Wednesday, December 18, 2024
Novel

കൃഷ്ണരാധ: ഭാഗം 16

നോവൽ: ശ്വേതാ പ്രകാശ്

വിനുവിന്റെ കൈയിൽ നിന്നും ഒന്നു രക്ഷപെടാൻ രാധു ആവുന്നതും നോക്കി അവന്റെ പിടുത്തം മുറുകുന്നതല്ലാണ്ട് അയയുന്നില്ല കൈ വല്ലാണ്ട് വേദനിക്കുന്നുണ്ടായിരുന്നു അവൻ അവളെ വലിച്ചു കൊണ്ട് ബൈക്കിനു അടുത്തേക്കാണ് പോയത് ബൈക്കിനു അടുത്തെത്തിയതും വിനു അവളെ നോക്കി “”കേറെടി””അൽപ്പം ശബ്ദം ഉയർത്തിയാണ് പറഞ്ഞത് “”വേ… വേണ്ട ഞാൻ പോ… പോക്കോളം””അവൾ നിലത്തു നോക്കി പറഞ്ഞു “”നീ ഇങ്ങോട്ടൊരക്ഷരം മിണ്ടണ്ട കേറാൻ പറഞ്ഞ കേറിയാൽ മതി”

“അവൻ കലിപ്പ് മൂഡ് ഓൺ ആക്കി തന്നെയാണ് പറഞ്ഞത് അവൾ വിറച്ചു വിറച്ചു വണ്ടിയിൽ കയറി അൽപ്പം അകലം പാലിച്ചാണ് ഇരുന്നത് വിനു ഒന്നും മിണ്ടാൻ പോയില്ല “”ഡീ സ്ഥലം എത്തി ഇറങ്ങു””അവൾ പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി അവനെ നോക്കാതെ മുൻപോട്ട് നടന്നു “”അതേ ഒന്നവിടെ നിന്നെ””അവൾ നിന്നും വിനുവിനെ തിരിഞ്ഞു നോക്കി “”അതേ ഇന്ന് രാത്രി ഞാൻ ഇവിടെ വരും നീ ദേ ഈൗ സാരി ഉടുത്തോണ്ട് ആരും കാണാതെ ഇറങ്ങി വരണം””ഒരു കവർ എടുത്തു കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു അവൾ അന്ധം വിട്ടു വിനുനേ നോക്കി ”

“എ..എനിക്ക് പറ്റില്ല ഞാൻ ഞാൻ വരില്ല””രാധു ഒരുവിധം പറഞ്ഞൊപ്പിച്ചു “”നീ വരും വന്നേ പറ്റു ഇല്ലെങ്കിൽ എന്റെ സ്വഭാവം അറിയാലോ വീട്ടിൽ കേറി വന്നു ബലമായി ഇറക്കിക്കൊണ്ട് വരും വിനു പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും എന്നറിയാലോ””അത്രയും പറഞ്ഞു അവൻ വണ്ടിയും എടുത്തു കൊണ്ട് മുൻപോട്ട് പോയി അവൾ എന്തു ചെയ്യണം എന്നറിയാതെ നിന്നു !!!എന്റെ കൃഷ്ണ എന്നേ ഇങ്ങിനെ പരീക്ഷിക്കല്ലേ നീ ഇന്ന് ചെന്നില്ലേ വിനുവേട്ടൻ പറഞ്ഞ പോലെ ചെയ്യുലോ എന്താ ചെയ്യാ!!!അവൾ ആ കവറിൽ നോക്കി പറഞ്ഞു ”

“അയ്യോ ന്റെ കൃഷ്ണ ഇനി ഇതെങ്ങിനെ എന്റെ റൂം വരെ കൊണ്ട് പോകും എന്താ ഇപ്പൊ ചെയ്യാ””അവൾ തല പുകഞ്ഞു ആലോചിച്ചു എന്തും വരട്ടെ എന്ന് കരുതി അവൾ അകത്തേക്ക് പോയി ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം അവൾ പമ്മി പമ്മി മുകളിലേക്കു കയറി റൂമിൽ എത്തി റൂം തുറന്നതും പുറകിൽ ആരോ നിൽക്കുന്ന പോലെ തോന്നി അവൾ തിരിഞ്ഞു നോക്കി പുറകിൽ കള്ള കണ്ണന്റെ ചിരി പോലെ ചിരിച്ചു കൃഷ്ണ നിൽപ്പുണ്ടായിരുന്നു അവൾ കൃഷ്ണയെ കണ്ടു പകച്ചു നിന്നു ”

“ഇയാളെന്താ എ…..എന്റെ റൂമിനു മു…മുൻപിൽ””പേടികൊണ്ട് അവളുടെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു “”നിനക്കെന്താടി ചുള്ളിക്കൊമ്പേ വിക്കുണ്ടോ “” “”വി…വി…വിക്കോ ആ…ആ..ആർക്ക് എനിക്കോന്നും വി….വി… വിക്കില്ല വിക്കു നീ…. നിങ്ങടെ കെട്ടിയോൾക്ക്”” “”ആ ഇപ്പൊ മനസിലായി ആർക്കാ വിക്കെന്നു.ആട്ടെ എന്താ നീ മറച്ചു പിടിച്ചേക്കുന്നേ”” “”എ…എ….. എന്തു ഞ…..ഞ….ഞാൻ ഓ….. ഓന്നും മറച്ചു പിടിച്ചില്ല””അത്രയും പറഞ്ഞു അവൾ ഓടി അകത്തു കയറി കൃഷ്ണ സംശയിച്ചു താഴേക്കും ഇറങ്ങി പോയി രാധു അകത്തു വളരെ വലിയ ആലോചനയിൽ ആയിരുന്നു !!

എന്റെ കൃഷ്ണ ഇനി ഞാൻ എന്താ ചെയ്യാ വിനുവേട്ടന്റെ ഒപ്പം ചെന്നില്ലേ ഏട്ടൻ പറഞ്ഞ പോലെ ചെയ്യുലോ.എന്തായാലും വരുന്നത് വരട്ടെ!!!രാധു ഓരോന്ന് മനസ്സിൽ സ്വരുകൂട്ടിക്കൊണ്ടിരുന്നു ശേഷം അവൻ തന്ന സാരി എടുത്തു നോക്കി അവളിൽ ഒരു ചിരി വിടർന്നു രാത്രി ആയപ്പോൾ വിനു താഴെ എത്തിയിരുന്നു അവൾ പതിയെ വാതിൽ തുറന്നു ചുറ്റും നോക്കി എല്ലാവരും നല്ല ഉറക്കം ആയി കഴിഞ്ഞിരുന്നു അവൾ പമ്മി താഴേക്കിറങ്ങി ചെന്നു അപ്പോഴാണ് കിച്ചണിൽ നിന്നും ശിവ ഇറങ്ങി വന്നത് അവൾ ശിവയെ കണ്ടു പകച്ചു നിന്നു അവൻ സ്റ്റെയറിൽ ആരോ നിൽക്കുംപോലെ തോന്നി അവൻ തല ഉയർത്തി നോക്കിതും ആരെയും കണ്ടില്ല ”

“ആ തോന്നീതാകും””അത്രയും പറഞ്ഞു ശിവ അകത്തേക്ക് കയറി പോയി രാധു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു പതിയെ ഡോർ തുറന്നു പുറത്തേക്കിറങ്ങി ഗേറ്റിന്റെ അടുത്ത് വിനു ബൈക്കും ആയി കാത്തു നിൽപ്പുണ്ടായിരുന്നു അവൾ നടന്നു വരുന്നത് വിനു കണ്ടു കറുപ്പ് നെറ്റ്ന്റെ സാരി ആയിരുന്നു വിനു അവക്കായി വാങ്ങി കൊടുത്തത് നിലാവിന്റെ പ്രെഭയിൽ അവൾ തിളങ്ങും പോലെ വിനുവിന് തോന്നി മുടി പടർത്തി ഇട്ടിരുന്നു അവൾ ചുറ്റും നോക്കി ആയിരുന്നു അവന്റെ അടുത്തേക്ക് നടന്നു വന്നത്

അവന്റെ കണ്ണുകളിൽ അവളിലൂടെ ഓടി നടന്നു വെളുത്ത ശരീരത്തിൽ കറുത്ത സാരി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു അവൾ മുഖവും വീർപ്പിച്ചാണ് വിനുവിന്റെ അടുത്തേക്ക് നടന്നു വന്നത് അവന്റെ അടുത്തവൾ എത്തിയപ്പോൾ തന്നെ വിനു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യിതു അവൾ കേറാതെ മടിച്ചു നിന്നു “”കേറാൻ ഇനി പ്രത്യേകിച്ചു പറയണോ””വിനു പതിയെ അൽപ്പം കനത്തിൽ പറഞ്ഞു അവൾ വണ്ടിയിൽ കയറി അവനെ പിടിക്കാതെ കലിപ്പിച്ചു അൽപ്പം അകന്നാണ് ഇരുന്നിരുന്നത് അവൻ വണ്ടി റേസ് ചെയ്യിതു മുൻപോട്ടെടുത്തു ഒറ്റ ബ്രേക്ക്‌ ഇട്ടു ആ ഒറ്റ ബ്രേക്ക്‌ ഇടിലിൽ രാധു വിനുവിനെ ഇറുക്കി പിടിച്ചു വായു പോലും കടന്നു പോവാത്ത വിധം രാധു വിനുവിനെ ഇറുക്കി പിടിച്ചിരുന്നു

അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി വന്നു അവൾ കണ്ണുകൾ അടച്ചു തന്നെ ഇരുന്നു അവന്റെ വണ്ടി ആരും ഇല്ലാത്ത ഒരു വഴിയിലൂടെ പോയിക്കൊണ്ടിരുന്നു അപ്പോഴും അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു അവരുടെ യാത്രക്കനുസരിച്ചു നിലാംവെട്ടം വഴിയൊരുക്കിയിരുന്നു കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവർ വളരെ ഭംഗി ഉള്ള ഒരു സ്ഥലത്തെത്തി “” ഇറങ്ങടി “”വിനുവിന്റെ ശബ്ദം കേട്ട് അവൾ കണ്ണുകൾ തുറന്നു തികച്ചും അപരിചിതമായൊരു സ്ഥലമായിരുന്നു അവിടെ കണ്ടു രാധുവിന്റെ കണ്ണുകൾ തിളങ്ങി അവിടെ നിറയെ പൂക്കളും ചെടികളും ഒക്കെ ഉണ്ടായിരുന്നു നിലാവെട്ടം ചുറ്റും വീണു കിടപ്പുണ്ടായിരുന്നു

അവിടാകെ മനം മയക്കുന്ന ഒരു തരം സുഗന്ധം ഉണ്ടായിരുന്നു അവളുടെ മുഖത്തു അത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം എങ്ങോട്ടോ ഓടി മറഞ്ഞു അവളുടെ കാലുകൾ പതിയെ മുൻപോട്ട് പോയി മിന്നാമിന്നി കൂട്ടങ്ങൾ പറന്നു നടപ്പുണ്ടായിരുന്നു നടന്നു ഒരു കുളത്തിന്റെ അടുത്ത് അവൾ എത്തി കുളത്തിൽ ചന്ദ്രബിംബം പതിഞ്ഞിരുന്നു അവൾ അതിലേക്കു കണ്ണും നട്ടു നോക്കിനിന്നു അതിന്റെ അടുത്തായി ഒരു മരവും നിൽപ്പുണ്ടായിരുന്നു അവയിൽ നിറയെ പേരറിയാത്ത വെളുത്ത പൂക്കൾ വിടർന്നിരുന്നു അവയിൽ നിന്നും ആണ് ആ മനം മയക്കുന്ന സുഗന്ധം വരുന്നത് അതിൽ ഒരു പൂവ് അവളുടെ കൈയിൽ എടുത്തു മുഖതോടടിപ്പിച്ചു

അവൾ കണ്ണുകൾ അടച്ചു അതിന്റെ സുഗന്ധം ആസ്വദിച്ചു അപ്പോഴാണ് വിനു അവളുടെ പുറകിൽ വന്നു അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു അവന്റെ ചുടു നിശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞു അവൾ കണ്ണുകൾ അടച്ചു പിടിച്ചു അവളുടെ ശരീരത്തിന്റെ ബലം പതിയെ കുറഞ്ഞു വന്നുകൊണ്ടിരിന്നു അവന്റെ കൈകൾ അവളുടെ പുറത്തു നിന്നും മുടി വകഞ്ഞു മാറ്റി അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിഞ്ഞു അവളിൽ ഒരു വിറയൽ കടന്നു പോയി അവൾ എന്തോ ഓർത്ത പോലേ അവനെ തള്ളിമാറ്റി കുളത്തിന്റെ അരികിൽ പോയിരുന്നു അവൻ ഒരു കള്ള ചിരിയോടെ അവളുടെ അടുത്ത് ചെന്നു അവളുടെ അനുവാദം പോലും ചോദിക്കാതെ മടിയിൽ കിടന്നു അവൾ ഒന്നു ഞെട്ടി ”

“എനിക്ക് വീട്ടിൽ പോകണം””അവൾ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു “”അങ്ങിനെ പോവാൻ ആണോ നിന്നെ കഷ്ട്ട പെട്ട് ഇവിടം വരെ കൊണ്ട് വന്നേ നിന്നെ കൊണ്ട് പോവേണ്ട സമയത്തു ഞാൻ നിന്റെ വീട്ടിൽ കൊണ്ടേ വിട്ടോളാം”” അതുടെ കേട്ടതും രാധുന്റെ മുഖം ഒന്നൂടി വീർത്തു വിനു അവളുടെ മടിയിൽ നിന്നും എഴുന്നേറ്റിരിന്നു “”എന്റെ പെണ്ണേ നിന്റെ മുഖം ഇങ്ങിനെ കടന്നൽ കുത്തിയ പോലെ ഇരിക്കുന്ന കാണാൻ അല്ല ഇത്രയും റിസ്ക് എടുത്തു നിന്നെ ഇവിടെ കൊണ്ട് വന്നത്”” “”എനിക്കൊന്നും കേൾക്കേണ്ട എനിക്കറിയാം എല്ലാം”” “”എന്തറിയാന്നാ ഒരു കോപ്പും അറിയില്ല”

“വിനുനു ദേഷ്യം വരാൻ തുടങ്ങിയിരുന്നു “”കണ്ടോ ഇപ്പോ ഞാൻ എന്തു പറഞ്ഞാലും ഏട്ടന് ദേഷ്യം””അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു അതു കേട്ടപ്പോൾ അവനു ചെറിയൊരു ചിരി വന്നെങ്കിലും പുറത്തു കാട്ടിയില്ല “”എന്താ എന്റെ പെണ്ണിന്റെ പ്രശ്നം പറ”” അവൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നു ചോദിച്ചു “”വിനുവേട്ടനെ ഞാൻ എത്ര വട്ടം വിളിച്ചു എത്ര മെസ്സേജ് അയച്ചു ഒരു വട്ടം തിരിച്ചു വിളിച്ചൂടാരുന്നോ ഞാൻ എത്ര വേണേലും ടെൻഷൻ അടിച്ചോട്ടെല്ലെ എനിക്കൊരു പ്രേശ്നവും ഇല്ല എന്ന ഭാവം അല്ലേ വിനുവേട്ടന് ഞാൻ ഇത്രയും താഴ്ന്നു നിൽക്കുന്ന കൊണ്ടല്ലേ രാത്രി ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല”

” രാധു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു അവളെ ഒന്നു വിളിക്കണ്ടതായിരുന്നു എന്ന് വിനുവിന് തോന്നി അതേ സമയം അന്ന് വിളിച്ചാൽ ഇതിലും പ്രശ്നം ആയേനെ എന്നും വിനുവിന് അറിയാമായിരുന്നു “”ഡാ അന്ന് വിളിക്കാൻ പറ്റിയില്ല എന്നുള്ളത് നേര ഇന്ന് എത്ര വട്ടം ഞാൻ നിന്നെ വിളിച്ചിരുന്നു ഫോൺ സ്വിച്ച് ഓഫ്‌”” “”ഇപ്പൊ എന്റെ ആയോ കുറ്റം”” “”അങ്ങിനെ ഏട്ടൻ പറഞ്ഞില്ലാലോ അതു മാത്രേ ഉള്ളോ എന്റെ കുട്ടിടെ പ്രശ്നം വേറെ ഒന്നില്ല”” അവന്റെ ആ ചോദ്യം രാധുവിൽ ഒരു ഞെട്ടൽ ഉണ്ടായി !!

ഇനി ആ കുട്ടിടെ കാര്യം കൂടെ പറഞ്ഞാൽ ഏട്ടൻ എന്നേ തല്ലുമോ!!എന്ധോ ആലോചിച്ചു അവളുടെ കവിളിൽ തടവി രാധു പറഞ്ഞു അതു കണ്ടപ്പോൾ വിനുവിന് ചിരിയാണ് വന്നത് “”രാധു നിന്നോടാ ചോദിച്ചേ””ചിരി മറച്ചു പിടിച്ചു വിനു ചോദിച്ചു അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റു കുറച്ചു മാറി നിന്നു വിനു പുറകിൽ വന്നു സാരിയുടെ വിടവിലൂടെ അവളുടെ വയറിൽ ചുറ്റി അവനോടു ചേർത്തു നിർത്തി അവളിൽ ഒരു വിറയൽ കടന്നു പോയി അവന്റെ മുഖം അവളുടെ കഴുത്തിൽ ചേർത്തു പിടിച്ചു “”ആ കുട്ടി നിന്റെ നാത്തൂനാടി”

“അവളുടെ ചെവിയിൽ പതിയെ പറഞ്ഞു അവൾ ഞെട്ടി വിനുവിനെ നോക്കി അവൻ ഒരു കള്ള ചിരിയോടെ നിൽപ്പുണ്ട് “”എന്താ””അവൾ സംശയ രൂപേണ ചോദിച്ചു “”അവൾ കിരണിന്റെ പെങ്ങൾ ആണ് എന്നു വെച്ചാൽ എന്റെയും എന്റെ മുൻപിൽ വെച്ചു എന്റെ പെങ്ങളെ ഉന്തിയിട്ടാൽ എനിക്ക് ദേഷ്യം വരില്ലേ”” അവൻ അവളുടെ കൈയിൽ പിടിച്ചു ചേർത്തു നിർത്തി പറഞ്ഞു “”ആഹ്””അവളിൽ നിന്നും അറിയാതെ ഒരു ശബ്ദം പുറത്തേക്ക് വന്നു കണ്ണും ചെറുതായി നിറഞ്ഞു അവൻ വേഗം അവളുടെ കൈയിൽ ഉള്ള പിടുത്തം അയച്ചു “”എന്തു പറ്റി രാധു””അവൻ പേടിയോടെ ചോദിച്ചു “”ഏയ് ഒന്നില്ല”

“അവൾ കൈ പുറകോട്ടു മറച്ചു പിടിച്ചു പറഞ്ഞു വിനു ബലമായി രാധുന്റെ കൈ പിടിച്ചു നോക്കി അവന്റെ ഉള്ളം ഒന്നും പിടഞ്ഞു അവന്റെ വിരൽ പാടുകൾ രാധുന്റെ കയ്യിൽ ചുവന്നു കിടപ്പുണ്ട് കൂടെ കുപ്പി വള പൊട്ടി കൈ മുറിഞ്ഞതിന്റെയും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു വിനുവിന്റെ ചുണ്ടുകൾ രാധുവിന്റെ മുറിവിൽ ചേർത്തു അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു അവളുടെ കൈയിൽ വീണു രാധു ഒന്നു വിറച്ചു അവൾ അവന്റെ മുഖം പിടിച്ചുയർത്തി “”ഏട്ടാ””അവൾ ആർദ്രമായി വിളിച്ചു അവൾ വിളിച്ചു പൂർത്തിയാക്കും മുന്നേ അവളെ തന്റെ നെഞ്ചോടു ചേർത്തു അവൾ അവനെ പിടിച്ചുയർത്തി നെറ്റിയിൽ അമർത്തി അവളുടെ ചുണ്ടുകൾ ചേർത്തു അവൻ കണ്ണുകൾ അടച്ചു അവളുടെ ഇടുപ്പിൽ പിടിച്ചു

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6

കൃഷ്ണരാധ: ഭാഗം 7

കൃഷ്ണരാധ: ഭാഗം 8

കൃഷ്ണരാധ: ഭാഗം 9

കൃഷ്ണരാധ: ഭാഗം 10

കൃഷ്ണരാധ: ഭാഗം 11

കൃഷ്ണരാധ: ഭാഗം 12

കൃഷ്ണരാധ: ഭാഗം 13

കൃഷ്ണരാധ: ഭാഗം 14

കൃഷ്ണരാധ: ഭാഗം 15