നിനക്കായെന്നും : ഭാഗം 2

Spread the love

എഴുത്തുകാരി: സ്വപ്ന മാധവ്

എല്ലാർക്കും ചിരി പാസ്സാക്കി സീറ്റിൽ പോയപ്പോഴാണ് പിന്നിൽ നിന്നൊരു അശരീരി കേട്ടത്… ” ഇത്രയും സീറ്റ്‌ ഒഴിഞ്ഞുകിടക്കുമ്പോൾ നിങ്ങൾ എങ്ങോട്ടാ പോകുന്നത് ഫ്രണ്ടിൽ വന്നിരിക്കു… ” പിന്നെ നമ്മുടെ ചങ്ങായീസ്സ്നെ നോക്കി ചിരിച്ചിട്ട് അഞ്ജുമായിട്ട് ഫ്രണ്ടിൽ പോയി…. കുറച്ചു കഴിഞ്ഞു ബെൽ അടിച്ചപ്പോൾ അയാൾ പോയി… അപ്പോഴേക്കും അവിടെന്ന് എണീറ്റു നമ്മുടെ സ്ഥിരം സീറ്റിൽ ഇരുന്നു… ന്താ സുഖം…. 😌 നിങ്ങളോട് ന്റെ ചങ്കുകളെ പറ്റി പറഞ്ഞില്ലല്ലോ… ഞങ്ങൾ 5 പേരാണ്… ദിച്ചു എന്ന ദിവ്യ , ചഞ്ചു എന്ന ചഞ്ചൽ, അഭി എന്ന അഭിരാം, അഞ്ജു, പിന്നെയീ ഞാനും…

ഇതാണ് ന്റെ വാനരപ്പട… 😁 അപ്പോഴേക്കും അഞ്ജുനെ ബാക്കിയുള്ളവർ വളഞ്ഞു…. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിക്കുന്നു… അഞ്ജു എന്നെ നോക്കി കണ്ണുരുട്ടിയിട്ട്.. സത്യം അവരോട് പറഞ്ഞു….. നിനക്ക് നേരത്തെ ഇറങ്ങികൂടെ ശാരു.. – ചഞ്ചു 😁 നാളെ നേരത്തെ ഇറങ്ങാം… ദിച്ചു എന്തോ പറയാൻ തുടങ്ങിയതും അഭി ഞങ്ങളുടെ അടുത്തേക്ക് വന്നു… ഇപ്പോ ഫ്രീ ആണ് നമുക്ക് ക്യാന്റീനിൽ പോകാം…?? – അഭി മ്മ്മ്.. പോകാം… എല്ലാവരും chorus പാടി ക്യാന്റീനിൽ പോയി *************

ക്യാന്റീനിൽ പോയി കട്ലറ്റ്, ചായയും വാങ്ങി കഴിച്ചു…. ചഞ്ചു ഇതിനിടയിൽ അഭിയോട് രാവിലെത്തെ സംഭവം പറഞ്ഞു…. ഞാൻ നല്ലകുട്ടിയെ പോലെ അവനെ നോക്കി നിഷ്കു ചിരി കൊടുത്തു…. അപ്പോഴേക്കും ആ തെണ്ടി എന്നെ നോക്കി പുച്ഛിച്ചിട്ടു തിരിഞ്ഞു ഇരുന്നു…. Sorry…. ഇനി ലേറ്റ് ആകില്ല…. സത്യം… 😣 ഞാൻ അവർക്ക് സത്യം ചെയ്തു കൊടുത്തു… അപ്പോൾ എല്ലാരും പഴയത് പോലെയായി പിന്നെ ക്ലാസ്സിൽ പോയിരുന്നു.. ************* വീട്ടിൽ എത്തി ഫ്രഷ് ആയിട്ട് നമ്മൾ tv ഓൺ ചെയ്തു…

കൊച്ചു ടി വി ഇട്ടപ്പോൾ നമ്മുടെ ചങ്ങായി ഡോറ വഴി ചോദിക്കുവാ… ഓൾക് വഴി പറഞ്ഞുകൊടുക്കുന്നതിനിടയിൽ അമ്മ വന്നു സ്കൂളിൽ നിന്ന്… അമ്മ എന്നെ ഒന്നിരുത്തി നോക്കിയിട്ട് പോയി.. .. ഇതിനെക്കാൾ ഭേദം വാഴ ആയിരുന്നു എന്ന അമ്മേടെ നോട്ടം നമ്മൾ ബഹിഷ്കരിച്ചു…. ടിവിയിൽ നോക്കിയപ്പോൾ ഡോറ കുറുനരിയെ കണ്ടോ എന്ന് ചോദിക്കുവാ … അപ്പോഴേക്കും കുറുനരി മോഷ്ടിക്കാൻ വന്നു.. ” കുറുനരി നീ മോഷ്ടിക്കരുത് കുറുനരി നീ മോഷ്ടിക്കേ ചെയ്യരുത്… 😫” –

ഞാൻ എന്ത് ഞാൻ മോഷ്ടിച്ചെന്നോ – 🦊 അങ്ങനെ ഡോറയെ സഹായിച്ചു എന്ന സന്തോഷത്തിൽ ഇരുന്നപ്പോഴേക്കും അമ്മ വന്നു ടിവി ഓഫ്‌ ചെയ്തു… വല്ലതും പോയി പഠിക്കാൻ നോക്ക് എന്ന് പറഞ്ഞോണ്ട് അമ്മ പോയി…. ഇതൊന്നും നമ്മക്ക് പുത്തരിയല്ലാതൊണ്ട്.. പോയി പഠിച്ചു… ഇല്ലേൽ പോരാളിയാകും അമ്മ… പേരക്കമ്പ് ആയുധവും….. 😪 രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ എല്ലാവരും വിശേഷം പങ്കുവച്ചു.. … ഞാൻ കോളേജിൽ നടന്നതും, സത്യം ചെയ്തതുമൊക്കെ പറഞ്ഞു… എല്ലാവരും റൂമിൽ പോയി…. എപ്പോഴോ എന്നെയും നിദ്രദേവി പുൽകി..

************* പിറ്റേന്ന് ഞാൻ നേരത്തെ കോളേജിൽ പോയി.. ക്ലാസ്സ്‌ ഇൻചാർജായ മിസ്സ്‌ ലോങ്ങ്‌ ലീവ് എടുത്തു.. ….. ഇനി ഒരു ഗസ്റ്റ് lecture വരുന്നതുവരെ മിസ്സിന്റെ പിരീഡ് ലൈബ്രറിയിൽ പോകാമെന്നു പ്രിൻസി പറഞ്ഞിട്ട് പോയി… അങ്ങനെ കളിയും ചിരിയുമായി ദിവസങ്ങൾ വേഗത്തിൽ പോയി ************ പിന്നെ സെം എക്സാം എത്തി…. പിന്നെ എല്ലാരും പരീക്ഷയുടെ ചൂടിൽ ആയിരുന്നു….. പരീക്ഷയെല്ലാം കഴിഞ്ഞു ഇനി സുഖമായി ഉറങ്ങണം എന്ന് വിചാരിച്ചാ വീട്ടിൽ എത്തിയെ….. അമ്മയും, ചേട്ടനും ഉണ്ടായിരുന്നു…

പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു…? സപ്ലി അടിക്കോ… 😌 – ചേട്ടൻ പോടാ തെണ്ടി ചേട്ടാ…. ഞാൻ പാസ്സ് ആകും 😏 നീ പാസ്സായില്ലെങ്കിൽ എന്റെയിൽ നിന്ന് പേരക്കമ്പ് പ്രയോഗം മേടിക്കും – അമ്മ ഇല്ല അമ്മേ… ഞാൻ പാസ്സ് ആകും 😁 അത്രെയും പറഞ്ഞു റൂമിൽ പോയി.. ക്ഷീണമുള്ളത് കൊണ്ട് നേരത്തെ ഉറങ്ങി… അമ്മ കഴിക്കാൻ വിളിച്ചപ്പോഴും പോയില്ല.. ************* Love me like u do… la la.. love me like u do… touch me like u do… ta.. ta… touch me like u do…. ( Ellie Goudling ) എന്റെ അലാറം അടിച്ചതാ … ഫോൺ എടുത്ത് ടൈം നോക്കിയപ്പോൾ 12 മണി…

ഇതാരായിപ്പോ വച്ചേ എന്ന് ആലോചിച്ചിരുന്നപ്പോൾ… happy bday മോളു… എന്നും പറഞ്ഞു അച്ഛനും അമ്മയും വന്നു…. പിന്നാലെ ചേട്ടൻ കേക്ക് ആയിട്ട് വന്നു….. ചേട്ടനും വിഷ് ചെയ്തു… പിന്നെ കേക്ക് മുറിക്കല്ലായി, കഴിക്കലായി… ഗിഫ്റ്റ് എവിടെ എന്ന് ചോദിച്ചപ്പോൾ വൈകിട്ട് എന്നുപറഞ്ഞു ചേട്ടൻ കൈ ഒഴിഞ്ഞു… അച്ഛനെ നോക്കിയപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചു… നെറ്റിയിൽ ഉമ്മ തന്നു….. ഞാനും അച്ഛന് തിരിച്ചു ഉമ്മ കൊടുത്തു…. അമ്മയെ നോക്കിയപ്പോൾ പരിഭവത്തിൽ നിൽകുവാ ഉമ്മ കൊടുക്കാതോണ്ട്….

അമ്മയ്ക്കും കെട്ടിപിടിച്ചു ഉമ്മ കൊടുത്തു അമ്മയും തിരിച്ചു ഉമ്മ തന്നു…. പിന്നെ ചേട്ടനും കൊടുത്തു…. അവൻ മാത്രായിട്ട് എന്തിനാ കുറയ്ക്കുന്നേ… 😁😁 അങ്ങനെ അവരെ കെട്ടിപിടിച്ചു നിൽക്കുമ്പോഴാ ഫോൺ റിങ് ചെയ്തേ നോക്കിയപ്പോൾ വീഡിയോകാൾ ആണ്…. കോൺഫറൻസ് ആണ്…. അഞ്ജു, നിച്ചു, അഭി, ചഞ്ചു എല്ലാരും കൂടെ bday വിഷ് ചെയ്തു…. അമ്മയും അച്ഛനും ചേട്ടനും അവരോട് സംസാരിച്ചു….. ഞാൻ കേക്ക് കാണിച്ചുകൊടുത്തു …. നമ്മളെ കൊണ്ട് ഇതൊക്കെയല്ലേ പറ്റോള്ളൂ…. 😌

നാളെ ശാരുന്റെയിൽ കൊടുത്ത് വിടാം മക്കളെ എന്ന് പറഞ്ഞതും അവർക്ക് സമാധാനം ആയി…. 😁 നാളെ ക്ലാസ്സിൽ വച്ചു കാണാം എന്ന് പറഞ്ഞു അവർ പോയി… അച്ഛനും അമ്മയും ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി …. ************* പിറ്റേന്ന് രാവിലെ എണീറ്റു റെഡി ആയി… ഒരു വൈറ്റ് ഫ്ലോറൽ പ്രിന്റ് ഉള്ള ചുരിദാർ ആണ് വേഷം ഒപ്പം വൈറ്റ് സ്റ്റോൺ വച്ച കമ്മൽ, ഗോൾഡ് ചെയിൻ, പിന്നെ ഒരു കുഞ്ഞ് പൊട്ടും വച്ചു, മുടിയും കെട്ടി… ചേട്ടന്റെയൊപ്പം അമ്പലത്തിൽ പോയി… ചേട്ടൻ കോളേജിൽ കൊണ്ടാകാമെന്ന് പറഞ്ഞു…

പിന്നെ ഒന്നും നോക്കിയില്ല കാറിൽ കയറി, 😁 പോകുന്നവഴിക്ക് അഞ്ജുനെ കയറ്റി …. അഞ്ജു കാറിൽ കയറിയതിനു ശേഷം അധികം ഒന്നും മിണ്ടിയില്ല…. ചേട്ടൻ ചോദിക്കുന്നതിനു മറുപടി കൊടുക്കുന്നുണ്ട്… അല്ലാതെ വേറെ ഒന്നും പറയുന്നില്ല… ഇടയ്ക്ക് ചേട്ടനെ നോക്കുന്നുണ്ട്…. ന്താ അവൾ ഒന്നും സംസാരിക്കാത്തെ എന്ന് ആലോചിച്ചു ഇരുന്നു 🤔 അപ്പോഴേക്കും കോളേജ് എത്തി എന്ന് ചേട്ടൻ പറഞ്ഞു… അവൻ ബൈ പറഞ്ഞു പോയപ്പോഴക്കും ബാക്കിഉള്ളവർ വെയ്റ്റിംഗ് ആയിരുന്നു ചിലവ് എന്നു പറഞ്ഞു നാലും കൂടെ കൊന്നു…

ബ്രേക്ക്‌ന് വാങ്ങി തരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു… ക്ലാസ്സിൽ പോയി… ക്ലാസ്സിൽ പോയപ്പോൾ എല്ലാരും കൂടെയെന്നെ വളഞ്ഞു വിഷ് ചെയ്യലായി, ചിലവ് ചോദിക്കലായി….😬 ഉച്ചക്ക് എന്ന് പറഞ്ഞു എല്ലാരേയും സമാധാനിപ്പിച്ചു സീറ്റിൽ പോയിരുന്നു…. 😌 ************* അഞ്ജു അവിടെ കാര്യായിട്ട് pushing ആണ് മനസിലായില്ലേ…. തള്ളൽ ആണ്.. 🤭 എന്നിട്ടാണോയീ മരമാക്രി രാവിലെ ഒന്നും മിണ്ടാത്തത് എന്ന് ആലോചിച്ചു ഇരുന്നപ്പോഴാ …. ഒരു മൊഞ്ചനെ കണ്ടത് വൈറ്റ് ഷർട്ട്‌ & ജീൻസാണ് വേഷം, താടിയുണ്ട്, കുഞ്ഞികണ്ണുകൾ, ചിരിക്കുമ്പോൾ നുണക്കുഴി കാണാം… 😍

അങ്ങനെ വായിനോക്കി ഇരിക്കുമ്പോഴാ ആരോ എന്റെ തലയിൽ കൊട്ടി… തിരിഞ്ഞു നോക്കിയപ്പോൾ അഞ്ജു ചിരിച്ചോണ്ട് ഇരിക്കുന്നു….. എന്താടി എന്ന് പുരികം ഉയർത്തി ചോദിച്ചു. ആരെയായെന്റെ മോൾ കഷ്ടപ്പെട്ട് വായിനോക്കുന്നേ…. 🤔 – അഞ്ജു നിന്റെ…. 😬 എന്ന് പറഞ്ഞു തുടങ്ങിയതും good morning all… എന്ന് പറഞ്ഞോണ്ട് ആരോ ക്ലാസ്സിൽ വന്നു…. അപ്പോഴേക്കും എല്ലാരും എണീറ്റു നിന്നു… നമ്മൾ പിന്നെ നല്ല ഉയരം ഉള്ളതുകൊണ്ടും, ഏറ്റവും ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്നത്കൊണ്ടും ആളെ കണ്ടില്ല….

എന്നാലും എത്തി വലിഞ്ഞു നോക്കി…. പക്ഷേ ഫലമുണ്ടായില്ല…. 😪 എല്ലാരും ഇരുന്നപ്പോൾ ഞാനാ തിരുമുഖം കണ്ടു… 😌 ദേവിയെ….. നമ്മൾ വായിനോക്കിയ മൊഞ്ചൻ… 😜 ഇച്ചിരി കലിപ്പനാണോ എന്നൊരു സംശയമില്ലാത്തില്ല…. ഇടക്ക് ചിരിക്കുമ്പോഴുള്ള നുണക്കുഴി… ഒരു രക്ഷയില്ല എന്റെ സാറേ…. 😌- എന്നു ആത്മഗമിച്ചു… ചുറ്റും നോക്കിയപ്പോൾ എല്ലാ തരുണിമണികളുടെയും നോട്ടം അങ്ങേരുടെ വായിലാ… 😒 I’m bharath menon, guest lecturer. മിസ്സ്‌ പഠിപ്പിച്ചത്തിന്റെ ബാക്കി ഞാൻ എടുക്കാം… ഇന്ന് പഠിപ്പിക്കുന്നില്ല… നമുക്ക് പരിചയപ്പെടാം…. നിങ്ങളുടെ പേര് പറയു… എല്ലാവരും പേര് പറഞ്ഞു തുടങ്ങി…. എന്റെ ഊഴമെത്തി…

തുടരും….

നിനക്കായെന്നും : ഭാഗം 1

-

-

-

-

-