Friday, November 15, 2024
Novel

ഒറ്റയാൻ : ഭാഗം 10

എഴുത്തുകാരി: വാസുകി വസു


ബുളളറ്റിൽ അടിപൊളി ലുക്കിലുളള ഒറ്റയാന്റെ വരവുകണ്ട് ഞാൻ അന്തം വിട്ടു…

“ദൈവമേ ഇയാൾ ശരിക്കും സമ്പന്നൻ തന്നെയാണല്ലോ.എന്നെപ്പോലെയൊരു കുട്ടി മൂപ്പർക്ക് ചേരുമോ”

എനിക്കാകെ സംശയം തോന്നി..

“ഇത്രയും കിടിലനായി നടക്കുന്ന കലിപ്പൻ ഓഞ്ഞ രൂപത്തിലാണല്ലോ നടന്നത്”

മുഖത്തൊരു പുഞ്ചിരിയൊക്കെ ഫിറ്റ് ചെയ്ത് ബുളളറ്റ് എനിക്ക് അരുകിൽ ഒറ്റയാൻ കൊണ്ട് വന്ന് നിർത്തി…

“എന്താടാ കണ്മിഴിച്ച് നോക്കുന്നത്”

അത്ഭുതത്താൽ ഞാൻ അങ്ങനെ നോക്കി ഞാൻ…

“ഒന്നൂല്ല” ഞാൻ മൂകയായി

“നല്ലൊരു ദിവസമായിട്ട് ശോകമൂകമാക്കാതെ താൻ”

“സോറി”

“ഓ..പിന്നെ സോറി.അതാർക്ക് വേണം”

മുഖം പുച്ഛത്തിൽ ആയതും ഞാൻ മുഖം വീർപ്പിച്ചു…

“ഓ ഇനി മുഖം വീർപ്പിക്കലും പിണക്കവും.താൻ ബുളളറ്റിൽ കയറിയട്ടുണ്ടോ?”

“എനിക്ക് യമഹയാണ് ഇഷ്ടം. അത് ചെറിയ വണ്ടിയല്ലേ”

“അതൊക്കെ പഴഞ്ചൻ..ഇപ്പോൾ കോളേജ് പിളളാർക്ക് ഇഷ്ടം ബുളളറ്റാണ്”

“ഞാനിത്തിരി പഴഞ്ചനാണെന്ന് കൂട്ടിക്കോ”

ഞങ്ങൾക്ക് ഇടയിൽ കുറച്ചു ടൈം അങ്ങനെ പോയി…

“അതേ താനൊന്ന് കണ്ണടക്ക്”

“അയ്യേ സൈറ്റടിക്കാൻ എനിക്ക് വയ്യ”

ഞാൻ നാണത്തോടെ മൊഴിഞ്ഞു…

“ഉവ്വാ..ബെസ്റ്റ്..രണ്ടു കണ്ണും അടച്ചു പിടിക്കാനാ പറഞ്ഞത്”

“എന്തിനാ..”

“കാര്യം അറിഞ്ഞാലെ കണ്ണടക്കൂന്നുള്ളോ”

“അങ്ങനെയൊന്നുമില്ല”

“എങ്കിൽ കണ്ണടച്ചു പിടിച്ചോ.ഞാൻ പറയാതെ കണ്ണ് തുറക്കരുത്”

“ശരി ഏറ്റു”

ഞാൻ കണ്ണടച്ചു പിടിച്ചു നിന്നു…എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെങ്കിലും ചോദിച്ചില്ല…

“ഇനി വലത് കൈ നീട്ട്”

ഞാൻ കൈ നീട്ടിപ്പിടിച്ചും.കലിപ്പൻ എന്തോ കൈവെളളയിൽ വെച്ചു തന്നത് ഞാൻ അറിഞ്ഞു..

“ഇനി കണ്ണു തുറന്നേ”

ഒറ്റയാന്റെ ശബ്ദം കേട്ടു ഞാൻ കണ്ണു തുറന്നു.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ…

“ഈശ്വരാ.. ” ഞാൻ അറിയാതെ വിളിച്ചു പോയി..

സ്വപ്നം കാണുകയാണോന്ന് അറിയണമല്ലോ…

“ഇതെന്തിനാ എനിക്ക്”

“വെറുതെ കണ്ടിരിക്കാൻ..” പുള്ളിക്ക് ദേഷ്യം പിടിച്ചു തുടങ്ങി…

“അയ്യോ അതല്ല..എനിക്കിതൊന്നും ശീലമില്ല”

ഞാൻ മനസ്സ് തുറന്നു

“ഇങ്ങനെയൊക്കെയാണ് ശീലങ്ങളാകുന്നത്.മൊബൈൽ ഫോൺ കൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. സംസാരിക്കാൻ മാത്രമല്ല.ലോകം വിരൽത്തുമ്പിൽ..അതായത് നമുക്ക് ആവശ്യമുളളത് എടുക്കുക.അത്രയേയുള്ളൂ”

“താങ്ക്സ്”

“താങ്ക്സ് നീ വെച്ചോ.”

“മം”

ഞാൻ ഒറ്റയാനെ ശ്രദ്ധിക്കുക ആയിരുന്നു..

“ശരിക്കും ഇയാളാരാണ്? എന്നെയെന്തിനാ സഹായിക്കുന്നത്?അതോ മറ്റുവല്ല ദുരുദ്ദേശമുണ്ടോ?

ദുരുദ്ദേശം ഉണ്ടെന്ന് തോന്നുന്നില്ല..എന്തായാലും വരുന്നത് വരട്ടെ..അല്ല പിന്നെ.ആർക്കും പ്രയോജനമില്ലെന്ന് കരുതിയ ജന്മം ഇങ്ങനെയെന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ തന്നെ വല്യ സന്തോഷം…

” ടോ പിന്നെ മറ്റൊരു സർപ്രൈസ് കൂടിയുണ്ട്… ”

ഒറ്റയാൻ പറഞ്ഞത് ഞാനാദ്യം കേട്ടില്ല..എന്റെ തോളിൽ അയാൾ ചെറുതായിട്ടൊന്ന് തട്ടി…

“താനിത് ഏത് ലോകത്താടോ”

“അയ്യോ സോറി”. ഞാൻ ചമ്മിപ്പോയി…

” താനിന്ന് ഹോസ്റ്റലിൽ തങ്ങേണ്ടി വരുമെന്ന് കരുതിയതാണ്.പക്ഷേ നമ്മളിന്ന് തന്റെ ഗ്രാമത്തിലേക്ക് പോകുന്നു”

“ങേ.. എനിക്കൊന്നും മനസിലായില്ല”

“അതേ തനിക്ക് അമ്മയെയും ജോസേട്ടനെയും പിരിഞ്ഞിരിക്കുവാണെന്ന സങ്കടം വേണ്ട.ഇവിടെ ഞാനൊരു വാടക വീടിനു ശ്രമിച്ചിരുന്നു. ഉടനെ ശരിയാകുമെന്ന് കരുതിയതല്ല.നമ്മുടെ ഭാഗ്യം പെട്ടെന്ന് റെഡിയായി..”

“ഈശ്വരാ ഞാനെന്താണീ കേൾക്കണത്.ഇങ്ങനെയൊരു സർപ്രൈസ് സത്യമായിട്ടും പ്രതീക്ഷിച്ചില്ല.അമ്മയെയും ജോസേട്ടനും ഇല്ലാതെ ബോറടിക്കുമെന്ന് കരുതിയിരുന്നു”

“അപ്പോൾ ജോസേട്ടന്റെ കട”

ഞാൻ സംശയിച്ചു..

“കട ആരെയെങ്കിലും ഏൽപ്പിക്കാം.’

” അതാ നല്ലത്. പാവം കുറച്ചു നാൾ റെസ്റ്റ് എടുക്കട്ടെ”

“അതേസമയം പോകുന്നു. എനിക്ക് വല്ലാതെ വിശക്കുന്നു”

ഒറ്റയാൻ വയറിൽ തിരുമ്മി…

“ശരി പോയേക്കാം”

ഒറ്റയാൻ ബുളളറ്റ് സ്റ്റാർട്ട് ചെയ്തു. ഞാൻ അതിനു പിന്നിൽ കയറി…

കുടു കുടു ശബ്ദത്തിൽ ബുളളറ്റ് ഞങ്ങളെയും കൊണ്ട് മുന്നോട്ടു നീങ്ങി…

ഉച്ചയായപ്പോൾ രാവിലെത്തെക്കാളും നഗരം കൂടുതൽ തിരക്കുള്ളതായി മാറി.റോഡിലെ വാഹനത്തിരക്കുകളും വലിയ കെട്ടിടങ്ങളും ഫ്ലാറ്റുകളും എന്നെ അതിശയിപ്പിച്ചു….

വലിയൊരു ഹോട്ടലിനു മുന്നിൽ ബുളളറ്റ് നിർത്തി.ഹോട്ടൽ തന്നെ എനിക്ക് വിസ്മയമായപ്പോൾ അകത്തെ വിശേഷം പറയേണ്ടല്ലോ…

ഞങ്ങൾ ഫാമിലി റൂമിലാണു ഇരുന്നത്.ഏസിയൊക്കെ ഉണ്ട്. വെയ്റ്റർ വന്നപ്പോൾ കഴിക്കാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചു…

എനിക്ക് അങ്ങനെ എന്താണ് പറയേണ്ടതെന്ന് അറിയില്ല.ലാസ്റ്റ് ഒറ്റയാൻ തന്നെ രണ്ടു ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു….

ജീവിതത്തിൽ ആദ്യമായി ബിരിയാണി കഴിക്കുകയാണ്.എന്റെ കണ്ണു നിറഞ്ഞു…

“എന്ത് പറ്റി വസൂ നിനക്ക്”

“ജീവിതത്തിൽ ആദ്യമായിട്ടാണു വീടിനു വെളിയിൽ നിന്ന് കഴിക്കുന്നത്. പാവം എന്റെ അമ്മ ഇതിന്റെ രുചിയൊന്നും അറിഞ്ഞട്ടില്ല”

എന്നിൽ നിന്ന് രണ്ടു തുളളി കണ്ണുനീർ താഴേക്ക് അടർന്നു വീണു…

“താൻ സങ്കടപ്പെടാതെ രണ്ടു പാഴ്സൽ ബിരിയാണി ഓർഡർ ചെയ്യാം.വൈകിട്ടത്തേക്ക് പൊറോട്ടയും ബീഫ് കറിയും”

ഞാൻ നന്ദി സൂചകമായി ഒറ്റയാനെ നോക്കി. അയാൾ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു…

ഭക്ഷണം കഴിച്ചു പാഴ്സലും വാങ്ങി വീണ്ടും യാത്ര…ഒന്നരമണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ വീട്ടിലെത്തി….

ജോസേട്ടനും അമ്മയും ഞങ്ങളെക്കണ്ട് അത്ഭുതപ്പെട്ടു…

“ആഴ്ചയിലേ വരൂന്ന് പറഞ്ഞു പോയിട്ടെന്താ രണ്ടാളും കൂടി”

ഒറ്റയാനാണു കാര്യങ്ങൾ അവതരപ്പിച്ചത്.എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജോസേട്ടനും അമ്മക്കും സമ്മതം…

“ഈ കാന്താരി കൂടെയില്ലെങ്കിൽ ഒരുരസവുമില്ല”

“അയ്യെടാ കിളവന്റെയൊരു പുകഴ്ത്തൽ”

“പുകഴ്ത്തലല്ല മോളേ ഈ നിമിഷം വരെ ഞങ്ങൾ സംസാരിച്ചത് നിന്നെക്കുറിച്ചാണ്”

“മതി ജോസേട്ടാ എനിക്ക് മനസ്സിലാകും”

ആൾ സെന്റി ആയാൽ പ്രശ്നമാണ് .പിന്നെ ഞാനും കൂടി കരയേണ്ടി വരും.ഇത്രയും നാൾ കരഞ്ഞു ഇനിയും വയ്യ….

ബിരിയാണി അവർക്ക് കഴിക്കാൻ കൊടുത്തിട്ട് ഞാൻ മുറിയിൽ ചെന്ന് കിടന്നു…

ഗ്രാമത്തിൽ കഴിഞ്ഞ ഞാൻ ഇപ്പോൾ നഗരത്തിലെ ജീവിതം കൂടി അറിയാൻ പോകുന്നു.ശരിക്കും എന്റെ ലൈഫിൽ നടക്കുന്നതൊരു മിറക്കിൾ തന്നെ…

പഠിച്ച് ചെറിയൊരു ജോലി സമ്പാദിക്കണം.കൂടെ അമ്മയെയും സംരക്ഷിക്കണം….

ഒറ്റയാൻ സമ്പന്നനാണ്.അയാളെപ്പോലെ ഒരാളെ മോഹിക്കുന്നത് തെറ്റാണെന്നൊരു ഫീൽ ..

പക്ഷേ മറക്കാൻ കഴിയില്ല..സ്നേഹിച്ചു പോയി ഒരുപാട് ഒരുപാട്…

എന്റെ കണ്ണുകൾ തലയിണയെ നനയിച്ചു.കിടന്നങ്ങനെ മയങ്ങിപ്പോയി.അമ്മ വിളിച്ചു ഉണർത്തിയപ്പഴാണു ഞാൻ ഉണർന്നത്…

“മോളേ എഴുന്നേൽക്ക് ആറുമണി ആകാറായി”

യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി. ഞാൻ എഴുന്നേറ്റു വരുമ്പോൾ ഒറ്റയാൾ ഇല്ലായിരുന്നു …

ഫ്രാഷായിട്ട് വന്ന ഞാൻ അമ്മ ഇട്ടുവെച്ചിരുന്ന ചായ ഫ്ലാസ്ക്കിൽ നിന്ന് ഗ്ലാസിലേക്ക് പകർന്നു.ചായ കുടിയും കഴിഞ്ഞു ഞങ്ങൾ ഹാളിൽ വന്നു ടീവിയും കണ്ടിരുന്നു…

എട്ടുമണി കഴിഞ്ഞതോടെ ഒറ്റയാനുമെത്തി…

“എവിടെ ആയിരുന്നു”

“കുറച്ചു ജോലി ചെയ്തു തീർക്കാനുണ്ട്”

ഒറ്റയാന്റെ മുഖത്തെ ഗൗരവം കണ്ടിട്ടു ഒന്നും ചോദിച്ചില്ല.അയാൾ പറഞ്ഞതുമില്ല…

പക്ഷേ ആളുടെ ഭാവം കണ്ടിട്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലുണ്ട്….

പാഴ്സലായി കൊണ്ട് വന്ന പൊറോട്ടയും ബീഫ് കറിയും എല്ലാവരും കൂടി ഒരുമിച്ചു ഇരുന്നു കഴിച്ചു.ബീഫ് കറി ഞാൻ ചൂടാക്കിയിരുന്നു….

ടീവിയും കണ്ടിരുന്നു കുറച്ചു സമയം കൂടി. എല്ലാവരും മുറിയിലേക്ക് പോയിട്ടും ഒറ്റയാൻ ടീവിക്ക് മുമ്പിലായിരുന്നു..പതിനൊന്ന് മണിയായതോടെ ഒറ്റയാനോട് ഗുഡ് നൈറ്റും പറഞ്ഞു ഞാനും റൂമിലേക്ക് പോയി….

എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.. എന്തൊ വല്ലാത്തൊരു അസ്വസ്ഥത്

ഏകദേശം അരമണിക്കൂർ കഴിഞ്ഞു കാണും പുറത്ത് ബുളളറ്റ് സ്റ്റാർട്ടായതും ഞാൻ എഴുന്നേറ്റു ജനൽപ്പാളി തുറന്നു. ‌ബുളളറ്റിന്റെ ശബ്ദം അകന്നു പോകുന്നതും അതിന്റെ ലൈറ്റ് അകലേക്ക് മറയുന്നതും ഞാൻ കണ്ടു….

“പാതിരാത്രിയിൽ ഇയാൾ എവിടേക്കാണ്.മൊബൈൽ യൂസ് ചെയ്യാനും അറിയില്ല.അല്ലെങ്കിൽ വിളിച്ചു ചോദിക്കാമായിരുന്നു….

കിടന്നിട്ട് ഉറക്കം വരാതെ ഞാൻ ഹാളിൽ വന്നിരുന്നു ടീവി കണ്ടു.പക്ഷേ എനിക്ക് അതിൽ ശ്രദ്ധ കേന്ദിരീകരിക്കാൻ കഴിഞ്ഞില്ല…

” ഇയാളിത് എവിടെ പോയതാണ്.. ഒറ്റയാനെന്തെങ്കിലും സംഭവിച്ചാൽ എനിക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല.

മനസ്സ് വല്ലാതെ സങ്കടപ്പെട്ടിരിക്കയാണു.ഹാളിലിരുന്നു ഞാനൊന്ന് മയങ്ങി…..

പുറത്ത് ബുളളറ്റിന്റെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്.ഓടിച്ചെന്ന് വാതിൽ തുറന്നു .ബുളളറ്റിൽ നിന്ന് ഒറ്റയാൻ ഇറങ്ങുന്നു…

വാതിക്കൽ എന്നെ കണ്ടതും അയാളൊന്ന് ഞെട്ടി..സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു…

“നീയെന്താ ഉറങ്ങിയില്ലേ”

“എനിക്ക് എങ്ങനെ ഉറങ്ങാൻ പറ്റും.എവിടെ ആയിരുന്നു നിങ്ങൾ ഇതുവരെ”

ഞാൻ വഴി മാറി കൊടുത്തതും അയാൾ അകത്ത് കയറി… ഒന്നും മിണ്ടാതെ ഒരു മുദ്രപത്രം എനിക്ക് നേരെ നീട്ടി…

“ഇത് നിങ്ങളുടെ വീടിന്റെ ആധാരമാണ്.ഭദ്രനു ഇതിൽ അവകാശമില്ലെന്നും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്നും സമ്മതിച്ചിട്ടുണ്ട്”

ഒറ്റയാന്റെ ചിരി കണ്ടിട്ട് എനിക്ക് ഭയമാണു തോന്നിയത്.അത്രയും ക്രൂരമായിരുന്നു ആ ചിരി….

“നാളെ രാവിലെ നമ്മൾ ഈ ഗ്രാമത്തോട് എന്നെന്നേക്കുമായി വിട പറയുകയാണ്.ഇനിയുള്ള ജീവിതം നഗരത്തിലാണ്. നിങ്ങളുടെ ജീവിതത്തിൽ ഭീക്ഷണിയായി ഭദ്രന്റെ നിഴൽ പോലും വീഴാൻ പാടില്ല.എനിക്കത് നിർബന്ധമാണ്”

ഒറ്റയാന്റെ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചു…

“നിങ്ങളെന്താ അയാളെ കൊന്നോ.. ഞാൻ ഭയന്നു പോയി…

” ജീവൻ നൽകിയവനേ അതെടുക്കാൻ അവകാശമുളളൂ..പകരം ഭദ്രന്റെ ഒരുകാലും കയ്യും ഞാനിങ്ങെടുത്തു…

“ദൈവമേ ഞാനെന്തൊക്കെയാ ഈ കേൾക്കുന്നത്” ഭയന്ന് വിറങ്ങലിച്ചു ഞാൻ..

“കേസൊന്നും ഉണ്ടാകില്ല.അത് ഞാൻ നോക്കിക്കൊളളാം.പിന്നെയീ രഹസ്യം നിന്റെ നാവിൽ നിന്ന് പുറത്ത് പോകരുത്.. ആധാരം നീ തന്നെ സൂക്ഷിക്കുക”

ഒറ്റയാന്റെ ശബ്ദത്തിന് കാരിരുമ്പിന്റെ കരുത്ത്….

ഒറ്റയാൻ ഇപ്പോഴും ശരിക്കും എനിക്കു അജ്ഞാതൻ തന്നെയാണ്.. രഹസ്യങ്ങളുടെ കലവറ. അയാളുടെ നോട്ടം നേരിടാനാകാതെ ജീവിതത്തിൽ ആദ്യമായി ഒറ്റയാനു മുമ്പിൽ ഞാൻ തല കുനിച്ചു…

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8

ഒറ്റയാൻ : ഭാഗം 9