💞മീര 💞 : ഭാഗം 3

Spread the love

നോവൽ
എഴുത്തുകാരി: അഹല്യ ശ്രീജിത്ത് വൈക്കം


പിറ്റേന്ന് മീര നന്ദൻ സാറിന്റെ കുട തിരികെ കൊടുക്കുവാനായി സ്റ്റാഫ്‌ റൂമിൽ എത്തി. എന്നാൽ നന്ദൻ സാറിനെ അവിടെ എങ്ങും കണ്ടതേയില്ല. തിരിച്ചു മടങ്ങാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്നു മാത്യൂസ് സാറിന്റെ വിളി വന്നത്.
” എന്താ മീര? ”

” നന്ദൻ സർ എവിടെ? ” അവൾ ചെറു ചമ്മലോടെ ചോദിച്ചു.
” സാറിനു പനിയാ രണ്ടു ദിവസത്തേക്ക് ലീവ് എടുത്തേക്കുവ എന്താ കാര്യം മീര? ”
നന്ദൻ സാറിനു പനി യാണെന്നു കേട്ടപ്പോഴേക്കും മീരക്ക് എന്തോ പോലായി.

എങ്കിലും അത് അവൾ പുറത്ത് കാണിക്കാതെ മാത്യൂസ് സാറിനു മറുപടി നൽകി.
” നന്ദൻ സാറിന്റെ കുട തിരികെ കൊടുക്കാൻ വന്നതാ സർ ഇന്നലെ എനിക്ക് തന്ന് വിട്ടതാ ”
അവൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മാത്യൂസ് സാറിന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു.

” ആഹാ പിന്നെങ്ങനെ പുള്ളിക് പനി പിടിക്കാണ്ടിരിക്കും കുട തനിക്കു തന്നിട് മഴ നനഞ്ഞു ഓടിയില്ലേ ” മാത്യൂസ് സാറിന്റെ സംസാരത്തിൽ ഒരു പരിഹാസ ധ്വനിയുണ്ടെന്നു മീരക്ക് തോന്നി. ഇനി നന്ദൻ സർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ.?

അതോ എല്ലാം തന്റെ തോന്നലാകുമോ? അവൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ ഇട്ടു കറക്കി കൊണ്ടിരുന്നു.

” ഡോ ആ കുട ഇങ്ങു തന്നേക്കു ഞാൻ നന്ദൻ സാറിന്റെ വീട്ടിൽ പോകുന്നുണ്ട് കൊടുത്തേക്കാം ” മാത്യൂസ് സർ ഇത് പറയേണ്ട താമസം മീര കുട മാത്യൂസ് സാറിനെ ഏല്പിച്ചു ക്ലാസ്സിലേക് മടങ്ങി.

ക്ലാസ്സിൽ എത്തിയിട്ടും മീരയുടെ ചിന്ത നന്ദൻ സിറിലേക്കു പൊയ്ക്കൊണ്ടിരുന്നു താൻ കരണമാണല്ലോ സാറിനു പനി പിടിച്ചു കിടപ്പിലായതെന്നുള്ള കുറ്റബോധം അവളെ അലട്ടി കൊണ്ടിരുന്നു. ക്ലാസ്സ്‌ തുടങ്ങിയതും കഴിഞ്ഞതും ഒന്നും അവൾ അറിഞ്ഞതേയില്ല.

*******

വൈകിട്ട് തിരിച്ചു വീട്ടിൽ എത്തുമ്പോഴും മീരയുടെ മനസ് നിറയെ നന്ദൻ സാറിനെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു. അമ്മയുടെ അടുത്ത് നിന്നു ചായ കുടിച്ചു കുടിച്ചില്ലാന്നു വരുത്തി തീർത്തു. ഒടുക്കം മുറിയിൽ കയറി വാതിലടച്ചു.

ചിന്തകൾക്ക് കാഠിന്യം കൂടും തോറും അവൾ പോലും അറിയാതെ അവൾ നന്ദനിലേക്കു അടുത്തുകൊണ്ടിരുന്നു. അപ്പോഴാണ് മേശയിൽ ഇരുന്ന ഫോൺ അവളുടെ ശ്രദ്ധയിൽപെട്ടത്. അവൾ അത് എടുത്തു നന്ദൻ സാറിന്റെ നമ്പർ ഡയൽ ചയ്തു.

എന്നിട്ട് വിളിക്കണോ വേണ്ടയോ എന്ന് ഒരു വട്ടം കൂടി ആലോചിച്ചു. വിളിക്കണം എന്ന് തന്നെയായിരുന്നു അവളുടെ മനസ് മന്ത്രിച്ചത്‌.

അവൾ കാൾ ബട്ടൺ അമർത്തി. ഏറെ നേരം റിങ് ചെയ്തതിനു ശേഷമാണ് നന്ദൻ സർ ഫോൺ എടുക്കുന്നത്.

” ഹലോ എന്താ മീര? ” നന്ദൻ സാറിന്റെ ശബ്ദത്തിനു ഒരു അത്ഭുതത്തിന്റെ നിഴലുണ്ടായിരുന്നു.
” സർ.. ഞാൻ.. ” അവൾ വിക്കി
“പറയു മീര ” നന്ദൻ നിർബന്ധിച്ചു.

” സാറിനു ഇപ്പോൾ പനി എങ്ങനുണ്ട്? ”
അവൾ ചോദിച്ചു.

” അങ്ങനെ തന്നെ.. അല്ല താൻ എങ്ങനറിഞ്ഞു എനിക്ക് പനി യാന് ” നന്ദൻ സർ ചോദിച്ചു.
” സാറിന്റെ കുട ഏൽപ്പിക്കാൻ വന്നപ്പോൾ മാത്യൂസ് സർ പറഞ്ഞു.

” മീര പറഞ്ഞു നിർത്തിയപ്പോഴേക്കും നന്ദൻ സർ ഒന്ന് ഇരുത്തി മൂളി. ഇനി എന്ത് പറയണം എന്നറിയാതെ മീര ആകെ കുഴഞ്ഞു. എന്തെങ്കിലും പറഞ്ഞു ഫോൺ വെക്കാം എന്ന് അവൾ വിചാരിച്ചു.

” സർ സോറി കേട്ടോ ഞാൻ കാരണം അല്ലെ സാറിനു പനി വന്നത് ”
ഇത് കേട്ടു നന്ദൻ സർ ഒന്ന് ചിരിച്ചു.

” ഹ താൻ കാരണം എനിക്കെങ്ങനെ പനി വരാനാ. താൻ കാരണം ഒന്നുമല്ല അതോർക്കണ്ടട്ടോ ”
” ഉം ശെരി സർ സ്‌ട്രെയിൻ എടുക്കണ്ട ശെരി വെക്കട്ടെ ” ഒരു വിധം പറഞ്ഞൊപ്പിച്ചു ഫോൺ വെക്കാൻ തുടങ്ങി.

” മീര ഫോൺ വെക്കല്ലേ പിന്നെ വളരെ സന്തോഷം എന്റെ കാര്യം ഒന്ന് വിളിച്ചു ചോദിക്കാൻ തോന്നിയതിനു ” നന്ദന്റെ സ്വരത്തിനു അതിരില്ലാത്ത സന്തോഷത്തിന്റെ പ്രതിധ്വനി ഉണ്ടായിരുന്നു.

” ശെരി സർ ”
അവൾ ഫോൺ കട്ട്‌ ചെയ്തു.

അവൾ ഫോൺ തിരികെ മേശയിൽ വെച്ചു പതുകെ ബെഡിൽ വന്നു ഇരുന്നു. അവളുടെ മനസ് നൂല് പൊട്ടിയ ഒരു പട്ടം കണക്കെ അലഞ്ഞു തിരിഞ്ഞു പോയിരുന്നു. തനിക്കു എന്താണ് പറ്റിയതെന്ന് അവൾക്കു എന്നിട്ടും മനസ്സിലായിരുന്നില്ല.

താൻ നന്ദൻ സാറിനെ സ്നേഹിക്കുന്നുണ്ടോ എന്ന സംശയം അവളിൽ മുളപൊട്ടി.

” പാടില്ല ഒരിക്കലും അത് പാടില്ല തന്നെ പോലൊരു പെണ്ണ് സാറിനെ പോലൊരാൾക്കു ചേരാൻ പാടില്ല ഉണ്ണിയേട്ടനെ പോലും താൻ മോഹിക്കാൻ പാടില്ലായിരുന്നു അപ്പോൾ പിന്നെ നന്ദൻ സർ… ” അവൾ മനസിനെ സ്വയം തിരുത്താൻ ശ്രമിച്ചു.

പക്ഷെ സാറിന്റെ സ്നേഹം ഓർക്കും തോറും അവക്ക് വീണ്ടും അടുക്കാൻ അല്ലാണ്ട് അകലാൻ തോന്നിയതും ഇല്ല.

******

പനി പിടിച്ചു കിടപ്പായതിനാൽ രണ്ട് ദിവസമായിട്ട് ഉണ്ണി പണിക്കു പോകുന്നിലായിരുന്നു. ഉച്ചക്ക് വെറുതെ പത്രവും വായിച്ചിരിക്കുമ്പോഴാണ് പ്രിയയുടെ കാൾ വന്നത്. ഉണ്ണി ആവേശത്തോടെ എടുത്തു.

” പ്രിയ എവിടരുന്നു ഇന്നലെ വിളിച്ചിട്ട് പിന്നെ ഇപ്പോഴാണോ വിളികുനെ ഒരു മെസ്സേജ് പോലും ഇല്ലാരുന്നല്ലോ എന്ത് പറ്റി നിനക്കു? ”

” ഉണ്ണിഏട്ടാ അത് പിന്നെ എന്റെ റിസൾട്ട്‌ വന്നു ”
” ആഹാ എന്നിട് റാങ്ക് ഉണ്ടല്ലോ അല്ലെ? ” അവനു ആകാംഷ കൂടി.

“അത്… അത്.. പിന്നെ ” പ്രിയ എന്തോ പറയാൻ മടിച്ചു
” പറയടി ” ഉണ്ണി തിടുക്കം കൂട്ടി

” ഉണ്ണിയേട്ടാ എനിക്ക് റാങ്ക് ഇല്ല ഫസ്റ്റ് ക്ലാസ്സ്‌ ഉണ്ട് ” കൈയിൽ ഇരുന്ന മാർക്ക്‌ പ്രിന്റഡ് കോപ്പിയിലെ ജസ്റ്റ്‌ പാസ്സ് മാർക്ക്‌ ഫസ്റ്റ് ക്ലാസ്സ്‌ ആയി ചിത്രീകരിക്കാൻ അവൾക്കു യാതൊരു മടിയും തോന്നിയിരുന്നില്ല.

ഇത് കേട്ടു ഉണ്ണി ചെറുതായൊന്നു ഞെട്ടി.
” ഫസ്റ്റ് ക്ലാസ്സ്‌ മാത്രമോ അപ്പോൾ ഇനി നമ്മുടെ കാര്യം എങ്ങനെ നടക്കും? ”
അവൻ ചോദിച്ചു.

” അത് പിന്നെ നടക്കും അതിനു അച്ഛൻ ഇപ്പോൾ പറഞ്ഞ കാര്യം ഞൻ അനുസരിച്ചാൽ മതി ”
” എന്ത് കാര്യം? ” അവന്റെ ചോദ്യത്തിന് സംശയത്തിന്റെ കൂർമ്മത ഉണ്ടായിരുന്നു.

” എനിക്ക് അച്ഛൻ ബാംഗ്ലൂർ ഒരു കോളേജിഇൽ എം എ സ്‌ സി ക്ക്‌ അഡ്മിഷൻ എടുത്തിട്ടുണ്ട് അവിടെ പോയി പഠിച്ചു നല്ല മാർക്ക്‌ വാങ്ങിയാൽ അച്ഛൻ ഞാൻ പറയുന്നത് കേൾക്കും ”
ഇത് കേട്ടു ഉണ്ണി ഒന്ന് കൂടി ഞെട്ടി
” നീ എന്താ പറഞ്ഞത് ബാംഗ്ലൂർ പഠിക്കാൻ പോകുന്നു എന്നോ എന്നിട് ഈ കാര്യം എന്തെ എന്നോട് നേരത്തെ സൂചിപ്പിച്ചില്ല? ”

അവന്റെ ചോദ്യത്തിന് മുൻപിൽ അവൾ ആദ്യം ഒന്ന് പതറി എങ്കിലും വിട്ടു കൊടുത്തില്ല.
” അതിനു അച്ഛൻ അത് എന്നോട് പോലും പറയുന്നത് ഇന്നാണ് സർപ്രൈസ് ആരുന്നത്രെ അവിട അച്ഛന്റെ ഒരു ഫ്രണ്ട് ഉണ്ട് പുള്ളിടെ വീട്ടിൽ താമസിപ്പിക്കാനാ അച്ഛന്റെ തീരുമാനം.

ഒരു പാട് കമ്പനീസ് ഓകെ ഉള്ള ആളാ പഠിത്തം കഴിഞ്ഞാൽ എനിക്ക് അവിടെ ജോലിയും കിട്ടും”
ഇത് കേട്ടു ഉണ്ണിക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി
” ഇത് നടക്കില്ല പ്രിയ നീ അങ്ങോട്ടൊന്നും പോകണ്ട എനിക്ക് നിന്നെ പിരിഞ്ഞു ഇരിക്കാൻ പറ്റും എന്ന് നിനക്ക് തോന്നുണ്ടോ? ”

” അറിയാം ഉണ്ണി പക്ഷെ എന്ത് ചെയ്യാനാ അച്ഛന്റെ തീരുമാനം അനുസരിച്ചില്ലേൽ ഭാവിൽ നമുക്ക് പണിയാകും.

നമുക്ക് കല്യാണം കഴിഞ്ഞു അവിടെ സെറ്റൽ ആകാലോ പ്ലീസ് ഉണ്ണി ”
കുറച്ചു നേരത്തേക്ക് ഉണ്ണി മൗനം പാലിച്ചു എന്നിട് തുടർന്നു.

” ഉം ശെരി പക്ഷെ മറ്റൊരു കാര്യം എല്ലാ മാസവും നീ നാട്ടിൽ വന്നോണം കേട്ടല്ലോ ”
” ഷുവർ താങ്ക്യൂ ഉണ്ണിയേട്ടാ ഉമ്മ ” അവൾ കൊഞ്ചി.

” ഉം ശെരി ശെരി എന്നത്തേക്കാ പോകേണ്ടത് “? അവൻ ചോദിച്ചു.

” നെക്സ്റ്റ് വീക്ക്‌ ” അവൾ പറഞ്ഞു.

അവൻ ഗൗരവത്തിൽ ഒന്ന് ഇരുത്തി മൂളി
പിന്നെ ഒന്നും മിണ്ടാതെ ഫോൺ വെച്ചു.

***

പ്രിയക്ക് ബാംഗ്ലൂർ പോകാനുള്ള ദിവസം അടുത്ത് തലേന്ന് ഉണ്ണിയും പ്രിയയും പതിവ് സ്ഥലത്ത് സംഗമിച്ചു.

” ഉണ്ണിയേട്ടാ നാളെ ഞാൻ പോകുവാ എന്നെ എന്നും വിളിക്കണേ കേട്ടോ ” അവൾ സങ്കടം ഭാവിച്ചു നിന്നു.

” എന്താ എന്റെ പെണ്ണെ ഇത് ഞാൻ എന്നും വിളിക്കില്ലേ അത് എടുത്ത് പറയാനുണ്ടോ ”
” എന്നാലും ” അവൾ മുഖം കുനിച്ചു നിന്നു.

” പ്രിയ ” ഉണ്ണി പ്രണയലോലുപനായി വിളിച്ചു
” എന്താ ഉണ്ണിയേട്ടാ ” അവൾ ചോദിച്ചു.

” നീ പോകുവല്ലേ അതിനു മുൻപ് ഞാൻ എപ്പോഴും ചോദിക്കാറുള്ളത് ഇപ്പോൾ എങ്കിലും ഒന്ന് തരുമോ? ” അവൻ കൊഞ്ചി.

” എന്ത്? ” അവൾ നാണത്തോടെ ചോദിച്ചു.
” ദേ പെണ്ണെ പൊട്ടൻ കളിക്കരുത് കേട്ടോ ” അവൻ ചിരിച്ചു.

അവളുടെ മുഖം നാണംകൊണ്ടു വിടർന്നു. അവൾ അവന്റെ മുഖം നോക്കാതെ പറഞ്ഞു.
” ആ ആലിൻ ചുവട്ടിലേക്ക് വാ ”

അവർ ആലിൻ ചുവട്ടിൽ എത്തിയപ്പോൾ അവിടം വിജനമായിരുന്നു. ഉണ്ണി അവളെ ചേർത്തു പിടിച്ചു. കൈകൾ പരസ്പരം കോർത്തിണക്കി അവൻ അവളുടെ അധരങ്ങളിലെ തേൻ നുകർന്നു. ഏതോ മായ ലോകത്തു അകപ്പെട്ടു അവർ നിന്നു.

ഇതെല്ലാം കണ്ടു ഒരാൾ വരുന്നുണ്ടായിരുന്നു മറ്റാരുമല്ല ” മീര “.
മീരയെ കണ്ടതും അവർ ഞെട്ടി. പ്രിയ ഉണ്ണിയെ തള്ളി മാറ്റി. ഉണ്ണിക്കു കണ്ണുകളിൽ കോപത്തിന്റെ അഗ്നി ജ്വലിച്ചു.

” നാശം എവിടേം കേറി വന്നോളും സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ” അവൻ മീരക്ക് നേരെ ആക്രോശിച്ചു. ഇത് കേട്ടിട്ടും മീരക്ക് യാതൊരു കുലുക്കവും ഉണ്ടായില്ല.

അവൾ അവരെ നോക്കാതെ മുന്നോട്ട് നടന്നു. എന്നിട്ടും ഉണ്ണി വിട്ടില്ല
” ഡി ചട്ടുകാലി നീ ഇവിടെ കണ്ടതൊന്നും ആരോടും വിളമ്പിയെക്കരുത് നീ ആരോടെങ്കിലും പറഞ്ഞുന്നു അറിഞ്ഞാൽ നിന്റെ മറ്റേ കാലും ഇത് പോലാകും കേട്ടോടി ചട്ടുകാലി ”
പ്രിയയും അത് ശെരി വെച്ചു
എന്നിട്ടും മീര അതൊന്നും കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു.

(തുടരും)

💞മീര 💞 : ഭാഗം 1

💞മീര 💞 : ഭാഗം 2

-

-

-

-