കുക ആണ്. എന്നാലും ഇതു ഒരു ഒന്നൊന്നര കഴിവ് തന്നെ ആണേ….

ഇത്രയും നാളും പൂച്ചയെ പോലെ ഇരുന്നിട്ട് ഒടുക്കം കട്ടു പാല് കുടിയ്ക്കാൻ ധരൻ സാറിന്റെ റൂമിലും കയറി….ഒരു കൊച്ചു ഉണ്ടാവുമ്പോൾ തന്ത ആരാണെന്ന് എങ്ങോട്ട് ചൂണ്ടും.. മീര അത് പറഞ്ഞപ്പോൾ മൂവരും ചിരിച്ചു ടി…… ഒരൊറ്റ അലർച്ചയോടെ കാർത്തു ചാടി എഴുനേറ്റ്.. എല്ലാവരും ഞെടുങ്ങി പ്പോയി…. പാഞ്ഞു ചെന്നു എച്ചിൽ കയ്യോട് കൂടി അവൾ മീരയുടെ കാരണത്ത് ആഞ്ഞു അടിച്ചു. എന്താടി പറഞ്ഞത്…..ങ്ങേ… ഒന്നുടെ… ഒന്നൂടെ നിനക്ക് പറയാൻ സാധിക്കുമോടി…. എന്തെടി.. അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് കാർത്തു ഉച്ചത്തിൽ ചോദിച്ചു. ബഹളം കേട്ട് കൊണ്ട് ധരൻ ഇറങ്ങി വന്നപ്പോൾ കാണുന്നത് മീര ശ്വാസം എടുക്കാനായി ബുദ്ധിമുട്ട്ന്നത് ആണ്..

ബാക്കി സ്റ്റാഫ്‌ എല്ലാവരും ചേർന്ന് കൊണ്ട് കാർത്തുവിനെ പിടിച്ചു മാറ്റാൻ ശ്രെമിക്കുന്നുണ്ടു… എന്താണ് നടക്കുന്നത് എന്ന് അവനു ഒന്നും മനസ്സിലായില്ല.. ” കാർത്തിക എന്താടോ… എന്താ പറ്റിയത്….” ധരൻ കാർത്തുവിനോട് ചോദിച്ചു പക്ഷെ ആരോടും ഒന്നും പറയാതെ കൊണ്ട് അവൾ റൂമിലേക്ക് കയറി പോയ്‌. ഗിരി… പ്ലീസ് കം… ധരൻ വിളിച്ചപ്പോൾ ഗിരി അവന്റെ അടുത്തേക്ക് ചെന്നു. എന്താണ് ഗിരി ഇവിടെ നടന്നത്… ഇതു ഒരു ഓഫീസ് അല്ലേ… എന്നിട്ട് ചന്ത കളി ആണോ നടത്തുന്നത് എല്ലാവരും കൂടെ…. അവൻ ക്ഷോഭിച്ചു. അത് പിന്നെ സാർ… ഞാൻ വെളിയിൽ ആയിരുന്നു.. “…. അവന്തിക… താൻ ഈ ഗാങ്ങിൽ ഉണ്ടായിരുന്നോ… ” “യെസ് സാർ…”

അവൾ മുഖം കുനിച്ചു പറഞ്ഞു. “Ok… താൻ എന്റെ റൂമിലേക്ക് ഒന്നു വരൂ…” ധരന്റെ പിന്നാലെ അവന്തിക ചെന്നപ്പോൾ കണ്ടു കണ്ണുനീർ തുടയ്ക്കുന്ന കാർത്തുവിനെ… അവന്തിക എന്തായിരുന്നു അവിടെ നടന്നത്.. ധരൻ ദേഷ്യത്തിൽ അവളെ നോക്കി. സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ അവൾ ധരനോട് വിശദീകരിച്ചു. . “ഇനഫ്…..” അവൻ അലറി. അവരോട് രണ്ടാളോടും ഇങ്ങോട്ട് കയറി വരാൻ പറയ്‌…. അവന്റ ശബ്ദം ഉയർന്നു. ജാനി യും മീരയും കൂടി കയറി വന്നപ്പോൾ ധരൻ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആണ്. സാർ…… മീര ശബ്ദം താഴ്ത്തി.. ആഹ്… എത്തിയോ….. നിങ്ങൾക്ക് ഒക്കെ എന്താണ് അറിയേണ്ടത് ..

ഇവൾ രണ്ട് പേരെ ഒരേ സമയം എങ്ങനെ ആണ് വെച്ചോണ്ട് ഇരിക്കുന്നത് എന്ന് ആണോ……എടോ ആണോന്നു…. ധരനെ അങ്ങനെ ഒരു ഭാവത്തിൽ ആദ്യം കാണുക ആയിരുന്നു അവര്. വല്ലാതെ വിരണ്ട് നിൽക്കുക ആണ് രണ്ടാളും.. കാർത്തു പോലും വിറച്ചു… “സാർ… ഞങൾ ഇവളോട്… വെറുതെ ഒരു തമാശയ്ക്ക്…” “ഹ്മ്മ… തമാശ ആയിരുന്നു ല്ലേ… Ok….. Ok… ഞാൻ വിചാരിച്ചു സീരിയസ് ആയിട്ട് ആണെന്ന്… ചെ.. കഷ്ടം ആയി പോയല്ലോ….” അവൻ പെട്ടന്ന് തന്നെ കാർത്തുവിന്റെ കയ്യിൽ പിടിച്ചു.. തമാശ പറഞ്ഞതിന് ആണോ കാർത്തിക, താൻ ഇയാൾക്കിട്ട് പൊട്ടിച്ചത്…. അവൾ അവന്റെ കൈ വിടുവിക്കുവാൻ ശ്രെമിച്ചതും ധരന്റെ പിടിത്തം മുറുകി. അവളെ അല്പം ബലം പ്രയോഗിച്ചു തന്നെ അവൻ തന്റെ മുന്നിലേക്ക് നിറുത്തി.. “നിങ്ങൾ തമാശ കളിച്ചത് കൊണ്ടേ നമ്മൾക്ക് വേറൊരു തമാശ കൂടി നടത്തിയാലോ ജാനി ” അവൻ jaനിയെ നോക്കി.….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.