Thursday, December 12, 2024
Novel

നിന്നെയും കാത്ത്: ഭാഗം 29

രചന: മിത്ര വിന്ദ

“എവിടെയ്ക്കാ ഏട്ടാ ” അവൾ വിഷമത്തോടെ മഹിയെ നോക്കി. “വാ.. ഒക്കേ പറയാം….” അവൻ ഡോർ ലോക്ക് ചെയ്തു കൊണ്ട് കാറിന്റെ ചാവി, വിരലിന്മേൽ ഇട്ടു വട്ടം കറക്കി പോർച്ചിലേക്ക് നടന്നു. പിന്നാലെ ഗൗരി യും.. മഹി ആണെങ്കിൽ ഡ്രൈവ് ചെയ്യുന്നതിൽ മാത്രം ശ്രെദ്ധ കേന്ദ്രീകരിച്ചു.. ഇടയ്ക്ക് എപ്പോളോ ഒരു ഫോൺ വന്നു. “ഹെലോ…. അശോകേട്ടാ ” “ആഹ് മഹി… ഞാൻ ലേശം ബിസി ആയിരുന്നു… നീ വിളിച്ചു ല്ലേ ” “ഉവ്വ്…. ഷോപ്പ് അടയ്ക്കാറായോ ‘ “ഹേയ് ഇല്ലെടോ….എന്താ മഹി. “ഒന്നുല്ല…. വൈഫ്‌ നെ ഒന്ന് കൊണ്ട് വരാൻ ആയിരുന്നു ” . “മ്മ്.. ഓക്കേ ഓക്കേ.. താൻ വാടോ…” അയാൾ ഫോൺ വെച്ചു. .

ഈശ്വരാ കൊല്ലാൻ ആണോ അതോ വളർത്താനോ… ഗൗരിക്ക് സംശയം ഏറി. എന്തായാലും വരുന്നിടത്തു വെച്ചു കാണാം എന്ന് അവൾ തീരുമാനിച്ചു. വണ്ടി ചെന്നു നിന്നത് ” നിഹാര ഗോൾഡ് ആൻഡ് ഡയമൺഡ്‌സ് എന്ന് എഴുതിയ വലിയൊരു ജ്വാല്ലറി യുടെ മുന്നിലാണ്. മഹി ആദ്യം ഇറങ്ങിയത്. സംശയത്തോടെ ഗൗരി യും. ഇങ്ങേരുടെ ഉദ്ദേശം എന്താണ് എന്റെ ഭഗവാനെ.. മഹിയുട ഒപ്പം ഗൗരിയും അവിടേക്ക് കയറി ചെന്നു. “ഹെലോ…. മഹേശ്വർ “.. ആരോ വിളിച്ചപ്പോൾ മഹിയും ഒപ്പം ഗൗരി യും തിരിഞ്ഞു. “ആഹ് അശോകേട്ടാ…” “വൈഫ്‌ ആണ് അല്ലേ….” അയാൾ ഗൗരി യെ നോക്കി പുഞ്ചിരിച്ചു.

“അതേ…..” “ഹമ്…മഹി പറഞ്ഞത് പോലെ മൂന്നാല് എണ്ണം ഞാൻ എടുത്തു വെച്ചിട്ടുണ്ട് . നോക്കാമോ ” “ശരി….” ഗൗരി ഇവിടെ നിൽക്കു, കേട്ടോ… ഞാൻ ഇപ്പൊ വരാം അവൻ അയാളുടെ പിന്നാലെ ചെന്ന്. കുറച്ചു മൂക്കുത്തി യുടെ കളക്ഷൻസ് ആയിരുന്നു. മൂന്നു ചെറിയ കല്ല് അതിനു നടക്കു വേറൊരു കല്ലും… അങ്ങനെ ഉള്ള ഒരു patern അവനു നന്നായി ഇഷ്ടം ആയി.. “ഇതെടുക്കാം.ബില്ല് അടിച്ചോ അശോകേട്ടാ ..” അവൻ പറഞ്ഞതും അയാൾ അതും ആയിട്ട് ഗൗരി യുടെ അടുത്തേക്ക് വന്നു. “ഗൗരി….” “എന്തോ ” .. “നമ്മൾക്ക് അപ്പുറത്തേക്ക് ആണ് പോവേണ്ടത്.. വരൂ ”

അവൾ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു. മഹിയുടെ കൂടെ മറ്റൊരു റൂമിലേക്ക് ചെന്നു. അവിടെ ഒരു തട്ടാൻ ഇരുന്നു എന്തൊക്കെയോ ചെയ്യുന്നുണ്ട്. “കൃഷ്ണേട്ടാ… ഈ കുട്ടീടെ മൂക്ക് ഒന്ന് കുത്തണം ” അശോകൻ പറഞ്ഞതും ഗൗരി മഹിയെ നോക്കി… “ങ്ങേ…. മൂക്ക് കുത്തുകയോ… ആരുടെ…. എനിക്ക് ഒന്നും വേണ്ട….” .. ഉച്ചത്തിൽ പറയുന്നവളെ മഹി കലിപ്പിച്ചു ഒന്ന് നോക്കി. “കുട്ടീടെ സമ്മതം ഇല്ലാതെ ആണോ സാറെ ഈ പരിപാടിക്ക് വന്നത്….” തട്ടാൻ ആണെങ്കിൽ മഹിയെ സൂക്ഷിച്ചു നോക്കി.. “ഗൗരി…. ഇതാ… ഇതു ഇഷ്ടം ആയൊന്നു നോക്കിക്കേ ” മഹി തന്റെ കൈയിൽ ഇരുന്ന ഡെപ്പി അവൾക്ക് നേർക്ക് നീട്ടി. “എനിക്ക് ഇതു ഒന്നും കാണേണ്ട…. മൂക്ക് കുത്തുകയും വേണ്ട…. നിക്ക് പേടിയാ ”

മുഖം താഴ്ത്തി പറയുന്നവളെ കണ്ടതും മഹിക്ക് ദേഷ്യം ഏറി. അശോകൻ ആണെങ്കിൽ ഒന്നും മിണ്ടാതെ മഹിയുടെ അരികിൽ നിന്നു. “അതേയ്… ആദ്യം നിങ്ങളു ഒരു ധാരണ യിൽ വരൂ… എന്നിട്ട് മൂക്ക് കുത്താ… എന്തെ ” . തട്ടാൻ കൃഷ്ണേട്ടൻ പറഞ്ഞു. “ഒരു ധാരണ യും വേണ്ട… എനിക് സമ്മതം അല്ല അത്ര തന്നെ ” . ഗൗരി ഇറങ്ങി വെളിയിലേക്ക് പോയി. “അശോകേട്ടാ… അവൾക്ക് പേടി ആണെന്ന് തോന്നുന്നു.. എന്നാൽ പിന്നെ വേറൊരു ദിവസം വരാം….” .. മഹി പറഞ്ഞു. “അത് മതി മോനേ… കുഴപ്പം ഇല്ലന്നേ….. ആ കുട്ടിക്ക് വല്ലാത്ത പേടി ആണ്…. സാരമില്ല…. ഇനി ഒരിക്കൽ ആവാം ല്ലേ…..” ..

“ഹമ്….എന്നാൽ ശരി… പിന്നെ കാണാം ” പല്ല് കടിച്ചു പിടിച്ചു തന്റെ അടുത്തേക്ക് വരുന്നവനെ കണ്ടതും ഗൗരിക്ക് അതിലും ദേഷ്യം ആയി. കാറിന്റെ ഡോർ അൺ ലോക്ക് ആക്കി അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി.എന്നിട്ട് മൂക്കുത്തി യുടെ ഡെപ്പി അവളുടെ നേർക്ക് എറിഞ്ഞു. “എന്നേ നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനം ആയി ല്ലേ ” ദേഷ്യത്തിൽ മഹി അവളെ നോക്കി “എന്റെ അനുവാദം ഇല്ലാതെ എന്തിനാണ് ഈ പ്രഹസനത്തിന് ഇറങ്ങി തിരിച്ചെ… അതുകൊണ്ട് അല്ലേ…….” .. “അതിന് നീ ആരാടി പുല്ലേ….. നിന്റെ അനുവാദം മേടിച്ചു എല്ലാം ചെയ്യാനേ എന്നേ കിട്ടത്തില്ല.. എനിക്ക് സൗകര്യം ഉള്ളത് ഞാൻ ചെയ്യും…. ഒരുത്തനും എന്നോട് ഒരു കോപ്പും ചോദിക്കാൻ വരില്ല….”

“ആയിരിക്കും… നിങ്ങള് വല്യ പുള്ളി അല്ലേ….. പക്ഷെ എന്റെ ശരീരത്തിൽ എന്തെങ്കിലും ചെയ്യണം എങ്കിൽ അത് എന്റെ സമ്മതത്തോടെ ആവണം ” “കാണണോ… ഇപ്പൊ മൂക്ക് കുത്തുന്നത് കാണണോ നിനക്ക് ” അവനും വാശി ഏറി… “മഹിയേട്ടാ…… എനിക്ക് ഒരു ഇൻജെക്ഷൻ പോലും പേടി ആണ്.. ആ, എന്നേ മൂക്ക് കുത്തിക്കാൻ നോക്കുന്ന നിങ്ങള് ഒരു വിഡ്ഢി ആണ് കേട്ടോ ” ഗൗരി നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു. “അതേടി… ഞാൻ ഒരു വിഡ്ഢി ആണ്… അതുകൊണ്ട് ആണ് നീ പോലും ഇവിടെ ഇങ്ങനെ ഇരിക്കുന്നത്…എന്റെ സമയദോഷം… അല്ലെങ്കിൽ വിധി .. അല്ലതെ എന്ത് പറയാൻ . ” അവൻ അത്രയും പറഞ്ഞതും ഗൗരി പിന്നീട് ഒന്നും പറയാൻ പോയില്ല. വിഷമo ഒന്നും തോന്നിയുമില്ല.. ഇതൊക്കെഎന്ത്…

ഇതിന്റെ അപ്പുറം എത്ര കേട്ടിരിക്കുന്നു.. ചെറിയമ്മയുടെ നാവിൽ നിന്നും. ഗൗരി നിശബ്ദയായി ഇരുന്നു വീട് എത്തും വരേയ്ക്കും…. വന്നു കഴിഞ്ഞു പെട്ടന്ന് ഡ്രസ്സ്‌ ഒക്കെ മാറി, കയ്യും കാലും മുഖവും കഴുകി ഗൗരി വേഗം പൂജാ മുറിയിലേക്ക് ചെന്നു. നിലവിളക്ക് കൊളുത്തി. അല്പം സമയം ഭഗവാന്റെ മുന്നിൽ ഇരുന്ന് കണ്ണുകൾ അടച്ചു.. അതിനു ശേഷം അവൾ അടുക്കളയിലേക്ക് ചെന്നു. ചപ്പാത്തിക്ക് കുഴച്ചു. ഒരു മുട്ട എടുത്തു പുഴുങ്ങാനായി വെച്ചു. സബോളയും തക്കാളിയും ഒക്കെ കൂടി കടുക് പൊട്ടിച്ചു വഴറ്റി, അല്പം ഇഞ്ചി യും വെളുത്തുള്ളിയും ഒന്ന് ചതച്ചു ഇട്ടു…

കൂടെ ലാവിഷ് ആയിട്ട് കറി വേപ്പിലയും.. കുഴച്ചു വെച്ച കാശ്മീരി മുളക് പൊടിയും, മല്ലി പൊടിയും, ഗരം മസാല പൊടിയും ഒക്കെ സവാള യിലേക്ക് ഇട്ടു നന്നായി വഴറ്റി പച്ചമണം മാറും വരേയ്ക്കും… കുറച്ചു നാളികേരപാല് പിഴിഞ്ഞ് എടുത്ത ശേഷം അതിലേക്ക് ഇട്ടു ഒന്ന് ചൂടാക്കി ഇളക്കി, വാങ്ങി വെച്ചു… പുഴുങ്ങിയ മുട്ടയും ഇട്ടു… അവസാനം കുറച്ചു മല്ലി ഇലയും തൂവി. ചപ്പാത്തി ഉരുളകൾ ആക്കി എടുത്തു വെച്ചു. സമയം അപ്പോൾ 8മണി.. മഹി എപ്പോളാണ് ഇറങ്ങി വരുന്നത് എന്ന് അവൾക്ക് അറിയില്ല.. പോയി വിളിക്കാനും ഒരു ബുദ്ധിമുട്ട്.. ആൾ ഇന്ന് നല്ല ദേഷ്യത്തിൽ ആണ്.

എന്ത് ചെയ്യാനാ… ചെറുപ്പം മുതലേ, തനിക്ക് ചെറിയ വേദന പോലും സഹിയ്ക്കാൻ പറ്റില്ല….. സേതു ആണെങ്കിൽ മൂക്ക് കുത്തി യിട്ട് വിട്ടിൽ വന്ന ദിവസം.. ഹോ… ഓർക്കാൻ കൂടി വയ്യാ… കരഞ്ഞു നിലവിളിച്ചു പെണ്ണൊരു വഴി ആയി. രണ്ട് ദിവസം കഴിഞ്ഞു ദേ, മൂക്ക് കുത്തിയ ഭാഗത്തു വട്ടത്തിൽ ഒരു വീക്കം പോലെ.. ചെറിയമ്മ നോക്കിയിട്ട് പറഞ്ഞു, പഴുത്തിട്ടുണ്ട് എന്ന്.. അതു കൂടി കേട്ടപ്പോൾ അവളെകാൾ പേടിച്ചത് താൻ ആണ്.. നാലാം പൊക്കം അവൾ അത് ഊരി കളഞ്ഞു. അത്രമാത്രം വേദന ആയിരുന്നു എന്ന്. ഓർക്കുമ്പോൾ ഇപ്പോളും കാലിന്റെ അടിയിൽ ഒരു പെരുപ്പ് ആണ്..

എന്നാൽ ലീലേടത്തി ടെ മകൾ ദിവ്യ മൂക്ക് കുത്തിയിട്ട് യാതൊരു കുഴപ്പവും ഇല്ലായിരുന്നു. അവള് തോരെ തോരെ എണ്ണയും ഉപ്പു ഇട്ടു കൊടുത്തു കൊണ്ടേ ഇരുന്നു എന്നാണ് ലെച്ചു പറഞ്ഞത്. “എന്തെങ്കിലും കഴിക്കാൻ കിട്ടുമോടി… നീ നിന്റെ സ്വപ്നലോകത്തു നിന്നും ഒന്ന് താഴെ ഇറങ്ങു ” മഹിയുടെ ഉറക്കെ ഉള്ള ശബ്ദം കേട്ടതും ഗൗരി ഞെട്ടി. വേഗം പാൻ എടുത്തു അടുപ്പിൽ വെച്ചു. ചപ്പാത്തി പരത്തി.. അല്പം നെയ്യ് തൂളി കൊണ്ട് ചപ്പാത്തി എല്ലാം ചുട്ടേടുത്തു. കാസറോളിൽ എല്ലാം കൊണ്ട് ചെന്നു വെച്ചു. മഹി അപ്പോളേക്കും രണ്ട് പ്ലേറ്റ് എടുത്തു. രണ്ടെണ്ണം വീതം ഇട്ടു. “എഗ്ഗ് ഇതേ ഒള്ളു…. ” ബൗളി ന്റെ മൂട തുറന്ന് കൊണ്ട് അവൻ ഗൗരി യെ നോക്കി.

“ഹമ്… എനിക്ക് മുട്ട വേണ്ട…” പിന്നീട് അവൻ ഒന്നും അവളോട് ചോദിച്ചില്ല. അവൻ കൈ കഴുകി വന്നു ഒരു കസേരയിൽ ഇരുന്നു. “നിന്നോട് ഇനി ഇരിക്കാൻ പ്രേത്യേകം പറയണോ ” പ്ലേറ്റ് ilekk കറി എടുത്തു ഒഴിച്ച് കൊണ്ട് മഹി ഗൗരി യെ നോക്കി. “ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം ” . “അതെന്താ….” “അതെന്താണ് എന്ന് ഏട്ടന് അറിയാല്ലോ…. ഇനി എന്നേ കൊണ്ട് പറയിപ്പിക്കാൻ ആണെങ്കിൽ തത്കാലം ഞാൻ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല.” “വന്നിരുന്നു കഴിക്കെടി ” മഹി ഉച്ചത്തിൽ പറഞ്ഞു. “നിങ്ങളുടെ വിരട്ടൽ ഒന്നും എന്റടുത്തു ഇറക്കേണ്ട…. ഒപ്പം ഇരിക്കാനും പോകുന്നില്ല… ഇതു ആളു വേറെയാ “….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…