Sunday, December 22, 2024
Novel

നിന്നോളം : ഭാഗം 7

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


“ദത്തേട്ടൻ എന്തറിഞ്ഞിട്ടാണ് അവളെ കുറ്റം പറയുന്നത്….

“അറിഞ്ഞടുത്തോളം മതി…ഇനി ഒന്നും അറിയണ്ട

അവൻ നീരസത്തോടെ പറഞ്ഞു

“അറിയണം…. കാര്യം അറിയാതെ അവളെ കുറ്റപ്പെടുത്തരുത്… അവളന്നു ഹോട്ടലിൽ വന്നത് ഞാൻ വിളിച്ചിട്ടാണ് എനിക്ക് കൂട്ടായിട്ടാണ്…. ഞങ്ങളുടെ പാർട്ടി അനാഥാലയത്തിലെ കുട്ടികൾക്ക് ഉച്ചയൂണ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ഡോനെഷൻ വാങ്ങിച്ചെടുക്കാൻ വേണ്ടി…. അമ്മയോട് പറഞ്ഞിട്ടാണ് ഞങ്ങളിവിടെ പോയത്….. സംശയം ഉണ്ടെങ്കിൽ അമ്മയോട് തന്നെ ചോദിച്ചു നോക്ക്…

തന്റടുത്തു നിൽക്കുന്ന ദേവുമ്മയ്ക്ക് നേരെ അവൾ വിരൽ ചൂണ്ടവേ അവനും അവരെ നോക്കി

“അവള് പറഞ്ഞതാണ് സത്യം…. പാർട്ടിയും ബഹളവുമൊക്കെ നിന്റെ അച്ഛനും അനിയത്തിക്കുമാണ് ആ കൊച് ഇതിനെ ഒറ്റയ്ക്ക് വിടാതെ കൂട്ടുപോവുന്നതാണ്… നീ അവളെ അന്നടിച്ചെന്ന് അറിഞ്ഞപ്പഴേ കാര്യങ്ങൾ പറഞ്ഞു ഞാൻ നിന്റെ കരണത്തൊന്ന് തന്നിരുനെങ്കിൽ ഇന്നവളെ ആദിയെ കൊണ്ട് നീ തല്ലികില്ലായിരുന്നു…

അത്രേം പറഞ്ഞു മുഖം വെട്ടിതിരിച്ചവർ അകത്തേക്ക് നടന്നു പോയി…

പിറകെ അനുവും

ഇതിപ്പോ മൊത്തത്തിൽ ഗുലുമാലയോ….

അവൻ ആലോചനയോടെ താടിയുഴിഞ്ഞു

😬🤦😇

“എടി നീ ഇങ്ങനെ മിണ്ടാട്ടം മുട്ടി കിടന്നാൽ കാര്യങ്ങളൊക്കെ ശെരിയാവോ…..

അഭി കട്ടിലിൽ തിരിഞ്ഞു കിടന്നവളെ തറയിലുരുന്നോണ്ട് തന്റെ നേരെ തിരിച്ചു…

അവളവനെ ഒന്ന് നോക്കി പിന്നെയും തിരിഞ്ഞു കിടന്നു….

“ഇതാപ്പോ നന്നായെ അവനെന്തേലും നാവിന് ബെല്ലും ബ്രെക്കും ഇല്ലെന്ന് പറഞ്ഞെന്ന് വെച്ച് നീ ഇങ്ങനെ കുഷ്ടരോഗികളെ പോലെ ഒന്നിലും പെടാതെ നടന്നിട്ട് കാര്യമുണ്ടോ…..

“ഞാൻ പിന്നെ എന്തെയ്യണം…തല കുത്തി നിക്കണോ…

അവൾ ചാടിയെഴുന്നേറ്റു കൊണ്ട് നീരസപെട്ടു

വരുന്നോരും പോകുന്നൊരുമൊക്കെ എന്റെ കരണത്തോട്ടാ തോട്ട കയ്യും കൊണ്ട് വരുന്നത്….

സരസു കവിള് തടവെ ചെറിയ നീറ്റൽ അവൾക്ക് അനുഭവപെട്ടു…

ഒരാള് മാടനാണെങ്കിൽ ഒരാള് കാലനാ…..

കാലമാടന്മാര്….

ഓഹ്… എന്നാ അടിയാ എന്റെ ദൈവമെ…. ചെവിയിൽ കൂടി അന്നേരം ഒരു പ്രഷർ കുക്കർ ചൂളമടിച്ചോണ്ട് പോയത് പോലാ തോന്നിയത്… പിന്നെ അതിനേക്കാൾ വേദന നെഞ്ചിലയൊണ്ട് അപ്പഴത്തത്ര കാര്യമാക്കില്ല…
ഇപ്പോ നല്ലോണം കാര്യമാക്കാനുണ്ട് 😐…അമ്മാതിരി വേദന…

“ങേ… നെഞ്ചിലെന്ത് പറ്റി…. വല്ല ഹാർട് അറ്റാക്കോ വല്ലോം

“പോടാ തെണ്ടി… ഞാൻ അഴിഞ്ഞാടി നടകുവാണെന്നൊക്കെ അങ്ങേര് പറഞ്ഞത് കേട്ടപ്പോ…എന്തോ പോലെ അതൊക്കെ ചീത്ത വാക്കല്ലെ… കാര്യം ശെരിയാ വീട്ടിൽ പോലും പറയാതെ കോളേജ് ന്ന് മുങ്ങിത് തെറ്റായിരിക്കും പക്ഷെ ഹോട്ടലിൽ പോയത് ദുരുദ്ദേശത്തിലാണോ….

“അല്ല

“ഒരു ഡോനെഷൻ വാങ്ങാനല്ലേ

“അതെ….

“അതും ആർക്ക് വേണ്ടി….

“ആർക്ക് വേണ്ടി….

“കൊറച്ചു പാവപെട്ട അനാഥ കുട്ടികൾക്ക് ഉച്ചയൂണ് കൊടുക്കാനായിട്ടല്ലേ

“അതെ

“അപ്പോ പിന്നെ എന്നെ അങ്ങനൊക്കെ പറയാൻ കൊള്ളാവോ….

“ഒട്ടും കൊള്ളത്തില്ല….

“നീ എന്നെ ഊത്തുവാനോ…

അഭിയുടെ തോളിൽ മുഷ്ഠി ചുരുട്ടി അടിച്ചു കൊണ്ട് സരസു ചോദിച്ചു

“ഏയ്യ്….. നിനക്കെങ്ങനെ തോന്നിയോ

“തോന്നി….

“സോറി മോളുസേ…. ഐ ആം ദി സോറി

“മ്മ് 🤨….

“എടി ഇതൊക്കെ അറിയാനിട്ടും നീ ഇങ്ങനെ ഇരുന്നാൽ അതിനർത്ഥം അവൻ പറഞ്ഞതൊക്കെ സത്യമാണെന്നല്ലേ ആവൂ….

അവളൊരു നിമിഷം ഒന്നും മിണ്ടാതെ നഖം കടിച്ചു ഇരുന്നു… പിന്നെ പതിയെ തലയാട്ടി…

“അപ്പോ എന്താ ചെയ്യേണ്ടേ…

“എന്താ

സരസു ചോദിക്കവേ അഭി അവൾടടുത്തെക്ക് നീങ്ങിയിരുന്നു

“അതങ്ങനല്ലെന്ന് തെളിയിക്കണം….

“എങ്ങനെ…..

“പഴയത് പോലെ നീ നീയായിട്ട് തന്നെ നടക്കുക… ആർക്കും വേണ്ടിയും ആര് പറഞ്ഞാലും നമ്മൾ മാറേണ്ടതില്ല…നമ്മളെ നമ്മളായിട്ട് മനസിലാക്കുന്നവര് ഒരിക്കലും നമ്മളെ വിട്ട് പോവത്തില്ല

“ന്തോന്നാ ചെറുക്കാ…. പറയുന്നേ…..

“അതായത് സരസമ്മേ…..

“ഹും…. ടാ…. ടാ…

“ഓ സോറി ന്റെ സരു… ഇന്ന് ആദി പറഞ്ഞതൊന്നും നമ്മള് മൈൻഡ് ആക്കണ്ട…. കാരണം അവൻ പറഞ്ഞതിൽ യാതൊരു സത്യവുമില്ല… പിന്നെ നമ്മളെന്തിന് അതിനെക്കുറിച്ചു ആലോചിച്ചു ബേജാറാകണം… അല്ലെ….

“ഹാ… അതന്നെ….അതന്നെ….

സരസു ഉത്സാഹത്തോടെ പറഞ്ഞു

“രണ്ടും കൂടി മുറിയടച്ചു എന്തെയ്യണോ എന്റെ ഭഗവാനെ…

നീലിമ ഡൈനിങ് ടേബിളിലേക്ക് ആഹാരം എടുത്തു വെച്ച് കൊണ്ട് പറഞ്ഞു

“ഇനി ആർക്കിട്ടു പണിയാം എന്ന് ആലോചിക്കുകയാവും… ഇന്നാ ദത്തന്റെ ദേഹത്ത് ചാണകവെള്ളം ഒഴിച്ചു…. ആദി അതിന് വഴക്കും പറഞ്ഞു അതോണ്ടന്നെ നാളെ മിക്കവാറും അവന്റെ നെഞ്ചത്തേക്കുള്ള പണിയാകും…

ഹരി പറയവേ നീലിമ താടിക്ക് കയ്യും കൊടുത്തു അവിടേക്ക് വന്ന മോഹനനെ നോക്കി…

“അത് പിള്ളേര് തമ്മിലുള്ളതല്ലേ അതവര് തന്നെ തീർത്തോളും നമ്മള് ഇടപെടേണ്ട…

അവരുടെ നോട്ടത്തിന് ഉത്തരം പോലെ പറഞ്ഞു കൊണ്ടയാൾ കസേരയിലേക്ക് ഇരുന്നു..

“പിള്ളേര് കഴിച്ചായിരുന്നോ…..

“രണ്ട് പേർക്കും വേണ്ടെന്ന അഭി പറഞ്ഞെ… ഇന്ന് സന്ധ്യക്ക് നാമം ജപിക്കാനും വന്നിട്ടില്ല രണ്ടാളും…

“ഹേ…. സരസു ന് വേണ്ടെന്ന് പറഞ്ഞോ…

അയാൾക്ക് അതത്ര വിശ്വാസം ആയില്ല…

ഭൂമികുലുക്കം ഉണ്ടായെന്നു പറഞ്ഞാലും ആഹാരം കഴിക്കാതെ അവള് നടക്കാറില്ല….

മോഹനൻ എഴുന്നേറ്റു… സരസു വിന്റെ മുറിയിലേക്ക് നടന്നു കതകിൽ മുട്ടി വിളിച്ചു…

“സരസു….അഭി…… പിള്ളേരെ നിങ്ങൾക്ക് കഴിക്കാനൊന്നും വേണ്ടേ…..

“ദാ വരുന്നു അച്ഛേ…

സരസു മുറിയിൽ നിന്ന് വിളിച്ചു പറയവേ മോഹനൻ തിരിഞ്ഞു നീലിമ യെ എപ്പഴെന്തായി എന്നർത്ഥത്തിൽ നോക്കവേ അവർക്ക് ചിരി വന്നു…

ദേ… അച്ഛേ വിളിക്കുന്നു…. വാ നമക്ക് കഴിക്കാൻ പോവാം…

“വോക്കെ…. ബാ…

രണ്ടാളും മുറിയിൽ നിന്നിറങ്ങി ഡൈനിങ് ടേബിളിലെ ഓരോ കസേരയിലായി സ്ഥാനം ഉറപ്പിച്ചു….

“നീയല്ലേടാ പറഞ്ഞെ അത്താഴം വേണ്ടെന്ന്….

“അതമ്മായി അപ്പോഴത്തെ ഒരു ഇരിപ്പ് വശം വെച്ച് പറഞ്ഞതല്ലേ….. 😁…ഉടനെ സീരിയസ് ആക്കിയോ…

“ഞാൻ ചോറിൽ വെള്ളമൊഴിക്കാൻ ഇരുന്നതാ….

“സാരില്ല…. ഞങ്ങളത് അരിച്ചു കഴിച്ചേനെ അല്ലെ സരു

അവളതിന് തലയാട്ടി കൊണ്ടനുകൂലിച്ചു

“ഓഹ്… ദൈവമെ ഇങ്ങനെ രണ്ടെണ്ണം….

ഹരി തലയിൽ കൈകൊടുത്തു കൊണ്ട് പറയവേ അവിടെ ചിരിയുയർന്നു

🙆🙅‍♀️🙆‍♂️

പിറ്റേന്ന് കോളേജിൽ പോകാനായി സരസു ഒരുങ്ങി ഇറങ്ങുമ്പോൾ അനു അഭിയോട് സംസാരിക്കാൻ ശ്രെമിക്കുകയായിരുന്നു…

“അഭി പ്ലീസ് ടാ…

“ദേ പെണ്ണെ നിന്റെ ചേട്ടനോട് ചെന്ന് പറ കൊണ്ടാക്കാൻ…. ഞാനിവിടെ എന്റെ പെങ്ങൾ വരാനാ കാത്തു നിൽക്കാനേ….

ഹാ ദാ അവള് വന്നു… അപ്പോ ഒക്കെ ബൈ….

സരസു നടന്നു വരുന്നത് ചൂണ്ടി പറഞ്ഞു കൊണ്ടവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി…

“സരു….. പ്ലീസ് ഡി എന്നെ കൂടി കൊണ്ട് പോ…. നമ്മളെന്നും ഒരുമിച്ചല്ലേ…ആദിയേട്ടൻ എന്തേലും പറഞ്ഞെന്ന് വെച്ച് തീരുന്നതാണോ നമ്മുടെ ബന്ധം…അങ്ങനാണോ പെണ്ണെ….

“ആദിയേട്ടന് മാത്രല്ല നിന്റെ ചേട്ടനും നമ്മൾ ഒരുമിച്ചു നടക്കുന്നത് ഇഷ്ട്ടല്ല…. അതോണ്ടല്ലേ എപ്പഴും നമ്മൾ ഒരുമിച്ചു നില്കുന്നത് പുള്ളി കാണുന്നെങ്കിൽ നിന്നെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത്…മാത്രല്ല…

ഇപ്പോ ഇത്രേം പ്രശ്നം കൂടി ഉണ്ടായ സ്ഥിതിക്ക് നീ എന്റെ കൂടെ വന്നാൽ അത് നിങ്ങൾ തമ്മിലൊരു പിണക്കം ഉണ്ടായേക്കും …. പിന്നെ…. ഞാനെപ്പഴും ഇവിടുണ്ടല്ലോ…. നിനക്ക് എന്താവശ്യം ഉണ്ടെങ്കിലും എന്നോട് പറയാം….. ഐ വിൽ ബി ഹിയർ ഫോർ യു ഓൾവെയിസ്…. നിനക്ക് മാത്രല്ല അമ്മുവിനും….

അനു സങ്കടതോടെ അവളെ നോക്കി നിന്നു….

പിറകിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ടാണ് സരസു തിരിഞ്ഞു നോക്കിയത്

മാടനായിരുന്നു…

അവളുടനെ വണ്ടിയിൽ കയറിയതും അഭി മാക്സിമം സ്പീഡിൽ അത് മുന്നോട്ടെടുത്തു…

കുറച്ചു നേരം ആ പോക്ക് നോക്കി നിന്ന ശേഷം അനു തിരിച്ചു വീട്ടിലോട്ടോടി…

ദത്തൻ അവളെ വിളിച്ചെങ്കിലും അവള് നിന്നില്ല…

അവന്റെ നോട്ടം വീട്ടുമുറ്റത്തു നിന്ന് ഇതെല്ലാം കണ്ടു നിന്ന ആദിയുടെ നേരെ വീണു…

പരസ്പരം ഒരു നിമിഷം നോക്കി നിന്നവർ….

അതേസമയം സരസുവിനെ കുറിച്ചാണ് ഇരുവരും ചിന്തിച്ചത്…

അവളെ ജഡ്ജ് ചെയ്യുന്നതിൽ തെറ്റ് പറ്റിയോ…

“ഉച്ചക്ക് കാണാം പോട്ടെ…..

ആദി അവനോട് യാത്ര പറഞ്ഞു കാറിൽ കയറവെ അമ്മു മുഖം വീർപ്പിച്ചു മുൻസീറ്റിൽ ഇരിപ്പുണ്ട്

“എന്താടി മുഖത്ത് കടന്നില് കുത്തിയ….

“കുത്തിയേനെ കടന്നിലല്ല…. ഞാൻ…ആദിയേട്ടന്റെ ഇ പാട്ട വണ്ടിടെ ടയറിനിട്ട്…. പക്ഷെ ഇന്നെനിക്ക് സപ്പ്ളി എക്സാം ആയി പോയി… ഇതില് പാസ്സാകുമെന്ന് ഞാൻ സരസു ന് പ്രോമിസ് ചെയ്ത് കൊടുത്താ… ഇല്ലേൽ ആദിയേട്ടൻ ഇന്ന് എവിടെയും പോവൂല്ലയിരുന്നു….

അമ്മു വാശിയോടെ പറഞ്ഞു…

“നീ എന്റെ അനിയത്തി തന്നെയല്ലെടി….

“എനിക്കും സംശയം ഉണ്ട്… ആദിയേട്ടൻ എന്റെ ചേട്ടൻ തന്നെയാണോ എന്ന്…. നമ്മടെ വീട്ടിലാർക്കും ഇത്രെയും ക്രൂവൽ മൈൻഡ് ഉള്ളതായിട്ട് എനിക്കറിയില്ല…

ഒരു കാര്യോം ഉണ്ടായിരുന്നില്ല….. വെറുതെ ചോയ്ച്ചു മേടിച്ചു….

“ഞാനൊന്നും പറഞ്ഞില്ലേ….

അവനവൾക്ക് നേരെ കൈകൂപ്പി…

അല്ലെങ്കിലും ആ പൊടികുപ്പിയെ സപ്പോർട്ട് ആക്കാൻ ഓരോന്നിനും എന്താ ഉത്സാഹം…. ഹും….

🙄🤦🙄

“ഇവിടെ തന്നെ വരാന്നല്ലേ പറഞ്ഞെ….

ആദിയുടെ ചോദ്യത്തിന് അതേയെന്ന അർത്ഥത്തിൽ തലയാട്ടികൊണ്ട് ദത്തൻ ചുറ്റുപാടും നോക്കാൻ തുടങ്ങി….

മാളിലായിരുന്നവർ….

“ഒരു കാര്യം ചെയ്യാം നീ ഇ ഭാഗത്തേക്ക് പോയി… നോക്ക് ഞാൻ മുകളിലൊക്കെ നോക്കി വരാം….

ആദി മുകളിലേക്ക് എസ്‌കലേറ്റർ വഴി കയറി…

തിയേറ്റർ നൂൺ ഷോ തുടങ്ങാൻ സമയമായതിനാൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു അവിടെ…

അവർക്കിടയിലൂടെ നൂഴ്ന്നു നടക്കവെയാണ് ഫ്രണ്ട്സ് ന് ഒപ്പം നിൽക്കുന്ന സരസു നെ അവൻ കണ്ടത്…

ഏതാനം പെൺപിള്ളേരും ആൺപിള്ളേരും അടങ്ങുന്ന ചെറിയൊരു ഗ്യാങ്….

അനു ആ കൂട്ടത്തിൽ ഇല്ലെന്നത് അവൻ ശ്രെദ്ധിച്ചു..

ഇവൾ ഒരുകാലത്തും നന്നാവാൻ പോവുന്നില്ല… അങ്ങനെ വിചാരിച്ച എന്നെ പറഞ്ഞാൽ മതി..

സ്വയം പിറുപിറുത്തു കൊണ്ട് അവനവളെ തന്നെ നോക്കി നിൽക്കവേ… തന്റെ നേരെ നെറ്റിയിൽ ചൂണ്ടു വിരൽ കൊണ്ട് തടവി തന്നെ തന്നെ നോക്കി നിൽക്കുന്ന ആദിയെ സരസുവും കണ്ടിരുന്നു…

അവളുടെ കണ്ണുകൾ ഒരു നിമിഷം തുറിച്ചു വന്നു..

വ്യാധി

എന്റെ കൃഷ്ണ എങ്ങോട്ട് തിരിഞ്ഞാലും ഇങ്ങേരെയാണല്ലോ കാഴ്ച്ച കാണുന്നത് 🤦

അവളുടനെ കൈകൊണ്ട് മുഖം മറച്ചു കൊണ്ടവനെനോക്കി

ഓഹ്… ദോണ്ടേ വരുന്നു കുരിശ്….

“നിങ്ങൾ കേറിക്കോ ഞാനിപ്പോ വരാവേ….

അടുത്തു നിന്നവരോട് പറഞ്ഞു കൊണ്ട് ആൾക്കൂട്ടങ്ങൾക്ക് ഇടയിലൂടെ സരസു നടന്നു നീങ്ങി…

ആദിയും അവളുടെ പിറകെ വെച്ചു പിടിച്ചു…

“നില്കേടി കള്ളി അവിടെ….

“ദേ എന്നെ കള്ളിയെന്നു വിളിച്ചാലുണ്ടല്ലോ…

തിരിഞ്ഞു നിന്നവൾ അവൾക്ക് നേരെ കൈ ചൂണ്ടി

“അല്ല അതിനും മാത്രം ഞാനെന്താ നിങ്ങള്ടെന്നു മോഷ്ട്ടിച്ചത്..

“എന്തായിരുന്നു രാവിലെ നിന്റെ അഭിനയം…. ഓഹ്… ഓസ്കാർ കിട്ടേണ്ടതായിരുന്നു… പക്ഷെ ജസ്റ്റ്‌ മിസ്സ്‌….

“ഓഹോ…. ആയിക്കോട്ടെ…ഇപ്പോഴെങ്കിലും മനസിലാക്കിയല്ലോ നന്നായി…

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി… അവനും പിറകെ കൂടി

“ആയെടി… എനിക്കെല്ലാം മനസിലായി… അവളുടെ ഒരു കോളേജ് പഠിത്തം….എല്ലാം ഇന്നത്തോടെ നിർത്തി താരാട്ടാ

“ഉവ്വ…. ആദിയേട്ടൻ ഒന്ന് പോയെ … ഞാനിതെല്ലാം അമ്മയോട് പറഞ്ഞിട്ടാ വീട്ടിന് ഇറങ്ങിയേ…. അതോണ്ട് ഇ ബീസണി ഇവിടെ ഏൽകൂല…

അത്രേം തിരിഞ്ഞു നിന്ന് പറഞ്ഞു കൊണ്ടവൾ ഡോർ തുറന്നു അകത്തേക്ക് പോയി…

അമ്മായിയോട് പറഞ്ഞിട്ടാണ് ഇറങ്ങിയതെന്നോ… അങ്ങനെ വരാൻ വഴിയില്ലല്ലോ 🤔

ആദി ഇത് വെറുതെയാണ്….

മനസ്സ് പറയുന്നത് തെറ്റൂലല്ലോ

ആഹാ അങ്ങനെ എന്നെ പൊട്ടനാക്കാൻ നീ നോക്കണ്ട

അവനും ഡോർ തുറന്നു അകത്തേക്ക് കയറി…

വെയ്റ്റ്… ചെക്കൻ ഇതെങ്ങോട്ടാ ചാടി കേറി പോയത് 🤔

ബോർഡ്‌ നോക്കൂ….

ആ… ബെസ്റ്റ് പ്ലേസ്

ടോയ്ലറ്റ് ലേഡീസ് 💫

തൊട്ടടുത്ത നിമിഷം തന്നെ അകത്തുന്നു നിലവിളി ശബ്തങ്ങൾ ഉയർന്നു…

അയ്യോ…. ആരെങ്കിലും ഓടി വരണേ…..

ഡോർ തുറന്നു പെൺപടകൾ എല്ലാം പുറത്തു ചാടവേ… വെപ്രാളതോടെ ആദിയും പുറത്തേക്ക് ഓടി….

“പിടിക്കവനെ…. പെണ്ണുങ്ങളുടെ ബാത്‌റൂമിൽ കയറിയ അവന്റെ തോന്നിവാസം

സ്ത്രീകളിൽ ആരോ വിളിച്ചു കൂവവേ ബഹളം കേട്ട് ഓടിയെത്തിയ ആളുകൾ ഇതിനിടയിൽ എസ്‌കേപ്പ് ആവാൻ നോക്കിയ ആദിയെ കോളറോടെ പിടിച്ചു വെച്ചു…

പിന്നെ അവിടെ ഇടിയുടെ അടിയുടെ പൊടിപൂരമായിരുന്നു ⚡️💥⚡️

“അയ്യോ എന്റെ പൊന്നു ചേട്ടന്മാരെ ഞാൻ മനഃപൂർവം കയറിയതല്ല…..

അടിക്കിടെ കിട്ടിയ ഗ്യാപ്പിൽ വ്യാധി മൊഴിഞ്ഞു…

“പിന്നെ പെണ്ണുങ്ങളുടെ ബാത്‌റൂമിൽ അച്ചാർ വിളമ്പി വച്ചിരിക്കുന്നെന്ന് വിചാരിച്ചാ ഓടി കേറിയത്

ഒരു അമ്മായി തലയും നാവുമുയർത്തി…

“ഞാനൊരു പെണ്ണിന്റെ കൂടെ സംസാരിച്ചു വന്നതാ… അവൾ അകത്തേക്ക് കേറുന്നത് കണ്ട് പെട്ടെന്ന് ഞാനും കയറി പോയതാ… സംസാരിച്ചു വരുന്നതിന് ഇടയിൽ ബോർഡ്‌ നോക്കില്ല… ഇതാ സത്യം….

“ഇതൊക്കെ ഇവന്റെ അടവാണ്….

ഒരു ചേച്ചി വിളിച്ചു പറഞ്ഞു

“അയ്യോ അല്ല സത്യമായിട്ടും സത്യമാ….എനിക്കൊരു അബദ്ധം പറ്റിയതാനെന്റെ പെങ്ങളെ… എന്റെ വീട്ടിലും അമ്മയും പെങ്ങന്മാരുമൊക്കെ ഉള്ളതാ…. ഞാനൊരു ഡോക്ടർ കൂടിയ എന്നെ വിശ്വസിക്കു..പ്ലീസ്..

“ശെരി വിശ്വസിക്കാം… എന്നിട്ട് നിന്റെ കൂടെ സംസാരിച്ചുകൊണ്ട് വന്ന ആ പെണ്ണെവിടെ…. അവളെ കൂടി കാണട്ടെ….

“അവള് ………

ആദി തനിക്ക് ചുറ്റും കൂടിയ ആൾക്കൂട്ടത്തിന് ഇടയിൽ കണ്ണുകൾ കൊണ്ട് സരസുവിനെ തിരയവെയാണ് കുറച്ചു ദൂരെ ഫ്രണ്ട്സ് ന് ഒപ്പം ഇതെല്ലാം കണ്ട് കിളി പോയ കണക്ക് ലോലിപോപ് നുണഞ്ഞു കൊണ്ടിരികുകയായിരുന്ന അവളെ കണ്ടത്..

“ദേ… അവളാ….. സരസു…….

ആദി തന്റെ നേരെ കൈചൂണ്ടുന്നത് കണ്ടതും അവൾക്കൊരു ഉൾകിടിലമുണ്ടായി….

“കുട്ടി ഇങ്ങ് വരു….

കൂട്ടത്തിൽ മുതിർന്നൊരാൾ കൈകാട്ടി വിളിക്കവേ ഒരു അനുസരണ നിറഞ്ഞ കുട്ടിയെ പോലെയവൾ നടന്നു വന്നു…

“കുട്ടിക്ക് ഇവനെ അറിയോ….

അയാൾ ചോദിക്കവേ ലോലിപോപ്പിന്റെ കമ്പിൽ പിടിച്ചു കൊണ്ട് തല രണ്ടു വശത്തേക്കും ചരിച്ചവൾ ആദിയെ നോക്കി….

ആദി അവളെ നോക്കി പറയ്യ് എന്നർത്ഥത്തിൽ കണ്ണുകൾ കൊണ്ട് കഥകളി കാണിക്കുന്നുണ്ടായിരുന്നു….

“ആ….. എനിക്കറിയില്ല….

സരസു അവർക്ക് മുന്നിൽ കൈമലർത്തി കാണിച്ചു….

“ശെരിക്കും അറിയില്ലേ ഇവനെ….ഒന്ന് കൂടി ഒന്ന് നോക്കി പറ….

“ഇല്ലന്നെ…. എനിക്കറിയില്ല ഇ ചേട്ടനെ….

“എടി സരസമ്മേ…..

ആദി വിളിക്കവേ അവളവനെ നോക്കി കണ്ണുരുട്ടി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല

“ഞാൻ പറഞ്ഞില്ലേ ഇതൊക്കെ ഇവന്റെ അടവാ..

“അടിയാടാ അവനെ….ആണുങ്ങൾ എല്ലാവരും കൂടി ആദിയെ വളഞ്ഞിട്ട് പെരുമാറാൻ തുടങ്ങി

“അയ്യോ….. എന്റമ്മേ…..ആരെങ്കിലും എന്നെ രക്ഷിക്കണേ….. എനിക്കൊരു അബദ്ധം പറ്റിയതാണേ….

ആദിയുടെ നിലവിളി ആൾക്കൂട്ടത്തിന്റെ ശബ്‌ദകോലാഹങ്ങൾക്ക് ഇടയിൽ അലിഞ്ഞു ചേർന്നു….

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6