Sunday, December 22, 2024
Novel

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

***

ഫ്രഷ് ആയി ഭദ്രൻ ഉമ്മറത്തേക്ക് വന്നു….

“അവര് ന്താ മോനേ ഇനിയും എത്താത്തത്…”

മേനോന് ആശങ്കയോടെ ചോദിച്ചു..

“ന്റെ മുത്തശ്ശാ… പാറുവിനും അപ്പുവിനും വയ്യാതെ ഇരിക്കുകയല്ലേ… ദേവ് പതിയെ ആണ് ഡ്രൈവ് ചെയ്യുന്നത്.. അവര് ഇപ്പൊ ഇങ്ങു എത്തും..”

ഭദ്രൻ അയാളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു…

പിന്നാലെ തന്നെ ബാക്കി ഉള്ളവരും ഉമ്മറത്തേക്ക് വന്നു…

കണ്ണില് ഒരു കാറിന്റെ ഹെഡ് ലൈറ്റ് അടിച്ചപ്പോൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി…

ഒരു കാർ മുറ്റത്ത് നിർത്തി… അനിയും കൈലാസും പുറത്ത് ഇറങ്ങി…

” എന്ത് പറ്റി.. എല്ലാവരും ഉമ്മറത്ത് തന്നെ…”

കൈലാസ് ഉത്കണ്ഠയോടെ ചോദിച്ചു..

“സമയം ഏഴു കഴിഞ്ഞല്ലോ… ഈ നേരത്ത് എല്ലാവരും ഇങ്ങനെ ഒരു ഇരിപ്പ് പതിവില്ലല്ലോ… അല്ല ഏട്ടത്തി എവിടെ…”

അനി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു..

“ന്റെ അനി.. അവര് ഇനിയും എത്തിയിട്ടില്ല… ഞങ്ങൾ എല്ലാം അവരെ കാത്തിരിക്കുക ആയിരുന്നു…”

ബാലൻ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു…

” ട്രാഫിക് ബ്ലോക്ക് കാണും വല്യച്ഛാ.. അതാണ് ലേറ്റ് ആവുന്നത്.. ”

കൈലാസ് പറഞ്ഞു..

” മക്കള് എന്തായാലും വാ.. ഫ്രഷ് ആയി വാ… നല്ല വിശപ്പ് കാണില്ലേ രണ്ടാൾക്കും… ഞാന് കഴിക്കാൻ എടുത്ത് വെക്കാം…”

സാവിത്രി അനിയുടെ കൈയ്യിലെ ബാഗ് വാങ്ങി കൊണ്ട് പറഞ്ഞു…

” അല്ല വായാടി എവിടെ.. കാണാനേ ഇല്ലല്ലോ…”

കൈലാസ് ചുറ്റും നോക്കി കൊണ്ട് ചോദിച്ചു…

” പറഞ്ഞത് പോലെ രുദ്ര എവിടെ.. ”

സീത ദക്ഷയോട് ചോദിച്ചു…

” അത് അമ്മേ.. അവള്ക്ക് ഒരു തല വേദന.. മുറിയില് ഉണ്ട്.. വയ്യാന്ന് പറഞ്ഞു..”

ദക്ഷ വിക്കി വിക്കി പറഞ്ഞു..

ഭദ്രൻ അവളെ ഒന്ന് കൂർപ്പിച്ച് നോക്കി…

അവള് നിസ്സഹായതയോടെ അവനെ നോക്കി…

“നിങ്ങള് എന്തായാലും ഫ്രഷ് ആയി വാ മക്കളെ…”

ചന്ദ്രശേഖരൻ വിഷയം മാറ്റാൻ എന്നോണം പറഞ്ഞു…

രണ്ട് പേരും അകത്തേക്ക് പോയി…

പിന്നാലെ തന്നെ ദക്ഷയും അകത്തേക്ക് നടന്നു..

***********

മുറിയില് മേശ മേലെ മുഖം ചരിച്ചു വച്ച് ടേബിള് ലാമ്പ് ഓൺ ആക്കിയും ഓഫ് ആക്കിയും കസേരയില് ഇരിക്കുകയായിരുന്നു രുദ്ര…

എന്തോ ചിന്തയില് മുഴുകി ഇരിക്കുന്നത് കൊണ്ട് അവള് ദക്ഷ വന്നത് ഒന്നും അറിഞ്ഞില്ല..

അവളുടെ ഇരുത്തം കണ്ടു ദക്ഷ അകത്തേക്ക് കയറാതെ ഒന്ന് ശങ്കിച്ചു നിന്നു…

“രുദ്രേ….”

ദക്ഷ അവള്ക്ക് അരികിലേക്ക് വന്നു കൊണ്ട് വിളിച്ചു..

രുദ്ര ഒന്നും അറിഞ്ഞില്ല..

“രുദ്രേ…”

ഇപ്രാവശ്യം ദക്ഷ അവളെ തട്ടി വിളിച്ചു…

“ങേ… എഹ്.. എന്ത്…എന്താ…”

രുദ്ര ഞെട്ടി പിടഞ്ഞു എണീറ്റു.

“എന്ത് ഓര്ത്തു ഇരിക്കുകയാണ് നീ… ഏതു ലോകത്ത് ആണ് പെണ്ണേ നീ..”

ദക്ഷ സങ്കടത്തോടെ ചോദിച്ചു..

“അത്… ഞാ.. ഞാൻ.. വെറുതെ..”

വാക്കുകൾ കിട്ടാതെ രുദ്ര വിഷമിച്ചു..

“നിനക്കെന്താ പറ്റിയത് മോളേ.. മര്യാദയ്ക്ക് എന്നോട് എങ്കിലും പറയ്.. ഇതിപ്പൊ കുറച്ചു നാളായി ഞാനും കാണുന്നു…”

ദക്ഷ അവള്ക്കു അരികില് ആയി ഒരു കസേര ഇട്ടു ഇരുന്നു..

“ഒന്നുമില്ലെടി… ചുമ്മാ.. ഞാൻ അതും ഇതും ഒക്കെ ഓര്ത്തു ഇരുന്നപ്പൊ…”

രുദ്ര പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

” നീ കള്ളം പറയണ്ട.. എന്താ നിന്റെ പ്രശ്നം.. എന്താ നീയും ഹരി സാറും തമ്മില് പ്രശ്നം.. കള്ളം പറഞ്ഞു ഒഴിയാൻ നോക്കണ്ട നീ.. എനിക്ക് അറിയണം..”

ദക്ഷ ദേഷ്യത്തോടെ ചോദിച്ചു..

” എഹ്.. എന്ത് പ്രശ്നം… ഞങ്ങള് തമ്മില് ഉള്ള പ്രശ്നം നിനക്ക് അറിയാവുന്നത് അല്ലെ…”

രുദ്ര മുഖം തിരിച്ചു കൊണ്ടു ചോദിച്ചു…

” ക്ലാസ്സിൽ ബഹളം ഉണ്ടാക്കിയത് കൊണ്ട് മാത്രമാണോ സർ നിന്നെ വഴക്ക് പറഞ്ഞു പുറത്താക്കിയത്.. അത് കൊണ്ട് മാത്രമാണോ നീ പിന്നെ സാറിന്റെ ക്ലാസ്സിൽ കയറാത്തത്… ”

ദക്ഷ സംശയത്തോടെ അവളെ നോക്കി..

” അതേ മോളേ.. നിനക്ക് അറിയാലോ എന്റെ സ്വഭാവം… ഞാൻ ഒന്ന് ചിരിച്ചു പോയതിനു ആണ് അയാള് എന്നെ പുറത്താക്കിയത്.. ആ വാശിക്ക് ആണ് ഞാന് അയാളുടെ മുന്നില് പോകാത്തതും… അതിൽ കൂടുതൽ എന്താ… ”

രുദ്ര നിറഞ്ഞ കണ്ണുകൾ അവള് കാണാതെ തുടച്ചു കൊണ്ട് പറഞ്ഞു..

“എന്നെ നോക്ക് രുദ്രേ.. എന്റെ മുഖത്ത് നോക്കിട്ട് പറയ്.. അത്രയെ ഉള്ളോ നിങ്ങള് തമ്മില് ഉള്ള പ്രശ്നം…”

അവളുടെ മുഖം തനിക്ക് അഭിമുഖമായി പിടിച്ചു കൊണ്ട് ദക്ഷ ചോദിച്ചു..

” അതേ പെണ്ണേ.. അത്രയെ ഉള്ളൂ… എന്നോട് ആരും ഇതു വരെ ഇത്രയും ദേഷ്യപ്പെട്ടു സംസാരിച്ചിട്ടില്ല എന്ന് അറിയാലോ.. ”

രുദ്ര ദക്ഷയെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…

” അതിൽ കൂടുതൽ ഒന്നും ഇല്ലല്ലോ അല്ലെ…”

ദക്ഷ വിശ്വാസം വരാത്തത് പോലെ അവളെ നോക്കി…

“വേറെ എന്ത്… ”

രുദ്ര അമ്പരപ്പോടെ അവളെ നോക്കി..

” അല്ല നിനക്ക് സാറിനോട് വേറെ ഇഷ്ടം ഒന്നും ഇല്ലല്ലോ അല്ലെ… ഐ മീന് ലവ്…”

ദക്ഷ മടിച്ചു മടിച്ചു ചോദിച്ചു..

“ഹ.. ഹാ… എന്റെ പൊന്നു മോളേ.. എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടുന്നത്… പ്രേമം.. അതും ആ കടുവയോട്..നിനക്ക് എങ്ങനെ ചോദിക്കാൻ തോന്നി മോളേ…”

രുദ്ര പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…

” അല്ല അത് പിന്നെ.. നമ്മള് കഥയിലും സിനിമയിലും ഒക്കെ കാണാറില്ലേ…”

ദക്ഷ ചമ്മലോടെ പറഞ്ഞു…

” പിന്നേയ്.. പ്രേമിക്കാന് പറ്റിയ ഒരാള്… നീ ഒന്ന് പോയേ പെണ്ണേ.. ഞാൻ ഇത്തിരി നേരം കിടക്കട്ടെ… നല്ല തല വേദന… ”

രുദ്ര വിഷയം മാറ്റാന് എന്നോണം പറഞ്ഞു…

“മം.. വയ്യെങ്കിൽ കിടക്കു.. ദേവേട്ടനും ഏട്ടത്തിയും ഒക്കെ ഇനിയും എത്തിയില്ല.. എല്ലാരും അവരെ നോക്കി ഇരിപ്പാണ്… നീ റസ്റ്റ് എടുക്കു.. ഞാൻ ഉമ്മറത്ത് കാണും… ”

രുദ്രയുടെ തലയില് തഴുകി കൊണ്ട് ദക്ഷ പുറത്തേക്ക് നടന്നു…

ദക്ഷ പോയി എന്ന് ഉറപ്പായതും രുദ്ര വാതിൽ ചേര്ത്തു അടച്ചു അതിൽ ചാരി നിന്ന് വിങ്ങിപ്പൊട്ടി….

തളര്ച്ചയോടെ അവള് നിലത്തേക്കു ഊർന്ന് ഇരുന്നു..

നിലത്ത് ഇരുന്നു മുട്ടിൽ തല ചായ്ച്ചു അവള് കരഞ്ഞു കൊണ്ടിരുന്നു..

*********
“ആഹ് ബാലാ… അത് ദേവിന്റെ കാർ അല്ലെ…”

ഗേറ്റ് കടന്ന് ഒരു കാർ അകത്തേക്ക് പ്രവേശിച്ചപ്പോൾ മേനോന് എണീറ്റു നിന്ന് കൊണ്ട് ചോദിച്ചു…

“അതേ അച്ഛാ.. ഞാൻ പറഞ്ഞില്ലേ അവര് പതിയെ വരികയുള്ളൂ എന്ന്.. ഇപ്പൊ അവര് ഇങ്ങു എത്തിയല്ലോ.. സമാധാനം ആയില്ലേ എല്ലാര്ക്കും…”

ബാലൻ ആശ്വാസത്തോടെ പറഞ്ഞു..

” എന്റെ ബാലാ.. പാറു മോള് ഗര്ഭിണി ആണ്.. അത് മറക്കണ്ട.. എല്ലാര്ക്കും അതാണ് വേവലാതി….”

ദേവകിയമ്മ ശാസനയുടെ രൂപത്തില് പറഞ്ഞു…

അപ്പോഴേക്കും ദേവിന്റെ കാർ മുറ്റത്ത് നിർത്തിയിരുന്നു..

അപ്പുവും പാറുവും നല്ല ഉറക്കത്തിൽ ആയിരുന്നു…

ദേവ് ഡോര് തുറക്കാതെ പിറകിലേക്ക് കൈ എത്തിച്ചു പാറുവിനെ തട്ടി വിളിച്ചു…

ഉറക്കച്ചടവോടെ പാറു കണ്ണുകൾ തുറന്നു..

“എന്.. എന്താ ദേവേട്ടാ..”.
പാറു ആലസ്യത്തോടെ ചോദിച്ചു.

“പെണ്ണേ നമ്മള് ഇങ്ങു എത്തി.. എണീറ്റു വാ… ഞാൻ സഹായിക്കാം..”

അതും പറഞ്ഞ് ദേവ് ഡോര് തുറന്ന് പുറത്തേക്ക് ഇറങ്ങി..

ദേവിന്റെ സംസാരം കേട്ട് അപ്പുവും ഉണര്ന്നിരുന്നു…

എങ്ങനെ പുറത്തേക്ക് ഇറങ്ങും എന്ന് അറിയാതെ അപ്പു ഉഴറി… അവള് നിസ്സഹായതയോടെ പാറുവിനെ നോക്കി…

പാറു അവളുടെ കൈകളില് അമര്ത്തി പിടിച്ച് പേടിക്കണ്ട എന്ന്‌ കണ്ണുകൾ ചിമ്മി കാണിച്ചു…

ദേവിന് പിന്നാലെ അഭിയും ഡോര് തുറന്നു പുറത്തേക്കു ഇറങ്ങി..

“ഞാൻ പോയിട്ട് അപ്പുവിനെ കൂട്ടി വരാം അച്ഛാ.. വീൽചെയർ ഇല്ലാത്തത് കൊണ്ട് പാവത്തിന് ബുദ്ധിമുട്ട് ആവും…”

ഭദ്രൻ മുറ്റത്തേക്ക് ഇറങ്ങി…

ദേവ് തന്നെ കൈ പിടിച്ചു പാറുവിനെ പുറത്ത് ഇറക്കി…

“അപ്പുവിനെ ഞാന് എടുത്തോളാം ഏട്ടാ…”

അഭി പറഞ്ഞു… അപ്പുവിന്റെ അവഗണന അവനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു…

” വേണ്ട അഭി.. നിനക്ക് കൈക്ക് വയ്യാത്തതല്ലേ… ഞാൻ എടുത്തോളാം അവളെ…”

മുറ്റത്തേക്ക് ഇറങ്ങി വന്ന ഭദ്രൻ ഇടയില് കയറി പറഞ്ഞു..

“അതാവും നല്ലത് അഭി.. നിന്റെ കൈക്ക് വേദന ഉള്ളതു അല്ലെ.. റിസ്ക് എടുക്കാൻ നിക്കണ്ട..”

ദേവ് പാറുവിനെയും കൂട്ടി മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു…

അഭിക്ക് എന്തേലും പറയാന് കഴിയുന്നതിനു മുന്നേ തന്നെ ഭദ്രൻ അപ്പുവിനെ കൈകളില് കോരി എടുത്തു അകത്തേക്ക് നടന്നിരുന്നു…

അവന് ആ പോക്ക് നോക്കി നിന്നു.. അപ്പു മനപ്പൂര്വ്വം അവനെ നോക്കിയതേയില്ല…

“ന്താ കുട്ടികളെ ഇത്… ഇത്രയും വൈകിയത് എന്താ… പേടിച്ചു പോയിലോ..”

ദേവകിയമ്മ പാറുവിനെ ചേര്ത്തു പിടിച്ചു കൊണ്ട് പറഞ്ഞു..

“എന്റെ മുത്തശ്ശി.. ഈ ദേവേട്ടൻ എത്ര പതിയെ ആണ് ഡ്രൈവ് ചെയ്തത് എന്ന് അറിയുമോ… ശരിക്കും ഇരുന്നു മടുത്തു പോയി..”

പാറു ദേവിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു…

” പിന്നെ പിന്നെ.. നിനക്ക് ഞാൻ വച്ചിട്ടുണ്ട് എടി.. മുറിയിലേക്ക് വാ ട്ടോ…”

ദേവ് അവളുടെ ചെവിയില് പിറുപിറുത്തു.

” അല്ല അപ്പു മോള് എന്തിയേ… ”

സാവിത്രി ഉമ്മറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..

“ദാ വരുന്നു ഇളയമ്മയുടെ മാനസ പുത്രി… ”

ദേവ് ചിരിയോടെ പിന്നിലേക്ക് വിരൽ ചൂണ്ടിക്കാട്ടി…

ഭദ്രൻ തന്നെ അപ്പുവിനെ സോഫയിൽ കൊണ്ട് ഇരുത്തി…

ഏറെ നേരം ഇരുന്നു യാത്ര ചെയ്തതിന്റെ വേദന അപ്പുവിന്റെ മുഖത്ത് പ്രകടമായിരുന്നു…

“പാവം എന്റെ കുട്ടി.. ഇരുന്നു ഇരുന്നു അതിനു വയ്യാതെ ആയി എന്ന് തോന്നുന്നു അമ്മേ…”

അപ്പുവിന്റെ അരികില് ഇരുന്നു അവളുടെ തലയിൽ തലോടി കൊണ്ട് സാവിത്രി സങ്കടത്തോടെ പറഞ്ഞു..

അപ്പു എല്ലാവരെയും നോക്കി പുഞ്ചിരിക്കാന് ശ്രമിച്ചു..

എല്ലാവരുടെയും കണ്ണില് സഹതാപം അല്ല മറിച്ച് വാത്സല്യം ആണെന്ന് അവള്ക്കു മനസ്സിലായി..

” നിങ്ങൾ എന്താ ദേവ് ലേറ്റ് ആയതു.. ഇതിന് മുന്നേ എത്തേണ്ടത് ആണല്ലോ..”

ഭദ്രൻ അപ്പുവിന് അരികില് ആയി ഇരുന്നു കൊണ്ട് ചോദിച്ചു..

“അത് ഏട്ടാ… വരുന്ന വഴിയില് ഹോസ്പിറ്റലിൽ ഒന്ന് കയറേണ്ടി വന്നു…”

പാറു പെട്ടെന്ന് പറഞ്ഞു.. പറഞ്ഞു കഴിഞ്ഞാണ് അവള്ക്ക് അബദ്ധം മനസ്സിലായത്.. അവള് ദേവിനെയും അപ്പുവിനെയും നിസ്സഹായതയോടെ നോക്കി…

” എന്ത്.. ഹോസ്പിറ്റലിൽ. കയറിയെന്നോ… എന്തേയ്.. വയ്യാതെ ആയോ എന്റെ കുട്ടിക്ക്… ”

ദേവകിയമ്മ വെപ്രാളത്തോടെ പാറുവിനെ നോക്കി…

” ന്റെ മുത്തശ്ശി…അവള്ക്കു അല്ല.. അഭിയുടെ കൈക്ക് വേദന.. ഞങ്ങള് അത് കാണിക്കാൻ കയറിയതാണ്..”

ദേവ് അവളുടെ തലയ്ക്ക് ഒരു കിഴുക്ക് കൊടുത്തു കൊണ്ട് പറഞ്ഞു..

” അയ്യോ.. എന്താ പറ്റിയത് എന്റെ മോന്… ”

സാവിത്രി വെപ്രാളത്തോടെ ചാടി എണീറ്റു…

അപ്പോഴേക്കും അഭി ഉമ്മറത്തേക്ക് കയറി വന്നിരുന്നു…

” എന്താ അഭി പറ്റിയത്… ”

സാവിത്രി അവന്റെ കൈയ്യിലേക്ക് നോക്കി കൊണ്ട് കണ്ണീര് വാര്ത്തു..

അവന്റെ വലത് കൈ ചെറുതായി പാസ്റ്റര് ഇട്ടിരുന്നു…

” ഒന്നുമില്ല അമ്മേ.. ഞാനൊന്നു വീണു.. ബൈക്കില് നിന്ന്.. അത്രയെ ഉള്ളു.. ചെറിയ ഒരു ചതവ്.. പേടിക്കണ്ട ആവശ്യമില്ല.. ഇങ്ങനെ കരയല്ലേ… ”

അഭി നിസ്സഹായതയോടെ എല്ലാവരെയും നോക്കി…

“നിനക്ക് അല്ലേലും ഈയിടെ ആയി അശ്രദ്ധ കൂടുതൽ ആണ് അഭി… വല്ലതും സംഭവിച്ചിരുന്നു എങ്കിലോ…കാത്തിരുന്നു കാത്തിരുന്നു കാണുന്നതാണ് എന്റെ കുഞ്ഞിനെ.. അതും ഈ കോലത്തിൽ… ”

സാവിത്രിയുടെ സ്വരം ഇടറി.

” എന്റെ പൊന്ന് അമ്മ അല്ലെ… കണ്ണ് തുടക്കൂ… എനിക്ക് ഒന്നും ഇല്ല.. ഒന്ന് വീണു.. അത്രയെ ഉള്ളു.. ഇനി ഞാന് എങ്ങോട്ടും പോണില്ല… അമ്മയുടെ കൂടെ തന്നെ ഇവിടെ കാണും.. പോരേ… ”

അഭി അവരെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..

” മതി മതി… കരഞ്ഞത്… സാവിത്രി.. മഹി… മക്കളെ.. എല്ലാരും അകത്തേക്ക് ചെല്ല്.. കുട്ടികള് ആകെ മുഷിഞ്ഞു ഇരിക്കുകയാണ്.. അവര് ഫ്രഷ് ആയി വരട്ടെ… എന്നിട്ട് ഭക്ഷണം കഴിക്കട്ടെ… ”

മേനോന് അവസാന വാക്ക് എന്നോണം പറഞ്ഞു…

അപ്പു നിസ്സഹായതയോടെ ഭദ്രനെ നോക്കി..

“ഒരു മിനിറ്റ് മുത്തച്ഛാ… ഒരു ചെറിയ കാര്യം ഉണ്ട്… ”

ഭദ്രൻ ചിരിയോടെ പറഞ്ഞു..

” എന്താ ഏട്ടാ…. ”

പാറു ചോദിച്ചു..

ഭദ്രൻ ദക്ഷയോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു..

ദക്ഷ അപ്പുവിന്റെ കണ്ണുകൾ പൊത്തി..

എന്താ നടക്കുന്നത് എന്ന് അപ്പുവിന് മനസ്സിലായില്ല..

“ഇനി കണ്ണ് തുറന്നു നോക്ക്.. ”

ദക്ഷ കൈകൾ മാറ്റി കൊണ്ട് അവളുടെ ചെവിയില് പറഞ്ഞു..

അപ്പുവിന്റെ കണ്ണുകൾ വിടര്ന്നു…

പുതിയ ഇലക്ട്രോണിക് വീൽചെയർ…. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

“ഏട്ടാ ഇത്… ഇത് എങ്ങനെ..”

അപ്പുവിന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല …

” നിനക്ക് വേണ്ടി തന്നെയാണ് മോളേ… ഇത് ഉണ്ടെങ്കിൽ തല്കാലം നിനക്ക് ആരുടെയും ആവശ്യം വേണ്ട…”

അവന് ചിരിയോടെ അവളുടെ നെറുകയില് തലോടി…

“ഏട്ടാ.. ഇത് കൊള്ളാലോ… യു ആര് ഗ്രേറ്റ്… ”

അനി പറഞ്ഞു…

“ഇത് screwo bro അല്ലെ ഏട്ടാ…”

കൈലാസ് അല്ഭുതത്തോടെ ചോദിച്ചു..

” അതേ… ”

ഭദ്രൻ ചിരിയോടെ അത് ശരി വച്ചു..

” ഇതിന് ഒരുപാട് ലക്ഷങ്ങൾ വില ഉണ്ടല്ലോ. ഞാന് കേട്ടിട്ടുണ്ട്…”

കൈലാസ് അതിശയത്തോടെ പറഞ്ഞു..

” ഉണ്ട്.. ഇത് ശരിക്കും ഒരുപാട് യൂസ് ഫുള് ആണ്.. ഇതിന് ശരിക്കും മൂന്ന് മോഡ് ഉണ്ട്.. ഡ്രൈവ് മോഡ്, ട്രാക്ക് മോഡ് ആന്ഡ് പാർക്ക് മോഡ്…

ഡ്രൈവ് മോഡില് സാധാരണ പോലെ മൂവ് ചെയ്യാം..
ട്രാക്ക് മോഡില് ആണെങ്കില് സ്റ്റെപ്പ് കയറാനും പിന്നെ വഴുക്കൽ ഉള്ള പ്രതലത്തിൽ കൂടിയും മൂവ് ചെയ്യാം..

അത് കൊണ്ട് തന്നെ ആരുടെയും സഹായം ആവശ്യമില്ലാതെ തന്നെ സഞ്ചരിക്കാൻ സാധിക്കും…

സ്റ്റെപ് ഇറങ്ങാനും കയറാനും ആരുടെയും സഹായം ആവശ്യമില്ല.. ഒക്കെ ഇതിൽ ഉള്ള ബട്ടണ് വച്ച് നിയന്ത്രിക്കാന് സാധിക്കും… എന്റെ അനിയത്തിക്ക് ആരുടെയും സഹായം ഇല്ലാതെ മൂവ് ചെയ്യാൻ പറ്റും…”

അപ്പുവിന് മുന്നില് മുട്ട് കുത്തി ഇരുന്നു കൊണ്ട് അവന് പറഞ്ഞു…

അപ്പുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു ഒഴുകി..

” എന്തിനാ ഏട്ടാ.. ഇത്രയും വില പിടിച്ച സാധനം ഒക്കെ എനിക്ക് വേണ്ടി വാങ്ങി കാശ് കളഞ്ഞത്.. ”

അവള് ഇടറിയ സ്വരത്തില് ചോദിച്ചു…

” ഇതിനേക്കാള് വില പിടിച്ചത് ആണ് നീ എനിക്ക്… പിന്നെ ഇതൊന്നും എന്റെ പണം അല്ല.. നിനക്ക് അവകാശപ്പെട്ടത് ആണ്.. ബാബ മരിക്കുന്നതിനു മുന്നേ നിനക്ക് ആയി നീക്കി വച്ചതാണ് ഒക്കെ… പിന്നെ ഇത് സ്ഥിരം ആക്കാം എന്ന് എന്റെ മോള് കരുതണ്ട… നാളെ മുതൽ നമുക്ക് ട്രീറ്റ്മെന്റ് തുടങ്ങണം… അത് കഴിയുമ്പോഴേക്കും പിന്നെ നിനക്ക് ഇത് വേണ്ടാതെ ആവും.. നോക്കിക്കോ.. ”

അവളുടെ കണ്ണ് നീര് തുടച്ചു മാറ്റി കൊണ്ട് അവന് പറഞ്ഞു..

അപ്പു കണ്ണ് നീരിനിടയിലും പുഞ്ചിരിച്ചു..

” ന്നെ കൊണ്ട് പറ്റുമോ ഏട്ടാ… എനിക്ക് തോന്നണില്ല… എന്നെ കൊണ്ട് പറ്റില്ല. ഞാൻ വീണു പോകും.. ”

അവള് നിസ്സഹായതയോടെ അവനെ നോക്കി…

” ആരാ പറഞ്ഞത് എന്റെ അനിയത്തി വീണു പോകും എന്ന്… ഞങ്ങൾ ഒക്കെ ഉണ്ട് ഇവിടെ… ഇവിടെ ആര്ക്കും നീ ഒരു ബാധ്യത ആവില്ല… പിന്നെ നിനക്ക് ഇങ്ങനെ ഒരു വീൽചെയർ വാങ്ങി തന്നത് നിന്നെ നോക്കുന്നത്‌ ഒരു ബുദ്ധിമുട്ട് ആയി കരുതി അല്ല.. മറിച്ച് നിനക്ക് സ്വയം ഒരു വിശ്വാസം വരാൻ വേണ്ടി ആണ്.. ആരെയും ആശ്രയിച്ച് അല്ല ജീവിക്കുന്നത് എന്ന് സ്വയം തോന്നാന് ആണ്… വീണു പോകില്ല നീ.. ഞങ്ങള് ഒക്കെ ഉണ്ട് കൂടെ.. ”

ദേവ് അവളുടെ തലയില് തലോടി കൊണ്ട് പറഞ്ഞു… മറുകൈ കൊണ്ട് അവന് പാറുവിനെ ചേര്ത്തു പിടിച്ചു..

” അല്ല എവിടെ നമ്മുടെ കിലുക്കാംപെട്ടി… രുദ്ര.. കണ്ടതേ ഇല്ലല്ലോ… ”

വിഷയം മാറ്റാൻ എന്നോണം അഭി ചോദിച്ചു..

” അവള്ക്ക് ഒരു തല വേദന.. കിടക്കുകയാണ് ഏട്ടാ.. ”

ദക്ഷ ആണ് മറുപടി പറഞ്ഞത്..

“എങ്കിൽ എല്ലാരും ഫ്രഷായി വന്നു ഭക്ഷണം കഴിച്ചു കിടക്കാന് നോക്കു… കുട്ടികൾ ഒക്കെ വയ്യാതെ ഇരിക്കുകയാണ്… മഹി.. സാവിത്രി.. കുട്ടികളെ അകത്തേക്ക് കൂട്ടിക്കോളൂ…”

മേനോന് എല്ലാവരോടുമായി പറഞ്ഞ്‌ കൊണ്ട് അകത്തേക്ക് നടന്നു…

ഭദ്രൻ തന്നെ അപ്പുവിനെ വീൽചെയറിലേക്ക് ഇരുത്തി..

അതിന്റെ പ്രവർത്തന രീതി അവള്ക്കു കാണിച്ച് കൊടുത്തു..

” ദേവാ.. അപ്പുവിന് താഴെ ഉള്ള മുറി ആവില്ലേ നല്ലത്.. ”

ദേവകിയമ്മ സംശയത്തോടെ പറഞ്ഞു..

” ഇല്ല മുത്തശ്ശി… അപ്പു മുകളിലത്തെ മുറിയില് തന്നെ നിന്നോട്ടെ.. അതാവും നല്ലത്. വീൽചെയർ ഉള്ളതു കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവില്ല.. മുകളില് ആവുമ്പോ ഞങ്ങളുടെ കണ്ണ് എത്തും… അല്ലെ ദേവ്.. ”

ഭദ്രൻ പറഞ്ഞു…

പിന്നെ ആരും എതിര്‌ പറയാന് നിന്നില്ല…

ദക്ഷയും ഭദ്രനും കൂടിയാണ് അവളെ മുറിയില് കൊണ്ടാക്കിയത്…

” എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചാല് മതി.. തൊട്ടു അടുത്ത റൂമിൽ തന്നെ ഞാന് ഉണ്ട്.. അതിനു അടുത്ത് ഇവളുണ്ട്.. ദേവും പാറുവും. ഉണ്ട്. നീ എന്തായാലും ഫ്രഷ് ആയി വാ.. ഡ്രസ്സ് ഒക്കെ അടുക്കി വെക്കാൻ ദക്ഷ സഹായിക്കും… ഞാൻ താഴേക്ക് ചെല്ലട്ടെ..”

അവളുടെ കവിളിൽ തട്ടി കൊണ്ട് അവന് തിരിഞ്ഞു.. പിന്നെ ദക്ഷയുടെ നേരെ കണ്ണ് ചിമ്മി കാണിച്ചു..

അവളും തിരിച്ച് ഒരു പുഞ്ചിരി സമ്മാനിച്ചു.. ശേഷം അവന് താഴേക്കു പോയി..

**********

” നിനക്ക് എന്താ പറ്റിയത് അഭി.. ഏതോ ഒരു പെണ്ണിന് വേണ്ടി തല്ലു ഉണ്ടാക്കാൻ പോയേക്കുന്നു… അവള് നിന്നെ നോക്കിയില്ല എങ്കിൽ നിനക്കെന്താ..”

അഭി മുറിയില് കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തിൽ നോക്കി കൊണ്ട് പറഞ്ഞു..

“ഛെ…”
അവന് സ്വയം തലയ്ക്ക് അടിച്ചു…

“അവള് സംസാരിച്ചില്ലെങ്കിൽ എനിക്ക് ന്താ.. ഒന്നുമില്ല.. അല്ലേലും അവള് ആരാ എന്റെ… ഇന്നലെ കണ്ട ഒരു പെണ്ണ്.. അല്ലേലും എനിക്ക് എന്താ. ”

അവന് ദേഷ്യത്തോടെ പിറുപിറുത്തു..
(തുടരും)

(തിരക്ക് ആയതു കൊണ്ട് കഥ ശരിക്കും മനസ്സിൽ വരുന്നു കൂടി ഇല്ല.. എഴുതാൻ നന്നായി ബുദ്ധിമുട്ടി…. എല്ലാവരെയും ചേര്ത്ത് വച്ച് എഴുതുക എന്നത് നല്ല ബുദ്ധിമുട്ട് ആയിരുന്നു… കഥയുടെ continuation പോകുന്നു എന്ന് എനിക്ക് അറിയാം… നല്ല തിരക്കാണ്… അത് കൊണ്ട് എനി എല്ലാ ദിവസവും ഉണ്ടാവണം എന്നില്ല. വായനക്കാർ ക്ഷമിക്കണം. കമന്റിൽവന്ന് പൊങ്കാല ഇടരുത്.
😌
സ്നേഹപൂര്വ്വം ❤️

(തുടരും)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹