Monday, November 18, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

നോവൽ
IZAH SAM

ശെരിക്കും ശിവയെ കാണുമ്പോ അവൾ എന്റെ പണിയൊക്കെ ഈസി ആയി പൊട്ടിക്കുമ്പോ എനിക്ക് ഒരു ഉറപ്പു തോന്നും അവൾ എന്റെ പെണ്ണാണ് എന്ന്.

ആദാമിന്റെ വാരിയെല്ലിൽ അല്ലേ ദൈവം ഹൗവ്വയെ സൃഷ്ടിച്ചത്. അത് പോലെ എന്റെ വാരിയെല്ലാണ് ശിവാനി എന്ന് തോന്നും. എന്റെ പ്രണയം ഇങ്ങനെയൊക്കയാണ്….

എപ്പോഴും പറയുന്ന പോലെ അവൾ സഹിച്ചോളും
നാളത്തെ കേസിന്റെ കാര്യങ്ങളും പഠനങ്ങളും തിരക്കുകൾക്ക്‌ ശേഷം ഞാൻ ഒന്നു സ്വസ്ഥമായപ്പോൾ തന്നെ സമയം രാത്രി രണ്ടു മണി ആയി. ജോസഫ് എനിക്ക് ഭക്ഷണം വാങ്ങി തന്നിട്ട് എട്ടു മണിക്കെ പോയിരുന്നു.

ഇടക്കെപ്പോഴോ അതും കഴിച്ചിരുന്നു. ഒന്ന് സ്വസ്ഥമായപ്പൊ എന്റെ മനസ്സിൽ ശിവയും വന്നു. അത് എപ്പോഴും അങ്ങനാ…

ഒരുപാട് ജോലിഭാരം കൂടുമ്പോ അത് തീർത്തു കഴിയുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് വീടും അമ്മയുമാണ്…

ഇപ്പൊ കുറച്ചായി ഈ ശിവകൊച്ചും വരുന്നു… അപ്പോഴാണ് ഞാൻ അവളെ വിളിക്കാറ്…മിക്കവാറും വൈകിട്ട് ഒരു ഏഴു മണി, അല്ലെങ്കിൽ രാവിലെ ഒരു പോസിറ്റീവ് എനർജിക്കായി…പ്രത്യേകിച്ച് അവളുടെ കലിപ്പ് ശബ്ദം അത് എനിക്ക് ഭയങ്കര ഇഷ്ടാണ്…പണ്ട് മുതലേ…..

ആ ശബ്ദം കേൾക്കാനാണ് ഞാൻ യാമിയുടെ നമ്പർ ചോദിക്കുന്നത്…അന്ന് കോളേജിൽ വെച്ച് ശിവയെ
കണ്ടല്ലോ…വീഴാൻ പോയപ്പോ ഞാൻ പിടിച്ചില്ലേ…അന്ന്….യാമിയുടെ പേര് ഞാൻ തന്നെയാണ് യാമിയോട് ചോദിച്ചത്.ശിവയെ കലിപ്പാക്കാൻ.

അന്ന് ശിവയുടെ കണ്ണുകളിൽ ഞാൻ കണ്ടതാണ് എന്നോടുള്ള പ്രണയം …ആദ്യമായി….അതുകൊണ്ടുതന്നെ അവൾ എന്നെ തന്നെ നോക്കി നിൽപ്പുണ്ടാവും എന്ന് എനിക്കുറപ്പായിരുന്നു.

ഞാൻ വിളിക്കുമ്പോ പതിഞ്ഞ സംസാരത്തിൽ സംസാരിക്കുന്ന ശിവ യാമിയുടെ കാര്യം പറയുമ്പോക്കോ എത്ര പെട്ടന്നാ അവളുടെ സ്വരം മരുന്ന് എന്നറിയോ.

അവളുടെ കാര്യം എപ്പോഴും അങ്ങനാ….നിൽപ്പും ഭാവവും കണ്ടാൽ അയ്യോ ഈ പണി അവൾ താങ്ങുമോ എന്ന് തോന്നും. അത് വെറും തോന്നലാ എന്ന് നമ്മൾക്ക് അടുത്ത നിമിഷം തന്നെ ബോധ്യപ്പെടുത്തും.

ഇന്ന് തന്നെ അവളെ കാണാനാ ഞാൻ പോയത്….പണി അപ്പൊ യാദൃശ്ചികമായി കൊടുത്തത് ഒന്നുമല്ല…വെൽ പ്ലാൻഡ് ആയി ഞാൻ തന്നെ എന്റെ പ്രിയ അധ്യാപകനും പ്രിൻസിപ്പലുമായ സാറിനെ ചാക്കിട്ടു ശിവാനികോച്ചിനു പണികൊടുക്കാനായി സംഘടിപ്പിച്ച സെമിനാറായിരുന്നു.

പക്ഷേ അവൾ ഞാൻ വിചാരിച്ചതിലും ഭംഗി ആയി അത് പൊളിച്ചു കയ്യടിയും വാങ്ങി പോയില്ലേ….എന്നാലും എനിക്ക് സന്തോഷമുണ്ട്‌ …മറ്റൊന്നുമല്ല…ആ പൊട്ടിക്കു ഞാൻ വക്കീൽ ആണ് എന്ന് അറിയില്ലാ എന്നു എനിക്കറിയാമായിരുന്നു…

ആദ്യകാഴ്ചയിലും പിന്നീടും അവിടെയും ഇവിടെയും പരാതി കൊടുക്കും എന്ന് പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തിയപ്പോൾ തന്നെ മനസ്സിലായതാണ്…പക്ഷേ എൻ്റെ പേരുപോലും അറിയില്ലാ എന്ന് ഇന്ന് കണ്ണ് മിഴിച്ചു എന്നെ നോക്കിയപ്പോഴാണ് മനസ്സിലായത്..

ആ രണ്ടു ഷോക്കിലും കൂടെ അന്തം വിട്ടു വായിച്ച സ്വാഗത പ്രസംഗം…ഞാൻ കഷ്ടപ്പെട്ടാ ചിരിക്കാതിരുന്നേ….അതുവരെ നല്ല മിടുക്കി ആയാ സംസാരിച്ചത്….പിന്നീടായിരുന്നു നോണ്സ്റ്റോപ് വായന.

പിന്നെ കൊറേ നേരം നോക്കീട്ടും ആളെ കാണാനില്ല…ശെരിക്കും ഞാൻ പണികിട്ടിയോ എന്ന് സംശയിച്ചു…. കാരണം ഇനി ഇവൾക്ക് വേണ്ടി ഞാൻ പ്രിൻസിപ്പൽ കണ്ടു സെമിനാര് സെറ്റ് ചെയ്യേണ്ടി വരുമോ….പണി കൊടുക്കണമല്ലോ….അങ്ങനെയാ….

ഋഷി യിൽ നിന്നും അവളുടെ നമ്പർ വാങ്ങിയതും ഉച്ചക്ക് വിളിച്ചതും…..പിന്നീടുള്ള അവളുടെ കണ്ണുകൾ…അതിൽ നിറച്ചും പരിഭവമായിരുന്നു…ഒപ്പം എന്നെ കടിച്ചുകീറിക്കൊല്ലാനുള്ള ദേഷ്യവും…എന്നെ മനസ്സിൽ വിളിക്കാൻ ഒരു ചീത്തയും ബാക്കി വെച്ചിട്ടുണ്ടാവില്ല…

എന്നാലും അവൾ സൂപ്പറായിരുന്നു…ഒടുവിൽ എനിക്കിട്ടു തന്നേ തന്നു…ഞരമ്പ് രോഗി എന്ന് പറഞ്ഞു. അങ്ങനെ പലതും ആലോചിച്ചു ഞാൻ വീടെത്തി. അമ്മയെ മൊബൈലിൽ വിളിച്ചു..’അമ്മ വന്നു വാതിൽ തുറന്നു.

എന്നെ ഒന്ന് ഇരുത്തി നോക്കീട്ടു പോയി….ലേറ്റ് ആവുമ്പൊ അങ്ങനാ….ഒന്ന് നോക്കും…പണ്ടു ഞാൻ കോളേജിൽ പഠിച്ചിരുന്നപ്പോ ലേറ്റ് ആയി വന്നാൽ പുള്ളിക്കക്കാരി ഉറങ്ങില്ല. പോരാത്തതിന് ഒരു ഗ്ളാസ് പാൽ കുടിപ്പിച്ചിട്ടേ ഉറക്കുള്ളു…സ്നേഹം കൊണ്ടൊന്നുമല്ല…

ഞാൻ മദ്യപിച്ചിട്ടുണ്ടോന്നോ എന്നു പരിശോധിക്കാനാ…പാൽ കുടിച്ചാൽ ഉടനെ ശര്ധിക്കും എന്ന് ആരോ അമ്മയോട് പറഞ്ഞത്രേ…അപ്പൊ മനസ്സിലാവുമല്ലോ… പക്ഷേ പാവം അമ്മയ്ക്കാറിയില്ലാലോ….പൈപ്പും തുറന്നു ശവരും തുറന്നു വെച്ച് ശബ്ദമില്ലാതെ ശര്ധിക്കാനും ഞാൻ ശീലിച്ചു എന്ന്…

അത് അന്നായിരുന്നു കേട്ടോ…ഇപ്പൊ ഞാൻ മദ്യപിക്കാറില്ലാ എന്നല്ല…എപ്പോഴും ഇല്ലാ…. അച്ഛൻ ഞാൻ എട്ടിൽ പഠിക്കുമ്പോ മരണപ്പെട്ടു. പുള്ളി ഒരു ഇടതുചിന്താഗതിക്കാരനും ഒരു രസികനുമായിരുന്നു.

എന്റെ കൂട്ടുകാരനായിരുന്നു എന്ന് പറയാം…എന്റെ മാത്രമല്ല അമ്മയുടെയും…അച്ഛനുണ്ടായിരുന്നപ്പോൾ ഈ വീട്ടിൽ ഒരു ഓളം ഉണ്ടായിരുന്നു..ചിരികളും തമാശകളും തർക്കങ്ങളും…കൂടുതൽ കൂട്ടുകാർ ബന്ധുക്കൾ..അങ്ങനെ അങ്ങനെ…

‘അമ്മ ഒരു ഗൗരവക്കാരിയും മിതഭാഷിയുമായിരുന്നു….പൊതുവേ ആരുമായി ‘അമ്മ പെട്ടന്നു കൂട്ടുകൂടില്ലായിരുന്നു….അമ്മയ്ക്കും കൂടെ വേണ്ടീട്ടു അച്ഛനാണ് സംസാരിച്ചിരുന്നത്.അവരുടെ സ്നേഹവും അങ്ങനെയായിരുന്നു.

‘അമ്മ ഒരുപാട് സംസാരിച്ചിരുന്നതും അച്ഛനോട് മാത്രമായിരുന്നു. ഞാനും അമ്മയെ പോലായിരുന്നു…കാണാൻ അച്ഛനെ പോലെയാ..

ഒരുപാട് സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ട്…എപ്പോഴും പറ്റാറില്ല…അങ്ങനെയുള്ള ഞങ്ങൾക്ക് പെട്ടന്ന് ഒരു ദിവസം അച്ഛനെ നഷ്ടപ്പെട്ടു. അറ്റാക്കായിരുന്നു.

ഞങ്ങളോട് ഒരുപാട് സംസാരിച്ചും തമാശ പറഞ്ഞും രാത്രി ഒരുമിച്ചു ഭക്ഷണവും കഴിച്ചു കിടന്നതാ….അന്ന് രാത്രി പടിയിറങ്ങി പോയതാണ് ഈ വീട്ടിൽ തമാശകളും ചിരിയും എല്ലാം…ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും..ഞാനും അമ്മയും…

പക്ഷേ ഞങ്ങൾ ഒന്നും മിണ്ടാറില്ല…ഒന്നോ രണ്ടോ വാക്ക് ..മനസ്സുകൊണ്ട് ഞങ്ങൾ എന്തക്കയോയോ പറയും…എന്താ ചെയ്യാ..ഒന്നും പുറത്തുവരാറില്ല… ‘അമ്മ വീട്ടമ്മയായിരുന്നു…

ബിരുദധാരിയാണെങ്കിൽ പോലും വീട്ടമ്മയാവാനാണ് ‘അമ്മ ആഗ്രഹിച്ചത്….അച്ഛൻ ഗവണ്മെന്റ് സർവീസിലായിരുന്നു. മരണശേഷം അമ്മക്ക് ആ ജോലി കിട്ടി…. അന്ന് ‘അമ്മ പറഞ്ഞു…………………..”ആദി നമ്മൾ ഒഴുക്നൊത്തു നീന്താൻ പഠിച്ചാൽ ജീവിതം എളുപ്പമാണ്….”

അങ്ങനെ ശാന്തത അടക്കി ഭരിച്ചിരുന്ന ഞങ്ങളുടെ വീട്ടിലേക്കു പൊട്ടിച്ചിരി കടന്നു വന്നത് അന്ന് എനിക്ക് ശിവ പണി തന്ന ആ രാത്രി ആയിരുന്നു..

എന്നെ ഡോ.സൂസൻ മാത്യു നെ കാണിച്ചിട്ട് തിരിച്ചു അമ്മയും ഞാനും എത്തിയ ദിവസം…എൻ്റെ ചിരി ഞാനും അമ്മയുടെ ചിരി ഞാനും ആസ്വദിച്ച ദിവസം.

പിന്നീട് ഇടയ്ക്കു ഇടയ്ക്കു ഞങ്ങൾ അത് പറഞ്ഞു ചിരിക്കാറുണ്ട്. ഞാനും അമ്മയോട് ചോദിക്കാറുണ്ട്…”ഡോ .സൂസൻ മാത്യു നെ കാണാൻ പോവുന്നില്ലേ?”

പിന്നീട് ‘അമ്മ ഒരു കല്യാണാലോചനയും കൊണ്ട് വന്നിട്ടില്ല…അത് എന്താ എന്ന് ഞാൻ ആലോചിക്കാറുണ്ട്.
സമയം 3 ആയി …എന്റെ ശിവകൊച്ചിനെ വിളിച്ചില്ലല്ലോ…ഞാൻ ഫോൺ എടുത്തു ഡയല് ചെയ്തു….ഒരു റിങ് പോയി….ഞാൻ പെട്ടന്ന് കട്ട് ചെയ്തു….അവള് സുഖമായി ഉറങ്ങുവായിരിക്കും….പിന്നെ ഉറങ്ങട്ടെ.

ഞാൻ ഫ്രഷാവാൻ ബാത്റൂമിയിലായിരുന്നപ്പോൾ…എന്റെ ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടു…ഇതാരാ ഇപ്പൊ വിളിക്കാൻ. ഞാൻ ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നു മൊബൈൽ എടുത്തു നോക്കി…. ഈശ്വരാ….ഞാൻ ഞെട്ടി പോയി…കാരണം മറ്റൊന്നുമല്ല…

അർധരാത്രി മൂന്നു മണിക്ക് ആദ്യമായി എന്റെ ശിവ എന്നെ ഫോൺ ചെയ്തിരിക്കുന്നു….അതും ഇങ്ങോട്ടു…എന്റെ മൊബൈലിൽ….ശെരിക്കും പറഞ്ഞാൽ എന്റെ സന്തോഷത്തിനു…അതിരില്ലായിരുന്നു….കാരണം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലേ….

ഞാൻ അവളെ അപ്പൊ തന്നെ അങ്ങോട്ട് വിളിച്ചു….രണ്ടു റിങ് തികച്ചു അടിച്ചില്ല…അതിനുമുന്നേ ഫോൺ എടുത്തു…
“ഹലോ”
“എന്താണ് ശിവകോച്ചേ ഉറക്കമൊന്നുമില്ലേ?”

മൗനമാണലോ…..
“ഞാൻ ഉറങ്ങിയതാ….അപ്പോഴാ….ഫോൺ ശബ്‌ദിച്ചതു…അത്‌കൊണ്ടാ ഞാൻ എണീറ്റത്…”
നല്ല ആകാംഷയും ഉർജ്ജസ്വലതയുമുള്ള ശബ്ദം…..വിദൂരതയിൽ പോലും ഉറക്കച്ചുവടില്ല….കള്ളി ..
“ആര് വിളിച്ചു?” ഞാൻ കുസൃതിയോടെ ചോദിച്ചു…

“അപ്പൊ ഇയാള് എന്നെ വിളിച്ചില്ലേ…ഞാൻ കണ്ടല്ലോ മിസ്ഡു കാൾ”
ഇയാള് അവളുടെ ഒരു ഇയാള്….

“അപ്പൊ നീ ഉറങ്ങീലെ? ഫോണും നോക്കിരിക്കുവാനോ….നിനക്ക് എന്താ വാട്‍സ് ആപ് ഇലാത്തെ ?”
“എനിക്കിഷ്ടല്ലാ വാട്സ്ആപ്.” എന്താ ഗമ യാ ഇവളുടെ ശബ്ദത്തിനു. അഹങ്കാരി.
“അല്ലാതെ നിന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല….” ഞാനൊന്നു അവളെ ചൊടിപ്പിച്ചു.

“എനിക്കെന്താ കുഴപ്പം എന്റെ വീട്ടുകാർക്ക് എന്നെ നല്ല വിശ്വാസമാണ്….അല്ലാതെ തന്നെ പോലെ ഞാൻ ഫോൺ ചെയ്തു പെണ്പിള്ളാര്ക്ക് പണിയും കൊടുത്തു നടക്കൊന്നുമല്ലാ….”

അഹങ്കാരി അവള് പറയുന്ന കേട്ടില്ലേ…”നിന്നോടരാടീ പറഞ്ഞെ ഞാൻ എല്ലാ പെൺപിള്ളാർക്കും വിളിച്ചു പണി കൊടുക്കുവാന് എന്ന്. നീ കണ്ടോ…അല്ലേൽ നീ കേട്ടോ…”

“പിന്നെ എനിക്ക് പണി താരാനല്ലേ കോളേജിൽ വന്നത്…എനിക്ക് വേണ്ടി മാത്രല്ലേ സെമിനാര് നടത്തി അങ്ങനെയൊരു സീൻ ക്രിയേറ്റ് ചെയ്തത്….” പെൺകൊച്ചു കലിപ്പിലാണ്.
“അതേ….” അതും പറഞ്ഞു ഞാൻ നിശബ്ദനായി…ബാക്കി പോരട്ടെ…
കുറച്ചു നേരം അവളും മൗനമായിരുന്നു.

“അപ്പൊ….ഈ പണി തരാനാണു എന്നെ ഇത്രയും നാൾ ഫോൺ ചെയ്തതല്ലേ. എനിക്ക് വേദനിക്കാൻ വേണ്ടി….അല്ലേ ….ഇപ്പൊ പണി അങ്ങോട്ടും ഇങ്ങോട്ടും ടാലി ആയി അല്ലേ?”

ഓഹോ…അപ്പൊ വഴക്കുണ്ടാക്കാനാ ഈ കാന്താരി ഇങ്ങോട്ടു വിളിച്ചത്. എന്തെല്ലാം മനസ്സിലാക്കി വെച്ചിരിക്കുന്നു എന്ന് നോക്കിയേ…

“ആര് പറഞ്ഞു ടാലി ആയി എന്ന്….നീ ഈസി ആയി പൊളിച്ചില്ലേ… നീ നോക്കിക്കോ….ഇതിലും വലുത് ഉടനെ ഞാൻ തന്നിരിക്കും…കാത്തിരുന്നോ …?”

അതും പറഞ്ഞു ഞാൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു. എനിക്ക് ശെരിക്കും ദേഷ്യം വന്നു….മനുഷ്യൻ ഒന്ന് പഞ്ചാരടിക്കാം എന്ന് വിളിച്ചപ്പോ അവളുടെ ഒരു ചോദ്യം ചെയ്യലും കലിപ്പും. അവളുടെ ഒരു ടാലി…..സമയം നാലു ആവുന്നു…ഈശ്വരാ ഞാനൊന്നുറങ്ങട്ടെ…അവളെ നാളെ അനുനയിപ്പിക്കാം……

എന്നാലും അവളുടെ ശബ്ദത്തിൽ വേദനയുണ്ടോ…അവള് കരയുവായിരുന്നൂ…ഇല്ലാ…അവൾ എല്ലാം പോസിറ്റീവായി എടുക്കുന്ന കുട്ടി അല്ലേ എന്നാലും അവളുടെ അവസാനത്തെ വാചകവും ശബ്ദവും….

“അപ്പൊ….ഈ പണി തരാനാണു എന്നെ ഇത്രയും നാൾ ഫോൺ ചെയ്തതല്ലേ. എനിക്ക് വേദനിക്കാൻ വേണ്ടി….അല്ലേ ….”
എന്തായാലും നാളെ വിളിക്കാം.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആധിയേട്ടൻ ഫോൺ കട്ട് ചെയ്തിട്ടും ഞാൻ ആ മൊബൈലും നോക്കി ഇരുന്നു…ചിലപ്പോൾ വീണ്ടും വിളിച്ചാലോ….ആധിയേട്ടൻ എന്നെ പണിതരാൻ മാത്രം വിളിച്ചതാണ് എന്ന് എനിക്ക് ഉൾകൊള്ളാനേ കഴിയുന്നില്ലല്ലോ ഈശ്വരാ…എനിക്ക് ബുദ്ധിയില്ലേ…

ആധിയേട്ടന് എന്നോട് പ്രണയമൊന്നും ഉണ്ടാവില്ല…അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനത്തെ പണിയൊക്കെ തരുമോ…ശിവാ നീ ഒരു വിഡിഡീ ആണ്… നിനക്ക് സാമാന്യ ബുദ്ധി ഇല്ലേ …. അയാൾ ഇനിയും പണി തരും….ഈ യുഗത്തിലും ആരെങ്കിലും പ്രണയം പറയാതെ ഫോണും കളിച്ചിരിക്കുമോ….ഇത്രയും തിരക്കുള്ള അഭിഭാഷകൻ…

എന്തിനാ തന്നെ ഫോൺ ചെയ്യുന്നത്…ഇങ്ങനയൊക്കെ പണി തരുന്നത്…ശെരിക്കും ദുഷ്ടനായിരുന്നേൽ എങ്ങനയൊക്കെ എനിക്ക് പണി തരാം. അതു വലിയ ഒരു കാര്യമേ അല്ല അയാൾക്ക്‌…

തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും ശിവ അവസാനം നേരം വെളുപ്പ്പിച്ചു…ആദിയേട്ടന് എന്നോട് ഇഷ്ടമുണ്ട്…പ്രണയമൊന്നുമല്ലായിരിക്കും…എന്നാലും ഇഷ്ടമുണ്ട്…ശിവകോച്ചേ എന്നുള്ള വിളിയിൽ എനിക്ക് പ്രണയം തോന്നുന്നുമുണ്ട്….

രാവിലെ നേരത്തെ എണീറ്റത് കണ്ടു ‘അമ്മ അതിശയിച്ചു.
“സുഖമിലെ…..ശിവാ….കണ്ണൊക്കെ വീർത്തിരിക്കുന്നു. ഉറങ്ങീലെ ?” അമ്മയാ ..
“ഉറങ്ങി ‘അമ്മ.”

…പിന്നെ അച്ഛനും ചോദിച്ചു…ഞാൻ അച്ഛന് ചായയും കൊടുത്തു മുറ്റം അടിച്ചു വാരി. ഇത് കണ്ടു ‘അമ്മ വന്നു തമാശയായി അച്ഛനോട് പറഞ്ഞു…”ഇവൾ അവസാനമായി രാവിലെ മുറ്റമടിച്ചതു എപ്പോഴാണ് എന്ന് ഓര്മയുണ്ടോ?”

അച്ഛൻ തലയാട്ടി ചിരിച്ചു..അപ്പൊ കാശി ട്യൂഷനു പോവാനിറങ്ങി വന്നു….അവനിപ്പോ പ്ലസ്‌ ടു വാ…..എൻട്രൻസ് കോച്ചിങ് ഉണ്ടേ….”എനിക്കോര്മയുണ്ട്…എൽ .എ ൽ.ബി.ക്കു ചേരാൻ അമ്മയെയും അച്ഛനെയും പാട്ടിലാക്കാൻ.” എന്നും പറഞ്ഞു എന്നെ കളിയാക്കി ചിരിച്ചു. ഞാൻ അവനെ നോക്കി കൊഞ്ഞനം കാണിച്ചു.

പിന്നെ വേഗം കുളിച്ചു ഒരുങ്ങി..അമ്മുവും എത്തി.ഞങ്ങൾ കോളജിലേക്ക് നടന്നു. മെയിൻ ഗേറ്റ് കടന്നപ്പോൾ തന്നെ കുട്ടികൾ കൂട്ടം കൂട്ടമായി നടന്നു പോകുന്നു…എന്നെ കണ്ടപ്പോൾ ചിലർ അടക്കം പറയുന്നു. മറ്റു ചിലർ സഹതാപത്തോടെ നോക്കുന്നു….ചിലർ ചിരിക്കുന്നുണ്ട്…..എന്റെ ക്ലാസ്സിലെ ഒരു പയ്യൻ വന്നു ചോദിച്ചു…”നീ എന്തിനാ ശിവ ഇന്ന് വന്നത്…..?”

“അത് എന്താ അങ്ങനെ എന്ന് ഞാൻ ചോദിച്ചതും….എന്റെ ക്ലാസ്സിലേക്കുള്ള മതിലുകൾ ഞാൻ ശ്രദ്ധിച്ചതും
ഒരുമിച്ചായിരുന്നു….. മതിലുകളിൽ ചുംബാനറാണി ശിവാനി അരവിന്ദൻ എന്നൊക്കെ എഴുതി ഒരു പെൺകുട്ടി ഉമ്മ വെക്കുന്ന പടവും വരച്ചിരിക്കുന്നു….അമ്മു എന്റെ കയ്യിൽ പിടിച്ചു….”ശിവാ നമ്മൾക്ക് പോവാം….”

ശെരിക്കും എൻ്റെ കാലുകൾ നിശ്ചലമായി. ഓടി ചെന്ന് വലിച്ചു കീറി കളഞ്ഞാലോ എന്ന് ഞാൻ വിചാരിച്ചു… പക്ഷേ അപ്പൊൾ തന്നെ ഞാൻ സ്വയം നിയന്ത്രിച്ചു. ഞാൻ അമ്മുവിന്റെ കയ്യ് വിടുവിച്ചു. “എന്തിനാ അമ്മു നമ്മൾ തിരിച്ചു പോവുന്നെ.. ഒരു ചിത്രം കണ്ടോ….നീ വാ…നമുക്കു ക്ലാസ്സിൽ പോവാം.”

ഞാൻ മുന്നോട്ട് നടന്നു. അപ്പോൾ തന്നെ രാഹുലും എന്റെ ക്ലാസ്സിലെ മറ്റു പുരുഷ കേസരികളും വന്നു ആ പോസ്റ്ററുകൾ വലിച്ചു കീറി കളഞ്ഞു.

എന്റൊപ്പം കുറച്ചു പേര് വരുകയും ചെയ്തു. പെൺകുട്ടികളും ഉണ്ടായിരുന്നു. എനിക്കൊരുപാട് സന്തോഷം തോന്നി . ക്ലാസ് ആരംഭിച്ചു….സാറന്മാരും വന്നു.

അവർ ആ പോസ്റ്ററുകൾ ഒന്നും വലുതായി ഗൗനിച്ചില്ല. ആ ദിവസവും കടന്നു പോയി. ആധിയേട്ടൻ എന്നെയും ഞാൻ ആധിയേട്ടനെയും വിളിച്ചില്ല.

അടുത്ത ദിവസം ഞാനും അമ്മുവും കോളജിലേക്കുള്ള ബസ്സിൽ ഇരിക്കുകയായിരുന്നു. എനിക്ക് ഒരു കാൾ വന്നു. ആധിയേട്ടനായിരിക്കണെ എന്ന് പ്രാർത്ഥിച്ചു …ഒരു പുതിയ നമ്പറായിരുന്നു. ഞാൻ ഫോൺ എടുത്തു.
“ഹലോ”

“അപ്പൊ ഫെയ്ക്ക് അല്ല അല്ലെ…. ലിപ്ലോക്ക് ശിവാനി അല്ലേ …എപ്പോഴാ ഫ്രീ….”
“എന്താ പറഞ്ഞത്…ആരാ….” ഞാൻ ഞെട്ടി പോയി…
“ഒരു ലിപ്ലോക്ക് കിട്ടുമോ….?” വീണ്ടും അയാള്.

“വെച്ചിട്ടു പോടാ……%%%%&&&&%%%%”
ഞാൻ വിയർത്തു പോയി….”എന്താ ശിവാ….?”
“എനിക്കറിയില്ല ഏതോ വായി നോക്കി?”

ഞങ്ങൾ കോളെജിൽ എത്തി. ക്ലാസ്സിൽ കയറുമ്പോഴും പലരും കൂട്ടം കൂടി മൊബൈലിൽ നോക്കുന്നു. എന്നെയും നോക്കുന്നുണ്ട്… പലരും ചിരി അടക്കുന്നുണ്ട്. എന്തോ ഒരു അപായ സൂചന എന്റയുള്ളിൽ മുഴങ്ങി. വീണ്ടും നേരത്തെ വിളിച്ച പോലുള്ള രണ്ടു കോളുകൾ കൂടെ വന്നു.

“ശിവാ…ഇത് ഇന്നലത്തെ പണിയുടെ ബാക്കിയാണോ….” അമ്മുവാണ് അവൾ നന്നായി ഭയന്നിരുന്നു.
“ഇല്ല….അമ്മു….ഇത് പുതിയ പണിയാണ്…..” ഞാൻ പറഞ്ഞു ഒപ്പം മനസ്സിൽ പ്രാർത്ഥിച്ചു….ഒരിക്കലും ആദിയേട്ടനാവല്ലേ ഈ പണിക്കു പുറകിൽ…..എനിക്കത്രക്കിഷ്ടമാണ്…എനിക്ക് വെറുക്കാൻ വയ്യാ….

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13