Saturday, September 14, 2024
Novel

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

***

“ഇനിയെന്താ അഭി നിന്റെ പ്ലാന്…”

ഡൈനിംഗ് ടേബിളില് ഇരുന്നു എല്ലാവരും ഭക്ഷണം കഴിക്കുന്നതിനു ഇടയില് ആണ് ചന്ദ്രശേഖരന് അത് ചോദിച്ചത്‌…

അഭി ചോദ്യം മനസിലാകാത്തത് പോലെ തല ഉയർത്തി അയാളെ നോക്കി..

ഡൈനിംഗ് ടേബിള് ആകെ നിശബ്ദം ആയി..

“അതെന്താ ചന്ദ്രാ നീ അങ്ങനെ ചോദിച്ചത്..”

മേനോന് ഭക്ഷണം കഴിക്കുന്നതു നിർത്തി മകനെ നോക്കി..

“അല്ല അച്ഛാ.. ഇതിപ്പൊ ഏകദേശം ഒന്പതു മാസത്തോളം ആയി ഇവന് നാട്ടിലേക്ക് ഒന്ന് വന്നിട്ട്… ബാംഗ്ലൂരെ കാര്യങ്ങൾ നോക്കാന് ആൾക്കാര് ഉണ്ടല്ലോ.. ഇവന്റെ ആവശ്യം ഇപ്പൊ ഇവിടെ കമ്പനിയില് ആണ്… ”

ചന്ദ്രശേഖരന് സംശയത്തോടെ പറഞ്ഞു..

“ഇവിടെ ഇപ്പൊ തല്കാലം കാര്യങ്ങൾ നോക്കാൻ നീയും അനിയും ഉണ്ടല്ലോ.. അവന് അവിടെ തുടരാൻ ആണ് താല്പര്യം എങ്കിൽ നമ്മള് ആയിട്ട് നാട്ടിലേക്ക് വരാൻ നിര്ബന്ധിക്കണോ ചന്ദ്ര… ”

ബാലനും അനിയനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു..

” ഏട്ടന് അറിയാഞ്ഞിട്ട് ആണ്.. എനിക്ക് ഇപ്പൊ ഒറ്റയ്ക്കു കമ്പനിയില് ഒന്നും ചെയ്യാൻ പറ്റുന്നില്ല… അനിക്ക് മാനേജ്മെന്റ് സൈഡ് അല്ലെ നോക്കാൻ പറ്റു.. ഇവന് കൂടി ഉണ്ടെങ്കിൽ എനിക്ക് ഒരു സമാധാനം ആയേനെ.. ”

ചന്ദ്രശേഖരന് നിരാശയോടെ പറഞ്ഞു..

“എന്ത് പറ്റി ഏട്ടാ .. കമ്പനിയില് എന്തേലും പ്രശ്നം ഉണ്ടോ.. ”

ജയന്ത് ആശങ്കയോടെ ചോദിച്ചു..

” അത് ചെറിയച്ഛാ.. ഇപ്പൊ ഒരു രണ്ടു മാസമായി നമുക്ക് കുറേ ബിസിനെസ്സ് ഡീല്സ് മിസ്സ് ആവുന്നുണ്ട് . ആരോ മനഃപൂര്വ്വം പണി തരുന്നത് ആണ്.. നമുക്ക് കിട്ടേണ്ട പല ഓര്ഡറും ഇപ്പൊ കിട്ടുന്നത് വേറെ ബിൽഡേഴ്സിന് ആണ്.. ”

അനി വിഷമത്തോടെ പറഞ്ഞു..

“മനഃപൂര്വ്വം ഒന്നും ആവില്ല അനി… നമ്മൾ ആര്ക്കും ദ്രോഹം ഒന്നും ചെയ്യുന്നില്ലല്ലോ… ”

മഹേശ്വരി അവന്റെ പ്ലേറ്റിലേക്ക് ചപ്പാത്തി വച്ച് കൊണ്ട് പറഞ്ഞു…

” അങ്ങനെ അല്ല ഏട്ടത്തീ.. ഇത് ആരോ മനപ്പൂര്വ്വം തന്നെ ചെയ്യുന്നത് ആണ്.. ഇവന് കൂടെ ഉണ്ടെങ്കിൽ എനിക്ക് ഒരു ധൈര്യം ആണ്.. നല്ല ഐഡിയ വേണം ഇനി മുന്നോട്ട് പോകാൻ.. ഇവന് അത് പറ്റും.. ”

ചന്ദ്രശേഖരന് പ്രതീക്ഷയോടെ അഭിയെ നോക്കി…

“അച്ഛാ.. അത്.. ഞാൻ..”

അഭി എന്ത് പറയും എന്ന് അറിയാതെ അയാളെ നോക്കി..

” എന്റെ മോന് വന്നോളും അല്ലെ അഭി.. ചന്ദ്രേട്ടാ.. അവന് വരും.. ”

സാവിത്രി അവന്റെ തലയില് തഴുകി കൊണ്ട് പറഞ്ഞു…

അഭി പിന്നെ ഒന്നും എതിര്‌ പറയാന് നിന്നില്ല..

“നിനക്ക് ഈ കൈ വച്ചു കഴിക്കാൻ ബുദ്ധിമുട്ട്‌ ഉണ്ടോ മോനേ…”

അഭി വളരെ പതിയെ കഴിക്കുന്നതു കണ്ട് മഹേശ്വരി ചോദിച്ചു..

” ഏയ്.. ഇല്ല വല്യമ്മേ.. ഞാൻ.. കഴിച്ചോളാം.. ചെറിയ വേദന ഉണ്ട്.. അത്രയെ ഉള്ളു.. ഇടതു കൈക്ക് ആണ് വേദന.. വലതു കൈ അത്രേം ബുദ്ധിമുട്ട് ഇല്ല..”

അഭി ചിരിച്ചു കൊണ്ട്‌ പറഞ്ഞു…

” അല്ല മോളേ… കുട്ടികള് കഴിച്ചോ… ദേവിനെയും ഭദ്രനെയും ഒന്നും കണ്ടില്ല.. കൈലാസും എവിടെ… ”

മേനോന് ചുറ്റും നോക്കി കൊണ്ട് ചോദിച്ചു..

” ആഹ് അവര് മുകളില് ഉണ്ട് അച്ഛാ… അപ്പുവും പാറുവും ആകെ ക്ഷീണത്തിലാണ്.. പിന്നെ രുദ്രയ്ക്കും വയ്യാ.. അപ്പൊ ഭദ്രൻ തന്നെയാണ് അവര്ക്കുള്ള ഫുഡ് മുകളിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞത്.. ”

സാവിത്രി പറഞ്ഞു….

അഭി നിരാശയോടെ ചുറ്റും നോക്കി..

*********

“മതി.. മതി ഏട്ടാ.. വയറു നിറഞ്ഞു.. ഇനിയും വേണ്ട.. ”

” അതേ ഏട്ടാ.. ദേ ഇനി പറ്റില്ല… ”

സ്റ്റെപ്പ് കയറി മുകളില് എത്തിയ അഭി പാറുവിന്റെയും അപ്പുവിന്റെയും ശബ്ദം കേട്ടാണ് നിന്നത്…

ശബ്ദം കേട്ട ഭാഗത്തേക്ക് അവന് നടന്നു…

ബാൽക്കണിയിൽ ഇട്ട ഒരു വട്ട മേശയ്ക്ക് ചുറ്റും ആണ് എല്ലാവരും..

അപ്പു അവളുടെ വീൽചെയറിൽ തന്നെയാണ്…അവള്ക്ക് അരികില് ആയി ഭദ്രനും ദക്ഷയും ഉണ്ട്.. പാറു ദേവിന് അരികില് ആയി ഇരിക്കുന്നുണ്ട്.. അവര്ക്ക് അടുത്ത് തന്നെ രുദ്രയും കൈലാസും ഉണ്ട്…

മേശ മേലെ എല്ലാവർക്കും ഉള്ള ഭക്ഷണം ഉണ്ട്..

ഭദ്രൻ മത്സരിച്ച് പാറുവിനെയും അപ്പുവിനെയും മാറി മാറി ഭക്ഷണം കഴിപ്പിക്കുകയാണ്…

അവന് തന്നെ രണ്ടു പേര്ക്കും വാരി കൊടുക്കുന്നും ഉണ്ട്..

“ദേ.. ഭദ്രേട്ടൻ അനിയത്തിമാരെ ഊട്ടുന്നത് കണ്ടോ.. ഞങ്ങളുടെ ഏട്ടന്മാർക്ക് പിന്നെ ഞങ്ങൾക്ക് വാരി തരാന് ഒന്നും സമയം ഇല്ലല്ലോ..”

രുദ്ര ദേവിനെയും കൈലാസിനെയും ഇടം കണ്ണിട്ട് നോക്കി കൊണ്ട് പരിഭവത്തോടെ പറഞ്ഞു…

“ശെടാ… എന്റെ അനിയത്തി ഇത്രയും ചെറിയ കുഞ്ഞ് ആണെന്ന്‌ ഏട്ടന് അറിയില്ലായിരുന്നു… നിനക്ക് കുശുമ്പ് അല്ലേടീ… വായാടി… ”

കൈലാസ് അവളുടെ ചെവിയില് പിടിച്ചു കൊണ്ട് പറഞ്ഞു.

“ഹൂ.. വിട് ഏട്ടാ.. വേദനിക്കുന്നു… കൈ എടുക്ക്..”

രുദ്ര അവന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു..

“എന്റെ അനിയത്തിമാരെ ഞാന് മറക്കുമോ… ഇങ്ങു വാ രണ്ടാളും..”

ദേവ് അവരെ അരികിലേക്ക് ക്ഷണിച്ചു…

ദേവ് തന്നെ അവള്ക്കും ദക്ഷയ്ക്കും ഭക്ഷണം വാരി കൊടുത്തു..

അഭിക്ക് ലേശം കുശുമ്പ് തോന്നി..

തനിക്ക് അവര്ക്ക് ഇടയിലേക്ക് പോകാൻ സാധിക്കാത്തത് എന്ത് കൊണ്ടാണെന്ന് അവന് അതിശയപ്പെട്ടു…

” മതി ഏട്ടാ.. ദേവേട്ടാ.. ഇനി നിങ്ങളും കഴിക്കു.. എനിക്ക് മതി…ഇനിയും കഴിച്ചാലു ശർദ്ധിക്കും…”

പാറു ദൈന്യതയോടെ പറഞ്ഞു..

“മതി ഭദ്രാ… അവള്ക്ക് വയ്യാതെ ആവും അധികം കഴിച്ചാലു…”

ദേവ് അവള്ക്ക് അരികിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു..

“എന്താടോ തീരെ വയ്യാതെ ആയോ.. ”

അവളെ തന്റെ നെഞ്ചിലേക്ക് ചേര്ത്തു പിടിച്ചു കൊണ്ട് അവന് ചോദിച്ചു..

” മം.. ഇന്നലെ മുതൽ കുറേ യാത്ര ചെയ്തില്ലേ.. വയ്യാ ദേവേട്ടാ…. വാവകൾ രണ്ടാളും ഇപ്പൊ ചവിട്ട് തുടങ്ങി.. വയ്യാ.. എനിക്ക് ഒന്ന് കിടക്കണം..”

പാറു തളര്ന്ന സ്വരത്തില് പറഞ്ഞു..

“ദേവ്.. നീ അവളെ മുറിയിലേക്ക് കൊണ്ട് പൊയ്ക്കോ… ഞാൻ അപ്പുവിനെ മുറിയില് ആക്കിക്കോളാം.. ”

അപ്പുവിന്റെ വായിലേക്ക് ചപ്പാത്തി വച്ച് കൊടുത്തു ഭദ്രൻ പറഞ്ഞു..

” വേണ്ട ദേവേട്ടാ… ഞാൻ തനിയെ പൊയ്ക്കോളാം.. ദേവേട്ടൻ ഒന്നും കഴിച്ചില്ലല്ലോ.. കഴിച്ചിട്ട് പതിയെ വന്നാൽ മതി.. ”

പാറു അവശതയോടെ പറഞ്ഞു കൊണ്ട് എണീറ്റു..

” അത് വേണ്ട.. എനിക്ക് വിശപ്പ് ഇല്ല.. വരുന്ന വഴിക്ക് കഴിച്ചത് അല്ലെ.. താന് വാ… ഞാൻ കൊണ്ടാക്കാം…”

ദേവ് അവളുടെ കയ്യില് പിടിച്ചു കൊണ്ട് പറഞ്ഞു..

” ദേ അച്ഛനെ പട്ടിണി ആക്കി എന്നും പറഞ്ഞു മക്കള് രണ്ടാളും ഇവിടെ യുദ്ധം തുടങ്ങും.. ദേവേട്ടൻ കഴിച്ചിട്ട് വന്നാല് മതി.. ഞാൻ പൊയ്ക്കോളാം.. ”

പാറു ചിരിയോടെ വയറിൽ തഴുകി കൊണ്ട് പറഞ്ഞു..

” ആഹ്.. അഭിയേട്ടൻ അല്ലെ ഇത്… എങ്കിൽ ഏട്ടത്തിയെ അഭിയേട്ടൻ മുറിയില് ആക്കിക്കോളും.. അല്ലെ ഏട്ടാ.. ”

കൈലാസ് പറഞ്ഞു..

ബാൽക്കണിയിലേക്കുള്ള വാതിലിന്റെ അവിടെ നിന്ന അഭിയെ അപ്പോഴാണ് എല്ലാരും കണ്ടത്…

” നീ എപ്പൊ വന്നു അഭി…ഇവർക്ക് വയ്യാ എന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ ഇവിടെ തന്നെ ഇരുന്നു.. നിനക്ക് പാറുവിനെ ഒന്ന് മുറി വരെ കൊണ്ട് ചെന്ന് ആക്കാമോ… ഇവരൊന്നും ഭക്ഷണം കഴിച്ചു കഴിഞ്ഞില്ല…”

ദേവ് അവനോടായി പറഞ്ഞു..

അഭി കള്ളം പിടിക്കപ്പെട്ടവനെ പോലെ ഒന്ന് പതറി…

” ആഹ് ഏട്ടാ.. ഞാൻ കൊണ്ട്‌ ആക്കിക്കോളാം… ”

അവന് അപ്പുവിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു…

അപ്പു അവന്റെ സാന്നിധ്യം മനസ്സിലാക്കിയിട്ടും അങ്ങോട്ട് നോക്കിയില്ല..

” ശരി ഏട്ടാ.. അപ്പു… എല്ലാരോടും ഗുഡ് നൈറ്റ്.. നാളെ കാണാം… ഇനിയും ഇരുന്നാല് ഇവര് രണ്ടും എന്നെ ചവിട്ടി ഒരു പരുവം ആക്കും.. ”

വയറിൽ തഴുകി കൊണ്ട് പാറു എല്ലാവരോടുമായി പറഞ്ഞു..

“ദേവേട്ടാ.. കഴിച്ചിട്ട് വന്നേക്കുട്ടോ..”

അവള് ആയാസപ്പെട്ട് നടന്നു കൊണ്ട്‌ പറഞ്ഞു..

അഭി അവള്ക്കു പിന്നാലെ ആയി നടന്നു..

” ഒന്ന് പതിയെ കഴിക്ക് എന്റെ രുദ്രേ… നിന്റെ ഫുഡ് ആരും എടുത്തു കൊണ്ട് പോവില്ല..”

പിറകില് കൈലാസിന്റെ സ്വരം ഉയർന്നപ്പോൾ അഭി തിരിഞ്ഞു നോക്കി..

തന്നെ തന്നെ നോക്കി നിന്ന രണ്ടു മിഴികള് പെട്ടെന്ന് ദിശ മാറുന്നത് അവന് കണ്ടു..

ചുണ്ടില് ഊറിയ പുഞ്ചിരിയുമായി അവന് പാറുവിന്റെ പിന്നാലെ നടന്നു…

പാറുവിന്റെ മുറിക്ക് മുന്നില് എത്തിയപ്പോള് അവന് തിരിഞ്ഞു നടന്നു…

“അഭിയേട്ടാ…”

പാറു സന്ദേഹത്തോടെ വിളിച്ചു..

“എന്താ.. അപ്… പാറു… എന്തു പറ്റി..”

അഭി അവള്ക്ക് നേരെ തിരിഞ്ഞ് നോക്കി കൊണ്ട് ചോദിച്ചു..

“അത്.. അത് പിന്നെ..”

പാറു പറയാന് വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടി..

“എന്താ പാറു… എന്തേലും വയ്യായ്ക ഉണ്ടോ..”

അവന് ആശങ്കയോടെ ചോദിച്ചു..

“അത്‌.. അത് അല്ല.. അപ്പു.. അപ്പു പാവം ആണ് ഏട്ടാ… ”

അവള് പറഞ്ഞു..

“അതിനെന്താ പാറു..”

അഭി അതിശയത്തോടെ അവളെ നോക്കി..

” അത് പിന്നെ.. അവളോട് ദേഷ്യം ഒന്നും കാണിക്കരുത്… പാവം ആണ്… ഇന്നലത്തെ സംഭവത്തില് തന്നെ പാവത്തിന് ഒരുപാട് സങ്കടം ഉണ്ട്..”

പാറു മടിച്ചു മടിച്ചു പറഞ്ഞു..

” ഏയ്.. അതൊന്നും പേടിക്കണ്ട… ഞാൻ ദേഷ്യപ്പെടാൻ ഒന്നും പോണില്ല.. പോരേ.. നീ ഇപ്പൊ പോയി ഉറങ്ങൂ…ഒരുപാട് യാത്ര ചെയ്തത്‌ അല്ലെ. ”

അഭി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. തിരിഞ്ഞു സ്വന്തം മുറിയിലേക്ക് പോകുമ്പോഴും അവന്റെ ചുണ്ടില് ആ പുഞ്ചിരി ഉണ്ടായിരുന്നു..

**********

” താൻ ഇത് വരെ ഉറങ്ങിയില്ലേ… നേരം ഒരുപാട്‌ ആയി… ”

മുറിയിലേക്ക് വന്നതും ഉറങ്ങാതെ ഇരിക്കുന്ന പാറുവിനെ കണ്ടു ദേവ് അമ്പരപ്പോടെ ചോദിച്ചു..

“എന്റെ ദേവന് ഇല്ലാതെ ഞാന് ഉറങ്ങാറുണ്ടോ…”

പാറു പരിഭവത്തോടെ പറഞ്ഞു..

“ശരിക്കും അത് കൊണ്ട് മാത്രം ആണോ ഉറങ്ങാതെ ഇരുന്നത്… ”

ദേവ് അവളെ സംശയത്തോടെ നോക്കി..

അവള് പകരം ഒരു ചിരി കാണിച്ച് കൊടുത്തു..

“എന്താണ് മോളേ ചിരിക്ക് വോള്ട്ടേജ് പോരല്ലോ.. ഒരു മിനുട്ട്… ഇങ്ങു വാ.
നോക്കട്ടെ… ”

അവള്ക്ക് അരികില് ആയി ഇരുന്നു അവളുടെ സാരി പതുക്കെ മുകളിലേക്ക് മാറ്റി കൊണ്ട് ദേവ് പറഞ്ഞു.

” കാലിന് ഇത്രയും നീര് വന്നിട്ടും നീ എന്താ പാറു പറയാതെ ഇരുന്നത്…”..

ദേവിന്റെ സ്വരം ഇടറിയിരുന്നു..

അവളുടെ രണ്ട് കാലിലും നീര് വന്നു തുടങ്ങിയിരുന്നു…

” അത്.. അത് പിന്നെ ദേവേട്ടാ..”

വേദന കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു..

“ഇത്രയും നേരം ആയിട്ട് ഈ വേദനയും കടിച്ചു പിടിച്ചു ഇരിക്കുകയായിരുന്നു അല്ലെ.. ”

അവളുടെ കാലില് തഴുകി കൊണ്ട്‌ അവന് പറഞ്ഞു..

“ഇല്ല ദേവാ…. എന്റെ പൊന്നു ദേവന് അല്ലെ.. കണ്ണ് തുടയ്ക്ക്… എനിക്ക് ഒന്നും ഇല്ല.. പിന്നെ ഇന്ന് കാറിൽ ഇരുന്നു അല്ലെ വന്നത്..

അന്നേരം വന്നത് ആണ് ഇതും… എനിക്ക് ഒന്നുമില്ല.. ”

പാറു അവന്റെ കണ്ണീര് തുടച്ച് കൊണ്ട് പറഞ്ഞു…

ദേവ് തന്നെ മരുന്ന് എടുത്തു അവളുടെ കാലില് പുരട്ടാൻ തുടങ്ങി…

” ദേവാ.. ഞാൻ ചെയ്തോളാം… ”

പാറു കാല് വലിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..

” മിണ്ടാതെ അവിടെ ഇരുന്നോണം… ഞാൻ പുരട്ടി തരാം… ”

ദേവ് ദേഷ്യത്തോടെ പറഞ്ഞു..

“ദേഷ്യപ്പെടല്ലേ ദേവാ.. ഇപ്പോഴാണ് ശരിക്കും വേദന വന്നത്.. അത് കൊണ്ടാണ് ഞാന് പറയാതെ ഇരുന്നത്…”

അവള് നിറ മിഴികളോടെ പറഞ്ഞു..

“വല്ലതും പറ്റിയിരുന്നെങ്കിലോ… പാറു.. ഞാൻ എത്ര പ്രാവശ്യം പറഞ്ഞു.. ഒന്നല്ല.. രണ്ടു പേരാണ് നിന്റെ വയറ്റിൽ… ഇപ്പൊ ഒരു പ്രഗ്നൻസി റിസ്ക് ആണെന്ന് അറിഞ്ഞിട്ടും നിന്റെ ഒറ്റ നിര്ബന്ധം കാരണം ആണ് ഞാനും ഇതിന് സമ്മതിച്ചത്…

പക്ഷേ നീ നിന്റെ ആരോഗ്യം ശരിക്ക് നോക്കുന്നില്ല എങ്കിൽ പിന്നെ… ”

ശബ്ദം ഇടറി ബാക്കി പറയാന് ആവാതെ ദേവ് തല തിരിച്ചു…

” പിന്നെ. പിന്നെ എന്താ ദേവാ.. എന്നെ വിട്ടിട്ട് പോകുമോ… ”

പാറു അവന്റെ മുഖം ബലമായി അവള്ക്ക് നേരെ പിടിച്ചു കൊണ്ട് ചോദിച്ചു..

ദേവ് പരിഭവത്തോടെ മുഖം പിന്നെയും തിരിച്ചു…

” പറയ് ദേവാ.. എന്നെ ഇട്ടിട്ടു പോകുമോ…”

പാറുവിന്റെ സ്വരം ഇടറി..

“പറയ് ദേവാ… പറയ്…നമ്മുടെ കുഞ്ഞുങ്ങള് വേണ്ട എന്ന് തോന്നുന്നുണ്ടോ ദേവേട്ടന്… പറയ്..”

അവള് കിതപ്പോടെ ചോദിച്ചു..

“പാറു… ഞാ.. ഞാൻ അങ്ങനെ ആണോ പറഞ്ഞത്..”

അവളുടെ വായ പൊത്തി കൊണ്ട് അവന് ചോദിച്ചു..

” പിന്നെ.. പിന്നെ എന്താ ദേവാ..”

അവള് കണ്ണീരോടെ ചോദിച്ചു..

” നീ ഇങ്ങനെ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ഇരിക്കുമ്പോള്.. നിനക്ക് അറിയില്ല പാറു.. എനിക്ക് പേടിയാണ്.. നിന്നെ ഇനിയും നഷ്ടപ്പെട്ടാൽ പിന്നെ ദേവ് ഇല്ല.. എനിക്ക് വേണം നിന്നെയും നമ്മുടെ കുഞ്ഞുങ്ങളെയും…ഒരു പോറല് പോലും ഏൽക്കാതെ.. ”

അവളുടെ നെറ്റിയിലും കവിളിലും മാറി മാറി ചുംബിച്ചു കൊണ്ട് അവന് പിറുപിറുത്തു…

ഒടുവില് അധരങ്ങള് പരസ്പരം ഇണയെ കണ്ടെത്തി ആഴമുള്ള ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു…

“ദേ.. ദേവാ… വേദനിക്കുന്നു… ”

വായില് ചോരയുടെ രുചി പടര്ന്നപ്പോൾ പാറു തന്നെ അവനെ തള്ളി മാറ്റി.

“അവളുടെ ചുണ്ടിന്റെ അറ്റത്ത് ആയി പൊട്ടിയ പാട് അവന് കണ്ടു..

” സോ..സോറി മോളേ… ഞാൻ പെട്ടെന്ന്.. ”

ദേവ് സങ്കടത്തോടെ അവളുടെ ചുണ്ടില് ഒന്ന് തഴുകി..

“സ്… ”

പാറു വേദന കൊണ്ട് ശബ്ദം ഉണ്ടാക്കി..

” സോറി.. ഞാൻ.. അറിയാതെ.. ”

അവന് കുറ്റബോധം കൊണ്ട് തല താഴ്ത്തി..

“എന്റെ ദേവാ.. എനിക്ക് ഒന്നും ഇല്ല.. ചെറിയ നീറ്റലുണ്ട്.. അത്രയെ ഉള്ളു.. രാവിലെ ആവുമ്പോഴേക്കും മാറിക്കോളും.. ദേവേട്ടൻ വന്നു ഉറങ്ങാൻ നോക്ക്.. രാവിലെ ഹോസ്പിറ്റലിൽ പോകേണ്ടത് അല്ലെ.. വാ.. വന്ന് കിടക്കു.. ”

അവള് അവനെ നോക്കി പുഞ്ചിരിച്ചു.

ദേവ് അവള്ക്ക് അരികില് ആയി കിടന്നു…

പാറു അവന്റെ നെഞ്ചില് ആയി തല വച്ച് കിടന്നു…

” എന്റെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്ന് അറിയുമോ പാറു നിനക്ക്.. ”

ദേവ് പതിയെ അവളുടെ തലയില് തഴുകി കൊണ്ട് ചോദിച്ചു..

” എന്താ ദേവേട്ടാ…”

അവള് അവനെ നോക്കി.

“എല്ലാ പെണ്ണുങ്ങളും കല്യാണം കഴിഞ്ഞാല് സ്വന്തം വീട്ടില് പോകണമെന്ന് പറഞ്ഞു ബഹളം ഉണ്ടാക്കും…”

ദേവ് ചിരിയോടെ പറഞ്ഞു…

” അതിനെന്താ… ”

പാറു അവന്റെ നെഞ്ചില് വിരലോടിച്ച് കൊണ്ട് ചോദിച്ചു…

“ഇവിടെ ഇപ്പൊ ആ പ്രശ്നം ഇല്ലല്ലോ.. എപ്പോഴും നീ എന്റെ കൂടെ തന്നെ കാണും.. ഒരിക്കലും പിരിയില്ല… എന്നും എനിക്ക് കണ്ടു കൊണ്ടിരിക്കാം… ”

അവളുടെ നെറുകയില് ഉമ്മ വച്ചു കൊണ്ട് അവന് അവളെ ഒന്ന് കൂടെ ശക്തിയായി വാരി പുണർന്നു…

“അതെന്റെ ഭാഗ്യം അല്ലെ ദേവാ.. ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ കിട്ടിയത്.. ”

പാറു അവന്റെ നെഞ്ചില് ചുംബിച്ചു കൊണ്ട് പറഞ്ഞു..

” ഇനി പെട്ടെന്ന് ഒരു ദിവസം ഞാന് ഇല്ലാതെ പോയാലോ പാറു..നീ.. എന്… ”

ദേവ് പൂര്ത്തിയാക്കുന്നതിന് മുന്നേ തന്നെ അവള് അവന്റെ വായ പൊത്തി..

“അതും ഇതും പറയണ്ട. ഈ ദേവന്റെ കൂടെ മാത്രമേ പാറുവിന് നിലനില്പ് ഉള്ളു… ജീവിക്കാൻ ആയാലും മരിക്കാൻ ആയാലും നമ്മൾ ഒരുമിച്ച് ഉണ്ടാവും.. ദൈവം പോലും അതേ ആഗ്രഹിക്കു.. ”

അവനെ കെട്ടിപിടിച്ചു കൊണ്ട് അവള് പറഞ്ഞു…

പതിയെ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു..

*********

” നാത്തൂനേ… വല്യമ്മേ…. എന്നാലും എന്ത് പണിയ ഈ കാണിച്ചതു… ”

പുറത്ത് ബഹളം കേട്ട് കൊണ്ടാണ് എല്ലാരും ഉമ്മറത്തേക്ക് ചെന്നത്…

“ഈശ്വരാ സുമതി അമ്മായി… ”

അനി തലയില് കൈ വച്ചു കൊണ്ട് പറയുന്നത്‌ കേട്ട്‌ രുദ്രയ്ക്കും ദക്ഷയ്ക്കും ചിരി വന്നു…

അപ്പു വീൽചെയറിൽ ഇരുന്നു കാര്യം ഒന്നും മനസ്സിലാവാതെ അവരെ രണ്ടു പേരെയും നോക്കി…

“നീയെന്താ സുമതി ഇത്ര രാവിലെ തന്നെ… ഒറ്റയ്ക്കു ആണോ വന്നത്… പ്രകാശന് എവിടെ.. ”

ദേവകിയമ്മ ഇഷ്ടക്കേടോടെ ചോദിച്ചു…

“ഓഹ്.. വല്യമ്മയ്ക്ക് ഇപ്പൊ എന്നെ കാണുന്നത് തന്നെ ഇഷ്ടം അല്ലല്ലോ… ഞാൻ ഇപ്പൊ രാവിലെ വന്നത് ആണോ കുറ്റം ആയതു.. അതോ വന്നത് തന്നെ കുറ്റം ആണോ… എനിക്ക് ഇത് വേണം.. ഇത് തന്നെ കേൾക്കണം… ”

സുമതി വലിയ വായില് നിലവിളിച്ചു കൊണ്ട് മൂക്ക് ചീറ്റാൻ തുടങ്ങി..

“ദേവകി.. നീ അവളെ വിളിച്ചു അകത്തേക്ക് കൊണ്ട്‌ പോ.. കാര്യം ഒക്കെ എന്നിട്ട് തിരക്കാം… ”

മേനോന് മുറുകിയ സ്വരത്തില് പറഞ്ഞു..

” നീ വാ സുമതി… അകത്തേക്ക് വാ.. ”

ഗൗരി അവളെ ചേര്ത്തു പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു…

“ഒന്ന് നിന്നെ ഗൗരി…”

സുമതി പെട്ടെന്ന് പറഞ്ഞു..

എല്ലാവരും അമ്പരപ്പോടെ അവരെ നോക്കി..

” ഓഹ്.. ഇതാണോ ആ കൈയ്യും കാലും ഇല്ലാത്ത സുന്ദരിക്കോത….മംഗലത്ത് വീടിന്റെ പടി കടക്കാന് ഉള്ള യോഗ്യത പോലും ഇല്ലല്ലോ ഇവൾക്ക്…”

സുമതി പുച്ഛത്തോടെ അപ്പുവിനെ നോക്കി കൊണ്ട് പറഞ്ഞു…

എല്ലാവരും ഒരു നിമിഷം സ്തബ്ധരായി നിന്ന് പോയി..

അപ്പുവിന്റെ കണ്ണില് നിന്നും കണ്ണ് നീര് താഴേക്ക് പതിച്ചു…

” അവളുടെ യോഗ്യത അളക്കാൻ ആണോ അമ്മായി രാവിലെ തന്നെ ഇങ്ങോട്ട് വന്നത്.. ”

ഉറച്ച സ്വരം അവിടെ ആകെ മുഴങ്ങി…

(തുടരും)

(കുറേ ലേറ്റ് ആയി എന്ന് അറിയാം.. വേറെ വഴി ഇല്ലായിരുന്നു… അത് കൊണ്ടാണ്.. കഥ തന്നെ മനസ്സിൽ നിന്നും പോയ അവസ്ഥ ആയിരുന്നു… പിന്നെ ഇടയ്ക് ഇടയ്ക്കു വൈദ്യുതി മുടക്കം.. നെറ്റ് റേഞ്ച് പോകൽ.. അങ്ങനെ കുറെ പ്രശ്നങ്ങൾ.. രാവിലെ ഇടാൻ പറ്റാത്തത് അത് കൊണ്ടാണ്.. നാളെ മുതൽ ഡെയ്ലി ഇടാൻ പറ്റും എന്ന് കരുതുന്നു…ഇന്ന് ഏറെ വിഷമം ഉള്ള ഒരു വാര്ത്തയും കണ്ടു.. എന്റെ പ്രിയപ്പെട്ട ഒരു നടന്റെ മരണം.. ആത്മഹത്യ ഒന്നിനും ഉള്ള ഒരു പരിഹാരം അല്ല.. ജീവിതത്തിൽ തോറ്റു പോകുന്നു എന്ന് തോന്നിയാല് അവിടെ നിന്നും വീണ്ടും തുടങ്ങണം. ജീവിച്ച് കാണിക്കണം.. ആത്മഹത്യ ഒന്നിനും പരിഹാരം അല്ലെന്ന് സിനിമയിൽ കൂടി നമുക്ക് കാണിച്ചു തന്ന ഒരു വ്യക്തിയുടെ മരണം തികച്ചും അവിശ്വസനീയം ആണ്.. ജീവിച്ചു കാണിക്കണം.. അതിജീവിക്കണം എല്ലാം..

സ്നേഹപൂര്വം ❤️)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹