Sunday, December 22, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 7

രചന: ആമി

കാശിയുടെ കൈകൾ തട്ടി മാറ്റി പോകാൻ ശ്രമിച്ച പാർവതിയെ അവൻ പിടിച്ചു തന്റെ കരവലയത്തിൽ ആക്കി…അവളുടെ കൈകൾ രണ്ടു പുറകിലേക്ക് ആക്കി അവളുടെ സാരീ വലിച്ചു ഊരാൻ നോക്കി…. ആ നിമിഷം പാറു കണ്ണടച്ച് നിന്നു…. അവളുടെ നിൽപ്പ് കണ്ടു കുറച്ചു നേരം കാശി അവളെ തന്നെ നോക്കി നിന്നു…. പിന്നെ പതിയെ കൈകൾ വിട്ടു…. കണ്ണുകൾ തുറന്നു പാർവതി സാരീ നേരെ ആക്കി വേഗം തന്നെ ഓടി പോയി…. അത് കണ്ടു കാശി ചിരിച്ചു….

എന്തോ മനസ്സ് അവളോട് അടുക്കാൻ കൊതിക്കുന്നത് പോലെ തോന്നി അവനു…. അതെ സമയം തന്നെ മറ്റൊരു മുഖം മനസ്സിൽ കടന്നു വന്നതും കണ്ണിൽ കോപം ജ്വലിച്ചു…. പാറുവിനു അവൾ വീണ്ടും കാശിയുടെ പഴയ പാറു ആയതു പോലെ തോന്നി…. ഒരു നിമിഷത്തെ എടുത്തു ചട്ടത്തിൽ വന്നത് ആണെങ്കിലും ഈ ജീവിതം താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു…. പാറു അപ്പോൾ തന്നെ ഫോൺ എടുത്തു ദേവിയെ വിളിച്ചു…. എന്തായി ഡി…. എന്താവാൻ ഇന്നലെ പറഞ്ഞു ഇവിടെ കണ്ടു പോകരുത് എന്ന്….

ഇന്ന് രാവിലെ പറയാ ഇനി ഈ വീടിന്റെ പടി ഇറങ്ങല്ലേ എന്ന്…. അതെന്താ…. എന്തായാലും സൂക്ഷിച്ചു നിന്നോ…..നിന്നെ എടുത്തു അലക്കാൻ കിട്ടുന്ന ഒരു അവസരവും വെറുതെ കളയില്ല…. ഇപ്പൊ ഒന്ന് കഴിഞ്ഞേ ഉള്ളു…. നീ വിഷമിക്കണ്ട…. എല്ലാം പ്ലാൻ ചെയ്തത് പോലെ നടക്കും ….. അപ്പൊ ഞങ്ങൾ എല്ലാം കുറച്ചു കഴിഞ്ഞു അങ്ങ് വന്നേക്കാം…. ഫോൺ കട്ട് ചെയ്തു തിരിഞ്ഞതും പുറകിൽ നിൽക്കുന്ന കാശിയെ കണ്ടു പാറു ഞെട്ടി…. ഒരു നിമിഷം പകച്ചു നിന്നു….. കാശി അവളെയും ഫോണും മാറി മാറി നോക്കി….

ആരോടാണ് സംസാരം….. അത് പിന്നെ ഇന്ന് സ്കൂളിൽ വരുന്നില്ല എന്ന് വിളിച്ചു പറയുകയായിരുന്നു…. ഇന്ന് അല്ല…. ഇനി എന്നും…. അതൊന്നും പറ്റില്ല….ഞാൻ ആഗ്രഹിച്ചു സ്വന്തം ആക്കിയ ജോലി ആണ്…. അത് കളയാൻ പറ്റില്ല…. ആണോ….. എന്ന ശരി…. പൊയ്ക്കോ… പക്ഷെ ഒരു കണ്ടീഷൻ…. പാറു എന്താ എന്ന ഭാവത്തിൽ അവനെ നോക്കി…. കാശി അവളോട്‌ കൂടുതൽ ചേർന്ന് നിന്ന്….. അവളെ നോക്കി മീശ പിരിച്ചു…. എന്നും രാവിലെ എന്റെ കാര്യങ്ങൾ ഒക്കെ നോക്കി കഴിഞ്ഞു വേണെങ്കിൽ പൊയ്ക്കോ…. നിങ്ങളുടെ എന്ത് കാര്യം…..

രാവിലെ എന്നെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് ചായ തന്നു ഡ്രസ്സ്‌ എടുത്തു തന്ന്…. പിന്നെ ഒരു…… അവന്റെ ചിരിയുടെ അർത്ഥം മനസിലായി പാറു അവനെ തുറിച്ചു നോക്കി…. അവൻ അവളോട്‌ ഒന്ന് കൂടി ഒട്ടി നിന്ന്…. ഒരു ഉമ്മയൊക്കെ തന്നു സമയം ഉണ്ടെങ്കിൽ പൊയ്ക്കോ… പിന്നെ നിങ്ങൾ പിഞ്ചു കുഞ്ഞു അല്ലെ…. നിന്നോട് ആരാ ഇങ്ങോട്ട് വലിഞ്ഞു കയറി വരാൻ പറഞ്ഞത്…. ഇനി അനുഭവിച്ചോ…. പിന്നെ ഇതൊക്കെ എന്റെ സമയത്തിന് വേണം ചെയ്യാൻ…. പാറു ഒന്നും മിണ്ടാതെ നിന്നു…. മനസ്സിൽ പല കണക്ക്കൂട്ടലുകൾ നടത്തി കൊണ്ട്….കാശി ആണെങ്കിൽ സന്തോഷം പുറത്തു കാണിക്കാതെയും….

അവളെ ഒരിക്കലും ഇനി സ്കൂളിൽ വിടില്ല എന്ന് ഉറപ്പിച്ചു കൊണ്ട്….. കാശി റെഡി ആയി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് മുറ്റത്തു ഒരു കാർ വന്നു നിന്നത്…. അതിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ടു കാശി ഒന്ന് ഞെട്ടി എങ്കിലും അത് മുൻകൂട്ടി കണ്ടിരുന്നു…. വണ്ടിയിൽ നിന്ന് ഇറങ്ങിയ മാധവനും സുമിത്രയും കാശിയെ ദേഷ്യത്തിൽ നോക്കി…. കൂടെ ദേവിയും ഉണ്ടായിരുന്നു….. കാശി എന്ത് സംസാരിക്കും എന്ന് അറിയാതെ പരുങ്ങി….. അവരും ഉമ്മറത്തു തന്നെ നിന്നു….. ജാനകി ഓടി വന്നു അവരെ അകത്തേക്കു ക്ഷണിച്ചു…. പാർവതിയും അവരെ കണ്ടു ഒരുപാട് സന്തോഷിച്ചു….

അവൾ സുമിത്രയെയും മാധവനെയും കെട്ടിപിടിച്ചു….കാശി ഇതെല്ലാം കണ്ടു ഉമ്മറത്തു തന്നെ നിന്നു…. അവരെല്ലാം അകത്തു കയറി പോയെങ്കിലും കാശി മാത്രം പുറത്തു നിന്നു…..പാർവതി വന്നു വിളിച്ചപ്പോൾ നിവർത്തി ഇല്ലാതെ അവരുടെ മുന്നിൽ പോയി നിന്നു…. അവന്റെ അടുത്ത് തന്നെ പാറുവും നിന്നു….കാശി ഗൗരവം വിടാതെ തന്നെ ആയിരുന്നു നിന്നത്…. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു….. നിങ്ങളുടെ ഇഷ്ടം ആണ് ഞങ്ങളുടെയും…. അത് കൊണ്ട് ചടങ്ങുകൾ ഒന്നും ഇല്ലാതെ ആക്കണ്ട…. അടുത്ത വരുന്ന നല്ലൊരു മുഹൂർത്തത്തിൽ നാലാൾ അറിയേ തന്നെ വിവാഹം നടത്താം….

മാധവന്റെ വാക്കുകൾ കേട്ട് കാശി അമ്പരന്നു…. അവൻ കേട്ടതൊന്നും വിശ്വാസം ഇല്ലായിരുന്നു… വലിയ ഒരു വഴക്ക് മുന്നിൽ കണ്ടിട്ട് ഇപ്പൊ ഒരു പ്രശ്‌നവും ഇല്ലെന്നു കേട്ട ഷോക്കിൽ ആയിരുന്നു അവൻ…. എല്ലാവരും അവന്റെ മറുപടി കേൾക്കാൻ കാത്തിരുന്നു…. അവൻ അപ്പോളും അതെ നിൽപ്പ് തന്നെ ആയിരുന്നു… അത് കണ്ടു പാറു ആരും കാണാതെ അവന്റെ കയ്യിൽ ഒന്ന് നുള്ളി…. അവൻ പെട്ടന്ന് സ്വബോധം വീണ്ടെടുത്തു…അവളെ നോക്കി പേടിപ്പിക്കാനും മറന്നില്ല…. അതൊന്നും വേണ്ട…. താലി കെട്ടി എന്റെ ഭാര്യ ആയി… ഇനി ഒരു ചടങ്ങും വേണ്ട….

അവരെ ഒന്നും നോക്കാതെ ഗൗരവത്തിൽ തന്നെ അവൻ പറഞ്ഞു…. അത് കേട്ട് മാധവനും സുമിത്രയ്ക്കും സങ്കടം ആയെങ്കിലും അവർ എതിര് ഒന്നും പറഞ്ഞില്ല…. ജാനകി ചായ കൊണ്ട് വന്നു കൊടുത്തു എല്ലാവരും കുടിക്കുമ്പോൾ ആണ് മാധവൻ വീണ്ടും സംസാരിച്ചത്…. വേറെ ചടങ്ങ് ഒന്നും ഇല്ലെങ്കിലും ഇന്ന് നിങ്ങൾ അങ്ങോട്ട്‌ വരണം….. കല്യാണം അവിടെ വെച്ചു ആണ് നടത്തേണ്ടത്…. ആ നിലയ്ക്ക്….. അതിനെന്താ…. ഞങ്ങൾ ഇന്ന് തന്നെ വരും….. പാർവതി പെട്ടന്ന് കയറി പറഞ്ഞു…. കാശി അവളെ കടുപ്പിച്ചു ഒന്ന് നോക്കി…. അവരെല്ലാം സന്തോഷിച്ചു…

. കാശി അവളോട് ചേർന്ന് നിന്ന് ചെവിയിൽ പതിയെ പറഞ്ഞു…. നിന്റെ തന്തയോടൊപ്പം അങ്ങ് പോകാം എന്ന ധാരണ ഒന്നും വേണ്ട മോളെ…. എനിക്ക് അങ്ങനെ പോകണം എന്നൊരു ധാരണയും ഇല്ല മോനെ…… അവളും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തു അവിടെ നിന്നും ദേവിയെ വിളിച്ചു ഓടി…. കാശി അവളെ പിടിക്കാൻ നിന്നെങ്കിലും കിട്ടിയില്ല…. എന്നാലും എത്ര പെട്ടന്ന് ആണ് നീ ഇങ്ങനെ ഒക്കെ…..എന്തായാലും നിന്റെ സ്വപ്നം പൂവണിഞ്ഞല്ലോ…. അതൊക്കെ ശരിയാ മോളെ ദേവിയെ….. പക്ഷെ അങ്ങേരുടെ കൂടെ പിടിച്ചു നിൽക്കാൻ ഇത്തിരി പാടാ….

അവർ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു… കുറച്ചു കഴിഞ്ഞു അവരെല്ലാം പോകാൻ ആയി ഇറങ്ങി…. പാർവതിയ്ക്ക് സങ്കടം വന്നെങ്കിലും അവൾ പുറത്തു കാണിച്ചില്ല…. അച്ഛനും അമ്മയും സങ്കടപ്പെടണ്ട എന്ന് കരുതി അവൾ ചിരിച്ചു നിന്നു…. കാശി വല്യ താല്പര്യം ഒന്നും കൊടുക്കാതെ പുറകിൽ നിന്ന്…. പെട്ടന്ന് മാധവൻ കാശിയുടെ കയ്യിൽ വന്നു പിടിച്ചു…. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. എന്തോ അവനും ഒരു വിഷമം തോന്നി…. എനിക്ക് ആകെ ഉള്ളത് ആണ്…. പൊന്ന് പോലെ നോക്കിയില്ലെങ്കിലും കണ്ണ് നിറയ്ക്കരുത്…. മാധവൻ യാത്ര പറഞ്ഞു പോകുമ്പോൾ പാർവതി കരഞ്ഞു….

കണ്ണുകൾ ആരും കാണാതെ തുടയ്ക്കുന്നത് കാശി കണ്ടിരുന്നു… അവനും സങ്കടം തോന്നി…. ഒരച്ഛന്റെ സ്വപ്‌നങ്ങൾ എല്ലാം തകർത്തു എന്നൊരു തോന്നൽ…. പക്ഷെ അവളോട്‌ ഉള്ള സ്നേഹം അതിനേക്കാൾ ഇരട്ടി തന്നെ ആണ്…. മുറിയിൽ ജനലിൽ പിടിച്ചു നിൽക്കുകയായിരുന്നു പാറു…. അത് കണ്ടു കൊണ്ട് വന്ന കാശിക്ക് മനസിലായി അവൾ സങ്കടത്തിൽ ആണെന്ന്…… അവളുടെ സങ്കടം അവനിലും നോവ് പടർത്തുന്നത് അവൻ അറിഞ്ഞു….. എന്താടി പകൽ കിനാവ് കാണുവാനോ…. പാറു ഒന്നും മിണ്ടാൻ പോയില്ല…. ഒരു വഴക്ക് കൂടാൻ ഉള്ള മാനസിക അവസ്ഥ ആയിരുന്നില്ല അവളുടെയും….

അവളുടെ മൗനം അവനിലും നൊമ്പരമായി…. ഓ ഇന്ന് വീട്ടിൽ പോകാമല്ലോ എന്നോർത്ത് നിൽക്കുവായിരിക്കും….വല്ലാതെ ഓർക്കേണ്ട..പോകണോ എന്ന് തീരുമാനിച്ചിട്ടില്ല… അവന്റെ വാക്കുകൾ കേട്ട് അവൾക്ക് ദേഷ്യം വന്നു എങ്കിലും ഒന്നും മിണ്ടാൻ പോയില്ല..അവളെ വീണ്ടും ദേഷ്യം പിടിപ്പിക്കാൻ അവൻ ശ്രമിച്ചു… എന്നാലും നിന്റെ തന്തയെ സമ്മതിക്കണം…. മകളെ തട്ടി കൊണ്ട് വന്നു കല്യാണം കഴിച്ച ആളോട് പെരുമാറുന്നത് നോക്കിയേ…. ഛെ ഇങ്ങനെ ഉണ്ടോ ആളുകൾ…. ഇപ്രാവശ്യം പാറുവിന്റെ കയ്യിൽ നിന്നും പോയി… അവൾ ദേഷ്യത്തിൽ വന്നു അവന്റെ ഷർട്ടിൽ പിടിച്ചു….

അവൻ അത് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ഞെട്ടി…. തന്റെ വിചാരം എന്തോന്നാ….. താൻ വല്യ ഹീറോ ആണെന്നോ..എന്റെ അച്ഛന്റെ മാന്യത ആണ് അത്…അല്ലാതെ കള്ള് കുടിച്ചു നടക്കുന്ന തനിക് ഒന്നും അത് അറിയില്ല…. എന്നെ തട്ടി കൊണ്ട് വന്നാണ് വിവാഹം കഴിഞ്ഞതെന്ന് അറിഞ്ഞാൽ ആ നിമിഷം തന്നെ അച്ഛൻ കൊല്ലും.. കാശി ഒന്നും മിണ്ടാതെ കണ്ണ് തുറിച്ചു നിന്നു..പാർവതി അവളുടെ ദേഷ്യം മാറും വരെ എന്തൊക്കെയോ പറഞ്ഞു..അവൻ ഒരക്ഷരം മിണ്ടിയില്ല….

പിന്നെ ഒരു കാര്യം കൂടി…. ഇന്ന് നമ്മൾ പോകും…. രാത്രി അവിടെ നിൽക്കും.. അത് കൂടെ പറഞ്ഞു കൊണ്ട് പാറു മുറിയിൽ നിന്നും പോയി… കാശി ശ്വാസം വിട്ടു..മൂർഖനെ ചവിട്ടിയ അവസ്ഥ ആയിരുന്നു…. ഇന്നലെ വരെ എന്നെക്കണ്ടാൽ പേടിച്ചു പോയിരുന്ന പെണ്ണാ…ഇപ്പൊ എന്നെ കടിച്ചു കീറും എന്ന നിലയിൽ എത്തി…. ഛെ വേണ്ടായിരുന്നു..അവളെ പേടിപ്പിച്ചു അങ്ങനെ പോയാൽ മതിയായിരുന്നു .. അതേയ്…. പാറുവിന്റെ ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കി…. ഭക്ഷണം വേണെങ്കിൽ താഴെ വാ… ഗൗരവത്തിൽ അവനെ നോക്കി പറഞ്ഞു പാറു പോയി..

അവളെ ഒന്ന് തളർത്താൻ ഉള്ള വഴിയും മനസ്സിൽ ഓർത്തു അവൻ താഴെക്ക് നടന്നു….. വൈകുന്നേരം അവർ പാറുവിന്റെ വീട്ടിലേക്കു പോകുന്ന യാത്രയിൽ അവരൊന്നും മിണ്ടിയില്ല…. പാറുവിന്റെ മനസ്സിൽ അവനോട് സംസാരിച്ച കാര്യങ്ങൾ ആയിരുന്നു… ഇത്രയും ധൈര്യം എങ്ങനെ വന്നു എന്ന് അവൾക്ക് തന്നെ അറിയില്ല… തന്നോട് അങ്ങനെ ഒക്കെ പറഞ്ഞതിന് പാറുവിനു ശരിക്കും കൊടുക്കാൻ തന്നെ കാശി തീരുമാനിച്ചിരുന്നു…. ഇടയ്ക്ക് വെച്ച് ജീപ്പ് നിന്നു…. എത്ര സ്റ്റാർട്ട്‌ ചെയ്തിട്ടും ശരിയായില്ല… അവളോട്‌ ഒന്ന് തള്ളാൻ വേണ്ടി കാശി ആവശ്യപ്പെട്ടു… പാറു കഴിയും വിധം തള്ളി… പെട്ടന്ന് വണ്ടി സ്റ്റാർട്ട്‌ ആയി … കാശി അവളെ കയറ്റാതെ വണ്ടി എടുത്തു പോയി…

പാറു കുറെ വിളിച്ചു എങ്കിലും അവൻ നിർത്തിയില്ല .. നിന്റെ അഹങ്കാരം കുറച്ചു കുറയട്ടെ… അവൻ മനസ്സിൽ പറഞ്ഞു കുറച്ചു ദൂരം പോയി… അവളെ ഒന്ന് പേടിപ്പിക്കണം എന്ന് കരുതി ആയിരുന്നു… കുറച്ചു കഴിഞ്ഞു തിരിച്ചു വന്നപ്പോൾ പാറുവിനെ അവിടെ ഒന്നും കണ്ടില്ല…. അവനു പേടി തോന്നി… അധികം ആൾ പെരുമാറ്റം ഇല്ലാത്ത സ്ഥലം ആയിരുന്നു… അവൻ ചുറ്റും നോക്കി എങ്കിലും എവിടെയും കണ്ടില്ല…അവൻ അവളുടെ പേര് വിളിച്ചു അലറി…. ആ നിമിഷം ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…. പാറു….. അലറി വിളിക്കുന്നതിനിടയിൽ കാശി താഴെ കിടക്കുന്ന അവളുടെ പൊട്ടിയ വളകൾ കണ്ടു….…………. (തുടരും )

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…