Monday, April 29, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 11

Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

അമ്മ സ്വന്തം സുഖം തേടി പോയപ്പോൾ എന്നെ നോക്കാൻ ആണ് എന്ന് പറഞ്ഞു അച്ഛൻ ഒരു സ്ത്രീയെ കൊണ്ട് വന്ന അന്ന് ഇറങ്ങിയതായിരുന്നു ഞാൻ എന്റെ വീട്ടിൽ നിന്നും… പിന്നെ ഞാൻ നിന്നതും പഠിച്ചതും എല്ലാം എന്റെ മുത്തശ്ശന്റെ കൂടെ ആയിരുന്നു… എന്റെ കയ്യിലിരിപ്പ് കൊണ്ട് എനിക്ക് ഇടയ്ക്ക് സ്കൂളുകൾ മാറേണ്ടി വന്നു… അങ്ങനെ മാറി വന്ന മൂന്നാമത്തെ സ്കൂളിൽ വെച്ച് ആയിരുന്നു ഞാൻ പാറുവിനെ കണ്ടത്… അവിടെ ചേർന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ… ഞാൻ പ്ലസ് വൺ ആയിരുന്നു…

അത് കൊണ്ട് തന്നെ അത്യാവശ്യം എല്ലാ മോശം സ്വഭാവത്തിലും മുന്നിൽ എന്റെ പേര് ഉണ്ടായിരുന്നു.. പക്ഷെ പെണ്ണ് വിഷയം മാത്രം ഇല്ലായിരുന്നു… കൂട്ടുകാർ ഒക്കെ രണ്ടും മൂന്നും പ്രണയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഞാൻ തല്ല് പിടിയുമായി നടന്നു… എന്റെ കൂട്ടുകാരിൽ എന്റെ വലം കൈ ആയിരുന്നു മുത്തു… എന്റെ കൂടെ എന്തിനും ഇറങ്ങി പുറപ്പെടുന്ന ആൾ… അങ്ങനെ പാറുവിനെ അന്ന് മാത്രം ആയിരുന്നു ഞാൻ കണ്ടത്… പിനീട് കാണുകയോ അന്വേഷിച്ചു പോവുകയോ ഞാൻ ചെയ്തില്ല…

പക്ഷെ അവളുടെ നോട്ടം വന്നു വീണത് എന്റെ മുഖത്തു അല്ല ഹൃദയത്തിൽ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം എനിക്ക് എന്തോ എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല… പെണ്ണ് എന്ന വർഗത്തോട് തന്നെ വെറുപ്പ് ആയിരുന്ന എനിക്ക് തന്നെ അത്ഭുതം ആയിരുന്നു അവളോട് അടുക്കുന്ന എന്റെ മനസ്സ്.. അവളെ കണ്ടേ കഴിയു എന്ന് പറയുന്ന മനസ്സിന്റെ വാശി ഞാൻ മുത്തുവിനോട് പറഞ്ഞു… ആദ്യം കേട്ട ഉടനെ അവൻ ചിരിച്ചു എങ്കിലും അവളെ കണ്ടു പിടിക്കാൻ എന്നെ സഹായിച്ചു…. അങ്ങനെ ഞാനും മുത്തുവും കൂടി അവളെ അന്വേഷിച്ചു കണ്ടുപിടിക്കാൻ വേണ്ടി ക്ലാസുകൾ കയറി ഇറങ്ങി…

പക്ഷെ നിരാശ ആയിരുന്നു ഫലം… എന്റെ മാറ്റം എനിക്ക് തന്നെ അത്ഭുതം ആയിരുന്നു… ഒരു കൗമാരക്കാരനിൽ ഉണ്ടാവാൻ പോകുന്ന ഒരു പ്രണയം അത്ര മാത്രമേ ഞാനും അന്ന് കരുതിയുള്ളൂ… അവളെ ഒന്ന് കണ്ടാൽ മാത്രം മതി… പ്രണയം ഒന്നും തോന്നില്ല… തോന്നിയാൽ തന്നെ അവളോട്‌ ഒന്നും പറയില്ല എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചിരുന്നു…. അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ട് ഞാനും മുത്തുവും കൂടി സ്കൂൾ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഞാൻ അവളെ വീണ്ടും കണ്ടു… ഞങ്ങൾ എല്ലാവരും പോയി കഴിഞ്ഞു പിന്നെ പോവാറുള്ളു…

മുത്തു അവന്റെ വായ്നോട്ടം തകൃതി ആയി നടത്തുകയായിരുന്നു…ഞാൻ ബസ് സ്റ്റോപ്പിന് പുറത്തു ആയിരുന്നു… പെട്ടന്ന് പെയ്ത മഴ കാരണം ഞാൻ വേഗം തന്നെ ബസ് സ്റ്റോപ്പിലേക്ക് കയറി…. കുട്ടികൾ എല്ലാം അതിനുള്ളിലേക്ക് കയറിയതും തിങ്ങി നിറഞ്ഞു ബസ് സ്റ്റോപ്പ്‌… എന്റെ കാലിൽ ഒരു ചവിട്ട് കിട്ടിയ ദേഷ്യത്തിൽ ഞാൻ നോക്കിയതും അത് അവൾ ആയിരുന്നു… ഞാൻ ആരെയാണോ നോക്കി നടന്നിരുന്നത് അവൾ എന്റെ തൊട്ട് മുന്നിൽ…. എന്തോ ഞാൻ പതറി പോകുന്നത് പോലെ തോന്നി… ഇത്ര അടുത്ത് കണ്ടതിൽ ശ്വാസം എടുക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി എനിക്ക്…

ആരുടെയോ കാലിൽ ചവിട്ടി എന്ന് മനസ്സിൽ ആയി അവൾ തിരിഞ്ഞു നിന്നു എന്നെ നോക്കി… അവളുടെ ആ നോട്ടം ചെന്നു കൊണ്ടത് എന്റെ ചങ്കിൽ ആയിരുന്നു… കണ്മഷി എഴുതിയ ആ കണ്ണുകൾ എന്നെ കൊത്തി വലിച്ചു… സോറി ട്ടോ… അറിയാതെ ആണ് ഏട്ടാ…. അവൾ എന്നോട് ക്ഷമ പറഞ്ഞു പോകുമ്പോളും ഞാൻ അങ്ങനെ തന്നെ നിന്നു… തിരിച്ചു ഒരു വാക്കോ ചിരിയോ അവൾക് കൊടുത്തില്ല… സത്യത്തിൽ ആ നിമിഷം എന്താ ഉണ്ടായത് എന്ന് വരെ ഞാൻ മറന്നു പോയി… മുത്തു വന്നു തോളിൽ തട്ടി വിളിക്കുമ്പോൾ ആണ് എനിക്ക് ബോധം വന്നത്…

ആ നിമിഷം തന്നെ താൻ അവളെ കണ്ട കാര്യം ഞാൻ പറഞ്ഞു… അവൻ എന്റെ പ്രവർത്തിയെ കളിയാക്കുമ്പോളും എന്റെ മനസ്സിൽ മുഴുവൻ അവൾ തന്നെ ആയിരുന്നു… രാത്രിയിലെ ഉറക്കം വരെ അവൾ കാരണം നഷ്ടപ്പെടാൻ തുടങ്ങി… മനസ്സിൽ വീണ്ടും അവളെ കാണണം എന്ന് അതിയായ ആഗ്രഹം തോന്നി…ആ രാത്രി പെട്ടന്ന് അവസാനിക്കാൻ വരെ തോന്നി…. പിറ്റേന്ന് രാവിലെ നേരെത്തെ തന്നെ മുത്തുവിനെ കൂട്ടി സ്കൂൾ ബസ് സ്റ്റോപ്പിൽ വന്നു നിന്നു… വരുന്ന ഓരോ ബസിലും അവളെ തിരഞ്ഞു… ഒരിക്കൽ പോലും അങ്ങനെ ഒന്നും ചെയ്യാത്ത എന്റെ സ്വഭാവം കണ്ടു എല്ലാവരും കളിയാക്കി…

അളിയാ… ആ പെണ്ണ് അസ്ഥിയിൽ പിടിച്ചു എന്ന് തോന്നുന്നു… എന്തായാലും അതിന്റെ കഷ്ട്ടകാലം…മുത്തു കളിയാക്കി പറയുമ്പോൾ എല്ലാം എന്റെ കണ്ണുകൾ തേടി ഇരുന്നത് അവളെ ആയിരുന്നു… അവൾ ബസ്സിൽ നിന്നും ഇറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു… അവൾ മറയുന്നത് വരെ നോക്കി അവളുടെ ക്ലാസ്സ്‌ അന്വേഷിച്ചു വരാൻ വേണ്ടി മുത്തുവിനെ വിട്ടു… അവൻ എല്ലാം അന്വേഷിച്ചു വന്നു അവളെ കുറിച്ച് എല്ലാം പറയുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞിരുന്നു… ഡാ നീ എപ്പോളാ അവളോട്‌ ഇഷ്ടം പറയുന്നേ… മുത്തുവിന്റെ ചോദ്യം എന്നിൽ ഒരു ആളൽ ഉണ്ടാക്കി..

അവളുടെ മുന്നിൽ പോയി നിന്ന് ഇഷ്ടം പറയാൻ ഒന്നും തനിക് കഴിയില്ല എന്ന സത്യവും… ഞാൻ അവളോട്‌ നേരിട്ട് പോയി ഇഷ്ടം പറയില്ല… എന്റെ ഇഷ്ടം മനസ്സിലാക്കി അവൾ എന്നെ തേടി വരണം… അത് എങ്ങനെ ആണെടാ…. വഴിയുണ്ട് മോനെ… അങ്ങനെ തന്റെ ഇഷ്ടം തുറന്നു പറയാൻ വേണ്ടി കത്ത് എഴുതാൻ തന്നെ തീരുമാനിച്ചു…അവൾക് ഇഷ്ടം ആവാതെ അവളുടെ മുന്നിൽ ചെന്നു വെറുതെ കോമാളി വേഷം കേട്ടില്ല എന്ന് തീരുമാനം ഉണ്ടായിരുന്നു… അങ്ങനെ ഞാൻ എന്റെ മനസ്സ് അവൾക് വേണ്ടി തുറന്നു…

സത്യം പറഞ്ഞാൽ ഞാൻ എഴുതിയ വാക്കുകൾ ഒന്നും തന്നെ എനിക്ക് ഓർമ ഇല്ലായിരുന്നു കാരണം അത് വായിക്കുമ്പോൾ അവൾക് ഉണ്ടാവാൻ പോകുന്ന മാറ്റത്തെ കുറിച്ച് ആയിരുന്നു എന്റെ മനസ്സ് മുഴുവൻ… അങ്ങനെ അവൾക്ക് വേണ്ടി ഞാൻ എഴുതിയ എഴുത്തു ഒരു കുട്ടിയുടെ കയ്യിൽ അവൾക് കൊടുത്തയച്ചു… അന്ന് വൈകുന്നേരം അവളെ വീക്ഷിച്ചു കൊണ്ട് ഞാൻ കുറച്ചു ദൂരെ മാറി നിന്നു… എന്നാൽ അവൾ അന്ന് സാദാ പോലെ പെരുമാറി… എന്നിൽ അത് നോവായി… പക്ഷെ ഞാൻ വീണ്ടും എഴുത്തു കൊടുത്തു കൊണ്ടേ ഇരുന്നു… ഓരോ ദിവസവും ഓരോ കുട്ടികളെ മാറ്റി മാറ്റി വിട്ടു…

അവരോടു തന്നെ കുറിച്ച് ഒന്നും പറയരുത് എന്നും പറഞ്ഞിരുന്നു… അങ്ങനെ കുറച്ചു ദിവസങ്ങൾക്ക് ശേഷം അവളുടെ കണ്ണുകൾ ആരെയോ തിരിഞ്ഞു കൊണ്ടിരുന്നു… അത് കണ്ടപ്പോൾ എനിക്ക് എന്താ ഒരുപാട് സന്തോഷം തോന്നി… അവളുടെ കൃഷ്ണ മണിയുടെ ചലനം കണ്ടു എനിക്ക് കൗതുകം തോന്നി… അവൾ കൂട്ടുകാരികളോട് സംസാരിക്കുമ്പോളും കണ്ണ് മറ്റെവിടെയോ ആയിരുന്നു… ദൂരെ നിന്ന് ആണ് അത് കാണുന്നത് എങ്കിലും എനിക്ക് അത് വ്യക്തമായി കാണാൻ കഴിഞ്ഞു…

അങ്ങനെ എഴുത്തു കൊടുക്കലും അവളെ നോക്കലും ഒക്കെ ആയി ദിവസങ്ങൾ കഴിഞ്ഞു… അങ്ങനെ ഇരിക്കെ എനിക്ക് നാട്ടിൽ പോകേണ്ട ആവശ്യം വന്നു… പിന്നെ കുറച്ചു ദിവസം സ്കൂളിൽ പോയില്ല… സത്യത്തിൽ അപ്പോൾ ആണ് അവളെ കാണാൻ വേണ്ടി ഹൃദയം തുടിച്ചത്… വന്ന അന്ന് തന്നെ സ്കൂളിലേക്കു ഓടി എത്തി… രാവിലെ ഒരുപാട് തിരഞ്ഞു എങ്കിലും അവളെ കണ്ടില്ല… എന്തോ മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാക്കി അത്… അന്ന് ക്ലാസ്സിൽ ഇരിക്കാൻ തോന്നിയതെ ഇല്ല… വൈകുന്നേരം കൂട്ടുകാർ വരുന്നത് വരെ സ്റ്റോപ്പിൽ ഉള്ള കമ്പിയിൽ ഇരിക്കുമ്പോൾ ആണ് ഒരു കൊലുസിന്റെ താളം കേൾക്കുന്നത്…

കേട്ട ഉടനെ നോക്കിയതും അതാ അവൾ തനിക്ക് മുന്നിൽ നിൽക്കുന്നു… പക്ഷെ അവളുടെ നോട്ടം മുഴുവൻ തന്നിൽ ആയിരുന്നു… എന്തോ അത് നേരിടാൻ കഴിയാതെ ഞാൻ വേഗം തന്നെ അവിടുന്ന് പോയി… അപ്പോൾ അവള് അറിഞ്ഞോ നീ ആണ് കത്ത് കൊടുത്തത് എന്ന്… അറിയില്ല ഡാ…പക്ഷെ അവള് എന്നെ തന്നെ തുറിച്ചു നോക്കി…. എന്തോ അറിഞ്ഞിട്ടുണ്ട്… കൂട്ടുകാർ എല്ലാം അവളോട്‌ പോയി പറയാൻ പറഞ്ഞപ്പോൾ ഒന്നും എനിക്ക് അതിനു ഉള്ള ധൈര്യം ഇല്ലായിരുന്നു…

പക്ഷെ പിന്നീട് അങ്ങോട്ട്‌ അവൾ എപ്പോളും എന്നെ നോക്കും.. അവൾ നോക്കാൻ തുടങ്ങുമ്പോൾ തന്നെ ഞാൻ വേഗം നോട്ടം മറ്റും… ഒരു ദിവസം എന്റെ കൂട്ടുകാരെ ഒരുത്തൻ തല്ലി എന്ന് അറിഞ്ഞു അവനെ തല്ലാൻ ഞാൻ പോയി… അവനെ നന്നായി കൊടുത്തു കഴിഞ്ഞു തിരിച്ചു പോരുമ്പോൾ ആണ് അങ്ങോട്ട്‌ ഓടി വരുന്ന പാറുവിനെ കണ്ടത്… ആ നിമിഷം ഞാൻ അവിടെ തന്നെ നിന്നു… പാറു അടി കൊണ്ട് കിടക്കുന്ന അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു… അവനോടു എന്തൊക്കെയോ സംസാരിക്കുമ്പോൾ എല്ലാം എന്റെ കണ്ണുകൾ അവൾ പിടിച്ചു നിൽക്കുന്ന അവന്റെ കൈകളിൽ തന്നെ ആയിരുന്നു…

എനിക്ക് എന്തോ ആ കാഴ്ച ഒരുപാട് ദേഷ്യം ഉണ്ടാക്കി… പിന്നെ അവളെ കാണാൻ പോലും തോന്നിയില്ല… പിന്നീട് ഉള്ള ദിവസങ്ങളിൽ ഞാൻ പാറുവിനെ കാത്തു നിന്നില്ല… തന്റെ അമ്മയെ പോലെ അവളും ചതിക്കുമോ എന്നൊരു പേടി.. അങ്ങനെ പോകെ ആണ് ഒരു ദിവസം സ്കൂൾ വിട്ടു കടയിൽ നിൽക്കുമ്പോൾ ഒരു കുട്ടി വന്നു എന്റെ കയ്യിൽ ഒരു എഴുത്തു തന്നത്… അത് വായിച്ചു നോക്കിയതും എന്റെ കണ്ണുകൾ മിഴിച്ചു… എന്നെ കാണാൻ ഒന്ന് വരുമോ…. ഒരു കാര്യം പറയാൻ ആണ്… അത് വായിച്ചു നോക്കി അത് കൊണ്ട് വന്ന പയ്യനോട് ആര് തന്നു എന്ന് ചോദിച്ചപ്പോൾ അവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി…

തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന പാറുവിനെ കണ്ടതും എന്തോ മനസ്സിൽ വീണ്ടും അവൾ നിറഞ്ഞു വന്നു… കുറച്ചു ദൂരെ ആണെങ്കിലും മനസ്സുകൾ തമ്മിൽ വല്ലാതെ അടുക്കുന്നത് ഞാൻ അറിഞ്ഞു.. ആ എഴുത്തിൽ തന്നെ മറുപടി കൊടുത്തു ഞാൻ അവിടെ തന്നെ അവളെ നോക്കി നിന്നു… അത് വായിച്ചു അവൾ തല ആട്ടി ബസ്സിൽ കയറി പോകുന്നത് നോക്കി നിന്നു ഞാൻ…. വരുന്ന ഞായറാഴ്ച അമ്പലത്തിൽ വെച്ചു കാണാം എന്നായിരുന്നു തീരുമാനം… അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ അന്ന് അമ്പലത്തിൽ പോയി പാറുവിനെ കാണാൻ വേണ്ടി മാത്രം…

പുറത്തു ആൽതറയിൽ നിൽക്കുമ്പോൾ കണ്ടു ഞാൻ തന്നെ നോക്കി ചിരിച്ചു കൊണ്ട് വരുന്ന പാറുവിനെ… എന്തോ അവൾ അടുത് വരുന്തോറും ഒരു വെപ്രാളം തോന്നി എനിക്ക്…. എന്താ അമ്പലത്തിൽ കയറാത്തത്… അത്…. അത് പിന്നെ… എനിക്ക് എന്തോ ഒരു പരവേശം തോന്നി… അവളുടെ മുഖത്തു നോക്കാൻ പോലും കഴിയാതെ ആയി… പെട്ടന്ന് ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഇലചീന്തിൽ നിന്നും ചന്ദനം എടുത്തു എന്റെ നെറ്റിയിൽ തൊട്ട് തന്നത്..ഞാൻ പാറുവിനെ മിഴിച്ചു നോക്കി..അവളും എന്നെ നോക്കി ചിരിച്ചു… ഈ നാഥിന്റെ പാറു ആവാൻ എനിക്ക് സമ്മതം ആണ്…

അതും പറഞ്ഞു അവൾ ഓടി പോയി..കുറച്ചു ദൂരെ പോയി എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു… ഞാൻ അപ്പോളും അവളുടെ വാക്കുകൾ കേട്ട സ്തംഭിച്ചു നിലക്കായിരുന്നു… അവിടെ തുടങ്ങി ഞങ്ങളുടെ പ്രണയകാലം.. സ്കൂളിൽ ഇടവേളകളിൽ കണ്ടു… ഒരു നോട്ടം മതിയായിരുന്നു ഞങ്ങൾക്ക്..അങ്ങനെ ഞാൻ പ്ലസ് ടു ആയി അവൾ പത്താം ക്ലാസും… ഞായറാഴ്ചകളിൽ അമ്പലത്തിൽ വെച്ചും അല്ലാത്തപ്പോൾ സ്കൂളിൽ വെച്ചും കാണും.. ചിലപ്പോൾ മഴയത്തു ഓടി അവളുടെ കുടയിൽ കയറി പോവും.. അപ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നത് ഞാൻ കണ്ടിരുന്നു..

. എന്നാലും നീ എങ്ങനെ എന്നെ കണ്ടു പിടിച്ചു… അതൊക്കെ ഉണ്ട്… പിന്നെ ഈ ഞായറാഴ്ച അമ്പലത്തിൽ വരണ്ട ട്ടോ… എന്തെ… നിരാശയോടെ ചോദിച്ചു… അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി… ഞാൻ ചുമ്മാ പറഞ്ഞതാ… അവൾ ചിരിച്ചു കൊണ്ട് ഓടി പോയി…ഞായറാഴ്ച അവളെ കാത്തു നിൽക്കുമ്പോൾ ആണ് അവളുടെ കൂടെ വരുന്ന ആളെ ഞാൻ കണ്ടത്… എന്റെ അടുത്ത് എത്തിയതും അവൾ എനിക്ക് അവനെ പരിചയപ്പെടുത്തി… ഇത് ഋഷി… എന്റെ അമ്മായിയുടെ മോനാ..

എന്റെ ക്ലാസ്സിൽ തന്നെ ആണ്… പിന്നെ… ഒന്ന് നിർത്തി പാറു ഞങ്ങളെ രണ്ടു പേരെയും നോക്കി… അത് മനസിലായ പോലെ ഞാൻ നിന്നു.. ഇനി വഴക്ക് ഒന്നും ഉണ്ടാക്കരുത് ട്ടോ..ഞാൻ പ്രാർത്ഥിച്ചു വരാം… പാറു പോയതും ഞാൻ ആൽത്തറയിൽ പോയി ഇരുന്നു… ഋഷിയും എന്റെ അടുത്ത് വന്നിരുന്നു… നിനക്ക് അവളെ കിട്ടും എന്ന് നിനക്ക് തോന്നുണ്ടോ ഡാ… ഋഷിയുടെ വാക്കുകൾ കേട്ട് ഞാൻ തിരിഞ്ഞു നോക്കി… പരിഹാസം നിറഞ്ഞ ഒരു ചിരിയോടെ അവൻ നിന്നു… അവളെ ചെറുപ്പത്തിൽ തന്നെ എനിക്ക് വേണ്ടി പറഞ്ഞു വെച്ചത് ആണ്… പിന്നെ അവൾക് നിന്നോട് സഹതാപം കൊണ്ട് ഉണ്ടായ സ്നേഹം ആണ്… എന്ത് സഹതാപം…

അവളുടെ ഏതോ കൂട്ടുകാരി നിന്റെ ഫുൾ ഡീറ്റെയിൽസ് പറഞ്ഞു കൊടുത്തു… കൂട്ടത്തിൽ നിന്റെ തള്ള ചെയ്ത കാര്യവും… അമ്മയില്ലാത്ത നിന്നോട് തോന്നുന്ന ഒരു ഇഷ്ടം അത്ര ഉള്ളു… അവന്റെ വാക്കുകൾ എന്നിൽ ദേഷ്യം വന്നെങ്കിലും ഞാൻ ക്ഷമിച്ചു നിന്നു… പാറുവിനെ ഒന്നും കാത്തു നിൽക്കാതെ ഞാൻ പോയി… പിന്നീട് ഉള്ള ദിവസങ്ങളിൽ ഒന്നും തന്നെ ഞാൻ അവളെ കാണണോ മിണ്ടാനോ പോയില്ല… അവൾ എന്നെ എന്റെ കൂട്ടുകാരോട് അന്വേഷിച്ചു എന്ന് ഞാൻ അറിയുന്നുണ്ടായിരുന്നു… അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്നും പോകുന്ന വഴി അവൾ എന്റെ മുന്നിൽ വന്നു നിന്നു.

. വെറുതെ തമാശ ആയിരുന്നെങ്കിൽ ഇത്രയ്ക്ക് ഒന്നും വേണ്ടായിരുന്നു.. എനിക്ക് ആണോ തമാശ… നിനക്ക് അല്ലെ… നീ മനസ്സിൽ വേറെ ആളെ വച്ചിട്ട് പിന്നെ എന്നെ മോഹിപ്പിച്ചത് എന്തിനാ… ഞാനോ… ദേ കള്ളം പറഞ്ഞാൽ ഉണ്ടല്ലോ… പോടീ… എനിക്ക് നിന്നോട് സംസാരിക്കാൻ സമയം ഇല്ല… അങ്ങനെ പറഞ്ഞതും പാറു എന്റെ ഷർട്ടിൽ കയറി പിടിച്ചു… ഞാൻ ചുറ്റും നോക്കി… അവളിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു… ഞായറാഴ്ച എന്നെ കാണാൻ വന്നില്ലെങ്കിൽ ഞാൻ വീട്ടിൽ വന്നു കാണും… നോക്കിക്കോ… അത്രയും പറഞ്ഞു അവൾ പോയി.. എന്റെ കൂട്ടുകാർ എല്ലാം അത് കണ്ടു എന്നെ കളിയാക്കി..

പക്ഷെ എന്റെ മനസ്സിൽ അപ്പോളും ഋഷി പറഞ്ഞത് തന്നെ ആയിരുന്നു.. അവൾക് പറയാനുള്ളത് കേൾക്കാൻ വേണ്ടി ആയിരുന്നു അന്ന് അമ്പലത്തിൽ പോയത്… അവൾ എന്നെ വലിച്ചു പുറകിൽ ഉള്ള കാവിൽ കൊണ്ട് പോയി… എന്തിനാ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞത്… ഏട്ടന് ഇത് സ്കൂൾ ടൈമിൽ ഉള്ള ഒരു തമാശ ആണെങ്കിൽ ഇപ്പൊ പറയണം.. മനസ്സിൽ ഓരോന്ന് കയറ്റി പിന്നെ അവസാനം എന്നെ കരയിക്കരുത്…. പാറു എനിക്ക് നിന്നോട് ഉള്ള ഇഷ്ടം സത്യം തന്നെ ആണ്… എന്റെ ജീവിതത്തിൽ നിന്നെ സ്നേഹിച്ചത് പോലെ ഞാൻ വേറെ ആരെയും സ്നേഹിച്ചിട്ടില്ല..

പക്ഷെ നീ എന്നെ സ്നേഹിക്കുന്നത് സഹതാപം കൊണ്ട് ആണെന്ന് അറിഞ്ഞപ്പോൾ… ആരു പറഞ്ഞു സഹതാപം കൊണ്ട് ആണെന്ന്… ഋഷി…. അവനു വെറുതെ തമാശ ആക്കാൻ വേണ്ടി പറഞ്ഞത് ആവും… എന്റെ മനസ്സിൽ ഉള്ളത് മുഴുവൻ ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ… പാറു അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എനിക്ക് എന്തോ മനസ്സിൽ ഒരു സന്തോഷം തോന്നിയില്ല… അങ്ങനെ വീണ്ടും ദിവസങ്ങൾ ഞങ്ങളുടെ പ്രണയങ്ങൾ നിറച്ചു കൊണ്ട് പോകവേ എനിക്ക് എക്സാം ആവാറായിരുന്നു… പക്ഷെ എന്നെയും എന്റെ കൂട്ടുകാരെയും ഏറ്റവും കൂടുതൽ ഞെട്ടിച്ച കാര്യം ഞാൻ എന്റെ തല്ല് കൊള്ളി സ്വഭാവം അപ്പാടെ മാറ്റി എന്നത് ആയിരുന്നു..

അത് കൊണ്ട് തന്നെ സ്കൂൾ അത്യാവശ്യം നല്ല പേര് വീണു… ഒരു ദിവസം ഗ്രൗണ്ടിൽ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് ഋഷി എന്റെ അടുത്ത് വന്നത്..അവൻ വരുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി എന്തോ പണി കൊണ്ട് ഉള്ള വരവ് ആണ് എന്ന്… നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഡാ അവളെ വിടാൻ… അങ്ങനെ നീ പറയുമ്പോൾ ഒഴിവാക്കാൻ അല്ല ഞാൻ സ്നേഹിച്ചത്… നിന്റെ തള്ള പോയത് പോലെ അവളും നിന്നെ വിട്ടു പോയാലോ… അത് കേട്ടതും അവന്റെ മൂക്കിന് ഇട്ടു ഞാൻ ഒന്നു കൊടുത്തു… മൂക്കിൽ നിന്നും ചോര ഒലിച്ചിറങ്ങുമ്പോളും എന്റെ ദേഷ്യം ആളി കത്തുകയായിരുന്നു…

കുട്ടികൾ എല്ലാം ചുറ്റും കൂടി… ഞാൻ അവനെ പൊതിരെ തല്ലി… പെട്ടന്ന് ആണ് പാറു വന്നു എന്നെ തടഞ്ഞത്.. അപ്പോളേക്കും ഋഷി ഇടി കൊണ്ട് നിലത്തു വീണു കിടക്കുകയായിരുന്നു… പാറു ഋഷിയെ എഴുന്നേൽപ്പിച്ചു എന്നെ നോക്കാതെ പോയി.. അത് എനിക്ക് സങ്കടം ആയി..ഞാൻ അവളെ പിടിച്ചു നിർത്തി… നിനക്ക് ഇവനെ വേണോ എന്നെ വേണോ… ഇപ്പൊ തീരുമാനിക്കണം നീ… അവൾ ഒന്നും മിണ്ടാതെ പോയി.. അവളെ പ്രാന്തമായി സ്നേഹിച്ചത് കൊണ്ട് തന്നെ എനിക്ക് അവളെ വിട്ടു കൊടുക്കൽ അസാദ്യം ആയിരുന്നു… രണ്ടും കല്പിച്ചു തന്നെ ആണ് അന്ന് അവസാനം ആയി ഞാൻ അവളെ കാണാൻ പോയത്… അന്ന് ഞങ്ങൾ അവസാനം ആയി കണ്ടത്… എന്റെ ജീവിതം മൊത്തം മാറ്റി മറിക്കപ്പെട്ട ദിവസം… ഇന്നും എന്റെ ഓർമയിൽ എരിയുന്ന കനലായി അത് ഉണ്ട്………. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…