Wednesday, April 24, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 23

Spread the love

എഴുത്തുകാരി: Anzila Ansi

Thank you for reading this post, don't forget to subscribe!

രാവിലെ ഹരി ഉണരും മുമ്പ് തന്നെ അഞ്ജു കുളിച്ച് പൂജാമുറിയിലേക്ക് പോയി…. അഞ്ജു കണ്ണനോട് തന്റെ അച്ഛനെപ്പറ്റി പറയുകയായിരുന്നു… രാത്രി അവർ തമ്മിൽ ഒരുപാട് സംസാരിച്ചിരുന്നു അച്ഛന്റെ നെഞ്ചിലേ താളം ആസ്വദിച്ചാണ് അവൾ ഇന്നലെ ഉറങ്ങിയത്… അച്ഛന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മനസ്സറിഞ്ഞ് പ്രാർത്ഥിച്ച് നിന്നപ്പോഴാണ് കല്യാണിയമ്മ അവിടേക്ക് വന്നത്… അഞ്ജുവിനെ കണ്ടതും സങ്കടത്തോടെ അവർ തിരികെ പോകാൻ ഒരുങ്ങി… അച്ഛാമ്മേ…..

അഞ്ജു അങ്ങനെ വിളിച്ചതും അവർ നിറകണ്ണുകളോടെ അവളെ കെട്ടിപ്പുണർന്നു….. എന്തേ എന്നെ കണ്ടതും തിരിഞ്ഞു നടന്നത്…. അത് പിന്നെ മോളെ ഞാൻ… മോൾടെ അമ്മയോട്….. അഞ്ജു അവരെ ഒന്നൂടി കെട്ടിപ്പുണർന്നു…. വേണ്ട അച്ഛാമ്മേ ഇനി പഴയതൊന്നും ഓർക്കേണ്ട…. എനിക്ക് അച്ഛനും ആരോടും പിണക്കം ഒന്നുമില്ല…. കല്യാണിയമ്മയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അഞ്ജു പറഞ്ഞു…. വായോ… അച്ഛാമ്മേക്ക്‌ ഞാൻ നല്ല മസാലചായ ഇട്ടു തരാം അഞ്ജു അവരെയും ചേർത്തുപിടിച്ച് അടുക്കളയിലേക്ക് നടന്നു…

അഞ്ജു ഉത്സാഹത്തോടെ ഓരോന്നും ചെയ്യാൻ തുടങ്ങി.. ഒപ്പം സഹായത്തിന് സരോജിനി ചേച്ചിയും ഉണ്ടായിരുന്നു…. ഒരുവിധം ജോലിയെല്ലാം ഒതുങ്ങി…. ചേച്ചി ഇനി എനിക്ക് ഇവിടെ ഒറ്റയ്ക്ക് ചെയ്തു തീർക്കാനുള്ള പണിയേ ഉള്ളൂ …. ചേച്ചി മുറ്റം ഒന്ന് അടിച്ചുവരുവോ ഇന്നലത്തെ മഴയിൽ ആ. മാവിലെ ഇല മുഴുവൻ നിലത്ത് ഉണ്ട്… കിങ്ങിണി മോള് ഇപ്പോൾ ഉണരും അവൾക്ക് പാലു കൊടുക്കണം അല്ലെങ്കിൽ ഞാൻ തന്നെ ചെയ്തേനെ….. അയ്യോ കുഞ്ഞേ ഇതൊക്കെ എന്റെ ഇവിടുത്തെ ജോലി അല്ലേ….. ഞാൻ ഇപ്പോൾ പോയി ചെയ്തിട്ട് വരാം…

അഞ്ജു മറുപടിയായി അവർക്കൊരു നിറഞ്ഞ പുഞ്ചിരി നൽകി അഞ്ജു ഹരിയെ പേടിച്ച് ആ വഴിക്ക് പോയില്ല….. രാത്രി ഒരുപാട് വൈകി കിടന്നതുകൊണ്ട് രാവിലെ താമസിച്ചാണ് ഹരി ഉണർന്നത്….. മൂരി നിവർത്തി അവൻ ബാത്റൂമിൽ കയറി ഫ്രഷായി തിരികെ വന്നു…. എണീറ്റാൽ ഉടൻ ഹരിക്ക് കോഫി നിർബന്ധമാണ്… എന്നും അവൻ ഉണരുന്തിന് മുമ്പ് അഞ്ജു അവനുള്ള കോഫിയുമായി അവന്റെ മുന്നിൽ ചെല്ലുന്നതാണ് ഇന്നെന്തോ അവൾ അതു മറന്നു പോയോ ആവോ…. അവൻ അടുക്കളയിലേക്ക് ചെന്നു,…

അവിടെ അഞ്ജു ധൃതിപ്പെട്ട് എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു….. ഹരി ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിൽ വന്ന നിന്ന് അവളുടെ ഇടുപ്പിൽ പിടിച്ച് തോളിലേക്ക് മുഖം പൂഴ്ത്തി… അഞ്ജു ഒരു ഞെട്ടലോടെ കുതറി മാറാൻ നോക്കി… അടങ്ങി നിക്കഡി പെണ്ണെ ഇത് ഞാനാ…. ഹരി ആണെന്ന് അറിഞ്ഞതും അഞ്ജു ആലില പോലെ വിറയ്ക്കാൻ തുടങ്ങി… ഹൃദയമിടിപ്പ് വേഗത്തിലായി ഒപ്പം അവളുടെ ശരീരം ആകെ തണുത് മരവിക്കാൻ തുടങ്ങി…. നീ എന്തിനാഡി ഇങ്ങനെ കിടന്നു വിറക്കുനെ…? മ്മ്മ്മ്…?

ഹരി ഒരു കുസൃതിയോടെ ചോദിച്ചു… അ…ത് പി…ന്നെ ശ്രീ.. യേ..ട്ടൻ ആഹാ നിനക്ക് വിക്കും തുടങ്ങിയോ…? അതും ചോദിച്ചു ഹരി അഞ്ജുവിന്റെ മുടി ഒരു വശത്തേക്ക് മാറ്റി കഴുതിൽ ചെറുതായി ഒന്ന് കടിച്ചു…. അവൾക്ക് മിന്നലേറ്റത് പോലെ തോന്നി… നീ എത്ര ദിവസം എന്നെ പേടിച്ച് അച്ഛനോടൊപ്പം കിടക്കുമെന്ന് എനിക്കൊന്ന് അറിയണം… നിന്നെ ഞാൻ എടുത്തോളാം മോളെ…. ഇന്ന് വേലത്തരം ഒന്നും കാണിക്കാതെ മര്യാദയ്ക്ക് മുറിയിൽ വന്നോണം… ഹരി അഞ്ജുവിന്റെ ചെവിയിൽ അവന്റെ ചുണ്ടുകൾ കൊണ്ടു തഴുകി പതിഞ്ഞസ്വരത്തിൽ പറഞ്ഞു…

ഹരി പറയുന്നത് കേട്ട് വാ പൊളിച്ചു നിന്ന അഞ്ജുവിൽ ഹരി വീണ്ടും ഓരോരോ കുസൃതികൾ കാട്ടാൻ തുടങ്ങി…. അപ്രതീക്ഷിതമായി അടുക്കളയിലേക്ക് വന്ന ശാരദാമ്മ ഇതെല്ലാം കണ്ടു അടുക്കള പടിയിൽ ഒന്നു നിന്നു… ഉഹു… ഉഹു…അവർ ഒന്ന് ചുമച്ചു… അഞ്ജു പെട്ടെന്ന് ഹരിയിൽ നിന്നും കുതറി മാറി അവന്റെ പിന്നിൽ ഒളിച്ചു….. അമ്മേ ഞാൻ കോഫി എടുക്കാൻ വന്നതാ… അപ്പോൾ ദേ ഇവൾ ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ ഒന്ന് സഹായിക്കാം എന്ന് കരുതി…. ഹരി ചെറു ചമ്മലോടെ തല ചൊറിഞ്ഞ് ശാരദമ്മേയോട് പറഞ്ഞു….

അതിന് ഞാൻ നിന്നോടൊന്നും ചോദിച്ചില്ലല്ലോ…. പിന്നെ പണ്ട് നിന്റെ അച്ഛൻ എന്നെ ഒന്ന് സഹായിക്കാൻ വന്നതുകൊണ്ടണ് നീയും പിന്നെ അപ്പുറത്ത് കിടന്നു ടിവി കാണുന്ന ആ വാഴയും ഈ ഭൂമിയിലേക്ക് വന്നത്…. അതുകൊണ്ട് എന്റെ മോന്റെ സഹായമനസ്കത ഒക്കെ അങ്ങ് മുറിയിൽ വെച്ച് മതി കേട്ടോ… പിന്നെ നിന്റെ കോഫി മുറിയിലേക്ക് മോളുടെ കയ്യിൽ കൊടുത്തു വിടാം… ഇപ്പൊ എന്റെ മോൻ ഇവിടെനിന്ന് കറങ്ങാതെ അങ്ങോട്ട് പൊയ്ക്കോ…. ഹരി അമ്മയെ ഒന്ന് ഇളിച്ചു കാണിച്ച് അവന്റെ മുറിയിലേക്ക് പോയി…..

അഞ്ജുവിന് എന്തോ ശാരദാമ്മയുടെ മുഖത്ത് നോക്കാൻ വല്ലാത്തൊരു ചമ്മൽ തോന്നി…. അവളുടെ വെപ്രാളവും മുഖം തരാതെ നിൽക്കുന്നത് കണ്ടു ശാരദാമ്മ അവളെ പിടിച്ചു നിർത്തി.. ശാരദാമ്മ അഞ്ജുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തു…. ഒരു നിറഞ്ഞ പുഞ്ചിരി അവൾക്ക് അവർ സമ്മാനിച്ചു… എന്തിനാ എന്റെ കുട്ടി ഇങ്ങനെ വെപ്രാളപ്പെടുന്നേ….. ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങി പോയത് എന്റെ പഴയ ഹരികുട്ടൻ ആണ്… അവനെ ഇതുപോലെ ഞങ്ങൾക്ക് തിരിച്ചു തന്നത് നീയല്ലേ മോളെ….. വൈഷ്ണവി പോയതിൽ പിന്നെ അവനെ ഒന്ന് ചിരിച്ച് ഞാൻ കണ്ടിട്ടില്ല….

തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം… അങ്ങനെയുള്ള അവനെ നീ മാറ്റി എടുത്തില്ലേ മോളെ… മോളോട് എങ്ങനെയാ ഇതിനൊക്കെ ഞാൻ നന്ദി പറയേണ്ടേ….. എന്തൊക്കെയാ അമ്മേ ഈ പറയുന്നേ… എന്നോട് എന്തിനാ നന്ദി പറയുന്നത്…. അമ്മ ശ്രീയേട്ടനെ നിർബന്ധിച്ചത് കൊണ്ട് അല്ലേ ഏട്ടൻ ഈ വിവാഹത്തിന് പോലും സമ്മതിച്ചത്….. അതുകൊണ്ടല്ലേ എനിക്ക് എന്റെ അച്ഛനെയും ഇത്രയും സ്നേഹമുള്ള ഒരു കുടുംബത്തെയും കിട്ടിയത്… അപ്പൊ ഞാനല്ലേ അമ്മയോട് നന്ദി പറയേണ്ടേ…. ശാരദാമ്മ വാത്സല്യത്തോടെ അഞ്ജുവിന്റെ തലയിൽ തലോടി… നിന്നെപ്പോലൊരു കുട്ടി വേറെ കാണില്ല…

നിന്നെ ദ്രോഹിക്കുന്നവരെ പോലും ചേർത്തുനിർതി സ്നേഹിക്കാൻ എങ്ങനെ കഴിയുന്നു കുട്ടി നിനക്ക്……… കഴിയും നിന്റെ ചോര എന്റെ മഹിയുടെയും ജാനിയുടെയും അല്ലെ…. നിനക്ക് ഈ ഗുണങ്ങൾ കിട്ടിയില്ലെങ്കിലേയുള്ളൂ അത്ഭുതം…. അഞ്ജു…. ഹരിയുടെ വിളിവന്നു… ശാരദാമ്മ ഒരു ചിരിയോടെ അവളുടെ കയ്യിൽ കോഫി കപ്പ് വെച്ചുകൊടുത്തു അവളോട് അവന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു… അഞ്ജുവിന് എന്തോ വല്ലാത്ത ജാള്യത തോന്നി…. അഞ്ജു…. ഹരി വീണ്ടും വിളിച്ചു… ചെല്ല് ചെല്ല് അല്ലെങ്കിൽ അവൻ വീണ്ടും ഇങ്ങോട്ട് വരും നിന്നെ സഹായിക്കാൻ…

അഞ്ജു ശാരദാമ്മക്ക് ഒരു വളിച്ച ചിരി നൽകി മുറിയിലേക്ക് പോയി… എന്താ ശ്രീഏട്ടാ… എന്തിനാ ഇങ്ങനെ വിളിക്കുന്നെ….? എനിക്കവിടെ നൂറുകൂട്ടം പണിയുണ്ട്…. അഞ്ജു മുറിയിലേക്ക് വന്നു കൊണ്ട് പറഞ്ഞു…. ഓഹോ… നിനക്ക് അടുക്കളയിൽ നൂറുകൂട്ടം പണി ആണല്ലേ… പിന്നെ എന്തിനാടി സരോജിനി ചേച്ചിയെ ഇവിടെ നിർത്തിയേകുന്നത് അങ്ങ് പറഞ്ഞു വിട്ടേക്കാം… ഹരി അഞ്ജുവിനെ കൂർപ്പിച്ചു നോക്കി ചോദിച്ചു….. ഇനി ആ പാവത്തിന്റെ വയറ്റിപെഴപ്പ് ഇല്ലാതാക്ക്… നിങ്ങളെന്തു മനുഷ്യനാ ശ്രീയേട്ടാ… പാവം ചേച്ചി…. ചേച്ചിക്ക് മൂന്ന് പെൺമക്കളാണ്… ഭർത്താവാണെങ്കിൽ മുഴു കുടിയനും…

നിനക്ക് അവരെയൊക്കെ കുറിച്ച് നല്ല ചിന്തയാണ്…. പാവം പിടിച്ച ഒരു ഭർത്താവ് ഇവിടെയുണ്ടഡി… നീയൊന്നു തിരിഞ്ഞു നോക്കുന്നുണ്ടോ… അവിടുന്ന്….. എന്ന പോട്ടെ നിനക്ക് നാലക്ഷരം പറഞ്ഞു തരാം എന്ന് കരുതിയ അതിനും നിനക്ക് സമയമില്ല…. എല്ലാം എന്റെ വിധി…. ഹരി സങ്കടം അഭിനയിച്ച് പറഞ്ഞു… എനിക്കെന്തു പറഞ്ഞു തരാൻ…. ക്ലാസ്സ് തുടങ്ങാൻ ഇനിയും ഉണ്ട് ഒരു മാസം കൂടി… പിന്നെ എന്തു പറഞ്ഞു തരാൻ വിളിച്ചെന്നാ ശ്രീയേട്ടൻ ഈ പറയുന്നേ….. അതും അല്ല ഞാൻ പഠിക്കാൻ പോകുന്നത് m. com അതും ശ്രീയേട്ടനുമായി എന്ത് ബന്ധം….? കുറച്ച് ബയോളജി….

നിനക്ക് അതിനെപ്പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലോ… ഹരി നിഷ്ക്കു ഭാവത്തിൽ പറഞ്ഞു… കോളേജിൽ എന്റെ സബ്ജറ്റ് ബി.കോം ആണ്.. അതിൽ ടാക്സും ഫിനാൻസും സ്റ്റാറ്റും ഒക്കെയാണ്…. ഞങ്ങൾക്ക് സിലബസിൽ ബയോളജി ഇല്ല പഠിക്കാൻ ഡോക്ട്ടറെ… കോളേജിലെ സിലബസിൽ ഇല്ലായിരിക്കും… പക്ഷേ നമ്മുടെ ജീവിതത്തിലെ സിലബസിൽ അതൊക്കെയുണ്ട്… ഹരി ഒരു അവലക്ഷണം പിടിച്ച നോട്ടം അഞ്ജുവിനെ നോക്കി പറഞ്ഞു… ശ്രീയേട്ടന് ഇന്ന് ഹോസ്പിറ്റൽ ഒന്നും പോകണ്ടായോ…? സമയം എത്രയയി എന്ന് വല്ല വിചാരം ഉണ്ടോ..?

അഞ്ജു വിഷയം മാറ്റി കൊണ്ട് ഹരിയോട് ചോദിച്ചു….. ഇല്ല…. ഇന്ന് പോകുന്നില്ല… എനിക്ക് സുഖമില്ല.. എന്തുപറ്റി ശ്രീയേട്ടാ…. അഞ്ജു ചോദിക്കുന്നതിനൊപ്പം അവന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈ വച്ചു നോക്കി.. ചൂട് ഒന്നും ഇല്ലല്ലോ…. ഞാൻ നിന്നോട് എനിക്ക് പനി ആണെന്ന് പറഞ്ഞോ…. ഇല്ലല്ലോ… പിന്നെ ശ്രീയേട്ടൻ എന്താ അസുഖം… ഹൃദയവേദന…. ഹരി തന്റെ രണ്ടുകൈയും നെഞ്ചോട് ചേർത്തു വെച്ച് അഞ്ജുവിനോട് പറഞ്ഞു ഹൃദയവേദനയോ… ഏട്ടൻ വലിയ കാർഡിയോളജിസ്റ്റ് ഒക്കെ അല്ലേ അപ്പൊ പിന്നെ സ്വന്തമായി നോക്കിയാ പോരെ…

എന്റെ ഈ വേദന മാറ്റാൻ എന്നെക്കൊണ്ട് കഴിയില്ല…. നെഞ്ചോട് ചേർത്ത കൈ ഒന്നുകൂടി അമർത്തി പിടിച്ചു കൊണ്ട് ഹരി പറഞ്ഞു.. അയ്യോ അത്രയ്ക്ക് വേദനയുണ്ടോ എങ്കിൽ വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം… അയ്യേ…. ഈ വേദനയ്ക്ക് ഹോസ്പിറ്റലിൽ ഒന്നും പോകണ്ട… ഇനി പോയാലും ഈ വേദന അവിടെ ആർക്കും മാറ്റാൻ കഴിയില്ല…. ഈ വേദന മാറ്റാൻ ഈ ലോകത്ത് നിനക്ക് മാത്രമേ കഴിയൂ…. എന്നും പറഞ്ഞ് ഹരി അഞ്ജുവിനെ പിടിച്ച് മടിയിലിരുത്തി…. ശ്രീയേട്ടാ മാറിക്കേ വാതിൽ തുറന്നു കിടക്കുവ… കിങ്ങിണി മോളോ അമ്മയോ ആരെങ്കിലും വരും എനിക്ക് വയ്യ ഇനിയും നാണം കെടാൻ…..

ഹരി അതൊന്നും ശ്രദ്ധിക്കാതെ അഞ്ജുവിൽ തന്നെയായിരുന്നു അവന്റെ മിഴി രണ്ടും…. ഹരിയുടെയും അഞ്ജുവിന്റെയും മിഴികൾ പരസ്പരം കോർത്തു…. ഹരി അഞ്ജുവിന്റെ മുഖത്തോട് മുഖം അടുപ്പിച്ചു…. ഏട്ടാ…. എന്നും വിളിച്ച് ഉണ്ണി മുറിയിലേക്ക് കയറിവന്നു… അഞ്ജു വേഗം ഹരിയുടെ മടിയിൽ നിന്ന് എഴുന്നേറ്റു മാറി പുറത്തേക്കിറങ്ങി പോയി… ഹരി പല്ല് ഇരുമ്പി ഉണ്ണിയെ നോക്കി… സോറി ഏട്ടാ ഞാൻ അറിയാതെ…. ഉണ്ണി ചമ്മലോടെ തിരികെ നടന്നു… ഒന്നു നിന്നു തിരിഞ്ഞു ഹരിയെ നോക്കി….

ഏട്ടാ ഈ റൊമാൻസ് ഒക്കെ നടത്തുമ്പോൾ വാതിൽ ഒക്കെ അടയ്ക്കുന്നത് നല്ലതാണ്…. ഒന്നുമില്ലെങ്കിലും നമ്മൾ ഒരു കൂട്ടുകുടുംബത്തിൽ അല്ലേ ജീവിക്കുന്നത്.. ഇതിപ്പോ ഞാൻ ആയതുകൊണ്ട് കുഴപ്പമില്ല… ഉണ്ണി ഹരിയെ നോക്കി ഒന്ന് ഇളിച്ചു… നീ എന്തിനാ തള്ളി കേറി ഇപ്പോ ഇങ്ങോട്ട് വന്നേ …? ദി ഗ്രേറ്റ് ദേവദത്തൻ നിങ്ങളെ വിളിച്ചിരുന്നു… അവിടെ എല്ലാവരും ഉണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു… എന്താടാ രാവിലെ ഒരു ചർച്ച… ആർക്കറിയാം…

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 22