Tuesday, January 21, 2025
Novel

മഴപോൽ : ഭാഗം 16

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

താനൊക്കെ എവിടെ നോക്കിയാടോ നടക്കുന്നെ….??? ശബ്ദം കേട്ടവൻ തലയുയർത്തി നോക്കി… കണ്ണുകൾ വിശ്വസിക്കാനാവാതെ വിടർന്നുവന്നു….

ദയ… അവന്റെ ചുണ്ടുകൾ മന്ത്രിച്ചു…
ഓഓഓ സർ ആയിരുന്നോ……
ദയ എന്താ ഇവിടെ….???
അതെന്താ ഈ ഫ്ലാറ്റ് ശ്രീനിലയം ഗ്രൂപ്പിന്റെ ഒന്നും അല്ലാലോ…
അതല്ല താനന്ന് ഏതോ വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിലാന്ന് പറഞ്ഞിരുന്നു…
ഹാ… ആയിരുന്നു… അവിടന്ന് ഇങ്ങോട്ട് മാറി… അവൾ താല്പര്യമില്ലാതെ പറഞ്ഞു….

ദയെ….
എനിക്കൊന്നും പറയാനോ കേൾക്കാനോ ഇല്ല മിസ്റ്റർ സാരംഗ്….
ദയെ നീ…
അതെ ദയ തന്നെ അന്ന് ഞാൻ പറഞ്ഞുതന്നതല്ലേ എന്റെ ഗൗരിയെ കുറിച്ചെല്ലാം… സ്വന്തം ഏട്ടനെപോലെയാ ഞാൻ നിങ്ങളെ കണ്ടത്…. അവളെ മനസിലാക്കാൻ പറ്റുമെന്നും ഞാൻ കരുതി വെറുതെയായി എല്ലാം വെറുതെയായി….
അവള് പറഞ്ഞതുപോലെ അവൾടെ അമ്മയെപോലെതന്നെ നിങ്ങൾ അവളെയും കണ്ടു…

ആരുപറഞ്ഞു??? ആരുപറഞ്ഞു ഞാൻ എന്റെ ഗൗരിയെ അങ്ങനെയാ കണ്ടേന്നു… കിച്ചു വികാരാതീതനായി ദയക്കരുകിലേക്ക് പാഞ്ഞടുത്തു….
അവള് തന്നെ…. നിങ്ങടെ ഗൗരി…..

തന്റെ ദേഷ്യത്തെയും വാശിയേയും ആ അർത്ഥത്തിലാണ് ഗൗരി എടുത്തതെന്നോർത്ത് കിച്ചൂന്റെ നെഞ്ച് വിങ്ങി…
പിന്നീട് മുഖത്തു സ്വയം പുച്ഛിച്ച ഒരു ചിരി വന്നു നിന്നു……
ഒന്നും മിണ്ടാതെ തലകുനിച്ച് മുൻപോട്ട് തന്നെ നടന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഉമ്മറത്തു കത്തിച്ചുവെച്ച വിളക്ക് എടുത്ത് അകത്തേക്ക് വയ്ക്കാൻ തുടങ്ങുമ്പോളായിരുന്നു കിച്ചുവിന്റെ കാർ ഗേറ്റ് കടന്ന് വന്നത്…..
അമ്മൂട്ടി ചാടി ഇറങ്ങി ഓടി കാറിന്റെ ഡോറിനരികിൽ ചെന്ന് നിന്നു….
കാറിൽ നിന്നും ഇറങ്ങിയ കിച്ചു അവളെ വാരിയെടുത്തു….. ഒരു നോട്ടം ഉമ്മറത്തേക്ക് പായിച്ചു….

അച്ഛേ….
കൊണ്ടോന്നിട്ടുണ്ട് ചോദിക്കുന്നതിനു മുൻപേ മറുപടിയും പറഞ്ഞു…. ശേഷം പോക്കറ്റിൽ നിന്നും കിൻഡർ ജോയ് എടുത്ത് കുഞ്ഞുകൈകളിൽ വച്ചുകൊടുത്തു…
അമ്മൂട്ടി ഊർന്നിറങ്ങി അകത്തേക്ക് ഓടിക്കയറി…. കിച്ചു പിന്നാലെയും……

സാധാരണ കാറിന്റെ ശബ്ദം കേട്ടാൽ എവിടെയെങ്കിലും വന്ന് നിന്ന് തന്നെ നോക്കാറുള്ള ഗൗരിയെ ഇന്ന് കണ്ടില്ല എന്നതവനെ നിരാശപെടുത്താൻ തുടങ്ങിയിരുന്നു…..

ചായ… അവൻ ഉറക്കെ വിളിച്ചുപറഞ്ഞു… പക്ഷേ ചായകൊടുത്തതും മാറ്റിയിടാനായുള്ള വസ്ത്രങ്ങൾ കൊടുത്തതുമെല്ലാം ഉഷയായിരുന്നു….

അമ്മേ… ഗൗരി…. തലകുനിച്ചു പിടിച്ച് ചോദിച്ചു….
ഏത് ഗൗരി….???
ഓഓഹ്‌ എന്റെ അകന്ന ബന്ധുവിന്റെ മോള് അല്ലല്ല നിന്റെ മോൾടെ ആയ….
അമ്മേ…..
കിച്ചു തളർന്ന സ്വരത്തിൽ വിളിച്ചു…
അവള് പോയി…..
കേട്ടത് വിശ്വസിക്കാനാവാതെ അവൻ തറഞ്ഞുനിന്നു….
പോയെന്നോ…?? എങ്ങോട്ട് പോയെന്ന്…???? അവൻ പരിഭ്രമത്തിൽ ചോദിച്ചു…

നീയല്ലേ ഇന്നലെ വിളിച്ചു കൂവിയത് അവളോട് എങ്ങോട്ടാന്ന് വച്ചാൽ ഇറങ്ങി പൊക്കോളാൻ അല്ല ഇനി പോകാൻ ഒരിടമില്ലേൽ പോയി ചത്തോളാൻ…. അവളെന്നോട് പൊയ്ക്കോട്ടേന്ന് ചോയ്ച്ചു.. ഞാൻ പൊക്കോളാനും പറഞ്ഞു നിനക്ക് വേണ്ടാത്തവളെ എനിക്കും അമ്മൂട്ടിക്കും എന്തിനാ….

അമ്മ…അമ്മ ചോദിച്ചില്ലേ അവളോട് എങ്ങോട്ടേക്കാ പോണതെന്ന്…?? അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു…..
ഞാനൊന്നും ചോയ്ച്ചും ഇല്ലാ അവളൊട്ട് ഒന്നും പറഞ്ഞുമില്ല…. അതും പറഞ്ഞ് ഉഷ നടന്നുപോയി…
കിച്ചു ഒരു തരം മരവിപ്പോടെ മുറിക്കകത്തേക്ക് എങ്ങനെയൊക്കെയോ കയറി…..

ഇന്നലെ അവൻ പറഞ്ഞ്പോയതും ചെയ്ത് കൂട്ടിയതും ഓർത്തപ്പോൾ അവന്റെ സമനില തെറ്റുന്നതുപോലെ തോന്നി….
പോക്കറ്റിൽ കാറിന്റെ കീ ഉണ്ടെന്ന് നോക്കി ഉറപ്പുവരുത്തിയ ശേഷം അവൻ മുറിവാതിൽ തുറക്കാനായി പോയി…. തുറന്നതും മുന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ടപ്പോ അവന്റെ ഉള്ളിലുള്ള സങ്കടവും ദേഷ്യവും സന്തോഷവും എല്ലാം കൂടി പുറത്തേക്ക് വന്നു… കണ്ണും പൂട്ടി ആഞ്ഞുവീശി കവിളത്തൊരെണ്ണം കൊടുത്തു കിച്ചു…..
ഇപ്പം എന്താ സംഭവിച്ചേന്ന് പോലും മനസിലാവാതെ അടികൊണ്ട കവിളിൽ അമർത്തി പിടിച്ച് അവളൊരു ഭീതിയോടെ അവനെ നോക്കി….

തനിക്ക് നേരെ നടന്നടുക്കുന്ന അവനെക്കണ്ട് അവളൊന്ന് പകച്ചു…. പിന്നോട്ട് നടക്കാനായി കാലടികൾ പിറകോട്ടു വച്ചതും കൈകളിൽ പിടിച്ചു ഒറ്റവലിക്കവൻ ചേർത്തണച്ചു…..

എവിടെപ്പോയി കിടക്കായിരുന്നെടീ… മനുഷ്യനെ പേടിപ്പിക്കാനായിട്ട്…… എവിടെയെങ്കിലും പോകാൻ പറഞ്ഞ നീ പൊയ്ക്കളയുവോ…?? പോവുവോന്ന്… അവൻ അവളെ മാറിൽ നിന്നും അടർത്തിമാറ്റി തോളിൽ ഇറുക്കെ പിടിച്ചു ചോദിച്ചു….

ഞ… ഞാൻ…
പറയാൻ തുടങ്ങുന്നതിനുമുമ്പ് അവൻ അവളെ വീണ്ടും ഇറുകെ പുണർന്നു…. ഗൗരി ഒരു നടുക്കത്തോടെ നിന്നു…. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…… അവന്റെ ഷർട്ടിന്റെ ഇരുവശവും കൈകൾകൊണ്ട് ചുരുട്ടി പിടിച്ചു…

കിച്ചുവേട്ടാ… ഞ.. ഞാൻ… പിറകുവശത്ത് ഉണ്ടായിരുന്നു… ഏട്ടൻ വരണത് കേട്ടില്ല അതാ….
കൈകൾ ഷർട്ടിൽ നിന്നും അയച്ച് അവളവനെ ചുറ്റിപിടിച്ചു…. നെഞ്ചിലേക്ക് ഒന്നുടെ ചേർന്ന് നിന്നു….

കേട്ടത് വിശ്വസിക്കാനാവാതെ തന്റെ നെഞ്ചിലായി പറ്റിച്ചേർന്ന് കിടക്കുന്ന ഗൗരിയെ അവനൊന്നു നോക്കി….. തന്നെ വരിഞ്ഞുമുറുക്കിപിടിച്ച കൈകൾ ഒന്നയഞ്ഞതുപോലെ തോന്നിയപ്പോൾ അവളും തലയുയർത്തി നോക്കി…..
വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ പറ്റിച്ചേർന്നു…. അവനും ഒരു പുഞ്ചിരിയോടെ കൈകളുടെ മുറുക്കം കൂട്ടി……

അമ്മേ….. കിന്തെർ ജോയ്….. വാതിലിനടുത്തുനിന്നുള്ള ശബ്ദം കേട്ടപ്പോൾ രണ്ടുപേരും ഞെട്ടിപിടഞ്ഞുമാറി….. അപ്പഴേക്കും കിണുങ്ങി ചിരിച്ചവൾ ഓടിവന്ന് ഗൗരിടെ സാരിതുമ്പിൽ പിടിച്ചു…. കയ്യിലുള്ള ചോക്ലേറ്റ് ആവുന്നത്ര ഉയർത്തി അവൾക്കായി നൽകി……… ഒരുനുള്ള് അതിൽനിന്നുമെടുത്ത് ഗൗരി നാക്കിൽ വച്ചു….
അമ്മേ….

എന്തോ…..
ഇത്തിരീം കൂടെ ചിന്നോ നല്ല ദസമുണ്ടാകും…. അവള് കൊഞ്ചിക്കൊണ്ട് പറഞ്ഞു…
അമ്മയ്ക്ക് വേണ്ടടാ കണ്ണാ… വാവാച്ചി തിന്നോട്ടോ… ഗൗരിയവളെ എടുത്തുയർത്തിക്കൊണ്ട് പറഞ്ഞു…..

അമ്മേ…..
ഓ..
അച്ഛമ്മ വിളിക്കൻണ്ട് അമ്മേനെ…..
ആണോ…??
മ്മ്ഹ്… അമ്മൂട്ടിച്ച് പാല് തരണ്ടേ…. അമ്മൂട്ടി കണ്ണുകൾ പുറത്തേക്കുന്തി ഇത്തിരി ഗൗരവത്തിൽ ചോദിച്ചു…

അയ്യോടാ… അമ്മത് മറന്നൂലോ ഇനിപ്പെന്താ ചെയ്യാ…??
അപ്പോഴേക്കും സങ്കടം വന്ന് ചുണ്ടുകൾ പുറത്തേക്കുന്തി……
അയ്യോടാ കരയണ്ടാട്ടോ… അമ്മ ഇപ്പം കൊണ്ടോന്ന് തരാവേ…
വായോ….
അമ്മൂട്ടിയെയും എടുത്ത് നടക്കുമ്പോ കിച്ചുവിനെ ഒന്ന് തിരിഞ്ഞുനോക്കി ഗൗരി…
മേശമേൽ കയ്യൂന്നി നിന്ന് അവരെത്തന്നെ നോക്കി ചിരിച്ച് നിൽക്കുകയായിരുന്നു അവൻ……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഒന്ന് അടങ്ങിയിരിക്കെന്റെ വാവേ… എത്ര നേരായമ്മ ഇതും പിടിച്ചോണ്ട് നടക്കുന്നു….
അമ്മേ.. അമ്മൂട്ടിച്ച് ബൂട്സ്….
ബൂട്സോ…?? മ്മ്മ് ബുജിന്റെ കാലിലില്ലേ അമ്മേ അത്…
എന്ത് വേണമെങ്കിലും വാങ്ങിത്തരാമെന്റെ പൊന്നു നീയിതൊന്ന് തിന്ന്… അമ്മയ്ക്ക് പോയിട്ട് വേറെ പണിയുണ്ട്….

അമ്മേ… ഡോറ മീൻ പിടിച്ചാൻ പോവുമേ ന്നിട്ടേ ബുജിന്റെ ബൂട്സാ കിട്ടാ……. അവള് കിണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു….
അമ്മൂട്ടിടെ ചിരി കണ്ടപ്പോൾ ഗൗരിക്കും ചിരി വന്ന് തുടങ്ങിയിരുന്നു……

എന്താണ് ഇവിടൊരു ചിരി…?? കുറേനേരമായല്ലോ….

അച്ഛേ…. മോൾക്ക് ബൂട്സ്… ബുജിന്റെ കാലിലില്ലേ അത്….. അങ്ങോട്ട് വന്ന കിച്ചുവിനോട് അമ്മൂട്ടി പറഞ്ഞു…

ഇവളിതെന്തൊക്കെയാ പറയണേ…?? ഗൗരിയെ നോക്കി കിച്ചു ചോദിച്ചു…
അത് കാർട്ടൂണിലെ കൊരങ്ങന്റെ കാലിൽ ഒരു ബൂട്സ് ഉണ്ട് അത് വേണമെന്ന്…
കൊരങ്ങനല്ലച്ചേ ബുജി…. അമ്മൂട്ടി തിരുത്തി സന്തോഷത്തിൽ പറഞ്ഞു….

അച്ഛ വാങ്ങിച്ച് തരും… പക്ഷേ അതിന് മുൻപ് ഇത് മുഴുവനും വേഗം കഴിച്ച് തീർക്കണം…… എന്നാലേ വാങ്ങിതരൂ അല്ലേൽ ചോദിച്ചു നോക്ക് അച്ഛയോട്…. ഗൗരി കിച്ചുവിനെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു….

ആണോ അച്ഛേ ……. കേൾക്കേണ്ട താമസം അമ്മൂട്ടി കിച്ചുവിനോട് ചോദിച്ചു….
അതേലോ മുഴുവനും കഴിച്ച് തീർത്ത് ഈ പാലും കുടിച്ച് തീർത്താൽ അച്ഛയും അമ്മൂട്ടിയും അമ്മയും കൂടി പോയി കൊരങ്ങന്റെ ചെരുപ്പ് വാങ്ങിക്കുംട്ടോ…. അമ്മൂട്ടിയെ മടിയിലേക്ക് എടുത്ത് വച്ചുകൊണ്ട് കിച്ചു പറഞ്ഞു…..

ഗൗരി നിലത്തായി അവർക്കരികിൽ മുട്ടുകുത്തിയിരുന്ന് അമ്മൂട്ടിക്ക് ബ്രെഡിൽ പാല് ചേർത്ത് കൊടുത്തോണ്ടിരുന്നു…. അവള് കൊരങ്ങന്റെയും കുറുക്കന്റെയുമൊക്കെ കാര്യം വാ തോരാതെ പറയുന്നുണ്ടെങ്കിലും കിച്ചുവും ഗൗരിയും അവരുടെ ലോകത്തായിരുന്നു……

അച്ഛേ.. കയിഞ്ഞു….
മ്മ്ഹ്….. ചെന്ന് മാറ്റിക്കോ… ഗൗരിയെ നോക്കിത്തന്നെ കിച്ചുവത് പറഞ്ഞു…. അവള് ചെറുതായൊന്നു തലയാട്ടി…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഇതിട്ട് നോക്ക്…..
ഇതല്ല ചോപ്പാ….. ബുജിക്ക് ചോപ്പാ…. അല്ലേ അമ്മേ….
അവള് ഗൗരിയെ നോക്കി ചോദിച്ചു…
ഗൗരിക്ക് കിച്ചൂന്റെ നിസ്സഹായാവസ്ഥ കണ്ട് ചിരിവരുന്നുണ്ടായിരുന്നു…. ഇതിപ്പം നാലാമത്തെ കടേലാണേ കേറിയിറങ്ങുന്നേ…..

അവനാണേൽ ഗൗരിയെ കണ്ണുരുട്ടി പേടിപ്പിച്ചു….
ഒന്ന് വേഗം ആക്ക് അമ്മയും മോളും നേരം ഒത്തിരി വൈകി…..
ദേ ചേട്ടാ നിങ്ങളെതേലും ചോപ്പ് ചെരുപ്പെടുത്ത് കൊടുക്ക്… അവൻ നിവർത്തികെട്ട് പറഞ്ഞത് കേട്ട് ഗൗരി ചിരിക്കാൻ തുടങ്ങി…..
അപ്പം തോന്നിയ ഒരാവേശത്തിൽ കിച്ചു ഗൗരിയെ കൈകളിൽ പിടിച്ച് തന്നോടടിപ്പിച്ചു……. അവളൊന്ന് ചുറ്റും നോക്കി…. പിന്നേ ഗൗരവം നിറഞ്ഞ കിച്ചൂന്റെ മുഖത്തേക്കും……

ഇതല്ല മാമാ ചോപ്പാ… ബുജിന്റേൽ ഇല്ലേ……..
അമ്മൂട്ടിടെ ശബ്ദം കേട്ടപ്പോ കിച്ചുവും ഗൗരിയും അങ്ങോട്ട് നോക്കി….
ഒരു ചുവപ്പ് ചെരുപ്പ് കയ്യിൽ പിടിച്ച് കടേലെ സെയിൽസ്മാനേ വട്ടം ചുറ്റിക്കുന്ന അമ്മൂട്ടിയെ കണ്ടപ്പോൾ ഗൗരി ചിരിച്ചോണ്ട് കിച്ചുവിനെ നോക്കി അവനും ചിരി കടിച്ചുപിടിച്ചുകൊണ്ട് ഗൗരിയെ നോക്കി…… പിന്നെ രണ്ടുപേരുംചേർന്ന് പൊട്ടിച്ചിരിച്ചു….

അച്ഛേ…. രണ്ടുപേരുടെയും സന്തോഷം കണ്ട് അമ്മൂട്ടി കിണുങ്ങി ചിരിച്ചോണ്ട് ഓടി വന്നു…. കിച്ചു അവളെ എടുത്തുയർത്തി……
കിട്ടീലെടി പിടുക്കൂസെ നിന്റെ കൊരങ്ങച്ചന്റെ ചെരുപ്പ്….?? കിച്ചു അമ്മൂട്ടിടെ നെറ്റിമേൽ നെറ്റിമുട്ടിച്ച് ചോദിച്ചു…..
മ്മ്മ്മ്… അമ്മൂട്ടി ഇല്ലാന്നുള്ള അർത്ഥത്തിൽ അവന്റെ നെറ്റിമേൽ തന്നെ തലയിട്ടുരസി….
എന്നാ ബാ നമ്മക്ക് വേറെവിടെലും നോക്കാം…. അവൻ മോളെയും എടുത്ത് മുൻപിൽ നടന്നു…. ഒന്ന് നിന്ന് തിരിഞ്ഞുനോക്കി ഇടതുകൈ പിന്നിലേക്ക് ഗൗരിടെ നേരെ നീട്ടി……
അവളൊരു പുഞ്ചിരിയോടെ ആാാ കൈകളിൽ പിടിച്ചുനടന്നു…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15