Saturday, January 18, 2025
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

നോവൽ
IZAH SAM

“അപ്പോൾ എനിക്ക് കിട്ടിയ പരാതിയാണ്…അത്ര വലിയകാര്യം ഒന്നുമല്ല…..ഒരു ചെക്കൻ ഒരു പെണ്കുട്ടിയയെ പെണ്ണുകാണാൻ പോയി…” ഒന്ന് നിർത്തി.

ഞാൻ ഞെട്ടി ….ഈശ്വരാ…..

“എന്നിട്ടു വീട്ടുകാർ അവരെ ഒറ്റയ്ക്ക് സംസാരിക്കാൻ വിട്ടു.
ഇതുവരെ എല്ലാം നാട്ടുനടപ്പാണ്.

പക്ഷേ ഈ ചെക്കൻ ഈ പെൺകുട്ടിയെ ലിപ്ലോക്ക് ചെയ്തു. അപ്പൊ ഈ പെൺകുട്ടി ബഹളം ഒന്നും വെച്ചില്ല…എല്ലാം കഴിഞ്ഞു ഒരു മാസമായി.എന്നിട്ടു കേസുമായി വന്നു.

അപ്പോൾ ശിവാനി ഈ കേസിൽ നിന്ന് ഈ ചെക്കനെ എങ്ങനെ രക്ഷിക്കും. ശിവാനിയാണ് ഈ ചെക്കന്റെ വക്കീൽ. ഇത്രയേ യുള്ളൂ…ചെറിയ ഒരു കേസ് ആണ്….ലിപ്ലോക്ക് അതാണ് പ്രശ്നം….അപ്പൊ ശിവാനി ചെക്കന്റെ ഭാഗത്തെ വക്കീലാണ്.”

എന്റെ കിളികളുടെ കാര്യം പറയണ്ട..അവര് സംസ്ഥാനം തന്നെ വിട്ടു. എന്റെ മനസ്സും കാലും തൊണ്ടയും എന്തിന്നു കൃഷ്ണമണി പോലും മരവിച്ചു പോയി.

ഞാൻ കഷ്ടപ്പെട്ട് ചെരിഞ്ഞു ആ കാലമാടനെ നോക്കി. രണ്ടു കൊമ്പും ആ നാക്കും കൂടെ വെളിയിലിട്ടാൽ മതി…സ്വാഭാവം അതെന്നെ.

“ശിവാനി അത്രക്ക് ടെൻസ്ഡ് ഒന്നും ആവണ്ട…അങ്ങനെ കോടതിയിൽ വാദിക്കുന്ന പോലെ ഒന്നും വേണ്ടാ. ഇയാള് ആ ചെക്കനെ അനുകൂലിച്ചു സംസാരിച്ചാൽ മതി. പ്രത്യേകിച്ചു ഈ ലിപ്ലോക്ക് എന്ന വിഷയത്തെ കുറിച്ച്.

അനുകൂലിച്ചു മാത്രമേ പറയാവുള്ളൂ…അത് തന്നെയാണാലോ ഈ അഭിഭാഷകരുടെ കർമ്മം…മറ്റൊരാൾ ചെയ്ത കാര്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നമ്മളുടെ കക്ഷിക്ക്‌ അനുകൂലമായ വിധി കൊണ്ട് വരുക. അത്രേയുള്ളൂ…”

കേട്ടില്ലേ….അത്രയേയുള്ളു… എന്നെ മാത്രം ഉദ്ദേശിച്ചു ഉണ്ടാക്കിയ ഡെമോ ക്ലാസ്സാ…. എന്നാലും എന്റെ സീതമായി…ലിപ്ലോക്ക് ഇന്റെ കാര്യം പറയണ്ടായിരുന്നു…. ഞാൻ ആധിയേട്ടനെ നോക്കി…മേശയിൽ ചാരി കയ്യും കെട്ടി നോക്കി നിൽക്കുന്നു.

ഒരു കൈ കൊണ്ട് താടി തടവുന്നുമുണ്ട്… ആ കട്ട താടിയുടെയും മീശയുടെയും ഇടയിൽ കൂടെ എത്തി നോക്കുന്ന ആ കുസുറുതി ചിരിയുണ്ടല്ലോ…. ഞാൻ കണ്ണടചു….കമോൺ ശിവാ…ബി ബോൾഡ്……ഞാൻ ആദ്യമായി കണ്ട ലിപ്ലോക്ക് ടൈറ്റാനിക്കിലെ ആയിരുന്നു….അവിടന്നു തുടങ്ങി പലദൃശ്യങ്ങളും കടന്നു ഞാൻ എത്തി….ഒരു ദീർഘനിശ്വാസം എടുത്തു.

ഞാൻ മൈക്കു ചുണ്ടോടടുപ്പിച്ചു….

“നിങ്ങളെല്ലാവരെയും പോലെ ഈ വിഷയം കേട്ടപ്പോൾ ഞാനും ഒന്ന് ഞെട്ടി.

എന്തായാലും ഞാൻ ഒന്ന് ശ്രമിക്കാം. ഇത്രയും ഇന്ട്രെസ്റ്റിംഗ് ആയ ടോപ്പിക്ക് തന്ന അദ്വൈത് സാറിനെ ഒരിക്കലും മറക്കില്ല. ഞാനും നിങ്ങളും അല്ലേ….” ഞാൻ ഒന്ന് ഇനോക്കി…ആ നിൽപ് തന്നെ തുടരുന്നു കാലമാടൻ.

“ശെരിക്കും നമ്മുടെ അച്ഛനും അമ്മയും സഹോദരനും നമ്മളെ ഉമ്മ വെക്കാറുണ്ട് അല്ലേ….പക്ഷേ അവരാരും ഒരിക്കലും നമ്മളെ ലിപ്ലോക്ക് ചെയ്യാറില്ല..കാരണം മറ്റൊന്നുമല്ല…അവർക്കു നമ്മളോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ട ആവശ്യമില്ല…അതിനു വേറെ ഒരുപാട് വഴികൾ ഉണ്ട്.

നമ്മൾക്ക് സമ്മാനങ്ങൾ വാങ്ങി തരാം….അതിലും തീവ്രമായി നമ്മളോടുള്ള സ്നേഹം അറിയിക്കണമെങ്കിൽ അവർക്കു നമ്മളെ ഒന്ന് ചേർത്ത് പിടിക്കാം അല്ലെങ്കിൽ നമ്മുടെ മൂർദ്ധാവിൽ ഉമ്മ വെക്കാം.

ഈ പ്രവർത്തികളിലൂടെ ആ
സ്നേഹം നമ്മൾക്ക് മനസ്സിലാക്കാൻ കഴിയും…പക്ഷേ നമ്മളെ പ്രണയിക്കുന്ന ആൾക്ക് അയാളിലെ തീവ്ര പ്രണയത്തെ എങ്ങനെ കുറഞ്ഞ നിമിഷങ്ങളിൽ നമ്മളിൽ എത്തിക്കാം? പ്രതേകിച്ചും പ്രണയിക്കുമ്പോ ബുദ്ധിയെക്കാളും വികാരങ്ങൾക്കാണ് പ്രാധാന്യം.

ഏറ്റവും തീവ്രമായ പ്രണയത്തെ അധരങ്ങളിലൂടെ കൈമാറുന്ന ഒരു മോസ്റ്റ് റൊമാന്റിക് ആക്ട് ആയിട്ടാണ് പല പ്രശസ്ത കഥാകൃത്തക്കളും നിരീക്ഷകരും ലിപ്ലോക്ക് എന്ന പ്രക്രിയയെ വിശേഷിപ്പിച്ചിരിക്കുന്നത്.

നമ്മുടെ നാട്ടിൽ മാത്രം എന്ത് കൊണ്ടാണ് അതിനെ ഇങ്ങനെ നീചമായി അല്ലെങ്കിൽ കുറ്റകരമായി കാണുന്നത് എന്ത് കൊണ്ടാണ് എന്ന് അറിയില്ല.”

ഞാൻ ഒന്ന് ശ്വാസം എടുത്തു. എല്ലാരും നിശബ്ദരായി എന്നെ കേൾക്കുന്നു. കാലമാടനെ നോക്കീല….ഞാൻ വീണ്ടും തുടർന്ന്.

“പക്ഷേ എന്റെ കക്ഷിക്ക്‌ ഈ കുട്ടിയോട് കുട്ടിക്കാലം തൊട്ടുള്ള തീവ്രാനുരാഗമായിരുന്നു.

ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന പ്രണയത്തെ അദ്ദേഹത്തിന് അടക്കാൻ കഴിഞ്ഞില്ല….കാരണം അയാൾ പ്രണയത്തിൽ അന്ധനായതുകൊണ്ടു മാത്രമല്ല…അയാൾ ഒരു രോഗി ‌ ആയിരുന്നു.നല്ല ഭാഷയിൽ പറഞ്ഞാൽ മാനസിക രോഗം..നാടൻ ഭാഷയിൽ പറഞ്ഞാൽ ഞരമ്പ് രോഗം…”

ഞാൻ ഒന്ന് പാളി നോക്കി കാലമാടനെ…കലിപ്പ് നിറയുന്നുണ്ട്…പിന്നല്ല …

“എന്റെ കക്ഷിക്ക്‌ ചില നേരങ്ങളിൽ പ്രത്യേകിച്ചും വികാരഭരിതമായ നിമിഷങ്ങളിൽ അത് നിയന്ത്രിക്കാനുള്ള കഴിവില്ല…

വര്ഷങ്ങളായി പ്രണയിക്കുന്ന പെൺകുട്ടിയെ നേരിട്ട് പെട്ടന്ന് കണ്ടപ്പോൾ പുള്ളിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല…അതാ …സാധാരണ പുരുഷന്മാർ പോലും പതറിപോവില്ല അങ്ങനൊരു സന്ദർഭത്തിൽ.

അതുകൊണ്ടു ദയവായി എന്റെ കക്ഷിയെ മാനസിക രോഗി എന്ന പരിഗണന കൊടുത്തു വെറുതെ വിടണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.”

ഞാൻ വിയർത്തുകുളിച്ചു. എനിക്ക് വെള്ളം കുടിക്കാൻ തോന്നി. വലിയ കയ്യടി ശബ്ദം എന്നെ ഉണർത്തി. ഇത്രയും നേരം ഞാനനുഭവിച്ച മാനസിക സംഘർഷം നേർത്തു നേർത്തു ഇല്ലാണ്ടായി.

എല്ലാപേരും എനിക്ക് നല്ലൊരു കയ്യടി തന്നു…ഞാനതു പ്രതീക്ഷിച്ചില്ല. ഞാൻ മൈക്ക് മേശയിൽ വെച്ച് തിരിഞ്ഞു നടന്നു. ആധിയേട്ടനെ നോക്കാതിരുന്നില്ല.

അവിടെ ഒരു ചിരിയുണ്ടായിരുന്നു.
ഞാൻ വേഗം അമ്മുവിനടുത്തു വന്നിരുന്നു. അമ്മു എനിക്ക് ഒരു ബോട്ടിൽ വെള്ളമെടുത്തു തന്നു..എന്റെ മനസ്സറിഞ്ഞവൾ.

അമ്മു എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു..ഞാനും എന്തക്കയോയോ മറുപടി പറഞ്ഞു.

പക്ഷേ എൻ്റെ മനസ്സ് വിങ്ങി കൊണ്ടിരുന്നു.. എന്തിനു വേണ്ടി.. ആദിയേട്ടൻ…..ഞാൻ ഇങ്ങനൊരു പണി പ്രതീക്ഷിച്ചിരുന്നു…പക്ഷേ ഇപ്പൊ ഞാൻ ശെരിക്കും അത് മറന്നുപോയിരുന്ന്.. ആധിയേട്ടൻ എനിക്ക് ഇത്രയും നല്ലൊരു പണി തരും എന്ന് ഞാൻ കരുതിയില്ല…

എന്റെ മനസ്സ് എന്തിനു വേദനിക്കണം…ഞാനും ഇത് പോലൊരു പണി കൊടുത്തതല്ല… അന്നേ എന്നോട് പറഞ്ഞതല്ലേ ആധിയേട്ടൻ… “പൊളിച്ചു ശിവാ…..അദ്വൈത്‌ കൃഷ്ണയുടെ പണി നീ പൊളിച്ചു.”

ആധിയേട്ടൻ എന്നെ ആശംസിക്കുകയും പിന്നീട് ക്ലാസ് തുടരുകയും ചെയ്തു. എന്നെ അറിയുന്ന പലകുട്ടികളും വന്നു അഭിനന്ദിച്ചു. ആധിയേട്ടൻ പിന്നീട് എന്നെ ഇടയ്ക്കു നോക്കുന്നുണ്ടായിരുന്നു. സെമിനാര് കഴിഞ്ഞപ്പോ താമസിച്ചു. ഞങ്ങൾ വേഗം വീട്ടിലേക്കു പോന്നു.

അമ്മു എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു..ഞാനും എന്തക്കയോയോ മറുപടി പറഞ്ഞു.

പക്ഷേ എൻ്റെ മനസ്സ് വിങ്ങി കൊണ്ടിരുന്നു.. എന്തിനു വേണ്ടി.. ആദിയേട്ടൻ…..ഞാൻ ഇങ്ങനൊരു പണി പ്രതീക്ഷിച്ചിരുന്നു…പക്ഷേ ഇപ്പൊ ഞാൻ ശെരിക്കും അത് മറന്നുപോയിരുന്ന്.. ആധിയേട്ടൻ എനിക്ക് ഇത്രയും നല്ലൊരു പണി തരും എന്ന് ഞാൻ കരുതിയില്ല…

എന്റെ മനസ്സ് എന്തിനു വേദനിക്കണം…ഞാനും ഇത് പോലൊരു പണി കൊടുത്തതല്ല… അന്നേ എന്നോട് പറഞ്ഞതല്ലേ ആധിയേട്ടൻ… ഞാൻ ഓർത്തെടുക്കുവായിരുന്നു ആദ്യമായി ആധിയേട്ടൻ ഫോൺ ചെയ്തപ്പോൾ പറഞ്ഞതു

“നിന്നോടാരാടീ ഫോൺ വെക്കാൻ പറഞ്ഞെ. അവൾടെ ഒരു ടാലി..ആരാടീ പറഞ്ഞെ ടാലിയായി എന്ന്… ഞാൻ നിനക്കുള്ള പണിപ്പുരയിൽ കേറീട്ടേയുള്ളൂ. നീ കരുതിയിരുന്നോ.”

അപ്പോ എന്നെ ഫോൺ ചെയ്തതും എല്ലാം ഈ പണി തരുന്നതിന്റെ ഭാഗമായിരുന്നു. എന്റെ മൊബൈലിൽ ഇന്ന് വിളിചല്ലോ.ഞാൻ വേഗം ആ നമ്പർ തപ്പി എടുത്തു സേവ് ചെയ്തു.

എന്ത് പേരിടും….ആധിയേട്ടൻ….വേണ്ട………………..അദ്വൈത് കൃഷ്‌ണ …വേണ്ടാ ഞാൻ ഡിലീറ്റ് ചെയ്തു…. അലമ്പൻ …വേണ്ടാ അത് കുറഞ്ഞു പോവും. അതുക്കും മേലേ …ഗജപോക്കിരി…. അത് മതി.

വീടെത്തി….കുളിച്ചു ഭക്ഷണം കഴിച്ചു…എല്ലാരോടും സംസാരിച്ചു…പക്ഷേ….മനസ്സിന്റെ വിങ്ങൽ കൂടി കൂടി വന്നു. ശെരിക്കും ആധിയേട്ടൻ എനിക്ക് പണി തന്നതിനേക്കാളും എനിക്ക് വേദന തോന്നിയത് ആ ഫോൺകാളുകൾ ഈ പണിയുടെ ഭാഗമായിട്ടായിരുന്ന് എന്ന ചിന്തയായിരുന്നു.

എനിക്ക് തല പെരുക്കുന്ന പോലെ തോന്നി. ഒന്ന് വിളിച്ചു ചോദിച്ചാലോ… അല്ല പണി ആണെങ്കിൽ ഇനി ഇങ്ങോട്ടു വിളിക്കില്ലായിരിക്കും. ഞാൻ ഫോൺ എടുത്തു….നമ്പർ എടുത്തു…വിളിക്കണോ… പണി ആണ് എന്ന് പറഞ്ഞാലോ……വേണ്ടാ…..ഞാൻ ഫോൺ തിരിച്ചു വെചു..അതിങ്ങനെ തുടർന്ന് കൊണ്ടേയിരുന്നു…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആദി ഓഫീസിൽ ഒന്ന് കേറി . ഇന്ന് കോളേജിൽ സെമിനാരായതു കൊണ്ട് കുറച്ചു പണി ഉണ്ടായിരുന്നു.

“ഇവിടെ ഇത്രയും തിരക്കുള്ളപ്പോ അതും നാളെ ഒരു കേസ് ഉള്ളപ്പോ സാർ എന്തിനാ ആ കോളേജ് പിള്ളേരുടെ പരിപാടിക്ക് പോയത്. ഇത്രയും പ്രധാനപ്പെട്ട കേസ് അല്ലേ….” എന്റെ അസിസ്റ്റന്റാ കേട്ടോ ജോസഫ്.

“അതോ പിള്ളേരൊക്കെ ഒന്ന് കാണണ്ടേ… പിന്നെ എന്റെ കോളെജും….ഒരു പുതിയ എനർജി ഒക്കെ കിട്ടും…പിന്നെ ഇന്ന് രാത്രി മുഴുവനുണ്ടല്ലോ …കേസ് നാളെയല്ലേ….” ഞാൻ പറഞ്ഞു.
“അപ്പോൾ ഇന്ന് ഉറക്കവും ഇല്ല….വീട്ടിലും പോവുന്നില്ലേ…” സാധാരണ ഞാൻ അങ്ങനയാട്ടോ….
“വീട്ടിൽ പോവും ലേറ്റ് ആവും….”

“കോളേജ് പിള്ളാരൊക്കെ എങ്ങനെ….ബഹളക്കാരാണോ….?”
“നല്ല മിടുക്കി പിള്ളേരാ….” എന്റെ മനസ്സിൽ പരിഭവം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയെ ശിവയെ ഓർമ്മ വന്നു. അവൾ ടെ വാദവും….ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി കണ്ടു ജോസഫേട്ടൻ കണ്ണും തള്ളി നിൽപ്പുണ്ട്. ഞാൻ പെട്ടന്ന് ഗൗരവമായി..ഞാൻ കണ്ണ് കൊണ്ട് എന്താ എന്നു ചോദിച്ചു.

“അല്ലാ…സാർ മിടുക്കന്മാരെയൊന്നു കണ്ടില്ലേ …” അയാൾക്ക് ഒരു ആക്കിയ ചിരി.
“ഇല്ലാ…..മിടുക്കികളെ മാത്രമേ കണ്ടുള്ളൂ എന്തെ…. ഇയാൾക്ക് വല്ല പ്രശ്നം ഉണ്ടോ…..?”
പെട്ടന്നുള്ള എന്റെ ഭാവമാറ്റത്തിൽ പുള്ളി ഒന്ന് തലചൊറിഞ്ഞു എന്തോ പിറുപിറുത്തു കൊണ്ട് പോയി.
ഞാനങ്ങനാ… എന്താ ചെയ്യാ…

ഞാൻ അശ്വിനെ വിളിച്ചു..അവൻ എൻ്റെ അമ്മാവന്റെ മോനാ ..അമ്മയുടെ സഹോദരന്റെ മോൻ. ഞാൻ ഒറ്റ മോനാ.. “ഹാലോ”

“എന്തായി ആദിയേട്ടാ…. ഇന്ന് സെമിനാരൊക്കെ തകർത്തോ? ….ശിവയെ കണ്ടോ ?”
“ശിവയെ കണ്ടു ….ഒരു പണിയും കൊടുത്തു.”

“പണിയോ…ഇന്ന് ശിവയെ കാണാനാ സെമിനാറിന് പോവുന്നെ എന്ന് പറഞ്ഞിട്ട്…”
“അതൊക്കെ ഒരുപാടുണ്ട്….പിന്നെ പറയാം…നീ ഇന്ന് വീട്ടിൽ പോയി കിടക്കണം….ഞാനിന്നു ലേറ്റ് ആവും…നാളെ ഒരു കേസ് ഉണ്ട്….”

“അതൊക്കെ ഒ കെ …എന്നാലും നിങ്ങള് എന്ത് പണിയാ കൊടുത്തെ …..നിങ്ങളുടെ പണി ഒരു ഒന്നന്നര പണിയാ എപ്പോഴും…. സത്യമായിട്ടും ശിവ നിങ്ങളെ കളഞ്ഞിട്ടു ഓടി പോവും. നിങ്ങൾ എന്ത് മനുഷ്യനാ…”

“ഹ..ഹ.. അവൾ ആള് ഇടിവെട്ടാണ്….അവൾ എവിടെപ്പോയാലും…ഞാൻ അവളെയും കൊണ്ടേ പോവുള്ളൂ….”
അതും പറഞ്ഞു ഫോൺ വെചു.

ശെരിക്കും ശിവയെ കാണുമ്പോ അവൾ എന്റെ പണിയൊക്കെ ഈസി ആയി പൊട്ടിക്കുമ്പോ എനിക്ക് ഒരു ഉറപ്പു തോന്നും അവൾ എന്റെ പെണ്ണാണ് എന്ന്. ആദാമിന്റെ വാരിയെല്ലിൽ അല്ലേ ദൈവം ഹൗവ്വയെ സൃഷ്ടിച്ചത്.

അത് പോലെ എന്റെ വാരിയെല്ലാണ് ശിവാനി എന്ന് തോന്നും. എന്റെ പ്രണയം ഇങ്ങനെയൊക്കയാണ്….എപ്പോഴും പറയുന്ന പോലെ അവൾ സഹിച്ചോളും.

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12