Saturday, January 18, 2025
Novel

നിന്നോളം : ഭാഗം 13

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


ബാഗിൽ ആവിശ്യമുള്ളതെല്ലാം കുത്തിക്കേറ്റി ജീൻസും ഷർട്ടും ധരിച്ചു.. മെസ്സി ബൺ സ്റ്റൈൽ മുടിയും വാരികെട്ടി സരസു റെഡിയായി… അച്ഛൻ പലപ്പോഴായി തന്ന പോക്കറ്റ് മണിയും കല്യാണം പ്രമാണിച്ചു അമ്മമ്മ വാങ്ങി തന്ന മൂന്നര പവന്റെ മാലയുമാണ് ആകെയുള്ള പിടിവള്ളി…

ഇതല്ലാതെ വേറെ വഴിയില്ല…..

ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിനേക്കാൾ നല്ലത് ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലത്തേക്കുള്ള ഒരാത്രയാണ്..

വേറെ വഴിയില്ലാത്തതു കൊണ്ടാ…ക്ഷെമിക്കണേ അച്ഛാ…..

മനസ്സിൽ എല്ലാവരോടും മാപ് പറഞ്ഞു കൊണ്ട് റൂമിന്റെ വാതിൽ ശബ്‌ദമുണ്ടാക്കാതെ തുറന്നു…

അഭിക്ക് മെസ്സേജ് അയച്ചു കൊണ്ടവൾ പതിയെ പുറത്തേക്ക് ഇറങ്ങി…

ഇ ബുദ്ധി മനസ്സിൽ തോന്നിയപ്പോൾ ആദ്യം വിളിച്ചത് ആ പൊട്ടനെ തന്നെയാണ്….

ആരെങ്കിലും വിളിച്ചു പറഞ്ഞു ഒരു വണ്ടി ഏർപ്പാട് അക്കിത്തരാൻ പറഞ്ഞു റെയിൽവേ സ്റ്റേഷനിലോട്ട്…

ഹാളിലും ഉമ്മറത്തുമായി കല്യാണം കൂടാനെത്തിയ മുതിർന്നവർ തലങ്ങും വിലങ്ങും കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു…

അച്ഛനെയും അമ്മയുമൊക്കെ ഒരു നോക്ക് കാണാമെന്നു വെച്ചാൽ അത് റിസ്കാണ്…

അടുക്കളവഴി പോലും ബുക്ഡ് ആണ്

ഒരു വിധം അവിടിവിടൊക്കെയായി ബാലൻസ് ചെയ്തു നടന്നു മുറ്റത്തെത്തി…

ഗേറ്റ് തുറന്നു മെനക്കെടാതെ മതില് ചാടി റോഡിലെത്തി….

അഭി പറഞ്ഞത് അനുസരിച്ചാണെങ്കിൽ ഇവിടുന്ന് മെയിൻ റോഡ് കേറുന്നിടം വണ്ടി കാത്തു നിൽപ്പുണ്ടാവണം…

പ്രതീക്ഷിച്ച പോലെ തന്നെ ദേ കിടക്കുന്നു വണ്ടി..

ഇതിന്റെ നമ്പർ പ്ലേറ്റ് എവിടെയോ കണ്ടിട്ടുള്ളത് പോലെ 🤔

ആ എന്തെങ്കിലും ആവട്ടേന്നു കരുതി വണ്ടിക്കകത്തേക്ക് നോക്കിയതും ആരെയും കണ്ടില്ല..

അടുത്തായി ഒരു കാൽപദനം കേട്ട് ആരെന്നു നോക്കവേ അവളുടെ കിളികൾ പറന്നു പോയി

വ്യാധി !!!!!!!!!!!!!

“ആദി… യേട്ട.. ന്താ…. ഇ..വി…ടെ…..

വിക്കി വിക്കി ഒരു വളിച്ച ചിരിയോടെ ചോദിക്കവേ അവനവളുടെ കരണം നോക്കിയൊന്ന് പൊട്ടിച്ചിരുന്നു

⚡️⚡️

തലയ്ക്ക് ചുറ്റും അഞ്ചാറ് നക്ഷത്രങ്ങളും പൂമ്പാറ്റകളും പാറി നടക്കുന്നുണ്ടോ….. 💫💫🦋🦋

അതോ എന്റെ തോന്നലോ…..

കൂടുതൽ ആലോചിക്കേണ്ടി വന്നില്ല… അപ്പോഴേക്കും ഹല്ലേലുയ സ്തോത്രം പാടി ഉള്ള ബോധം കൂടി പോയി

🤵🔐👰

രാവിലെ നീലിമ അവളെ വിളിക്കാനായി റൂമിലെത്തുമ്പോൾ സരസു കുളി കഴിഞ്ഞു ഫാനിന്റെ ചുവട്ടിൽ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നത് കണ്ടത്…

ഇന്നും അവളെ കുത്തിഎഴുനേൽപ്പിക്കേണ്ടി വരുമെന്നാണ് അവർ കരുതിയിരുന്നത്…

അപ്പോഴേക്കും മോഹനനും അവിടേക്ക് വന്നു…

“നിന്റെ നോട്ടം കണ്ടാൽ തോന്നും.. അവളിന്നെ വരെ കുളിച്ചിട്ടേ ഇല്ലെന്ന്…

സരസുവിനെ നോക്കി കണ്ണ് നിറയ്ക്കുന്ന അവരുടെ ചുമലിൽ ഒന്ന് തട്ടിക്കൊണ്ടായാൽ പതിയെ ചിരിയോടെ കാതിൽ പറഞ്ഞു..

“അതല്ല ഏട്ടാ അവളിന്ന് ആദ്യായിട്ടാ ഞാൻ വിളിക്കാതെ ഇങ്ങനെ സ്വയം എഴുന്നേൽക്കുന്നത്…ഇനി എന്നും അങ്ങനെയിരിക്കും അല്ലെ …എന്തെല്ലാം കാര്യങ്ങൾ ഇനിയവൾ ഒറ്റയ്ക്ക് ചെയ്യേണ്ടി വരും..അവളെക്കൊണ്ടാവോ ഏട്ടാ..

“അതിനവൾ അങ് ദൂരെ ഒന്നുമല്ലല്ലോ എന്റെ ഭാര്യയെ ദേ നമ്മുടെ ഒരു വിളിക്കപ്പുറം.. അവളില്ലെ…പിന്നെ അവളെങ്ങനെ ഒറ്റയ്ക്കാവുന്നേ… നമ്മളെല്ലാരും ഇവിടില്ലേ…

“എന്താണ് കിളവനും കിളവിയും കൂടി രാവിലെ എന്റെ മുറിയിൽ വന്നൊരു കിന്നാരം…

സരസുവായിരുന്നു…. വാതിൽക്കൽ സംസാരം കേട്ട് തിരിഞ്ഞു നോക്കുമ്പോഴാനവൾ അവരെ കണ്ടത്…

“ദേ നിന്റമ്മയ്ക്ക് സങ്കടം….നീ അവൾ പറയാതെ എഴുന്നേറ്റു കുളിച്ചോണ്ട്..

“അമ്മ വിഷമിക്കണ്ട… ഇനി മുതൽ അമ്മ വന്നു വിളിക്കാതെ ഞാനെഴുന്നേൽക്കില്ല… അതിന് മുന്പെങ്ങാനും ആദിയേട്ടനോ അമ്മായിയോ വന്നു വിളിച്ചാലും ഞാൻ പറയും അമ്മ വരട്ടേന്ന്… ഒക്കെ…

“ദേ പെണ്ണെ ഞാനൊരെണ്ണം അങ് തന്നാലുണ്ടല്ലോ… ആരും വിളിക്കാതെ തന്നെ നീ അവിടെയും എഴുന്നേൽക്കണം.. ആരും ഒന്നും പറഞ്ഞു തന്നിലെങ്കിലും കണ്ടറിഞ്ഞു നീ ഓരോന്നും ചെയ്യാൻ പഠിക്കണം… അപ്പഴേ നീ നല്ലൊരു മരുമകളാവു… അത് നിന്നെ മാത്രമല്ല വളർത്തി വലുതാക്കിയ ഞങ്ങളെ കൂടി ബാധിക്കുന്ന ഒന്നാണ്…

സാധാരണ അമ്മ ഉപദേശം തുടങ്ങിയാൽ ഞാനിവിടെ നിൽക്കാറില്ല… പക്ഷെ ഇന്ന് അമ്മ പറഞ്ഞത് മൊത്തം ഞാൻ നിന്ന് കേട്ടു…. എന്തോ അങ്ങനെ തോന്നി..

ഹരിയേട്ടന്റെയും അച്ഛന്റെയും കൂടെ അമ്പലത്തിൽ പോകവേ കവിളിലെ കരപാട് ഒളിപ്പിക്കാൻ ഞാൻ പരമാവധി ശ്രെമിച്ചു…

“എനിക്കറിയാം മോൾക്ക് ആദിയോട് ഇഷ്ടക്കേടുണ്ടാവും പക്ഷെ അച്ഛൻ മോൾക്ക് ഒരുറച്ച വാക്ക് തരുവാ… അവനെ പോലെ നിന്നെ മനസിലാക്കാനും ഇനിയുള്ള കാലം സ്നേഹിക്കാനും വേറാർക്കും കഴിയില്ല….

സരസു അയാളുടെ മുഖത്തേക്ക് നോക്കി…

ഹരി അവർക്ക് മുന്നേ വീട്ടിലേക്ക് നടന്നിരുന്നു…

“അച്ഛന് നിറഞ്ഞ വിശ്വാസത്തോടെ നിന്നെ കൈപിടിച്ച് ഏൽപ്പിക്കാൻ അവനെക്കാൾ നല്ലൊരു പയ്യനില്ല… മോൾക്കും അത് വൈകാതെ തന്നെ മനസിലാവും… കൂടെ നിന്നെ എന്നും ഇങ്ങനെ അടുത്തു തന്നെ കാണണമെന്ന സ്വാർത്ഥത കൂടി ഇ അച്ഛനുണ്ടെന്ന് കൂട്ടിക്കോളൂ… പക്ഷെ അത് ബാക്കിയുള്ള എല്ലാം കാരണങ്ങൾക്കും താഴെയാണെന്ന് മാത്രം…എനിക്കുറപ്പുണ്ട് മോളെ നിനക്കവനെ മനസിലാക്കാൻ പറ്റും…

“ഇങ്ങനൊരു തീരുമാനം എടുക്കുന്നതിന് മുന്നേ നീ നിന്റെ അച്ഛനെക്കുറിച്ചെങ്കിലും ചിന്തിച്ചോ…. വേറെ ആരേകുറിച്ച് ചിന്തിച്ചില്ലെങ്കിലും നീ മോഹനമാമയെ കുറിച്ച് ചിന്തിക്കണമായിരുന്നു…

ആദി പറഞ്ഞ വാക്കുകൾ അവളുടെ മനസിലേക്ക് ഓടി വന്നു…. ആദിയേട്ടൻ പോലും ആദ്യം ചിന്തിച്ചത് എന്റച്ഛനെ കുറിച്ചാണ്… എന്നിട്ടും അച്ഛന്റെ മോളെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന ഞാനൊക്കെ…

സ്വയം പുച്ഛം തോന്നിപോയി എനിക്ക്…. ഞാൻ വല്ലാതെ മാറിപ്പോയോ…. അച്ഛനെ പോലും മറന്നു കൊണ്ട്…. ജീവിക്കാൻ തുടങ്ങിയോ…. ആലോചിച്ച സമയത്ത് എനിക്കിതിനെ ശക്തമായി എതിർക്കമായിരുന്നു പക്ഷെ അച്ഛന്റെ സന്തോഷം കൂടി കണ്ടല്ലേ ഞാനിത് സമ്മതിച്ചത് എന്നിട്ടും…. എനിക്ക് ശെരിക്കും വട്ടായോ എന്റെ കൃഷ്ണ…

ചിന്തകൾ കുമിഞ്ഞു കൂടി തല പുകയുന്നത് പോലെ തോന്നിയവൾക്ക്..

വീട്ടിലെത്തുമ്പോൾ അഭി വന്നിരുന്നു…

മൈൻഡ് ചെയ്യാൻ പോയില്ല…

“എടീ… സോറി… ഞാനിന്നലെ കുറച്ചു കഴിച്ചിരുന്നു… അതാ ഞാൻ…

പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ ഒരടി അനു വിന്റെ മുഖത്ത് വീണിരുന്നു….

“ഇത് നിനക്കുള്ളതാ… പ്രായത്തിന് മൂത്തതായിരുന്നിട്ടും തോളിൽ കയ്യിട്ട് നടന്നെങ്കിലും ഒരേട്ടന്റെ സ്ഥാനം എന്റെ മനസിലുണ്ട് അതുകൊണ്ടാ നിനക്ക് പകരം ഇവൾക്ക് കൊടുത്തത്…

അനു കവിള് പൊത്തിപിടിച്ചു കാര്യമറിയാതെ കിളിപോയി നിന്നു

എനിക്കൊരു വട്ട് തോന്നി… ശെരിയാ അത് നിനക്ക് പറഞ്ഞു മനസിലാകരുന്നല്ലോ.. പകരം നിന്റെ ചേട്ടനോട് വിളിച്ചു പറഞ്ഞു അങ്ങേരെ ഇങ്ങോട്ട് വിട്ട് എനിക്കടി വാങ്ങിച്ചു തന്നൂല്ലേ…. ദുഷ്ട…. ദേ നോക്ക്…

സരസു മുടി കൊണ്ട് മറച്ചിട്ടിരുന്ന കവിൾത്തടം അവന് കാണിച്ചു കൊടുത്തു…

അവിടം ചുവന്നു കിടപ്പുണ്ടായിരുന്നു…. നന്നേ തുടുത്ത അവളുടെ കവിളുകൾ ഒന്നുകൂടി ഒരു വശത്തു മാത്രമായ് ചുവന്നു തുടുത്തു കിടപ്പുണ്ടായിരുന്നു…

“നീ ഇത് ന്തോന്നൊക്കെയാ പറയുന്നേ ഞാനെന്ത് ആദിയോട് പറഞ്ഞെന്ന… അവനെന്തിനാ നിന്നെ അടിച്ചേ…

“ഞാനിന്നലെ നാടുവിടാൻ പോകുന്നത് നീ അങ്ങേരോട് പറയാതെ പിന്നെ എങ്ങനാടാ അയാളറിഞ്ഞത്…

“നാടുവിടാനോ…. നീയോ….

അഭി കണ്ണും.മിഴിച്ചു അവളോട്‌ ചോദിച്ചതും അനുവും അന്തംവിട്ടവളേ നോക്കി നിന്നു..

“അല്ലെന്റെ കുഞ്ഞമ്മ…ആക്ടിങ് ഒന്നും വേണ്ട… നീ കൂടി സമ്മതിച്ചിട്ടല്ലേ ഞാൻ ഒരുങ്ങി ഇറങ്ങിയത്.. കാർ കാത്തു നിൽപ്പുണ്ടെന്ന് മെസ്സേജ് അയച്ചത് പോലും നീയല്ലേടാ…

അതിനവൻ മറുപടി പറയുന്നതിന് മുന്നേ നീലിമയും മറ്റു ബന്ധുക്കളായ മുതിർന്ന സ്ത്രീകളും അകത്തേക്ക് വന്നു..

പിന്നെ ഓഡിറ്റോറിയത്തിലേക്ക് പോകുന്ന തിരക്കായി… അവിടെ ചെന്നെത്തിയതും പിന്നെ ഒറ്റയ്ക്കുള്ള ഫോട്ടോ എടുപ്പായിരുന്നു ആദ്യം…. അത് കഴിഞ്ഞു ബ്യൂട്ടീഷൻ എത്തിയപ്പോഴാണ് സരസു അകത്തേക്ക് കയറാൻ കഴിഞ്ഞത്….

“കവിളിൽ ഇതെന്തു പറ്റി…

“ഒന്ന് തെന്നി വീണതാ…

ബ്യൂട്ടീഷൻ ചേച്ചി ചോദിക്കുമ്പോഴും ഒരു വളിച്ച ചിരിയോടെ ഉത്തരം പറഞ്ഞു കൊണ്ട് സരസു മുന്നിലെ കണ്ണാടിയിലേക്ക് നോക്കി…

അതിനിടയിൽ അഭി പലവട്ടം അതുവഴി വന്നെങ്കിലും കൂടിയിരുന്ന പെൺപടകൾ കാരണം അവനവളെ കാണാൻ കഴിഞ്ഞില്ല..

വെള്ളയിൽ ഗോൾഡൻ കരയുള്ള കാഞ്ചീപുരം സാരിയിൽ മിതമായ ആഭരണകൾ കൂടിയിടവേ അവൾ അതിസുന്ദരിയായിരുന്നു…

കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങി എഴുനേറ്റ സരസുവിനെ നോക്കി നീലിമ കണ്ണോപ്പികൊണ്ട് മോഹനനോട് ചേർന്നു നിന്നതും അവളവരെ രണ്ടു പേരെയും ഒരു പോലെ കെട്ടിപിടിച്ചു… ഇരുവരും അവളുടെ കവിളിൽ മുത്തികൊണ്ട് തങ്ങളുടെ സന്തോഷം പങ്കുവെച്ചു….

“ഇപ്പഴാ നിന്റെ മോന്തയ്ക്ക് ഒരു മെന വന്നത്…

ഹരിയായിരുന്നു….

അച്ഛനമ്മമാരിൽ നിന്നകന്നവൾ അവന്റെ വയറിൽ ചെറുതനെ ഇടിച്ചു കൊണ്ടവനെ കെട്ടിപിടിച്ചു… അവന്റെ തലയിലൊന്ന് തലോടി നെറ്റിയിലായി അവനൊരു മുത്തം കൊടുത്തു..

ചെറുക്കനെത്തി എന്നാരോ വിളിച്ചു കൂവിയതും എല്ലാവരും മുറി വിട്ട് പോയി…

എനിക്കപ്പോൾ ബാംഗ്ലൂർ ഡേയ്‌സ് ൽ ദുൽകർ നസ്രിയയോട് പറഞ്ഞതാണ് ഓർമ്മ വന്നത്

ഇവിടുന്ന് പോയ ഒറ്റ ഒരെണ്ണം പോലും ആദിയേട്ടന്റെ കാണാതില്ല… എന്നിട്ടും എന്തിനാണീ വെപ്രാളം…

ഓരോന്ന് ആലോചിച്ചു കണ്ണാടിയിൽ നോക്കി കോപ്രായം കാണിച്ചോണ്ടിരിക്കുമ്പോഴാണ് വാതിലടയുന്ന ശബ്ദം കേട്ടത്….

അഭിയും അനുവും….

ഹും…. ഞാൻ മുഖം തിരിച്ചു കണ്ണാടിയിൽ തന്നെ നോക്കിയിരുന്നു…

“എടീ സത്യമായിട്ടും നീ ഇന്നലെ നാടുവിടാൻ ഉദ്ദേശിച്ചതൊന്നും ഞാനറിഞ്ഞില്ല…

സരസു കണ്ണാടിക്ക് മുന്നിൽ നിന്നെഴുന്നേറ്റു…

“മാത്രല്ല എന്റെ ഫോൺ ഇന്നലെ വിളിച്ചതിന് ശേഷം കാണാനുമില്ല..

“ങേ…. കാണാനില്ലെന്നൊ..

“അതേടി… ഞാനിന്നലെ കുറച്ചു ഓവർ ആയി പോയി… അതിനിടയിൽ ഫോൺ എവിടെയോ പോയി..

സരസു അവനെ തറപ്പിച്ചു നോക്കി…

“ഇത്രെയൊക്കെ പറഞ്ഞിട്ടും നിനക്ക് വിശ്വാസം ഇല്ലെങ്കിൽ എനിക്ക് പിന്നെ വേറൊന്നും പറയാനില്ല…

അവൻ പിണങ്ങിയത് പോലെ അവിടുള്ള ഒരു കസേരയിൽ കയറി തലകുമ്പിട്ടു ഇരുന്നു…

അനുവിനെ നോക്കിയപ്പോൾ നിഷ്കു ഭാവത്തിൽ എന്നെ നോക്കി ഇളിക്കുന്നു…

സത്യത്തിൽ ആദിയേട്ടൻ അറിഞ്ഞത് എന്തുകൊണ്ടും നന്നായില്ലേ അല്ലെ… അഭി ക്ക് അതിൽ യാതൊരു പങ്കും ഇല്ലാത്ത സ്ഥിതിക്ക് ഞാനിനിയും മസിൽ പിടിക്കുന്നത് തെറ്റാണ്..

സരസു അഭി മുന്നിലായി കുത്തിയിരുന്നു…

“സോറി ഡാ… എന്നോട് ക്ഷമിക്ക്… പെട്ടെന്നുള്ള വിഷമത്തിൽ… സോറി ഡാ…

എവിടെ ചെക്കൻ നോ മൈൻഡ്.. അനു കൂടി എന്റടുത്തായി വന്നിരുന്നു..

“കുറച്ചു നേരം കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ നിന്റെ പരട്ടന്റെ കെട്യോളാ ചെക്കാ … പിന്നെ എന്നോട് മിണ്ടണമെങ്കിൽ ബഹുമാനിക്കേണ്ടിയൊക്കെ വരും…

സരസു കുറച്ചു ഗൗരവത്തിൽ പറയവേ അഭി ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അവളെ നോക്കി…

“എനിക്ക് വിശക്കുന്നെട… രാവിലെ ഇ ബഹളത്തിന് ഇടയിൽ ഒന്നും കഴിക്കാൻ പറ്റീല..

സരസു വയറു തടവി പറഞ്ഞതും അഭി എഴുന്നേറ്റു മേശപ്പുറത്തെ പൊതിയഴിച്ചു കൊണ്ട് വന്നു….

മസാല ദോശ 😋

“ഇടയ്ക്ക് വന്നു നോക്കിയപ്പോ ഞാൻ കണ്ടു ഒരു കൊച്ചിനെ നോക്കി കൊതിവിടുന്നത്…

😁..

“കയ്യിലാക്കണ്ട….

അഭി തന്നെ അവൾക്ക് വാരിക്കൊടുത്തു… അനുവിനും കൊടുത്തു… സരസു അവളെ കെട്ടിപിടിച്ചു കൊറേ സെന്റിയടിച്ചു….

“അല്ല ഇന്നലെ എന്താ ഉണ്ടായത്..

അഭിയുടെ ചോദ്യത്തിന് സരസു കാര്യങ്ങളൊക്കെ അവരോടു പറഞ്ഞു..

“അടി കൊണ്ടപ്പഴേ എന്റെ ബോധം പോയി…

“എന്നിട്ട്…

“എന്നിട്ടെന്താ.. കാറിലിരുന്ന വെള്ളം മോന്തയ്ക്ക് ഒഴിച്ച് ബോധം വരുത്തി അങ്ങേരെന്നെ ആ റോഡിൽ വെച്ച് കുറച്ചു സംസ്‌കൃതവും ശ്ലോകങ്ങൾക്കൊപ്പം കാര്യങ്ങളും പറഞ്ഞു തന്നു… വയറു നിറച്ചു വീട്ടിൽ കയറ്റി വിട്ടു…

സരസു പറയുന്നത് കേട്ട് ഇരുവരും ഇരുന്നു ചിരികുമ്പോഴാണ് വാതിൽ തുറന്നത്…

ആദിയുടെ അമ്മായിമാരായിരുന്നു…

അവർ സരസുവിനെയും അഭിയേയും അനുവിനെയും മാറി മാറി നോക്കവേ നീലിമ അങ്ങോട്ടേക്ക് വന്നു…

എല്ലാവരുടെയും അനുഗ്രഹം വാങ്ങി സദസിനെ തൊഴുതു കൊണ്ട് സരസു ആദിയുടെ അടുക്കലായി ഇരുന്നു…

പൂജാരി കൊടുത്ത താലി വാദ്യമേളങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അടമ്പടിയോടെ ആദി സരസുവിന്റെ കഴുത്തിൽ ചാർത്തവേ അവൾ കണ്ണടച്ച് കൈകൂപ്പി തന്റെ കൃഷ്ണനെ മനസ്സിലോർത്തു…

“ഇപ്പൊ ഇഷ്ടമില്ലാതെയാണെങ്കിലും ഇതെന്റെ കഴുത്തിൽ തന്നെയെന്നെന്നും ഉണ്ടാവാനേ എന്റെ കള്ളകണ്ണാ… ഇങ്ങേരെ അടിച്ചു മൂലയ്ക്ക് ഇരുത്തിയെങ്കിലും ഞാൻ ജീവിച്ചോളാമേ… 🙏

കണ്ണുതുറക്കുമ്പോഴേക്കും സിന്ദുരർച്ചനയെത്തി… ഒരു ലോഡ് സിന്ദൂരം എന്റെ നെറ്റിയിൽ അർപ്പിച്ചു പുള്ളി കൃതാർത്ഥനായി നേരെയിരുന്നു….

അമ്മുവും അനുവും കൂടി അത് തുടച്ചു തന്നു…

മൈ നാത്തൂൻസ്…. 😘

ആദിയുടെ നോട്ടം ചെന്ന് നിന്നത് കൃതിയിലായിരുന്നു….

കൃതി പതിയെ പിറകോട്ടു വലിഞ്ഞു

അച്ഛന്റെയും അമ്മേടേയും അമ്മായിയുടെയും മാമയുടെയും തുടങ്ങി അനുഗ്രഹം മേടിക്കൽ ഹരിയേട്ടനിൽ എത്തി നിന്നപ്പോഴേക്കും കഴിച്ച ദോശയൊക്കെ ആവിയായി..

പിന്നെ കൊറച്ചു നേരം എല്ലാവരോടൊപ്പമുള്ള ഫോട്ടോയെടുപ്പായിരുന്നു..

സാരി മാറ്റി വന്നപ്പോഴേക്കും സദ്യ കഴിക്കാമെന്നായി….

അഭിയേയും അനുവിന്റെയും അമ്മുവിന്റെയും കൂടെ ഞാൻ പന്തലിൽ ഇരുന്നപ്പോഴും വ്യാധി മാത്രം അബ്സെന്റ…

നല്ല വിശപ്പുള്ളോണ്ട് ഒന്നും നോക്കില്ല… ചോറ് ഇട്ടപ്പഴേ തട്ടാൻ തുടങ്ങി…

നമ്മക്ക് സോർ താ മുഖ്യം … രാശ്‌മിക ഫാൻസ്‌ ഡാ.. 😎

ആദിയേട്ടനും ബാക്കിയുള്ളവരും വന്നപ്പോഴേ ഞാൻ സെക്കന്റ്‌ റൗണ്ട് എത്തിയിരുന്നു..

“ഇ കുട്ടിയേതാ…

വ്യാധിയുടെ വല്യമ്മായി എന്റെ അടുത്തിരുന്ന അനു വിനെ ചൂണ്ടി ചോദിച്ചു…

“എന്റെ ബെസ്റ്റ് ഫ്രണ്ടാ… എന്റെ ചങ്ക്…. അനു…

സരസു അഭിമാനത്തോടെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു…

“ചെക്കനും കൂട്ടരുമല്ലേ ഒരുമിച്ചിരിക്കേണ്ടത്…

അവരങ്ങനെ ഒരു പുച്ഛത്തോടെ പറഞ്ഞതും ഞങ്ങൾ പരസ്പരം നോക്കി..

“അതെങ്ങനാ ചെക്കൻ വരാതെ തന്നെ കല്യാണപെണ്ണ് കഴിച്ചു തുടങ്ങിയിരികുവല്ലേ…. നല്ല മര്യദ…

ശങ്കരന്റെ ചേട്ടന്റെ ഭാര്യ സരോജം അവർക്കൊപ്പം കൂടി നിന്ന് പറഞ്ഞതും അനു എഴുന്നേറ്റു…

“ഞാൻ കാരണം ഒരു സംസാരം വേണ്ട.. ഞാൻ അമ്മയോടൊപ്പം ഇരുന്നോളാം….

അനു എല്ലാവരെയും നോക്കി സൗമ്യമായി പറഞ്ഞു

“അനു അവിടിരിക്ക്….

ആദിയായിരുന്നു….

“ആദിയെട്ടാ… ഞാൻ..

“അവിടിരിക്കാനാ പറഞ്ഞെ… ആർക്കാണ് എതിർപ്പെന്ന് കാണട്ടെ…

ആദി കൃതിയെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട്‌ പറഞ്ഞു

കൃതി ഉടനെ അമ്മയുടെ കൈപിടിച്ചു… ഇനിയൊന്നും പറയരുതെന്ന അർത്ഥത്തിൽ…

അതോടു കൂടി ആ സംസാരം അവിടെ നിന്നു…. മഹേശ്വരിയും ശങ്കറും പരസ്പരം നോക്കി ഒന്ന് ചിരിച്ചു കൊണ്ട് കഴിപ്പ് തുടർന്നു..

“ഇങ്ങനെ ചെക്കന്റെ അനിയനോടാണ് സ്നേഹകൂടുതലെങ്കിൽ.. അവനെ കെട്ടിയാൽ പോരായിരുന്നോ..

സരസു അഭിയോട് സംസാരിക്കുന്നതും അഭി തന്റെ ഇലയിൽ നിന്നും അവൾക്കിഷ്ടമുള്ളത് കൊടുക്കന്നതും കണ്ട് സരോജം ഒരു ഗൂഢസ്മിതത്തോടെ പറഞ്ഞു കൊണ്ട് സരസുവിനെ നോക്കി

ഇ തള്ളയെ ഞാനിന്ന്….

“ഞാനും അഭിയും തമ്മിലുള്ള ബന്ധമെന്താണ് ഇവിടുള്ള എല്ലാവർക്കുമറിയാം… എന്നിട്ടും കണ്ണുകടിക്കുന്നവരുണ്ടെങ്കിൽ ഇരുന്നു ചൊറിയട്ടെ വല്യമ്മേ….

അവളത് പറഞ്ഞതും അവരുടെ മുഖം വിളറി…ആദി ഭക്ഷണം മണ്ടയിൽ കയറി ചുമ്മയ്ക്കാനും തുടയതും സരസു തന്റെ ഗ്ലാസ്സിളിരുന്ന വെള്ളം കൂടി അവനൊഴിച്ചു കൊടുത്തു കൊണ്ട് കയ്യെത്തി അവന്റെ തലയിൽ ചെറുതായി തട്ടികൊടുത്തു.. അമ്മുവും അനുവും അഭിയും ചിരി കടിച്ചു പിടിച്ചു ഇരുന്നു..

മഹേശ്വരിയുടെയും ശങ്കറിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല…

ഭക്ഷണം കഴിഞ്ഞു പിന്നെയും ഫോട്ടോ ഷൂട്ട്…

“ആ കുട്ടിയെ ഒന്നെടുക്കാമോ….

ചോദിക്കേണ്ട താമസം വ്യാധി എന്നെ ചാക്കുകെട്ട് പോലെയെടുത്തു പൊക്കി തോളിലിട്ടു…

എന്റെ കൃഷ്ണ… ഞാനിപ്പോ കഴിച്ചതോകെ വെളിയിൽ വരുമെ…

“അയ്യോ… ഇങ്ങനല്ല… രണ്ട് കയ്യും കൂടിയായി…

ഫോട്ടോസേട്ടൻ അങ്ങേർക്ക് വിശദികരിച്ചു കൊടുത്തു…

ആശ്വാസമായി… താഴെയിറങ്ങാൻ നോക്കുമ്പോഴുണ്ട് മുടി അങ്ങേരുടെ മാലയിൽ കൊരുത്തിരിക്കുന്നു…

കൊറേ ശ്രെമിച്ചിട്ടും അത് വന്നില്ല….

കോപ്പ്… ഇതെന്റെ പൊക കണ്ടേ അടങ്ങു…. പെണ്ണായാൽ മുട്ടോളം മുടി വേണമെന്ന് പാടിയവന്റെ തലയിൽ ഒന്ന് കൊടുക്കണം..

വേറെ വഴിയില്ലാതെ ഞാനത് കടിച്ചു പൊട്ടിക്കാൻ തന്നെ തീരുമാനിച്ചു…

നെഞ്ചോട് മുഖം ചേർക്കവേ വിലകൂടിയ ജന്റ്സ് പെർഫ്യൂം ന്റെ സൗരഭ്യം എന്റെ മൂക്കിലെത്തി..

കൊള്ളാം… നല്ല മണം….

ഇനി മുതൽ കോളേജിൽ പോകുമ്പോ ഇതടിച്ചു മാറ്റി അടിക്കാം….

ഞാനത് മൂക്കിലോട്ട് വലിച്ചു കെറ്റിക്കൊണ്ട് നിൽക്കുമ്പോഴാണ് ഒരു ചുടു നിശ്വാസം നെറ്റിയിൽ പതിച്ചത് പോലെ തോന്നിയത്…

ഉടനെ സ്ഥലകാല ബോധം വന്നൊരു ചുണ്ടെലിയെ പോലെ ഞാനെന്റെ മുടി കടിച്ചു മുറിച്ചു… അധികം കഷ്ട്ടപെടെണ്ടി വന്നില്ല…

ഓഹ് .. എന്റെ പല്ലെ….

ചുമ്മാതാണോ…. ഞാനെന്തെല്ലാം മുഞ്ഞും പിഞ്ഞും നോക്കാതെ കൊടുത്തു പുഷ്പ്പിച്ചു നിർത്തിയിരിക്കതാ ഇവറ്റകളെ….

നന്ദിയുള്ളവരാ… 😍

ഗൃഹപ്രവേശനത്തിന് സമയമായി…

അമ്മയുടെയും അച്ഛന്റെയും ഹരിയേട്ടന്റെയും മുഖത്തൊക്കെ ചെറിയ സങ്കടം പോലെ…..

എന്തിന്…

ഒരു അരമതിലിന് അപ്പുറം ഞാനില്ലേ…..

ഇവരുടെയൊക്കെ ഒരു കാര്യം…. ശോ…. എന്താല്ലേ…

എനിക്ക് സങ്കടം ഒന്നും തോന്നില്ല… 😁..എല്ലാവർക്കും റ്റാറ്റാ കൊടുത്തു ചിരിച്ചുല്ലസിച്ചോണ്ട് കാറിൽ കയറിയപ്പോഴാണ് പണി കിട്ടിയത്….

വ്യാധിയുടെ വീട്ടിലേക്കല്ല… തറവാട്ടിലേക്കാണ് പോകുന്നതെന്ന് … ഒരാഴ്ച അവിടാണത്രെ…

ഇത് കള്ളക്കളി….. ഞാൻ സമ്മയികൂലാ…

അയ്യോ… എന്റച്ഛ… എന്റമ്മേ…. എനിക്ക് പോണ്ടായെ… ഹരിയേട്ടാ…..

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12