Sunday, December 22, 2024
Novel

കൃഷ്ണരാധ: ഭാഗം 18

നോവൽ: ശ്വേതാ പ്രകാശ്

“”ചേച്ചി അവര് വന്നു കണ്ടിട്ട് പോട്ടേ ചേച്ചി അച്ഛൻ വാക്ക് കൊടുത്തേ അല്ലേ””അത്രയും പറഞ്ഞു രാധു മുറിവിട്ടിറങ്ങി ദേവി ഒന്നും മിണ്ടാതെ നിന്നു കണ്ണുകൾ നിറഞ്ഞൊഴുകി അവൾ വാതിൽ അടച്ചു തിരിച്ചു വന്നു തന്റെ അലമാരയിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച oru ഡയറി പുറത്തെടുത്തു അതിൽ അരുൺ എഴുതി തന്നിരുന്ന ലെറ്റർകളും എല്ലാം പുറത്തെടുത്തു പിന്നേ അരുണിന്റെ ഒരു ഫോട്ടോയും അവൾ ആ ഫോട്ടോയിലൂടെ വിരലുകൾ ഓടിച്ചു അവളുടെ കണ്ണുകൾ നിയന്ത്രണം ഇല്ലാണ്ട് ഒഴുകി ”

“എന്തിനാ അരുണേട്ടാ എന്നേ വേണ്ടാന്ന് പറഞ്ഞേ എനിക്ക് നിന്നേ ജീവൻ അല്ലായിരുന്നോ എന്റെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട് അച്ഛൻ ഏതാണ്ട് ഉറപ്പിച്ച മട്ട എനിക്ക് ഏട്ടനെ അല്ലാണ്ട് വേറെ ആരെയും എന്റെ ഭർത്താവിന്റെ സ്ഥാനത്തു സങ്കൽപ്പിക്കാൻ പോലും കഴിയില്ല ഞാൻ എന്താ ചെയ്യാ ഏട്ടാ””അവൾ ആ ഫോട്ടോ നെഞ്ചോടു ചേർത്തു കരഞ്ഞു അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു “”എന്റെ മുൻപിൽ വേറൊരു വഴിയും ഇല്ല അരുണേട്ടാ ഞാൻ പോവാ ആരും തേടി വരാത്ത ഒരിടത്തേക്ക്”

“അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു അവൻ തന്ന ലെറ്റേഴ്സും എല്ലാം എടുത്തു കൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങി വാതിൽ തുറന്നതും പുറത്തു നിന്നും വിശ്വന്റെയും രാധുന്റെയും ചിരി കളി കേൾക്കാമായിരുന്നു അവൾ അവരുടെ സംസാരത്തിനു ചെവി ഓർത്തു “”ദേവിമോൾടെ വിവാഹം ഒരു സ്വപ്നം ആണ് അവളുടെ വിവാഹം ഒരു ഉത്സവം ആക്കണം അവൾ ഈൗ വിവാഹത്തിന് സമ്മതിക്കുമോ ആവോ”” “”അതൊക്കെ സമ്മതിക്കും ചേച്ചിയുടെ വിവാഹത്തിന് ഞാൻ ഒരു രാജ കുമാരിയെ പോലേ ഒരുങ്ങും നിറയെ പൂക്കളൊക്കെ വെച്ചു സുന്ദരി ആകും””

“”അതേ നിന്റെ അല്ല വിവാഹം ദേവിടെ ആണ്””ശിവ അവളുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു രാധു ശിവയും കുറച്ചു ദിവസങ്ങൾ കൊണ്ട് കൂട്ടായി മാറി ഇരുന്നു എങ്കിലും കൃഷ്ണയോട് അകലം പാലിച്ചു “”ഹാ അല്ലേലും കാക്ക കുളിച്ചാൽ കൊക്കാവില്ലലോ””കൃഷ്ണ അവളുടെ ശ്രെദ്ധ പിടിച്ചു പറ്റുവാൻ വേണ്ടി പറഞ്ഞു അവൾ ചിറഞ്ഞൊന്നു കൃഷ്ണയേ നോക്കി “”പിന്നേ അച്ഛേ ചേച്ചിയുടെ കല്യാണത്തിന് മാനം മുട്ടെ പന്തല് വേണം ഹാൽദിക്ക് മുഴുവൻ മഞ്ഞ പൂക്കൾ കൊണ്ടും മഞ്ഞ ലൈറ്റ്കൾ കൊണ്ടും ഇവടെല്ലാം അലങ്കരിക്കണം”

“അവൾ ഓടി നടന്നു കൊണ്ട് ഓരോന്ന് പറഞ്ഞു എല്ലാവരും അവളിൽ തന്നെ ശ്രെദ്ധ പതിപ്പിച്ചു കൃഷ്ണ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു അവളുടെ കണ്ണിൽ അപ്പോൾ ഒരു പ്രേത്യേക തിളക്കം ഉണ്ടായിരുന്നു ദേവി ഇതെല്ലാം മറഞ്ഞു നിന്നു കാണുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി !!!അല്ലേൽ എന്നേ വേണ്ടാന്ന് വെച്ച അയാൾക്ക് വേണ്ടി ഞാൻ എന്തിനു മരിക്കണം എന്നിൽ നിറയെ സ്വപ്നങ്ങൾ കാണുന്ന ഒരു അച്ഛന്റെയും എന്നേ അമ്മയെ പോലേ സ്നേഹിക്കുന്ന എന്റെ കുഞ്ഞനിയത്തിയേയും എനിക്ക് മറക്കാൻ കഴിയില്ലലോ ജീവിക്കണം അവർക്കു വേണ്ടി!!!

രാധു മനസ്സിൽ പറഞ്ഞു മരിക്കാൻ തോന്നിയ നിമിഷത്തേ അവൾ സ്വയം ശപിച്ചു അവൾ എന്ധോ തീരുമാനിച്ചു ഉറപ്പിച്ചു അടുക്കളയിലേക്കു പോയി സ്റ്റോറൂമിൽ നിന്നും മണ്ണെണ്ണ കുപ്പി കൈയിൽ എടുത്തു കൊണ്ട് പുറത്തേക്കു നടന്നു ചവറുകൾ കൂട്ടി ഇട്ടു കത്തിക്കുന്ന കുഴിയിലേക്ക് അരുണിന്റെ ഓർമ്മകൾ ഇട്ടു കുറച്ചു മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി കൊള്ളി ഉരച്ചു അതിനു മുകളിലേക്കിട്ടു അരുണിന്റെ ഓർമ്മകൾ കത്തി അമർന്നു ഒരു പിടി ചാരം ആകുന്നതു വരെ അവൾ അവിടെ നിന്നു ”

“ഇവിടെ തീർന്നു അരുണേട്ടാ നമ്മൾ തമ്മിലുള്ള ബന്ധം””അവൾ ആ ചാരത്തിൽ നോക്കി പറഞ്ഞു ശേഷം കണ്ണുകൾ അമർത്തി തുടച്ചു അകത്തേക്ക് പോയി ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി രാധുനെ പെണ്ണുകാണാൻ കൂട്ടർ വരുന്ന ദിവസം എത്തി “”ചേച്ചി ഇതു വരെ റെഡി ആയില്ലേ അമ്പലത്തിൽ പോണ്ടേ വായോ””രാധു ദേവിയുടെ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു അവൾ കണ്ണുകൾ അമർത്തി തുടച്ചു വാതിൽ തുറന്നു ഒരു പൊട്ടു മാത്രമേ നെറ്റിയിൽ ഉള്ളു മുണ്ടും നേരീതും ആണ് വേഷം ”

“ഇതെന്ത കോലം ആണ് ചേച്ചി കുട്ടി ഇന്നു പെണ്ണിന്റെ പെണ്ണ് കാണൽ ആണ് ഓർമ ഉണ്ടോ”” “”സാരില്ല മോളേ അവള് വന്നിട്ട് ഒരുങ്ങിക്കോളും നിങ്ങൾ പോയിട്ട് വാ”” അവർ പോവാൻ ഇറങ്ങിയപ്പോൾ ആണ് ശിവയും കൃഷ്ണയും കൂടേ വരുന്നത് രാധു കൃഷ്ണയും മുഖത്തോട് മുഖം നോക്കി നിന്നു വേറെ ഒന്നും അല്ല രാധുന്റെ ഡ്രസ്സ്‌നു ചേർന്ന ഡ്രസ്സ്‌ ആണ് കൃഷ്ണ ധരിച്ചിരുന്നത് ഡ്രസ്സ്‌ മാറാം എന്ന് വെച്ചാൽ സമയവും ഇല്ല അവൾ മുന്പോട്ട് നടന്നു “”മോളേ കാറിൽ പൊക്കോ ദൂരം ഉണ്ടലോ നേരത്തെ വരണ്ടേ”

“വിശ്വൻ പറഞ്ഞത് കേട്ട് രാധു കാറിന്റെ അരികിലേക്ക് നടന്നു ശിവയും കൃഷ്ണയും മുൻപിലും അവർ രണ്ട്‌ പേരും പുറകിലും ആയി കയറി അമ്പലത്തിൽ എത്തിയതും അവൾ ആൽമര ചുവട്ടിൽ നോക്കി അവളുടെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു “”നാണികുട്ടി””അവൾ ഓടി ചെന്ന് നാണിയമ്മയേ കെട്ടി പിടിച്ചു കവിളിൽ മുത്തി അവൾ എന്ധോക്കെയോ അവരോടു ചോദിച്ചു ബാക്കി എല്ലാവരും അവളെ നോക്കി നിന്നു കൃഷ്ണക്ക് അവളോടുള്ള പ്രണയം കൂടി വന്നു കൂടേ ഒരു ആരാധനയും ”

“നിന്നോടുള്ള പ്രണയം എനിക്ക് കൂടി വരുക ആണലോ പെണ്ണേ””പെട്ടെന്ന് അവളിൽ നിന്ന് നോട്ടം പിൻവലിച്ചു “”രാധു വാ അമ്പലത്തിൽ കയറാം””ശിവ വന്നു വിളിച്ചു “”നാണി അമ്മക്ക് ആരാന്നു മനസ്സിലായോ ഇതാ വീട്ടിൽ വന്ന അച്ഛന്റെ കൂട്ടുകാരന്റെ മോനാ ഒരാളുടെ ഉണ്ട് ദോ ആ നിൽക്കുന്നെ പേര് കൃഷ്ണ””നാണി അമ്മ കൃഷ്ണയേ തന്നെ നോക്കി അവനിൽ നിന്നു ശ്രീകൃഷ്ണന്റെ പ്രേഭ ജ്വലിക്കും പോലേ തോന്നി “”ശ്രീകൃഷ്ണനേ നോക്കും പോലേ തന്നെ ഉണ്ട്””നാണി അമ്മ അവനെ നോക്കി പറഞ്ഞു രാധുനു അതത്ര രസിച്ചില്ല “”രാധു വാ സമയം പോണു ശിവ അവളെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് പോയി””

“”നാണി കുട്ടി പിന്നെ കാണാട്ടോ””അവൾ പോണേ വഴിയിൽ വിളിച്ചു പറഞ്ഞു “”അവസാനം തന്റെ രാധയുടെ അടുത്തേക്ക് കൃഷ്ണൻ വന്നല്ലേ കള്ള കണ്ണാ””നാണി അമ്മ ശ്രീകോവിലിലേക്ക് നോക്കി തൊഴു കൈകളോടെ പറഞ്ഞു കള്ളക്കണ്ണൻ ആ വൃദ്ധയെ നോക്കി കള്ള ചിരി ചിരിക്കും പോലേ തോന്നി (തുടരും) കുറച്ചു ദിവസത്തേനു കാണില്ലട്ടോ കുറച്ചു പ്രശ്നങ്ങൾ ഉണ്ട് നിർത്തുക അല്ലട്ടോ

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6

കൃഷ്ണരാധ: ഭാഗം 7

കൃഷ്ണരാധ: ഭാഗം 8

കൃഷ്ണരാധ: ഭാഗം 9

കൃഷ്ണരാധ: ഭാഗം 10

കൃഷ്ണരാധ: ഭാഗം 11

കൃഷ്ണരാധ: ഭാഗം 12

കൃഷ്ണരാധ: ഭാഗം 13

കൃഷ്ണരാധ: ഭാഗം 14

കൃഷ്ണരാധ: ഭാഗം 15

കൃഷ്ണരാധ: ഭാഗം 16

കൃഷ്ണരാധ: ഭാഗം 17