കൃഷ്ണരാധ: ഭാഗം 8

Spread the love

നോവൽ: ശ്വേതാ പ്രകാശ്


ദേവി സ്കൂളിൽ പോവാൻ റെഡി ആയിരുന്നു അപ്പോഴേക്കും രാധു താഴേക്കിറങ്ങി ചെന്നിരുന്നു

“”മോളു ചേച്ചി പോയിട്ട് വരാം എന്റെ കുട്ടി എല്ലാം മറന്നേക്ക് ഒന്നും ഓർക്കേണ്ട പോട്ടേ””ദേവി അവളുടെ കവിളിൽ തലോടി പറഞ്ഞു രാധു മൗനമായി തലയാട്ടി ദേവി ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു

ദേവി ഗേറ്റ് എത്തിയ ശേഷം തിരിഞ്ഞു അവളെ നോക്കി രാധു ചിരിച്ചു കൊണ്ട് കൈ ഉയർത്തി വീശി കാട്ടി

“”അതേ മോളെ സ്റ്റഡി ലീവാട്ടോ പഠിച്ചേക്കണം””ദേവി വിളിച്ചു പറഞ്ഞു രാധു ചിരിച്ചു കൊണ്ട് തായാട്ടി

ദേവി ഗേറ്റ് കടന്നു പോകുന്നതും നോക്കി രാധു അവിടെ തന്നെ നിന്നു

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

റൂമിൽ വിനു ഒരു സമാധാനവും ഇല്ലാണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു രാധുനെ ഓർക്കും തോറും അവൻ വല്ലാണ്ടായികൊണ്ടിരുന്നു അവളുടെ ശബ്ദം ഒന്നു കേൾക്കാൻ അവളുടെ സാമിപ്യത്തിനായി അവന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു അപ്പോഴേക്കും താഴേ ഒരു കാർ വന്നു നിന്നിരുന്നു

പുറത്തു വണ്ടിയുടെ ഒച്ച കേട്ട് ലക്ഷ്മി വന്നു വാതിൽ തുറന്നു ഇറുകിയ മുട്ടറ്റം ഉള്ള ഒരു പാവാടയും ശരീര ഭാഗങ്ങൾ എടുത്തറിയിക്കുന്ന ഒരു കൈ ഇല്ലാത്ത ടോപ്പും ഇട്ട ഒരു പെൺകുട്ടി കാറിന്റെ ഡോർ തുറന്നു പുറത്തേക്കിറങ്ങി മുടി തോളിന്റെ അത്രെയും മുറിച്ചിട്ടിരുന്നു കാതു പറിഞ്ഞു പോകും പോലെ വലിയൊരു കമ്മൽ തൂക്കിയിരുന്നു ലക്ഷ്മി വായും പൊളിച്ചു നോക്കി നിന്നും പോയി

“”എന്താ അമ്മായി ഇങ്ങിനെ നോക്കുന്നെ ഇതു ഞാൻ തന്നാ വേണി””അപ്പോഴേക്കും ലക്ഷ്മിയുടെ പറന്നു പോയ കിളികൾ എല്ലാം തിരിച്ചു വന്നിരുന്നു

“”മോളാകെ മാറി പോയിലൊ പണ്ട് ഒരു പാട്ടുപാവാടേം ബ്ലൗസും ഇട്ടോണ്ട് നടന്ന കുട്ടിയ വല്ലാത്ത മാറ്റായി പോയിലോ കുട്ടി നിനക്ക് ചേരുന്നത് ആ പഴയ വേഷാ'”ലക്ഷ്മി തലയിൽ തലോടി പറഞ്ഞു അതു വേണിക്ക് അത്ര പിടിച്ചില്ല പക്ഷേ വിനുനേ കിട്ടണമെങ്കിൽ ലക്ഷ്മിയെ വലയിലാക്കിയെങ്കിലേ നടക്കു എന്ന് അവക്ക് നന്നായി അറിയാമായിരുന്നു അതുകൊണ്ട് അവൾ തികട്ടി വന്ന ദേഷ്യം കടിച്ചു പിടിച്ചു

“”എന്റമ്മായി ഞാൻ പഠിക്കുന്നിടത്തു എല്ലാരും ഇങ്ങനുള്ള വേഷാ ധരിക്കാറു കാലം മാറുമ്പോ കോലം മാറണ്ടേ””അവൾ ചിരിച്ചു കൊണ്ട് ലക്ഷ്മിയുടെ താടിയിൽ പിടിച്ചു പറഞ്ഞു

“”ഓഹ് ഈൗ പെണ്ണ്””

“”അതേ എന്നേ അകത്തേക്ക് വിളിക്കുന്നില്ലേ””

“”അയ്യോ നിന്നെ കണ്ട സന്തോഷത്തിൽ ഞാൻ മറന്നു വാ അകത്തേക്ക്””

“”രാമ കുട്ടിടെ ബാഗ് എല്ലാം വണ്ടിയിൽ നിന്നും എടുത്തകത്തു വെക്കു””അത്രയും പറഞ്ഞു അവർ അകത്തേക്ക് നടന്നു

“”മോളെന്താ പെട്ടെന്ന്””

“”ഒന്നില്ല അമ്മായി എല്ലാരേം ഒന്നും കാണണം എന്ന് തോന്നി അതാ പെട്ടെന്ന് ഇങ്ങു പൊന്നേ അമ്മായി വിനുവേട്ടൻ എവിടെ””ആവിശ്യത്തിൽ കൂടുതൽ വിനയോം നാണവും എല്ലാം വാരിവിതറി ചോദിച്ചു അതു കേട്ടതും ലക്ഷ്മിയിൽ ഒരു വിറയൽ കടന്നു പോയി പക്ഷേ അതു പുറത്തു കാട്ടിയില്ല

“”അമ്പടി കള്ളി അപ്പൊ എന്നേ കാണാൻ അല്ല ഈൗ വരവ് അവനെ കാണാൻ ആണല്ലേ””ലക്ഷ്മി വേണിയുടെ മൂക്കിൽ പിടിച്ചു കൊണ്ട് ചോദിച്ചു വേണി നാണം അഭിനയിച്ചു നിലത്തു കളം വരയ്ക്കാൻ തുടങ്ങിയിരുന്നു

“”അവൻ മുകളിൽ ഉണ്ട് ഞാൻ മോൾക്ക് കുടിക്കാൻ വല്ലതും എടുക്കാം””അത്രയും പറഞ്ഞു ലക്ഷ്മി അടുക്കളയിലേക്കു പോയ്‌

ലക്ഷ്മി പോയെന്നു ഉറപ്പായ ശേഷം വേണി മുകളിലേക്ക് ഓടിക്കയറി

വിനു അകത്തു കലിപ്പായി ഇരിക്കുന്ന കാര്യം വേണിക്കറിയില്ലായിരുന്നു അവൾ വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കയറി വിനു ബാൽക്കണിയിൽ നിൽക്കുക ആയിരുന്നു അവൾ പുറകിൽ കൂടേ ചെന്നു വിനുവിനെ ചുറ്റി പിടിച്ചു അവൻ ഞെട്ടി തിരിഞ്ഞു നോക്കി തന്നെ ചുറ്റി പിടിച്ചിരിക്കുന്ന ആളെ കണ്ട് അവന്റെ സർവ്വനിയന്ത്രണവും നഷ്ട്ടമായി

“”ച്ചി വീടടി എന്നേ””അവൻ അവളുടെ കൈ തട്ടി എറിഞ്ഞു പറഞ്ഞു

“”ഹാ എന്താ വിനുവേട്ടാ ഇതു എന്നായാലും എനിക്ക് തന്നെ ഉള്ളതല്ലേ വിനുവേട്ടനെ പിന്നെന്തിനാ ഇത്രക്കും ജാട””

“”ച്ചി ആരു പറഞ്ഞെടി ഞാൻ നിനക്കുള്ളതാന്നു ശരീര ഭാഗങ്ങൾ നാട്ടുകാരെ എല്ലാം കാണിച്ചു അഴിഞ്ഞാടി നടക്കുന്ന നിന്നെ എന്റെ ജീവിതത്തിലേക്ക് കൈ പിടിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ഈൗ വിനു ഒരാൾക്കുള്ള ഒരാൾക്ക് മാത്രം ഇറങ്ങി പോടീ എന്റെ റൂമിന്നു””അത്രയും പറഞ്ഞു അവൻ അവളെ പിടിച്ചു ശക്തമായി തള്ളി അവൾ ബാലൻസ് തെറ്റി വീണു ഒച്ചകേട്ട് ലക്ഷ്മി മുകളിലേക്ക് ഓടി വന്നു നിലത്തു വീണു കിടക്കുന്ന വേണിയെ കണ്ടു ലക്ഷ്മി പകച്ചു നിന്നു അവർ ഓടിവന്നു വേണിയെ പിടിച്ചുയർത്തി

അവർ അവനെ രൂക്ഷമായി ഒന്നും നോക്കി അവളെയും കൊണ്ട് പുറത്തേക്ക് നടന്നു അപ്പോഴേക്കും അവളുടെ മനസ്സിൽ അവനോടും അവൾ അറിയാത്ത അവന്റെ പ്രേണയിനിയോടും ഉള്ള ദേഷ്യം നുരഞ്ഞു പൊന്തിയിരുന്നു

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ബസ്റ്റാണ്ടിലേക്കു നടക്കുന്ന ഇടവഴിയിലേക്ക് ദേവി തിരിഞ്ഞു ആ സമയം ദേവിയുടെ കൈയിൽ ആരോ കയറി പിടിച്ചു അവൾ കാറാൻ വാ തുറക്കുന്നതിനു മുൻപേ അയാളുടെ കൈ അവളുടെ വായിൽ അമർന്നിരുന്നു അവൾ വിറച്ചു അയാളെ നോക്കി അവളുടെ കണ്ണുകളിൽ ഭയം മാറി പ്രണയം നിറഞ്ഞു അയാളുടെ കൈകൾ അവളുടെ വായിൽ നിന്നും എടുത്തു

“”അരുണേട്ടൻ””അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു

“”എന്താടി പെണ്ണെ ഇങ്ങിനെ നോക്കുന്നെ എന്നേ ആദ്യായി കാണണോ””അവൻ അതു ചോദിച്ചതും അവൾ പരിഭവം നടിച്ചു മാറി നിന്നു

“”എന്താ പെണ്ണിന്റെ മുഖം പെട്ടെന്ന് കടന്നൽ കുത്തിയ പോലെ വീർത്തല്ലോ””

“”വേണ്ട ഏട്ടൻ എന്നോട് മിണ്ടേണ്ട ഇന്നിപ്പോ എത്ര ദിവസായി എന്നേ ഒന്നും കാണാൻ വന്നിട്ട് ഒന്നു വിളിച്ചിട്ട് ഇപ്പൊ എന്നേ വേണ്ടണ്ടയോ””അവൾ കരച്ചിലിന് വക്കിൽ എത്തിയിരുന്നു

“”അയ്യേ എന്റെ കുട്ടി കരയാ എന്റെ കുട്ടി ഇങ്ങു നോക്ക്””അരുൺ അവളുടെ മുഖം പിടിച്ചുയർത്തി

“”ഞാൻ ഇപ്പൊ എവിടെ പോയിന്നറിഞ്ഞാൽ പോരേ””

അവൾ മൗനമായി തലയാട്ടി

“”എങ്കിൽ കേട്ടോ ഈൗ വരുന്ന ഞായറാഴ്ച്ച എന്റെ വീട്ടുകാർ എനിക്ക് ഒരു പെണ്ണ് കാണാൻ പോവാ””

അവൾ ഞെട്ടി അരുണിനെ നോക്കി

“”ഏട്ടാ അപ്പോ ഞാൻ””ദേവൂന്റെ വാക്കുകൾ മുറിഞ്ഞു

“”നിനക്കെന്താ””അവൻ പുച്ഛത്തോടെ ചോദിച്ചു

“”ഏട്ടനെന്താ ഇങ്ങിനെ സംസാരിക്കുന്നെ നമ്മൾ തമ്മിൽ ഒന്നില്ലേ””

“”ഹ നമ്മൾ തമ്മിൽ എന്താ””

അവന്റെ ആ വാക്കുകൾ അവളുടെ കാതുകളെ കീറി മുറിക്കുന്നവ ആയിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“”അപ്പോൾ നിങ്ങൾ എന്നേ ചതിക്കാരുന്നോ എന്തിനാ എന്നോടിങ്ങനെ ചെയിതെ ഞാൻ എന്തു തെറ്റാ നിങ്ങളോട് ചെയ്യ്‌തേ””അവൾ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു ചോദിച്ചു

“”ആണുങ്ങൾ സുന്ദരിമാരായ പെൺകുട്ടികളെ കാണുമ്പോൾ കയ്യും കാലും ഓക്കേ കാണിചെന്നു വരും അതൊക്കെ നോക്കി നടക്കേണ്ടത് നിങ്ങൾ പെണ്ണുങ്ങളാ””അവൻ പുച്ഛത്തോടെ അത്രയും പറഞ്ഞു നിർത്തി അവൾ അരുണിനെ തന്നെ നോക്കി നിന്നും എല്ലാം നഷ്ട്ട പെട്ടവളേ പോലെ

“”ഞാൻ ഇപ്പൊ നിന്നെ കാണാൻ വന്നത് എല്ലാം മറക്കണം എന്ന് പറയാനാ””

അവൻ പറഞ്ഞു തീർന്നതും ഒരു ജീവശവം കണക്കേ അവൾ മുൻപോട്ട് നടന്നു

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6

കൃഷ്ണരാധ: ഭാഗം 7

-

-

-

-